ആദിശങ്കരൻ: ഭാഗം 93

adhishankaran

എഴുത്തുകാരി: മിഴിമോഹന

"""""കുറുപ്പേ """...... ഇരികത്തൂർ മനയുടെ അറയിൽ നിന്നും നിനക്ക് ഒരിക്കലും ആ മുത്ത് കൈവശപ്പെടുത്താൻ കഴിയില്ല........ ഇതിന്റെ അവകാശിയുടെ തിരുനടയിൽ ഒരിക്കൽ ഇത് എത്തി ചേരും..... വരും എന്റെ ഇന്ദുചൂഡനും സത്യഭാമയും...... ഈ മനയിൽ തന്നെ അവർ പുനർജനിക്കും.......അവരുടെ മകന്റെ കയ്യാൽ നിന്റ അന്ത്യം കുറിച്ചിരിക്കും............ """എത്ര പുനർജ്ജന്മം നീ എടുത്താലും അവൻ വരും നിന്നെ തേടി വരും............ "" അവന് ഒപ്പം ഞാനും പുനർജനിക്കുന്ന ആ ജന്മം നിന്റെ അന്ത്യം നടന്നിരിക്കും .... നിന്റ മുൻപിൽ ഞാൻ വരുന്ന നിമിഷം മുതൽ അവൻ ഇന്ദുചൂഢന്റെ മകൻ വൈരാഗി ആയിരിക്കും....."" അഹ്... "" ഒരുനിമിഷം ചെവികൾ കൂട്ടി പിടിച്ചു അയാൾ... "" ഛെ.. "" എല്ലാം കുളം ആക്കി മാമന്റെ അടിയന്തിരത്തിനു ഇഡലി വിളമ്പുന്നത് സ്വപ്നം കണ്ടത് വെറുതെ ആയി... ഇങ്ങേരു ഇത് എവിടുന്നാ കുറ്റി പറിച്ചു വന്നത്... ""... കുറുമ്പൻ പല്ല് കടിച്ചു.. ആരവ് .. "" എന്തിനാണ് കുഞ്ഞനെ തടഞ്ഞത്. ""അയാൾക് അർഹതപ്പെട്ടത്‌ ഓരോ നിമിഷവും ചോദിച്ചു വാങ്ങുകയാണ്...

ചിത്രന്റെ കണ്ണിൽ നിറയുന്ന രോഷത്തെ പുഞ്ചിരിയോടെ നേരിട്ടു ആരവ് ... ചിത്തു.. "" ഈ മന്ത്രവാദപുരയുടെ നാലു ചുവരിൽ കാവൽക്കാരായി ഇവൻ ഉപാസിക്കുന്ന മൂർത്തിയുടെ രക്തദാഹികൾ ആയ കിങ്കരൻമാർ ഉണ്ട്.. ""അവരുടെ കണ്ണുവെട്ടിച്ചു ഇവനെ കൊല്ലാൻ ആർക്കും കഴിയില്ല.... ഇവന്റെ ഒരു തുള്ളി രക്തം ഇവിടെ പതിച്ചാൽ ആ കിങ്കരന്മാർക് നിങ്ങളിൽ ഒരുവന്റെ രക്തം ഇവന് ബലി നൽകാൻ കഴിയും.. അ..അതിനെ തടയാൻ സാക്ഷാൽ രുദ്രന് പോലും കഴിയില്ല... ആരവിന്റെ വാക്കുകൾ ഞെട്ടലോടെ ആണ് ത്രിമൂർത്തികൾ കേട്ടത്...എല്ലാവരുടെയും കണ്ണുകൾ ആ ചുവരിൽ ഓടി നടന്നു... നിരാശയോടെ ഓരോ ചുവരിൽ നിന്നും ഉൾവലിയുന്ന നിണം നിറഞ്ഞ കണ്ണുകൾ.. ഹ്ഹ്ഹ്... ഹ്ഹ്ഹ്... ""ഹ്ഹ്ഹ്..... പുച്ഛം നിറഞ്ഞ ചിരിയോടെ ജാതവേദന്റെ കണ്ണുകൾ അവരിലേക് പോയി... അതേടാ.. ""

ഇന്ന് നിന്നെക്കാൾ ശക്തി ആർജിച്ചവൻ ആണ് ഞാൻ.. "" പൂർവ്വജന്മങ്ങളിൽ ഞാൻ ആർജിച്ചെടുത്ത ശക്തി അതിനെ മറി കടന്നു ആദിശങ്കരന് ജലന്ധരന്റെ രോമത്തെ തൊടാൻ കഴിയില്ല.... മ്മ്ഹ.. "" വിഷ്ണുവര്ധാ.... "" ജലന്ധരന്റെ കണ്ണുകൾ ആരാവിലെക് ഉടക്കി നിന്നു........ ഹ്ഹ്.. "" നിന്റെ ഓർമ്മകൾ അത്‌ ഇവന് സഹായം ആകും എന്ന് നീ പ്രതീക്ഷിക്കണ്ട... ""നീ തിരയുന്നത് എന്തോ അത്‌ നിന്നിലേക് വന്നു ചേരില്ല... ഹ്ഹ്.. "" ഇന്ദുചൂഢന്റെ മകനു വേണ്ടി നീ എഴുതി തയാറാക്കിയ സമ്മാനം... ഒരിക്കൽ അത്‌ തേടി നടന്ന നിന്നെ എന്റെ സഹോദരിയുടെ കൈകൾ ഉന്മൂലനം ചെയ്തു എങ്കിൽ ഈ ജന്മവും നീ അതിനായി തുനിഞ്ഞു ഇറങ്ങിയാൽ വിധി മറിച്ചായിരിക്കില്ല............."""""" നിർത്തടാ നിന്റെ നാവാട്ടം... "" കുഞ്ഞന്റെ ശബ്ദം ആ നാലു ചുവരുകളിൽ പ്രകമ്പനം കൊള്ളിച്ചു.... മ്മ്ഹ """".... ആദിശങ്കരൻ തോറ്റു പിന്മാറി എന്ന് നീ കരുതണ്ട വരും ഞാൻ നിന്റെ അന്ത്യം കുറിക്കാൻ...""" അതിന് മുൻപ് നിന്റെ മുൻപിൽ കിടന്നു പിടയും ഇവൾ....

