ആദിശങ്കരൻ: ഭാഗം 89

adhishankaran

എഴുത്തുകാരി: മിഴിമോഹന

നന്നായി.. "" തത്കാലം നമ്മൾ പറയുന്നത് അവൻ അറിയേണ്ട.. "" കുഞ്ഞൻ ഗ്രന്ധം മടക്കി വച്ചു കൊണ്ട് മീശ ഒന്ന് തടവി... ഇരികത്തൂർ മനയിലെ മണിവർണ്ണയുടെ പന്ത്രണ്ടാം വയസ്സിലെ ഓർമ്മ കുറിപ്പുകൾ ആണ് ഈ ഗ്രന്ധത്തിൽ .. സിദ്ധാർഥനോടുള്ള പ്രണയത്തിനു കൂട്ടായി മണിവർണ്ണയുടെ സൗഹൃദത്തിന്റെ കഥയും ഇതിൽ ഉണ്ട്....... """അംബാലിക..... "" പന്ത്രണ്ട് വയസുകാരി മണിവർണ്ണയുടെ കളികൂട്ടുകാരി .. കുഞ്ഞൻ ആ താളുകളിൽ കൂടി വിരൽ ഓടിച്ചു... എന്താ വല്യേട്ട അതിൽ പറഞ്ഞിരിക്കുന്നത് ഞങ്ങളോട് പറയാൻ കഴിയുവോ .. "" സച്ചു അവന് അടുത്തേക് ഇരുന്നു.. തീർച്ചയായും.. "" ഇത് ഒരു ഓർമ്മകുറിപ്പ് ആണ് പന്ത്രണ്ട് വയസിൽ ഒന്നും അറിയാത്ത ഒരു പെണ്കുഞ്ഞു നേരിട്ട് അനുഭവിച്ച ഭയാനകം ആയ നിമിഷങ്ങളുടെ ചോര പുരണ്ട വരികൾ.. . "" കുഞ്ഞന്റെ കണ്ണ് നിറയുന്നത് കുട്ടികൾ വേദനയോടെ നോക്കി... മ്മ്ഹ.., " കുഞ്ഞൻ കണ്ണുകൾ അടച്ചു കൊണ്ട് കൽപടവിലേക് കിടക്കുമ്പോൾ അവന്റെ ഓർമ്മകളിലൂടെ അവരിലേക് ആ കഥ ഒഴുകി എത്തി........

ഇനി നമുക്ക് മണിവർണ്ണയുടെ ലോകത്തേക്ക് ഒരു നിമിഷം കടന്നു പോകാം കുഞ്ഞനിലൂടെ... ( ഓർമ്മ കുറിപിലൂടെ അല്ല കുഞ്ഞൻ മനസിലാക്കിയ കാര്യങ്ങളിലൂടെ ആണ് കഥ പോകുന്നത് ) 💠💠💠💠💠 ജലന്ധരാ.... "" നിന്നോട് നൂറു ആവർത്തി പറഞ്ഞിട്ടുണ്ട് പവിത്രമായ ഇരികത്തൂർ മന നിന്റെ നീചകർമ്മങ്ങൾക് സാക്ഷ്യം വഹിക്കാൻ പാടില്ല... എന്റെ താക്കീത് നീ വീണ്ടും വിസ്മരിക്കുന്നു... ""സ്വന്തം മകന്റെ പ്രവർത്തിയിൽ മനം നൊന്തു വിങ്ങുന്ന ആ പിതാവിന്റെ കണ്ണുകളിൽ നിറയുന്ന ക്രോധത്തോട് ഒപ്പം കണ്ണിൽ നിന്നും ഉറവ താഴെക് പതിച്ചു.... "" ( വലിയ കാരണവർ.. ജയദേവന് മുത്ത് കാലഭൈരവന്റെ ഉള്ളിൽ സൂക്ഷിക്കൻ സഹായിച്ച മനുഷ്യൻ .... മണിവർണ്ണയുടെ മുത്തശ്ശൻ.. ) നിറയുന്ന കണ്ണുനീരിനു ഒപ്പം തെക്കിനിയിലെ ജലന്ദരന്റെ മുറിയിൽ നിന്നും നിറച്ചു വച്ച ഒന്പത് കലശം പുറത്തേക് എറിഞ്ഞു കാരണവർ... "" അതിൽ നിന്നും ഒഴുകുന്ന കൊഴുത്ത ദ്രാവകത്തിലെ ദുർഗന്ധം അവിടെ ആകെ നിറഞ്ഞു....... മ്മ്ഹ്.. "" മൂക്ക് പൊത്തി കാരണവരുടെ കണ്ണിൽ ഇരുട്ട് കയറി..

"" രക്തം... ആഹ്ഹ്... മനയെ അശുദ്ധിപെടുത്താൻ എന്റെ സന്താനം ആയി ഇവൻ ജന്മം കൊണ്ടല്ലോ... എന്റ കാലഭൈരവ... "" നെഞ്ചിൽ കൈ വച്ചു അയാൾ... നിർത്ത് കിളവ തന്റെ ജല്പങ്ങൾ.. " മ്മ്ഹ.. "" ജലന്ധരനെ തടുക്കാൻ നിയന്ത്രിക്കാൻ തനിക് കഴിയില്ല... "" കോപം പൂണ്ടു മുന്പോട്ട് വന്നയാൾ സ്വന്തം പിതാവിന്റെ കഴുത്തിനു പിടിച്ചു... ഏട്ടാ... "" നിരവയറും താങ്ങി ഒരു സ്ത്രീ ഓടി വരുമ്പോൾ അവർക്ക് പിന്നിൽ ഭയത്തോടെ വന്നു ആ പന്ത്രണ്ട് വയസ്കാരി മണിവർണ്ണ"""" ..... കണ്ണുകളിൽ ഭയം വിളിച്ചോതി..... ഏട്ടാ അച്ഛനെ വിടൂ.. "" എന്തിനാ ഏട്ടാ എല്ലവരെയും ഇങ്ങനെ സങ്കടപെടുത്തുന്നത്.. """ അച്ഛന് ഒപ്പം ചേർന്നു മരുന്നുകളുടെ കൂട്ട് പഠിച്ചു കൊണ്ട് ഈ മനയുടെ സംരക്ഷണം ഏറ്റെടുത്തു കൂടെ... ആ സ്ത്രീയുടെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീരിനെ പുച്ഛതോടെ നോക്കി നെഞ്ചിനെ പൊതിഞ്ഞ കറുത്ത ചേല ഒന്ന് കൂടി ചുറ്റി പുറത്തേക് ഇറങ്ങി അയാൾ....... വേണ്ട തടുക്കണ്ട മോളേ.. "" അവന്റെ പതിമൂന്നാം വയസിൽ അമ്മയെ കുരുതി കൊടുത്തവൻ ആണവൻ.. ""

