ആദിശങ്കരൻ: ഭാഗം 94

adhishankaran

എഴുത്തുകാരി: മിഴിമോഹന

ആ...ആഹ്.. "" അത്‌ നേരാ രുദ്രേട്ടന്റെ കല്യാണത്തിന് തലേന്ന് അഞ്ചു മസാലദോശ ഒറ്റക് തട്ടിയത് മറന്നിട്ടില്ല മോനെ.... "" ഉണ്ണി ചിരി അടക്കി... അത്‌ ഒരു കാലം ഉണ്ണിയേട്ടാ... "" ചിരിയോടെ MLA എന്ന ബോർഡ് വച്ച കാറിലേക് കയറി അവൻ.... കണ്ണേട്ടാ.. "" രുക്കുവിനെ ഇനി വഴക് പറയണ്ട കേട്ടോ.. പാവം ഒന്നും അറിഞ്ഞു കൊണ്ട് അല്ലല്ലോ..എല്ലാം ആ മഹാദേവന്റെ ലീല..... ചിരിയോടെ ഗ്ലാസ് ഉയർത്തി അയാൾ പോകുമ്പോൾ കുഞ്ഞൻ രുദ്രന്റെ മുഖത്തേക്ക് നോക്കി......... ഇരുവരിലും നിറയുന്ന ചിരിയിൽ ഒരേ അർത്ഥതലങ്ങൾ തന്നെ ആയിരുന്നു...... കുഞ്ഞാ.. ""രുക്കുവിനും ശ്രീകുട്ടിക്കും പുറകെ ഉണ്ടായിരുന്നു കശ്യപ്.. !! തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നമ്മൾ ചെയുന്ന കര്മ്മത്തിനു ഫലം എന്നായാലും നമ്മെ തേടി വരും... "" ഇന്ന് രുക്കുവിന്റെ സംരക്ഷകൻ ആയി അവൻ വന്നു എങ്കിൽ ആ കർമ്മത്തിന്റെ ഫലം ആണ്.... ചെറു ചിരിയോടെ അകത്തേക്കു പോയി രുദ്രൻ.... പുറകെ കുഞ്ഞനും.......തെക്കിനിയുടെ വരാന്തയിലൂടെ മുൻപോട്ട് ചെല്ലുമ്പോൾ തൂണിന്റെ മറവിൽ രണ്ട് കണ്ണുകൾ അവനെ തിരഞ്ഞു.... ""

ഇവിടെ വാടി കാന്താരി ... "" രുദ്രൻ തൂണിന്റെ മറവിൽ നിന്നും വലിച്ചു മുന്പോട്ട് ഇട്ടു പെണ്ണിനെ... വിട് രുദ്രച്ഛ... """ പെണ്ണൊന്നു ചിണുങ്ങി.. "" കണ്ണുകൾ കുഞ്ഞനിൽ വന്നു നിന്നതും മുഖം ഒന്ന് വെട്ടിച്ചു കുഞ്ഞൻ... താഴെ നിന്നു തന്നെ ഞാൻ കാണുന്നുണ്ട് തൂണിന്റെ മറവിലെ ഈ ഒളിച്ചു കളി... "" രുദ്രൻ പറഞ്ഞതും കണ്ണ് ചിമ്മി പെണ്ണ്.... "" ഞാൻ അങ്ങ് മാറി തന്നേക്കാമേ.... മുന്പോട്ട് പോയ രുദ്രന്റ കൈയിൽ പിടിച്ചു കുഞ്ഞൻ... അച്ഛൻ എവിടെ പോകുന്നു.. "" ഇവൾക് വേറെ തൊഴിൽ ഒന്നും ഇല്ല.. "" കുഞ്ഞൻ ദൃഷ്‌ടി അബദ്ധത്തിൽ പോലും ഭദ്രയിലേക് കടന്നു ചെല്ലാതെ ഇരിക്കാൻ ശ്രമിക്കുമ്പോൾ ഭദ്രയുടെ കണ്ണിൽ നനവ് പടർന്നു... നീ എന്താ കുഞ്ഞാ ഈ പറയുന്നത്... "" അവൾ ഈ രാത്രി ഉറങ്ങാതെ കാത്തിരുന്നത് പോലും നിനക്ക് വേണ്ടി ആണ്.. കുഞ്ഞന്റെ കൈ വിടുവിച്ചു മുന്പോട്ട് പോയി രുദ്രൻ.... ഭദ്രേ നിനക്ക് എന്താ എല്ലാം കുഞ്ഞ് കളി ആണോ ഓരോരോ കോപ്രായങ്ങൾ കാണിച്ചു കൂട്ടും... "" ഏത് നേരത്തു ആണോ എനിക്ക്... ""!!!! പല്ലൊന്നു കടിച്ചു കുഞ്ഞൻ...

