ആദിശങ്കരൻ: ഭാഗം 87

adhishankaran

എഴുത്തുകാരി: മിഴിമോഹന

അഹ്.. ''ഇല്ല ഇത് അസംഭവ്യം ആണ് ഏട്ടാ... "" ഞാൻ നൽകിയത് ആണ് ആ ഔഷധം... ഇവൾക് ഓരോ ദിവസം ഞാൻ നൽകുന്ന മധുരത്തിൽ ചലിച്ചു കൊടുത്തു... ""മ്മ്ഹ.. ""ഋതുവായ പെണ്ണിന് ദൈവം പോലും കൂട്ട് നിൽക്കില്ല ഏട്ടാ.... "" ആ വാളെടുത്തു അവളുടെ തല കൊയ്യു.... ""ആ രക്തത്തിൽ കോഴി കൂകും മുൻപേ കുളിക്കൂ ഏട്ടാ..... വീണ്ടും മറവികൾ നഷ്ടം ആകാത്ത പുനർജന്മത്തിനു വേണ്ടി തയാറെടുക്കൂ...........കാളി പ്രതിഷ്ടയിലെ വാൾ ഊരി ജാതവേദന്റെ കൈകളിലേക് നൽകി കോകിലാ........ "" മ്മ്മ്... "" മ്മ്മ്....... ഓം.. ഹ്ർരീം... "" #@@............പല്ലുകൾ കൂട്ടി പിടിച്ചു നീചമന്ത്രത്തിന്റെ അകമ്പടിയോടെ ആ വാൾ വലത്തേ കൈലേക് വാങ്ങി അയാൾ... "" ശ്രീക്കുട്ടിയുടെ കഴുത്തിനു നേരെ ആ വാൾ പായുമ്പോൾ കണ്ണുകൾ ഇറുകെ അടച്ചു പെണ്ണ്.... ദേവേട്ടാ... "" """" ആത്മാർത്ഥയോടെ സ്നേഹത്തോടെ അവളുടെ നാവിൻ തുമ്പിൽ തന്റെ പാതിയുടെ പേര് ഉയർന്നു പൊങ്ങി..... ആ വാൾ മുനയിൽ തീരാൻ പോകുന്ന നിമിഷം ശരീരം ഒന്ന് വിറ കൊണ്ടു പെണ്ണിന്റെ...... കണ്ണുകൾ ഇറുകെ അടച്ചു........ ജാതവേദാ........... """""""""""""""""""""

ആഹ്ഹ്... വല്യേട്ടൻ """"" വല്യേട്ടൻ..... അഹ്... അഹ്... കണ്ണുകൾ തുറക്കുമ്പോൾ അവൾ അടിമുടി അണച്ചു....... ആ..... """""""" കൈയിൽ ഇരുന്ന വാൾ താഴേക്കു പതിക്കുമ്പോൾ ജാതവേദന്റെ കണ്ണുകൾ പിടച്ചു...... ആ.. ആ.. ആദി നീ........ "" കോകിലയുടെ കണ്ഠം ഇടറി... അല്പം പുറകോട്ടു ആഞ്ഞു ആ സ്ത്രീ.. ആദി മാത്രം അല്ല ഞങ്ങൾ എല്ലാവരും ഉണ്ട് അമ്മച്ചി............. """""""" കുറുമ്പന്റെ ശബ്ദം കേട്ടതും കോകിലാ ഞെട്ടലോടെ നോക്കി..... ആദിശങ്കരൻ ചിരിയോടെ പുറകോട്ടു അല്പം തല ചെരിച്ചു..... കുഞ്ഞാപ്പുവും ആകാശും സച്ചുവും കിച്ചുവും ചിത്രനും അവന് വശങ്ങളിൽ സ്ഥാനം പിടിച്ചു..... നിങ്ങളോട് ആരാ സ്ത്രീയെ പറഞ്ഞത് ഋതു ആയ പെണ്ണിന് ഒപ്പം ദൈവ സാന്നിദ്യം കാണില്ല എന്ന്... "" മ്മ്ഹ... "" ആർത്തവം അശുദ്ധി അല്ല സ്ത്രീയെ.. "" പുതു തലമുറയ്ക്കു ജന്മം നൽകാൻ അവളെ പാകപ്പെടുത്തുന്ന ദിനങ്ങൾ ആണ്.... "" ആ നിമിഷം അവളിൽ ഒരു മാതൃത്വം ഉണ്ട്... അതിന്റെ ശക്തി ദൈവങ്ങൾക്കും മേലെ ആണ്.... ആ നിമിഷം അവളെ തൊഴേണ്ടത് ദൈവങ്ങൾ ആണ്....

""അവളുടെ ശക്തിയെ മാനിക്കുന്നത് കൊണ്ട് ആണ് നാല് ദിവസം അവളുടെ മനസിനും ശരീരത്തിനും പൂർണ വിശ്രമം നൽകുന്നത്.... """"" ചിത്രന്റെ കണ്ണുകൾ നിന്നു കത്തുമ്പോൾ അവന് ചുറ്റും നാലു മുഖങ്ങൾ മിന്നി മറയുന്നത് മായ കഴ്ച പോലെ ജാതവേദനും കോകിലയും കണ്ടു... ഇല്ല.... "" നിനക്ക് തടയാൻ കഴിയില്ല ആദിശങ്കര ഈ ബലി നടന്നെ കഴിയൂ... അല്ല എങ്കിൽ ഇവൾ അസൂര ശക്‌തി ആയി തീരും.........ഞാൻ നൽകിയ ഔഷധത്തിലെ മന്ത്രശക്തി നീ ഊഹിക്കുന്നതിനും അപ്പുറം ആണ്.... ഹഹഹഹ.. ഉറക്കെ ചിരിച്ചു അയാൾ.. ജാതവേദാ... "" നീ നൽകിയ ഔഷധത്തിന്റെ ശക്‌തി അല്ല ഇവളുടെ ശരീരം പ്രായം അറിയിച്ചത്.... """" ഉറക്കെ ആക്രോശിച്ചു കൊണ്ട് വലം കയ്യാലെ ശ്രീകുട്ടിയെ പൊക്കി എടുത്തു കുഞ്ഞൻ..... തന്റെ നെഞ്ചോട് ചേർത്തു നിർത്തുമ്പോൾ ജാതവേദന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... ത്ഫൂ..... """ അയാൾ നീട്ടി ഒന്ന് തുപ്പി .... നിന്റെ ചുണ്ടിൽ വിരിഞ്ഞ പുച്ഛം അതിന് അർത്ഥം ഞങ്ങക്ക് അറിയാം.... ചിത്രന്റെ ചുണ്ടിൽ ഗൂഡമായ ചിരി വിടർന്നതും ജാതവേദൻ ഒരു പുരികം ഉയർത്തി ...

