ആദിശങ്കരൻ: ഭാഗം 90

adhishankaran

എഴുത്തുകാരി: മിഴിമോഹന

മുത്തശ്ശാ.... "" കാരണവരുടെ നെഞ്ചിൽ സങ്കടങ്ങൾ പെയ്തിറക്കുമ്പോൾ പുറം ലോകം അറിഞ്ഞത് മറ്റൊന്നും പൂരം കാണാൻ പോയ ഇരികത്തൂർ മനയിലെ അതോലിന്റെ വേളിയെ കള്ളന്മാർ ആക്രമിച്ചു കൊലപ്പെടുത്തി... മകൾ രക്ഷപെട്ടു.... ആ ആഘാതത്തിൽ പൂർണ്ണ ഗർഭിണി ആയിരുന്ന ആത്തോലും പ്രസവത്തോടെ മരണപെട്ടു...""""" മുത്തശ്ശാ... "" അല്ല അച്ഛനെ കൊന്നതാ... ഞാൻ.. ഞാൻ കണ്ടു.... എന്റെ അംബാലികയെ.... "" നിറ കണ്ണുകളോടെ മണിവർണ്ണ ആ വലിയ മനുഷ്യന് മുൻപിൽ തന്റെ കണ്മുൻപിൽ നടന്നത് വിശദീകരിക്കുമ്പോൾ ദേഹം മുഴുവൻ വിറ കൊണ്ടു..... അരുത് കുട്ടി ഇത്.. ഇത് മറ്റാരോടും എന്റെ കുഞ്ഞിന്റെ നാവിൽ നിന്നും വീണു പോകരുത്..സിദ്ധാർത്ഥനോ ജയദേവനോ പോലും അറിയരുത്... ""അവളുടെ നാവിനു വിലങ്ങു തീർത്തു കാരണവർ... ഇത് അറിഞ്ഞാൽ നിന്നെയും ഈ കുഞ്ഞിനെയും എനിക്ക് നഷ്ടം ആകും ഇരികത്തൂർ മനയുടെ ഭാവി ഇനി ഇവന്റെ കരങ്ങളിൽ ആണ്... ""

അമ്മയുടെ പാല്മണം ഒരു മാത്ര പോലും നുകരാൻ ഭാഗ്യം ഇല്ലാത്ത കുഞ്ഞിന്റെ നെറുകയിൽ മെല്ലെ തലോടി കാരണവർ.... """ ആരാ മുത്തശ്ശ എന്നെ രക്ഷിച്ചത്... "" ആ കുഞ്ഞികണ്ണിൽ ആകാംഷ നിറഞ്ഞു..... എന്റെ ഇളയ മകൻ... ഞാൻ പടി അടച്ചു പിണ്ഡം വച്ചവൻ.... ആ മഹാദേവന് ജന്മം കൊടുത്ത ഭാഗ്യവാൻ... "" ( സിദ്ധാർഥന്റെ അച്ഛൻ.. ) ആഹ്ഹ്.. "" ആ മഹാദേവൻ ആണ് ആ നിമിഷം അവനെ അവിടെ എത്തിച്ചത്.... ദീർഘമായി ഒന്ന് നിശ്വസിച്ചു കൊണ്ട് പുറത്തേ കാലാഭൈരവന്റെ വിഗ്രഹത്തിനു അടുത്തേക് നടക്കുമ്പോൾ അംബാലികയുടെ വാക്കുകളിൽ കൂടി അദ്ദേഹം ഒരു നിമിഷം സഞ്ചരിച്ചു.... """"" """"ദൈവിക ശക്തിയുള്ള പെൺകൊടി നിന്റെ കർമ്മത്തെ നിഷ്ടൂരം നശിപ്പിക്കും......മണിവർണ്ണയുടെ പുത്രന്റെ സാന്നിധ്യത്തിൽ അവന്റെ സഹായത്തോടെ...."" മണിവർണയുടെ മകൻ അവന് വേണ്ടി പുനർജനിക്കും ഞാൻ...... """"""""" ആഹ്ഹ്.... ആാാ നിമിഷം ആ കുഞ്ഞ് സാക്ഷാൽ നന്ദികേശന്റെ വാമഭാഗം ആയി മാറി... ""

മഹാദേവനും പരാശക്തിക്കും തുണയാകേണ്ടവൾ.... അവൾ പോയി അല്ലേ... നീ ഇത് ഒന്നും അറിയുന്നില്ലേ നന്ദി കേശ .... കാലഭൈരവന് മുന്പിലേ ചെറിയ നന്ദികേശ വിഗ്രഹത്തിൽ തിരു നെറ്റി ഇടിച്ചു കൊണ്ട് സ്വയം വേദനയെ ഏറ്റെടുക്കുമ്പോൾ സ്ത്രീകൾ വാഴാത്ത ഇരികത്തൂർ മനയെ സ്വയം പഴിച്ചു അദ്ദേഹം..... ( അത്‌ രുദ്രവീണയിൽ പറയുന്നുണ്ട്.... കാലഭൈരവന് യഥാസ്ഥാനം രുദ്രൻ നൽകിയ ശേഷം ആണ് ആ മനയിലെ സ്ത്രീ ശാപം മാറിയത് ) മുത്തശ്ശാ... "" ഓടി വന്നു അയാളുടെ ഇടുപ്പിലൂടെ കൈ ചുറ്റി മണിവർണ്ണ..... ആഹ്ഹ്.. അവൾ അവൾ പോയി എങ്കിൽ ഈ കുഞ്ഞുങ്ങളും നാളെ വലിയ ഒരു അപകടത്തെ നേരിടേണ്ടി വരും... "" എന്ത്‌ വന്നാലും അവൻ നശിക്കണം എന്റെ ആത്മാവിനു പോലും അന്നേ മോക്ഷം കിട്ടു...... അയാൾ പലതും ഉഴറുമ്പോൾ ഒന്നും മനസിലാകാതെ ആ കണ്ണുകളിലേക്കു നോക്കി മണിവർണ്ണ.... വരൂ മോളേ.. "" നിന്റെ അക്ഷരങ്ങൾക് ജീവൻ നല്കണം അംബാലിക നിന്റെ സാന്നിദ്യം അവിടെ അറിഞ്ഞിരുന്നു...

