ആദിശങ്കരൻ: ഭാഗം 92

adhishankaran

എഴുത്തുകാരി: മിഴിമോഹന

മിണ്ടിപോകരുത് അവന്റെ ഒരു ടിക്കറ്റോക്.. "" അത്‌ നിർത്തിയത് രുദ്രച്ഛന്റെ ഭാഗ്യം... "" ആഭ്യന്തരമന്ത്രി ആയിട്ട് കോൺഫിഡൻഷ്യൽ മീറ്റിംഗ് നടക്കുമ്പോൾ അങ്ങേരുടെ മുൻപിൽ തുറന്നു വച്ച രുദ്രഛന്റെ ലാപ്പിൽ ഒഫിഷ്യൽ വീഡിയോ ആണെന്നു കരുതി ഓപ്പൺ ചയ്തു കാണിച്ചത് ഇവന്റെ നവരസങ്ങൾ... അന്ന് അങ്ങേരുടെ മുൻപിൽ നിന്നും ഓടിയതാ രുദ്രച്ഛൻ.... ""കുഞ്ഞാപ്പു അത്‌ പറയുമ്പോൾ കുറുമ്പൻ കണ്ണ് പൊത്തി..... അത്‌ സത്യമാ കൊച്ചേട്ട.. "" എന്നിട്ട് അതും പോരാഞ്ഞു ഞങ്ങളുടെ ക്ലാസിലെ പെൺകുട്ടികൾക്ക് അയച്ചു കൊടുക്കുന്നുണ്ട്.. ഇവന്റെ വലിയ ഫാൻസ്‌ ആണ് അവർ ... സച്ചു ചുണ്ട് കൂർപ്പിച്ചു... എന്തോ ആളുകൾക്കു എന്നെ ഇഷ്ടം ആണ്.. ""ഞാൻ അവരുടെ കുഞ്ഞു വാവ അല്ലേ.... കുറുമ്പൻ മെല്ലേ തോളൊന്നു ചെരിച്ചു... നുണക്കുഴി തെളിച്ചൊന്നു ചിരിച്ചു... അയ്യടാ ഒരു കുഞ്ഞ് വാവ.. ഇപ്പോൾ പിടിച്ചു കെട്ടിച്ചാൽ പത്തുമാസം കഴിഞ്ഞാൽ ഒരു കുഞ്ഞ് വാവ കൈയിൽ ഇരിക്കും.. കിച്ചു കുറുമ്പനെ അടിമുടി നോക്കി.. താൻ കൂടുതൽ ഒന്നും പറയണ്ട.. ""

ആ പാവം കൊച്ചിന് മിണ്ടാൻ പറ്റാത്തത് കൊണ്ടാ തന്റെ ശല്യം ആരോടും തുറന്നു പറയത്തത്‍... "" വന്നപ്പോൾ തൊട്ടു അതിന്റെ പുറകെ നടക്കുവല്ലേ... കുറുമ്പൻ പറഞ്ഞതും കിച്ചു തൂണിനു മറവിൽ ഒളിച്ചു... കള്ള കണ്ണോടെ കുഞ്ഞാപ്പുവിനെ എത്തി നോക്കി.. അത്‌ കൊച്ചേട്ട.. " ഞാൻ പിന്നെ ..... നീ എല്ലാം കൂടി എന്റെ പേര് ചീത്ത ആക്കുവോ.. "" അല്ലങ്കിൽ തന്നെ എന്നെ കണ്ടു ആണ് ഇതെല്ലാം നീ ഒക്കെ പഠിക്കുന്നത് എന്നാണ് ഇവിടുത്തെ വാ മൊഴി.... അല്ലേടാ ശങ്കു... "" പറഞ്ഞു കൊണ്ട് കുഞ്ഞാപ്പു കുഞ്ഞനെ നോക്കി... "" പുറത്തേക് കണ്ണ് നട്ട് എന്തോ ആലോചനയിൽ ആണ് കുഞ്ഞൻ... നീ എന്താ ശങ്കു ആലോചിക്കുന്നത്... "" ബാൽക്കണിയുടെ ഇടത് തൂണിന്റെ വശത്തു കൂടി പുറത്തേക് കണ്ണ് നട്ടിരിക്കുന്ന കുഞ്ഞന്റെ തോളിൽ പിടിച്ചു കേശു... "" നമുക്ക് എല്ലാം പ്ലാൻ ചെയ്യേണ്ടേ... "" കുഞ്ഞൻ അവന്റെ കണ്ണുകളിലേക്കു നോക്കി... വേണം.. """ നീ പറഞ്ഞത് പോലെ നാളെ തന്നെ നമ്മൾ ഇവിടെ നിന്നും മാറുന്നു... കുഞ്ഞാപ്പു അത്‌ പറയുമ്പോൾ കുറുമ്പൻ അവന്റെ തോളിൽ പിടിച്ചു... എ.. എ.. എവിടേക്.. നിങ്ങൾ എവിടെ പോവാ..? കുറുമ്പന്റെ കണ്ണിൽ സംശയം നിറഞ്ഞു.. ദേവൂട്ട.. "" ആ ഓർമ്മകുറിപ്പിൽ നമ്മൾ കണ്ട സൈരന്ദ്രി അത്‌ കോകിലയാണ്...

