ആദിശങ്കരൻ: ഭാഗം 91

adhishankaran

എഴുത്തുകാരി: മിഴിമോഹന

കുഞ്ഞാ ദേവൂട്ടന്റെ സാന്നിദ്യം... അവന്റെ നിശ്വാസം... അവന്റെ സ്നേഹം.... അവളിലെ സ്ത്രീ പൂവിടാൻ അത് മതി..... രുദ്രൻ ചിരിയോടെ പറഞ്ഞു നിർത്തി... ഇനി അവൻ അവളുടെ പിന്നാലെ നടക്കുമ്പോൾ അധികം വഴക് പറയാൻ രണ്ടും നിൽക്കണ്ട... രുദ്രനിൽ കള്ള ചിരി വിടരുമ്പോൾ കുട്ടികളിലും നാണം വിടർന്നു... തിരികെ ഇരികത്തൂർ മനയിൽ നിന്നും പോകുന്ന രുദ്രന്റ കൈവശം സഞ്ചയൻ പാകപ്പെടുത്തിയ മറുമരുന്നു ഒരു കുടം നെയ്യ് കൊടുത്തു വിട്ടു... ( part 70... തിരികെ പോകുന്ന രുദ്രന് കൈവശം ഒരു കുടം നെയ്യ് ശ്രീക്കുട്ടിക്ക് വേണ്ടി കൊടുത്തു വിടുന്നുണ്ട് 🙈ഓർമ്മ ഇല്ല എങ്കിൽ പോയി നോക്കികൊള്ളൂ ) ആ നെയ് വിധി പോലെ ആവണി തന്നെ അവൾക്കു നൽകി... "" പിന്നീട് അങ്ങോട്ട് ഏട്ടൻമാർ ഒതുങ്ങുമ്പോൾ കുറുമ്പന്റെ സ്നേഹം കുറുമ്പൊടെ അവളിലേക്ക് ചേർന്നു തുടങ്ങി... അവളിൽ വിടരുന്ന നാണത്തെ പ്രതീക്ഷയോടെ ആണ് എല്ലാവരും നോക്കി കണ്ടത്.... "" കാവിലെ പൂജയിൽ ഭൂമി ദേവി സംഹാരരൂപം പ്രാപിക്കുമ്പോൾ അവന്റെ നെഞ്ചിലെ ചൂടിനോട് അവൾ ചേരുന്നത് കിച്ചു കണ്ണ് തള്ളി..പതിയെ കുഞ്ഞാപ്പുവിനെ തോണ്ടി... ദേ കൊച്ചേട്ട "" ചെറുക്കൻ കാണിക്കുന്നത് കണ്ടോ.. ""

എല്ലാവരുടെയും ശ്രദ്ധ മാറിയപ്പോൾ കിട്ടിയ ഗ്യാപ് മുതൽ ആക്കുന്നു.. "" ഇത് ഞാൻ തടയും കുശുമ്പോടെ കിച്ചു മുന്പോട്ട് ആഞ്ഞതും അവന്റെ കൈയിൽ പിടിച്ചു കുഞ്ഞാപ്പു... അരുത്.. "" അവന്റെ നെഞ്ചോട് ചേരുന്നവളുടെ മുഖത്തെ നാണം നീ കണ്ടില്ലേ... "" അവൾ... അവൾ ആ സ്നേഹം തിരിച്ചറിഞ്ഞു തുടങ്ങുന്നത് ആ നാണം കാട്ടി തരുന്നുണ്ട്... "" കുഞ്ഞാപ്പു അത്‌ പറയുമ്പോൾ കിച്ചുവിന്റെ ചുണ്ടിലും നാണം വിടർന്നു.... ( കാവിലെ പൂജ സമയം എല്ലാം രുദ്രനും അവന്റെ ഏട്ടന്മാരും അവന് ആയി വഴി മാറി കൊടുത്തിരുന്നു.. അല്ലങ്കിൽ ചെക്കൻ ഇത്രേം ധൈര്യം കാണിക്കുവോ 🙈) പിറ്റേന്ന് """...ഹോസ്പിറ്റലിൽ നിന്നും തിരികെ വരുന്ന കോകിലയോടുള്ള സഹതാപത്തിൽ മുന്പോട്ട് ആയുന്ന അവളെ തടയാൻ പോകുന്ന കുറുമ്പന്റെ കൈകൾ അവളുടെ ഉദരത്തെ പുൽകിയ നിമിഷം.... """ ആ ചൂട് അവളിലെ പെണ്ണിനുള്ളിൽ ഒരു വിറവൽ തീർത്തു....""ആദ്യമായി അറിയുന്ന പെണ്ണിലെ ആ നോവ് ഉദരത്തെ പുൽകുന്നതിന് ഒപ്പം അവളുടെ മിഴികൾ അവനിലേക് ചെന്നു... "" ചുണ്ടുകൾ വിറ കൊണ്ടു... അവളെ തന്റെ നെഞ്ചിന്റെ ചൂടിനോട് ചേർത്തവൻ അല്ലിയുടെ കൈയിലേക് കൊടുക്കുമ്പോൾ പുറകിലൂടെ വരുന്ന കുഞ്ഞൻ അവളുടെ കണ്ണുകൾ ശ്രദ്ധിച്ചു..

അല്ലിയോടൊപ്പം അകത്തേക്കു പോകുന്നവളിലേക് കുഞ്ഞന്റെ മിഴികളും കൂടെ പോയി ആ ചുണ്ടിൽ വിടരുന്ന ചിരിയിൽ കുഞ്ഞനിൽ അമിത സന്തോഷം നിറഞ്ഞു.... ആ ആവേശത്തിൽ ആ നിമിഷം തന്റെ കോപവും രൗദ്രവും പോലും മറന്നു ശങ്കരൻ.. "" കോകിലയോടു പോലും ആ നിമിഷം കളിആയി സംസാരിക്കുമ്പോൾ ഭദ്രയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് വിടർന്നു.. ( മുടി പോയത് കോകിലയ്ക്ക് ഗ്ലാമർ ആയിട്ടുണ്ട് എന്ന് കുഞ്ഞൻ ആ നിമിഷം കളിയോടെ പറയുന്നുണ്ട് ഓർക്കുന്നു എന്ന് വിശ്വസിക്കുന്നു part 79) അകത്തെ മുറിയിൽ ഒഴുകി വരുന്ന കണ്ണ് നീര് പെണ്ണ് മെല്ലെ തുടച്ചു... ഇച്ചേച്ചി.. """ ഉദരം പൊത്തി അവൾ അല്ലിയുടെ കൈയിൽ പിടിച്ചു..... ആരാ... ആരാ ആ സ്ത്രീ.... "" കുഞ്ഞിപ്പെണ്ണിന്റെ കണ്ണുകളിൽ നിറയുന്ന ഭാവത്തെ അല്ലി കുറുമ്പൊടെ നോക്കി... നിന്റെ കനകആന്റി അല്ലേ അത്‌... "" അല്ലി ചുണ്ട് കൂട്ടി പിടിച്ചു... അല്ല... അല്ല.. """ അവർ... അവർ കനക അല്ല..അവർ മറ്റൊരാൾ ആണ്... "" ഇച്ചേച്ചി.. കണ്ണുകൾ അല്ലിയിൽ ഉടക്കി നിന്നു.... ആഹ്ഹ്... ഇച്ചേച്ചി.... "" അല്ലിയുടെ കൈകൾ കൂട്ടി പിടിക്കുമ്പോൾ ശ്രീക്കുട്ടിയുടെ ഇരു കണ്ണുകളിലും വെളുത്ത താമര നിറഞ്ഞു നില്കുന്നത് വാത്സല്യത്തോടെ നോക്കി അല്ലി... അല്ല സാക്ഷാൽ വാഗ്‌ദേവത """