"" നിന്റ സഹോദരി... ചൂണ്ടു വിരൽ അയാളുടെ നേരെ ഒന്ന് ചുഴറ്റി പുറത്തേക്ക് ഇറങ്ങുമ്പോൾ കുഞ്ഞന്റെ ചെവിയിൽ അയാളുടെ ശബ്ദം വീണ്ടും വീണ്ടും മുഴങ്ങി കേട്ടു.. """""""""""""ഹ്ഹ്.. "" നിന്റെ ഓർമ്മകൾ അത്‌ ഇവന് സഹായം ആകും എന്ന് നീ പ്രതീക്ഷിക്കണ്ട... ""നീ തിരയുന്നത് എന്തോ അത്‌ നിന്നിലേക് വന്നു ചേരില്ല... ഹ്ഹ്.. "" ഇന്ദുചൂഢന്റെ മകനു വേണ്ടി നീ എഴുതി തയാറാക്കിയ സമ്മാനം... ഒരിക്കൽ അത്‌ തേടി നടന്ന നിന്നെ എന്റെ സഹോദരിയുടെ കൈകൾ ഉന്മൂലനം ചെയ്തു എങ്കിൽ ഈ ജന്മവും നീ അതിനായി തുനിഞ്ഞു ഇറങ്ങിയാൽ വിധി മറിച്ചായിരിക്കില്ല............."""""""""""""" ഇന്ദുചൂഢന്റെ മകനുവേണ്ടി വിഷ്ണു വർദ്ധൻ എഴുതി തയാറാക്കിയ സമ്മാനം.. "" കുഞ്ഞൻ മീശ ഒന്ന് കടിച്ചു കൊണ്ട് ആരവിനെ നോക്കി... ആ മുഖത്തെ കാക്കപുള്ളി കാൺകെ ചുണ്ടിൽ ചെറു ചിരി വിടർന്നു... എന്തോ അഭിനയം ആയിരുന്നെടി.. "" ഈ വർഷതേ ഓസ്കാർ നിനക്ക് തന്നെ.. അവർക്കെല്ലാം മുൻപേ നടന്ന കുറുമ്പൻ കുസൃതിയോടെ അവളുടെ തോളിലേക്ക് കൈ വച്ചതും മെല്ലെ ആ കൈ എടുത്തു മാറ്റി പെണ്ണ്... അയ്യടാ ഒൻപതു മണി പോയി കൊച്ചേട്ടന്റെ തോളിൽ പിടിച്ചോ.. ... ""

മുഖം മെല്ലെ തിരിക്കുമ്പോഴും അവളുടെ ചുണ്ടിൽ ചെറു നാണം അലതല്ലി.... ഓ.. "" അടുത്തകാലത്തെങ്ങും എനിക്ക് ഓക്സിജൻ സപ്ലൈ ചെയ്തു ഒരു ജീവിതം കൊടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല.. പരിഭവത്തോടെ പറഞ്ഞു കൊണ്ട് കുറുമ്പൻ വരാന്തയുടെ വശത് നിന്നയാളുടെ തോളിലേക്ക് കൈ വച്ചതും കുറുമ്പന്റെ മൂക്കിലേക് മുടി കുത്തി കയറി .... ഹ്ഹച്ചി.... "" ഒന്ന് തുമ്മി കൊണ്ട് ആ മുഖത്തേക്ക് നോക്കി... മൂക്കിലേക് ദുർഗന്ധം വമിച്ചതും പുറകോട്ട് ചാടി.... അയ്യേ... "" ഇത് ഏതാ ഈ കാട്ടു ബ്രാൻഡ്... തനിക്ക് ഒന്ന് കുളിച്ചു കൂടെ.. "" ത്ഫൂ... "" ബ്ലാ... കുറുമ്പൻ അറപ്പോടെ മുൻപിലേക്ക് തുപ്പി... ഇതാണെടാ ജാതവേദന്റെ വലം കൈ നെല്ലിമല മൂപ്പൻ... """ കിച്ചു അവന്റെ തോളിലേക് കൈ ഇട്ടതും കുറുമ്പൻ അയാളെ അടിമുടി നോക്കി... "" ( നന്ദനെ രക്ഷിക്കാൻ ആകാശിന്റെ വീട് ആയ ആലത്തൂർ പോയപ്പോൾ കുറുമ്പൻ ഇല്ലായിരുന്നു.. അത്‌ കൊണ്ട് കുറുമ്പൻ മൂപ്പനെ ആദ്യം ആണ് കാണുന്നത് )... ഇങ്ങേരുടെ മുടി എന്താ ഷോക്ക് അടിച്ചത് ആണോ.. "" കുഞ്ഞേട്ടാ... ""

കുറുമ്പൻ ആ മുടിയിലേക് നോക്കുമ്പോൾ വരാന്തയിലൂടെ മുന്പോട്ട് വന്ന കുഞ്ഞാപ്പുവിന്റെ കണ്ണുകൾ നെല്ലിമല മൂപ്പനിൽ ഉടക്കി നിന്നു....."" വെറ്റില ചവച്ചു കറ പുരണ്ട ചുണ്ടുകൾ..... കുഞ്ഞാപ്പു ഒരുനിമിഷം നിന്നു.....ഇരു കണ്ണുകളിളെയും ഗോളത്തിന്റെ സ്ഥാനത് തെളിഞ്ഞു വരുന്ന സുദര്ശന ചക്രം.... നെല്ലിമല മൂപ്പ.."" നിനക്കുള്ള സമ്മാനം അത്‌ താമസിയാതെ ഞാൻ തരും.. "" ചെവിയിൽ നുള്ളി ഇരുന്നോ നീ... ""ധന്വന്തരി മൂർത്തി കനിഞ്ഞു നൽകിയ വരധാനത്തെ ദുർവിനിയോഗം ചെയ്ത നിന്റെ ആയുസിന്റ്‌റെ കണക്പുസ്തകത്തിലെ താളുകൾ എണ്ണപ്പെട്ടു തുടങ്ങി... ആഹ്ഹ്.. "" സാക്ഷാൽ നാരായണന്റെ നാവിൽ നിന്നും വാക്കുകൾ പുറത്തേക് വന്നതും ആകാശത്തു മിന്നൽ പിണർ വരാന്തയിലേക് ഹുങ്കാര ശബ്ദാതോടെ പതിച്ചു... """ എപ്പോഴും ശാന്തസ്വരൂപനായ നാരായണനിലെ ആ ഭാവത്തെ പ്രകൃതി പോലും ഭയത്തോടെ ആണ് ഏറ്റെടുത്തത്.... മൂപ്പനെ വെറിപൂണ്ട് നോക്കി കൊണ്ട് മുന്പോട്ട് നീങ്ങുന്നവന്റെ വലത്തെ കഴുത്തിലെ ത്രിശാങ്കു മുദ്രയിലേക്ക് അവജ്ഞയോടെ നോക്കി അയാൾ...