അതേ.... അതേ... നിന്റെ സാന്നിദ്യം ആണ് അവൾ ആ നിമിഷം പരാശക്തിയുടെ തോഴി ആയി മാറിയത്.... കാരണവർ മണിവർണ്ണയുടെ കൈയിൽ പിടിച്ചു കൊണ്ട് മുറിയിലെക്ക് കടന്നു.... "" അവളുടെ മേശമേൽ ഭ്രാന്തനെ പോലെ തിരഞ്ഞു കൊണ്ടു അവളുടെ ഓർമ്മകുറിപ്പുകൾ പകർത്തുന്ന ഗ്രന്ധം അവളുടെ കൈയിലേക്ക് നൽകി..... ഇരികത്തൂർ മനയിലെ കുട്ടിയാണ് നീ... ഔഷധങ്ങളും അവയുടെ കൂട്ടുകളും ഒരിക്കൽ മാത്രം കേട്ടാൽ മതി ഹൃദിസ്ഥമാക്കാൻ കഴിവുള്ളവൾ.... നീ കണ്ടതും കേട്ടതും അറിഞ്ഞതും ഇതിൽ പകർത്തണം...... "" നാളെ ഒരു ജന്മം ഈ ഗ്രന്ധം നിന്നിൽ തന്നെ വന്നു ചേരും....നിന്റെ മകനായുള്ള നിന്റെ സമ്മാനം.... "" കാരണം നാളെ ഒരിക്കൽ ദൈവികശക്തിയുള്ള പെൺകൊടിക്ക് ഈ കര്മ്മം മുടക്കാൻ അവന്റെ സാന്നിദ്യം വേണം.... അതാണ്..... അതാണ്..... അംബാലിക അല്ല സാക്ഷാൽ വായു ഭഗവന്റെ മകൾ സുയാഷ പറഞ്ഞതിന് പൊരുൾ........... കാരണവർ നിന്നണയ്ക്കുമ്പോൾ ജയദേവനെ കുറിച്ചുള്ള നോവ് അയാളുടെ നെഞ്ചിൽ നിറഞ്ഞു...... 💠💠💠💠

മണിവർണ്ണയിൽ നിന്നും തിരികെ മനസിനെ കൂട്ടിക്കോണ്ട് വരുമ്പോൾ കുഞ്ഞൻ ഒന്ന് പിടഞ്ഞു....... അവന്റെ കണ്ണുകൾ സച്ചുവിലും കിച്ചുവിലും ചെന്നു നിന്നു.......വലം കൈയും ഇടം കയ്യും ചേർത്തു വച്ചു വിതുമ്പുന്ന കുഞ്ഞുങ്ങൾ... ആഹ്ഹ്... ഹ്ഹ്... ഹ്ഹ്.... രണ്ട് പേരിൽ നിന്നും ഏങ്ങലടി ഉയർന്നു...... അവൻ... അവൻ കൊന്നത് ഞങ്ങടെ അമ്മേ ആണ് അ...അ... അല്ലേ വാല്യേട്ട.... വേദനിച്ചു കാണുവോ ആ പാവത്തിന്.... അച്ഛനെ ഓർത്ത് കാണുവോ ആ നിമിഷം.... "" കരഞ്ഞു കൊണ്ട് കുഞ്ഞന്റെ നെഞ്ചിലേക് കിടന്നു സച്ചു.......... അത്‌...അഹ്.. ത്‌ പോലെ നമ്മുടെ കുഞ്ഞിനേയും വേദനിപ്പിക്കാൻ സമ്മതിക്കരുത് കൊച്ചേട്ട... "" അവളുടെ നിയോഗം ഇത് ആണെങ്കിൽ നമുക്ക് ഒറ്റകെട്ടോടെ നേരിടണം..... "" കിച്ചു കുഞ്ഞാപ്പുവിന്റെ കൈയിൽ മുറുകെ പിടിച്ചു.... എന്നാലും വാല്യേട്ട... """ഒരു സംശയം... കുളത്തിലോട്ട് ചാഞ്ഞു കിടന്ന മരക്കൊമ്പിൽ ഇരുന്ന വിനായകൻ സ്വപ്നത്തിൽ എന്നത് പോലെ താഴേക്കു ചാടി... ങ്‌ഹേ... "" ഇവർ എന്തിനാ കരയുന്നത്... "" വായിൽ ഇരുന്നു കടിച്ച വാഴ പുല്ല് താഴേക്കു തുപ്പി.... സച്ചുവിനെയും കിച്ചുവിനെയും മാറി മാറി നോക്കി... അത്‌ ഒന്നും ഇല്ലടാ ..

"" ആ കർമ്മം കേട്ടതിന്റെ പേടി.. നിനക്ക് എന്താ സംശയം... കുഞ്ഞൻ പുരികം ഉയർത്തി... അത്‌.. "" അവർ അവൾക്കു നൽകുന്ന ആ ഔഷധം ഇനി നമ്മൾ മുടക്കിയാലും അപകടം അല്ലേ വരൂ.. അതിന് മറു മരുന്ന് കൊടുക്കണ്ടേ... ഏതാണ്ട് പതിനാലു ദിവസം വലത്തോട്ടും ഇടത്തോട്ടും ചട്ടുകം കൊണ്ട് കറക്കി അങ്ങനെ എന്താണ്ട് ""....... മ്മ്.. " വേണം... നമ്മളെക്കാൾ മുൻപ് ഈ ഗ്രന്ധം വായിച്ചത് അച്ഛൻ ആണ്... "" ഈ ഒരു നിമിഷം അദ്ദേഹം പ്രതീക്ഷിച്ചു കാണും...അതിന് അല്ലേ അച്ഛന് കൂട്ടായി ആ കാരണവരുടെ രക്തം ഇരികത്തൂർ മനയിൽ സഞ്ചയൻ ഭട്ടതിരിപ്പാടിന്റെ രൂപത്തിൽ ജന്മം കൊണ്ടത്..... "" കുഞ്ഞൻ നേർമ്മയായ് ചിരിക്കുമ്പോൾ ആകാശിലും ചിരി വിടർന്നു... എന്നാലും വാല്യേട്ട... "" ഇനി വരുന്ന ആറു ദിവസം അവർ തയാറാക്കുന്ന മധുരം പുറത്തു കളയാൻ പാടില്ല എന്ന് അല്ലേ... അങ്ങനെ വന്നാൽ അത്‌ ശ്രീക്കുട്ടിയെ ബാധിക്കില്ലേ... അപ്പോൾ...അപ്പോൾ നമ്മൾ എന്ത്‌ ചെയ്യും... കിച്ചു സംശയത്തോടെ നോക്കി.... മ്മ്മ്.. "" അതിനും പ്രതിവിധി ജലന്ധരൻ തന്നെ പറഞ്ഞ് തന്നല്ലോ... അവൾക്കു രക്തബന്ധം അല്ലാത്ത വ്യക്തിക്ക് അത്‌ നൽകാം... കുഞ്ഞൻ അത്‌ പറയുമ്പോൾ ആകാശ് അവന്റെ കൈയിൽ മുറുകെ പിടിച്ചു... വല്യേട്ട...""

