ആദിശങ്കരൻ: ഭാഗം 86

adhishankaran

എഴുത്തുകാരി: മിഴിമോഹന

അത്‌ പിന്നെ ആവണി അമ്മേ.. "" ആദി പോലീസ് ആയി വരുന്നത് ഞാൻ സ്വപ്നം കാണാറുണ്ട്.. ""അപ്പോൾ പിന്നെ ഉഴപ്പുന്നത് നല്ലത് അല്ലലോ... അ... അ.. അല്ലേ രുക്കു ചേച്ചി.... ആ.. അ.. അതേ.. "" രുക്കു ഒരു തുള്ളി ഉമിനീര് ഇറക്കി... നിനക്ക് എന്താ പെണ്ണേ പറ്റിയത്.. "" കണ്ണേട്ടൻ വരാത്തതിന്റെ വെപ്രാളം ആണോ.. "" ഞങ്ങൾ എല്ലാം ഇവിടെ ഇല്ലേ... ദാ നാളെ ഉച്ചയോടെ അവർ ഇങ്ങു എത്തും ചടങ്ങ് നമുക്ക് ഗംഭീരമാക്കാം .. "" ആവണി ശ്രീക്കുട്ടിയുടെ കവിളിൽ തലോടി പുറത്തേക്ക് ഇറങ്ങി.... ചേച്ചി.. "" ഇന്നു രാത്രി തന്നെ നമുക്ക് തിരിക്കണം.. "" വണ്ടി പന്ത്രണ്ട് മണിയോടെ എത്തും.. "" ആദിയും ഇവിടെ ഇല്ല പിന്നെ ഉള്ള കൊച്ചുങ്ങൾ കിടന്നാൽ പിന്നെ നേരം വെളുക്കാതെ എഴുനല്കില്ല... അത്രേം സമാധാനം.....പറഞ്ഞു കൊണ്ട് കോകിലാ പോകുമ്പോൾ ശ്രീക്കുട്ടി മടക്കി വച്ച മുട്ടിൽ മുഖം അമർത്തി ചിരിച്ചു.......... "" 💠💠💠💠

എക്സാം കഴിഞ്ഞു നാളെ നേരത്തേ എത്തണേ വല്യേട്ട......"" ബുള്ളറ്റിൽ കയറിയവന്റെ കോളറിൽ വിരൽ കോർത്തു കുറുമ്പൻ... ഇല്ലടാ.. "" ഞങ്ങൾ രണ്ട് ദിവസം കഴിഞ്ഞു വരൂ... "" കുഞ്ഞാപ്പു ബാഗ് തോളിൽ ചേർത്ത് പുറത്തേക് വന്നു.... നിങ്ങൾക് ഇപ്പോൾ തന്നെ പോകാണോ.. "" ആകാശ് ദയനീയം ആയി ഇരുവരെയും നോക്കി... എന്റെ പൊന്നു മോനെ അല്ലങ്കിൽ തന്നെ ഞങ്ങൾ ഉഴപ്പി നടക്കുന്നു എന്ന് പറഞ്ഞു ഉണ്ണിമയ്ക്കു ആണ് വഴക് കേൾക്കുന്നത്.. ഈ എക്സാമിന്റെ റിസൾട്ട്‌ പ്രീലിമിനരിയെ നന്നായി ബാധിക്കും... "" കുഞ്ഞാപ്പു ബുള്ളറ്റിലെക് കയറി... "" നീ വണ്ടി എടുക്കു ശങ്കു..... കുഞ്ഞാപ്പു തോളിൽ തട്ടിയതും ചെറു ചിരിയോടെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചയ്തു കുഞ്ഞൻ..... കണ്മുൻപിൽ നിന്നും അവർ മറയുമ്പോൾ നിറഞ്ഞു വന്ന കണ്ണുനീർ വിതുമ്പലോടെ തുടച്ചു കുറുമ്പൻ.. നീ എന്തിനാടാ കരയുന്നത്... "" ആകാശ് അവന്റെ തോളിൽ പിടിച്ചതും ആ കഴ്‌ത്തീടുകിലേക് മുഖം ചേർത്തവൻ തേങ്ങി... അ.. അ.. അറിയില്ല ഏട്ടാ.. വല്യേട്ടനും കൊച്ചേട്ടനും പോയപ്പോൾ.... ഞാ...ഞാൻ ഒറ്റയ്ക്ക് ആയത് പോലെ... പണ്ടൊന്നും ഇല്ലാത്ത വേദന... എന്നെ തനിച്ചാക്കല്ലേ... എനിക്ക് പേടി ആവുന്നുണ്ട്.... കുറുമ്പന്റെ കണ്ണുനീർ വിനായകന്റെ തോളിനേ ചുട്ട് പൊള്ളിച്ചു........ 💠💠💠💠