നീ നൽകിയ ഔഷധതാൽ ഇവളെ ഞങ്ങൾ രക്ഷിച്ചു കൊണ്ട് പോയാലും വിപരീത ഫലം സൃഷ്ടിക്കും എന്ന് അല്ലേ ആ ചുണ്ടിൽ വിരിഞ്ഞ ചിരിയുടെ അർത്ഥം ... !"""കുഞ്ഞൻ ചുണ്ട് ഒന്ന് കോട്ടി .... എങ്കിൽ നിനക്ക് തെറ്റി ജാതവേദാ......... ആ മധുരം ഒരിക്കൽ... ഒരിക്കൽ മാത്രമേ വേലായുധന്റെ പെണ്ണിന്റെ ഉദരത്തിൽ സ്പർശിച്ചിട്ടുള്ളു........... മ്മ്ഹ.. """ കുഞ്ഞന്റെ മുഖത് പുച്ഛം നിറയുമ്പോൾ ജാതവേദന്റെ കണ്ണുകൾ കോകിലയിലേക് പോയി... ഇല്ല.. "" ഇല്ല അസംഭവ്യം...ഞാൻ.. ഞാൻ ആ മരുന്നു ചേർത്ത് മധുരം ഇവൾക് നൽകിയത് ആണ് ഏട്ടാ.... സംശയം ഏതും വേണ്ട.. "" കോകിലയുടെ കണ്ണുകളിൽ പ്രതികാരാഗ്നി തളം കെട്ടി...... "" അതിന് അത്‌ ഇവളുടെ വയറ്റിൽ അല്ലലോ അമ്മച്ചി പോയത് ദേ അത്‌ മുഴുവൻ ആകാശേട്ടൻ ആണ് കഴിച്ചത്.. "" കുറുമ്പൻ ആകാശിന്റെ തോളിൽ മെല്ലെ തട്ടിയതും വിടർന്ന ചിരിയിൽ തെളിഞ്ഞു നിൽക്കുന്ന വലത്തേ ഒടിഞ്ഞ കോമ്പല്ലു ജാതവേദാനിൽ ഞെട്ടൽ ഉളവാക്കി... ഇവൻ ഇവനോ.... അ...അ.. അതെങ്ങനെ...? അതേ ഞങ്ങളെ പുറകോട്ടു ചിന്തിക്കാൻ പ്രേരിപ്പിച്ചവൻ...

"" ഞങ്ങള്ക്ക് മുന്പിലേ വിഘ്‌നങ്ങളെ നീക്കി അവൻ പോലും അറിയാതെ മാർഗം തെളിച്ചു തരുന്നവൻ..... മ്മ്ഹ.. "" കുഞ്ഞൻ ആകാശിനെ ചേർത്ത് നിർത്തുമ്പോൾ അവന്റെ കണ്ണുകളിൽ സംശയം നിറയുന്നത് ജാതവേദൻ കൂർമ്മതയോടെ നോക്കി.... "" ഇ..ഇ.. ഇവൻ എങ്ങനെ...? ആഹ്ഹ്.. കോകിലയുടെ ശബ്ദം ഇടറുമ്പോൾ ആകാശിന്റെ ഓർമ്മകൾ അല്പം പുറകോട്ടു പോയി.... 💠💠💠💠 ( ചെറിയ ഫ്ലാഷ് ബാക്ക് )... ( part 55) ഇൽ പറയുന്നുണ്ട് രുദ്രൻ ഉൾപ്പടെ ഉള്ളവർ ഏറ്റുമാനൂർ പോയ സമയം കുട്ടികളും ഉണ്ണിയും മാത്രം വല്യോത് നിന്ന സമയം.. ആകാശ് വല്യോത് വരുമ്പോൾ കോകിലയെ ആദ്യമായ് കണ്ടപ്പോൾ അത്‌ രുക്കു ആണെന്നു തെറ്റിദ്ധരിച്ചതും.. കുറുമ്പൻ തിരുത്തി കൊടുത്തതും.... ശേഷം നടന്ന സംഭവം ഓർമ്മപ്പെടുത്തൽ പോലെ നിങ്ങൾക് മുന്പിലേക് വരുന്നു.. )........വിനായകന്റെ ഓർമ്മയിലേക് ഒരു നിമിഷം പോകുന്നു.... വല്യൊതെ വീടിനു അകത്തേക്കു സംശയത്തോടെ കടന്നു വരുമ്പോൾ ....അല്പം ഭയം നിറഞ്ഞു ഉള്ളിൽ... ചുറ്റും പകപ്പോടെ ഒന്ന് നോക്കി ആകാശ്.... ആഹ്.. "" നേർത്ത ചിരി അവനിൽ തെളിഞ്ഞു... ""

ചായയുമായി നടുമുറിയിലേക്ക് കടന്നു വരുന്ന സ്ത്രീ... കസവ് നേര്യതിൽ അവളുടെ സൗന്ദര്യം എടുത്തു കാണിച്ചു.... "" രുക്കു അമ്മയാണോ ഇത്.. "" ആകാശിൽ സംശയങ്ങൾ നിറയുമ്പോൾ ആ സ്ത്രീ ചിരിയോടെ അവന് അടുത്തേക് വന്നു..... സച്ചുവും കിച്ചുവും...... സംശയത്തോടെ ആകാശ് ചിരിക്കുന്നവളുടെ മുഖത്തേക്ക് നോക്കി... """"" അവർ ഇവിടെ ഉണ്ടല്ലോ എന്താ പേര്...? അവന്റെ താടി തുമ്പിൽ പിടിച്ചു .... ആകാശ്.... "" അവരുടെ രുക്കു ..... രുക്കുഅമ്മ ആണോ..... ആയിരിക്കും ബാക്കി എല്ലാവരെയും ഞാൻ കണ്ടു...... അവനിൽ ആവേശം നിറയുമ്പോൾ കുറുമ്പന്റെ ശബ്ദം പുറകിൽ നിന്നും കേട്ടതും മെല്ലെ തിരിഞ്ഞു നോക്കി... ആകാശേട്ടാ... "" കുറുമ്പൻ വെളിയിൽ നിന്നും ഓടി അവന്റെ മുന്പിലേക് ചാടി...... ആ ഞാൻ രുക്കുഅമ്മയുടെ ചോദിക്കുവാരുന്നു നിങ്ങളെ പറ്റി.... ആകാശ് ചിരിയോടെ പറഞ്ഞു.... രു.. രു... രുക്കുവമ്മയോ... ആര്...? ഈ അമ്മച്ചിയോ... കുറുമ്പൻ സംശയത്തോടെ നിന്നതും അവർ ചിരിയോടെ ചായയുമായി പുറത്തേക് നടന്നു.... എടൊ മനുഷ്യ ഈ പോയത് ആണോ രുക്കുവമ്മ...