അവനിലെ അസുരനെ നേരിട്ട് കണ്ടു നെഞ്ച് പൊട്ടി മരിച്ചവൾ... ആഹ്ഹ്.. "" വിധി അല്ലാതെ എന്ത്‌.... ദീര്ഘമായി നിശ്വസിച്ചു കൊണ്ട് പോകുന്ന അയാളുടെ കണ്ണുകൾ അറയിൽ ചെന്നു നിന്നു........ ഹ്ഹ്.. "" പതിമൂന്നു വയസ് വരെ എനിക്ക് ഒപ്പം അറയിൽ വന്നവൻ പൂജ കർമ്മങ്ങൾ വിധി പോലെ ചെയ്തവൻ.. " പക്ഷെ അവനിലെ മാറ്റം ഉൾകൊള്ളാൻ കഴിയാത്ത നിമിഷങ്ങളിൽ തകർന്ന് പോയി ഞാൻ... ഉറക്കത്തിൽ പോലും അവന്റെ നാവിൽ വിരിയുന്ന മന്ത്രങ്ങൾ.... എങ്ങനെ അവൻ അത്‌ ഹൃദിസ്ഥം ആക്കി എന്ന് എനിക്ക് അറിയില്ല... കണ്ണൊന്നു തുടച്ചു അയാൾ....... പാടത്തിനു അപ്പുറം നാലു ചുമരുകൾ കൂട്ടി കെട്ടി അതിൽ അവൻ കാണിച്ചു കൂട്ടുന്ന പാപങ്ങൾ എല്ലാം ഞാൻ അറിയുന്നുണ്ട്.... "" തടുക്കാൻ എനിക്ക് കഴിയില്ല.. അച്ഛാ.. "" അദ്ദേഹം ഒരൂട്ടം പറഞ്ഞൂ..."" ( മണിവർണ്ണയുടെ അച്ഛൻ ) വാമദേവനോ..? കാരണവർ സംശയത്തോടെ നോക്കി .. മ്മ്. "" ഏട്ടന് ഒപ്പം കര്മ്മങ്ങൾക് സഹായി ആയി ഒരു സ്ത്രീ കൂടെ ഉണ്ട്.. "" അക്കരെ നിന്നും ഏട്ടനെ തേടി വന്നത് ആണെന്ന് പറയുന്നത്... ആഹ്.. ""

നിസ്സഹായതയോടെ ദീർഘമായ് ഒന്ന് നിശ്വസിച്ചു അയാൾ.. അച്ഛാ.. "" ഏട്ടനിൽ എന്ത് കൊണ്ട് ഇങ്ങനെ ഒരു മാറ്റം വന്നു... "" കുഞ്ഞുലക്ഷ്മി ""... അതിന് എനിക്ക് മറുപടി ഇല്ല.. അറിയില്ല എനിക്ക്... പക്ഷെ ഒന്ന് അറിയാം അവന്റെ ലക്ഷ്യം അറയിലെ ആ മുത്ത് ആണ്... അത്‌ അവന്റ കൈകളിൽ എത്തിപെടൻ പാടില്ല... അത്‌ അർഹത ഉള്ളവന്റെ കൈകളിൽ ഏൽപ്പിക്കണം എനിക്ക്... ഒപ്പം.... "" ചെറു ചിരിയോടെ അയാൾ തന്റെ വലം കൈ മണിവർണ്ണയുടെ തലയിൽ വച്ചു..... നിനക്ക് പതിനേഴു തികയും വരെ അറയിൽ കടക്കാനോ അത്‌ അപഹരിക്കാനൊ അവന് കഴിയില്ല.. "" ഞാൻ തീർത്ത ബന്ധനം ആണ് അത്‌..ആഹ്ഹ്.. "" """"അതിന് ശേഷം... അതിന് ശേഷം... അവൻ വരണം ഞാൻ പടി അടച്ചു പിണ്ഡം വച്ചവനിൽ ജന്മം കൊണ്ടവൻ എന്റെ ചെറുമകൻ.. കണ്ണൊന്നു അടച്ചു തുറന്നയാൾ അറയിലേക് ഇറങ്ങി.... ( സിദ്ധാർത്ഥനെ ആണ് ഉദേശിച്ചത് മണിവർണ്ണയുടെ ഇളയ അമ്മാവന്റെ മകൻ ആയിരുന്നു സിദ്ധാർഥൻ പക്ഷെ അയാൾക് വാല്യകരിയോടുള്ള അടുപ്പം കൊണ്ട് പുറം തള്ളി അവരെ അത്‌ കൊണ്ട് ആയിരുന്നു സിദ്ധാർത്ഥൻ മണിവർണ്ണയിൽ നിന്നും അകന്നു പോയത് അതെല്ലാം രുദ്രവീണ prt 53 ഉണ്ട് ഓർക്കുന്നു എന്ന് വിശ്വസിക്കുന്നു ) അമ്മേ..... ""

ഭയത്തോടെ അവരുടെ നിറവയറിനെ ചുറ്റിപിടിച്ചു പെണ്ണ്... മണിക്കുട്ടി പേടിച്ചു പോയോ.. "" സാരമില്ല അമ്മാവൻ മോളേ ഒന്നും ചെയ്യില്ല.. "" അച്ഛൻ പൂജ കഴിഞ്ഞു വരട്ടെ നമുക്ക് പറഞ്ഞു കൊടുക്കാം... അവളുടെ താടി തുമ്പിൽ മെല്ലെ ഇളക്കി അവർ.... ആ നിറവയറിൽ മുത്തം നൽകി പുറത്തേക് ഓടുന്നവളെ ചിരിയോടെ നോക്കി ആ അമ്മ.... കുളപ്പടവിൽ പച്ചിലചാറു പിഴിഞ്ഞ മഷിയിൽ ഗ്രന്ധത്തിലേക് വാക്കുകൾ കോർക്കുന്നവളുടെ കണ്ണുകളിൽ ഇരുട്ട് കയറി.. രണ്ട് കുഞ്ഞി കൈകളുടെ തണുപ് മുഖത്തേക്ക് അരിച്ചു ഇറങ്ങി... അം... അം... അംബുട്ടി...... """""""""മണികുട്ടിയുടെ കുഞ്ഞി കൈകൾ കരിവള നിറഞ്ഞ കുഞ്ഞി കൈയിൽ പരതി... കൂടില്ല.. കൂടില്ല ഞാൻ "" എങ്ങനെ എന്നെ കണ്ടു പിടിച്ചു മണിക്കുട്ടി... മുഖം വീർപ്പിച്ചു താഴേക്കു ഇരിക്കുന്നവളുടെ ഉണ്ടകണ്ണിൽ പരിഭവം നിറഞ്ഞു... എന്റെ അംബാലിക കുട്ടി.. "" നിന്റെ ഈ കരിവളയുടെ കിലുക്കം പോരെ നിന്നെ എനിക്ക് തിരിച്ചറിയാൻ.... മണികുട്ടിയുടെ വാക്കുകൾ കേൾക്കുമ്പോൾ ആ കുഞ്ഞി ചുണ്ട് വിടർന്നു... ഇരുണ്ടതെങ്കിലും ആ മുഖത്തെ ഐശ്വര്യം നോക്കി ഇരുന്നു മണിക്കുട്ടി.... എവിടെ നോക്കട്ടെ.. " ഇന്നത്തെ പ്രണയലേഖനം... "" അംബാലിക തട്ടി എടുക്കാൻ നോക്കിയതും മണിക്കുട്ടി അത്‌ മറച്ചു പിടിച്ചു...... മ്മ്ഹ്ഹ്... ""