രുക്കു ചേച്ചി... ചേച്ചി... രാത്രിയുടെ ഇരുട്ടിൽ കോകിലയുടെ പതിഞ്ഞ ശബദം രുക്കുവിന്റെ കാതിൽ പതിച്ചു...... "" കനകെ... "" ഞാൻ... രുക്കു ഭയത്തോടെ എഴുനേറ്റ് വരുമ്പോൾ വശത്തു കിടക്കുന്ന ആവണിയിലേക് കണ്ണുകൾ പോയി.... പേടിക്കണ്ട ആവണി അമ്മ ഇവിടെ കൂട്ട് കിടക്കും എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഉറങ്ങാൻ ഉള്ള മരുന്ന് കൊടുത്തിട്ടുണ്ട്... ഇപ്പോൾ എങ്ങും ഉണരില്ല... "" കോകിലയുടെ ചുണ്ടിൽ ചിരി വിടർന്നു... മ്മ്ഹ "" ഈ തള്ളയ്ക് മാത്രം അല്ല ആ പീറ പിള്ളേർ പോലും ഞാൻ കലക്കി കൊടുത്ത മരുന്നു കഴിച്ചു ഗാഢ നിദ്ര പൂണ്ടു... കോകിലാ ഗൂഡമായി ചിരിക്കുമ്പോൾ രുക്കു സംശയത്തോടെ നോക്കി... എന്താ നീ ചിരിക്കുന്നത്.. "" അ.. അത്‌... അത്‌ ഒന്നും ഇല്ല രുക്കു ചേച്ചി. "" ഈ ചടങ് കഴിഞ്ഞാൽ വന്നു ചേരുന്ന സൊഭാഗ്യം മനസിൽ ഒന്ന് ഓർത്തു പോയി... സൗഭാഗ്യമോ.. ""? ആർക്ക്..? അത്‌ നമ്മുടെ കുഞ്ഞിന് തന്നെ.. "" വൈദ്യർമഠത്തിലെ മഹാമാന്ത്രികൻ വലിയ തിരുമേനി തലയിൽ ഒന്ന് കൈ വച്ചു പ്രാർത്ഥിച്ചാൽ മതി സർവ്വ ഐശ്വര്യം കൂടെ വരും....

കോകിലാ ശ്രീക്കുട്ടിയുടെ കൈയിൽ പിടിച്ചു ഇരുട്ടിലൂടെ മുൻപോട്ട് നടന്നതും ഔട്ട്‌ഹൗസിൽ ചിത്രന്റെ മുറിയിൽ വെളിച്ചം കണ്ടതും മൂവരും ഒരു നിമിഷം നിന്നു..... നാശം ഇവന് ഉറക്കവും ഇല്ലേ.. "" ഒരു ഗുളിക കൂടി കൊടുക്കണമായിരുന്നു... "" പല്ല് കടിച്ചു കോകിലാ... "" നമുക്ക് ആ ചെടിയുടെ ഇടയിൽ കൂടി പോകാം.. "" മെല്ലെ ശ്രീകുട്ടിയെ കൊണ്ട് കുറ്റിച്ചെടിയുടെ ഇടയിൽ കൂടി കടക്കുമ്പോൾ ഭയത്തോടെ രുക്കുവും പുറകെ നടന്നു.... ഗേറ്റിനു മുൻപിൽ ചെന്നതും കണ്ടു ദൂരെ മാറി ഒതുക്കി ഇട്ടിരിക്കുന്ന ഒരു വെളുത്ത ഇന്നോവ... "" വാ ചേച്ചി.. "" കോകിലയുടെ കാലിന്റെ വേഗത കൂടുമ്പോൾ അതിന് ഒത്തു നടക്കാൻ ശ്രീകുട്ടിയും രുക്കുവും നന്നേ പാട് പെട്ടു........... കാറിനടുത്ത് എത്തിയ കോകിലാ അകത്തു ഇരിക്കുന്ന ആളോട് എന്തൊക്കെയോ ചിരിച്ചു കൊണ്ട് സംസാരിക്കുമ്പോൾ രുക്കു ഭയത്തോടെ ചുറ്റും നോക്കി... "" വലത്തേ കൈ ശ്രീകുട്ടിയുടെ കൈത്തണ്ടയിൽ മുറുകി.... മോളേ... "" അ.. അ.. അമ്മയ്ക്ക് പേടി ആവുന്നുണ്ട്.. "" നമുക്ക് തിരികെ പോയി ചിത്തുനോട്‌ എങ്കിലും കാര്യം പറയാം നിന്റെ കുഞ്ഞേട്ടന്മാരെ കൂട്ടി വേറെ കാറിനു വരട്ടെ അവർ...

