ആദിശങ്കരൻ: ഭാഗം 88

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആാാാ.. "" അമ്മേ"""""..... അമ്മേ... അമ്മേ... വയറിൽ കൈ വച്ചു താഴേക്കു ഇരുന്നു ശ്രീക്കുട്ടി.... "" നിലത്തു കിടന്നു കൈ കാലിട്ട് ഇളക്കുന്നവൾ...പൊടുന്നനെ തല ഉയർത്തി... കണ്ണുകളിൽ നിറയുന്ന നിർവചിക്കാൻ കഴിയാത്ത ഭാവം... "" ചുണ്ടുകൾ വശത്തേക് കോട്ടി വശത് ഇരുന്ന മൺകുടം കുഞ്ഞന്റെ നേരെ എറിയുമ്പോൾ ജാതവേദന്റെ ചുണ്ടിൽ വിജയം ചാലിച്ച പുഞ്ചിരി നിറഞ്ഞു..... ഏയ് ... "" മോളേ..... "" ഉറക്കെ വിളിച്ചു കൊണ്ട് വലത്തെ കൈയാൽ ആ മൺകുടത്തെ കുഞ്ഞൻ തടഞ്ഞു..... ചേട്ടായി... "" സച്ചു ചിത്രന്റെ ഇടത്തെ കൈയിൽ മുറുകെ പിടിച്ചു.. അവളുടെ ഭാവത്തെ നോക്കി കാണുമ്പോൾ ഉള്ളം പിടച്ചു...."" വീണ്ടും വീണ്ടും വെറി പൂണ്ടു ആ മുറിയിൽ ഓടി നടന്നവൾ കണ്ണിൽ കാണുന്ന പലതും തച്ചുടയ്ക്കുമ്പോൾ... ജാതവേദന്റെ കണ്ണുകൾ അവളുടെ മേലെ വീണു... ആദിശ്രീ ... """ ജാതവേദന്റെ ശബ്ദം ഉയർന്നു പൊങ്ങിയതും ശ്രീക്കുട്ടി ഒരു നിമിഷം ശില പോലെ നിന്നു... നീ ഇന്ന് എന്റെ അടിമ ആണ്... "" നമുക്ക് ദോഷം വരുന്നത് ഒന്നും നിന്റെ കൈകൾ കൊണ്ട് സംഭവിക്കാൻ പാടില്ല... "" നിന്റെ കൈകളിൽ ഇന്ന് ചൂട് രക്തം പതിയണം... """"""""വശത് ഇരുന്ന വാൾ ജലന്ധരൻ മുൻപിലേക്ക് നീട്ടി... "" ആദ്യം അത്‌ സച്ചുവിൽ ചെന്നു നിന്നു....

പിന്നെ ചതുർമുഖൻ അങ്ങനെ ഓരോതരെയും ചൂണ്ടി കുറുമ്പന്റെ മുഖത്തിന്‌ നേരെ വന്നു നിന്നു.............. ഇവൻ... "" ഇവൻ..... ഇവന്റെ അന്ത്യം അത്‌ ഇന്ന് നിന്റെ കൈകൾ കൊണ്ട് തന്നെ.... തടുക്കാൻ സാക്ഷാൽ മഹാദേവന് പോലും കഴിയില്ല.....കാരണം നിന്റ ഉള്ളിലെ ഔഷധത്തിന്റെ മന്ത്രശക്തിയിൽ നിന്റെ മുൻപിൽ അവർ വെറും ശില മാത്രം...... ഹ്ഹഹ്ഹ........ ഹഹഹ..... ഉറക്കെ ചിരിച്ചു കൊണ്ട് അയാൾ വാൾ ശ്രീക്കുട്ടിയുടെ കൈകളിലേക് കൊടുത്തു...... വാളിന്റെ പിടിയിൽ മുറുകെ പിടിച്ചവൾ വെറി പൂണ്ടു ആ വാളിലേക് അടിമുടി നോക്കി... ശേഷം കണ്ണുകൾ തന്റെ പാതിയിൽ വന്നു നിന്നു........ വല്യേട്ട...."" അവൾ... അവൾ.... കുറുമ്പൻ കുഞ്ഞന്റെ ഷർട്ടിൽ മുറുകെ പിടിച്ചു..... നിങ്ങൾ എന്താ നോക്കി നിൽക്കുന്നത് എങ്ങനെ എങ്കിലും അവളെ തടയാൻ നോക്ക് കൊച്ചേട്ട... "" കിച്ചു കുഞ്ഞാപ്പുവിന്റെ തോളിൽ പിടിച്ചു കുലുക്കുമ്പോൾ നാരായണനിലെ നിസഹായത അവൻ തിരിച്ചറിഞ്ഞു.... കൊച്ചേട്ട.. "" ആഹ്ഹ്.. പതിയെ കൈ പിൻവലിച്ചു കിച്ചു..... കണ്ണുകൾ പാവം പെണ്ണിലും കുറുമ്പനിലും തങ്ങി നിന്നു...... ഹ്ഹ്ഹ്... ഹ്ഹ്ഹ്.. ""നിർത്തി നിർത്തി ചിരിച്ചു കൊണ്ട് ശ്രീക്കുട്ടി കൈയിലെ വാളുമായി അല്പം മുൻപോട്ട് ചെന്നു...

"" ആ വളിലേക് ഒന്ന് കൂടി നോക്കി അത്‌ കുറുമ്പന്റെ കഴുത്തിൽ ചെന്നു നിൽകുമ്പോൾ ജാതവേദനും കോകിലയും കുട്ടികളുടെ നിസ്സഹായതയിൽ മതി മറന്നു ഉറക്കെ ഉറക്കെ ചിരിച്ചു..... ആദിശ്രീ... ""അവന്റെ കഴുത്ത് അറുതെടുത്തു എന്റെ കൈയിൽ കൊണ്ട് തരൂ.... """ ജാതവേദന്റെ ശബ്ദം ഉയർന്നു..... """"""""നിന്റെ അച്ഛന്റെ കഴുത്തു പോയി വെട്ടടി...ഗുണ്ട്മുളകെ... """""""കുറുമ്പൻ ആ വാള് കഴുത്തിൽ നിന്നും കൈ കൊണ്ട് എടുത്തു അത്‌ കൈയിലേക്ക് വാങ്ങി.... പോടാ ഒൻപത് മണി ""എന്റെ അച്ഛനെ പറഞ്ഞാൽ ഉണ്ടല്ലോ മാമനെ കൊണ്ടു തല്ല് വാങ്ങി തരും ഞാൻ... പറഞ്ഞു കൊണ്ട് കുറുമ്പന്റെ കൈയിലെ വാളിൽ പിടിച്ചു പെണ്ണ്... മാമൻ എനിക്ക് കളിക്കാൻ തന്ന വാള ഇത്‌... "" നിനക്ക് വേറെ തരും.. "" മാമ വേറെ വാളുണ്ടോ...? ശ്രീക്കുട്ടി തിരിഞ്ഞു നിന്നു ചോദിക്കുമ്പോൾ ജാതവേദനും കോകിലയും കണ്ണ് തള്ളി... ഏഹ്.. ""....? രണ്ട് പേരിൽ നിന്നും ഒരേ സ്വരം പുറത്തേക് വന്നു....... മാമൻ മക്കൾക്കു വേറെ വാള് തരും കളിക്കാൻ.. "" തത്കാലം എന്റെ മോളു പോയി വല്യേട്ടൻ പറഞ്ഞത് ചെയ്തേ... ""