ആ കോകിലാ പോയത് പിടിച്ചു കാണില്ല അതായിരിക്കും... "" അവളുടെ സൗന്ദര്യത്തിൽ മതി മറന്നു കാണും... അപ്പോൾ...അപ്പോൾ പിന്നെ എന്നോട് ഈ വെറുപ് കാണിച്ചില്ല എങ്കിലേ അത്ഭുതം ഉള്ളൂ... """ ഭദ്രയുടെ ശബ്ദം ഇടറി.... ഭദ്രേ... """! കുഞ്ഞന്റെ ശബ്ദവും കയ്യും ഒരുപോലെ ഉയർന്നു... പെട്ടന്നു തന്നെ ആ കൈകൾ പിൻവലിച്ചവൻ... "" ഹ്ഹ്... പെണ്ണിനെ തല്ലി ശീലിച്ചിട്ടില്ല ഞാൻ... ജീവിതം കൈ വിട്ടു പോകും മുൻപേ സ്വയം അറിയാൻ ശ്രമിക്ക്....... പല്ല് കടിച്ചു കൊണ്ട് മുന്പോട്ട് അവൻ പോകുമ്പോൾ ചാരു പടിയിൽ മുറുകെ പിടിച്ചു പെണ്ണ്... കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന നീർമുത്തുകൾ തറയിലേക് പതിക്കുമ്പോൾ ഒരു കൈ അവളെ നെഞ്ചോട് ചേർത്തു..... കേശുവേട്ട.. "" ആാാ.. ആാാ..ആദിയേട്ടൻ... ശബ്ദം ഇടറുന്നതിനു ഒപ്പം കുഞ്ഞാപ്പുവിന്റെ നെഞ്ചിലെക്ക് കിടന്നവൾ.... ഞങ്ങൾ എല്ലാം കേട്ടു മോളേ ഈ മുറിയിൽ ഉണ്ടായിരുന്നു ഞങ്ങൾ....കുഞ്ഞാപ്പു പറയുമ്പോൾ തല ഉയർത്തി നോക്കി പെണ്ണ് മുൻപിൽ ലക്ഷ്‌ണരായണൻമാർ... ലെച്ചുവെച്ചി... ""

എന്നെ..എന്നെ ഇഷ്ടം അല്ല ആദിയേട്ടന്.. ആ സ്ത്രീയെ പിരിയാൻ കഴിയില്ലായിരിക്കും.. "" വേണ്ട ഒന്നിനും ഇല്ല ഞാൻ..പരിഭവം മുഴുവൻ മുഖത്ത് നിറഞ്ഞു.. ആദിശങ്കരന് ഭദ്ര ഇല്ലാത്തൊരു ജീവിതം ഇല്ല മോളേ.. ""ജീവിതം കൈവിട്ടു പോകുമോ എന്ന് ഓരോ നിമിഷവും അവൻ ഭയക്കുന്നു എങ്കിൽ അതിന് പിന്നിൽ മറ്റൊന്ന് ഉണ്ട്... "" ഇന്ന് നിന്നെ അവൻ ഒഴുവാക്കി എങ്കിൽ നീ കരയുന്നതിന്റെ ഇരട്ടി ആ നെഞ്ച് പൊടിയുന്നുണ്ട്.... എന്നോളം അവനെ അറിഞ്ഞവൻ മറ്റാരും ഇല്ല.... "" കുഞ്ഞാപ്പു അത്‌ പറയുമ്പോൾ അവന്റെ കണ്ണിൽ നിന്നും പൊടിയുന്ന കണ്ണുനീരിനെ സംശയത്തോടെ നോക്കി പെണ്ണ്... ലെച്ചു ഇവളെ കൊണ്ട് പൊയ്ക്കോ.. "" ഞാൻ അവന്റെ അടുത്തേക് ചെല്ലട്ടെ... ഭദ്രയെ ലെച്ചുവിനെ ഏല്പിച്ചു മുന്പോട്ട് നടക്കുമ്പോൾ കുഞ്ഞാപ്പു അല്പം തല ചെരിച്ചു നോക്കി ആ ചുണ്ടിൽ കള്ള കണ്ണന്റെ കള്ളത്തരം തെളിഞ്ഞു വന്നു... എടാ ശങ്കു... "" കുഞ്ഞാപ്പുവിന്റെ ശബ്ദം കേട്ടതും ഹെഡ്‌റെസ്റ്റിൽ നിന്നും തല ഉയർത്തി കുഞ്ഞൻ... കണ്ണുകൾ കലങ്ങി മറിഞ്ഞിരുന്നു... നീ കരയുവാണോ.. ""