""..കണ്ണേട്ടനെയും രുദ്രേട്ടനെയും മറച്ചു കൊണ്ട് എനിക്... എനിക്ക് വയ്യ... എന്റെ നെഞ്ച് പൊട്ടുന്നത് പോലെ.... അവന്മാർക് പോകാൻ കണ്ട സമയം... പല്ലു കടിച്ചു രുക്കു.... നീ വാ... രുക്കു പതിയെ തിരിഞ്ഞതും ഒരു പിടച്ചിലോടെ നിന്നവൾ... ആഹ്ഹ്.. "" ഒരു നിമിഷം വലത്തെ കൈയിലേക്ക് കണ്ണുകൾ പോയി.... ശ്രീകുട്ടിയുടെ ഇടം കയ്യിൽ ഇരുന്നു ഞെരുങ്ങുന്ന തന്റെ കൈത്തലം.... മോളേ... "" അവളുടെ മുഖത്തേക്ക് ആ കണ്ണുകളിലേക്കു രുക്കു മിഴി പായിച്ചു.... ആ മുഖത്തിനു ചുറ്റും തളം കെട്ടുന്ന പ്രകാശം.... ചുണ്ടിൽ നേർത്ത പുഞ്ചിരി..... ചുറ്റും വമിക്കുന്ന ഭസ്‌മം കലർന്ന ഗന്ധം..... എനിക്ക് പോകണം"""""..... കനകആന്റിയുടെ കൂടെ.. "" പോയെ കഴിയൂ.... എന്റെ ജന്മ ലക്ഷ്യം നിറവേറ്റണം... തടസ്സം വേണ്ട........ആഹ്ഹ്... "" ആ കുഞ്ഞു നാവിൽ നിന്നും ഉതിർന്നു വീഴുന്ന വാക്കുകളെ കേൾക്കുമ്പോൾ രുക്കുവിന്റെ കണ്ണിൽ അതിശയം നിറഞ്ഞു.... അമ്മ വാ.. ദാ ആന്റി നോക്കുന്നു... "" വിടർന്ന കണ്ണുകൾ ചിമ്മി കാണിച്ചു കൊണ്ട് മുന്പോട്ടവൾ നടക്കുമ്പോൾ രുക്കു ഒരു നിമിഷം ഞെട്ടി... മോളേ.. ""