അത്‌ പോലെ ഇന്ന് ഉച്ചക്ക് ആരവേട്ടൻ തിരിച്ചറിഞ്ഞ രമണിക അതും.. അതും കോകില തന്നെയാണ്.. "" രമണിക കോകിലയോ.. "" ഒരു ഞെട്ടലോടെ സച്ചുവും കിച്ചുവും മുൻപോട്ട് വന്നു... മ്മ്മ്.. "" അതേ.. കുഞ്ഞാപ്പു മെല്ലെ തലയാട്ടി... എനിക്കൊന്നും മനസിൽ ആകുന്നില്ല എന്തൊക്കയൊ നിങ്ങൾ പറയുന്നത്... കുറുമ്പന്റെ കണ്ണിൽ നിരവധി ചോദ്യങ്ങൾ നിറഞ്ഞു.. എടാ.. "" മോനെ.. "" ഏതൊരു കർമ്മം ആണെങ്കിലും അത്‌ നിഷ്ഠയോടെ ചെയ്യുന്ന വ്യക്തിക്ക് മുൻപിൽ ഒരു ഗുരു കാണും.. അതായത് ഒരു ഗുരുമുഖത്തു നിന്നു മാത്രമേ കർമ്മങ്ങൾ പഠിക്കാൻ കഴിയു എന്ന് സാരം .... നമ്മുടെ ഗുരു ആണ് അച്ഛൻ... "" അത് പോലെ കോകിലയ്ക്കും ഉണ്ട് ഒരു ഗുരു... അത് ആ ജാതവേധൻ തെണ്ടി അല്ലേ...? കിച്ചു മുൻപോട്ട് വന്നു... ജാതവേദൻ അല്ല.. """ചേന്നോത് കുറുപ്പ്... "" കുഞ്ഞൻ ചാരു പാടിയിലേക് ഇരുന്നു... കുട്ടിച്ചാത്തൻമാർ മൂന്നും സംശയത്തോടെ നോക്കി.. ( അവർക്ക് ചേന്നോത് കുറുപിനെ കുറിച്ച് അറിയില്ല അത്‌ ഇവിടെയും പറഞ്ഞിട്ടില്ല അവരോട് ).. ചേന്നോത് കുറുപ്പോ..? കുറുമ്പൻ നഖം കടിച്ചു...

അതേ.. "" ജാതവേദന് മുൻപേ ജലന്ധരൻ അതിന് മുൻപേ ചേന്നോത് കുറുപ്... ""അതാണ് അയാളുടെ ജന്മങ്ങൾ... "" കുഞ്ഞൻ മൂവരുടെയും മുഖത്തേക്ക് നോക്കുമ്പോൾ ഒരേപോലെ ഞെട്ടൽ ആണ് എല്ലവരിലും... അയ്യോ അപ്പോൾ നമ്മൾ ജാനകിയേച്ചിയെ രക്ഷിക്കാൻ പോയത് അവിടേക്കു അല്ലേ.. "" അത്‌ രുദ്രച്ഛന് അറിയാമായിരുന്നോ... സച്ചു കണ്ണൊന്നു തള്ളി... മ്മ്മ്.. "" ഉണ്ണിമയ്ക്കും സഞ്ചയമായ്ക്കും അറിയാമായിരുന്നു... "" അവർ അറിഞ്ഞു കൊണ്ട് ആണ് ചേന്നോത് നമ്മളെ പറഞ്ഞൂ വിട്ടത്... കുഞ്ഞാപ്പു മറുപടി നൽകി.. എന്നിട്ടാണോ ആ കള്ളകിളവന്മാർ പിഞ്ചു പൈതൽ ആയ എന്നെ ആ ദുരന്തം തള്ളയുടെ മുന്പിലേക് പറഞ്ഞു വിട്ടത്... "" കുറുമ്പൻ ചുണ്ട് പുളുത്തി.. ദേവൂട്ട അവിടെ ഒരു അപകടം അച്ഛൻ പ്രതീക്ഷിച്ചു... "" ഒരുപക്ഷെ സൈരന്ദ്രിയുടെ പുനർജ്ജന്മം തന്നെ പ്രതീക്ഷിച്ചു കാണും... "" നമുക്ക് കൂട്ടായി അച്ഛനോ ഉണ്ണിമായോ വന്നാൽ നമ്മൾ ഉൾവലിയും.. സ്വയം തിരിച്ചറിയാൻ നമുക്ക് കഴിയണം..അതിനായി അവർ വഴിമാറി... അവർ ചെയ്തത് ശരിയാണ്...

കുറുമ്പന്റെ തോളിൽ കൈ വച്ചു കുഞ്ഞൻ.. വല്യേട്ട..."" അപ്പോൾ അമ്മച്ചിയെ ഛെ "" രമണികയെ ആരവേട്ടന് എങ്ങനെ അറിയാം.... "കുറുമ്പൻ അവന്റെ കണ്ണുകളിൽ ഉറ്റു നോക്കി.. മ്മ്ഹ.. "" കുഞ്ഞൻ ഒന്ന് മൂളികൊണ്ട് മൂവരുടെയും അടുത്തേക് നീങ്ങി നിന്നു... നിങ്ങൾ പലപ്പോഴും ചോദിക്കാറില്ലേ എന്താണ് ആരവേട്ടന് സംഭവിക്കുന്നത് എന്ന്... ജാനകിയെ കാണുമ്പോൾ അദ്ദേഹത്തിൽ വരുന്ന മാറ്റം... "" അതിന് അർത്ഥം എന്തെന്ന് ..... "" ഒരിക്കൽ ഇരികത്തൂർ മനയുടെ അവകാശി ആയിരുന്നു അദ്ദേഹം.... വിഷ്ണുവർദ്ധൻ.. "" മൂന്നാം വയസിൽ എന്റെ കയ്യാൽ കേദരനാഥനു സമർപ്പിച്ച മുത്ത് അഞ്ഞൂറ് വർഷങ്ങൾക് മുൻപ് ഇരിക്കത്തൂർ മനയിൽ എത്തിച്ച മനുഷ്യൻ...അദ്ദേഹത്തിന്റെ കാര്യസ്ഥൻ ആയിരുന്നു മഹാകാളിയുടെ ഉപാസകൻ ആയിരുന്ന ചേന്നോത് കുറുപ്പ് ജലന്ധരന്റെ പൂർവ ജന്മം ആണ്. ... ജാനകി വരയ്ക്കുന്ന ചിത്രങ്ങളിൽ അഞ്ഞൂറ് വർഷങ്ങൾ മുൻപുള്ള ഇരികത്തൂർമനയും വിഷ്ണുവർധനും ദത്തനും പദ്മയും ഉണ്ട്... ഒരുപക്ഷേ അദ്ദേഹത്തിന്റെ സഹോദരി ആയിരിക്കാം പദ്മാ അതായത് ജാനകി.... കുഞ്ഞൻ പറയുന്നത് ശ്രദ്ധയോടെ കേട്ടു നിന്നു കുട്ടികൾ .. അപ്പോൾ രമണിക...അത്‌ ആരാ..?