ദേവസേനാപതിയുടെ പാതി സ്വയം അറിയുന്നത് ആ നിമിഷം അല്ലി തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു... പൊടുന്നനെ പെണ്ണിന്റെ കണ്ണുകൾ നാലു പാടും പാഞ്ഞു .. "" ആഹ്ഹ്.. "" ദേ.. ദേ... ദേവേട്ടൻ... കണ്ണുകളിൽ പെട്ടന്ന് തന്നെ നാണം മിന്നി മറഞ്ഞു... നിന്റ ദേവേട്ടൻ എവിടെയും പോയിട്ടില്ല.. "" ദുർഗ അപ്പൂപ്പന് ഉള്ള പണി കൊടുക്കുന്നുണ്ട് താഴെ... ... "" ചിരിയോടെ കുഞ്ഞാപ്പുവും ലെച്ചുവും അകത്തേക് വന്നു... ആഹ്.. "" നീ വന്നോ... എവിടെ കൂടെ വന്നയാൾ... അല്ലി പുറകോട്ടു എത്തി നോക്കി... വിശക്കുന്നു എന്ന് പറഞ്ഞു അടുക്കളയിൽ കയറിയിട്ടുണ്ട്.. ഇന്നലെ അപ്പുവച്ചന്റെ ആ ആക്‌സിഡന്റ് ആളെ ഒന്ന് തളർത്തിയിട്ടുണ്ട് .. കുഞ്ഞാപ്പു ചിരിയോടെ അകത്തേക് വന്നു... ( അപ്പുവും മംഗളയും ചിന്നുവും വന്ന കാർ ചെറുതായി ആക്‌സിഡന്റ് ആയിരുന്നത് നേരത്തേ പറയുന്നുണ്ട് ... അത്‌ കൊണ്ട് അവരെ തിരികെ വിടാൻ ചിത്രനും കുഞ്ഞാപ്പുവും പോയിരുന്നു.. ) മ്മ്ഹ.. "" എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ... പോകുമ്പോൾ അല്ലിയുടെ കണ്ണുകൾ നാരയണനോട്‌ പലതും മൊഴിഞ്ഞു...

നേർത്ത ചിരിയോടെ കുഞ്ഞി പെണ്ണിന് അടുത്തേക് അവൻ വരുമ്പോൾ ഒരു നിമിഷം ചാടി എഴുനേറ്റു ആ കുഞ്ഞ്........... """ """ഓം നമോ നാരായണ... ഓം നമോ നാരായണ...ഓം നമോ നാരായണ... "" ഉറക്കെ ചൊല്ലുന്ന പെണ്ണിന്റെ നാവിൽ നിന്നും ലക്ഷ്മിനാരായണ സ്തോത്രം ഒഴുകി വന്നു... """"""ലോകോത്ഭവസ്ഥേ മലയേശ്വരാഭ്യാം ശോകോരുദീനസ്ഥിതിനാശകാഭ്യാം നിത്യം യുവാഭ്യാം നതിരസ്തു ലക്ഷ്‌മീ - നാരായണാഭ്യാം ജഗതഃ പിതൃഭ്യാം... """""" (അർത്ഥം.... ""ലോകത്തിന്റെ സൃഷ്ടിസ്ഥിതി ലയങ്ങൾക് അധിപരും സങ്കടങ്ങളെ നശിപ്പിക്കുന്നവരും ജഗൽപിതാക്കളുമായ ലക്ഷ്മിനാരയണന്മാരുമായ നിങ്ങൾക് നമസ്കാരം..... """) അവളുടെ മുൻപിൽ തെളിഞ്ഞു നിൽക്കുന്ന ലക്ഷ്മിനാരയണൻ.. ""....വലത്തേ കൈകളിൽ കൗമോദകിയും ( മഹാവിഷ്ണുവിന്റെ ഗദയുടെ പേര് ), സുദര്ശനവും... ഇടത്തെ കൈകളിൽ പഞ്ചജന്യവും ( ശംഖു ), പദ്മവും.... കണ്ഠത്തിൽ ചേർന്നു കിടക്കുന്ന കൗസ്തുഭം ( മഹാവിഷ്ണുവിന്റെ കഴുത്തിലെ രത്നം. ).. നെഞ്ചിലെ ശ്രീവത്സമുദ്ര... ( ഒരിക്കൽ കോപിഷ്ഠൻ ആയി ഭൃഗുമുനി മഹാവിഷ്ണുവിന്റെ നെഞ്ചിൽ ആഞ്ഞു ചവുട്ടി അപ്പോൾ ആ നെഞ്ചിൽ ചേർന്ന മുദ്ര ആണ് ശ്രീവൽസം )...

ശങ്കു ചക്രം ഗദ പദ്മത്തോടെ അലങ്കാരപ്രിയൻ ആയ ഭഗവാനെയും ചുവന്നപട്ടിൽ തിളങ്ങി നിൽക്കുന്ന സാക്ഷാൽ മഹാലക്ഷിമിയും അവളുടെ കണ്മുൻപിൽ തെളിഞ്ഞു നിന്നു... """ഓം നമോ നാരായണ... ഓം നമോ....."""""""""""ബാക്കി പൂർത്തി ആകും മുൻപേ താഴേക്ക് വീഴാൻ പോകുന്നവളെ ആ നീലനിറത്തിലെ കൈകൾ ചേർത്ത് നിർത്തുന്നത് പുഞ്ചിരിയോടെ അറിഞ്ഞു... മോളേ... "" ശ്രീക്കുട്ടി.. "" കുഞ്ഞാപ്പു അവളെ തട്ടി വിളിച്ചു.... "" ലെച്ചു പരിഭ്രമത്തോടെ അവളുടെ മുഖത്തേക്ക് വെള്ളം തളിച്ചു... കേശുവേട്ട .. ""കുഞ്ഞ്.. "" ലെച്ചു അവളുടെ കാൽ വെള്ളയിൽ ആയത്തിൽ കൈകൾ ഒടിച്ചു.. പതിയെ കണ്ണ് തുറക്കുമ്പോൾ ചിരിയോടെ തന്റെ മുൻപിൽ ഇരിക്കുന്ന കുഞ്ഞാപ്പു... കൊ...കൊച്ചേട്ട...."" ശബ്ദം ഇടറുമ്പോൾ അവളുടെ കൊച്ചേട്ടൻ ആരെന്ന സത്യം അവൾ അറിഞ്ഞു കഴിഞ്ഞിരുന്നു.. ... നിറഞ്ഞു വരുന്ന മിഴികളെ കുഞ്ഞാപ്പുവും തുടച്ചു.... മോള് പേടിക്കണ്ട.. കുഞ്ഞാപ്പു അവളെ നെഞ്ചോട് ചേർത്തു... !! ഈ...ഈ ഒരു നിമിഷം ആണ് ഞങ്ങൾ കാത്തിരുന്നത്.. "" കുഞ്ഞാപ്പുവിന്റെ ശബ്ദം വിറ കൊണ്ടു .. മോൾക് എന്തെങ്കിലും വയ്യാഴ്ക ഉണ്ടോ.. "" ലെച്ചു അവളുടെ മുടിയിൽ തഴുകി... അവൾ കുഞ്ഞ് അല്ലേ ലെച്ചു സ്വയം അറിയുമ്പോൾ ആ കുഞ്ഞ് മനസ് ഒന്ന് പിടച്ചു... ""