ശ്രീക്കുട്ടി എനിക്ക് രക്തബന്ധം അല്ല... കല്പിച്ചു തരുന്ന സഹോദരസ്ഥാനം അല്ലേ എനിക്ക് ഉള്ളൂ... ഒരുപക്ഷേ അവൾക്കു വേണ്ടി കൂടി ആവണം ഈ നിമിഷം ഞാനും എന്റെ അമ്മയും ഇവിടെ വന്നത്..... "" ആകാശിന്റെ കണ്ണുകൾ തിളങ്ങി... ശങ്കു അവൻ പറയുന്നത് സത്യം ആണ്... മറുപുറം ചിന്തിച്ചാൽ പോലും അവൾ ഇവന്റെ സഹോദരന്റെ ഭാര്യ മാത്രം ആണ്..... കുഞ്ഞാപ്പു അതിനെ അംഗീകരിക്കുമ്പോൾ കുഞ്ഞനും ചിരിയോടെ തലയാട്ടി... കേശു... "" മറ്റൊരു കാര്യം ശ്രീക്കുട്ടി ആ ബലി പുരയിൽ എത്തേണ്ടത് അനിവാര്യം ആണ്... അവളിലെ അശുദ്ധി അവൾ തന്നെ ആ ഹോമകുണ്ഡത്തിൽ അർപ്പിക്കണം എങ്കിൽ അവന് ഒരിക്കലും ഇങ്ങനെ ഒരു കർമ്മം ചെയ്യാൻ കഴിയില്ല.... അവന്റെ പുനർജ്ജന്മം......... വല്യേട്ട......"" കുഞ്ഞനെ പൂർത്തി ആക്കാൻ സമ്മതിക്കാതെ കിച്ചു ഇടയിൽ കയറി.... അവന് ഇനി പുനർജ്ജന്മവും മണ്ണാംകട്ടയും വേണ്ട..ഈ ജന്മം വല്യേട്ടൻ ആ തെണ്ടിയെ തീർത്താൽ പിന്നെ അവന് പുനർജ്ജന്മം ഇല്ല എന്ന് അല്ലേ രുദ്രചൻ പറഞ്ഞത്... കിച്ചു അത്‌ സത്യം ആണ്... ""

പക്ഷെ ചാപല്യങ്ങൾ നിറഞ്ഞ മനുഷ്യജന്മം ആണ് നമുക്ക്... മുൻവിധി പാടില്ല... ഒരുപക്ഷെ വിധി മറിച്ചാണെങ്കിൽ...... കുഞ്ഞൻ പറഞ്ഞതും കുഞ്ഞാപ്പു അവന്റെ ചുണ്ടിനു കുറുകെ വിരൽ വച്ചു.... അരുത് നീ അതിനെ കുറിച്ചൊന്നും കടന്നു കയറി ചിന്തിക്കണ്ട... "" നീചമായ അവന്റെ ഈ കർമ്മത്തിനു ശ്രീക്കുട്ടി അന്ത്യം നൽകുന്നു... "" പക്ഷെ കോകില... അവരുടെ പായസം അതെങ്ങനെ മാറ്റും.... കുഞ്ഞാപ്പു നഖം കടിച്ചു... കൊച്ചേട്ട.. ആ തള്ള അത്‌ കഴിഞ്ഞു കുളിക്കാൻ കയറും ഒരു അരമണിക്കൂർ നീരാട്ട് ആണ്.. അത്‌ കഴിഞ്ഞു അവൾക്കു അത്‌ നൽകൂ ആ സമയം നമുക്ക് ചായിപ്പിൽ കയറാം... എന്നാലും അവർ വരുമ്പോൾ പായസം കണ്ടില്ല എങ്കിൽ പ്രശ്നം ആകില്ലേ... സച്ചു എരിവ് വലിച്ചു... അതിന് നമ്മൾ വേറെ പായസം കൊണ്ട് അല്ലേടാ ചെല്ലുന്നത്... ഇന്ദുഅമ്മയെ കൊണ്ട് വരുന്ന ആറു ദിവസം നെയ്പായസം ഉണ്ടാക്കിക്കാൻ നിനക്ക് പറ്റുവോ...? കുഞ്ഞൻ ആകാശിനെ നോക്കി... പിന്നെന്താ.. "" അമ്മയ്ക്ക് സന്തോഷം ഉള്ളൂ... "" ആകാശ് സമ്മതം മൂളി...