സച്ചുവിന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു... ആ ചോദ്യത്തിന് ഉത്തരം തേടി തന്നത് ആരാണ് എന്ന് അറിയുമോ.. കുഞ്ഞൻ സച്ചുവിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ ഇല്ല എന്ന് തലയാട്ടി... സാക്ഷാൽ ചതുർമുഖൻ... കുഞ്ഞൻ നേർമ്മയായ് ചിരിച്ചു... കണ്ണുകൾ ഔട്ട്ഹൗസിലെ നേർത്ത വെളിച്ചത്തിലേക്കു പോയി... സച്ചു.. "" ചേന്നോത് തറവാട്ടിൽ നിന്നും കോകിലാ അധികം പുറത്തേക് പോയിട്ടില്ല അത്‌ മാത്രം അല്ല ജാതവേദൻ അവിടേക്കും വന്നിട്ടില്ല അച്ഛനാൽ വർഷങ്ങളോളം തളർന്നു കിടന്നവൻ ആണ് അയാൾ... അപ്പോൾ അവൾ എങ്ങനെ ആഭിചാരകർമ്മങ്ങൾ ഹൃദിസ്ഥം ആക്കി.."" ആരാണ് അവൾക്കു പിന്നിൽ ഉള്ളതെന്ന ചോദ്യം ഞങ്ങളുടെ മനസിനെ മഥിച്ചപ്പോൾ സംശയം തോന്നി ഒരുപക്ഷെ പൂർവ്വജന്മത്തിൽ അവൾ ജലന്ധരൻ എന്ന ഗുരുമുഖത്തു നിന്നും പഠിച്ചത് ആണ് ഇന്ന് ചെയ്തു കൂട്ടുന്ന കര്മ്മങ്ങൾ...ജലന്ധരൻ എന്ന ഗുരുമുഖത്തു നിന്നും സൈരന്ദ്രി നേടി എടുത്ത കഴിവുകൾ..പക്ഷെ... പക്ഷെ അവിടെയും ഒരു ചോദ്യം ബാക്കി വന്നു സൈരന്ദ്രി ജലന്ധരനു സഹോദരി അല്ല പാടത്തിനു അക്കരെ നിന്നും വന്ന ഒരു സ്ത്രീ അത്‌ മാത്രം ആണ് അല്ലേ .... ആ അതേ വാല്യേട്ട ആ ഓർമ്മ കുറിപ്പിൽ അങ്ങനെ തന്നെ ആണ് പറയുന്നത്...

കിച്ചു തലയാട്ടി... എങ്കിൽ ഏത് ജന്മം ആണ് രക്തബന്ധത്തിന്റെ കെട്ടുകൾ അവരെ മുറുക്കിയത്... !" ചേന്നോത് കുറിപ്പിലൂടെ ആണോ എന്ന സംശയം ഉള്ളിൽ നിറഞ്ഞു... കുഞ്ഞൻ ചാരു പടിയിലേക് കൈകൾ കുത്തി... ചേട്ടായി എങ്ങനെ അത് അറിഞ്ഞു ...? ദേവൂട്ടൻ സംശയത്തോടെ നോക്കി... എടാ പൊട്ടാ ഇന്ന് ആരവിനെ ഉണർത്താൻ പോയ മാളു നിന്നോട് എന്തെങ്കിലും പറഞ്ഞോ.. ""കുഞ്ഞാപ്പു കുറുമ്പനെ കണ്ണ് കൂർപ്പിച്ചു നോക്കി... ആഹ്.. പറഞ്ഞു ആ അമ്മച്ചി ആരവേട്ടനെ കൊല്ലും എന്ന്....അവളാ കൊന്നത് എന്നൊക്കെ വിളിച്ചു കൂവി.. "" ദേ അതും പറഞ്ഞു എന്റെ കൈ മാന്തി പിന്നി എടുത്തു.. "" സ്സ്... "" കുറുമ്പൻ ആ മുറിപ്പാടിൽ ഒന്ന് ഊതി... ( part 81) പറയാതെ... പ.. പ.. പറഞ്ഞതാടാ അവളുടെ താലി സ്.. സ്.. സംരക്ഷിക്കാൻ.. നമ്മുടെ കുഞ്ഞ് പെങ്ങൾ അല്ലേടാ അവൾ.... കുഞ്ഞാപ്പുവിന്റെ ശബ്ദം ഇടറി.. കൊച്ചേട്ട.. "" ഞാൻ അത്‌ തമാശ ആയിട്ടാണ് എടുത്തത് ഓരോന്ന് കണ്ട് പേടിച്ച ഹാങ്ങ്‌ഓവർ ആകും എന്ന് കരുതി..... കുറുമ്പന്റെ കണ്ണ് നിറയുമ്പോൾ സച്ചുവും കിച്ചുവും കണ്ണി തുടച്ചു...