അപ്പോൾ ഈ കാട്ടു ബ്രാൻഡ് കൊച്ചേട്ടന്റെ ഇര ആണോ... "" കുറുമ്പൻ നഖം കടിച്ചു കൊണ്ട് മുൻപോട്ട് വന്നു.. നിമിഷങ്ങൾക് അകം ഒരു പൊട്ടിത്തെറി അവിടെ മുഴങ്ങിയതും മുൻപോട്ട് പോയവർ തിരിഞ്ഞു നോക്കി.. വലത്തേ കവിൾ തിരുമ്മി കൊണ്ട് കുറുമ്പന് നേരെ ആക്രോശത്തോടെ നോക്കുന്ന മൂപ്പൻ... ഇത് എന്തിനാണ് എന്ന് അറിയുമോ.. "" ഈ കാട് പിടിച്ചു മുടി ഉണ്ടായിട്ട് അത്‌ മൊട്ട അടിക്കാത്തതിന് .. "" ആ നിമിഷം കുറുമ്പന്റെ നെഞ്ചിനെ ലക്ഷ്യം ആക്കി അയാളുടെ വലത്തേ കാൽ പാഞ്ഞതും ശ്രീക്കുട്ടി അലറി വിളിച്ചു... ദേവേട്ടാ... "" !!!! ഭയത്തോട കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് ചിത്രന്റെ നെഞ്ചിലേക് അള്ളിപിടിച്ചു പെണ്ണ്.. അവളുടെ ദേഹം വിറ കൊള്ളുമ്പോൾ പതുകെ അവളുടെ മുഖം ഉയർത്തി ചിത്രൻ... മ്മ്മ്.. "" നോക്ക്... "" ചിരിയോടെ അവളുടെ മുഖം അവിടേക്കു തിരിച്ചു ചിത്രൻ.... "" വിട് മോനെ... "" ഞാൻ താഴെ വീഴും... "" കുറുമ്പൻ ഇരു കൈകളിലും മൂപ്പന്റെ വലത്തെ കാലിനെ പൂട്ടി കഴിഞ്ഞിരുന്നു...

ആ കാൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും തുള്ളികുമ്പോൾ ബാലൻസ് ചെയ്യാൻ ശ്രമിക്കുന്ന മൂപ്പൻ... മതിയെടാ ""..കുഞ്ഞൻ ചിരിയോടെ അവന്റെ തോളിൽ കൈ ഇട്ടതും മൂപ്പനെ പുറകോട്ടു തള്ളിയിട്ടു കുറുമ്പൻ... രുദ്രച്ചൻ പഠിപ്പിച്ച അടവിൽ നേരെ ചൊവ്വേ ഞാൻ ചെയ്യുന്നത് കുതുകാൽ കുത്തി വരുന്നവന്റെ കാലേ വാരി നിലത്തിടാൻ ആണ്... അതിന് ഈ ദേവൂട്ടനെ തോൽപിക്കാൻ വല്യേട്ടന് പോലും പറ്റില്ല.. അപ്പോഴാ വെള്ളം കാണാത്ത നീ... "" ഹല്ല പിന്നെ.. വാ വല്യേട്ട..ഒന്ന് തിരിഞ്ഞു നിന്ന് തന്റെ പെണ്ണിനെ ഷർട്ടിന്റെ കോളർ പൊക്കി കാണിച്ചു കുറുമ്പൻ... ആ നിമിഷം ജനൽ വഴി രണ്ടു കണ്ണുകൾ പുറത്തേക്ക് നീണ്ടതും കുഞ്ഞൻ ചിരിയോടെ പുറകോട്ടു രണ്ട് സ്റ്റെപ് വച്ചു നിന്നു... സുരേഷ്മാമോ""" ജനൽ വഴി ഒളിഞ്ഞു നോക്കണ്ട തനിക്കുള്ള ഓസ്കാർ ഉടനെ തരുന്നുണ്ട്.. """ അതും എന്റെ കൈകൊണ്ട് തന്നെ.... കുഞ്ഞൻ പല്ല് കടിക്കുമ്പോൾ ഭയത്തോടെ അകത്തേക് ഉൾവലിഞ്ഞു അയാൾ.. കുട്ടികളുടെ കണ്ണുകളെ നേരിടാതെ... """" ഇത് ഒന്നും ശ്രദ്ധിക്കാതെ ആകാശിന്റെ കണ്ണുകൾ ആ വീടിനു ചുറ്റും പരതി...