പുറകെ ഓടി അവൾക് ഒപ്പം എത്തുമ്പോൾ തനിക് ചുറ്റും മഹാദേവന്റെ ഗന്ധം നിറയുന്നത് അവൾ തിരിച്ചറിഞ്ഞു... രുക്കു ചേച്ചി നിങ്ങൾ ദാ ഇവിടെ കയറിക്കോ... "" കോകിലാ ഡോർ തുറന്നു കൊടുത്തതും രുക്കു സംശയത്തോടെ ഡ്രൈവിങ് സീറ്റിലേക് നോക്കി... വൈദ്യർ മഠത്തിലെ തിരുമേനിയുടെ ആശ്രിതൻ ആണ്... കൂട്ട് വിട്ടതാ നമ്മളെ കൂട്ടി കൊണ്ട് ചെല്ലാൻ... .. "" മ്മ്.. "" രുക്കു തലയാട്ടുന്നതിനു മുൻപ് തന്നെ ശ്രീക്കുട്ടി അകത്തേക് കയറി... പതിയെ രുക്കുവും....കയറുന്നതിനു ഒപ്പം അവളുടെ ശ്വാസം നേരെ വീണു... സുരേഷ്... "" ഓഹ്.. ""കാവിലമ്മേ... "" രുക്കു നെഞ്ചിൽ കൈ ചേർക്കുമ്പോൾ ശ്രീക്കുട്ടി സംശയത്തോടെ സുരേഷിനെയും കോകിലയെയും മാറി മാറി നോക്കി... മോളേ നിങ്ങൾക് ഒരു കൂട്ടിനു സുരേഷ് കൂടി വരട്ടെ എന്ന് വിചാരിച്ചു.. "" കോകിലാ മുൻപിൽ ഒന്ന് കൂടി ഞെളിഞ്ഞു ഇരുന്നു.... വണ്ടി മുന്പോട്ട് പോകുമ്പോഴും സാരിയുടെ തുമ്പിൽ കൊരുത്തു വലിച്ചു രുക്കു... "" സുരേഷേ.. "" നേരം പുലരും മുൻപേ നമുക്ക് ഇവിടെ എത്താൻ പറ്റുവോ...? ആരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല..

രുക്കു ഒരു തുള്ളി ഉമിനീര് ഇറക്കി... """""അങ്ങനെ അങ്ങ് തിരികെ വരാൻ അല്ലലോ രുക്കു ചേച്ചി നമ്മൾ പോകുന്നത്.. "" കോകിലയുടെ ശബ്ദം കനച്ചതും രുക്കു ഭയത്തോടെ മുന്പോട്ട് നോക്കി..... കനക എന്താ അങ്ങനെ പറയുന്നത്.. "" ശബ്ദത്തിൽ എന്തെ ഒരു ഭീഷണി പോലെ... രുക്കു സംശയത്തോടെ സുരേഷിനെ തിരിഞ്ഞു നോക്കിയതും ചുണ്ടിൽ പുച്ഛം നിറച്ചു അയാൾ.... ഭീഷണി അല്ലലോ രുഗ്‌മേ.. "" രുദ്രപ്രസാദിന്റെ സഹോദരി...മ്മ്ഹ... "" മഹാദേവന് രക്തത്തോട് അലിഞ്ഞു ചേർന്നവൾ... ഒരു മനുഷ്യ ജന്മത്തിലെ ഭാഗ്യവതി... മഹാലക്ഷ്മിയ്ക് ജന്മം കൊടുത്തവൾ.. "" പക്ഷെ നിന്റ ബുദ്ധിശൂന്യത അത്‌... അത്‌ ഞാൻ മുതൽ എടുത്തു....... ""ഇന്നു നിന്റെ ഈ മകൾ വേലായുധന്റെ പാതി ആകേണ്ടവൾ... മ്മ്ഹ.. ഉഗ്ര കാളിക്ക് ബലി ആകും.... ഹഹഹഹ.... ഹഹഹ..... ഉറക്കെ ഉറക്കെ കോകിലാ അട്ടഹസികുമ്പോൾ രുക്കുവിന്റെ കൈകൾ ശ്രീകുട്ടിയെ പൊതിഞ്ഞു... കനകെ.. " ഞങ്ങൾ.. ഞങ്ങൾ എന്ത് തെറ്റ് ചെയ്തു നിന്നോട്.. ""എന്റെ മോള് അവൾ പാവമാ അവളെ വെറുതെ വിടൂ... എന്നെ... എന്നെ.. നീ കൊന്നോ.... രുക്കുവിന്റെ വാക്കുകൾ വിറ കൊണ്ടു... കനകയോ..