ആ നീ ആ സമയം ആ കിളിപോയവന്റെ പുറകെ പോയില്ലേ.. "" അപ്പോൾ അവൾ ആരവേട്ടനോടും ഇത്‌ തന്നെ ആണ് പറഞ്ഞത്.. "" കോകിലാ ഏട്ടനെ കൊല്ലും എന്ന്..... ആ നിമിഷം അവർക്ക് അടുത്തേക് ചേട്ടായി കടന്ന് ചെല്ലുമ്പോൾ അവളുടെ കണ്ണുകളിലെ ഭയം കണ്ടു.. "" അവിടെ മാളുവിന്റ വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു....കുഞ്ഞൻ പല്ല് കടിച്ചു... ആ വാക്കുകൾ ഉച്ഛരിച്ചു... ( part 81.....അതിൽ പറയുന്നുണ്ട്... ചിത്രൻ മാളുവിനെ സംശയത്തോടെ നോക്കുന്നത് ) """അവളാ കൊന്നത് """"""...ഇനിയും കൊല്ലും.... "" ആ വാക്കുകൾ അദ്ദേഹത്തിൽ സംശയം നിറച്ചു... "" അവളാണ് കൊന്നത് എന്ന് മാളു വിളിച്ചു പറയണം എങ്കിൽ അത്‌ വെറുതെ ആവില്ല... "" ഒരു നിമിഷം ചതുർമുഖൻ വിഷ്ണുവർദ്ധനിലേക് സഞ്ചരിച്ചു.. ഒരുപക്ഷേ നമ്മൾ സംശയിക്കും പോലെ ചേന്നോത് കുറുപ്പിന് ഒരു സഹോദരി ഉണ്ടെങ്കിൽ അവളെ വിഷ്ണുവർദ്ധൻ കണ്ടിട്ടുണ്ടാകണമല്ലോ... കുഞ്ഞൻ പറയുമ്പോൾ സച്ചു അവന്റെ തോളിൽ പിടിച്ചു... അതേ വല്യേട്ട...തീർച്ചയായും കണ്ടിരിക്കണം.. മ്മ്മ്.. ""

ആ സംശയം ഉറപ്പിക്കാൻ വേണ്ടി ആണ് അന്ന് പോകാൻ നിന്ന ആരവേട്ടനെ അദ്ദേഹം തടഞ്ഞത്... ഊണ് മേശയിൽ കോകിലയ്ക്കു മുന്പിലേക് ആരവേട്ടനെ കൊണ്ട് വന്നത്... കുഞ്ഞൻ പറഞ്ഞു തീർന്നതും കുഞ്ഞാപ്പു മുന്പോട്ട് വന്നു ... ( part 85...ഇൽ ആരവ് രമണികയെ തിരിച്ചറിയുന്നു..) ഒരിക്കൽ പോലും കോകിലയെ നേരിൽ കണ്ടിട്ടില്ലാത്ത ആരവേട്ടൻ ആ നിമിഷം അവിടെ കണ്ടത് രമണികയെ ആണ്... "മ്മ്ഹ.. "" കുഞ്ഞാപ്പു ഒന്ന് ചിരിച്ചു.. ഈ സംശയങ്ങൾ ചേട്ടായി അപ്പോൾ തന്നെ മെസ്സേജ് ചെയ്തിരുന്നു... അത്‌ കൊണ്ട് ലെച്ചു ആണ് നൈസ് ആയിട്ട് കോകിലയെ അരവേട്ടന്റെ മുന്പിലേക് പറഞ്ഞു വിട്ടത്... "" അത്‌ എന്തായാലും നന്നായി.. "" മരണിക അമ്മച്ചിയുടെ കൊരവള്ളി തേറ്റ കൊണ്ട് കുത്തി പൊട്ടിക്കാഞ്ഞത് ഭാഗ്യം.. "" അ..അല്ല അതിന് നിങ്ങൾ എന്തിനാ മാറി നില്കുന്നത്... കുറുമ്പൻ സംശയത്തോടെ നോക്കി.. ദേവൂട്ട പൂർവ്വജന്മത്തിലെ ഓർമ്മകൾ അവൾക്കു കൂട്ടായ് ഉണ്ടെങ്കിൽ അവൾ എന്നെ നിരീക്ഷിക്കും.. കാരണം എന്റെ സാന്നിദ്യത്തിൽ മാത്രമേ ശ്രീക്കുട്ടിക്ക് ആ കർമ്മം പൂർത്തി ആക്കാൻ കഴിയൂ..

"" അവൾക്കു ഒരു സംശയം പോലും വന്നു ചേരാതെ ഇത് വരെ കാത്തു.. അവസാനം അത് തകരാൻ പാടില്ല.... അങ്ങനെ വന്നാൽ ശ്രീകുട്ടി.... കുഞ്ഞൻ ചുണ്ട് കൂട്ടി പിടിച്ചു.... വേണ്ട.. "" അവളെ വച്ചൊരു റിസ്ക് വേണ്ട വല്യേട്ട..."" നിങ്ങൾ പറയും പോലെ ഞാൻ അനുസരിക്കാം.. കുറുമ്പൻ കുഞ്ഞനെ പിടിക്കുമ്പോൾ അവന്റെ കൈ വിറച്ചു... 💠💠💠💠 (Present ) ഓർമ്മയിൽ നിന്നും പുറത്ത് വരുന്ന കുഞ്ഞന്റെ ചുണ്ടിലെ പരിഹാസം കാൺകെ കോകിലാ പല്ല് കടിച്ചു.... അവരുടെ ശിരസ്സിലെ പഞ്ഞികെട്ടിൽ നിന്നും ചോര തുള്ളികൾ താഴേക്കു പതിച്ചു... അമ്മച്ചി മുഖം ഇങ്ങനെ വലിച്ചു കേറ്റാതെ... പത്തു പന്ത്രണ്ട് സ്റ്റിച് ഉള്ളത് അല്ലേ... കുറുമ്പൻ ആ ചോര തുള്ളിയിലേക് ചുണ്ട് പുളുത്തി നോക്കി... പോടാ.. "" പീറചെറുക്കാ... കോകിലാ മുഖം കോട്ടി... ദേ പെണ്ണുമ്പിള്ളേ പണ്ട് നിങ്ങൾ ഇങ്ങനെ ഒക്കെ വിളിക്കുമ്പോൾ ഞാൻ മിണ്ടാതെ നിന്നത് എന്റെ പെണ്ണിനെ ഓർത്താ... "" മാമനും അമ്മച്ചിയും ആണെന്നു നോക്കില്ല ഞാൻ... വേലിൽ കുത്തി പളനി കൊണ്ട് എന്റെ അണ്ണാച്ചിമാർക് ഇട്ടു കൊടുക്കും ഞാൻ.... കുറുമ്പൻ അത്‌ പറയുമ്പോൾ ശ്രീകുട്ടി കൊലുന്നനെ ചിരിച്ചു.. ശേ.."" നാണം കൊണ്ട് നഖം കടിക്കുന്നവനെ പുറകിൽ നിന്നും സച്ചു ഒന്ന് തള്ളി.. മ്മ്ഹ..