കാണിക്കൂല.. "" പെണ്ണിന്റ ചുണ്ടിൽ നാണം വിടർന്നു..... എങ്കിൽ വേണ്ട ഞാൻ കൊണ്ട് കൊടുക്കൂല .. "" കൊടുത്തിട്ടും കാര്യം ഒന്നും ഇല്ലല്ലോ വലിച്ചു കീറില്ലേ ചിത്തേട്ടൻ... "" അത്‌ കൊണ്ട് എല്ലാം എന്റെ താളുകളിൽ ഭദ്രമായി ഇരുന്നോട്ടെ... മെല്ലെ ആ ഗ്രന്ധം മടക്കുമ്പോൾ അംബാലികയുടെ ചുണ്ടിൽ പരിഭവം നിറഞ്ഞു... മെല്ലെ എഴുനേറ്റ് താമര കുളത്തിലെ വരമ്പിലൂടെ പോകുന്നവളുടെ പിന്നാലെ ഓടി മണിക്കുട്ടി..... " ആ കൈയിൽ പിടിച്ചു നിർത്തുമ്പോൾ നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ മണികുട്ടിയിൽ നിന്നും മറയ്ക്കാൻ പാട് പെട്ടു... അമ്പൂട്ടി.. "" നീ കരയുവാണോ... എനിക്ക് അറിയാം എല്ലാം... "" കുറുമ്പൊടെ താടി തുമ്പിൽ പിടിച്ചു പെണ്ണ്... എന്ത്‌ എന്ത്‌ അറിയാം എന്ന്.. ചെറു പരിഭവത്തോടെ കൈ എടുത്തു അംബാലിക... ഇത്..ഇത്‌ ചിത്തേട്ടന്റെ കയ്യിൽ എത്തണം എങ്കിൽ ആദ്യം നീ ജയേട്ടന്റെ കൈയിൽ കൊടുക്കണം... ""മണിക്കുട്ടി ആ പേര് പറയുമ്പോൾ പെണ്ണിന്റെ കണ്ണുതിളങ്ങി... അത്‌... അത്‌... "" നാണത്തോടെ കളം വരയ്ക്കുന്നവളുടെ താടി തുമ്പ് ഉയർത്തി മണിക്കുട്ടി..... വേണ്ട...""

പേടിയാ എനിക്ക് എന്നെ കാണുമ്പോൾ എപ്പോഴും വഴക് പറയും... "" കറുമ്പി എന്ന് വിളിക്കും... എനിക്ക് ഇഷ്ടം അല്ല ആ ചെകുത്താനെ.... ""എനിക്ക് മണികുട്ടിയെ പോലെ നിറോം മുടി ഒന്നും ഇല്ലല്ലോ.... കുഞ്ഞി പെണ്ണ് കുശുമ്പോടെ മുഖം തിരിച്ചു... അത്‌ നീ ഇങ്ങനെ നടക്കുന്നത് കൊണ്ട് അല്ലേ... "" ദേ കൈ നിറയെ കരിവള.. എണ്ണ തേച്ച് പതിപ്പിച്ച മുടി... ഞാൻ തന്ന നല്ല ശീല പോലും നീ ചുറ്റില്ല അത്‌ കൊണ്ട് അല്ലേ ഏട്ടൻ വഴക് പറയുന്നത്... അത്‌ ഞാൻ വാല്യക്കാരിയുടെ കുട്ടി അല്ലേ.. "" ഞൻ അങ്ങനെ ഒക്കെ നടന്നാൽ തമ്പുരാക്കന്മാർ വഴക് പറയും...... എങ്കിൽ നീ ഈ തമ്പുരാട്ടിയുടെ കാല് കഴുകി വെള്ളം കുടിയ്ക്ക്... പുറകിൽ നിന്നും സിദ്ധാർത്ഥന്റെ ശബ്ദം കേട്ടതും ഇരുവരും ഞെട്ടി നോക്കി.... സിദ്ധാർത്ഥനും ജയദേവനും....സിദ്ധാർത്ഥന്റെ കണ്ണുകളിൽ നിറയുന്ന പുച്ഛം ചിത്തേട്ട..."" പോടീ.. "" ഒരു തമ്പുരാട്ടി വന്നിരിക്കുന്നു.. "" തോളിൽ കിടന്ന തുണി സഞ്ചി ഒന്ന് കൂടി നേരെ ആക്കി... പുച്ഛം നിറച്ചവൻ വരമ്പിലൂടെ മുന്പോട്ട് പോയി... ഏട്ടാ.. "" കണ്ണൊന്നു നിറഞ്ഞു പെണ്ണിന്റെ നോട്ടം ജയദേവനിൽ പതിച്ചു...

നീ വിഷമിക്കണ്ട മണിക്കുട്ടി.. "" നീന്റെ ചിത്തേട്ടന് ഈ കളികൂട്ടുകാരിയെ അങ്ങനെ ഒന്നും മറക്കാൻ കഴിയില്ല... " എന്തേലും കൊടുക്കാൻ ഉണ്ടേൽ തന്നോളൂ... ഇനി കുറച്ചു ദിനങ്ങൾ കൂടി ഞങ്ങൾ ഇവിടെ കാണൂ.... ജയദേവനിൽ കുറുമ്പ് നിറഞ്ഞതും രണ്ട് പേരും സംശയത്തോടെ നോക്കി... മദിരാശിയിൽ പോവാ.. "" അവിടെ സർവകലാശാലയിൽ നിന്നും ബിരുദം എടുക്കണം... എന്നും തമ്പുരാക്കൻമാരുടെ ആട്ടും തുപ്പും കേട്ട് കിടന്നാൽ പോരല്ലോ... ഒരു പെണ്ണൊക്കെ കെട്ടി ഞങ്ങൾക്കും ജീവിക്കണ്ടേ.... ജയദേവൻ പറയുമ്പോൾ അംബാലികയുടെ കണ്ണിൽ നാണം വിടർന്നു.. അയ്യടി നിന്റെ കാര്യം അല്ല കറുമ്പി... "" എനിക്ക് വേറെ നല്ല പെണ്ണിനെ കിട്ടും കുറുമ്പൊടെ അവൻ പോകുമ്പോൾ കണ്ണ് നിറഞ്ഞു പെണ്ണിന്റെ.... അല്പം മുന്പോട്ട് ചെന്നു തിരിഞ്ഞു നോക്കുന്നവന്റെ ചുണ്ടിൽ പ്രണയത്തിൽ ചാലിച്ച നേർത്ത ചിരി വിടരുന്നത് മണിവർണ്ണ കണ്ടു ... ഞാൻ പോവാ മണിക്കുട്ടി.. "" മണിവർണ്ണയെ തള്ളി നീക്കി മുന്പോട്ട് ഓടിയവൾ വീടിന്റെ വരാന്തയിൽ ഇരുന്നു തേങ്ങി... മോളേ.. ""

ജലന്ധരൻ തിരുമേനി ഇന്നും മോൾക് പായസം തന്നു വിട്ടു... "" ദാ.... "" ഇരികത്തൂർ നിന്നും പണി കഴ്ഞ്ഞു വന്നവർ തോർത്ത്‌ കൊണ്ട് കഴുതിടുക്ക് തുടച്ചു...... ഇതെന്തിനാ അമ്മേ തിരുമേനി എന്നും എനിക്ക് പായസം തരുന്നത്... "" ആ കുഞ്ഞിപെണ്ണ് നാക്കു കൊണ്ട് ഞൊട്ടി നുണഞ്ഞത് കഴിച്ചു... ഏഴ് ദിവസത്തെ വലിയ എന്തോ പൂജ നടക്കുന്നുണ്ട് പാടത്തിനു അപ്പുറത്തെ ചായിപ്പിൽ... "" അതിന്റെ പ്രസാദം കഴിക്കുന്ന ബാലികയ്ക്കു സർവ്വ ഐശ്വര്യം സിദ്ധിക്കും എന്നാണ് അദ്ദേഹം പറയുന്നത്.. മോളേ വല്യ കാര്യം ആയത് കൊണ്ട് ആയിരിക്കും എന്റെ കൈയിൽ അത്‌ തന്നു വിടുന്നത്... ആയമ്മയിൽ നിഷ്കളങ്കത നിറഞ്ഞു... "" ദിവസങ്ങൾ കടന്നു പോകുമ്പോൾ താമര കുളത്തിൽ മുങ്ങാംകുഴി ഇട്ടു പൊന്തി വന്ന മണിവർണ്ണ ഒരു നിമിഷം നിന്നു... അമ്പൂട്ടി എന്ത്‌ പറ്റി നിനക്ക്... "" ഉദരം പൊത്തി പടവിൽ ഇരുന്നു കരയുന്നവളുടെ തോളിൽ പിടിച്ചു മണിക്കുട്ടി.. പടവിൽ കൂടി ഒഴുകി ഇറങ്ങുന്ന രക്തം... പെണ്ണ് ഋതുമതി ആയത് അറിയാതെ നിലവിളിച്ചു രണ്ട് പേരും.......