അതാണ് പണ്ട് തന്റെ കയ്യും കാലും തല്ലി ഓടിച്ച കോകിലാ....... കോ... കോ... കോകിലയോ... അവർ എങ്ങനെ ഇവിടെ...? അ.... അ.. അവർ എങ്ങനെ എന്റെ കയ്യും കാലും ഒടിച്ചു..... ആകാശ് ആകെ സംശയത്തോടെ നോക്കി... ( ചെന്നോത്തെ വിനായക വിഗ്രഹം തകർത്ത കാര്യം ആണ് കുറുമ്പൻ ഉദേശിക്കുന്നത് ) അത്‌ തനിക് ബോധം വീഴുമ്പോൾ അറിയും....ഈ തള്ളക്ക് വല്യേട്ടനോടുള്ള പ്രേമം മൂത്തു വന്നതാ ഇവിടെ...... അലവലാതി... ""എന്നിട്ട് രുദ്രച്ഛനോട്‌ പറഞ്ഞില്ലേ... വല്യേട്ടനും ഒന്നും പറഞ്ഞില്ലെ..... മ്മ്ഹ... "" ഇല്ല... കുറുമ്പൻ ആകാശിനോട് കാര്യങ്ങൾ വിശദീകരിച്ചതും അല്പം ഭയത്തോടെ നോക്കിയവൻ..... ( ശ്രീകുട്ടിയെ നിയന്ത്രിച്ച കാര്യം ) ദേവൂട്ട.. "" ഇനി എന്ത്‌ ചെയ്യും നമ്മൾ......ചോദിച്ചു കൊണ്ട് ആകാശിന്റെ കണ്ണുകൾ താഴേക്കു പോയി..... ഇതെന്താ നിന്റെ കാലിൽ നിറയെ ചേറും ചെളിയും........ പോയി കാല് കഴുക്..... ആകാശ് ശാസിച്ചതും കുറുമ്പൻ ഉറക്കെ പൊട്ടി ചിരിച്ചു..... ബുഹ.. ബുഹഹഹ... ബുഹഹഹ..... അമ്മച്ചിക്ക് ഒരു എന്റർടൈൻമെന്റ്.... "" സച്ചുവേട്ടൻ താഴേക്കുള്ള പൈപ്പ് മുഴുവൻ ബ്ലോക്ക് ആക്കി.......

ഇനി ഇത് തുടയ്ക്കണം എങ്കിൽ കിണറ്റിൽ നിന്നും വെള്ളം കോരി കൊണ്ട് വരണം.... ആ ചിഞ്ചക ചക്ക......പണി തുടങ്ങി മോനെ...... ദേവൂട്ടൻ കുഞ്ഞു മീശ പിരിച്ചു നടക്കുമ്പോൾ അവന് ഒപ്പം ചെന്നു ആകാശ്.... ( സുരേഷ് ലാൻഡ് ചെയ്യന്നത് ഏല്ലാം കണ്ടു് കോകിലയ്ക്കു അത്യാവശ്യം പണി കൊടുക്കാൻ കൂട്ട് നിന്നശേഷം തിരികെ പോകാൻ നേരം ആകാശ് കുറുമ്പന് അടുത്തേക് വന്നു ..( ഇതെല്ലാം part 55 ഉണ്ട്) ദേവൂട്ട ശ്രീക്കുട്ടി.."" അവളെ ഇനി എങ്ങനെ രക്ഷിക്കും.. "" വല്യേട്ടനും കൊച്ചേട്ടനും വിചാരിച്ചാൽ കഴിയില്ലേടാ.... അറിയില്ല ആകാശേട്ടാ.. "" എനിക്ക്.. എനിക്ക് ഒന്നും അറിഞ്ഞു കൂടാ... അവർ നൽകുന്ന കപട സ്നേഹത്തിൽ അവൾ വീണു... "" എങ്ങനെ ആണ് അവർ അവളെ വരുതിയിൽ ആക്കിയത് എന്ന് അറിയില്ല ഞങ്ങള്ക് ... ""അല്ലേലും തിന്നാൻ എന്തേലും ആരേലും കൊടുത്താൽ ആ പെണ്ണ് വീഴും... ""അവർ അതാ മുതൽ എടുത്തത്.... കുറുമ്പൻ കണ്ണ് തുടയ്ക്കുമ്പോൾ അവന്റ വേദന ചെറു നോവായി ആകാശിൽ നിറഞ്ഞു..... നീ കരയാതെ എന്തെങ്കിലും വഴി കാണും നമുക്ക് മുൻപിൽ..

"" ആകാശ് അവന്റെ തോളിൽ തട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ തലയിണയിൽ മുഖം പൂഴ്ത്തി ഉള്ളിലെ നോവ് പെയ്ത് തീർത്തു കുറുമ്പൻ........ പാവം.. "" അവനെ ഒന്ന് തിരിഞ്ഞു നോക്കി പുറത്ത് ഇറങ്ങി ചായിപ്പിന്റെ വശത് വന്നതും ഒരു നിമിഷം നിന്നു....... ആാാഹ്... "" നാക്കൊന്നു ഞൊട്ടി നുണഞ്ഞു... "ഹൈ നല്ല നെയ്പായസത്തിന്റെ മണം.. """ അവർ ദുഷ്ട ആണെങ്കിലും നല്ല മനസിന് ഉടമ ആണല്ലോ.. "" ചായിപ്പിലെക് തല ഒന്ന് പൊന്തിച്ചു നോക്കി വിനായകൻ... "".. ചായിപ്പിൽ താത്കാലികമായി കൂട്ടിയ അടുപ്പിൽ.. വളരെ ചെറിയ ഓട്ടു ഉരുളിയിൽ ഓടിന്റെ തവി കൊണ്ടു മെല്ലെ ഇളക്കുന്ന കോകിലാ.. "" ഇതെന്താ ഇത്രയും ചെറിയ ഉരുളിയിൽ പായസം ഉണ്ടാക്കുന്നത്.. ""ഓഹ് തന്നെ കഴിക്കാൻ ആയിരിക്കും... "" വല്യോത്തെ അടുക്കളയിൽ നിന്നും സുഭിക്ഷമായി അരിയും നെയ്യും മോഷ്ടിച്ചു കാണും...കള്ളി... കിച്ചുനെയും സച്ചുനെയും വിളിച്ചു കാണിച്ചാലോ.... "" പുറകോട്ടു തിരിഞ്ഞതും സിദ്ധി വിനായകൻ ഒരു മാത്ര നിന്നു..... ഓം... ഹ്രീം... !!!