""ചേന്നോത് കുറുപ്പിന്റെ സഹോദരി... "" രമണിക...നീ എന്താ വിചാരിച്ചത് ആരവ് എന്ന മനുഷ്യനിലെ വിഷ്ണുവർദ്ധനിലേക് നീ കടന്നു ചെന്നു എന്നോ... "" അല്ലടി ......മോളേ ചതുർമുഖൻ വിഷ്ണുവർദ്ധനെ നിന്റെ മുന്പിലേക് കൊണ്ട് വന്നത് ആണ്..... കുഞ്ഞൻ അത് പറയുമ്പോൾ കോകിലയുടെ കണ്ണുകൾ ചിത്രനെ അടിമുടി ചൂഴിഞ്ഞു.. അതേടി.. "" തിരികെ പോകാൻ നിന്ന ആരവിനെ പിടിച്ചു നിർത്തിയത് അതിന് വേണ്ടി മാത്രം ആണ്.. ചിത്രൻ പല്ല് കടിച്ചു.... ""മ്മ്ഹ....അവന്റെ വിഷ്ണുവർദ്ധനിലേക്കുള്ള മാറ്റത്തെ നീ ഭയത്തോടെ നോക്കി കാണുമ്പോൾ ഞങ്ങൾ അവനിലൂടെ രമണികയെ അറിഞ്ഞു കഴിഞ്ഞിരുന്നു.. ചിത്രന്റെ മുഖത്ത് പുച്ഛം നിറഞ്ഞു. എടി ഞങ്ങൾ ബാഗും തൂക്കി പോകുമ്പോൾ നിന്റെ മുഖത്ത് വിരിഞ്ഞ ആ സന്തോഷം ആനന്ദം... അതിന് പിന്നാലെ ആയിരുന്നു വല്യൊതെ പിള്ളേർ... ""നീ അത്‌ ആഘോഷം ആക്കി പാലടപ്രഥമനിൽ മരുന്നു കലക്കി പോകുമ്പോൾ നീ അറിഞ്ഞില്ല അല്ലേ അത്‌ പിള്ളേർ മാറ്റും എന്ന്.... "" കുഞ്ഞാപ്പു ചിരിയോടെ നോക്കി...... നീ രുക്കുഅമ്മയെയും ഇവളെയും കൊണ്ട് രാത്രി ഇറങ്ങുമ്പോൾ രണ്ട് കണ്ണുകൾ ഉറങ്ങാതെ കിടന്നു ഞങ്ങളുടെ ആവണി അമ്മ.. ""..

അതേടി പുല്ലേ.. നിനക്ക് പിന്നാലെ തന്നെ ഞങ്ങൾ ഉണ്ടായിരുന്നു...നീ ഇവരെ കൊണ്ട് പുറപ്പെട്ടതും മറ്റൊരു വഴിയേ ഇവരും നിനക്ക് മുൻപേ ഇവിടെ വന്നു കഴിഞ്ഞിരുന്നു.... കുഞ്ഞാപ്പുവിന്റെ കണ്ണുകളിൽ കനൽ എരിഞ്ഞു.... കൊച്ചേട്ട എന്റെ അമ്മ... "" ശ്രീക്കുട്ടി നിറ കണ്ണുകളോടെ കുഞ്ഞാപ്പുവിന്റെ ഷർട്ടിൽ പിടിച്ചു... രുക്കുഅമ്മയ്ക്കു ഒന്നും ഇല്ലടാ.. "" സേഫ് ആയി ഇരികത്തൂർ എത്തിയിട്ടുണ്ട്.... കുഞ്ഞാപ്പു അവളുടെ നെറുകയിൽ മെല്ലെ തലോടി.. രുദ്രച്ഛനും ഉണ്ണിമായും ചന്തുമായെയും ആ വട്ടനെയും കൊണ്ട് ഇരികത്തൂർ പോയപ്പോൾ എന്തൊരു സന്തോഷം ആയിരുന്നു അമ്മച്ചിക്ക്... ""വല്യേട്ടനും കൊച്ചേട്ടനും കൂടി പോയപ്പോൾ പിന്നെ പടക്കം പൊട്ടിക്കാൻ ഉള്ള ആവേശം ആയിരുന്നു... കിച്ചു അവിടെ ഇരുന്ന ഒരുപിടി അവിൽ എടുത്ത് വായിലേക്ക് ഇടാൻ പോയതും ചിത്രൻ അത്‌ തട്ടി കളഞ്ഞു... എന്തേലും വിഷം ചേർത്തത് ആയിരിക്കും പൊട്ടാ.. """ ഏയ് വിഷം ഒന്നും ഇല്ല ചേട്ടായി അങ്ങനെ ആണേൽ ഇവൻ എപ്പോഴേ ചത്തു വീഴും... കിച്ചു കൈ ചൂണ്ടിയതും ചിത്രന്റെ കണ്ണൊന്നു തള്ളി... അവിടെ ഇരിക്കുന്ന അവലും മലരും വായിലേക്ക് വയ്ക്കുന്ന ആകാശ്... "" ഇവന്റെ കാര്യം.. "" ചിത്രൻ ചുണ്ട് കടിച്ചു... ജാതവേദാ ..