അവരുടെ നിലവിളിയിൽ ഓടി വരുന്ന ആയമ്മയും നിരവയർ താങ്ങിയ മണികുട്ടിയുടെ അമ്മയുടെയും ചുണ്ടിൽ പുഞ്ചിരി വിടർന്നു... തന്റെ കളികൂട്ടുകാരിക് നിറയെ സമ്മാനങ്ങളും മധുരവും നൽകി അവളുടെ പ്രായത്തെ ആഘോഷമാകുമ്പോൾ നാണം വിടർന്നു രണ്ട് പേരിലും ..... """ അച്ഛനും മോൾക്കും ഈ രാത്രിയിൽ പൂരം കാണാൻ പോവണം എന്ന് നിർബന്ധം ഉണ്ടോ..?? എനിക്ക് ദിവസം അടുത്തു... കുഞ്ഞുലെക്ഷ്മി മുടി വാരി ചുറ്റി വരുമ്പോൾ.. പഴയ ടോർച് തെളിച്ചു മണികുട്ടിയെ ചുമലിൽ ഏറ്റി വാമദേവൻ.... കുഞ്ഞുലക്ഷ്മിയെ """... ഞങ്ങൾ നേരം പുലരും മുൻപ് ഇങ്ങു വരില്ലേ...മണികുട്ടിയുടെ ആഗ്രഹം അല്ലേ... പൂരോം കണ്ടു നിറയെ വളയും വാങ്ങി ഞങ്ങൾ വരാം..... ചിരിയോടെ മണികുട്ടിയുടെ കൈയിൽ പിടിച്ചു നടന്നു അയാൾ...... മണിക്കുട്ടി ഇവിടെ നിൽക്കൂട്ടോ അച്ഛൻ കാലൊന്നു കഴുകി വരാം.. "" താമര കുളത്തിലേക്കുള്ള പടവിൽ മണിക്കുട്ടിയെ നിർത്തി അയാൾ വെള്ളത്തിൽ ഇറങ്ങുമ്പോൾ മുകളിൽ ഉദിച്ചു നിൽക്കുന്ന നിലാവിനെ നോക്കിയവൾ പുഞ്ചിരി തൂകി... ആഹ്ഹ്.. ""

ഒരു നിമിഷം അവളുടെ ശബ്ദം പിടഞ്ഞു..... അ..അമ്പൂട്ടി.. ""... അച്ഛാ.. ഉറക്കെ വിളിച്ചവൾ അങ്ങ് ദൂരെ വരമ്പിനു വടക്കു വശത്തെ ചായിൽപിലേക്ക് ഓടി.. "" അപ്പോഴും അവിടെ നിന്നും അംബാലികയുടെ നിലവിളി ഉയർന്നു പൊങ്ങി...... അടച്ച മുറിയുടെ ചുറ്റിലും ഉള്ള വരാന്തയിലൂടെ ഓടിയവൾ ഒടുക്കം ചെറിയ ജനൽ പാളിയിലൂടെ അകത്തേക് നോക്കി....... വലിയ ഹോമകുണ്ഡത്തിനു മുൻപിൽ പദ്മാസനത്തിൽ ജലന്ധരൻ അമ്മാവൻ അയാൾക് മുൻപിൽ കുറെ കളങ്ങൾ അതിൽ ഒരു കളത്തിൽ കുഞ്ഞ് അംബാലിക... മറ്റൊരു കളത്തിൽ ചെറിയ കുംഭം കൊണ്ട് വയ്ക്കുന്ന ഇരിക്കത്തൂർ മനയിലെ മറ്റൊരു വാല്യകാരി തള്ള.. .. തള്ളേ.. "" ഇതാ ഇത് നിറയെ പണം ഉണ്ട്... "" ഇവളെ ഇവിടെ എത്തിച്ചതിനും ഇവളിലെ അശുദ്ധി നിറഞ്ഞ രക്തം കുംഭത്തിൽ ശേഖരിച്ചു തന്നതിനും.... ഇനി ഇത് പുറത്ത് ആരെങ്കിലും അറിഞ്ഞാൽ നിങ്ങളുടെ ചെറുമക്കൾ ഓരോരുത്തർ ആയി കൊല്ലപ്പെടും.... അയാളുടെ ഭീഷണി അവിടെ ആകെ മുഴങ്ങി... ഇല്ല അംബ്ര.. "" ഞാൻ ഇത് ആരോടും പറയില്ല... ""

അയാൾ നൽകിയ പണം റൗക്കയുടെ ഉള്ളിലേക്കു തിരുകി പുറത്തേക് പോയി അവർ..... സൈരന്ദ്രി.... "" അയാളുടെ നാവു ഉറക്കെ വിളിക്കുമ്പോ കറുത്ത ചേല കൊണ്ടു കച്ച കെട്ടിയ സ്ത്രീ മുന്പിലേക് വന്നു..... അവരുടെ നിറഞ്ഞു കിടക്കുന്ന കാർകൂന്തൽ മാത്രം മണിവർണ്ണയ്ക്കു അഭിമുഖം ആയി നിന്നു.... അയാൾ ഏറ്റു ചൊല്ലുന്ന മന്ത്രങ്ങൾ ആ സ്ത്രീയും ഏറ്റു ചൊല്ലി... "" സൈരന്ദ്രി... "" അത്‌... അത്‌ ആരാ. ""ആ അച്ഛൻ പറഞ്ഞ അക്കരയിൽ നിന്നും വന്ന സ്ത്രീ ആയിരിക്കും..."" മണിവർണ്ണയുടെ ഭയം നിറഞ്ഞ കണ്ണുകൾ നാലുപാടും പാഞ്ഞു... ഹഹഹ.... ഹഹഹ....അംബാലിക ""എന്റെ ഈ ജന്മത്തിലെ മൂന്നാം ബലി... "" ഈശ്വരാംശത്തോടെ ജനിച്ചവൾ.. ... .."" സിദ്ധാർത്ഥനിലെ ഇന്ദുചൂഢന് ഒപ്പം ഞാൻ അവനിലേ മഹാദേവ സാന്നിദ്യം തിരിച്ചറിഞ്ഞു... ആ നിമിഷം തന്നെ എന്റെ മരുമകൾ മണിവർണ്ണയെയും ഞാൻ അറിഞ്ഞു... അപ്പോൾ അവർക്ക് കൂട്ടായി ഏതൊരു ജന്മത്തിലും പിറവി കൊള്ളുന്ന ആ കാളകുറ്റന്റെ സാന്നിധ്യവും അറിഞ്ഞു.... ആ നിമിഷം മുതൽ ഞാൻ തേടി നടന്നു ഇവളെ ... അവന്റെ പാതിയെ..... "" എന്തിനെന്നു അറിയുമോ നിനക്ക്.... വിറ കൊള്ളുന്ന പെണ്ണിന്റെ മുടി കുത്തിൽ പിടിച്ചു ഉലച്ചു അയാൾ........ എ...എന്നെ എന്തിനാ ഉപദ്രവിക്കുന്നത് തിരുമേനി...