കൂടെ കാണണം നീ .. "" ഞാൻ പുറത്ത് ഉണ്ട്... എനിക്കോ ശങ്കുവിനോ ഇവളോട് പറയാൻ ബുദ്ധിമുട്ട് ഉള്ള കുറച്ച് കാര്യങ്ങൾ ഉണ്ട് അത്‌ നീ ഇവളോട് പറഞ്ഞു മനസിലാക്കണം..... കുഞ്ഞാപ്പു കട്ടിലിൽ നിന്നും എഴുന്നേക്കുമ്പോൾ ലെച്ചു ചിരിയോടെ തലയാട്ടി.... ( ഈ സമയം കുഞ്ഞനും സച്ചുവും കാവിൽ ദക്ഷിണ കൊടുക്കാൻ പോയിരിക്കുന്നു... ) കുഞ്ഞൻ ഓർമ്മകളിൽ നിന്നും തിരികെ വരുമ്പോൾ ജാതവേദനും കോകിലയും ഞെട്ടലോടെ നോക്കി... ( ഇനി present ആണേ...ഇത്രയും നേരം ഫ്ലാഷ് ബാക്കിൽ ആരുന്നു ) 💠💠💠💠 മ്മ്മ്ഹ.. "" നീ എന്താ വിചാരിച്ചത് ഞങ്ങള്ക് ഉള്ള് വല നീ വീശി എന്നോ അല്ല നിനക്ക് ഉള്ള് വല വീശിയത് ഞങ്ങൾ ആണ്.... "" കുഞ്ഞന്റെ കണ്ണുകളിലെ ത്രിശൂലം തന്നിലേക്കു പാഞ്ഞു വരും പോലെ തോന്നി ജാതവേദന് ..... നീ കൊന്നു കുഴിച്ചു മൂടും മുൻപ് പാവം മണിവർണ്ണ അല്ല.. അല്ല എന്റെ അമ്മ എനിക്ക് വേണ്ടി കരുതിയ സമ്മാനം.. "" അമ്മയുടെ ഓർമ്മക്കുറിപ്പ് അത്‌ ഇന്ന് നിന്റെ ഈ കര്മം മുടക്കും... ജാതവേദ നീ നൽകിയ ഔഷധം അല്ല""" ഇവന്റെ സ്നേഹം ആണ് ഇവളിലെ പെണ്ണിനെ ഉണർത്തിയത്... "" മ്മ്ഹ.. "" കുഞ്ഞൻ ചുണ്ട് കോട്ടി.. ഇവൾ പ്രായം അറിയുക്കുന്നത് ഓരോ നിമിഷവും കാത്തിരുന്നത് ഞങ്ങൾ ആണ്.. ""

ഇവന്റെ കൈകൾ അവളുടെ അടിവയറിനു ഏല്പിച്ച ചൂട് അത്‌ അവളിലെ പെണ്ണിനെ ഉണർത്തും എന്ന് ഞങ്ങള്ക് ഉറപ്പ് ഉണ്ടായിരുന്നു... അവിടെ നിന്റെ കണ്ണ് ഞങ്ങൾ മൂടി കെട്ടി....... കുഞ്ഞൻ കോകിലയെ ചൂണ്ടുമ്പോൾ സംശയത്തോടെ അവർ നോക്കി... നിന്റെ സംശയത്തിന്റെ നിഴൽ ഒരിക്കൽ പോലും ഞങ്ങളുടെ മേൽ പതിയാതെ ഇരിക്കാൻ ഓരോ നിശ്വാസത്തിലും ഞങ്ങൾ ശ്രദ്ധിച്ചു.... ""ഞങ്ങൾ അറിഞ്ഞു കൊണ്ട് തന്നെ നിനക്കായ് വഴി മാറിയത്..... വല്യോത് കണ്ണച്ഛന്റെ സാന്നിധ്യം പോലും ഒരുപക്ഷെ ഇവളെ ഇവിടെ എത്തിക്കാൻ തടസം ആകും എന്ന് അറിയാവുന്നത് കൊണ്ട് ആണെടി ആ പാവം മനുഷ്യനെയും കൊണ്ട് എന്റെ അച്ഛൻ ഇരിക്കത്തൂർ പോയത്... ""( കോകിലാ ഹോസ്പിറ്റലിൽ നിന്നും വന്ന ശേഷം കണ്ണൻ രുദ്രനോട് കുട്ടികളെ കുറിച്ച് ആശങ്ക പറയുന്നുണ്ട് അപ്പോൾ കണ്ണനെ അവിടെ നിർത്താൻ കഴിയില്ല എന്ന് രുദ്രന് അറിയാം.. ) ഇനി ഇവൾ എങ്ങനെ അറിഞ്ഞു എന്ന് അറിയേണ്ടേ നിനക്ക്... "" മ്മ്ഹ്ഹ്... കുഞ്ഞന്റെ മുഖത്ത് ചിരി വിടർന്നു.. സാക്ഷാൽ വള്ളിയമ്മ സ്വയം അറിഞ്ഞ നിമിഷം തന്നെ നിന്നിലെ അസുരനെ അവൾ മനസിലാക്കി.... ""അവൾ കുഞ്ഞ് ആയത് കൊണ്ട് ഞങ്ങൾക് ഭയം ഉണ്ടായിരുന്നു പക്ഷെ...