""ചേന്നോത് കുറുപ്പ് എന്ന നീചനായ കാളി ഉപാസകൻ ഓരോ ജന്മങ്ങളിൽ ഋതുമതി ആയ കന്യകമാരെ ബലി നൽകി വീണ്ടെടുക്കുന്ന പൂർവ്വജന്മ സിദ്ധിക്ക് ഇന്ന് ഇവിടെ അറുതി വരുത്തി... മ്മ്ഹ്ഹ്.. "" ഗ്ഗ്... "" ഗ്ഗ്....  നീചമന്ത്രങ്ങൾ ഉരുവിടുന്ന അയാളുടെ കണ്ണുകൾക് ചുറ്റും കരിനീല നിറം പടർന്നു.... "" ആദിശങ്കര.... "" ഞാൻ തോറ്റു പിന്മാറി എന്ന് നീ ഒരിക്കൽ പോലും കരുതേണ്ട...നിന്നിലെ ശക്തിയെ അറുത്തെടുത്തു ജീവശവം ആയി ഇവൾക് ഞാൻ നൽകും.... "" നിന്റെ ബീജത്തിൽ ഇവളിൽ ഉരുവാകുന്ന കുഞ്ഞുങ്ങൾ നാളെ ഈ ലോകത്തിൽ തിന്മയുടെ പ്രതിരൂപം ആയി മാറും... അയ്യേ.. "" എന്നെ ആ പിള്ളേർ കൊച്ചച്ച എന്ന് വിളിച്ചാൽ കാലേ വാരി നിലത്തടിക്കും ഞാൻ... "" കുറുമ്പൻ കിച്ചുവിന്റെ ചെവിയിൽ പറഞ്ഞതും ഒരു ചവുട്ട് കൊടുത്തവൻ... ഇവളിൽ എനിക്ക് കുഞ്ഞോ... കുഞ്ഞന്റെ മുഖത്ത് പുച്ഛം നിറഞ്ഞു കണ്ണുകൾ കോകിലയിലേക് പോയി..... പല്ലൊന്നു കടിച്ചവൻ "" നീ കരുതി ഇരുന്നോ നിനക്കുള്ള സമ്മാനം അത്‌ പുറകെ വരും..... എന്റെ കുഞ്ഞുങ്ങൾ ആയിട്ട് അല്ല... ഭദ്രയുടെ രൂപത്തിൽ..... ഒരിക്കലും ഇല്ല ആദി"" ... അവൾക് എന്നെ കൊല്ലാൻ കഴിയില്ല.. നിങ്ങൾ ചെയ്തൊരു ബുദ്ധശൂന്യത അത്‌ ആണ് ഇന്നെന്റെ ശക്തി...

നീ എന്നിലേക്കു തന്നെ വന്നു ചേരണം എന്നത് ആണ് വിധി... "" ഹഹ.. ഹഹ... അതിനുള്ള കാരണം നീ തന്നെ തുറന്നു തന്നു..... ഹ.""ഹാ... കോകിലയിൽ ശൃങ്കാരം നിറഞ്ഞു... ആ സമയം ത്രിമൂർത്തികൾ സംശയത്തോടെ പരസ്പരം നോക്കി... കുഞ്ഞന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു... ആദി.. ""നിന്നെ ഞാൻ മോഹിച്ചത് ആഗ്രഹിച്ചത് പാതി വഴിയിൽ ഉപേക്ഷിക്കാൻ അല്ല.... എന്റെ സ്നേഹം അത്‌ ആത്മാർഥമാണ്... "" നീ അത്‌ മനസിലാക്കി എല്ലാം ഉപേക്ഷിച്ചു എന്നിലേക്ക് വരൂ..."" നോക്കു പ്രകൃതി പോലും നമ്മുടെ കൂടിച്ചേരലിനു വേണ്ടി കാത്തിരിക്കുന്നു.. കോകിലാ കണ്ണുനിറച്ചു കൊണ്ട് മുന്പിലേക് വന്നതും ഞെട്ടി ഒന്ന് നിന്നു......തന്റെ മുന്പിലേക് വന്നു വീണുടയുന്ന മൺപാത്രങ്ങൾ........" ദേ കള്ളകിളവി പ്രായം നോക്കി വേണം പ്രേമിക്കാൻ ഇറങ്ങാൻ... "" രാമായണം ചൊല്ലി മൂലേ കുത്തി ഇരിക്കേണ്ട സമയം ആയി തള്ളയ്ക്ക്...കൊച്ചിനെ ഉണ്ടാക്കാൻ ഇറങ്ങിയിരിക്കുന്നു... കിച്ചു കൈയൊന്നു കുടഞ്ഞു...... കുഞ്ഞേട്ടാ ഈ പ്രായത്തിൽ കൊച്ച് ഉണ്ടക്കത്തില്ല എന്ന് കൂടി പറഞ്ഞ് കൊടുക്ക് അമ്മച്ചിക്.. ""IVF ന് ഒക്കെ ചിലവ് കൂടുതലാ.. കുറുമ്പൻ സച്ചുവിന്റെ ചെവിയിൽ പറഞ്ഞു.. അത്‌ നിനക്ക് എങ്ങനെ അറിയാം..