" എന്റെ... എന്റെ അമ്മ പാവമാ ആരും ഇല്ല അമ്മയ്ക്ക്...... ആ കൈകളിൽ കിടന്നു കുഞ്ഞി പെണ്ണ് പുളയുമ്പോൾ ഭയം കൊണ്ട് കണ്ണ് പൊത്തി മണിവർണ്ണ... ഹഹഹ.. "" ച്ചു... ച്ചു... സഹതാപ തരംഗങ്ങൾ ഒന്നും എന്നിൽ ഏൽക്കില്ല കുട്ടി.. "" എനിക്ക് എന്റെ ലക്ഷ്യം ആണ് വലുത്..... അതിനായ് നിന്നെ ബലി നൽകിയേ തീരു.... """""" അവളുടെ കവിളിൽ കുത്തി പിടിച്ചു അതിലേക് ഒരു തളിക നിറയെ നെയ്യ് പോലെ തോന്നുന്ന ദ്രാവകം ഒഴിച്ചു അയാൾ..... നിമിഷങ്ങൾക് ഉള്ളിൽ ആ കുട്ടിയുടെ വായിൽ നിന്നും രക്തം പുറത്തേക് വന്നു അതിനൊപ്പം കൊഴുത്ത പതയും........ അ...അഹ്. അ. മ്പു അംബുട്ടി.. മണിവർണ്ണയ്യടെ ശബ്ദം തൊണ്ട കുഴിയിൽ തങ്ങി ഭയം കൊണ്ട് വായ പൊത്തി പിടിച്ചവൾ... സൈരന്ദ്രി.. """ ഈ ജന്മം കൊണ്ട് സഹോദരി അല്ല എങ്കിലും മുന്ജന്മം കൊണ്ടു നീ എനിക്ക് കൂടെപ്പിറപ്പു ആണ്... എന്റെ പ്രിയ ശിഷ്യ... "" എന്റെ ഗുരുമുഖത്ത് നിന്നും നീ അറിഞ്ഞിരിക്കേണ്ട കർമ്മങ്ങൾ ഓരോന്നായി ഞാൻ ചൊല്ലി തരും...... ""അയാൾ അത്‌ പറയുമ്പോൾ ഒരു വെറ്റിലയിൽ വെള്ളി രൂപ നിറച്ചു ഹോമകുണ്ഡത്തിനു മുൻപിൽ വെച്ചവൾ.... ഗുരുവിന്റെ പാദത്തെ തൊട്ടു തൊഴുതു....

നിഗൂഢതകൾ നിറഞ്ഞ ദുര്മന്ത്രവാദത്തിലെ ഏറ്റവും നീചം ആയ കർമ്മം ആണ് ഇന്നു നമ്മൾ ഇവിടെ പൂർത്തി ആക്കാൻ പോകുന്നത്... ഒരു ഗുരുമുഖത്തു നിന്നും മാത്രം അഭ്യസിക്കാൻ കഴിയുന്ന മന്ത്രവിധികൾ... ഇവിടെ നമ്മൾ ഗുരുവും ശിഷ്യയും മാത്രം... വരും ജന്മങ്ങളിൽ നിനക്കും എനിക്കും മാത്രം പ്രാപ്തം ആകുന്ന കഴിവ്... """"""" ജലന്ധരൻ ഒരു വാഴ ഇലയിൽ അല്പം കുങ്കുമവും ഭസ്മവും കൂട്ടി കലർത്തി സൈരന്ദ്രിയുടെ ദേഹത്തേക്ക് തളിച്ചു.... മ്മ്ഹ്.. "" വരും ജന്മങ്ങളിൽ പൂർവാധികം ശക്തിയോടെ മുന്ജന്മത്തിലെ സ്വത്വം ഉൾക്കൊണ്ട്‌ പുനർജനിക്കാൻ ഈ ബലി നടക്കണം........ അയാൾ ഓരോ വിരലുകളിൽ പലമുദ്രകൾ കാട്ടി മന്ത്രങ്ങൾ ഉരുവിട്ടു.... ശേഷം നേരെ ഒന്ന് നിവർന്നു... ഈ കർമ്മത്തിന്റെ ഗുണങ്ങളെ കുറിച്ചും അതിലേ പാകപിഴകളെ കുറിച്ചും നീ അറിഞ്ഞിരിക്കണം... "" ഹോമകുണ്ഡത്തിലേക്ക് പച്ചകർപ്പൂരം തളിച്ചു അയാൾ .... ഒരു പുനർജന്മം കൈക്കൊള്ളുന്ന നിമിഷം എന്നിലെ ശക്തി ക്ഷയിക്കാതെ ഇരിക്കാൻ പൂർവ്വജന്മത്തിൽ ഞാൻ പ്രാപ്തം ആക്കിയത് ആണ് ഈ കഴിവ്...

ഈ ജന്മവും അത്‌ ആവർത്തിക്കുന്നു ഒരു പക്ഷെ എന്റെ ജന്മലക്ഷ്യം സഫലം ആകാതെ വരുന്ന നിമിഷം വീണ്ടും ഒരു പുനർജ്ജന്മം ഞാൻ കൈകൊള്ളണം.. അതിനായി ഒരു മുൻകരുതൽ...... അയാൾ അത്‌ പറയുമ്പോൾ ശ്രദ്ധയോടെ തലയാട്ടുന്നവരുടെ മുഖം കാണാൻ പാഴ്ശ്രമം നടത്തി മണിവർണ്ണ... മ്മ്... "" ശ്രദ്ധയോടെ കേട്ടു കൊള്ളൂ... "" അയാൾ തികഞ്ഞ ഗുരു ആയി മാറി ആ നിമിഷം... ഒന്പത് ഔഷധകൂട്ടുകൾ ചെറു തേൻ ചേർത്ത് ഒൻപത് രാത്രിയും ഒന്പത് പകലും അടച്ചുറപ്പുള്ള മൺകുടത്തിൽ വായു സഞ്ചാരം ലവലേശം കടന്നു ചെല്ലാൻ അനുവദിക്കാതെ സൂക്ഷിക്കുക ശേഷം എഴുപത് തൊട്ടു തൊണ്ണൂറ് ദിവസം ചേറിൽ പൂഴ്ത്തി വയ്ക്കണം...""" ശേഷം അത്‌ പുറത്തെടുത്തു ശുദ്ധി ചയ്തു മണ്കുടത്തിലേക് പകർന്നെടുക്കണം... പിന്നീട് വരുന്ന അമാവാസിതിഥി മുതൽ """""......മന്ത്രം ഉരുവിട്ടു കൊണ്ട് പാകം ചെയ്യുന്ന മധുരത്തിൽ ഔഷധം ചേർത്തു ഏഴ് ദിവസം ബലി നൽകേണ്ട കന്യകയ്ക്കു നൽകണം... കന്യക ഇരുപത്തിഒന്നാം ദിവസം ഋതുമതി ആകും... ""