കുഞ്ഞൻ ആ വാള് വാങ്ങി വശത്തേക് എറിഞ്ഞു കൊണ്ട് ശ്രീകുട്ടിക് നിർദ്ദേശം നൽകിയതും ഓടി പോയവൾ ഹോമ കുണ്ഡത്തിലെ നാലാം കളത്തിൽ ഒരുക്കി വച്ചിരിന്ന ചെറിയ ഓടിന്റെ പാത്രം തുറന്നു കൊണ്ട് അത്‌ ഹോമകുണ്ഡത്തിലേക് വലിച്ചെറിഞ്ഞു..... """""" അവളിലെ മാറ്റത്തെ ഉൾകൊള്ളാൻ ആവാതെ ഞെട്ടി തരിച്ചു നിന്ന ജലന്ധരൻ തലയിൽ കൈ വച്ചത് ഒരുമിച്ചു ആയിരുന്നു.... "" ഇല്ല... "" ഇല്ല... ഇരു കൈകളും മുടിയിൽ കോർത്തയാൾ വലിക്കുമ്പോൾ സച്ചുവും കിച്ചുവും ആകാശും കൂടി ചുറ്റിനും ഉള്ള ഏഴ് കളം നൃത്തം വച്ചു കൊണ്ടു മായിച്ചു തുടങ്ങി......... ആ.. ചിഞ്ചകജക്ക... ആ.. ചിഞ്ചകജക്ക.... അരുത്...... """""""""""""" ഉറക്കെ വിളിച്ചയാൾ കുട്ടികളെ തടയാൻ ശ്രമിച്ചു.. കിടന്നു കൂവാതെ കിളവ..."" പണ്ടത്തെ പോലെ ആമ്പെയർ കാണില്ല... "" ചിത്രൻ ഇടതെ കൈ കൊണ്ട് ശ്രീകുട്ടിയെ ചേർത്ത് നിര്തപോൾ ജാതവേദന്റെ നിറ കണ്ണുകൾ ഹോമകുണ്ഡത്തിൽ അഗ്നി വിഴുങ്ങുന്ന ആ പാത്രത്തിൽ ചെന്നു നിന്നു..........""" നീ... നീ... ചതിച്ചു അല്ലേ... ""

അയാളുടെ കത്തുന്ന കണ്ണുകൾ കുഞ്ഞനിൽ പതിച്ചു... ചതിച്ചത് ഞാൻ ആണോ ജാതവേദ..."" ഈ സ്ത്രീയിലൂടെ ഒരു കുടുംബത്തിന്റെ വിശ്വാസം വിലയ്ക്ക് വാങ്ങി ഒന്നും അറിയാത്ത ഈ കുഞ്ഞിനെ ബലി നൽകാൻ പോയ നീ അല്ലേ ചതിയൻ... "" കുഞ്ഞന്റെ കണ്ണുകളിൽ രോഷം നിറഞ്ഞു.... എടൊ.. "" താൻ പറഞ്ഞില്ലേ ഒരിക്കൽ ഇവളുടെ ഉദരത്തെ സ്പർശിച്ച മരുന്നിനെ ഞാൻ അവഗണിച്ചു എന്ന്...""" ഇല്ലെടോ അവഗണിച്ചില്ല...അങ്ങനെ ഒന്നും""" അവഗണിക്കുന്നവൻ അല്ല ഈ ആദിശങ്കരൻ.... മ്മ്ഹ... "" കൂടെ എന്റെ അച്ഛനും അമ്മയും """" ഉള്ളപ്പോൾ.. ആ ശക്തികൾ പൊതിഞ്ഞു പിടിക്കും ഞങ്ങളെ..... സംശയിക്കേണ്ട കോകിലാ.. "" അവൻ പറഞ്ഞത് സത്യം ആണ്.. "" നീ വല്യോത് കാല് കുത്തിയ നിമിഷം തന്നെ ഞങ്ങളുടെ രുദ്രച്ഛൻ നിന്നെ തിരിച്ചറിഞ്ഞിരുന്നു... "" എങ്ങനെ എന്ന് അറിയേണ്ടേ നിനക്ക്... """കുഞ്ഞാപ്പുവിന്റെ കണ്ണുകളിൽ ക്രോധം നിറഞ്ഞു..... മ്മ്ഹ.. ""ജാനകിയുടെ ചിത്രങ്ങൾ നിന്നെ രുദ്രച്ഛന് മുൻപിൽ ചൂണ്ടി കാണിച്ചു... "" കുഞ്ഞാപ്പുവിന്റെ നാവിൽ നിന്നും വാക്കുകൾ ഉതിര്ന്നതും ഒരു നിമിഷം പകച്ചു കോകിലാ... ( ഒരിക്കൽ കുഞ്ഞൻ കുഞ്ഞാപ്പുവിനോട് പറയുന്നുണ്ട് കോകിലയെ രുദ്രൻ തിരിച്ചറിഞ്ഞത് ജാനകി വരച്ച ചിത്രങ്ങളിലൂടെ ആണെന്നു..