"" സച്ചു തല പുറകോട്ടു ചരിച്ചു.. ഈ തള്ളയ്ക്ക് ഷഷ്ടി പൂർത്തി ആയതാ.. "" മുടി പോയപ്പോൾ കണ്ടില്ലേ ചുളിവ് വീണു തുടങ്ങിയത്... ഒന്ന് മിണ്ടാതെ ഇരിക്കുവോ ദേവൂട്ട.. "" നമ്മൾ കുറച്ചു സീരിയസ് ആകണം... സച്ചു ചുണ്ട് കൂട്ടി പിടിക്കും മുൻപേ കുറുമ്പനും കിച്ചുവും കൂടി അവിടെ ഇരുന്ന വസ്തുക്കൾ ആ ഹോമകുണ്ഡത്തിലേക്ക് എറിഞ്ഞു...... "" ഞങ്ങളും... ""ആവേശത്തോടെ സച്ചുവും ആകാശും അവിടെക്ക് ചാടി വീണു... എടാ പിള്ളേരെ "" ജാതവേദൻ മുന്പോട്ട് ആഞ്ഞു... "" നിർത്തെടാ നിന്റെ എല്ലാം അഹങ്കാരം... "" അയാളുടെ കണ്ണുകൾ നിന്നു കത്തുമ്പോൾ ത്രിമൂർത്തികളുടെ ചുണ്ടിൽ ചിരി വിടർന്നു... .. "" മാമ.. "" മാമന് പണ്ട് ഒരു എണ്ണതോണി ഇല്ലാരുന്നോ പണ്ട് ഞങ്ങളുടെ രുദ്രച്ഛൻ കമഴ്ത്തി കളഞ്ഞത്... അത്‌ ഇവിടെ ഉണ്ടോ ... "" ഒന്ന് കമഴ്ത്തി കളയാനാ... കുറുമ്പൻ ജാതവേദന്റെ വയറിൽ ഒന്നു കുത്തി.... ഗ്ഗ്ഹ്ർ... "" എടാ.............."" പല്ല് കടിച്ചു കൊണ്ട് മുന്പോട്ട് ആഞ്ഞു അയാൾ.. എന്റെ അമ്മോ ഇല്ലങ്കിൽ അത്‌ പറഞ്ഞാൽ പോരെ ഇങ്ങനെ പേടിപ്പിക്കണോ... "" തുപ്പൽ മൊത്തം മുഖത്ത് തെറിച്ചു....

""കുറുമ്പൻ മുഖം തുടച്ചു.... മതിയെടാ.. "" അല്ലങ്കിൽ തന്നെ എല്ലാം കേട്ട് അങ്ങേരുടെ കിളി പോയി.. "" കുഞ്ഞാപ്പു പിള്ളേരെ അടുത്തേക് വിളിച്ചു.. .. ... ഒരു പണി കൂടി ബാക്കി ഉണ്ട് കൊച്ചേട്ട....കുറുമ്പൻ ശ്രീക്കുട്ടിയുടെ നേരെ തിരിഞ്ഞു.. ""നിനക്ക് അമ്മച്ചിക് ഇട്ടു ഒന്ന് പൊട്ടിക്കണ്ടേടി .... ആാാാ വേണം..... """ പെണ്ണ് പറഞ്ഞ് തീരും മുൻപേ കുറുമ്പൻ പുറകിൽ കൂടി അവളെ വലിച്ചു പൊക്കി എടുത്തതും ആ നിമിഷം തന്നെ പെണ്ണിന്റെ രണ്ട് കാലുകളും മുന്പോട്ട് ആഞ്ഞു അത്‌ കോകിലയുടെ ഉദരത്തിൽ പതിഞ്ഞതും കുറുമ്പനും ശ്രീക്കുട്ടിയും പുറകോട്ടു വീഴുമ്പോൾ ഉദരം പൊത്തി നിലത്തക്ക് ഇരുന്നു കോകിലാ... അവരുടെ കാല്പാദത്തിലൂടെ രക്തം താഴേക്കു ഒലിച്ചിറങ്ങി... അമ്മേ എന്റെ നടു... ""എടുത്ത് മാറ്റെട രണ്ടിനേം... ... കമഴ്ന്നു കിടന്ന കുഞ്ഞാപ്പുവിന്റെ ശബ്ദം ഉയർന്നതും കുഞ്ഞനും ചിത്രനും കണ്ണ് തള്ളി... അയ്യോ കൊച്ചേട്ടൻ... "" സച്ചു വാ പൊത്തി.. ഇങ്ങേരു ഇതിനു ഇടയ്ക്ക് എങ്ങനെ വന്നു... "" പറഞ്ഞ് കൊണ്ട് സച്ചുവും കിച്ചുവും കൂടി രണ്ട് കുറുമ്പിനെയും പൊക്കുമ്പോൾ കുഞ്ഞാപ്പു കമഴ്ന്നു കിടന്നു കൊണ്ട് ഒന്ന് പുഷ്അപ്പ്‌ ചെയ്തു..... അയ്യോ കൊച്ചേട്ട സൂര്യനമസ്കാരം ചെയ്യാൻ ഇനി സമയം ഉണ്ട്.. "" ഓ.. "" ഡെഡിക്കേഷൻ.. കുറുമ്പൻ മുതുക് ഒന്ന് തട്ടി...