കൈയിൽ ഇരുന്ന ഒരുനുള്ള് മലരിലേക് കണ്ണുകൾ പോയി.... അതിലേക് കണ്ണുനീർ മുത്ത് ഒലിച്ചിറങ്ങി... ആകാശേ... """ കുഞ്ഞൻ പുറകിൽ നിന്നും അവന്റെ തോളിലേക് പിടിച്ചു... വാല്യേട്ട... "" എന്റ അച്ഛൻ.... ഇവിടെ എവിടെയോ ഉണ്ട്.... ഒന്ന് കാണാൻ കഴിഞ്ഞിരുന്നു എങ്കിൽ.. ഇ.. ഇത് കണ്ടോ ഇത് എന്റെ അച്ഛന്റെ കൈകൊണ്ട് നേദിച്ചത് ആണ്... എനിക്ക് അറിയാം വല്ലാത്ത രുചി ഇതിനു.... സ്നേഹവും വേദനയും കൂടി കലർന്ന രുചി......കണ്ണിലെ പെയ്തിനെ നിയന്ത്രിക്കാൻ ആയില്ല അവന്... ഞാൻ... ഞാൻ ഒന്ന് പോയി കണ്ടോട്ടെ.. കുഞ്ഞനെ തള്ളി മാറ്റി തിരികെ വരാന്തയിലേക് കയറാൻ പോയവന്റെ കൈയിൽ മുറുകെ പിടിച്ചു കുഞ്ഞൻ... അരുത്... "" നിനക്ക് നിന്റെ അച്ഛനെ ഇപ്പോൾ കാണാൻ കഴിയില്ല അത്‌ അപകടം വരുത്തി വയ്ക്കും.... എന്ത്‌ അപകടം.. "".. ആകാശ് സംശയത്തോടെ നോക്കി... അദ്ദേഹത്തെ ഇവിടെ നിന്നും അയാളുടെ മൂർത്തികളുടെ കണ്ണ് വെട്ടിച്ചു കൊണ്ട് പോകാൻ നമുക്ക് ആവില്ല..... കുഞ്ഞൻ പറഞ്ഞതും ആകാശ് കുഞ്ഞന്റെ കൈ തട്ടി മാറ്റി...

എന്റെ അച്ഛനെ ഒരു നോക്കു കാണാൻ എനിക്ക് അവകാശം ഇല്ലേ...ആ അവകാശം ദയവ് ചെയ്തു നിഷേധിക്കരുത്... ആകാശ് അത്‌ പറയുമ്പോൾ കുഞ്ഞൻ അവനെ ഞെട്ടലോടെ നോക്കി..... ആകാശേ... "" നീ ആരോടാ ഈ പറയുന്നത്.. "" സച്ചു അവന്റെ കൈയിൽ പിടിച്ചു... വിട് സച്ചു എന്റെ അവകാശത്തെ നിഷേധിക്കാൻ ആർക്കും കഴിയില്ല... "" അവന്റെ കൈ തട്ടി കുടഞ്ഞു ആകാശ്.... മതി.. "" അയാൾ ആ ജാതവേദൻ ശ്രദ്ധിക്കുന്നുണ്ട്...സച്ചു പല്ല് കടിച്ചു കൊണ്ട് ഏറു കണ്ണിട്ട് പുറകിലേക്ക് നോക്കി.... അവരുടെ സംഭാഷണത്തിലേക്ക് കണ്ണും കാതും കൂർപ്പിച്ചു നിക്കുന്നവന്റെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി വിടര്ന്നു...... മ്മ്ഹ.. "" ഉടുത്തിരുന്ന മുണ്ടിന്റെ തുമ്പ് ആയത്തിൽ വലിച്ചു താഴെക് ഇട്ടു കൊണ്ട് കുഞ്ഞൻ ദേഷ്യത്തിൽ മുൻപോട്ടു പോകുമ്പോൾ ആകാശന്റെ കണ്ണുകൾ അവിടെ ആകെ പരതുന്നത് ഇരു കട്ടിളപടിയിലും കൈകൾ വച്ചു നോക്കി നിന്നു ജാതവേദൻ.. .. നീ വാ.. "" ചിത്രൻ അവന്റെ കൈയിൽ പിടിച്ചു വലിച്ചു മുൻപോട്ട് നടന്നു.......

പടിപ്പുര കടന്നു പുറത്തേക് എത്തുമ്പോൾ മുൻപിൽ രുദ്രനും ഉണ്ണിയും അജിത്തും രുദ്രന്റെ കൈയിൽ ചിരിയോടെ അനന്തൻ... "" കേശുവേട്ട... "" രുദ്രന്റെ കൈയിൽ നിന്നും ചിരിയോടെ നാരായണന്റെ ഇരുകൈകളിലേക് വീഴുന്നവന്റെ നെഞ്ചിലേ തുടിപ്പ് സംശയത്തോടെ നോക്കി കുഞ്ഞാപ്പു.... "" കണ്ണുകൾ രുദ്രനിലും ഉണ്ണിയിലും തറഞ്ഞു നില്കുമ്പോൾ ഇരുവരിലും ചിരി വിടർന്നു.... കണ്ണുകൾ അല്പം മാറി കിടക്കുന്നവനിലേക് പോയി..... ദേഹം മുഴുവൻ കരിനീല നിറം... രോമകൂപങ്ങളിൽ നിന്നു വരെ കറുത്ത രക്തം പൊടിയുന്നു..... ആാാാ... ""രുദ്രച്ഛ.... ""അത്‌ കണ്ട മാത്രയിൽ പേടിയോടെ ആ നെഞ്ചിലേക് ചായുന്ന പെണ്ണിനെ ഇരു കൈകൾ കൊണ്ട് ചേർത്തു പിടിക്കുമ്പോൾ രുദ്രന്റെ കണ്ണൊന്നു നിറഞ്ഞു....പേടിച്ചു പോയോ എന്റെ മോള്... "" താടി തുമ്പ് മെല്ലെ ഉയർത്തി... അച്ഛാ... "" ഇയാൾ... .. കുഞ്ഞൻ ആ ദേഹം മുഴുവൻ കണ്ണോടിച്ചു.. തിരികെ കണ്ണുകൾ അനന്തനിൽ വന്നു നിന്നു.... ഇവരെയും കൊണ്ട് വന്ന ഡ്രൈവർ ആണത് .. ""ഉണ്ണി ആ മൃതദേഹത്തിലേക് കണ്ണ് എറിഞ്ഞു..... അയാൾ എങ്ങനെ...?