എന്നാൽ വരുന്ന ആറു ദിവസം വൈകിട്ട് ഇന്ദുഅമ്മയുടെ അടുത്ത് നമ്മൾ കൂടുന്നു... ആ കുട്ടിച്ചാത്തന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം...അവർ ഉണ്ടാക്കുന്ന പായസം നീ കഴിച്ചു കൊണ്ട് നമ്മൾ കൊണ്ട് പോകുന്നത് ആ പാത്രത്തിൽ മാറ്റി വയ്ക്കണം...പ്രത്യേകം ഒരു കാര്യം... ടിഷ്യ ഉപയോഗിച്ചു പാത്രം ക്ലീൻ ചെയ്തു വേണം പായസം അതിലേക് മാറ്റാൻ... " പിള്ളേർക്ക് നിർദേശം കൊടുത്തു കൊണ്ട് അവരെ വല്യൊത്തേക് പറഞ്ഞ് വിട്ടു കുഞ്ഞനും കുഞ്ഞാപ്പുവും... ശങ്കു ആ കോകിലാ അവൾ ആണോ അല്പം മുൻപ് നമ്മൾ തൊട്ടറിഞ്ഞ സൈരന്ദ്രി.... "" കുഞ്ഞാപ്പുവിന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു... അറിയില്ല... "" ഒരുപക്ഷെ ആയിരിക്കാം... കാരണം അച്ഛൻ അവളെ പ്രതീക്ഷിച്ചിരുന്നു... നമ്മൾ ആദ്യമായി ചേന്നോത് പോകുമ്പോൾ അച്ഛൻ തിരിച്ചറിഞ്ഞ അപകട സൂചനയിൽ തന്നെ ഉണ്ട് എല്ലാം.... "" നമ്മൾ തിരികെ വന്നു കോകിലയെ കുറിച്ച് പറയുമ്പോൾ ആ മുഖത്ത് നിസ്സംഗത അതിന് തെളിവ് ആണ്... പക്ഷെ ചില കാര്യങ്ങൾക് കൂടി വ്യക്തത വരണം കേശു....

എന്ത്‌ കാര്യങ്ങൾ...? കുഞ്ഞാപ്പു സംശയത്തോടെ നോക്കി... സൈരന്ദ്രി കോകിലാ ആണെങ്കിൽ ചേന്നോത് കുറുപ്പിന്റെ കാലത്തും അവൾ ജന്മം കൊണ്ട് കാണുമോ..? അത്‌ നമുക്ക് മുൻപിൽ തെളിഞ്ഞു വരണം.... ശരിയാണ്.. " അങ്ങനെ ഒരു പൂർവജന്മം അവൾക് ഉണ്ടായിരുന്നു എങ്കിൽ നമുക്ക് ഉറപ്പിക്കാം ഇതും അവൾ തന്നെ എന്ന്... "" ( രമണിക അപ്പോഴും അവരുടെ മുന്പിലേക് വന്നിട്ടില്ല ) വരും ദിവസങ്ങളിൽ അവരുടെ പദ്ധതികൾ പാളിച്ച ഇല്ലാതെ തന്നെ മുൻപോട്ട് പോയി.... "" അഞ്ചു ദിവസവും കോകിലാ കുട്ടികളുടെ ഇന്ദുഅമ്മയുടെ കൈകൊണ്ട് ഉണ്ടാക്കിയ പായസം അഹങ്കാരത്തോടെ തന്നെ ശ്രീകുട്ടിക്ക് കൊടുക്കുമ്പോൾ അവളുടെ പായസം ആകാശും കഴിച്ചു...... ആറാം ദിവസം... "" ആകാശിന്റെ വീട്ടിൽ അതേ നേരം എല്ലാവരും ഒത്തു കൂടുമ്പോൾ ഇന്ദു നൽകിയ പായസത്തിലേക്ക് നോക്കി കുറുമ്പൻ പരിഭവത്തോടെ എല്ലാവരെയും മാറി മാറി നോക്കി.... എനിക്ക് ഇത് വേണ്ട.. ഇതെന്താ നെയ്‌പയാസത്തിന്റെ യജ്ഞമോ..? വെറൈറ്റി ആയി പഞ്ചാമൃതം ഉണ്ടാക്കികൂടെ ഇന്ദു അമ്മയ്ക്കു... "" ഞാൻ അല്ല ദേവൂട്ട.. "" നിന്റെ ഏട്ടന്മാർക്ക് ആണ് എന്നും ഇത് വേണ്ടത്... നാളെ മോന് പഞ്ചാമൃതം തരാം.. "" ആകാശേ മോനെ കുറച്ചു ഈന്തപഴം വാങ്ങണേ... ""

ചിരിയോടെ അവർ കൈയിൽ ഇരുന്ന പാത്രം കിച്ചുവിന് കൊടുത്തു... കുറുമ്പൻ വിരൽ ഒന്ന് ഞൊട്ടി നുണഞ്ഞു കൊണ്ട് കിച്ചുവിന്റെ കൈയിൽ ഇരുന്ന മാറ്റിവയ്ക്കാൻ ഉള്ള പായസത്തിന്റെ പാത്രത്തിലെക്ക് കടന്നു പിടിച്ചു.... എന്നും നിങ്ങൾ രണ്ടും അല്ലേ ചേട്ടായിക്ക് കൊണ്ട് കൊടുക്കുന്നത് .. ഇന്ന് ഞാൻ കൊണ്ട് കൊടുക്കാം... കുറുമ്പൻ ആ പാത്രത്തിൽ പിടിക്കുമ്പോൾ കിച്ചു ആകെ പരിഭ്രമിച്ചു കണ്ണുകൾ കുഞ്ഞനിലും കുഞ്ഞാപ്പുവിലും ചെന്നു നിന്നു.... അത്‌... അത്‌...''' കിച്ചു ഉമിനീര് ഇറക്കി... ഉഫ്.. "" എല്ലാം കുളം ആയി... പടിപ്പുരയിൽ കൊണ്ട് കലം ഉടയ്‌ക്കേണ്ടി വരുവോ... "" പല്ല് കടിച്ചു കൊണ്ട് വരാന്തയുടെ കൈവരിയിൽ ഇരുന്ന കുഞ്ഞൻ മെല്ലെ തിരിഞ്ഞതും കണ്ണൊന്നു വികസിച്ചു....ഇല്ല..""ഈ കലം അങ്ങനെ ഉടയില്ല മോളേ കോകിലേ..... "" മുൻപിലെ ആകാശിന്റെ പുതിയ മഞ്ഞ സ്കൂട്ടറിൽ പതിഞ്ഞു കുഞ്ഞന്റെ കണ്ണുകൾ... ദേവൂട്ട..."" നീ... നീ അല്ലേ പറഞ്ഞത് നിനക്ക് ഈ സ്കൂട്ടറിൽ ഒരു റൗണ്ട് അടിക്കണം എന്ന്.... കുഞ്ഞന്റെ നാവിൽ നിന്നും ആ വാക്ക് കേട്ടതും പായസതട്ടം അതേ സ്പീഡിൽ കിച്ചുവിന് കൊടുത്തു കൊണ്ട് കൈ വരി ചാടി മഞ്ഞ സ്കൂട്ടറിന് അടുത്തെത്തി കഴിഞ്ഞിരുന്നു കുറുമ്പൻ... ബാ.. പോവാം.. """