പോടാ ജന്തു നിന്നോട് ആരാ ഇവളെ വലിച്ചു പൊക്കാൻ പറഞ്ഞത്... "" മുടിഞ്ഞ വെയിറ്റ്.. കുഞ്ഞാപ്പു എഴുനേറ്റ് വരുമ്പോൾ ചിത്രനും കുഞ്ഞനും ആകാശും ചിരി അടക്കി... അത്‌ പിന്നെ അവന് ഒറ്റയ്ക്കു അവളെ താങ്ങില്ല അതിന് സപ്പോർട്ട്ന് പോയതല്ലേ.. പണി ആകും എന്ന് വിചാരിച്ചില്ല.. "" കുഞ്ഞാപ്പു ചമ്മലോടെ നോക്കുമ്പോൾ കുഞ്ഞൻ ചിരിയോടെ തലയാട്ടി.... ആഹ്ഹ്.. "" ഉദരത്തിൽ കൈ വച്ചു തേങ്ങുന്നളെ ജാതവേദൻ വലം കയ്യാലെ ചേർത്തു... മോളേ... "" ... ...അവരെ ഒരു മൂലയിലേക് ഇരുത്തി ചാടി എഴുനേറ്റു അയാൾ....... "" അപ്പോഴും അവളിൽ നിന്നും രക്‌തം ഒലിച്ചിറങ്ങി... ആദിശങ്കര.... "" !!!!!!! അയാളുടെ ശബ്ദം അവിടെ ആകെ പ്രതിധ്വനിക്കുമ്പോൾ കുഞ്ഞന്റെ കൈകൾ പുറകിൽ മാറ്റി വച്ചിരിന്ന വാളിൽ പിടി മുറുക്കി.... കണ്ണുകളിൽ അഗ്നി ആളിക്കത്തി.... "" ചുണ്ടുകൾ വിറ പൂണ്ടു...."" അയാളുടെ കഴുത്തിനെ ലക്ഷ്യമാക്കി ആ വാൾമുന പായുമ്പോൾ ഒരു നിമിഷം കുട്ടികൾ ശ്വാസം അടക്കുമ്പോൾ .... "" ജലന്ദരന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..... അയാളുടെ കണ്ണുകൾ നാലു ചുവരിലേക് പോയി.... രക്തദാഹികൾ ആയ നാലു ചാത്തൻമാരുടെ കണ്ണുകൾ അവിടെ തെളിഞ്ഞു വന്നു...... ആദിശങ്കര അരുത്.................... """"""""""""""""""

പുറകിൽ നിന്നും ആരാവിന്റ ശബ്ദം ഉയർന്നു വന്നതും ഒരു പിടച്ചിലോടെ ആ വാൾ താഴേക്കു ഇട്ടു കുഞ്ഞൻ.... ആരവേട്ടൻ... "" കുഞ്ഞന്റെ കണ്ണുകൾ നാലുപാടും പാഞ്ഞു....... ആദി... "" നീ എന്താ ഈ കാണിക്കുന്നത് ... "" നിനക്ക് ഇയാളെ ഈ നിമിഷം ഒന്നും ചെയ്യാൻ കഴിയില്ല.. ഓടി വന്നു കുഞ്ഞനെ പുറകോട്ടു മാറ്റി ആരവ്.... വിഷ്ണുവർദ്ധൻ....... """"ജാതവേദന്റെ ചുണ്ടുകൾ മന്ത്രിച്ചു..... കണ്ണുകൾ വികസിച്ചു... അതേടാ... "" വിഷ്ണുവർദ്ധൻ തന്നെ... നേർക്കു നേർ ഞാൻ വന്നു കഴിഞ്ഞു.... കുഞ്ഞനെ പുറകോട്ടു തള്ളി മാറ്റി ജാതവേദന് മുന്പിലേക് നീങ്ങി നിന്നു ആരവ്... """"ആ കണ്ണുകളിലെ തീഷ്ണതയിൽ പുറകോട്ടു ഒന്ന് തല വെട്ടിച്ചു ജാതവേദൻ.......

മരണത്തിനു തൊട്ടു മുൻപുള്ള വിഷ്ണുവര്ധന്റെ വാക്കുകൾ അയാളുടെ ചെവിയിൽ മുഴങ്ങി കേട്ടു.."""" """""കുറുപ്പേ """...... ഇരികത്തൂർ മനയുടെ അറയിൽ നിന്നും നിനക്ക് ഒരിക്കലും ആ മുത്ത് കൈവശപ്പെടുത്താൻ കഴിയില്ല........ ഇതിന്റെ അവകാശിയുടെ തിരുനടയിൽ ഒരിക്കൽ ഇത് എത്തി ചേരും..... വരും എന്റെ ഇന്ദുചൂഡനും സത്യഭാമയും...... ഈ മനയിൽ തന്നെ അവർ പുനർജനിക്കും.......അവരുടെ മകന്റെ കയ്യാൽ നിന്റ അന്ത്യം കുറിച്ചിരിക്കും............ """എത്ര പുനർജ്ജന്മം നീ എടുത്താലും അവൻ വരും നിന്നെ തേടി വരും............ "" അവന് ഒപ്പം ഞാനും പുനർജനിക്കുന്ന ആ ജന്മം നിന്റെ അന്ത്യം നടന്നിരിക്കും .... നിന്റ മുൻപിൽ ഞാൻ വരുന്ന നിമിഷം മുതൽ അവൻ ഇന്ദുചൂഢന്റെ മകൻ വൈരാഗി ആയിരിക്കും....."" ( തുടരും )

Nb::: ഫ്ലാഷ് ബാക്ക് ഏറെക്കുറെ തീർന്നു.... ഇനി അറിയേണ്ടത് രുക്കുവിനു എന്ത്‌ പറ്റി..? ആരവ് എങ്ങനെ അവിടെ വന്നു...? part 81 മാളു പറയുന്നുണ്ട് കോകിലാ ആരവിനെ കൊല്ലും എന്ന്. ആ ഭയം ചിത്രൻ സംശയത്തോടെ ആണ് നോക്കി കണുന്നത്... അത്‌ ഉറപ്പിക്കാൻ ആണ് ആരവിനെ അവിടെ നിർത്തിയതും ഊണ് മേശയിൽ ഇരുവരെയും തമ്മിൽ മുഖാമുഖം കാണിച്ചതും.. part 85....അവിടെ പിള്ളേരുടെ മുൻപിൽ കോകിലയുടെ രമണിക എന്ന് ഭാവം തെളിഞ്ഞു വന്നു.... ചില നന്മയ്ക്കു വേണ്ടി ആർവിലെ വിഷ്ണുവർദ്ധൻ ഉണരേണ്ടത് ആവശ്യം ആണ്... അത്‌ മഹാദേവന്റെ ലീല മാത്രം അത്‌ നാളെ അറിയാം.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story