പക്ഷെ അവളിലെ ആ ഇച്ഛാ ശക്തി ഞങ്ങള്ക്ക് പോലും അത്ഭുതം ആണ് സൃഷ്ടിച്ചത്..... സാക്ഷാൽ വേലായുധന്റെ നട്ടെല്ല്.. കുഞ്ഞൻ ശ്രീക്കുട്ടിയെ തന്നിലേക്കു ചേർത്ത് നിർത്തി.... "" നിനക്ക് ഇനി അറിയണ്ടേ ബാക്കി... ഞങ്ങൾ എങ്ങനെ ഇവിടെ എത്തി എന്ന്.. ""മ്മ്ഹ ഞങ്ങളെ വെറും മണ്ടന്മാർ ആക്കി എന്ന് വിചാരിച്ചു നീ ഓരോ നിമിഷവും ആനന്ദിക്കുമ്പോൾ നിനക്ക് ഉള്ള കുരുക്ക് അണിയറയിൽ മുറുകി കൊണ്ടിരുന്നു കോകിലാ... ... കുഞ്ഞാപ്പുവിന്റെ കണ്ണുകൾ വീണ്ടും ഓർമ്മയിലേക് പോയി... 💠💠💠 (ഫ്ലാഷ് ബാക്ക് ) രുദ്രനും സഞ്ചയ്‌നും ചന്തുവിനെയും കിളി പോയ ആാ മനുഷ്യനെയും കൊണ്ട് ഇരിക്കത്തൂർ പോയ ശേഷം... "" അവരുടെ കാർ കണ്ണിൽ നിന്നും അകന്ന നിമിഷം കുഞ്ഞൻ കുഞ്ഞാപ്പുവിന്റെ കൈയിൽ പിടിച്ചു... ശ്രീക്കുട്ടി.. """ തങ്കു അമ്മൂമ്മ അവളെ കൊണ്ട് അപ്പുറത്തേക് പോയെടാ.. "" ഇവിടെ പിള്ളേരുടെ ബഹളം കാരണം അവൾക്കു റസ്റ്റ്‌ എടുക്കാൻ കഴിയില്ല എന്ന്.... കുഞ്ഞാപ്പു വലത്തേ നഖം കടിച്ചു കൊണ്ട് അടുത്ത് നിന്ന ലെച്ചുവിന്റെ തോളിൽ കൈ ഇട്ടു... രുക്കുഅമ്മയോ..? കുഞ്ഞൻ ലെച്ചുവിനെ നോക്കി.. "" അമ്മ ഇവിടെ ഉണ്ട് വാല്യേട്ട.. ""

അവൾക്കു എന്തോ മരുന്ന് ഉണ്ടാക്കാൻ സഞ്ചയമാ ആവണി അമ്മയോടും അമ്മയോടും പറഞ്ഞു അകത്തു രണ്ട് പേരും കൂടി അത്‌ ഉണ്ടാക്കുന്നുണ്ട്.... നന്നായി ""തങ്കുഅമ്മൂമ്മ മാത്രം അവിടെ ഉള്ളത്.. "" അടുത്ത് നിന്നു വെടി പൊട്ടിച്ചാൽ ഇപ്പോൾ പുക ആണ്.... "" അത്‌ കൊണ്ട് നമുക്ക് കാര്യങ്ങൾ ഇപ്പോൾ അവളെ അറിയിക്കാം... "" ആ തള്ളയും ഇവിടെ എങ്ങും ഇല്ല......കുഞ്ഞൻ കുഞ്ഞാപ്പുവിന്റെ കൈ പിടിച്ചു രുക്കുവിന്റെ വീട്ടിലേക് ഓടി... വേണ്ടാത്തത് കേൾക്കാൻ ഈ പറഞ്ഞത് ബാധകം അല്ല അമ്മൂമ്മയ്ക്ക്.. "" പോകുന്ന വഴി കുഞ്ഞാപ്പു പറഞ്ഞ് കൊണ്ട് ഔട്ട്‌ഹൗസിൽക്ക് നോക്കി... ആകാശ് അവിടെ താടിക് കൈ കൊടുത്തു ഇരുപ്പുണ്ട്.... ഈ പൊട്ടന് ഇനി എന്ന് വെളിവ് വീഴും.. "" കുഞ്ഞാപ്പുവിന്റെ മുഖത്ത് ചിരി വിടർന്നു... ( ആ സമയം ആണ് ആകാശ് വിഷമിച്ചിരിക്കുന്നതും ചിത്രൻ അടുത്ത് വന്നു ആശ്വസിപ്പിക്കുന്നതും ) ഒന്ന് പോ കേശുവേട്ട... "" ലെച്ചു അവന്റെ കൈയിൽ നുള്ളി.. " പാവം ആകാശേട്ടൻ... "" രുക്കുവിന്റെ വീടിനു അകത്തു കടക്കുമ്പോൾ കുഞ്ഞൻ അടുക്കളയിലേക് എത്തി നോക്കി... "" എന്തൊക്കെയോ പതം പറഞ്ഞു കൊണ്ട് പാത്രം അടുക്കുന്നുണ്ട് തങ്കു.... കുഞ്ഞനും കുഞ്ഞാപ്പുവും ലെച്ചുവും ചെവി കൂർപ്പിച്ചു...

""""പണ്ട് ഈ വീട്ടിൽ നാലു ഭ്രാന്തന്മാരെ സഹിച്ചാൽ മതി ആയിരുന്നു... "" ഇപ്പോൾ അവന്മാരുടെ വിത്തുകൾ മുഴു ഭ്രാന്തമാരെ കൊണ്ട് വീട് നിറഞ്ഞത് പോരാഞ്ഞിട്ട് പുറത്ത് നിന്നുള്ള വെളിവ് ഇല്ലാത്തവന്മാരും... """ എന്റെ കാവിലമ്മേ.."" ആരോടൊക്കെയോ ഉള്ള ദേഷ്യം തങ്കു പാത്രങ്ങളിൽ തീർത്തു.. നിങ്ങളെയാ... "" ലെച്ചു ചുണ്ട് പൊത്തി ചിരി അടക്കി... പോടീ ആദ്യം പറഞ്ഞ നാലിൽ ഒരു ഭ്രാന്തൻ നിന്റെ അച്ഛനാ... "" കുഞ്ഞൻ അവളുടെ തലയ്ക്കു ഒന്ന് കൊട്ടി മുകളിലേക്കു കയറി.... ശ്രീക്കുട്ടിയുടെ മുറി തുറക്കുമ്പോൾ കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന പെണ്ണ്.... മോളേ.. "" കുഞ്ഞാപ്പുവിന്റെ ശബ്ദം കേട്ടതും തല ഉയർത്തി അവൾ... "" മെല്ലെ എഴുനേൽക്കാൻ ഒരുങ്ങിയവളുടെ അടുത്തേക് ഇരുന്നു മൂവരും.. മോള് കരയുവാണോ... "" കുഞ്ഞൻ ആ മുഖം ഇരു കൈയികളിലും കോരി എടുത്തു.... വാല്യേട്ട.... ""ഹ്ഹ്.. ഹ്ഹ്.. !! കരഞ്ഞു കൊണ്ട് ആ നെഞ്ചിലെ ചൂടിനോട് ചേരുന്ന പെണ്ണിന്റെ തലയിൽ കുഞ്ഞൻ മെല്ലെ തലോടുമ്പോൾ കുഞ്ഞാപ്പുവിന്റേയും ലെച്ചുവിന്റേയും കണ്ണ് നിറഞ്ഞു.. ആരാ വാല്യേട്ട അവർ... "" എന്തിനാ അവർ എന്നെ സ്നേഹിച്ചത്....എന്റെ ...എന്റെ... അമ്മേ അവർ പറഞ്ഞ് പറ്റിക്കുവായിരുന്നു വല്യേട്ട......