പക്ഷെ ഇടയ്ക്കു വച്ചു പ്രായ പൂത്രി ആയില്ലെന്നു പറഞ്ഞു എന്നെ ഇറക്കി വിടുവോ... "" കണ്ണൊന്നു കൂർപ്പിച്ചു കുറുമ്പൻ.... മ്മ്ഹ.. "" ഇന്ന് നിനക്ക് പ്രായപൂർത്തി സർട്ടിഫിക്കറ്റ് ഞാൻ തരും നീ വാ.. "" കുറുമ്പന് പിന്നാലെ കയറി കുഞ്ഞൻ...... "" കൊണ്ട് തള്ളി ഇടരുത്.....""ഇന്നു ഉച്ചക്ക് ആ അമ്മച്ചിയുടെ ബാക്ക് ഇടിച്ചു രണ്ടും കൂടി ശരിയാക്കിയത് പോലെ... ( അന്ന് ഉച്ചക്ക് ആണ് മഹിതയുടെ ഭർത്താവ് ജീവൻ വരുകയും രുദ്രനുമായി കോർക്കുമ്പോൾ പുതിയ മഞ്ഞ ആക്ടിവയുമായി ആകാശും സംഘവും വരുകയും ആകാശിനെ പഠിപ്പിക്കാൻ നോക്കി കോകിലയുടെ മുതുക് ഇടിച്ചു താഴെ ഇട്ടതും ).. ആ കാര്യത്തിൽ വലിയ ഉറപ്പ് ഇല്ല... "" കുറുമ്പൻ ഗമയിൽ വണ്ടി സ്റ്റാർട്ട്‌ ചെയുമ്പോൾ കുഞ്ഞൻ തിരിഞ്ഞു നോക്കി കണ്ണുകൾ കൊണ്ട് സച്ചുവിനും കിച്ചുവിനും ആകാശിനും നിർദേശം കൊടുക്കുമ്പോൾ കുഞ്ഞാപ്പു ആശ്വാസത്തോടെ ശ്വാസം ഒന്ന് വിട്ടു ...... ശങ്കു എന്താ നീ ആലോചിക്കുന്നത്.. "മണിവർണ്ണയുടെ ഓർമ്മകുറിപ്പ് കൈയിൽ പിടിച്ചു ആലോചിക്കുന്ന കുഞ്ഞന്റെ അടുത്തേക് വന്ന കുഞ്ഞാപ്പു അവന്റെ നെറുകയിൽ പതിയെ തലോടി... "".... എന്തയാലും നമ്മൾ ഉദേശിച്ച കാര്യം വിജയം കൈവരിച്ചല്ലോ .. """

ആ ഡയറി കൈയിലേക് എടുത്തു കുഞ്ഞാപ്പു..... കേശു... ""നമുക്ക് മുൻപേ ഈ ഡയറി വായിച്ചത് ആണ് അച്ഛൻ.. "" ഒരുപക്ഷെ എല്ലാം നേരത്തേ മനസിലാക്കി അദ്ദേഹം അവൾക്കു വേണ്ടി ഔഷധം കരുതി കാണുമോ ... "" കൂടെ ഉണ്ടെന്നു പറഞ്ഞതിന് അർത്ഥം അതാണോ .. "" മറിച്ചാണെങ്കിൽ... കുഞ്ഞൻ നെറ്റി ഒന്ന് തിരുമ്മി... കേശു പിന്നെയും ചില സംശയങ്ങൾ എന്നെ അലട്ടുന്നു.. .... "" കോകിലാ പ്രതീക്ഷിക്കുന്ന ദിവസങ്ങളിൽ ശ്രീക്കുട്ടി ഋതുമതി ആയില്ല എങ്കിൽ....ആ സ്ത്രീയുടെ പ്രതികരണം എങ്ങനെ ആയിരിക്കും എന്ന് ഊഹിക്കാൻ കൂടി കഴിയില്ല !!!!! കാരണം ആ ഔഷധം അവളിൽ ചെന്നിട്ടില്ല... ശങ്കു... "" കുഞ്ഞാപ്പു പിടച്ചിലോടെ അവന്റെ കൈയിൽ പിടിച്ചു... ഇല്ല അങ്ങനെ സംഭവിക്കില്ല... രുദ്രച്ഛന് എല്ലാം അറിയാം.... അല്ലങ്കിൽ നമുക്ക് ഇത് രുദ്രച്ഛനോട് തന്നെ സംസാരിക്കാം.... എന്തെങ്കിലും പരിഹാരം അവിടെ കാണും.. കുഞ്ഞാപ്പു അവന്റെ കൈയിൽ പിടിച്ചു... മ്മ്ഹ.. "" ഇല്ല ഇവിടെ വച്ചു അതിനെ ചൊല്ലി ഒരു സംസാരം പാടില്ല...