""ഞാനോ.... കോകിലാ....ചേന്നോത് കോകിലാമ്മ.... "" നിനക്ക് അറിയില്ല ഞാൻ ആരെന്ന്... "" ജാതവേദന്റെ സഹോദരിയാണ് ഞാൻ .... "" ഹഹഹ... ഹഹഹ... ജാ.. ജാ... ജാതവേധൻ.... അയാൾ .. അയാൾ.... ആഹ്ഹ്.. രുക്കു പിടച്ചിലോടെ പുറകിൽ ഇരുന്ന സുരേഷിന്റെ കൈയിൽ പിടിച്ചു... "" സു.. സു.. സുരേഷേ.. "" അ.. അ.. അയാൾ ദുഷ്ടനാ.. നമ്മളെ ചതിച്ചു ഇ..ഇവർ... "" എന്റെ മോളേ രക്ഷിക്കൂ.... എന്നെ...എന്നെ ബലി നൽകിക്കോട്ടേ ഇവർ......"" അതിനു രുക്കു ചേച്ചി ജീവിച്ചിരുന്നാൽ അല്ലേ നിങ്ങളെ ബലി നൽകാൻ കഴിയു..."" സുരേഷിൽ മിന്നി മറയുന്ന ഭാവം കണ്ടതും രുക്കു കൈ പിൻവലിച്ചു....... ആ നിമിഷം സുരേഷ് കൈ എത്തി ഡോർ തുറന്നതും ഒരുമിചായിരുന്നു... "" അതേ നിമിഷം തന്നെ തെറിച്ചു പുറത്തേക്ക് പോകുന്ന രുക്കുവിന്റെ നിലവിളി ഉയർന്നു....... അമ്മേ... ""...""""""""""""""""""""""""ശ്രീകുട്ടിയിൽ നിന്നും ശബ്ദം ഉയർന്നു പൊങ്ങി... പുറത്തേക് ചാടാൻ ഒരുങ്ങിയ ശ്രീകുട്ടിയെ കടന്നു പിടിച്ച സുരേഷ്... "" അല്പം മുൻപോട്ട് ആഞ്ഞു... അമ്മേ... "" അമ്മേ.... സുരേഷിന്റെ കൈകളിൽ ഇരുന്നു ബോധം പാതി മറയുന്നവളുടെ നാവിൽ നിന്നും വാക്കുകൾ പുറത്തേക് വന്നു..

"" പെണ്ണിന്റെ ബോധം പോയെന്നു തോന്നുന്നു.. "" കോകിലാ തിരിഞ്ഞു ഇരുന്നു മെല്ലെ അവളെ തട്ടി... ജാതവേദന്റെ പടിപ്പുരയിൽ എത്തുമ്പോൾ മൂപ്പൻ അവരെയും പ്രതീക്ഷിച്ചു പുറത്തു തന്നെ നിന്നിരുന്നു........ എല്ലാം ഒരുങ്ങി കഴിഞ്ഞില്ലേ മൂപ്പ.."" കോകിലാ പതിയെ പുറത്തേക് ഇറങ്ങി.... "" എല്ലാം ഒരുങ്ങി കഴിഞ്ഞു.. "" ഇനി ഒരു മുടക്കവും കൂടാതെ ഈ പെണ്ണിനെ ബലി നൽകിയാൽ മതി... "" ഇതിന്റെ അമ്മ തീർന്നോ...? അയാളുടെ കണ്ണിൽ ആവേശം നിറഞ്ഞു... ആ തീര്ന്നു കാണും.. "" ആവേശം മൂത്തു ഈ പൊട്ടൻ ആ സ്ത്രീയെ ഏതോ കുറ്റികാട്ടിലേക് ആണ് വലിച്ചെറിഞ്ഞത്... "" ഡ്രൈവർ ശ്രീകുട്ടിയെ തോളിലേക് കേറ്റി അകത്തേക്കു വരുമ്പോൾ തലയിൽ ഒന്ന് തട്ടി പുറകെ ചെന്നു സുരേഷ്.... മൂപ്പന്റെ കൈയിലേക് ശ്രീകുട്ടിയെ കൈ മാറി അയാൾ... "" കോകിലമ്മേ ഞാൻ പോയി ഒന്ന് നോക്കട്ടെ ആ സ്ത്രീ ചത്തോ എന്ന്..... അന്നേരം ഇവിടെ എത്താൻ ഉള്ള തിടുക്കം ആയിരുന്നല്ലോ.... "" ആവേശത്തിൽ പുറത്തേക് ഓടി ഡ്രൈവർ .... സുരേഷേ.. "" ബലി പുരയ്ക്ക് പുറത്തെ ആ മുറിയിൽ പോയി ഇരുന്നോളു.. ""