......... അവരുടെ നാവിൽ നിന്നും ഉതിർന്നു വീഴുന്ന മന്ത്രങ്ങൾ.. ""... കണ്ണുകൾ നാലുപാടും പാഞ്ഞു... പാതി ചാരിയാ വാതിലിൽ കൂടി നോക്കുമ്പോൾ തൊണ്ട കുഴിയിലെ ജലാംശം വറ്റും പോലെ തോന്നി വിഗ്നേശ്വരന്.... ഒന്ന് കൂടി എത്തി നോക്കുന്നവന്റ് കണ്ണുകൾ മൂന്ന് കട്ടകൾ ചേർത്ത അടുപ്പിലേക് പോയി........വെള്ളയും ചുവപ്പും മഞ്ഞയും നിറങ്ങളാൽ ചേർത്ത് വച്ച മന്ത്ര കളങ്ങൾ ആ കട്ടയിൽ നിറഞ്ഞു നില്കുന്നു... നാവിൽ നിന്നും വരുന്ന മന്ത്രങ്ങൾക് ഒപ്പം ആദിശ്രീ "" എന്ന് വ്യക്തമായി കാതുകളിൽ പതിച്ചതും ആകാശ് ആ ഓട്ടു ഉരുളിയിലേക് മിഴികൾ പായിച്ചു.... "" സമീപം ഇരിക്കുന്ന ചെറിയ മൺകുടത്തിൽ നിന്നും ചെറിയ തടി കൊണ്ടുള്ള സ്പൂണിൽ ഏഴ് പ്രാവശ്യം ആ പായസത്തിലേക് കൊഴുത്ത ദ്രാവകം പകരുമ്പോൾ ആ നാവിൽ നിന്നും മന്ത്രങ്ങൾ പുറത്തേക് വന്നു... ശേഷം ചെറിയ മൂടി കൊണ്ട് ഉരുളി മൂടി കൊണ്ട് അവർ ആർത്തു ചിരിച്ചു.... ഹഹഹഹ... ഹഹഹ... "" ഇന്നു അമാവാസി തിഥി ഇന്ന് മുതൽ ഏഴ് """""""ദിവസം ഞാൻ നൽകുന്ന ഈ മധുരം ആ കൊച്ചു പെണ്ണിന്റെ ശരീരത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കും.. മ്മ്ഹ.. "" ഈ ഔഷധത്തിന്റ ശക്തിയാൽ വയസ് അറിയിക്കുന്നവളെയും കൊണ്ട് ഈ കോകിലാ പോകും... "" മ്മ്ഹ.. "" പിന്നെ ഈ ജന്മം നിനക്കായി ഞാൻ കാത്തിരിക്കും ആദി...

"" വയസ് അറിയിക്കുവോ.. "" അതെന്താ സാധനം..? ഈ തള്ള എന്തൊക്കയൊ പറയുന്നത്.. "" ആകാശ് നഖം ഒന്ന് കടിച്ചു...... "" എന്തയാലും ഇത് നല്ലതിനുള്ള പുറപ്പാട് അല്ല ശ്രീക്കുട്ടിയ്ക്ക് ഉള്ള പണി ആണല്ലോ... ഹ്ഹഹ്ഹ.. "" ഞാൻ ആദ്യം അവൾക്കു നൽകിയ മധുരത്തിൽ തന്നെ പെണ്ണ് എന്റെ വരുതിയിൽ ആയി...""മ്മ്ഹ.. "" തീറ്റ ഭ്രാന്തി... മ്മ്ഹ.. "" കോകിലയിൽ പുച്ഛം നിറഞ്ഞു..... മ്മ്ഹ.. "" ഋതുമതി ആകുന്ന നിന്നെയും കാത്ത് എന്റെ ഏട്ടൻ ബലി പുരയും ഒരുക്കി വച്ചു കാത്തിരിക്കും... "" ഈ ജന്മത്തിലെ മൂന്നാം ബലി... "" അവസാനത്തെ ഈ ബലി വിജയം കണ്ടു കഴിഞ്ഞാൽ ഇനിയൊരു പുനർജ്ജന്മവും ഇതേ ശക്തിയോടെ ഞങ്ങള്ക് ജന്മം കൊള്ളാൻ കഴിയും....""" നിന്നിൽ നിന്നും എടുക്കുന്ന ആർത്തവ രക്തതോടൊപ്പം നിന്റെ ചിതാഭസ്മവും ചേർത്ത് തൊണ്ണൂറ്റിഒന്നാം നാൾ ജലാശയത്തിൽ നിമഞ്ജനം ചെയ്തു കഴിഞ്ഞാൽ ഞങ്ങൾ അജയർ ആകും.... ഹഹഹ... ഹഹഹ... "" അയ്യോ.. "" എന്തൊക്കെയാ ഈ സ്ത്രീ വിളിച്ചു പറയുന്നത്.. "" ആകാശ് വലത്തെ കൈ കൊണ്ട് വായ പൊത്തുമ്പോൾ ചായിപ്പിലെ കുളിമുറി ലക്ഷ്യം ആക്കി കോകിലാ നടന്നു.... "" കുളി കഴിഞ്ഞു കസവ് നേര്യതിൽ സുന്ദരി ആയി പുറത്ത് അവർ വരുമ്പോഴേക്കും ആകാശ് കിച്ചുവിനെ കൂട്ടി കൊണ്ട് വന്നിരുന്നു.... എന്താടാ... ""എന്തിനാ നീ ഈ അമ്മച്ചിയുടെ അടുത്തേക് കൊണ്ട് വന്നത്...? കിച്ചു സംശയത്തോടെ നിൽകുമ്പോൾ ആകാശ് അവന്റെ വായ വലത്തെ കയ്യാൽ മൂടി....