കാരണം നമ്മൾ ഊഹിക്കും പോലെ സൈരന്ദ്രി തന്നെ ആണ് കോകിലാ എങ്കിൽ അവൾ എന്നെ നിരീക്ഷിക്കും കാരണം എന്റെ സാനിദ്യത്തിൽ മാത്രമെ ആ കർമ്മം മുടക്കി അവന്റെ കഴിവിനെ നശിപ്പിക്കാൻ കഴിയൂ... എനിക്കോ നിനക്കോ അച്ച്ഛനോ ആർകെങ്കിലും എന്തെങ്കിലും സംശയം ഉണ്ടോ എന്ന് അവൾ നിരീക്ഷിക്കും...... അണുവിട സംശയം അവൾക് വരാൻ പാടില്ല.... "" പുതപ്പെടുത്തു തലയിലൂടെ മൂടുമ്പോഴും സൈരന്ദ്രി എന്ന സ്ത്രീ ചോദ്യചിഹ്‌നം ആയി കുഞ്ഞനിൽ നിറഞ്ഞു.... ആ രാത്രി നിദ്രയെ പുല്കുന്നവനിലേക് സ്വപ്നം പോലെ അവൻ വന്നു സാക്ഷാൽ മണികണ്ഠൻ അവന്റെ ജന്മം.. ""( കുഞ്ഞ് മണികണ്ഠൻ ജനിച്ച രാത്രി സ്വപ്നം കണ്ടു ഉണർന്ന കുഞ്ഞൻ... ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു.. ) പിറ്റേന്നു ഇരികത്തൂർ മനയിൽ കുഞ്ഞ് മണികണ്ഠനെ വരവേറ്റു കഴിഞ്ഞു ജാനകിയിൽ നിന്നും അവൾ ഗർഭം ധരിച്ച സമയം കുഞ്ഞയ്യനെ തിരിച്ചറിഞ്ഞ കോകിലാ ഗര്ഭാവസ്ഥയിൽ തന്നെ കുഞ്ഞിന് ജാനകിയെ കൊണ്ട് കർമ്മം ചെയ്യിച്ച കഥ രുദ്രനും കുഞ്ഞനും കേൾക്കുന്നു....

ശേഷം അതിനെ കുറിച്ച് രുദ്രനും ഉണ്ണിക്കും കുഞ്ഞനും സഞ്ചയനും ഇടയിൽ നടക്കുന്ന ചർച്ച.. അപ്പോഴാണ് വിഷ്ണുവര്ധനെ കുറിച്ചും മുത്ത്‌ ഇരിക്കത്തൂർ വന്നതും ചേന്നോത് കുറുപ്പിനെ കുറിച്ചും ഹരിഹരന്മാർ അറിയുന്നത്...( അതിന് ശേഷം ഉള്ളസംഭാഷണം hide ചെയ്തിരുന്നു part 67 ഓർമ്മ ഇല്ല എങ്കിൽ അ ഭാഗം ഒന്ന് കൂടി വായിക്കൂ )............ കാവിലെ പൂജയ്ക്ക് ശേഷം മണിവർണ്ണയുടെ പൂർണ്ണമായ കഥ അവർക്ക് പിന്നീട് പറഞ്ഞ് നൽകാം എന്ന് ഉറപ്പോടെ പിൻവാങ്ങാൻ ഒരുങ്ങുന്ന രുദ്രന്റെ കൈയിൽ പിടിച്ചു കുഞ്ഞൻ...... "" അച്ഛാ... ഒരു കാര്യം... ""നമ്മുടെ...നമ്മുടെ ശ്രീക്കുട്ടി..."" കുഞ്ഞന്റെ ശബ്ദം ഇടറുമ്പോൾ കുഞ്ഞാപ്പു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.... "" കുഞ്ഞാ.. "" എനിക്ക് മുൻപേ എല്ലാം അറിഞ്ഞവൾ ആ വീട്ടിൽ ഉണ്ട്... "" രുദ്രൻ അടുത്ത് ഇരുന്ന ഉണ്ണിയുടെ തോളിലൂടെ കൈ ഇടുമ്പോൾ നിറഞ്ഞു വന്ന കണ്ണുനീർ ഉണ്ണി മെല്ലെ തുടച്ചു..... നിങ്ങളുടെ ആവണിഅമ്മ.. "" വർഷങ്ങൾക് മുൻപേ മണിവർണ്ണയുടെ ഓർമ്മകുറിപ്പ് നിന്റെ അമ്മയുടെ കൈവശം എത്തിച്ചേരും മുൻപേ അവൾ അംബാലിക ആയി മാറി... "" രുദ്രൻ അത്‌ പറയുമ്പോൾ കുട്ടികൾ സംശയത്തോടെ നോക്കി... മ്മ്ഹ.. "" മെല്ലെ ചിരിച്ചു രുദ്രൻ.. ""

കുഞ്ഞാ വർഷങ്ങൾക് മുൻപ് സുരഭിയെ ബലി നൽകുമ്പോൾ അവൾ ഋതുമതി ആയിരുന്നു എന്ന സത്യം സഞ്ചയൻ എന്നെ വിളിച്ചു പറയുന്ന നിമിഷം ആ പകപ് മാറും മുൻപേ ആവണിയുടെ നിലവിളി ആണ് ഞാൻ കേൾക്കുന്നത്... ഓടി ചെല്ലുമ്പോൾ സ്റ്റെയർകേസിൽ നിന്നും താഴെ വീണു രക്തത്തിൽ കുളിച്ചു കിടക്കുന്ന രുക്കു... ഒരു കയ്യാൽ അവളെയും മറു കയ്യാൽ ദേവൂട്ടനെയും താങ്ങി നിലവിളിക്കുന്ന ആവണി...... "" ദേവൂട്ടന് ചോറ് വാരി കൊടുക്കുകയായിരുന്നു ആവണി... ഞാനും കണ്ണനും ആവണിയും കൂടി ആ നിമിഷം അവളെ ഹോസ്പിറ്റലിൽ കൊണ്ട് ചെല്ലുമ്പോൾ ആണ് അവൾ പ്രെഗ്നന്റ് ആണെന്നു അറിയുന്നത്... കുഞ്ഞിനെ കിട്ടും എന്ന് പ്രതീക്ഷ ഇല്ലാത്ത ഒരു ദിനങ്ങൾ..... "" ആ ദിനങ്ങളിൽ ആവണിയിൽ വന്നു ചേരുന്ന മാറ്റങ്ങൾ.. "" അവളുടെ സ്വപ്നങ്ങളിൽ തെളിഞ്ഞു വരുന്ന ഇരുനിറം ഉള്ള് പെൺകുട്ടി.. അവൾക്കു ആവണിയുടെ തന്നെ മുഖം ആയിരുന്നു... ""ആവണിക് മുൻപിൽ അവളുടെ കണ്ണുകൾ കലങ്ങി മറിഞ്ഞു... "" പിന്നെ അവൾ ശക്തി ആയി മാറി അവളിൽ നിന്നും ഉതിർന്ന വാക്കുകൾ ആവണി ആയിരം പ്രാവശ്യം ഉരുവിട്ടു... """"ദൈവിക ശക്തിയുള്ള പെൺകൊടി നിന്റെ കർമ്മത്തെ നിഷ്ടൂരം നശിപ്പിക്കും......മണിവർണ്ണയുടെ പുത്രന്റെ സാന്നിധ്യത്തിൽ അവന്റെ സഹായത്തോടെ...."" മണിവർണയുടെ മകൻ അവന് വേണ്ടി പുനർജനിക്കും ഞാൻ...... """""""""