അഹ്.. പെണ്ണിൽ നിന്നും ഏങ്ങൽ അടി പുറത്തേക്കുവന്നു... എന്നെ... എന്നെ കൊല്ലാൻ ആയിരുന്നു അ.. അ.. അവർ വന്നത് അല്ലേ.. .. ... "" കുഞ്ഞന്റെ ഷർട്ടിന്റെ ബട്ടൻസിൽ പിടിച്ചു വലിച്ചു പെണ്ണ്... മ്മ്മ്.. "" അതേ നിന്നെ കൊല്ലാൻ തന്നെ ആണ് അവർ വന്നത്.. ... നിറഞ്ഞു വരുന്ന മിഴികൾ കുഞ്ഞന്റെ കാഴ്ച്ചയെ തന്നെ ബാധിച്ചു... എനിക്ക് നിങ്ങളെ ആരേം വിട്ടു പോവണ്ട..... """"" എന്നെ കൊല്ലാൻ കൊടുക്കല്ലേ വല്യേട്ട.....കൊച്ചേട്ട.... വലം കൈ കുഞ്ഞാപ്പുവിനെ തിരഞ്ഞതും ആ കൈയിൽ മുറുകെ പിടിച്ചു കുഞ്ഞാപ്പു ... "" നിന്നെ അങ്ങനെ കൊല്ലാൻ കൊടുക്കാൻ ഞങ്ങള്ക് കഴിയുവോ ഗുണ്ട്മുളകെ... .. " കുഞ്ഞൻ അവളുടെ നെറുകയിൽ ചുണ്ട് അമർത്തി.... ലെച്ചുവേച്ചി കുറച്ച് മുൻപ് പറഞ്ഞത് എന്തെങ്കിലും മോൾക് മനസിൽ ആയോ..... "" കുഞ്ഞൻ അത്‌ ചോദിക്കുമ്പോൾ പെണ്ണ് മെല്ലെ തലയാട്ടി... കണ്ണുകളിൽ നാണം വിടർന്നു... മ്മ്മ്മ്.. ""ആയി... നിന്നോട് പലതും സംസാരിക്കാൻ ഞങ്ങള്ക്ക് പരിധി ഉണ്ട്.. "" പക്ഷെ ആ പരിധി ലെച്ചുവിന് ഇല്ല അത്‌ കൊണ്ട് ആണ് ആ കർത്തവ്യം ഞങ്ങൾ അവളെ ഏല്പിച്ചത്.... """ ശ്രീക്കുട്ടി മോളേ .. "" കുഞ്ഞൻ അവളുടെ വിരലിൽ പതിയെ പിടിച്ചു... ആ സ്ത്രീയ്ക്ക് അറിയില്ല ആ പായസം ഞങ്ങൾ മാറ്റിയതോ .. സഞ്ചയമാ തന്ന മറുമരുന്ന് നീ കഴിച്ചതോ ഒന്നും.. ""

അവർ തിരിച്ചറിയരുത് നീ സ്വയം അറിഞ്ഞവൾ ആണെന്ന്... "" അവരെ വിശ്വസിച്ചു കൊണ്ട് തന്നെ മുന്പോട്ട് പോകണം മോള്.... നിനക്ക് പിഴച്ചാൽ...... കുഞ്ഞൻ പറഞ്ഞു പൂർത്തി ആക്കും മുന്പെ അവന്റെ നെഞ്ചിനെ വാരി പുണർന്നു പെണ്ണ്... ഇല്ല.. ഇല്ല.. വല്യേട്ട... "' ഞാൻ അവരുടെ മുൻപിൽ അഭിനയിച്ചോളാം.. "" അമ്മ പോലും അറിയില്ല പോരെ.... "" ആ കുഞ്ഞികണ്ണുകളിൽ നിറഞ്ഞു വരുന്ന ആത്മവിശ്വാസം നിറഞ്ഞ മനസോടെ നോക്കി കുട്ടികൾ..... "" സാധാരണ ആരു പോയാലും കൂടെ ചാടുന്ന നിന്റെ ദേവേട്ടൻ അച്ഛന്റെ കൂടെ പോകാതെ നിനക്ക് വയ്യെന്ന് പറഞ്ഞു കരഞ്ഞു നടപ്പുണ്ട്... കുഞ്ഞൻ കള്ള ചിരിയോടെ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു... . """ കരഞ്ഞു വീർത്ത കൺപോളയിൽ നാണം വിടരുന്നത് ചെറുചിരിയോടെ നോക്കി കുട്ടികൾ .... "" പോ... "" വല്യേട്ട... ന്നെ കളിയാക്കാതെ... "" എനിക്ക് ഇഷ്ടം അല്ല ആ ഒൻപതു മണിയെ... "" കുഞ്ഞന്റെ നെഞ്ചിലേക് മുഖം ഉരച്ചു പെണ്ണ്.... നിന്റെ ഈ കുറുമ്പിൽ അറിയാം നീ എത്രത്തോളം അവനെ സ്നേഹിക്കുന്നുണ്ട് എന്ന്... ആ സ്നേഹം ആണ് ഇന്ന് ഞങ്ങൾ ഓരോരുത്തരുടെയും ജീവൻ നിലനിർത്തേണ്ടത്... """ഇനി നമുക്ക് ഇടയിൽ ഈ സംസാരം വേണ്ട..."" എല്ലാ കാര്യങ്ങളും ലെച്ചു മോളേ സന്ദർഭം നോക്കി അറിയിക്കും....

ധൈര്യം കൈ വിടരുത്.... കുഞ്ഞന്റെ കണ്ണിലെ ആശങ്ക നോക്കി ഇരുന്നു പെണ്ണ്... വല്യേട്ടൻ എന്തിനാ പേടിക്കുന്നത്.. "" ഞാൻ തകർത്തു കൈയിൽ തരും.. "" തിരിച്ചു വരുമ്പോൾ നിറെ ചോക്ലേറ്റു തന്നാൽ മതി.... കുറുമ്പോടെ നാക്കു നീട്ടി പെണ്ണ്... പോടി പെണ്ണേ.. "" ഞങ്ങള്ക്ക് വിശ്വാസം ആണ് നിന്നെ അവന്റെ പെണ്ണ് അല്ലേ നീ.. അവന്റെ നട്ടെല്ല് നേരെ നിർത്തുന്നവൾ നിനക്ക് പിഴയ്ക്കില്ല... കുഞ്ഞൻ അത്‌ പറയുമ്പോൾ കുഞ്ഞാപ്പു അവളുടെ നെറുകയിൽ തലോടി... നമുക്ക് പോകാമെടാ.. " ആ അമ്മച്ചി എങ്ങാനും കേറി വന്നാൽ സംശയം തോന്നും.. അവള് കിടന്നു ഉറങ്ങട്ടെ.... "" കുഞ്ഞാപ്പു ലെച്ചുവിനെ കൊണ്ട് എഴുനേറ്റു....... പുറത്തേക് വരുമ്പോൾ കുഞ്ഞാപ്പു കുഞ്ഞന്റെ കൈയിൽ പിടിച്ചു... എടാ.. ""നമ്മൾ പ്രതീക്ഷിക്കും പോലെ അവൾ.. അവൾക്കു സംഭവിച്ചില്ല എങ്കിൽ എന്ത്‌ ചെയ്യും... "" അവൾക് ഇപ്പോൾ വേദനയും ഒന്നും കാണുന്നില്ല... ഒരു പെട്ടി ചോക്ളറ്റ് കിട്ടിയാൽ മുഴുവൻ തീർക്കും പെണ്ണ്... കുഞ്ഞാപ്പു പറയുമ്പോൾ ലെച്ചുവിന്റെ കണ്ണിലും ഭയം നിറഞ്ഞു.... നീ അതോർത്തു പേടിക്കണ്ടടാ... "" അവൾക്ക് ഒരു നോവ് വന്നാൽ പൊതിഞ്ഞു പിടിക്കേണ്ട കൈകൾ കൂടെ തന്നെ ഉണ്ടെങ്കിൽ അവൾ പൂവിടും.... കുഞ്ഞന്റെ കണ്ണുകൾ താഴെ നടുമുറിയിൽ ചെന്നു നിന്നു...