ചിത്രൻ സംശയത്തോടെ നോക്കി... ഇവളെയും കോകിലയെയും അകത്തേക്കു ആക്കിയ ശേഷം രുക്കുവിനെ തേടി വീണ്ടും പോകാൻ ഇറങ്ങിയ ഇവൻ ഫോൺ ചെയ്തു കൊണ്ട് മനയുടെ തെക്കേ അതിരിൽ വന്നു .."" ആ സമയം ആയിരിക്കണം നിങ്ങൾ അകത്തു കടന്നത്.... രുദ്രൻ അത്‌ പറയുമ്പോൾ ചിത്രൻ കണ്ണൊന്നു വെട്ടിച്ചു... അത്‌ ചേട്ടച്ഛ ഇന്ന് പൗർണ്ണമി പൂജ അല്ലേ... ചിത്രൻ സംശയത്തോടെ നോക്കി.. (part 86..ശ്രീകുട്ടിയെ അകത്തേക്ക് എത്തിച്ചു രുക്കുവിനെ തേടി പുറത്തേക് ഓടിയിരുന്നു ആ ഡ്രൈവർ ) അതേ എല്ലാ മാസവും വെളുത്തപക്ഷത്തിലെ രാത്രിയുടെ മൂന്നാം യാമത്തിൽ മനയുടെ നാലു അതിരിലും നടക്കുന്ന പൂജ . ഇരികത്തൂർ മനയിലെ ഔഷധസസ്യങ്ങൾ നശിക്കാതെ ഇരിക്കാൻ കാലങ്ങൾ ആയി ചെയ്തു പോകുന്ന കർമ്മം... ഇന്ന് പതിവില്ലാതെ അനന്തനും വാശി പിടിച്ചു സഞ്ചയന് ഒപ്പം ചെന്നു...ചിത്തു "" ഒരുപക്ഷേ ഈ കിടക്കുന്നവന്റെ ആയുസ്സിന് അടിവര ഇടേണ്ട സമയം ആയിരുന്നു അതാണ് കാരണം.....

പൂജ കഴിഞ്ഞു തിരികെ കയറാൻ പോകുമ്പോൾ ഇവിടെ ഒരു അനക്കം കേട്ട് ആണ് അവർ ശ്രദ്ധിക്കുന്നത് .. ഇവന്റ ഫോൺ കോൾ...എന്റെ രുക്കുവിന്റെ മാനത്തിനു വില ഇടുന്നവൻ... വഴിയിൽ തള്ളിയതും പോരാതെ അവന്റെ കാമ കണ്ണുകൾ അവളിൽ പതിഞ്ഞു... മ്മ്ഹ സുഹൃത്തുക്കൾക്കു പോലും അവളെ പങ്കിട്ടു നൽകാൻ ആവേശത്തോടെ പറയുന്നവൻ... മ്മ്ഹ്ഹ്... "" അവന് അറിയില്ല രുദ്രൻ ആരാണെന്നു...രുദ്രൻ ചുണ്ട് ഒന്ന് കോട്ടി.. രുദ്രച്ഛ... "" സച്ചു ഒരു ഞെട്ടലോടെ നോക്കി... മ്മ്.. "" അതേ മോനെ... അത്‌ കേട്ട ഉടനെ തന്നെ അയാളെ തടയാൻ ഹരികുട്ടനും സഞ്ചയ്‌നും മതിലിന് ഇപ്പുറം വന്നു.. പക്ഷെ ഹരികുട്ടന് അയാളുടെ മുൻപിൽ പിടിച്ചു നിൽക്കാൻ ആയില്ല ... പക്ഷെ... പക്ഷെ ആ നിമിഷം സഞ്ചയന്റെ കൈ വിട്ടു കൊണ്ട് ആ മതിലിൽ കൂടി ഇഴഞ്ഞു പോയവൻ തന്നിലെ വിഷം ആ നീചന്റെ ദേഹത്തേക് ഇറക്കി... """ രുദ്രൻ അത്‌ പറയുമ്പോൾ ഉണ്ണി ആ മൃതദേഹം എടുത്ത് ജാതവേദന്റെ പടിപുരയിലേക് കിടത്തി.. ഈ സമ്മാനം ഇവിടെ കിടക്കട്ടെ.. "" എന്റെ പൊന്നുമോനെ ഇനി ഇത് പോലത്തെ ആചാരം ഉണ്ടങ്കിൽ നിന്റെ അച്ഛന്റെ മുൻപിൽ വച്ചു വേണ്ട..

അങ്ങേരെ ഒരുതരത്തിൽ ആണ് ഹരികുട്ടൻ അകത്തേക് കൊണ്ട് പോയത്... ഉണ്ണി തിരികെ വന്നു അനന്തന്റെ വയറിൽ ഇക്കിളി ഇട്ടു.. മൊട്ടേന്നു വിരിയാത്ത ചെറുക്കൻ വരെ രണ്ടെണ്ണത്തിനെ തീർത്തു.. "" ( നേരത്തേ ചുപ്രനെ) എന്റെ വേല് മാത്രം പൊടി പിടിച്ചു ഇരുപ്പുണ്ട്.. ഇത് കള്ളകളിയാ... കുറുമ്പൻ ചുണ്ട് പുളുത്തിയതും ഉണ്ണി അവന്റെ തോളിലൂടെ കൈ ഇട്ടു ചേർത്തു പിടിച്ചു... രുദ്രച്ഛ.. ...എന്റെ...എന്റെ അമ്മ... രുദ്രന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു പെണ്ണ്.... മ്മ്.. "" ഇരിക്കത്തൂർ മനയിൽ ഉണ്ട്... നിന്റെ അച്ഛന്റെ വഴക് കുറച്ചു കേട്ടു ആ പാവം... അത്‌ അവൾക് ആവശ്യം ആയിരുന്നു അല്ലേടാ ഉണ്ണി.... രുദ്രൻ കണ്ണൊന്നു ചിമ്മി.... അച്ഛാ.... "" കുഞ്ഞൻ അവന്റെ അടുത്തേക് വന്നു.... കണ്ണുകളിലെ സംശയം രുദ്രൻ ചിരിയോടെ നോക്കി... ആരവ് അവിടെ എങ്ങനെ വന്നു എന്ന് അല്ലേ നിന്റെ ഈ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന ചോദ്യം... ""രുദ്രൻ കുറുമ്പൊടെ ആരവിനെ നോക്കുമ്പോൾ പുഞ്ചിരിച്ചു കൊണ്ട് പോലീസ് യൂണിഫോമിൽ നില്കുന്ന അജിത്തിലേക് ചേർന്നു നിന്നു ആരവ്.. മ്മ്മ്.. !! അതേ... കുഞ്ഞൻ തലയാട്ടുമ്പോൾ മറ്റുള്ളവരിലും ആകാംഷ നിറഞ്ഞു... ആദ്യം നിങ്ങൾ മനയിലേക് വാ ... ""