ആ പുനർജന്മം അവൾ തന്നെ ആണെന്നു മനസിലാക്കൻ വായുപുത്രിക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല... "" രുക്കുവിന്റെ ഉദരത്തിൽ നാമ്പിട്ട കുഞ്ഞ് ആണ് ആ ദൈവികശക്തിയുള്ള കുഞ്ഞെന്നും നിമിത്തം പോലെ അവൾ തിരിച്ചറിഞ്ഞു... "" പിന്നീട് വാവയുടെ കൈയിൽ ആ ഓർമ്മ കുറിപ്പ് ലഭിക്കുമ്പോൾ ഞാനും ഉണ്ണിയും സഞ്ചയനും വാവയും അത്‌ ഉറപ്പിച്ചു..... പക്ഷെ ആവണിയിൽ നിന്നും ആ ബലി കർമം മാത്രം മറച്ചു പിടിച്ചു ..... ഇവന്റ് നിർബന്ധം കാരണം... "" അത്‌ അറിയുമ്പോൾ അവളിലെ വേദന താങ്ങാൻ കഴിയില്ല എന്ന് ഇവന് അറിയാം.... "" രുദ്രൻ ഉണ്ണിയുടെ കൈയിൽ മുറുകെ പിടിക്കുമ്പോഴും ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി...... "" ഉണ്ണിമാ.. "" കുട്ടികൾ അവന്റെ കൈയിൽ പിടിച്ചതും കുഞ്ഞന്റെ നെഞ്ചിലേക് അവൻ കിടന്നു... കുഞ്ഞാ സച്ചുവും കിച്ചുവും അറിഞ്ഞു അല്ലേ... "" അ.. അ.. അവന്മാർക് ഒരുപാട് നൊന്ത് കാണും ഏത് ജന്മം ആണെങ്കിലും.. അവരുടെ അമ്മ അല്ലേ അവൾ.. " ഉണ്ണിയുടെ ശബ്ദം ഇടറി... അവന്മാർ നോർമൽ ആയി ഇതിപ്പോ ഉണ്ണിമാ ആണല്ലോ കരയുന്നത്... "" കുഞ്ഞാപ്പു ഉണ്ണിയുടെ ശ്രദ്ധ തിരിച്ചു... ഏയ്.. "" ഒന്നുല്ലടാ മക്കളെ.. ""

നിങ്ങളുടെ ഉണ്ണിമയ്ക് അവളെ അന്ന് സംരക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ അതിന്റെ ഒരു നോവ് എന്നും ഉണ്ട്..... ഉണ്ണി കണ്ണ് തുടച്ചു... അത്‌ ഒരു നിമിത്തം മാത്രം ആണ് ഉണ്ണി.. "" രുദ്രൻ അവന്റെ തോളിൽ മെല്ലെ തട്ടി.."" കുഞ്ഞാ ആ ഓർമ്മകുറിപ്പ് കൂടി കിട്ടിയപ്പോൾ ഞാൻ ഉറപ്പിച്ചു ഈ ജന്മം അവന്റെ മൂന്നാമത്തെ ബലി ശ്രീക്കുട്ടി ആണെന്ന്... "" അത്‌ വരെ ഋതുമതി ആയ സുരഭിയുടെ ബലിയുടെ പിന്നാമ്പുറം തേടി നടന്ന ഞങ്ങള്ക്ക് മതി ആയ ഉത്തരം തന്നത് മണിവർണ്ണയുടെ ആ ഓർമ്മ കുറിപ്പ് ആണ്... "" അത്‌ കൊണ്ട് തന്നെ ഈ ഒരു നിമിഷം ഞങ്ങൾ പ്രതീക്ഷിച്ചു... "" സൈരന്ദ്രയെയും....... """ രുദ്രച്ഛാ... അവർ.....? കുഞ്ഞാപ്പു സംശയത്തോടെ നോക്കി... കോകിലാ തന്നെ.. "" കുഞ്ഞാ നിനക്ക് ഓർമ്മ ഉണ്ടോ ആദ്യമായി കോകിലാ നമ്മുടെ വീട്ടിൽ വന്ന ദിവസം വാവയ്ക്കു പനി പിടിച്ചത്... "" രുദ്രൻ കുഞ്ഞന്റെ മുഖത്തേക് നോക്കി.. മ്മ്.. "" ഉണ്ട്..... അവൻ തലയാട്ടി... മണിവർണ്ണ ഒരിക്കൽ പോലും സൈരന്ദ്രിയെ കണ്ടിട്ടില്ല.. "" പക്ഷെ അവളുടെ നിറഞ്ഞ കാർകൂന്തൽ അവൾ കണ്ടിട്ടുണ്ട്... വാവയും കോകിലയെ ആദ്യമായി കാണുമ്പോൾ ആ മുടിയിഴകൾ ആണ് കാണുന്നത്... "" ഈ ഓർമ്മ കുറിപ്പ് വായിച്ച വാവയിൽ നിറഞ്ഞു നിന്നിരുന്ന രൂപം അതാണ്... ""