അവളെ രണ്ട് രാത്രി കഴിഞ്ഞു വരുന്ന മൂന്നാം രാത്രിയിൽ ബലി പുരയിൽ എത്തിക്കണം... അവളിലെ അശുദ്ധ രക്തം ഒരു കുംഭത്തിൽ ശേഖരിക്കണം ശേഷം ...... "" അയാൾ ഒന്ന് നിർത്തി അല്പം പച്ചകർപ്പൂരം കൂടി ഹോമകുണ്ഡത്തില് നിക്ഷേപിച്ചു കൊണ്ട് തുടര്ന്നു... ബലിപുരയിൽ മുഴുവൻ ഏഴ് കളങ്ങൾ.. ബലി നൽകേണ്ട കന്യകയുടെ വശങ്ങളിൽ മൂന്ന് മൂന്ന് കളങ്ങൾ...മദ്യത്തിലെ കളത്തിൽ കന്യക... മറ്റൊരു കളത്തിൽ അവളിൽ നിന്നും ശേഖരിച്ച രക്തം....പിന്നീട് സാധാ ഒരു കന്യക ആണെങ്കിൽ """"" മന്ത്രം പതിനായിരം ഉരു ചൊല്ലി കൊണ്ടു ബലി നൽകാം... പക്ഷെ അംബാലികയെ പോലെ ദൈവംശത്തിൽ പിറന്നവളെ അങ്ങനെ പെട്ടന്നു ബലി നൽകാൻ കഴിയില്ല അവളുടെ ദൈവാംശത്തെ പുറം തള്ളണം അല്ല എങ്കിൽ അവളുടെ ആത്മാവ് നമ്മോട് പ്രതികാര ദാഹി ആയി തീരും.... മ്മ്ഹ.. "" അയാൾ അത്‌ പറയുമ്പോൾ സൈരനന്ദ്രിയിൽ നിന്നും സംശയം ഉതിർന്നു.... ഒൻപത് രാത്രികളിൽ കാളിക്ക് സമർപ്പിച്ച രക്തം... "" അടുത്ത ഒൻപത് രാത്രി അതിൽ നിന്നും ഒൻപത് തുള്ളികൾ വീതം എടുത്ത് അശുദ്ധി""" ചെയ്തതത് എന്റെ ഔഷധം സേവിച്ചു ഋതു ആയ ദൈവിക അംശം ഉള്ള പെണ്ണിലേക് ചമത കൊണ്ട് വർഷിക്കും നേരം അവളിലെ ദൈവിക ശക്തി പൂർണ്ണമായും നഷ്ടം ആകും... അവൾ ബോധം മറഞ്ഞു താഴെ വീഴും.....

സൈരന്ദ്രി ഒരു ബലി നടന്നാൽ ശേഷം പതിനഞ്ചു വര്ഷത്തെ ഇടവേള അത്‌ നമ്മൾ പാലിച്ചേ മതിയാകൂ.. "" ആദ്യത്തെ രണ്ട് ബലികൾ ഞാൻ ആ തള്ളയുടെ സഹായത്തോടെ നടത്തി കഴിഞ്ഞു...... "" ഈ ഗ്രാമത്തിലെ നിഷ്കളങ്കരായ രണ്ട് കന്യകമാർ... ഹഹഹ... ""പക്ഷെ മൂന്നാമത്തെയും അവസാനത്തെയും ബലി അത്‌ ദൈവികാംശം ഉൾക്കൊണ്ടവളാണെങ്കിൽ നമ്മുടെ ശക്തി പതിന്മടങ്ങു വർധിക്കും.... "" ഞാൻ കാത്തിരുന്നു... ഇവൾക് വേണ്ടി.... ഇവളുടെ ശരീരം പ്രായത്തിന്റെ ലക്ഷങ്ങൾ കാണിച്ചു തുടങ്ങിയത് ആവേശത്തോടെ ഞാൻ കണ്ടു..... "" അവൾക്കു വേണ്ടി ബലി പുര ഒരുങ്ങി...... ഞാൻ കരുതി വച്ച ഔഷധം അവളുടെ അമ്മയിലൂടെ അവളിൽ എത്തിച്ചു ഞാൻ... "" ഹഹഹ.... അയാൾ ഉറക്കെ ഉറക്കെ ചിരിച്ചു..... ഹേ ദുഷ്ടാ............ """!!!! ആഹ്ഹ്.... "" ജലന്ധരന്റെ ശ്വാസം ഇടറി.. "" അയാളുടെ കണ്ണുകൾ അംബാലികയിൽ എത്തി നിന്നു...... താഴെ വീണുടഞ്ഞ കരിവള ചീളുകൾ ഇരു കൈ കൊണ്ട് തട്ടി തെറിപ്പിച്ചവൾ..... ആഹ്ഹഹ്ഹ... ആഹ്ഹഹ്ഹ...

അണച്ചു കൊണ്ട് തല ഉയർത്തി പെണ്ണ് "" നീച നീ ജയിച്ചു എന്ന് കരുതണ്ട .. "" അയാൾക് നേരെ കൈ നീട്ടി അവൾ.... എന്റെ മണികുട്ടി "" സാക്ഷാൽ പരാശക്തി അവളുടെ ഉദരത്തിൽ ജന്മം കൊള്ളുന്നവൻ നിന്റെ നാശത്തിനു കാരണം ആകും..... ഈ ജന്മം അല്ലങ്കിൽ വരും ജന്മത്തിൽ അംബാലികയും മണിവർണ്ണയും പുനർജനിക്കും ... "" ദൈവിക ശക്തിയുള്ള പെൺകൊടി നിന്റെ കർമ്മത്തെ നിഷ്ടൂരം നശിപ്പിക്കും......മണിവർണ്ണയുടെ പുത്രന്റെ സാന്നിധ്യത്തിൽ അവന്റെ സഹായത്തോടെ...."" മണിവർണയുടെ മകൻ അവന് വേണ്ടി പുനർജനിക്കും ഞാൻ...... """ ആ കണ്ണുകൾ തിളച്ചു മറിയുമ്പോൾ മണിവർണ്ണ ചുണ്ടുകൾ കൂട്ടി പിടിച്ചു വിതുമ്പി...... നിർത്തേടി നിന്റ നാവാട്ടം... "" ഇപ്പോൾ എന്റെ മുൻപിൽ അംബാലിക അല്ല സാക്ഷാൽ ആ കാളകുറ്റന്റെ മറുപാതി ആണ്... """ നിമിഷങ്ങൾ മ്തയെടി നിന്നിലെ ദൈവിക ശക്തിയെ തകർക്കാൻ എനിക്ക്... @@@@@@@"""" അയാളിൽ നിന്നും ഉയർന്നു വരുന്ന മന്ത്രങ്ങൾക്ക് അകമ്പടി ആയി ഒരു പിടി ചമത ഹോമകുണ്ഡത്തിൽ അർപ്പിച്ചു...

"" ശേഷം.. വശത് ഇരുന്ന തട്ടത്തിൽ നിന്നും ചമത കൊണ്ട് രക്തം കോരി അംബാലികയുടെ ദേഹത്തേക് വർഷിച്ചതും പെണ്ണൊന്നു വിറ കൊണ്ടു... താഴേക്കു പതിച്ചു..... ഹഹഹ... ""മ്മ്ഹ.. മ്മ്ഹ അവളിലെ ദൈവിക ശക്തി അത്‌ നഷ്ടം ആയി കഴിഞ്ഞിരിക്കുന്നു.. ഇനി നൂറ്റിഒന്ന് തവണ ഉരുവിടുന്ന മന്ത്രങ്ങളുടെ അകമ്പടിയോടെ ബലി കർമ്മം ശേഷം ഇവളുടെ ചിതാഭസ്‌മത്തോട് ഒപ്പം അവളിലെ അശുദ്ധി കലർന്ന രക്തവും ഈ പുരയുടെ തെക്കു വശത് തൊണ്ണൂറ് രാത്രി കുഴിച്ചിടണം പിന്നീട് അത്‌ പൂജവിധികളോടെ ജലാശയത്തിൽ നിമഞ്ജനം ചെയ്തു കഴിഞ്ഞാൽ വിജയം എന്നെ തേടി വരും.... ഹഹഹ... ഹഹഹ... ഉറക്കെ ഉറക്കെ അട്ടഹസിച്ചു അയാൾ... ഹ്ഹ്ഹ്.. "" ദീർഘമായി നിശ്വസിച്ചു കൊണ്ട് അയാൾ തുടര്ന്നു... ഇനി ഇതിലെ ദോഷവശങ്ങൾ.... സൈരന്ദ്രി നമ്മൾ നൽകുന്ന ഔഷധത്താൽ മാത്രമേ പെൺകൊടി ഋതുമതി ആകാൻ പാടുള്ളു എങ്കിൽ മാത്രമേ നമുക്ക് കർമ്മം പൂർത്തി കരിക്കാൻ കഴിയൂ... "" "".. ഏഴ് ദിവസം നൽകുന്ന ഔഷധം ഇടയിൽ മുടങ്ങിയാൽ ആ കന്യക ആസുര ശക്തി ആയി മാറും പിന്നീട് അവൾ നമുക്ക് അടിമപെട്ട് ജീവിക്ക്ണം.... "" "