അപ്പോഴേക്കും ഒരു കുഞ്ഞു പാത്രത്തിലേക് ആ മധുരം പകർന്നു കൊണ്ട് പോകുന്നവളുടെ പിന്നാലെ കിച്ചുവിനെയും കൊണ്ടു പോയി ആകാശ്.. ... "" രുക്കുവിന്റെ വീട്ടിൽ കുളി കഴിഞ്ഞു വന്ന ശ്രീക്കുട്ടിയുടെ അടുത്തേക് ആ മധുരം ആയി ചെല്ലുമ്പോൾ ആകാശിനും കിച്ചുവിനും തടയാൻ കഴിഞ്ഞില്ല...""കാരണം സ്നേഹത്തോടെ അതിലേറെ വാൽസല്യത്തോടെ ആ കുഞ്ഞ് പെണ്ണിന് അത് പകർന്നു നൽകുമ്പോൾ സമീപം അതിന് സമ്മതം മൂളി ചിരിയോടെ നിൽക്കുന്ന രുക്കുവിനെ ആണ് അവർ കാണുന്നത്... ... "" രുക്കു ചേച്ചി... "വിഷമിക്കണ്ട.. ഉടനെ തന്നെ ഇവൾ വയസ് അറിയിക്കും... "" വൈദ്യർമഠത്തിലെ വലിയ തിരുമേനിയുടെ മരുന്ന് ഫലം കാണാതെ ഇരിക്കില്ല ഒരിക്കലും... "" പക്ഷെ.... മരുന്നു ഫലം ചെയ്യണം എങ്കിൽ മൂന്നിന്റെ അന്ന് കുട്ടിയെ വൈദ്യർമഠത്തിൽ എത്തിക്കണം... "" നേരം പുലരും മുൻപേ ഉള്ളിൽ ചെന്ന മരുന്നു ശരീരം പുറം തള്ളണം...... "" കോകിലാ പറഞ്ഞു കൊണ്ട് ഓരോ സ്പൂൺ ശ്രീക്കുട്ടിയുടെ വായിലേക്ക് വയ്ക്കുമ്പോൾ കൊതിയോടെ അത്‌ ഞൊട്ടി നുണഞ്ഞു പെണ്ണ്.... അതിനെന്താ കനകെ.. "" നിന്റെ മരുന്ന് ഫലം കണ്ടാൽ നീ പറഞ്ഞത് പോലെ ചെയ്യാൻ ഞൻ തയാർ ആണ്... " എന്റെ മോളുടെ അസുഖം മാറിയാൽ മതി.... ""

രുകുവിലെ മാതൃത്വത്തെ ആ നിമിഷം ആ സ്ത്രീ വിലയ്‌ക്കെടുത്തത് ആകാശ് തിരിച്ചറിഞ്ഞു കഴ്ഞ്ഞിരുന്നു.... കിച്ചു... "" അവർ എന്തോ മന്ത്രങ്ങൾ ചൊല്ലിയാണ് ആ പായസം പാകം ചെയ്തത്... "" ഞാൻ അത്‌ കണ്ടു.. അത്‌... അതിൽ എന്തോ വലിയ അപകടം ഒളിഞ്ഞു ഇരുപ്പുണ്ട്... ശ്രീക്കുട്ടിയുടെ അമ്മയെ അവർ പറഞ്ഞു പറ്റിക്കുകയാണ്.... നീ വാ നമുക്ക് വല്യേട്ടനെ അറിയിക്കാം... കിച്ചുവിന്റെ കൈ പിടിച്ചു ഓടുമ്പോൾ ആകാശിൻറെ കണ്ണിൽ നിന്നും നീര്തുള്ളികൾ താഴേക്കു പതിച്ചു....... അവിടെ നിന്നും ഓടി കുഞ്ഞന്റെ അടുത്ത് എത്തുമ്പോൾ നിന്നു കിതച്ചിരുന്നു രണ്ടും ..... "" എന്താടാ... "" നിനക്ക് എന്താ പറ്റിയത്.. "" ഇന്ദു അമ്മ തന്നെ ഉള്ളൂ എന്ന് പറഞ്ഞു പോയത് അല്ലേ ഇത്ര പെട്ടന്ന് എന്താ തിരിച്ചു വന്നത്.. "" കുഞ്ഞൻ അവന്റ ഇരു തോളിലും പിടിക്കുമ്പോൾ കുളി കഴിഞ്ഞു തോർത്ത്‌ ചുറ്റി പുറത്തേക് വന്നു കുഞ്ഞാപ്പുവും... "" ഇരുവരും സംശയത്തോടെ നോക്കുമ്പോൾ അല്പം മുൻപ് അറിഞ്ഞ കാര്യങ്ങൾ ആകാശ് അവർക്ക് വിശദീകരിച്ചു നൽകുമ്പോൾ തലയിൽ കൈ വച്ചു കട്ടിലിലേക് ഇരുന്നു കുഞ്ഞൻ.... "" വല്യേട്ട..."" അവർ ഇനി ഏഴ് ദിവസവും ഇത് പോലെ പായസം നൽകും അവൾക്...അവളുടെ അമ്മ... അമ്മ അറിഞ്ഞു കൊണ്ട് ആണ്... പക്ഷെ ആ പാവത്തെ പറഞ്ഞു ചതിക്കുവാ... "" .... "" നമുക്ക് അത്‌ തടഞ്ഞാലോ...? കുഞ്ഞന്റെ തോളിലേക് ആകാശ് കൈ വച്ചു.. അതേ വല്യേട്ട.."" ഇനി മേലിൽ കൊച്ചിന് ഇത് ഒന്നും കൊടുക്കരുത് എന്ന് താക്കീത് നല്കിയാലോ... "" കിച്ചു ആകാംഷയോടെ അവനെ നോക്കി...

മ്മ്മ്ഹഹ.. .. "" കഴിയില്ല കിച്ചു ..അവർ അറിഞ്ഞു കൊണ്ട് നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല "" കുഞ്ഞൻ മീശ കടിക്കുമ്പോൾ കുഞ്ഞാപ്പു അവന് സമീപം ഇരുന്നു... കേശു.. "" കൈ... കൈ വിട്ടു പോവണോ എല്ലാം.. "" കുഞ്ഞന്റെ ശബ്ദം ഇടറി.. "" ഇല്ല.. "" എല്ലാം കൈ വിട്ടു പോകാൻ സാക്ഷാൽ വിനായകൻ സമ്മതിക്കുവോ ശങ്കു... തക്ക സമയത്തു തന്നെ എല്ലാം അറിഞ്ഞില്ലേ... അറിയിച്ചില്ലേ നമ്മളെ.. "" കുഞ്ഞാപ്പു പറയുമ്പോൾ ആ കണ്ണുകളിലേക് ആകാംഷയോടെ നോക്കി കുഞ്ഞൻ...... ശരിയാ കേശു നീ പറഞ്ഞത് സത്യം ആണ് അല്ലെങ്കിൽ ഈ നിമിഷം ഇങ്ങനെ ഒന്ന് സംഭവിക്കല്ലായിരുന്നു... "" കുഞ്ഞൻ ചിരിയോടെ എഴുനെല്കുമ്പോഴും ആകാശ് ഒന്നും മനസിൽ ആകാതെ തന്നെ നിന്നു... വല്യേട്ട.."" അവന്റ വിളിയിൽ ചിരിയോടെ നോക്കി കുഞ്ഞൻ... മോനെ.. "" ഒരിക്കലും കോകില വെറും ഒരു പ്രണയം മാത്രം സ്വന്തം ആക്കാൻ വല്യോത് കടന്നു വരില്ല അവളുടെ ലക്ഷ്യം അത്‌ മറ്റൊന്ന് ആണ് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.. "" ഇപ്പോൾ അത്‌ ബോദ്യം ആയി..... ഇനി ഇതിന് ഒരു പ്രതിവിധി അതാണ് കണ്ടെത്തേണ്ടത്..