ചുണ്ടിൽ കള്ള ചിരി പടരുമ്പോൾ ലക്ഷ്മിനാരയണന്മാരുടെ കണ്ണുകളും അതിനൊത്തു താഴേക്കു സഞ്ചരിച്ചു..... "" രണ്ടു പേരും കണ്ണ് ഒന്ന് തള്ളി... നടുമുറിയിൽ കള്ളനെ പോലെ പതുങ്ങുന്ന കുറുമ്പൻ... "" പരിഭ്രമത്തോടെ മഞ്ഞ ടീഷർട്ടിൽ പിടിച്ചു താഴേക്കു വലിക്കുന്നതിന് ഒപ്പം കണ്ണുകൾ ചുറ്റും തിരയുന്നുണ്ട്...... എടാ... "" നിൽക്കട അവിടെ... "" തങ്കുവിന്റെ ശബ്ദം കേട്ടതും ഞെട്ടലോടെ പുറകോട്ടു ആഞ്ഞ കുറുമ്പൻ ഭിത്തിയിൽ മൂക്ക് ഇടിച്ചു നിന്നു..."""മൂക്ക് തിരുമ്മി കള്ളനെ പോലെ അവർക്ക് മുൻപിൽ പരുങ്ങുമ്പോൾ കുട്ടികൾ ചിരി അടക്കി... നീ എന്താ ഇവിടെ കിടന്നു പരുങ്ങുന്നത്..? തങ്കു നേര്യതിൽ കൈ ഒന്ന് തുടച്ചു.... അ... അ... അത്‌ ഞാൻ റിമോട്ട്.. ടീവി... ഫ്രിഡ്ജ്... വെള്ളം... ആകെ മൊത്തം കൈ ചൂണ്ടി കുറുമ്പൻ.... ആ മിക്സി കൂടി ഓൺ ആക്കിട്ടു പോടാ... "" കുഞ്ഞനും കുഞ്ഞാപ്പുവും സ്റ്റെയർ ചാടി ഇറങ്ങി വരുമ്പോൾ മുപ്പത്തിരണ്ടും പല്ലും പുറത്ത് കാട്ടി ഇളിച്ചു കുറുമ്പൻ...... നീയൊക്കെ എപ്പോഴാ ഇവിടെ കയറിയത്... "" തങ്കു കണ്ണ് തള്ളി... ദാ കുറച്ചു മുൻപ്....

അവളെ ഒന്ന് കാണാൻ വന്നതാ... കുഞ്ഞാപ്പു ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് വായിലേക്ക് കമഴ്ത്തി... ഞാൻ അവളെ കാണാൻ വന്നത് ഒന്നും അല്ല... ""ടീവി കാണാൻ വന്നതാ.. "" ദുക്റാ അപ്പൂപ്പന് ഉറങ്ങണം അത്‌ കൊണ്ട് ടീവി വയ്ക്കാൻ പാടില്ല എന്ന് പ്രോട്ടോകോൾ ഇറക്കി... "" കുറുമ്പൻ സോഫയിലേക് ചാടി കയറി റിമോട്ട് കൈയിൽ എടുത്തു... ആ മുഖത്തെ കള്ളത്തരം കണ്ടു കുട്ടികൾ ചിരി അടക്കി.. എന്നാൽ നീ ഇവിടെ ഇരുന്നു ടീവി കാണ് ഞങ്ങൾ പോയി ഒന്ന് ഉറങ്ങട്ടെ.. "" ടീവി തന്നെ കാണണം""" പല്ല് കടിച്ചു കൊണ്ട് കുഞ്ഞൻ അവന്റെ തോളിൽ ആഞ്ഞൊന്നു അടിച്ചു... വല്യേട്ട..."" ആ ചെറുക്കനെ തനിച്ചു ഇവിടെ ഇരുത്താൻ ആണോ... ലെച്ചു പുറകെ ഓടി വന്നു... അതെന്താടി അവൻ അവിടെ ഇരുന്നാൽ.. " കുഞ്ഞനും കുഞ്ഞാപ്പുവും മുറ്റത്തേക്കു ഇറങ്ങി... എന്റെ ഗതി തന്നെ എന്റെ അനിയത്തിക്ക് വരും അത്‌ ഓർത്ത് പറഞ്ഞതാണെ... ലെച്ചു വായ പൊത്തിയതും കുഞ്ഞൻ ചുണ്ട് അടക്കി പിടിച്ചു കൊണ്ട് കുഞ്ഞാപ്പുവിനെ ഏറു കണ്ണിട്ടു..... എടാ ഇവൾ ചുമ്മ പറയുവാ.. "" ഞാൻ എന്താ സ്ത്രീലമ്പടനോ.. " പോടീ അവിടുന്നു....ചെറു തമാശകൾ പറഞ്ഞു കൊണ്ട് കുട്ടികൾ ഉറങ്ങാൻ പോയിരുന്നു....