മറ്റ് മുറികളിൽ കടക്കാൻ ശ്രമിക്കരുത് അത്‌ നിന്റെ ജീവന് അപകടം ക്ഷണിച്ചു വരുത്തും.. "" കോകിലാ ഒരു മുറിയിലേക്കു കൈ ചൂണ്ടി ... മ്മ്.. "" തലയാട്ടി അവിടേക്കു നടക്കുന്നവനെ പിന്നിൽ നിന്നും വിളിച്ചു കോകിലാ... "" പുറത്ത് ആ പെൺകുട്ടിയുടെ നിലവിളി ഉയർന്നാലും പേടിക്കരുത്.. ഇനിയും പതിനഞ്ച് നിമിഷങ്ങൾക്കു ഉള്ളിൽ ബലി കർമ്മം പൂർത്തി ആകും.... "" പറഞ്ഞു കൊണ്ട് പോകുന്നവളെ ചിരിയോടെ നോക്കി സുരേഷ്... 💠💠💠💠 അമ്മേ... """അമ്മേ"""... അമ്മേ """"ചുണ്ടുകൾക് ഒപ്പം ശരീരവും വിറ കൊള്ളുന്നവളുടെ കണ്ണുകൾ കോകിലയിലേക് പോയി..... ഇത്രയും നാൾ കസവ് സാരിയിൽ തിളങ്ങിയവൾ കറുത്ത ചേല ചുറ്റി തനിക് മുൻപിൽ.... "" തലയിലെ വെളുത്ത കെട്ടിന് സ്ഥാനത് നീണ്ട മുറിപ്പാട് അതിൽ നിന്നും രക്തം കിനിയും പോലെ തോന്നി പെണ്ണിന്........ കണ്ണുകളിൽ ആസൂര ഭാവം... "" വാടി ഇവിടെ.... "" ആക്രോശത്തോടെ ഒരു കൈയിൽ വലിച്ചു കൊണ്ട് പോകുമ്പോൾ മറു കയ്യാൽ ഉദരം അമർത്തി പിടിച്ചു പെണ്ണ്.... "" വേദന അവളുടെ സർവ്വ നാഡി ഞരമ്പിനെയും തളർത്തും പോലെ തോന്നി.........

അകത്തെ മുറിയിൽ കയറി വാതിൽ അടയ്ക്കുമ്പോൾ പെണ്ണിന്റെ നിലവിളി ഉയർന്നു പൊങ്ങി..... ഈശ്വരാ ഇതും കാണാൻ ആണോ എന്റെ വിധി.. "" നെഞ്ചിൽ കൈ വച്ചു താഴേക്കു ഇരുന്നു ജയന്തകൻ... ഹഹഹ... "" നീ കരയണ്ട ജയന്തക... മൂപ്പൻ വെറ്റില ചുവപ്പിച്ചു കൊണ്ടു അയാൾക് അരികിലേക്കു ഇരുന്നു... അവളിലെ അശുദ്ധ രക്തം ശേഖരിക്കുകയാണ് കോകിലന്മാ... "" ശേഷം ബലി എന്നിട്ട് ചമത കൂട്ടി അവളെ ദഹിപ്പിക്കും ആ ചാരവും ചേർത്തു ആ അശുദ്ധരക്‌തം നൂറ്റി ഒൻപത് ദിവസം തെക്കേ പുറത്ത് കുഴിച്ചിടും......ശേഷം അത്‌ നീരിൽ ഒഴുകി വിട്ടു കഴിഞ്ഞാൽ നമ്മുടെ യജമാനന്റെ ശക്‌തി അല്ലേ വർധിക്കുന്നത്... ( part 70 പറയുന്നുണ്ട് ഈ വിവരം )... മ്മ്ഹ്.. "" യജമാനന്റെ ശക്തി വർധിക്കട്ടെ ഇത് ഒന്നും കാണാൻ ബാക്കി വയ്ക്കാതെ എന്നെ അങ്ങ് തീർത്തു കളഞ്ഞു കൂടെ... "" ജയന്തകൻ തൂണിലേക്ക് തല കൊണ്ടു രണ്ട് പ്രാവശ്യം ഇടിച്ചു... ആ നിമിഷം അയാളുടെ മുൻപിലൂടെ കോകിലാ ശ്രീകുട്ടിയെ വലിച്ചിഴച്ചു കൊണ്ട് പുറത്തെ ബലി പുരയിലെ നടുവിലെ കളത്തിൽ ഇരുത്തി . വശങ്ങളിൽ മൂന്ന് മൂന്ന് കളങ്ങൾ വീതം ..