"" കോകിലയ്ക്കു അറിയില്ല ജാനകി ചിത്രം വരയ്ക്കുന്ന കാര്യങ്ങൾ അത്‌ പറഞ്ഞത് ഓർക്കുന്നു എന്ന് വിശ്വസിക്കുന്നു )... ജാ.. ജാ.. ജാനകി അവൾ.. അവളുടെ ചിത്രങ്ങൾ... "" കോകിലയിൽ സംശയം നിറഞ്ഞു... അതേടി... "" നിന്നിൽ നിന്നും മറച്ചു പിടിച്ച അവളുടെ ആ കഴിവ് ഞങ്ങള്ക് ഒരു മുതൽ കൂട്ട് ആയിരുന്നു...നീ അറിയാതെ "" നിന്നെ തിരിച്ചറിയാൻ അത്‌ തന്നെ ധാരാളമായിരുന്നു ചേട്ടച്ഛന്... നീ ഈ കുട്ടികളിൽ തീർത്ത വിലങ്ങു ഇവളിലൂടെ ആണെന്നു തിരിച്ചറിഞ്ഞ നിമിഷം മുതൽ നിന്റെയും ഇവരുടെയും പിന്നാലെ ഉണ്ട് അദ്ദേഹം... "" ചിത്രന്റെ മുഖത്ത് പുച്ഛം നിറഞ്ഞു... വല്യോത് നിന്നെ കുട്ടികൾ പൊട്ടം കളിപ്പിക്കുമ്പോൾ അതിന് പിന്നിലെ എല്ലാ പിന്തുണയും നൽകി അച്ഛൻ ഉണ്ടായിരുന്നു... നിനക്ക് അറിയേണ്ടേ നിന്റെ ഈ കർമ്മം ഞാൻ എങ്ങനെ ആണ് മുടക്കിയത് എന്ന്... ചുണ്ടിൽ പുച്ഛത്തോടെ കുഞ്ഞന്റെ ഓർമ്മകൾ അല്പം പുറകോട്ടു പോയി... "" ( ഒരു ഫ്ലാഷ് ബാക്ക് കൂടി.. ) 💠💠💠💠 ആകാശും കിച്ചുവും കണ്ട കാര്യങ്ങൾ പറഞ്ഞു പോയ ശേഷം... "" കട്ടിലിന്റെ ഹെഡ്‌റെസ്റ്റിലേക് തല വെച്ച് കിടന്നു കുഞ്ഞൻ..... ശങ്കു.. "" ഉടനെ എന്തെങ്കിലും ചെയ്യണം നമുക്ക്...ഇനി വരുന്ന ആറ് ദിവസം ആ മരുന്നു അവളുടെ ഉള്ളിൽ ചെല്ലാൻ പാടില്ല... ""

കുഞ്ഞാപ്പു കുഞ്ഞന് അടുത്തേക് ഇരുന്നു... മ്മ്മ്.. "" അറിയാം... " കേശു നീ ഓർക്കുന്നുണ്ടോ അന്ന് മൂർത്തി അമ്മവന്റെ മകളെ ബലി നൽകിയ കഥ ഹരിമാമൻ പറയുമ്പോൾ ദേവൂട്ടൻ അസ്വസ്ഥൻ ആയത്... "" മ്മ്ഹ.. "" ഉണ്ട് അന്ന് രാത്രിയിൽ ഉറക്കത്തിൽ നിലവിളിച്ചു കൊണ്ട് ചാടി എഴുന്നേറ്റ് കരഞ്ഞത്.. "" ശ്രീകുട്ടിയെ അത്‌ പോലെ അയാൾ ബലി നൽകി എന്ന് പറഞ്ഞ്... "" സുരഭിയുടെ കഥ കേട്ട ഹാങ്ങ്‌ഓവർ ആണെന്ന് ഞാൻ കരുതിയത്... കുഞ്ഞാപ്പു വിരലിലെ ഞൊട്ടു പൊട്ടിച്ചു... അല്ലടാ.. "" അതിന് പിന്നിൽ അവന്റെ ഉപബോധ മനസ് ഉണർന്നത് ആണ്... അവന്റെ സ്വപ്നത്തിൽ സുരഭി അല്ല.. "" ശ്രീക്കുട്ടി തന്നെ ആണ്... മൂർത്തി അമ്മാവൻ പറഞ്ഞ വാക്കുകൾ ഓർമ്മ ഉണ്ടോ നിനക്ക്... "" അയാൾ ജാതവേധൻ ഇരികത്തൂർ മനയിൽ വരുമ്പോൾ ആ കുട്ടിക്ക് മധുരം നൽകിയിരുന്നു..അതിനോട് വല്ലാത്ത സ്നേഹം കാണിച്ചിരുന്നു എന്ന് "" ഒരു പക്ഷെ അയാളുടെ ആ കപട സ്നേഹത്തെ മൂർത്തി അമ്മാവൻ പോലും തിരിച്ചറിഞ്ഞിരുന്നില്ല.. "ആാാ കുട്ടിയെയും അയാൾ സ്വന്തം വരുതിയിൽ കൊണ്ട് വന്നു കാണും ....... അതേടാ.. "" അത്‌ ശരിയാണ് അപ്പോൾ ഇവിടെ നടക്കുന്നതും അത്‌ തന്ന്നെ ആണ് കോകിലയിലൂടെ അയാൾ ശ്രീകുട്ടിയെ വരുതിയിൽ കൊണ്ട് വരുന്നു... തടയാൻ കഴിയണം നമുക്ക്... കുഞ്ഞാപ്പു പറഞ്ഞതും കുഞ്ഞൻ അവന്റെ മുഖത്തെക്ക് നോക്കി..... നീ എന്താ ഇങ്ങനെ നോക്കുന്നത് കുഞ്ഞാപ്പു പുരികം ഉയർത്തി..

"" കേശു.. "" ആകാശ് കോകിലയിൽ നിന്നും കേട്ട വാക്കുകൾ അത്‌ ഒന്ന് കൂടി ഞാൻ റീവൈൻഡ് ചെയ്തു... "" കുഞ്ഞന്റെ കണ്ണുകൾ വികസിച്ചു... """"""ഋതുമതി ആകുന്ന നിന്നെയും കാത്ത് എന്റെ ഏട്ടൻ ബലി പുരയും ഒരുക്കി വച്ചു കാത്തിരിക്കും... "" ഈ ജന്മത്തിലെ മൂന്നാം ബലി... "" അവസാനത്തെ ഈ ബലി വിജയം കണ്ടു കഴിഞ്ഞാൽ ഇനിയൊരു പുനർജ്ജന്മവും ഇതേ ശക്തിയോടെ ഞങ്ങള്ക് ജന്മം കൊള്ളാൻ കഴിയും...."""""" അപ്പോൾ... അപ്പോൾ ശ്രീക്കുട്ടി മൂന്നാമൻ ആണ് അവൾക് മുൻപ് സുരഭി.. അതിന് ശേഷമൊ മുൻപോ മറ്റൊരു പെൺകുട്ടി..... "" കുഞ്ഞൻ പറയുമ്പോൾ കുഞ്ഞാപ്പു അവന്റെ തോളിൽ പിടിച്ചു..... കേശു മറ്റൊന്നു കൂടി ഈ ബലിയും വിജയം കൈവരിച്ചു കഴിഞ്ഞാൽ വീണ്ടും ഒരു പുനർജന്മത്തിൽ അവർക്ക് ഇതേ ശക്തി അല്ലെങ്കിൽ ഇതിലും ശ്കതി കൈവരിക്കും എന്ന് അല്ലേ അവൾ പറഞ്ഞത് ... "" അതേ... "" അപ്പോൾ വെറുതെ അല്ല ഇങ്ങനെ ഒരു കർമ്മം അവൻ ചെയ്തു കൂട്ടിയത്.. "" ശ്രീക്കുട്ടിയെ നമുക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം ആദ്യം..."" വേണ്ട..""