"" അല്ലേ കേശു... കുഞ്ഞൻ കുഞ്ഞാപ്പുവിനെ നോക്കുമ്പോൾ തലയാട്ടി സാക്ഷാൽ നാരായണൻ... വല്യേട്ട.."" ദേവൂട്ടാനോട് കാര്യങ്ങൾ പറയണ്ടേ... " കിച്ചു സംശയത്തോടെ നോക്കി... വേണ്ട.. "" സമയം ആകുമ്പോൾ ഞാൻ പറയാം ആ ചെറുക്കന് വെളിവും വെള്ളിആഴ്ച ഇല്ലാത്തത് ആണ് എന്താ കാട്ടി കൂട്ടുന്നത് എന്ന് പറയാൻ കഴിയില്ല... "" ഏത് നിമിഷവും നമ്മൾ കരുതി ഇരിക്കണം... കുഞ്ഞന്റെ കണ്ണുകൾ ആകാശിലും കിച്ചുവിലും ചെന്ന് നിന്നു... എന്തിന് ആണെങ്കിലും ഞാൻ കൂടെ ഉണ്ട് വാല്യേട്ട .. "" മനസ് അറിഞ്ഞു ഒരു നിമിഷം പോലും ചിരിക്കാൻ കഴിയുന്നത് നിങ്ങളുടെ കൂടെ കൂടിയതിൽ പിന്നെ ആണ്... വ...വ.. വല്യൊതെ ആരൊക്കെയാ ആയി എന്നെയും എന്റെ അമ്മയെയും ഏറ്റെടുത്തില്ലേ നിങ്ങൾ.... ആകാശിന്റെ ശബ്ദം ഇടറിയതും കുഞ്ഞൻ അവനെ ചേർത്ത് പിടിച്ചു..... "" മ്മ്.. "" നീ ഞങ്ങളുടെ കൂടെ പിറപ്പ് തന്നെ ആണ്.. നിയോഗം പോലെ ഞങ്ങളിലേക് വന്ന് ചേർന്നവനാ നമ്മെ പിരിക്കാൻ ഒരു ശക്തിക്കും കഴിയില്ല.. "" മഹാദേവന്റെ വാക്കുകൾ കാതോർത്തതും ആകാശ് ഒന്ന് കൂടി ആ നെഞ്ചിലേക് ചേരുമ്പോൾ കിച്ചുവും കുഞ്ഞാപ്പുവും കണ്ണ് തുടച്ചു.. 💠💠💠💠 ഇല്ല..... """"""""ഇല്ല.... ഇത് ഒരിക്കലും സംഭവിക്കില്ല... "" ഞാൻ ആരും അറിയാതെ ഏഴ് ദിവസം ഈ പെണ്ണിന് നൽകിയ മധുരം...

അതെന്റെ കാഴ്ചയെ മറച്ചു എന്ന് ഞാൻ വിശ്വസിക്കില്ല... "" ആകാഷിൻറെ ഓർമ്മയുടെ കുത്തൊഴുക്കിൽ നിന്നും പുറത്ത് ചാടിയ കോകിലാ ഇരു കൈകളും ചെവിയിൽ ചേർത്ത് നിലവിളിച്ചു... നീ വിശ്വസിച്ചേ മതിയാകൂ കോകിലാ.. ""നിന്റെ ലക്ഷ്യം എന്തെന്നു ഇവനിലൂടെ തിരിച്ചറിഞ്ഞ നിമിഷം ഞങ്ങൾ പുറകോട്ട് ചിന്തിച്ചു... ഹ്ഹ്... ഹ്ഹ്... കുഞ്ഞന്റെ നെഞ്ചിൻകൂട് ഉയർന്നു പൊങ്ങി...... "" കൂടെ നിൽക്കുന്ന ശക്തികളുടെ കണ്ണുകളിൽ തിളങ്ങുന്ന ആത്മവിശ്വാസത്തെ സംശയത്തോടെ നോക്കി ആ രണ്ട് ആസുര ശക്തികൾ...... "" മ്മ്ഹ.. "" നിനക്ക് അറിയണം അല്ലേ... "" പിന്നീട് എന്താ അവിടെ സംഭവിച്ചത് എന്ന് അല്ലേ .. "" കുഞ്ഞാപ്പു അല്പം മുന്പോട്ട് നീങ്ങി നിന്നു......"" നിന്റെ ഉദ്ദേശ്യം ഋതുമതി ആയവളുടെ ബലി ആണെന്ന് ഇവന്റെ കാതുകളിൽ പതിച്ചത് ഞങ്ങള്ക്ക് പുറകോട്ടു ചിന്തിക്കാൻ പ്രേരിപ്പിച്ചു...ചുണ്ട് ഒന്ന് കോട്ടി കുഞ്ഞാപ്പു തുടർന്നു... നിന്നിൽ നിന്നും ജാനകിയെ രക്ഷിച്ചു കൊണ്ട് വന്ന ദിനം ഇവൻ ഇവളെ തിരിച്ചറിഞ്ഞു... ""അവന്റെ പാതിയെ... കുഞ്ഞാപ്പുവിന്റ കണ്ണുകൾ കുറുമ്പനിലേക് പോയി...