( ആ സമയം ആണ് കുറുമ്പനെ ശ്രീക്കുട്ടിയെ ഏല്പിച്ചു പാവം തങ്കു വല്യൊത്തേക് വന്നതും ആ ഗ്യാപ്പിൽ പെണ്ണിന്റെ മുറിയിൽ പോകുന്ന കുറുമ്പൻ അവളിലെ പെണ്ണ് ചുവക്കുന്നത് കണ്ടു ഭയന്ന് ഓടി വരുന്നത്... ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു... ) ശ്രീക്കുട്ടി ഋതുമതി ആയത് വല്യോത് ആഘോഷം ആകുന്ന സമയം... "" ...ഓരോ നിമിഷവും അവൾക്കു വന്നു ചേരാവുന്ന അപകടം ഭീതി പോലെ കുറുമ്പനെ വിരിഞ്ഞു... "" അന്ന് രാത്രി ബാൽക്കണിയിലെ ചാരുപടിയിൽ ഉറങ്ങാതെ ഇരികുന്നവന്റെ കണ്ണുകൾ തൊട്ടു അടുത്തവീട്ടിലെ തന്റെ പെണ്ണിന്റെ മുറിയിലെ ജനാല വഴി ഒഴുകി വരുന്ന നേർത്ത പ്രകാശത്തിൽ തങ്ങി നിന്നു.... തോളിൽ ഒരു തണുപ് അനുഭവിച്ചറിഞ്ഞതും ഞെട്ടലോടെ ചാടി എഴുനേറ്റു കുറുമ്പൻ... വാല്യേട്ട.. "" കണ്ണുകൾ കുഞ്ഞനിലും കുഞ്ഞാപ്പൂവിലും സച്ചുവിലും കിച്ചുവിലും ചെന്നു നിന്നു..... നീ ഉറങ്ങിയില്ലേ ഇത് വരെ.. "" നേരം പതിനൊന്നു ആയല്ലൊ... കുഞ്ഞൻ അവന് അരികിലേക്കു ഇരുന്നു...... മ്മ്ഹ.. "" ഇല്ല.. വാല്യേട്ട കണ്ണടയ്ക്കുമ്പോൾ പണ്ട് ഹരിമാമൻ പറഞ്ഞ ആ ആഭിചാരം കടന്നു വരുന്നു... മൂർത്തി അപ്പൂപ്പന്റെ മോളെ... ആഹ്.. അഹ്.. അത്‌.. അത്‌ പോലെ എന്റെ ശ്രീകുട്ടിയെ....

കുറുമ്പന്റെ ദേഹം വിറ കൊണ്ടു... കുഞ്ഞനെ മുറുകെ പിടിച്ചവൻ... രുദ്രച്ഛനെയും ഉണ്ണിമയെയും നമുക്ക് തിരിച്ചു വിളിക്കാം വാല്യേട്ട... അവരോട് നമുക്ക് കോകിലയെ കുറിച്ച് പറയാം.... കുറുമ്പന്റെ കണ്ണു നിറഞ്ഞൊഴുകി... മ്മ്ഹ.. "" അതിന് അച്ഛനും ഉണ്ണിമയ്ക്കും നിന്റെ അച്ഛനും വരെ കോകിലയെ അറിയാം ദേവൂട്ട.. നമുക്ക് മുൻപേ പലതും അറിഞ്ഞു അവർ.... കുഞ്ഞൻ ചെറുതായ് ചിരിച്ചു... അ.. അതെങ്ങനെ..? കുറുമ്പന്റെ കണ്ണുകൾ വികസിച്ചു... എടെ അവർ വർഷങ്ങൾക് മുൻപേ കളത്തിൽ ഇറങ്ങിയത് ആണ്... "" കിച്ചു അവന് അരികിലേക്കു ഇരുന്നു... ദേവൂട്ട.. "" ഈ രാത്രി നീ ഉറങ്ങില്ല എന്ന് ഞങ്ങള്ക് അറിയാം.. നിന്നോട് ചിലത് പറയാൻ വേണ്ടി കൂടി ആണ് ഇത് വരെ ഞങ്ങൾ കാത്തിരുന്നത്... ആ തള്ള ഉറങ്ങട്ടെ എന്ന് കരുതി.... കുഞ്ഞാപ്പു അവന്റെ തലയിൽ തലോടുമ്പോൾ സംശയത്തോടെ തല ഉയർത്തി കുറുമ്പൻ.. കൊച്ചേട്ട.. "" കുറുമ്പൻ ആ കണ്ണുകളിലേക്കു ഉറ്റു നോക്കി... നീ കാണുന്ന ദുസ്വപ്നം അത്‌ വെറുതെ അല്ല നാളെ കഴിഞ്ഞുള്ള ദിനം അത്‌ സംഭവിക്കും.....

"" കോകിലയുടെ ലക്ഷ്യം നിന്റെ ശ്രീകുട്ടി ആണ്... കൊ..ച്ചേട്ട..... "" ആഹ്ഹ്.. ചാടി എഴുനെല്കുമ്പോൾ കുറുമ്പന്റെ ശബ്ദം ഇടറി.... ഇല്ല... "" ഞാൻ ആ സ്ത്രീയെ ഇന്ന് കൊല്ലും... "" ഭദ്രയ്ക്ക് വേണ്ടി അവളെ ഞാൻ ബാക്കി വയ്ക്കില്ല... " മുന്പോട്ട് ആഞ്ഞ കുറുമ്പനെ തിരിഞ്ഞു നിന്ന കുഞ്ഞൻ ഇടം കൈ കൊണ്ട് തന്റെ മുന്പിലേക് ചേർത്തു..... ആ കണ്ണുകളിലേക് നോക്കുമ്പോൾ അതിൽ തെളിയുന്ന ത്രിശൂലത്തിൽ കുറുമ്പന്റെ കണ്ണുകൾ ഉറച്ചു നിന്നു.... വല്യേട്ട...."" എല്ലാം അറിയാവുന്ന അച്ഛനും ഉണ്ണിമായും ഇന്ന് ഇവിടെ നിന്നും മാറിനിന്നു എങ്കിൽ ഇതിനു പിന്നിൽ മറ്റൊരു ലക്ഷ്യം ഉണ്ട് ദേവൂട്ട... "" അവളെ കുരുതി കൊടുത്തിട്ട് എന്ത്‌ ലക്ഷ്യം ആണ് നിങ്ങൾക് എല്ലാവർക്കും നേടേണ്ടത്... പറ വാല്യേട്ട... ആഹ്ഹ്... ആഹ്ഹ്.. അവൾക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാ... ഞാൻ ഇല്ല... "" കരഞ്ഞു കൊണ്ട് കുഞ്ഞന്റെ നെഞ്ചിലേക് കിടക്കുമ്പോൾ കുഞ്ഞന്റെ കണ്ണുനീർ ഒഴുകി അവന്റെ നെറുകയിൽ വീണു... മോൻ വാ... "" ഇവിടെ ഇരിക്ക്... സച്ചു നീ പോയി ഇവന് കുറച്ച് വെള്ളം കൊണ്ട് വായോ...