കേശു.. ഇത്രയും വലിയ ദുർമന്ത്രവാദം ആകുമ്പോൾ അതിന് പിന്നിൽ വലിയ ചതി നിറഞ്ഞു നില്കും... അവൾ കുഞ്ഞ് ആണ് സ്വയം അറിഞ്ഞിട്ട് കൂടി ഇല്ല ഇപ്പോൾ നമ്മൾ ആ സ്ത്രീയെ കുറിച്ച് അവളോട്‌ പറഞ്ഞാൽ വെളിവ് ഇല്ലാത്ത പെണ്ണ് ആദ്യം പോയി അവരോട് തന്നെ അത്‌ ചോദിക്കും..."" അവന്റെ പെണ്ണ് അല്ലേ അപ്പോൾ പിന്നെ മറിച്ചു ചിന്തിക്കണ്ട.. ആഹ്ഹ്.. ""അത്‌ നേരാ നീ പറഞ്ഞത് രണ്ടും വെള്ളി വീണ ടീംസ് ആണ്... സച്ചുവും കിച്ചുവും ആകാശും മാത്രം അറിഞ്ഞാൽ മതി തത്കാലം...കുഞ്ഞാപ്പു കുഞ്ഞൻറ് വാക്കുകളെ അംഗീകരിച്ചു.... ഞാൻ ഇപ്പോൾ വരാം നീ കിടന്നോ.. "" കുഞ്ഞൻ പുറത്തേക് ഇറങ്ങി.. "" നേരെ പോയത് രുദ്രന്റെ മുറിയിലേക്കു ആണ്... കമഴ്ന്നു കിടന്നു ഉറങ്ങുന്നവന്റെ തോളിലേക്ക് തല ചായിച്ചു കിടന്നു... മ്മ്ഹ.. "" മെല്ലെ കണ്ണ് തുറന്നു രുദ്രൻ തല ഒന്ന് പൊന്തിച്ചു കൊണ്ടു നേരെ കിടന്നു തന്റെ നെഞ്ചിലേക് കുഞ്ഞനെ ചേർത്തു.... "" അച്ഛേ.. "" ആ നെഞ്ചിലെക്ക് മുഖം ചേർക്കുമ്പോൾ കുഞ്ഞന്റെ മിഴിനീര് രുദ്രന്റെ നെഞ്ചിനെ ഒന്നു പൊള്ളിച്ചു..... കുഞ്ഞാ.. "" നീ കരയുവാണോ..? താടി തുമ്പിൽ മെല്ലെ പിടിച്ചവൻ..... മ്മ്ഹ.. "" അല്ല.. രുദ്രനിൽ നിന്നും മുഖം വെട്ടികുമ്പോൾ അവന്റെ കണ്ണുകൾ കള്ളം പറയുന്നത് ആ അച്ഛൻ കുറുമ്പൊടെ നോക്കി... അച്ഛേ.. ""

മൂർത്തി അമ്മാവന്റെ മോളേ എന്തിനാ അയാൾ ബലി നൽകിയത്.. ""? ആ പെൺകുട്ടി ആ സമയം..... "" കുഞ്ഞൻ സംശയത്തോടെ രുദ്രന്റെ മുഖതേക്ക് നോക്കി.. ഋതുമതി ആയിരുന്നു.. "" രുദ്രൻ ചമ്രം പിണഞ്ഞു കട്ടിലിൽ ഇരുന്നു കൊണ്ട് കുഞ്ഞന്റെ മുടിയിൽ മെല്ലെ തഴുകി... ആ കുട്ടി ഋതുമതി ആയിരുന്നു എന്ന സത്യം വർഷങ്ങൾക് ഇപ്പുറം ആണ് കുഞ്ഞാ ഞങ്ങൾ പോലും അറിയുന്നത്... "" ങ്‌ഹേ.. "" കുഞ്ഞൻ ഞെട്ടലോടെ ചാടി എഴുനേറ്റു... അതേ സത്യം ആണ്.. "" കുഞ്ഞാ ചില വിധികൾ നമുക്ക് തടുക്കാൻ ആവില്ല.. "" അപ്പോൾ ചില സത്യങ്ങൾ മറയ്കപെടും അല്ലെങ്കിൽ ബോധപൂർവ്വം അത്‌ നമ്മളിൽ നിന്നും മറഞ്ഞു നില്കും ഇവിടെയും അത്‌ തന്നെ ആണ് സംഭവിച്ചത്... "" അച്ഛൻ പിന്നെ എങ്ങനെ അത്‌ അറിഞ്ഞു..? കുഞ്ഞന്റെ കണ്ണിൽ സംശയം നിറഞ്ഞു... മ്മ്.. മൂർത്തി അമ്മാവന്റെ ഭാര്യയിൽ നിന്നും ഗൗരി ആണ് ആ സത്യം അറിഞ്ഞത്.. "" വർഷങ്ങൾക് മുൻപ് തന്റെ മകൾ നഷ്ടം ആയി എന്ന് മാത്രമേ ആ സ്ത്രീയ്ക് അറിവ് ഉള്ളൂ... "" മകൾ ബലി നൽകപെട്ടു എന്ന സത്യം അവർ അറിയരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു... ""അത്‌ കൊണ്ട് തന്നെ ആ ഒരു ടോപ്പിക്ക് അവിടെ ചർച്ച വിഷയം അല്ലായിരുന്നു..

പക്ഷെ ഒരിക്കൽ ഗൗരിയോട് ആയമ്മ തുറന്നു പറഞ്ഞു സുരഭി പ്രായം അറിയിച്ചത് അറിഞ്ഞ നിമിഷം അവൾക്കു മാറാൻ ഉള്ള വസ്ത്രങ്ങൾ എടുക്കാൻ അകത്തേക്കു പോയി തിരികെ വരുമ്പോൾ ആണ് കുട്ടിയെ കാണാതെ ആകുന്നത്... "" ആ സമയത്തെ ഒരുതരം ഷോക്കിൽ ആയമ്മയുടെ ഓർമ്മകൾ കുറെ നഷ്ടം ആയി..ചിത്തഭ്രമം പോലെ ആയിരുന്നു പെരുമാറ്റം... "" സത്യത്തിൽ അത്‌ കൊണ്ട് ആണ് അവരിൽ നിന്നും പലതും സഞ്ജയൻ മറച്ചു പിടിച്ചത്..... പിന്നീട് ആണ് മൂർത്തി അമ്മാവനോട്‌ പോലും പറഞ്ഞത്... എന്നിട്ട്..? കുഞ്ഞൻ ആകാംഷയോടെ നോക്കി... എന്നിട്ട് എന്താ.. "" വർഷങ്ങൾ കൊണ്ടുള്ള സഞ്ജയന്റെ ചികിത്സയുടെ ഫലം കൊണ്ട് ഓർമ്മകൾ പലതും വന്നു... ചിലപ്പോൾ സുരഭിയുടെ ചെറുപ്പം ആയിരിക്കും ആയമ്മയുടെ ലോകം... അങ്ങനെ ഒരു ദിവസം വീണ്ടെടുത്ത ഓർമ്മയിൽ ആണ് ഈ കാര്യം ഗൗരിയോട് പറഞ്ഞത്... "" കുഞ്ഞാ അത്‌ അറിഞ്ഞ നിമിഷം ഒരു പകപ്പ് ആയിരുന്നു സഞ്ചയനിൽ... "" എന്തിന്..? ഒരിക്കൽ പോലും അങ്ങനെ ഒരു മന്ത്രവാദമോ ബലിയോ ഞങ്ങൾ കേട്ടിട്ടില്ല.. "" പ്രാകൃതമായ കർമ്മങ്ങളെ അംഗീകരിക്കാൻ സഞ്ജയന് സാധിച്ചില്ല എനിക്ക് പോലും..