"" മോളു പൊയ്ക്കോ... "" നിനക്ക് പുറകെ വരും അവനും രക്തം ശർദ്ധിച്ചു നിന്റെ പാതിയും നശിക്കുമ്പോൾ ആദിശങ്കരൻ എന്റെ ആദി അവൻ തളരും.... അവനെ ഞാൻ ആശ്വസിപ്പിക്കും ഈ മാറിടത്തിൽ അവന് ഞാൻ മെത്ത വിരിക്കും.... ഹഹഹ.. "" ശ്രീക്കുട്ടിയുടെ കവിളിൽ തട്ടി പുറത്തേക് പോയി അവർ.... ( മുഴുവൻ 7 കളങ്ങൾ കഴിഞ്ഞ പാർട്ടിൽ പറഞ്ഞിരുന്നു ) .. "" അമ്മേ.. "" ഭയത്തോടെ കണ്ണുകൾ മുൻപിലെ ഹോമകുണ്ഡത്തിൽ ഇരിക്കുന്നവനിലേക് പോയി.... ഓം... സ്ഫുട്.....  നീച മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് വശത്തെ തട്ടത്തിലെ രക്തം ചമത കൊണ്ട് ശ്രീക്കുട്ടിയുടെ മേലെ വർഷിച്ചു ജാതവേദൻ... ആഹ്ഹ്...... "ആാാാ..... ആാാ........ അയാളിൽ നിന്നും അലർച്ച പുറത്തേക് വന്നതും കോകിലാ കതക് തുറന്നു അകത്തേക്കു ഓടി വന്നു...... എന്താ ഏട്ടാ... "" എന്താ......എന്തിനാ നിലവിളിച്ചത്..... കോകിലാ അയാളുടെ തോളിൽ കുലുക്കി കൊണ്ട് കണ്ണുകൾ ശ്രീകുട്ടിയിലേക് പോയി..... ചെറു പുഞ്ചിരിയോടെ അവരെ നോക്കി ഇരിക്കുന്നവൾ... "" നീ... നീ ഇവൾക് ഞാൻ നൽകിയ ഔഷധം നല്കിയില്ലേ... """ ദേഷ്യത്തോടെ കോകിലയുടെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട് എഴുനേറ്റു അയാൾ....... "" ഗ്ഗ്ഗ്... ഗ്ഗ്... ഗ്ഗ്... വി... വി... വിട്... ഏ..എ... ട്ടാ.... കണ്ണുകൾ പുറത്തേക് തള്ളിയതും അവളിലെ പിടി വിട്ടു അയാൾ.... മോളേ...

"" ഏട്ടനോട് ക്ഷമിക്..."" ജാതവേദന്റെ കണ്ണൊന്നു നിറഞ്ഞു..... ഏ..ഏട്ടന്.. എന്താ പറ്റിയത്.. "" കോകിലാ കഴുത്തിൽ ഇരു കൈ കൊണ്ട് തിരുമ്മി.... ഒൻപത് രാത്രികളിൽ കാളിക്ക് സമർപ്പിച്ച രക്തം... "" അടുത്ത ഒൻപത് രാത്രി അതിൽ നിന്നും ഒൻപത് തുള്ളികൾ വീതം എടുത്ത് അശുദ്ധി""" ചെയ്തതത് എന്റെ ഔഷധം സേവിച്ചു ഋതു ആയ പെണ്ണിലേക് ചമത കൊണ്ട് വാർഷിക്കും നേരം അവളിലെ ദൈവിക ശക്തി പൂർണ്ണമായും നഷ്ടം ആകും... അവൾ ബോധം മറഞ്ഞു താഴെ വീഴും..... പക്ഷെ ഇവിടെ ഞാൻ വർഷിച്ച ഒരു തുള്ളി പോലും അവളിലേക് വീണില്ല... "" നാലു പാടും ചിതറി പോയി ആ...ആാാ... രക്തത്തുള്ളികൾ......... ജാതവേദന്റെ കണ്ണുകൾ ചുറ്റും ചിതറി കിടക്കുന്ന രക്ത തുള്ളികളിലേക് പോയി....... അഹ്.. ''ഇല്ല ഇത് അസംഭവ്യം ആണ് ഏട്ടാ... "" ഞാൻ നൽകിയത് ആണ് ആ ഔഷധം... ഇവൾക് ഓരോ ദിവസം ഞാൻ നൽകുന്ന മധുരത്തിൽ ചലിച്ചു കൊടുത്തു...