"" സച്ചുവിന് നിർദേശം കൊടുത്തു കൊണ്ട് കുറുമ്പനെയും കൊണ്ട് ചാരുപടിയിൽ ഇരുന്നു കുഞ്ഞൻ.... "" ഞാൻ പറയുന്നത് മുഴുവൻ നീ കേൾക്കണം.. അവനെ വലത്തെ തോളിലേക് കിടത്തി കൊണ്ട് ഓരോന്നായി പറഞ്ഞു കൊടുത്തു കുഞ്ഞനും കുഞ്ഞാപ്പുവും.... ജാനകിയുടെ ചിത്രത്തിലൂടെ കോകിലയെ രുദ്രൻ തിരിച്ചറിഞ്ഞതും.... ആകാശ് കോകിലയിൽ നിന്നും അറിഞ്ഞ കാര്യവും... പിന്നീട് മണിവർണ്ണയുടെ ഓർമ്മക്കുറിപ്പിലൂടെ അതിനുള്ള പ്രതിവിധി തേടിയതും എല്ലാം കുഞ്ഞൻ അവനോട് പറഞ്ഞു... അപ്പോൾ ഇന്ദുഅമ്മയെ കൊണ്ട് നിങ്ങൾ ആ പായസം ഉണ്ടാക്കിയത് ഇതിന് വേണ്ടി ആയിരുന്നു അല്ലേ... "" പിന്നെ എന്താ വാല്യേട്ട എന്നോട് എല്ലാം മറച്ചു പിടിച്ചത്... നിന്റെ ഈ സ്വഭാവം കൊണ്ട് തന്നെ എടുത്തു ചാട്ടം... പിന്നെ അവളോടുള്ള സ്നേഹം ചിലപ്പോൾ നിന്റെ നിയന്ത്രണം തന്നെ നിന്നിൽ നിന്നും നഷ്ടം ആകും.... അത്‌ പേടിച്ചുകൊണ്ട്... എടാ പൊട്ടാ .. "" നിന്റെ സ്നേഹം ആണ് നമ്മളെ ലക്ഷത്തിൽ എത്തിക്കാൻ ഉള്ള ആദ്യമാർഗം എന്ന് രുദ്രച്ഛൻ പറഞ്ഞത് കൊണ്ട് ആണ് ഞങ്ങൾ ഒതുങ്ങി തന്നത്...

നീ അത്‌ മുതൽ എടുത്തു.. നല്ലതിന് വേണ്ടി ആയത് കൊണ്ട് ഞങ്ങൾ അത്‌ ക്ഷമിച്ചു... ചെറു ചിരിയോടെ സച്ചു ഒരു കുപ്പി വെള്ളം കുറുമ്പന്റെ കൈയിൽ കൊടുത്തു... അത്‌ മുഴുവൻ ഒറ്റ വലിക്കു കുടിക്കുമ്പോൾ അവന്റെ മഞ്ഞ ടീഷർട് നനഞ്ഞത് താഴേക്കു വീണു.... നീ ഇങ്ങനെ വെപ്രാളം പിടിക്കാതെ ദേവൂട്ട അവൾക് ഇല്ലല്ലോ ഇത്രയും പേടി... "" കിച്ചു കുറുമ്പന്റെ നെഞ്ചിൽ പതിയെ തലോടി... അവൾ.. അവൾ എല്ലാം അറിഞ്ഞോ കുഞ്ഞേട്ടാ... " അവൾ കുട്ടി അല്ലേ... ഒരിറക്ക് വെള്ളം ബുദ്ധിമുട്ടി ഇറക്കി കുറുമ്പൻ... അവളോട് എല്ലാം പറഞ്ഞു... "" അവൾ ഞങ്ങൾ വിചാരിച്ചത് പോലെ അല്ല നിന്നെക്കാൾ ബോധം ഉണ്ട്... "" ജാതവേദൻ തീർത്ത കളത്തിൽ അവൾ എത്തും.... കുഞ്ഞന്റെ കണ്ണുകളിൽ അഗ്നി ആളി കത്തി..... """"""ഒരിക്കൽ എങ്കിലും അകത്തു ചെന്ന ആ മരുന്ന് കന്യകയുടെ മനോനിലയെ തന്നെ ബാധിക്കും അവൾ ആസുര ശക്തി ആയി മാറും ...തന്റെ ലക്ഷ്യം തെറ്റി എന്ന് അറിയുന്ന നിമിഷം ജാതവേദൻ അവളിലെ ആസുര ശക്തിയെ കൂട്ട് പിടിക്കും നമ്മളെ തകർക്കാൻ... ""

ആ നിമിഷം അവിടെ ആണ് ശ്രീക്കുട്ടിയുടെ വിജയം.. """"" ജാതവേദന്റെ ശ്രദ്ധ അവളിലെ ആസുര ശക്തിയിൽ മാത്രം പതിയുമ്പോൾ നിമിഷങ്ങൾക് ഉള്ളിൽ മൂന്നാം കളത്തിൽ അവൻ ശേഖരിച്ച അവളുടെ രക്തം അടങ്ങിയ കുംഭം ഹോമകുണ്ഡത്തിൽ അർപ്പിക്കണം അവൾ.... """" അവളെ കൊണ്ട് ഇത് എല്ലാം നടക്കുവോ വല്യേട്ട...."" കിച്ചു സംശയത്തോടെ നോക്കി... ആ.. ""അത്‌ അവൾ അഭിനയിച്ചോളും കുഞ്ഞേട്ടാ.. എന്റെ കൂടെ അവൾ ടിക്കറ്റോക് ഒക്കെ ചെയ്യുന്നത് അല്ലേ.. "" കുറുമ്പൻ ആവേശത്തോടെ കണ്ണ് തുടച്ചു... മിണ്ടിപോകരുത് അവന്റെ ഒരു ടിക്കറ്റോക്.. "" അത്‌ നിർത്തിയത് രുദ്രച്ഛന്റെ ഭാഗ്യം... "" ആഭ്യന്തരമന്ത്രി ആയിട്ട് കോൺഫിഡൻഷ്യൽ മീറ്റിംഗ് നടക്കുമ്പോൾ അങ്ങേരുടെ മുൻപിൽ തുറന്നു വച്ച രുദ്രഛന്റെ ലാപ്പിൽ ഒഫിഷ്യൽ വീഡിയോ ആണെന്നു കരുതി ഓപ്പൺ ചയ്തു കാണിച്ചത് ഇവന്റെ നവരസങ്ങൾ... അന്ന് അങ്ങേരുടെ മുൻപിൽ നിന്നും ഓടിയതാ രുദ്രച്ഛൻ.... ""കുഞ്ഞാപ്പു അത്‌ പറയുമ്പോൾ കുറുമ്പൻ കണ്ണ് പൊത്തി..... (തുടരും )

NB::: ഫ്ലാഷ് ബാക്ക് തീർന്നില്ലേ എന്ന് ചോദിക്കരുത്.. ഇത് എല്ലാം ആവശ്യം ആണെന്നു ഉറപ്പ് ഉള്ളത് കൊണ്ട് ആണ് എഴുതുന്നത്......"part 79 ഒന്ന് കൂടി വായിച്ചോളൂ ഇതിൽ പറഞ്ഞ കൂടുതൽ കാര്യവും അവിടെ ഹൈഡ് ച്യ്തത് ആണ്... പിന്നെ ശ്രീകുട്ടി ഋതുമതി ആകുന്നത് കുറുമ്പൻ കാണുന്ന ഭാഗത്തു തങ്കു പറയ്യുന്നുണ്ട് ചെക്കനെ ഏല്പിച്ചു വന്നത് ആണ് കൊച്ചിനെ എന്ന്.... ശ്രീക്കുട്ടി അവിടെ എത്തുക എന്നത് ധര്മത്തിന്റെ വിജയതിന് അനിവാര്യം ആണ് അത്‌ കൊണ്ട് നന്മയുടെ ശക്തികൾ തിന്മയുടെ ശക്തിക്കും വേണ്ടി ഒന്ന് മാറി നിന്നു...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story