വാവ ഒരു അമ്മയാണ് ആ ചാപല്യം അവളെ തളർത്തും.....തളർത്തി... ( വല്യോത് കോകിലാ വന്ന ദിവസം വീണയ്ക്കു പനി പിടിച്ചിരുന്നു... ഓർമ്മ കാണും എന്നു വിശ്വസിക്കുന്നു )..ഇതേ അവസ്ഥ ആവണിയിലും നിറഞ്ഞു... ശ്രീകുട്ടയാണ് അവളുടെ ലക്ഷ്യം എന്ന് തിരിച്ചറിഞ്ഞ ആവണി അവൾക്കു പിന്നാലെ ഉണ്ടായിരുന്നു.... ആദ്യ ദിനം നൽകിയ മരുന്ന് അവളും മനസിലാക്കി....... അതെങ്ങനെ...? കുഞ്ഞാപ്പു സംശയത്തോടെ നോക്കി...... മ്മ്ഹ്ഹ്.. "" ആകാശും കിച്ചുവും കണ്ണ് തുടച്ചു കൊണ്ട് രുക്കുവിന്റെ വീട്ടിൽ നിന്നും ഇറങ്ങുന്നത് അവൾ കണ്ടു അവർക്ക് പിന്നാലെ വന്നു അവൾ നിങ്ങളോട് അവർ കരഞ്ഞു പറഞ്ഞത് മുഴുവൻ ആ പാവം കേട്ടു..... "" നിങ്ങളിൽ അവൾക്കു പൂർണ്ണ വിശ്വാസം ആണ്.... "" അവൾക്കു മാത്രം അല്ല ഞങ്ങൾക്കും... ആ വിനായകൻ വഴി തെളിച്ചത് ഞങ്ങൾ അറിഞ്ഞു....... രുദ്രൻ ശ്വാസം എടുത്തു വിട്ടു... അച്ഛ..."" ഒരുപ്രാവശ്യം അവളുടെ ഉള്ളിൽ ആ മരുന്നു കടന്നു ചെന്നു....അതിന് പ്രതിവിധി... കുഞ്ഞന്റെ കണ്ണുകൾ സഞ്ജയനിൽ ചെന്നു നിന്നു.... നമ്മുടെ ശ്രീകുട്ടിക്ക് ഉള്ള മറുമരുന്ന് ഇരികത്തൂർ മനയുടെ അറയിൽ ഉണ്ട് കുഞ്ഞാ.... ""മണിവർണ്ണ എനിക്കായി നൽകിയ നിയോഗം.....

അത്‌ ഇന്നു നിന്റെ അച്ഛന്റെ കൈവശം കൊടുത്തു വിടും.. പതിനാലു കുടങ്ങളിൽ നിന്നും ഔഷധകൂട്ട് ചേർത്ത് വറ്റിച്ച ഒരു കുടം നെയ്യ്.... സഞ്ചയൻ ചിരിയോടെ കുഞ്ഞന് അരികിൽ ഇരിക്കുമ്പോൾ കുഞ്ഞനും കുഞ്ഞാപ്പുവും പരസ്പരം നോക്കി... ഇനി എന്താണ് രണ്ടിനും സംശയം.. രുദ്രൻ ചിരിയോടെ നോക്കി... അത്‌.. "" ശ്രീക്കുട്ടി ഋതുമതി ആയില്ല എങ്കിൽ പണി പാളില്ലേ... "" കുഞ്ഞൻ ചുണ്ട് ചുളിച്ചു... പാളും... "" പിന്നെ കോകിലയും ജാതവേദനും രക്തരക്ഷസ്സ് ആയി മാറും... "" വല്യൊത്തു മുഴുവൻ ചുടും ആ സ്ത്രീ... "" രുദ്രൻ ചിരിയോടെ പറയുമ്പോൾ കുട്ടികളിൽ വീണ്ടും സംശയം നിറഞ്ഞു... കുഞ്ഞാ ദേവൂട്ടന്റെ സാന്നിദ്യം... അവന്റെ നിശ്വാസം... അവന്റെ സ്നേഹം.... അവളിലെ സ്ത്രീ പൂവിടാൻ അത് മതി..... രുദ്രൻ ചിരിയോടെ പറഞ്ഞു നിർത്തി... ഇനി അവൻ അവളുടെ പിന്നാലെ നടക്കുമ്പോൾ അധികം വഴക് പറയാൻ രണ്ടും നിൽക്കണ്ട... രുദ്രനിൽ കള്ള ചിരി വിടരുമ്പോൾ കുട്ടികളിലും നാണം വിടർന്നു... തിരികെ ഇരികത്തൂർ മനയിൽ നിന്നും പോകുന്ന രുദ്രന്റ കൈവശം സഞ്ചയൻ പാകപ്പെടുത്തിയ മറുമരുന്നു ഒരു കുടം നെയ്യ് കൊടുത്തു വിട്ടു... ( part 70... തിരികെ പോകുന്ന രുദ്രന് കൈവശം ഒരു കുടം നെയ്യ് ശ്രീക്കുട്ടിക്ക് വേണ്ടി കൊടുത്തു വിടുന്നുണ്ട് 🙈ഓർമ്മ ഇല്ല എങ്കിൽ പോയി നോക്കികൊള്ളൂ )

( തുടരും ) NB ::ഇന്നും ഫ്ലാഷ് ബാക്ക് തീർന്നിട്ടില്ല .. ധൃതി വയ്ക്കരുത്... കാരണം ഇങ്ങനെ പറഞ്ഞു പോകാനേ കഴിയൂ... അപ്പോൾ സമയം എടുക്കുന്നു... """" part 70 ഇൽ എടുത്തു പറയുന്നുണ്ട് ഇരികത്തൂർ നിന്നും തിരികെ പോകുന്ന രുദ്രന്റ കൈവശം സഞ്ചയൻ കൊടുത്തു വിടുന്ന ഔഷധം.... ശ്രീക്കുട്ടി പ്രായം അറിയിച്ചത് അമ്മച്ചിയുടെ മരുന്ന് അല്ല അവളുടെ ദേവേട്ടന്റെ സാന്നിദ്യം ആണ് 🙈🙈എല്ലാവരും ഒന്ന് കണ്ണ് അടച്ചപ്പോൾ കുറുമ്പൻ അത്‌ മുതൽ എടുത്തിരുന്നു.. 😇നമ്മുടെ കുറുമ്പൻ ആരാ മോൻ... എന്തായാലും അത്‌ നല്ലതിന് ആയിരുന്നു... ഇനി അറിയേണ്ടത് ശ്രീക്കുട്ടിയും കുറുമ്പനും എങ്ങനെ അറിഞ്ഞു..? കുട്ടികൾ എങ്ങനെ അവിടെ വന്നു....? അത് അടുത്ത part....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story