""മ്മ്ഹ.. ""ഋതുവായ പെണ്ണിന് ദൈവം പോലും കൂട്ട് നിൽക്കില്ല ഏട്ടാ.... "" ആ വാളെടുത്തു അവളുടെ തല കൊയ്യു.... ""ആ രക്തത്തിൽ കോഴി കൂകും മുൻപേ കുളിക്കൂ ഏട്ടാ..... വീണ്ടും മറവികൾ നഷ്ടം ആകാത്ത പുനർജന്മത്തിനു വേണ്ടി തയാറെടുക്കൂ...........കാളി പ്രതിഷ്ടയിലെ വാൾ ഊരി ജാതവേദന്റെ കൈകളിലേക് നൽകി കോകിലാ........ "" മ്മ്മ്... "" മ്മ്മ്....... ഓം.. ഹ്ർരീം... "" #@@............പല്ലുകൾ കൂട്ടി പിടിച്ചു നീചമന്ത്രത്തിന്റെ അകമ്പടിയോടെ ആ വാൾ വലത്തേ കൈലേക് വാങ്ങി അയാൾ... "" ശ്രീക്കുട്ടിയുടെ കഴുത്തിനു നേരെ ആ വാൾ പായുമ്പോൾ കണ്ണുകൾ ഇറുകെ അടച്ചു പെണ്ണ്.... ദേവേട്ടാ... "" """" ആത്മാർത്ഥയോടെ സ്നേഹത്തോടെ അവളുടെ നാവിൻ തുമ്പിൽ തന്റെ പാതിയുടെ പേര് ഉയർന്നു പൊങ്ങി..... ആ വാൾ മുനയിൽ തീരാൻ പോകുന്ന നിമിഷം ശരീരം ഒന്ന് വിറ കൊണ്ടു പെണ്ണിന്റെ...... കണ്ണുകൾ ഇറുകെ അടച്ചു........

(തുടരും ) NB :: ചെയ്ത തെറ്റിനു ഉള്ള ശിക്ഷ രുക്കു അനുഭവിച്ചേ തീരു... "" ചെറുത് ആണെങ്കിലും വലുത് ആണെങ്കിലും രുദ്രനെയും കണ്ണനെയും മറന്ന നിമിഷം അവൾ തെറ്റുകാരി ആണ്... എന്നാൽ ചിലത് മഹാദേവന്റെ നിശ്ചയം ആണ് അതിൽ അവൾ അറിയാതെ ചെയ്യുന്ന തെറ്റ് നല്ലൊരു കർമ്മത്തിനു വേണ്ടി ആണെങ്കിൽ ആരും പ്രതീക്ഷിക്കാത്ത ഒരാൾ വരും അവളെ രക്ഷിക്കാൻ..... 🙏....ചില മനുഷ്യരുടെ നിയോഗം ആണ് അത്‌..... ശ്രീക്കുട്ടിയെ മരണത്തിനു വിട്ടു കൊടുത്താൽ അവിടെ നമ്മുടെ കുറുമ്പനും തീരും..അവരെ രക്ഷിക്കാൻ മഹാദേവന് കഴിയട്ടെ.. അവരുടെ ഏട്ടന്മാർക് ആ കുഞ്ഞ് മക്കളെ വേദനിപ്പിക്കാൻ കഴിയില്ല എന്ന് വിശ്വാസിക്കുന്നു... പിന്നെ സുരേഷ് അയാൾക് ഉള്ള സമ്മാനം അത്‌ കൊടുക്കണം.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story