"" ഇത് സഞ്ജയൻ എന്നെ വിളിച്ചു പറയുമ്പോൾ സത്യത്തിൽ അതിന്റെ പുറകെ പോകാൻ ഉള്ള മാനസികഅവസ്ഥ ആയിരുന്നില്ല അന്നേരം.. രുദ്രന്റെ കണ്ണൊന്നു നിറഞ്ഞു.. "" അതെന്താ അച്ഛാ..? വേറെ എന്തെങ്കിലും പ്രോബ്ലം ഉണ്ടായോ ... മ്മ്മ്.. "" സഞ്ചയൻ അത്‌ വിളിച്ചു പറയുന്ന സമയം രുക്കു സ്റ്റെയർ കേസിൽ നിന്നും കാല് തട്ടി താഴെ വീണു... ""അവളുടെ വയറ്റിൽ ശ്രീക്കുട്ടി നാമ്പിട്ട സമയം ആണത്.. "" ബ്ലീഡിങ് കൂടി അവൾ ഒരാഴ്ച ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി.. "" അത്‌ ഞങ്ങളെ മാനസികമായി തകർത്തു...തിരികെ അവൾ ജീവിതത്തിലേക് വരും വരെ ഞങ്ങൾ കടന്ന് പോയത് കെട്ടിയിട്ട നൂലിന്മേൽ എന്നാ പോലെ ആണ്... ആഹ്.. "" കുഞ്ഞന്റെ തൊണ്ടകുഴിയിൽ ശ്വാസം തടഞ്ഞു നിന്നു...മുഖത്തെ വിയർപ്പ് വലത്തെ കൈ കൊണ്ട് തുടച്ചവൻ..... രുക്കു തിരികെ ഹോസ്പിറ്റലിൽ നിന്നും വന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ ആയമ്മ മരിച്ചു.. "" അല്ല കൊല്ലപ്പെട്ടു.. അത്‌ നിനക്ക് അറിയാമല്ലോ കുഞ്ഞാ.. ( മഹിമയുടെ കുഞ്ഞ് ഇരികത്തൂർ ജനിച്ചതും അസൂര ശക്തി ആയ ആ കുഞ്ഞിന്റെ നഖം ആഴ്ന്നിറങ്ങി ആയമ്മ കൊല്ലപ്പെട്ടത് മുൻ പാർട്ടിൽ പറഞ്ഞിട്ടുണ്ട്... അതിന് പുറകെ ചിന്നു ജനിച്ചു.. പിന്നാലെ ആണ് ശ്രീക്കുട്ടി ...) മ്മ്.. "" മെല്ലെ തലയാട്ടി കുഞ്ഞൻ... "" കുഞ്ഞാ ചില അപ്രിയ സത്യങ്ങൾ നിമിത്തം പോലെ നമ്മളെ തേടി വരും.. "" ഇന്ന് നീ എന്റെ അടുത്ത് വന്നതും അത്‌ പോലെ ഒന്ന് നിന്നെ അലട്ടുന്നത് കൊണ്ട് അല്ലേ... "" മ്മ്മ്മ്.. ""

നേർത്ത മൂളൽ മാത്രം കുഞ്ഞനിൽ നിന്നും വന്നതും രുദ്രൻ അവന്റെ തോളിൽ പിടിച്ചു എഴുനേറ്റു അലമാര തുറന്നു അതിൽ നിന്നും പഴകി പിന്നിയ ഒരു ഗ്രന്ധം കൈയിൽ എടുത്തു.. "" പ്രാകൃതമായ പല നരബലികളെ കുറിച്ചും കുറുമൻ"" നിങ്ങളുടെ സ്വാമി അച്ഛൻ എനിക്ക് പകർന്നു തന്നിട്ടുണ്ട്... അത്‌ കൊണ്ട് അല്ലേ കരിംചാത്തനെ പോലും തകർക്കൻ നിങ്ങൾക് കഴിഞ്ഞത്... ( നന്ദനെ രക്ഷിച്ച ഭാഗം ).. പക്ഷെ ഇങ്ങനെ ഒരു ബലി അത്‌ അദ്ദേഹത്തിന്റെ കണ്ണുകളെ പോലും മൂടി കെട്ടിയ ഒന്നായിരുന്നു... "" ഋതുമതി ആയ കന്യകയെ എന്തിനാണ് ബലി നൽകുന്നത് എന്ന് ഞങ്ങള്ക്ക് അറിവില്ലയിരുന്നു... പക്ഷെ അറിയാവുന്ന ഒരാൾ.... ഒരാൾ ഉണ്ടായിരുന്നു..... "" രുദ്രൻ ആ കുഞ്ഞ് ഗ്രന്ധം കുഞ്ഞന്റെ കൈയിൽ കൊടുത്തു.... മ്മ്ഹ... മഹ്ഹ്... "" കുഞ്ഞൻ ആ ഗ്രന്ധം ഒന്ന് കൂടി മൂക്കിലെക്ക് അടുപ്പിച്ചു... അച്ഛാ... "" പഴകിയ ഈ ഗ്രന്ധത്തിനു എന്റെ അമ്മയുടെ മണം... "" മ്മ്.. "" നിന്റെ അമ്മ നിനക്കായി കരുതി വച്ചത്.. "" ഇന്നു ഇത് നിനക്ക് ഞാൻ തരുന്നു.. "" സഞ്ജയന്റെ ആശീർവാദത്തോടെ.... അമ്മ.. "" അത്‌.. അത്‌ എങ്ങനെ..... ഇത്രയും പഴകിയ ഗ്രന്ധം... "" കുഞ്ഞൻ അത്‌ മെല്ലെ തുറന്നു... ഓരോ ഏടുകളിലും അക്ഷരങ്ങളിലെ മഷി പടർന്നിരുന്നു... ""