ഇവിടെ നിന്നും ഒരു സംസാരം വേണ്ട... രുദ്രൻ ശ്രീക്കുട്ടിയുടെ തോളിലേക് കൈ ചേർത്ത് മനയുടെ പടിപ്പുര കടക്കുമ്പോൾ മംഗള ഓടി വന്നു.... കൂടെ ആവണിയും.. "" രുദ്ര കുഞ്ഞിനെ തീണ്ടാരി പുരയിലേക് കൊണ്ട് പോകുവാ.... അവിടെ ചടങ്ങിന് ഉള്ളത് എല്ലാം ഒരുക്കിയിട്ടുണ്ട് വാവയും ഗൗരിയും മീനുവും കൂടി .. വാ.. "" മോളേ....ചിരിയോടെ അവളുടെ കൈയിൽ പിടികുമ്പോൾ കുട്ടികൾ സംശയത്തോടെ രുദ്രനെ നോക്കി... അത്‌ ഒന്നും ഇല്ലടാ മക്കളെ .. "" ഈ പെണ്കുട്ടികൾക്ക് നാലാം ദിവസം നൽകുന്ന ചടങ്ങ് ഇല്ലേ അത്‌ ഇവിടെ നടത്താം എന്ന് സഞ്ചയൻ പറഞ്ഞു .. ഇതിപ്പോ നേരം വെളുത്തു തുടങ്ങി .. "" ഇനി വല്യോത് എത്തുമ്പോൾ തന്നെ സമയം ഒരുപാട് ആകും.... എന്തായാലും വല്യൊതെ എല്ലാവരും ഇവിടെ തന്നെ ഇല്ലേ...""അത് കൊണ്ട് തന്നെ ആണ് അവരെയും കൂടെ കൊണ്ട് വരാൻ ചിത്തുനോട് പറഞ്ഞത്... പറഞ്ഞു കൊണ്ട് രുദ്രൻ തെക്കിനിയിലെക്ക് കാലെടുത്തു വച്ചതും വലിയൊരു ശബ്ദം..... നിൽക്കെടാ അവിടെ... """"""" അച്ഛൻ... കണ്ണുകൾ മെല്ലെ ഉണ്ണിയിലേക് പോയി... വല്യച്ഛൻ കലിപ്പിൽ ആണല്ലോ രുദ്രേട്ട.. "" ഉണ്ണി പല്ല് കടിച്ചു കൊണ്ട് രുദ്രന്നോട് ചേർന്നു നിന്നു... ദുക്റാ അപ്പൂപ്പാ.. "" ഈ രുദ്രച്ചനും ഉണ്ണിമായും ആണ് ഇതിനു പിന്നിൽ... ""

ഞങ്ങൾ പിഞ്ചു കുഞ്ഞുങ്ങൾ അല്ലേ... "" കുറുമ്പൻ സച്ചുവിന്റെ കഴുത്തിന് പുറകിലൂടെ കൈ ഇട്ടു എത്തി നോക്കി ... ഒരിക്കൽ എന്റെ വാവേ കൊണ്ട് നീയൊരു സാഹസത്തിനു മുതിർന്നപ്പോൾ ഞാൻ താക്കീത് ചെയ്തത് ആണ് എന്റെ പെൺകുഞ്ഞുങ്ങളെ എങ്കിലും വെറുതെ വിടണം എന്ന്.. ""എന്നിട്ടും... എന്നിട്ടും തീരാ ദുഃഖം തന്നില്ലേ... ഇന്നും കണ്ണ്നീര് തോരാത്ത ഒരു പെണ്ണ് ഉണ്ട്... ഇവന്റ് അമ്മ അംബിക..... ദുർഗ്ഗയുടെ കണ്ണുകൾ ഉണ്ണിയിൽ ഉടക്കി നിൽകുമ്പോൾ തല കുമ്പിട്ടു നിൽക്കുന്ന ആ കണ്ണുകളിലെ ഉറവ താഴേക്കു പൊട്ടി ഇറങ്ങി..... ഉണ്ണിമാ.. "" കുഞ്ഞൻ അവന്റെ കൈയിൽ മെല്ലെ പിടിക്കുമ്പോൾ വലം കൈ കൊണ്ട് കണ്ണുകൾ തുടച്ചു ഉണ്ണി.... അച്ഛാ... "" സഞയ്ന്റെ ശബ്ദം കേട്ടതും അയാൾ ഒന്ന് നിർത്തി..... ഇവൻ ജനിച്ച അന്ന് മുതൽ തുടങ്ങിയത് ആണ് എന്റെ നെഞ്ചിലെ തീ... "" അതിന്റെ ബാക്കി ആണ് ഇവന്റെ തല തിരിഞ്ഞ ഒരു സന്താനം കൂടി വന്നതോടെ .. ഞാനോ... "" കുഞ്ഞൻ ചുറ്റും നോക്കി ... പിന്നെ അല്ലാതെ ആ തല തിരിഞ്ഞ സന്താനം വല്യേട്ടൻ തന്നെയാ..