"""രണ്ട് ദിവസം ഔഷധം സേവിച്ച ശേഷം മൂന്നാം ദിവസം കന്യക അത്‌ സേവിക്കാൻ വിമുഖത കാട്ടുകയോ മറിച് മറ്റെന്തെകിലും കാരണത്താൽ അവൾക്കു അത്‌ കഴിക്കാൻ സാധിച്ചില്ല എങ്കിൽ ആ ഔഷധം പാഴായി പോയാൽ അതിലും വലിയ വിപത് നടക്കും... കന്യക കുഷ്ഠം പോലുള്ള മാറാ രോഗങ്ങൾക്ക് അടിമ പെടും... "" കാരണം ചേറിൽ പൂഴ്ത്തി ഞാൻ നിർമ്മിച്ച ആ ഔഷധം മണ്ണിലോ ജലാശയത്തിലോ നിക്ഷേപിക്കാൻ പാടില്ല... പകരം ആ കുട്ടിക്ക് രക്തബന്ധം അല്ലാത്ത മറ്റൊരാൾക് സേവിക്കാം """"""".......അത്‌ മാത്രം ആണ് അതിനുള്ള പോംവഴി.... ഇനി ഞാൻ പറയുന്നത് മറ്റൊരു ചെവി അറിയാൻ പാടില്ല.. """ ജലന്ധരൻ സൂക്ഷമതയോടെ ചുറ്റും കണ്ണോടിക്കുമ്പോൾ മണിവർണ്ണ ചെവി കൂർപ്പിച്ചു പിടിച്ചു...... ഈ ഔഷധം ഒരിക്കൽ എങ്കിലും സേവിച്ചു കഴിഞ്ഞാൽ വരും ദിവസങ്ങളിൽ അവൾ നമ്മുടെ അടിമ ആയി മാറും എന്ന് ഞാൻ പറഞ്ഞല്ലോ.... "" അതിൽ നിന്നും അവൾക്ക് മുക്തി നേടാൻ ഒരു മറു മരുന്ന്.... പതിനാലു ഔഷധക്കൂട്ടുകൾ പതിനാലു ദിവസം ഓരോ കുടം നെയ്യിൽ ഓട്ടുഉരുളിയിൽ ഓടിന്റെ ചട്ടുകം കൊണ്ട് പതിനാലു പ്രാവശ്യം വലത്തോട്ടും ഇടത്തോട്ടും ഇളക്കി വറ്റിച്ചു അത്‌ ഒരു കുടത്തിലേക്ക് പകർത്തി പെൺകുട്ടി മൂന്ന് ദിവസം സേവിക്കണം അത്‌ മാത്രം ആണ് മറു മരുന്ന്...... "" മറ്റൊന്നു നമ്മൾ ഭയക്കേണ്ടത് കളത്തിൽ വരെ എത്തുന്ന കന്യകയ്ക്ക് ഈ പൂജ മുടക്കാൻ കഴിയും...

അത്‌ അവളുടെ മനസിന്റെ ധൈര്യത്തെ ആശ്രയിച്ചു ഇരിക്കും.... "" അവളുടെ കൈകൾ കൊണ്ട് അവളിലെ ഈ അശുദ്ധ രക്തം ഹോമകുണ്ഡത്തിൽ നിക്ഷേപിച്ചാൽ എന്റെ ഈ കഴിവ് തന്നെ നശിച്ചു പോകും.... മാത്രമല്ല ഏതൊരു ജന്മത്തിലും പന്ത്രണ്ട് വയസ് തികയും മുതൽ ആണ് ഞാൻ എന്റെ സ്വത്വം തിരിച്ചറിഞ്ഞു തുടങ്ങുന്നത്... പക്ഷെ ഇവിടെ അതിന്റെ കാലയളവ് കൂടും... ചിലപ്പോൾ എന്റെ സ്വത്വം തന്നെ എനിക്ക് കൈ വരിക്കാൻ കഴിഞ്ഞെന്നു വരില്ല.... "" അയാൾ പൂർത്തി ആക്കി കൊണ്ട് വശത് ഇരുന്ന വാൾ കൈയിലേക് എടുത്തു....... ആഹ്ഹ്.. "" ആഹ്ഹ്...ആഹ്ഹ്. "" കണ്ണ് പൊത്തി ശ്വാസം അടക്കി പിടിച്ചു മണിവർണ്ണ..... നിമിഷങ്ങൾക് ഉള്ളിൽ ആ വാൾ ആ കുഞ്ഞിപെണ്ണിന്റെ ശിരസിനേയും ഉടലിനെയും രണ്ട് ആയി വേര്പെടുത്തുമ്പോൾ ഞെട്ടലോടെ തിരിഞ്ഞു പെണ്ണ്.... തന്റെ കഴുത്തിൽ പതിഞ്ഞ തണുപ്പുള്ള കൈതലം.... അച്ഛാ.... "" അമ്പു... അംബുട്ടി.......... ആ നെഞ്ചിലേക്ക് മുഖം ചേർത്തവൾ തേങ്ങി... പേടിപ്പിച്ചു കളഞ്ഞല്ലോ മണിക്കുട്ടി നീ.. "" കാല് കഴുകി വരുമ്പോൾ കുട്ടിയെ കാണാൻ ഇല്ല.. വരമ്പിൽ കിടക്കുന്ന ടോർച്ചും.... എവിടെ എല്ലാം തിരഞ്ഞു ഞാൻ...... ശാസനയോടെ അവളുടെ മുഖം ഉയർത്തി ആ അച്ഛൻ... മണിക്കുട്ടി മോളേ നീ കരയുവാണോ... ""

അയാളുടെ കണ്ണുകൾ അവളുടെ നിറഞ്ഞ മിഴികളിൽ ചെന്നു നിന്നു.. ആ.. ഹ്ഹ്.. ആഹ്ഹ... തൊണ്ടകുഴിയിലെ വെള്ളം വറ്റുമ്പോൾ അവളുടെ ചൂണ്ടു വിരൽ ആ കിളിവാതിലിലേക് നീണ്ടു.... ഒപ്പം അയാളുടെ കണ്ണുകളും...മണികുട്ടിയെ നെഞ്ചിൽ നിന്നും അടർത്തി ആ ചെറിയ വാതിലിൽ കൂടി നോക്കിയ അയാളുടെ നെഞ്ചം പിടച്ചു.... """"""" വേർപെട്ട് കിടക്കുന്ന ശിരസിൽ പുറത്തേക് ഉന്തിയ കുഞ്ഞി കണ്ണിൽ നിന്നും അപ്പോഴും മിഴിനീർ ഒഴുകുന്നു.... അടർന്നു കിടക്കുന്ന ഉടലിലെ വലത്തേ കാലിൽ അപ്പോഴും ചലനം ബാക്കി....... ആ ദേഹത്തു നിന്നും പുറത്തേക് വരുന്ന ചൂട് രക്തം ദേഹം ആകെ പുരട്ടുന്ന ജലന്ധരനും ആ സ്ത്രീയും...... എടാ... """""""""""""" ഒരലർച്ചയോടെ വാമദേവൻ ഓടി ആ വാതിൽ തള്ളി തുറന്നു അകത്തേക്ക് പാഞ്ഞു വന്നു ...... """"" അയാളുടെ പെട്ടന്നുള്ള ആ പ്രതികരണത്തിൽ ഒരു നിമിഷം അടി പതറി ജലന്ധരൻ... "" ദ്രോഹി... "" നമ്മുടെ മണികുട്ടിയുടെ പ്രായം മാത്രമേ ഉള്ളൂ ഈ കുഞ്ഞിന്... നിനക്ക് എങ്ങനെ മനസ് വന്നു.... "" അയാളുടെ കണ്ണിൽ നിന്നും ചൂട് കണ്ണുനീർ ആ കുഞ്ഞിന്റെ ഉടലിലേക് വീഴുമ്പോൾ ആ ശിരസും ഉടലും ചേർത്ത് വച്ചു പൊട്ടി കരഞ്ഞു വാമദേവൻ... ഹഹഹ.... "" ഹഹഹ... """"