അത്‌ ഒരു ഡയറി കുറിപ്പ് പോലെ തോന്നി കുഞ്ഞന്.. "" ഇത്.... ഇത്... ഒരു ഡയറി എഴുത്ത് പോലെ ഉണ്ടല്ലോ അച്ഛാ.. "".. അത്‌ അമ്മ... """ കുഞ്ഞൻ അതിലേ വരികളിൽ വിരൽ ഒടിച്ചു ..... എന്റെ ചിത്തേട്ടന് ... "".... താഴോട്ടുള്ള വരികൾ കുറുമ്പൊടെ കുഞ്ഞൻ വായിച്ചു... കുഞ്ഞു പ്രണയം തുളുമ്പുന്ന വരികൾ.... അവസാനം.. എഴുതിയ വരികളിൽ വിരൽ ചെന്നു നിന്നു.... """ചിത്തേട്ടന്റെ മണിക്കുട്ടി... "" മ്മ്.. "" മണിവർണ്ണയും അവളുടെ സിദ്ധാർത്ഥനും..""രുദ്രനിൽ സ്വാതസിദ്ധമായ പുഞ്ചിരി വിടർന്നു.. മണിവർണ്ണ.. ""? കുഞ്ഞൻ സംശയത്തോടെ നോക്കി.... ഒരിക്കൽ നീ എന്നോട് ചോദിച്ചു ഇരികത്തൂർ മനയിലെ കുളത്തിൽ എന്റെ അമ്മ വീണിട്ടുണ്ടോ എന്ന്.. "" നീ ഭദ്രയെ കൊണ്ടു മറിഞ്ഞതിൽ വീണപോൾ ആണ് അങ്ങനെ ഒരു ഫീലിംഗ് വന്നത് എന്ന് എനിക്ക് അറിയാം.. "" രുദ്രന്റെ ചുണ്ടിൽ കള്ള ചിരി വിടര്ന്നു.. ( ഭദ്രയെ കൊണ്ട് മണിവർണ്ണ കൊല്ലപ്പെട്ട കുളത്തിൽ വീഴുമ്പോൾ കുഞ്ഞൻ വീണയെ വിളിച്ചു കരഞ്ഞ ഭാഗം ഓർമ ഉണ്ടന്ന് വിശ്വസിക്കുന്നു ) ശേ.."" ഒന്ന് പോയെ അച്ഛാ.. "" കുഞ്ഞൻ നഖം കടിച്ചു "" സാമാദ്രോഹി ഇത് അച്ഛന്റെ ചെവിയിൽ എത്തിച്ചു അല്ലേ.. ""നിനക്ക് വച്ചിട്ടുണ്ടേടാ ദേവൂട്ട..മനസ്സിൽ പറയുന്ന കുഞ്ഞന്റെ കണ്ണുകൾ കുറുകുന്നത് രുദ്രൻ ചിരിയോടെ നോക്കി.. നീ അവന്റെ മെക്കിട്ടു കേറാൻ നിൽക്കണ്ട.. "" നിന്റെ ഉണ്ണിമാ ആണ് അവന്റെ കൈയിൽ നിന്നും ചികഞ്ഞു എടുക്കുന്നത്... ""

രുദ്രൻ ആ ഗ്രന്ധത്തിൽ നിന്നും ഒരു ഏട് തുറന്നു കുഞ്ഞന് മുന്പിലേക് വച്ചു.... കുഞ്ഞാ.. "" നിന്റെ അമ്മയുടെ പൂർവജന്മം ആണ് ഇരികത്തൂർ മനയിലെ മണിവർണ്ണ.. "" അവളുടെ സിദ്ധാർത്ഥൻ.. അല്ല ചിത്തേട്ടനും..അത്‌ ആരായിരുന്നു എന്ന് എടുത്ത് പറയേണ്ടത് ഇല്ലല്ലോ..."" "" ഒന്നിക്കാൻ കഴിയാതെ പോയ രണ്ട് ആത്മാക്കൾ.. ആ കുളത്തിൽ അവളുടെ ജീവൻ പൊലിയും മുൻപ് അവൾ നിനക്കായ് കരുതിയ സമ്മാനം...... "" അച്ഛ.... "" കുഞ്ഞൻ സംശയത്തോടെ രുദ്രന്റെ കണ്ണിലേക്കു നോക്കി... ഞങ്ങളും തേടി പോയി കുഞ്ഞാ ഒരുപാട്.. ഈ ബലിയെ കുറിച്ച് അറിയാൻ.. "" തൊട്ടു അടുത്ത് നിധി പോലെ ഈ ഗ്രന്ധം കിടന്നത് അറിയാതെ.. അലഞ്ഞു.. "" പക്ഷെ നിരാശ ആയിരുന്നു ഫലം.. എന്തിനാണ് അങ്ങനെ ഒരു ബലി അത്‌ അറിയാതെ ഉറക്കം ഇല്ലാത്ത രാത്രികൾ.. "" നിരാശയുടെ പടുകുഴിയിൽ വീഴുമ്പോൾ ഞങ്ങൾ അറിഞ്ഞു മറ്റൊരു ബലിയും അവിടെ നടന്നു കഴിഞ്ഞു എന്ന സത്യം.. "" എങ്ങനെ..? അപ്പോൾ സുരഭിയ്ക്കു ശേഷം ആണോ രണ്ടാമത്തെ ബലിയും നടന്നത്... കുഞ്ഞന്റെ കണ്ണുകൾ തിളങ്ങി... മ്മ്.. "" അതേ ഏകദേശം പതിനഞ്ച് വർഷം മുൻപ് ഓരോ ബലിക്കും ഇടയിലെ ഇടവേള ആണ് പതിനഞ്ചു വർഷം.. ""

അന്ന് അയാൾക് ഒപ്പം നിന്ന ഒരു പരിചാരകൻ അയാൾക്ക് അത്‌ കണ്ട് നില്കാൻ ഉള്ള ശക്‌തി ഇല്ലായിരുന്നു.. "" പാവം ഒരു മനുഷ്യൻ.. "" അയാൾ പുറത്തെ പൊളിച്ച മതിൽ വഴി ഓടി ഇരികത്തൂർ മനയിലെ കുളത്തിന്റെ അടുത്ത് വന്നു.. "" അവിടെ കുളിച്ചു കൊണ്ട് നിന്ന മൂർത്തി അമ്മാവനോട് പകുതി കാര്യങ്ങൾ പറഞൊപിച്ചതും രക്തം ശർദ്ധിച്ചു പിടഞ്ഞു മരിച്ചു.... മ്മ്ഹ.. "" ആ പാവങ്ങൾക്ക് അവിടെ നിന്നും ഒരു രക്ഷ ഇല്ല കുഞ്ഞാ.. സ്വയം അവർ രക്ഷപെടാൻ ശ്രമിച്ചാൽ ഇതാണ് അവസ്ഥ..."" മ്മ്ഹ.. "" രുദ്രൻ ദീർഘമായി ഒന്ന് നിശ്വസിച്ചു... ആരാ ആ പെൺകുട്ടി എന്ന് അറിയുമോ അച്ഛ.."" മ്മ്ഹ. " ഇല്ല... അങ്ങനെ ഒരു ബലി നടന്നത് പോലും അയാളുടെ നാവിൽ നിന്നും കേട്ട് അറിഞ്ഞത് ആണ്.. ശരിക്കും തളർന്നു പോകുന്ന നിമിഷങ്ങൾ.. "" വലിയൊരു ആപത്തു മുൻപിൽ ഉണ്ടെന്ന് തിരിച്ചറിഞ്ഞു നെഞ്ച് അടക്കി ജീവിച്ച നാളുകൾ ആയിരുന്നു അത്‌....... ഈ ബലിയിലൂടെ അവന് നേടാൻ കഴിയുന്ന ശക്തി അത്‌ അറിയണം.. അതിന് ഒരു പ്രതിവിധി...? എല്ലാം അനിശ്ചിതത്വത്തിൽ ആയി..... രുദ്രൻ ഹെഡ്‌റെസ്റ്റിലേക് തല വച്ചു.. എന്നിട്ട്..? ഈ.. ഈ ഓർമ്മ കുറിപ്പ് എവിടെ നിന്നും കിട്ടി അച്ഛാ.. "" കുഞ്ഞൻ ആകാംഷയോടെ നോക്കി... മ്മ്ഹഹ.... "" രുദ്രൻ ഒന്ന് ചിരിച്ചു..