"" കിച്ചു നാക്കു നീട്ടി... അതിന് പിന്നാലെ വാല് പോലെ ബാക്കി എണ്ണങ്ങളും... ഓരോ നിമിഷം നീറി കഴിയുകയാണ് ഞാൻ.... "" ദുർഗ തോളിൽ കിടന്ന തോർത്ത്‌ ഒന്നു കുടഞ്ഞു... """ നമ്മളും ഉണ്ട് പുറകെ.. "" സച്ചു പല്ല് കടിച്ചു കൊണ്ട് കിച്ചുവിനെ തോണ്ടി.. "" എല്ലാം അറിയുന്നത് അല്ലേ അച്ഛന്... "" ചില വിധികൾ അത്‌ തടുക്കാൻ ആവില്ല.. "" ഇന്നു ശ്രീകുട്ടിയെ തടഞ്ഞിരുന്നു എങ്കിൽ ചിലപ്പോൾ വിധി മറിച്ചായനെ.... സഞ്ചയൻ അയാളെ ചേർത്ത് നിർത്തി... അറിയാം കുഞ്ഞേ.. "" പക്ഷെ ഞാൻ ഒരു അച്ഛൻ അല്ലേ... പ്രായം ഒരുപാട് ആയി പണ്ടത്തെ പോലെ ഒന്നും താങ്ങാൻ ഉള്ള ശക്തി ഇല്ല... "" ഒരിക്കൽ ഒരുത്തനെ വീട്ടിൽ കൊണ്ട് വന്നു എന്റെ ഡ്രൈവർ പോസ്റ്റിലേക് ദേ ഇവന്റെ വാക്ക് കേട്ട് അവനെ നിയമിക്കുമ്പോൾ ഞാൻ അറിഞ്ഞില്ല എന്റെ മോളേ ആണ് അവൻ ലക്ഷ്യം വച്ചത് എന്ന്... കൊണ്ടിട്ടു കൊടുത്തു അവന്റെ മുന്പിലേക്... ദുർഗ കണ്ണൊന്നു തുടച്ചു... അതിന് വാവ അപ്പോൾ തന്നെ അയാളെ ശൂലത്തിൽ കുത്തി യമപുരിക്ക് അയച്ചില്ലേ.. "" അതാണ് അച്ഛ സ്പോർട്സ്മാൻ സ്പിരിറ്റ്‌...

രുദ്രൻ ഏറു കണ്ണിട്ട് നോക്കുമ്പോൾ കുട്ടികൾ പരസ്പരം നോക്കി... മിണ്ടരുത് നീ.. !! ഇതിന് എല്ലാം പിന്നിൽ നീയാ..ദുർഗ പറയുമ്പോൾ അജിത് ചിരി അടക്കി... വീണമ്മ ആരെയ ഉണ്ണിമാ തട്ടിയത്... ""കുഞ്ഞാപ്പു ഉണ്ണിയുടെ ചെവിയോരം ചേർന്നു... ആഹ്ഹ് അത്‌ ഒരു കാലം.. "" പിന്നെ പറയാം.. "" ഉണ്ണി ശബ്ദം കുറച്ചു... സഞ്ചയ മോനെ ദേ ഇപ്പോൾ വേറെ ഒരുത്തി... അവൾക് എട്ടും പൊട്ടും തിരിയാത്ത എന്റെ ഈ കുഞ്ഞിനെ വേണം പോലും.. "" ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല... ചിത്തു ഇന്നലെ വന്നു എല്ലാം പറയുമ്പോൾ ഭൂമീ പിളർന്നു താഴേക്കു പോയാൽ മതി ആയിരുന്നു.. ""ആഹ്. "" ഒരു ദീർഘ നിശ്വാസത്തോടെ ദുർഗ കുഞ്ഞനെ ചേർത്ത് നിർത്തി മുടിയിൽ തലോടുമ്പോൾ നിഷ്കളങ്കമായി നില്കുന്നവനെ കാൺകെ കുട്ടികളിൽ ചിരി പൊട്ടി.. രുദ്രേട്ട എട്ടും പൊട്ടും തിരിയാത്തത് ഇവനോ.. "" നിങ്ങടെ ബാക്കിയ ആ ചെറുക്കൻ.. ഇവന്റെയും ഭദ്രയുടെയും മേൽ ഒരു കണ്ണ് വേണം എന്ന് ആവണിയോട് ഞാൻ പറഞ്ഞിട്ടുണ്ട്.. ഉണ്ണി മെല്ലെ രുദ്രന്റെ ചെവിയിൽ പറയുമ്പോൾ രണ്ട് പേരുടെ ഇടയിലൂടെ തല ഇട്ടു കുറുമ്പൻ... വേണം ഉണ്ണിമാ.. "" ഈ വല്യേട്ടനും കൊച്ചേട്ടനും ആണ് പിള്ളേരെ വഴി തെറ്റിക്കുന്നത്.. അവനെ നോക്കാൻ ആവണിയോട് മാത്രമേ പറഞ്ഞിട്ടുള്ളൂ..

നിന്നെ നോക്കാൻ ഒരു പഞ്ചായത്ത്‌ മുഴുവൻ ഏൽപ്പിക്കണം... ഉണ്ണി ചുണ്ട് കടിച്ചു പിടിച്ചു.. ഓഹ് വല്യ കാര്യം ഇല്ല ഉണ്ണിമാ എന്റെ മാവ് ഉടനെ എങ്ങും പൂക്കില്ല... "" കുറുമ്പൻ പറഞ്ഞതും രുദ്രൻ കണ്ണ് തള്ളി പുറകോട്ടു നോക്കി.... അ.. അത്‌.. അത്‌. രുദ്രച്ഛ എനിക്ക് പ്ര...പ്ര.. പ്രായം ആയില്ലല്ലോ... ഒരു നുള്ള് ഉമിനീര് ഇറക്കി കുറുമ്പൻ അകത്തേക്കു ഓടി കഴിഞ്ഞിരുന്നു... പഞ്ചായത് അല്ല ഒരു ജില്ല മുഴുവൻ വേണ്ടി വരും അവനെ നോക്കാൻ.. "" രുദ്രൻ പറഞ്ഞ് കൊണ്ട് അകത്തേക്കു കയറുമ്പോൾ കണ്ണനോട് സംസാരിച്ചു കൊണ്ട് പുറത്തേക് വരുന്ന മനുഷ്യൻ.... """.... പ്രായം നാല്പത്തിഅഞ്ച് അടുത്തെങ്കിലും അത്രയും തോന്നാത്ത ശരീരം... ഖദർ ഷർട്ടിലും മുണ്ടിലും ഉറച്ച ശരീരം... ചെറു പുഞ്ചിരിയോടെ ആണ് കുഞ്ഞനും കുഞ്ഞാപ്പുവും ചിത്രനും ആരവും അയാളെ നേരിട്ടത്.... "" രുദ്രേട്ട.. "" എന്നാൽ ഞാൻ ഇറങ്ങട്ടെ.. രാവിലെ പത്തു മണിക്ക് നിയമസഭ കൂടും... സമയത്തിനു എത്തിയാൽ ബഹളം ഒന്നും ഇല്ലാത്ത ഏതെങ്കിലും മൂലയിൽ പോയി കിടന്നു ഉറങ്ങാം... ""