നിന്റെ ദേഹത്തേക് ചൂരൽ പ്രഹരം ഏൽപ്പിക്കുമ്പോൾ അവനെ അവൾ പോലും അറിയാതെ നിയന്ത്രിച്ചു... ആ നിമിഷം മുതൽ ഊണിലും ഉറക്കത്തിലും ദേ ഇവൾ ആണ് അവന്റ ഹൃദയത്തെ പുല്കിയത്....... "" കുഞ്ഞാപ്പു അത്‌ പറയുമ്പോൾ കുറുമ്പൻ നഖം കടിച്ചു കാല് കൊണ്ടു കളം വരച്ചതും കിച്ചു പുറകിൽ നിന്നും ഒന്ന് നുള്ളി... ഛെ.. "" പോ എനിക്ക് നാണം വരുന്നു... "" അമ്മച്ചിയും മാമനും കേട്ടാൽ മോശം അല്ലേ കൊച്ചേട്ട.."" പോടാ.. "" അവിടുന്ന്... ചിത്രൻ കണ്ണ് ഉരുട്ടിയതും നഖം കടിച്ചു കുറുമ്പൻ... ബാക്കി ഞാൻ പറയാം കുഞ്ഞൻ ശ്രീകുട്ടിയെ കുഞ്ഞാപ്പുവിന്റെ കൈകളിലേക് കൊടുത്തു... അന്ന് ജാനകിയുമായി തിരികെ വന്ന ദിവസം ജാതവേദ "" നീ ഋതുമതി ആയ മൂർത്തി അമ്മവന്റെ മകളെ ബലി നൽകിയ കഥ ഹരിമാമനിൽ നിന്നും അറിഞ്ഞനിമിഷം... "" ഇവന്റെ ഹൃദയം പിടച്ചു... " ആ പെൺകുട്ടിക് ശ്രീകുട്ടിയുടെ മുഖം ഇവന്റെ ഉള്ളിലേക്കു കടന്നു വന്ന നിമിഷം തന്നെ ഞങ്ങളിൽ എന്തെന്ന് അറിയാത്ത പല സംശയങ്ങൾ നിറഞ്ഞു..വെറും സംശയങ്ങൾ മാത്രം എന്തിനെന്നു അറിയാത്ത വേപഥു..... """"

( ഹരികുട്ടൻ സുരഭിയെ ബലി നൽകിയത് പറയുമ്പോൾ കുറുമ്പന്റെ മുഖത്ത് സങ്കടം നിറഞ്ഞത് ഓർമ ഉണ്ടല്ലോ )... ഈ സ്ത്രീ വല്യോത് വന്നത് വെറും ഒരു പ്രണയം മാത്രം സ്വന്തം ആക്കാൻ അല്ലെന്ന് മനസിലാക്കാൻ അല്പം ബുദ്ധി മതിയെടോ... കുഞ്ഞന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.. അവിടെ ഞങ്ങൾ ചിന്തിച്ചു ഇവരുടെ ലക്ഷ്യം മറ്റൊന്ന് ആണെന്ന്.... ശ്രീകുട്ടിയിൽ അധികാരം സ്ഥാപിച്ചു ഞങ്ങള്ക് ചുറ്റും തടങ്കൽ സൃഷ്ടിക്കുമ്പോൾ ഇവൾ ആണ് നിന്റെ ലക്ഷ്യം എന്ന് ഉറപ്പിച്ചു ..... അവിടെ നിന്നും ഞങ്ങൾ പുറകോട്ടു ചിന്തിച്ചു അല്ല അന്വേഷിച്ചു... മൂർത്തി അമ്മാവന്റെ മകളോട് നിനക്ക് ഉണ്ടായിരുന്ന അമിത സ്നേഹം... "" നീ നൽകുന്ന മധുരം കഴിച്ചു നിന്നിലേക് അടുത്തിരുന്ന പെൺകുട്ടി.....പാവം മൂർത്തി അമ്മാവന് പോലും സംശയം തോന്നിയില്ല.. പക്ഷെ ഞങ്ങൾ അത്‌ ഉറപ്പിച്ചു... അത്‌ പോലെ തന്നെ കോകിലാ ശ്രീകുട്ടിക്കു നൽകുന്ന മധുരം അവളുടെ ജീവൻ എടുക്കാൻ പാകത്തിന് ആണെന്ന്......പിറ്റേന്ന് മുതൽ ഈ സ്ത്രീ ഇവൾക്കായി പാകം ചെയ്യുന്ന ഔഷധം അല്ല """പായസം അല്ലേ ആകാശേ... അത്‌ ആരാ കഴിച്ചത് "" കുഞ്ഞന്റെ കണ്ണുകൾ കുസൃതിയോടെ ആകാശിലേക് പോയി.. മുഴുവൻ ഞാൻ തന്നെ ആണ് കഴിച്ചത് വല്യേട്ട.."" കുറ്റം പറയാൻ പാടില്ല അപാര രുചി ആയിരുന്നു.. "" നാക്കൊന്നു ഞൊട്ടി വിനായകൻ...

"" ആഹ്.. "അപ്പോൾ ഞാൻ നൽകിയത്.. " അത്‌. കോകിലാ സംശയത്തോടെ ചുറ്റും നോക്കി.. അത്‌ ഇന്ദുഅമ്മയെ കൊണ്ട് ആ ഏഴ് ദിവസവും വല്യേട്ടനും കൊച്ചേട്ടനും കൂടി നല്ല നെയ്യിൽ ഉണ്ടാക്കിയ പായസം ആണ്.. "" ഭാഗ്യത്തിന് അമ്മച്ചിക്ക് കുളിയും നനയും ഉള്ളത് കൊണ്ട് ഞങ്ങൾ രക്ഷപെട്ടു... "" അല്ലേ ആകാശേ സച്ചു കോകിലയെ കൊഞ്ഞനം കാട്ടി.. " അതേ.. "" ആ ഏഴ് ദിവസവും ഞങ്ങൾ ഇന്ദു അമ്മയെ കൊണ്ട് അതേ നെയ്പായസം പാകം ചെയ്തു നീ കുളിക്കാൻ കയറുമ്പോൾ പരസ്പരം അത്‌ മാറ്റി വച്ചു.. """ വല്യോത് ആരെ കൊണ്ടെങ്കിലും അത്‌ പാകം ചെയ്താൽ നീ കണ്ടു പിടിക്കും എന്ന് ഞങ്ങള്ക് അറിയാമായിരുന്നു... കുഞ്ഞാപ്പു ചിരിയോടെ നോക്കി... "" ഹഹഹഹ.... ഹഹഹഹ.......ഹഹഹ.... ഹഹഹഹ... ജാതവേദൻ ഉറക്കെ ഉറക്കെ ചിരിക്കുമ്പോൾ കോകിലയും അയാൾക് ഒപ്പം കൂടി........ കുട്ടികൾ സംശയത്തോടെ പരസ്പരം നോക്കുമ്പോൾ ശ്രീക്കുട്ടി കുഞ്ഞാപ്പൂവിനെ മുറുകെ പിടിച്ചു... കൊച്ചേട്ട.. "" ഭയത്തോടെ കൊച്ച്‌ അവന്റെ ഷർട്ടിൽ കൊരുത്തു വലിക്കുമ്പോൾ ഒന്ന് കൂടി നെഞ്ചിലേക് ചേർത്തു കുഞ്ഞാപ്പു അവളെ.... ത്ഫൂ... ""