"" ഇരികത്തൂർ മനയിലെ സ്ത്രീകളുടെ അറയോട് ചേർന്നു മറ്റൊരു അറ ഉണ്ട്.. "" അവിടെ ആരും അങ്ങനെ കയറില്ല.. പ്രതേകിച്ചു പുരുഷന്മാർ.. "" പണ്ട് കാലത്തു പ്രസവം നടന്നിരുന്നത് അതിന് ഉള്ളിൽ ആണ്.. പിന്നെ മാനവേന്ദ്രൻ ഭട്ടത്തിരിപ്പാട് മന പുതുക്കി പണിതപ്പോൾ ആ അറ ഉപയോഗ ശൂന്യം ആയി.. "" ഒരുപാട് ഗ്രന്ദങ്ങളും മറ്റും അദ്ദേഹം അതിൽ നിക്ഷേപിച്ചു.. ഭദ്രയ്ക്ക് ഒരു മൂന്നോ നാലോ വയസ് ഉള്ളപ്പോൾ ആണ് പിന്നെ സഞ്ചയൻ ഇരിക്കത്തൂർ മന ഒന്ന് കൂടി പുതുക്കിയത്.. "" അൻപത്തി ഒന്ന് ദിവസം നീണ്ടു നിന്ന യജ്ഞമായിരുന്നു അത്.. അറയും നിരയും ഉള്ള എട്ടുകെട്ട് ചുമ്മ പുതുക്കി പണിയാൻ കഴിയില്ല അതിന് ചടങ്ങുകൾ ഉണ്ട്.. അതിന്റെ ഭാഗമായി ആ അറ വൃത്തി ആക്കാൻ ഗൗരിക്ക് ഒപ്പം നിന്റ അമ്മയും ഇറങ്ങി... "" ബാക്കി അച്ഛൻ പറയേണ്ട എനിക്ക് അറിയാം.. "" കഴിഞ്ഞ ജന്മം എനിക്കായി കരുതിയത് ഈ ജന്മം അച്ഛന്റെ കൈകളിൽ അമ്മ എത്തിച്ചു തന്നു അല്ലേ... കുഞ്ഞന്റെ കണ്ണുനീർ ആ ഗ്രന്ധത്തിന്റെ പുറം തോടിൽ വീണു.. മണിവർണ്ണയുടെ അക്ഷരങ്ങളിലേക്ക് അത്‌ പടർന്നു.... മ്മ്.. "" അതേ... അവളിലെ മണിവർണ്നയെ നിയന്ത്രിക്കാൻ ആ നിമിഷം അവൾക് കഴിഞ്ഞില്ല.. "" പ്രിയപെട്ടതിനെ അവൾ സ്വന്തം ആക്കി...

"" ഈ ഓർമ്മകുറിപ്പിൽ നമുക്ക് വേണ്ടത് ഉണ്ട്... "" രുദ്രൻ കുഞ്ഞന്റെ കണ്ണുനീർ വീണ അക്ഷരങ്ങളിളിലൂടെ കൈ വിരൽ ഓടിച്ചു.... അച്ഛാ.. "" ശ്രീ... ശ്രീ..... കുഞ്ഞന്റെ വാക്കുകൾ ഇടറി.. വേണ്ട..ഒന്നും പറയണ്ട എല്ലാം എനിക്ക് അറിയാം.. ചില വിധികൾ അത്‌ തടുക്കാൻ ആവില്ല.. അത്‌ നടക്കേണ്ടത് ധർമ്മത്തിന്റെ വിജയത്തിന് അനിവാര്യം ആണ് അതിന് കുട ചൂടി മുൻപേ നടക്കാൻ നീ വേണം... "" പിന്നെ.. ""മണിവർണ്ണയെ കുറിച്ച് വിശദമായി മോൻ അറിയും പക്ഷെ അതിന് മുൻപ് ഇത് നിനക്ക് ഉപകാരപെടും. "" കൂടെ ഉണ്ട് ഞാൻ... ഒന്ന് കൊണ്ടും ഭയക്കേണ്ട... കുഞ്ഞന്റെ ഇരു തോളിലും മെല്ലെ പിടിക്കുമ്പോൾ ജാനകി വരച്ച ചിത്രത്തിലെ കോകിലയുടെ താളുകൾ തെക്കൻ കാറ്റിൽ ഒന്ന് ഇളകി...... """"""""" @@@ പിറ്റേന്നു കുളപ്പടവിൽ രുദ്രൻ നൽകിയ ആ ഗ്രന്ധതിൽ രുദ്രൻ ചൂണ്ടിയ പേജുകളിലൂടെ കുഞ്ഞനും കുഞ്ഞാപ്പുവും മിഴികൾ പായിച്ചു...... "" ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു... കൊച്ചേട്ട.. "" സച്ചുവിന്റെ വിളി കേട്ടതും കണ്ണ് തുടച്ചു രണ്ട് പേരും...