കളിയോടെ പറയുന്നവന്റെ ഇരു തോളിൽ പിടിച്ചു രുദ്രൻ. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.. "" എന്റെ പെങ്ങളെ രക്ഷിച്ചു കൊണ്ട് വന്നതിനു... "" രുദ്രേട്ട... "" എന്താ ഈ പറയുന്നത് എന്നോട് നന്ദിയുടെ ആവശ്യം ഉണ്ടോ... !! രുക്കു എന്റെയും സഹോദരി അല്ലേ രുദ്രേട്ട. "" ഈ ജീവിതവും ഈൗ... ഈ.. ശരീരവും നിങ്ങളുടെ ദയ"""....അല്ല... അല്ല..ഒരു അനിയനോട് എന്ന പോലെ ശാസിച്ചു കൂടെ നിർത്തി തിരികെ തന്നത് ആണ്...ഒരുകാലത്തു അച്ഛനെ ഭയന്നു ജീവിച്ച എനിക്കും അമ്മയ്ക്കും ആ മനുഷ്യന്റെ പീഡനങ്ങളിൽ നിന്നും മോചനം നൽകി...അച്ഛൻ അനധികൃത്യമായി സമ്പാദിച്ചത് ഗവണ്മെന്റ് കണ്ടുകെട്ടുമ്പോൾ മുൻപിൽ ശൂന്യത മാത്രം ആയിരുന്നു എനിക്ക്... ഇനി എന്ത്‌ എന്നുള്ള ആവലാതി... പക്ഷെ ആ നിമിഷം തെരുവിലേക് ഇറക്കി വിടാതെ ഈ നെഞ്ചിലേക് ചേർത്തു എന്നെയും എന്റെ അമ്മയെയും... മ്മ്ഹ.. "

സ്വന്തം ശരീരം സൂക്ഷിക്കാത്ത തെമ്മാടി എന്ന് ശാസനയോടെ വഴക് പറഞ്ഞതിന്റെ ഫലം ആണ് ഈ ശരീരം പോലും.... അവന്റെ കണ്ണ് നിറഞ്ഞൊഴുകി.. ആ...ആഹ്.. "" അത്‌ നേരാ രുദ്രേട്ടന്റെ കല്യാണത്തിന് തലേന്ന് അഞ്ചു മസാലദോശ ഒറ്റക് തട്ടിയത് മറന്നിട്ടില്ല മോനെ.... "" ഉണ്ണി ചിരി അടക്കി... അത്‌ ഒരു കാലം ഉണ്ണിയേട്ടാ... "" ചിരിയോടെ MLA എന്ന ബോർഡ് വച്ച കാറിലേക് കയറി അവൻ.... കണ്ണേട്ടാ.. "" രുക്കുവിനെ ഇനി വഴക് പറയണ്ട കേട്ടോ.. പാവം ഒന്നും അറിഞ്ഞു കൊണ്ട് അല്ലല്ലോ..എല്ലാം ആ മഹാദേവന്റെ ലീല..... ചിരിയോടെ ഗ്ലാസ് ഉയർത്തി അയാൾ പോകുമ്പോൾ കുഞ്ഞൻ രുദ്രന്റെ മുഖത്തേക്ക് നോക്കി......... ഇരുവരിലും നിറയുന്ന ചിരിയിൽ ഒരേ അർത്ഥതലങ്ങൾ തന്നെ ആയിരുന്നു..... ( തുടരും )

NB :: ആരവ് വന്നത് അടുത്തപാർട്ടിൽ പറയും.. വിഷ്ണുവർദ്ധൻ എഴുതിയ ഗ്രന്ധത്തെ കുറിച്ച് അതായത് ഇന്ദുചൂടന്റെ മകനായി കരുതി വച്ച സമ്മാനത്തെ കുറിച്ച് കുഞ്ഞന് അറിവ് കിട്ടിയിട്ടുണ്ട്... ആ ഗ്രന്ടത്തിൽ ആണ് എങ്ങനെ കൊല്ലണം എന്ന് പറഞ്ഞിരിക്കുന്നത്... പിന്നെ ചുരുൾ അഴിയാൻ ഉള്ള കുറച്ചു രഹസ്യങ്ങളും... എങ്ങനെ ആ മുത്ത് ഇവിടെ വന്നു അതിന്റെ പ്രത്യേകതകളും...... അത്‌ അറിയാനായി കുറച്ചു കൂടി കാത്തിരിക്കണം....രുക്കുവിന്റെ മാനത്തിനു വില ഇടാൻ ശ്രമിച്ചവനെ അനന്തൻ തീർത്തിട്ടുണ്ട് ആകാശിലെ ആ മാറ്റം ആ മഹാദേവന്റെ ലീല മാത്രം.. അവസാനം വന്ന MLA ആരാണെന്നു പറയാമോ... ഒരിക്കൽ അയാൾ രുദ്രവീണയിൽ വന്നു പോയിരുന്നു വലിയ ഒരു ഉദ്യമം ആയി... ഇന്ന് അയാൾ രുക്കുവിനെ രക്ഷിച്ചു കൊണ്ട് വീണ്ടും വന്നിരിക്കുന്നു.. ആരാണെന്നു ഓർത്ത് പറയുമോ.. 🙈🙈

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story