കഴിഞ്ഞോ നിന്റെ ഒക്കെ വീരവാദം... "" ജാതവേദൻ അല്പം മുന്പോട്ട് വന്നു... ""കുട്ടികൾക് തടയാൻ ആകും മുൻപേ ഞൊടിയിടയിൽ കുഞ്ഞാപ്പുവിന്റെ കൈയിൽ നിന്നും ശ്രീക്കുട്ടിയെ വലിച്ചു കോകിലയുടെ കൈയിലേക് കൊടുത്തു... ശ്രീകുട്ടി..... """"" മുന്പോട്ട് ആഞ്ഞ കുറുമ്പനെ കുഞ്ഞൻ കടന്ന് പിടിച്ചു.... "" വല്യേട്ട അവൾ... "" അവൾ..... "" കുറുമ്പന്റെ കൈ നീണ്ടു... ഹഹ.. ഹഹഹ.. " അതിബുദ്ധിമാൻ ആണ് നീ എന്ന് അറിയാം ആദിശങ്കര.. "" പക്ഷെ നിനക്ക് തെറ്റി.. "" ഒരു പ്രാവശ്യം മാത്രം ഇവളുടെ ഉദരത്തിൽ കടന്നു ചെന്ന എന്റെ മരുന്നിന്റെ ശക്തിയെ നീ ബോധപൂർവ്വം മറന്നതോ അതോ നിന്റെ ബുദ്ധിശക്തിയിൽ വന്ന പാളിച്ചയോ........ "" ഹഹഹ.. ഹഹ്ഹ്.. ജാതവേദൻ ഉറക്കെ ചിരിക്കുമ്പോൾ കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു തൊണ്ട കുഴിയിൽ ഉമിനീര് വറ്റും പോലെ തോന്നി... ആ അവസ്ഥ തന്നെ ആയിരുന്നു കുട്ടികൾക്ക് എല്ലാം... മ്മ്ഹ """... ദാ നേരം പുലർന്നു വരാൻ നിമിഷങ്ങൾ മാത്രം ബാക്കി... "" അപൂർണം ആയി ഉള്ളിൽ ചെന്ന ഔഷധം അതിന്റെ ഭീകരത നിങ്ങൾക് മുൻപിൽ ഉറഞ്ഞാടുമ്പോൾ നിന്റെ ഈ സഹോദരിയുടെ വേദന കണ്ടു നില്കാൻ ഉള്ള ത്രാണി നിനക്ക് ഉണ്ടോ... "" ഹഹഹ... "" വീണ്ടും വീണ്ടും നാലു ചുവരുകൾ ഭേദിച്ചു കൊണ്ട് അയാളുടെ അട്ടഹാസം മുഴങ്ങി........ ആാാാ.. "" അമ്മേ"""""..... അമ്മേ... അമ്മേ... വയറിൽ കൈ വച്ചു താഴേക്കു ഇരുന്നു ശ്രീക്കുട്ടി.... "" നിലത്തു കിടന്നു കൈ കാലിട്ട് ഇളക്കുന്നവൾ...പൊടുന്നനെ തല ഉയർത്തി... കണ്ണുകളിൽ നിറയുന്ന നിർവചിക്കാൻ കഴിയാത്ത ഭാവം... "" ചുണ്ടുകൾ വശത്തേക് കോട്ടി വശത് ഇരുന്ന മൺകുടം കുഞ്ഞന്റെ നേരെ എറിയുമ്പോൾ ജാതവേദന്റെ ചുണ്ടിൽ വിജയം ചാലിച്ച പുഞ്ചിരി നിറഞ്ഞു.....

( തുടരും ) NB ::: കുഞ്ഞനും ടീംമും എങ്ങനെ അവിടെ വന്നു..? രുക്കുവിനെന്ത് പറ്റി...? എപ്പോഴാണ് കുറുമ്പൻ കാര്യങ്ങൾ അറിഞ്ഞത്..? ശ്രീക്കുട്ടിയെ രക്ഷിക്കാൻ അവർക്ക് കഴിയുമോ..? അത്‌ എല്ലാം അടുത്ത part... ആ part വരുമ്പോൾ മാത്രമേ ഇതിന് ഒരു പൂർണ്ണത വരൂ.. "" എല്ലാം കൂടി എഴുതാൻ കഴിയില്ല fb word limit ഉണ്ട്.....ശ്രീക്കുട്ടിയുടെ ഈ അവസ്ഥയ്ക്ക് ഒരു മറുപുറം കുഞ്ഞൻ കണ്ടിട്ടുണ്ട് എന്ന് വിശ്വസിക്കാം.... "" അതിനായ് കാത്തിരിക്കും എന്ന് പ്രതീക്ഷിക്കുന്നു... !! കഴിഞ്ഞ പാർട്ട്കളിൽ പറയുന്നുണ്ട് ശ്രീക്കുട്ടി വലിയ പെണ്ണ് ആകും മുൻപ് ആകാശിന്റെ ഹൃദയം പിടച്ചതും.. ചിത്രനും ആയി സംസാരിക്കുമ്പോൾ അവൻ indirect ആയി പറയുന്നത്... പിന്നെ രുക്കുവിന്റെ വീട്ടിലേക് കോകിലാ പോകുമ്പോൾ ആകാശ് നെഞ്ചിൽ കൈ വയ്ക്കുമ്പോൾ ഒന്നും അറിയാതെ കുറുമ്പൻ പേടിക്കുന്നത് എല്ലാം... അതെല്ലാം ആകാശ് ഇത്‌ മുൻകൂട്ടി കണ്ടത് ആണ്....""കോകിലായ്ക്ക് ഒപ്പം വിനായകന്റെ കണ്ണ് ഉണ്ടായിരുന്നതിന്റെ തെളിവ് ആണ് അത്‌... പിന്നെ വെളിവ് ഇല്ലാത്ത ചെക്കനോട് പറഞ്ഞാൽ വേറെ പണി കിട്ടും അതാണ് കുറുമ്പനെ മറച്ചു പിടിച്ചത്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story