"" മുൻപിൽ സച്ചുവും കിച്ചുവും ആകാശും... എന്താ അതിൽ എഴുതിയിരിക്കുന്നത് .. ""? ആകാശ് അതിലേക് എത്തി നോക്കി... ദേവൂട്ടൻ.. " കുഞ്ഞാപ്പു സംശയത്തോടെ നോക്കി... അവൻ രുദ്രച്ഛന്റെ കൂടെ ഷാർജഷേക്ക്‌ കുടിക്കാൻ പോയിട്ടുണ്ട്.. ഇനി ഒരു വലിയ ഷോപ്പിങ് കഴിഞ്ഞു നോക്കിയാൽ മതി.. കിച്ചു അവർക്ക് അരികിലേക്കു ഇരുന്നു... ( അന്നാണ് കുറുമ്പൻ രുദ്രനോട് മഹിതയ്ക്കു ദുബായിൽ ജീവന്റെ കൈയിൽ നിന്നും ചാടി പോരാൻ ഐഡിയ പറഞ്ഞു കൊടുത്തത്... കുറുമ്പൻ പറയുന്നുണ്ട് ഒരു പാർട്ടിൽ.. ഷേക്ക്‌ കുടിക്കാൻ രുദ്രചന്റെ കൂടെ പോയപ്പോൾ ജീവന് മരുന്ന് നൽകി പാസ്പോർട്ട്‌ എടുത്ത് കൊണ്ട് പോരാൻ ഐഡിയ കൊടുത്തത് 🙈🙈 എങ്ങനുണ്ട് എന്റെ ടൈമിങ്സ് 🚶‍♀️🚶‍♀️) നന്നായി.. "" തത്കാലം ഞങ്ങൾ പറയുന്നത് അവൻ അറിയേണ്ട.. "" കുഞ്ഞൻ ഗ്രന്ധം മടക്കി വച്ചു കൊണ്ട് മീശ ഒന്ന് തടവി... ഇരികത്തൂർ മനയിലെ മണിവർണ്ണയുടെ പന്ത്രണ്ടാം വയസ്സിലെ ഓർമ്മ കുറിപ്പുകൾ ആണ് ഈ ഗ്രന്ധത്തിൽ .. സിദ്ധാർഥനോടുള്ള പ്രണയത്തിനു കൂട്ടായി മണിവർണ്ണയുടെ സൗഹൃദത്തിന്റെ കഥയും ഇതിൽ ഉണ്ട്....... """അംബാലിക..... "" പന്ത്രണ്ട് വയസുകാരി മണിവർണ്ണയുടെ കളികൂട്ടുകാരി .. കുഞ്ഞൻ ആ താളുകളിൽ കൂടി വിരൽ ഓടിച്ചു... ( തുടരും )

NB:: ആദ്യമേ തന്നെ പറയട്ടെ പെട്ടന്ന് പറഞ്ഞു പോകാൻ കഴിയുന്ന ഭാഗം അല്ല ഇത്... "" അതിന്റെ ഒഴുക്കിൽ കൂടി കാര്യങ്ങൾ പറഞ്ഞാൽ മാത്രമേ വായനക്കാർക് അതിലേക് ഇറങ്ങി ചെല്ലാൻ കഴിയൂ..എനിക്ക് തൃപ്തിയും വരൂ.. . അതിന് ചിലപ്പോൾ കഥയിൽ മറ്റു കഥകൾ കയറി വരും.. കാരണം പണ്ടും ഞാൻ പറഞ്ഞിട്ടുണ്ട് ഇവർ എല്ലാം മനുഷ്യജന്മം ആണ് അവർക്ക് പരിമിതികൾ ഉണ്ട് ആ പരിമിതികളെ നിയന്ത്രിക്കുന്നത് ചില സ്വപ്ങ്ങളോ ഗ്രന്ദങ്ങളോ സംഭവങ്ങളോ ആണ്.... അതിലേക്ക് ഇറങ്ങി ചെല്ലാൻ എനിക്ക് മണിവർണ്ണയിലേക് പോകേണ്ടി വരും... പിന്നെ ആദിശങ്കരൻ ഉള്പടെ ഉള്ള് കുട്ടികൾ പെട്ടന്നു വന്ന പുതിയ ഒരു കഥ അല്ല പഴയ കഥകളുമായി കണക്ട് ചെയ്തു മാത്രമേ പറഞ്ഞു പോകാൻ കഴിയൂ... നമുക്ക് അറിയാം എന്തൊക്കെ ആയാലും നമ്മൾ skip ചെയ്ത പതിനെട്ട് വർഷം പലതും നടന്നിട്ടുണ്ട് അതെല്ലാം ഉൾക്കൊള്ളിച്ചാൽ മാത്രമേ കഥ പൂർണ്ണം ആകൂ..... അത്‌ കൊണ്ടു ആരും ധൃതി വയ്ക്കരുത്.. ""രണ്ട് പൊട്ടു പിള്ളേർ അവിടെ ജാതവേദൻ മാമനെയും കോകിലമ്മച്ചിയെയും കൂടി ആവേശം മൂത്തു വേലിൽ കുത്തി നിർത്താതെ ഇരിക്കാൻ പ്രാത്ഥിക്കാം.. 🤭 പിള്ളേർ പറയും പോലെ ചക്കിക്കൊത്ത ചങ്കരൻ ആണ് വേലായുധനും പാതിയും...

മണിവർണ്ണയുടെ ഓർമ്മ കുറിപ്പു അറിയുമ്പോൾ മനസിൽ ആകും ഇന്ന് ശ്രീക്കുട്ടി എന്താണ് കാട്ടി കൂട്ടിയത് എന്നു... എല്ലാം കുഞ്ഞന്റെ നിർദ്ദേശം ആണ്... ഞാൻ രുദ്രവീണയിൽ എവിടെയും പറഞ്ഞിട്ടില്ല മൂർത്തിഅമ്മവന്റെ മകൾ സുരഭി ബലി കൊടുക്കുമ്പോൾ ഋതുമതി ആണെന്ന് (രുദ്രവീണ part 79) എനിക്ക് വലിയ ഒരു thanks പറയാൻ ഉണ്ട് എന്റെ പിള്ളേരോട്.. ഇന്നു എഴുതാൻ നേരം പണ്ട് രുദ്രവീണയിൽ സുരഭിയെ ബലി കൊടുക്കുന്ന ഭാഗം പറയുന്ന part എനിക്ക് ചില ക്ലാരിഫിക്കേഷന് വേണ്ടി വേണം ആയിരുന്നു പക്ഷെ എവിടെ ആണെന്ന് പോയി കണ്ട് പിടിക്കാൻ ഉള്ള മടിയും സമയ കുറവും മൂലം ഞാൻ Pushya Rukkuzz പറഞ്ഞു ഒന്ന് തപ്പി പിടിച്ചു വാ കുഞ്ഞാ എന്ന്... 🙈🙈വലിയ ഒരു മിഷൻ ഏറ്റെടുത്തത് പോലെ ലവൾ നിമിഷങ്ങൾക് ഉള്ളിൽ ഗ്രൂപ്പിൽ പടയാളികൾക് നിർദേശം കൊടുത്തു പത്തു മിനിറ്റ് അകം part പറഞ്ഞു തന്നു... എന്റെ സമയം ലഭിച്ചു തന്ന എന്റെ കുട്ടിപട്ടാളത്തിന് നിറെ ലുമ്മം.. ലുബ് മക്കളെ.., 🥰🥰😘😘😘 ഇത് നേരത്തേ എഴുതി വെച്ചിരിക്കുന്ന കഥ അല്ല മണിക്കൂറുകളും ചിലപ്പോൾ ദിവസങ്ങളും എടുത്ത് എഴുതുന്നത് ആണ്.. നല്ല പോലെ സ്‌ട്രെയിൻ ചെയ്യുന്നും ഉണ്ട്..അവസാനം nice.. good മാത്രം ആയി നിങ്ങളുടെ സപ്പോർട്ട് മാറുമ്പോൾ നല്ല വിഷമം തോന്നും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story