ജലന്ധരന്റെ അട്ടഹാസം അവിടെ ആകെ മുഴങ്ങി..... എടൊ വാമദേവോ... "" ഇത്രയും ചെറു പ്രായത്തിൽ തന്നെ വിധവ ആകേണ്ടി വരുന്ന കുഞ്ഞ് പെങ്ങളെ ഓർത്ത് എനിക്ക് സങ്കടം ഉണ്ട്... പക്ഷെ സാരമില്ല... പുറം ലോകം അറിയുന്നതിലും ഭേദം നീ ചാകുന്നത് തന്നെ ആണ്..... അല്ലങ്കിൽ എനിക്ക് സ്വന്തം സഹോദരി എന്ന് പോലും നോക്കാതെ അവളയും തീർത്തു കളയേണ്ടി വരും .. തോളിനേ പുതച്ച കറുത്ത ചേല അയാൾ ഒന്ന് കൂടി പുതച്ചു കൊണ്ട് രക്തത്തിൽ കുളിച്ചു മുൻപിൽ നിൽക്കുന്ന സൈരന്ദ്രിയിൽ ചെന്നു നിന്നതും അംബാലികയെ വെട്ടി വീഴ്ത്തിയ വാൾ കൈയിൽ എടുത്തു ആ സ്ത്രീ... "" വാമദേവന് തടുക്കാൻ ആവും മുൻപേ അത്‌ അയാളുടെ ഉദരത്തെ കീറി മുറിച്ചു മറുപുറം ചാടി...... "" ആഹ്ഹ്.. "" ആഹ്ഹ് വായിൽ നിന്നും മൂക്കിൽ നിന്നും ഒലിച്ചു വരുന്ന രക്തത്തോടൊപ്പം മരണത്തിലേക്ക് പോകും മുൻപ് അയാൾ കണ്ണുകൾ വലിച്ചു തുറന്നു .... മ്മ്ഹ.."" ദുഷ്ടേ... ഒരു.... ഒരു കന്യക മൂലം ആയിരിക്കും ഏത് ജന്മത്തിലെയും നിന്റ....നിന്റെ.. മരണം... "" ശപിച്ചു കൊണ്ട് അംബാലികയുടെ കുഞ്ഞ് മടിത്തട്ടിലേക്ക് ആ മനുഷ്യനും വീണു കഴിഞ്ഞിരുന്നു....... അ.....ച്ഛേ...... """ ഉറക്കെ വിളിക്കാൻ പോയവളുടെ വായ ആരോ പൊത്തി...

പുറകിലൂടെ അവളെ പൊക്കി എടുത്തു ഇരികത്തൂർ മനയുടെ വരാന്തയിൽ കിടത്തുമ്പോഴേക്കും ബോധം നഷ്ടപ്പെട്ടു പോയിരുന്നു... .... പിന്നീട് ബോധം ഉണർന്ന മണിവർണ്ണയുടെ കരങ്ങളിൽ പിഞ്ചുകുഞ്ഞിനെ ഏല്പിച്ചു ആ അമ്മയും അച്ഛന്റെ ഒപ്പം യാത്ര ആയിരുന്നു.... മുത്തശ്ശാ.... "" കാരണവരുടെ നെഞ്ചിൽ സങ്കടങ്ങൾ പെയ്തിറക്കുമ്പോൾ പുറം ലോകം അറിഞ്ഞത് മറ്റൊന്നും പൂരം കാണാൻ പോയ ഇരികത്തൂർ മനയിലെ അതോലിന്റെ വേളിയെ കള്ളന്മാർ ആക്രമിച്ചു കൊലപ്പെടുത്തി... മകൾ രക്ഷപെട്ടു.... ആ ആഘാതത്തിൽ പൂർണ്ണ ഗർഭിണി ആയിരുന്ന ആത്തോലും പ്രസവത്തോടെ മരണപെട്ടു...""""" ( തുടരും)

NB :::: വളരെ കുഞ്ഞ് പ്രായത്തിൽ തന്നെ മണിവർണ്ണയുടെ അച്ഛനും അമ്മയും നഷ്ടപ്പെട്ടു മുത്തശ്ശന്റെ സംരക്ഷണയിൽ ജലന്ധരൻ അമ്മാവനെ ഭയന്നു കഴിഞ്ഞത് ആണ് ആ കുട്ടി...രുദ്രവീണയിൽ പറയുന്നുണ്ട്...... മുത്തശ്ശൻ പറയും പോലെ മണിവർണ്ണയുടെ പതിനേഴു വയസ് വരെ ആ മുത്ത് ഇരിക്കത്തൂർ മനയുടെ അറയിൽ സുരക്ഷിതം ആയിരുന്നു... അതിന് ശേഷം ആണ് സിദ്ധാർത്ഥനെയും ജയദേവനെയും ഏല്പിച്ചു വിടുന്നത്തും അവർ ജലന്ധറിന്റെ കയ്യാൽ കൊല്ലപെടുന്നതും....

ഒരുപക്ഷെ ഇങ്ങനെ ഒരു ദുരന്തം അംബാലികയുടെ മരണത്തോടെ മുത്തശ്ശൻ മുൻപിൽ കണ്ടിരുന്നു അത്‌ കൊണ്ട് ആണ് ആ കാലഭൈരവനിൽ ആ മുത്തിന് ഒളിപ്പിച്ചു വയ്ക്കാൻ അദ്ദേഹതിന് കഴിഞ്ഞത്.... അല്ലങ്കിൽ അതിൽ അങ്ങനെ ഒരു കുഞ്ഞ് അറയും അതിന് വേണ്ട മന്ത്രങ്ങളും ജയദേവന് പ്രതിവിധിയും പെട്ടന്നു പറഞ്ഞ് നൽകാൻ കഴിയില്ലലോ കാലങ്ങൾ കൊണ്ട് അദ്ദേഹം തപം ചെയ്തു കൈവരിച്ച സിദ്ധി ആകും അത്‌.... ജലന്ധരൻ സൈരന്ദ്രിയോട് വ്യക്തമായി പറയുന്നുണ്ട് ആ പൂജ കർമ്മങ്ങളും അതിലേ പാകപിഴകളും അത്‌ മണിവർണ്ണയിലൂടെ കുഞ്ഞൻ മനസിലാക്കി...അംബാലിക ആരെന്ന് മനസിലായല്ലോ... സൈരന്ദ്രി ആരെന്നും തിരിച്ചറിഞ്ഞു കാണും എന്ന് വിശ്വസിക്കുന്നു.... ഫ്ലാഷ് ബാക്ക് മനഃപൂർവം തീർക്കാത്തത് അല്ല word limit ഉണ്ട്... നാളെ കൊണ്ട് പൂർത്തി ആകും എന്ന് വിശ്വസിക്കുന്നു...രണ്ട് വലിയ പാർട്ടിന് ഉള്ളത് എഴുതി വച്ചിട്ടുണ്ട് പക്ഷെ word limit നു എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല 🙈

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story