കുഞ്ഞാപ്പു കള്ള ദൃഷ്‌ടി എറിഞ്ഞു.. ഞാൻ എന്തിനാ കരയുന്നത്.. രണ്ട് രാത്രി ആയില്ലേ ഒന്ന് ശരിക്കും ഉറങ്ങിയിട്ട്.. അത്‌ കൊണ്ട് നിനക്ക് തോന്നുന്നതാ.. "" കുഞ്ഞൻ മുഖം ഒന്നു വെട്ടിച്ചു... മ്മ് വിശ്വസിച്ചു.. "" കുഞ്ഞാപ്പു അത്‌ പറയുമ്പോൾ കുഞ്ഞൻ ദേഷിച്ചൊന്നു നോക്കി... അതൊക്കെ അവിടെ നിൽക്കട്ടെ.. "" നീ എന്തിനാ ആ കൊച്ചിനെ കരയിപ്പിച്ചത്... "" പാവം... കേശു എല്ലാം അറിഞ്ഞിട്ടും നീ എന്താ എന്നെ മനസ്സിലാക്കാത്തതു.. ഇപ്പോൾ അവൾ അടുത്തു വരുമ്പോൾ എന്നിൽ മൊട്ടിടുന്നത് പ്രണയം അല്ല ""മറിച് ഞാൻ മറ്റാരോ ആയി മാറുന്നു... കുഞ്ഞൻ നെറ്റിയിൽ ഒന്ന് തിരുമ്മി... ഒരിക്കൽ കൂടി കാമദേവനെ ഇറക്കേണ്ടി വരുമോ.. "" അയ്യോ വേണ്ട പിന്നെ ഇവൻ തൃക്കണ്ണ് തുറന്നാൽ ആ പെണ്ണിന്റെ ( കാമദേവ്ബറെ ഭാര്യ ) കരച്ചിൽ കൂടി കാണാൻ വയ്യ.. "" കുഞ്ഞാപ്പു പല്ല് കടിച്ചു... എന്താടാ നീ പൊറുപൊറുക്കുന്നത്.. ""

കുഞ്ഞൻ തല ഉയർത്തി നോക്കി... ഏയ് ഒന്നും ഇല്ല.. "" കുഞ്ഞാപ്പു കട്ടിലിൽ നിന്നും എഴുനേറ്റു.... ചുണ്ടിൽ മനോഹരം ആയ ഗാനം ഉയർന്നു.. """"""അഞ്ച് ശരങ്ങളും പോരാതെ മന്മഥൻ നിൻചിരി സായകം ആക്കി...... നിൻ പുഞ്ചിരി സായകം ആക്കി....... അഞ്ച് ശരങ്ങളും പോരാതെ മന്മഥൻ..."""".... കുഞ്ഞന്റെ താടി തുമ്പിൽ ഒന്ന് വലിച്ചു കള്ളചിരിയോടെ വലിച്ചു കുഞ്ഞാപ്പു..... " പോടാ തെമ്മാടി.. "" എല്ലാ കള്ളത്തരവും കൈയിൽ ഉണ്ട്... കുഞ്ഞന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നു..... 💠💠💠💠 ഭൂ.... ഭൂ... ഭൂ..... """""" ബഹ്ഹ്ര്..... ഭര്ർ...... """"""" ഇതെന്താ റബറിനു മരുന്ന് ഇടുന്ന ഹെലികോപ്റ്ററോ...""" "" കുറുമ്പൻ കട്ടിലിൽ മുട്ടു കാൽ കുത്തി ഇരുന്നു കൊണ്ട് ഉറക്കെ കൂർക്കം വലിക്കുന്ന തങ്കുവിന്റെ നെഞ്ചിലേക് തല വച്ചു....... ഭ്രൂഒ.... """""""""" നെഞ്ചിൻ കൂട് ഒന്ന് ഉയർന്നതും ചാടി എഴുനേറ്റു കുറുമ്പൻ.... കട്ടിലിന്റെ കാൽക്കൽ സാരിത്തുമ്പു കൊണ്ട് കണ്ണുനീർ തുടയ്ക്കുന്ന ശോഭയിലേക് നോട്ടം പോയതും സാരി തുമ്പ് മാറ്റി ദേഷിച്ചു നോക്കി ശോഭ...... അതേടാ കളിയാക്കിക്കോ... ""

നിനക്ക് ഒക്കെ വട്ട് തട്ടി കളിക്കാൻ ഉള്ളത് ആണല്ലോ ആ പാവം മനുഷ്യനും ഞങ്ങളും... "" ശോഭ ചാടി എഴുനേറ്റു.. നാത്തൂനേ.. "" ഈ കുഞ്ഞുങ്ങൾ എന്ത്‌ വേണം.. "" രുദ്രനെയും ഉണ്ണിയേയും പറഞ്ഞാൽ മതി.. ഇതുങ്ങളെ കൊണ്ട് വേഷം കെട്ടിക്കുന്നതിനു... പറഞ്ഞു കൊണ്ട് അംബിക ( ഉണ്ണിയുടെ അമ്മ ) തങ്കുവിന്റെ കാൽഭാഗത്തു നിന്നും എഴുന്നേറ്റു.. ആ പാദങ്ങളിൽ പുരട്ടി കൊണ്ടിരുന്ന ലേപനം തടി മേശയിലേക് വച്ചു.... അമ്പിഅമ്മൂമ്മയ്ക്കു വിവരം ഉണ്ട്... അല്ലേലും ആ ഉണ്ണിമായും രുദ്രചനും ആണന്നെ ഞങ്ങളെ വഴി തെറ്റിക്കുന്നത്... "" കുറുമ്പൻ നാവ് വായിലിടും മുൻപേ ഉണ്ണിയും അജിത്തും അകത്തേക്കു വന്നു..... എടാ മതിയെടാ കിട്ടുന്ന ചാൻസിൽ എല്ലാം ഞങ്ങള്ക്കിട്ട് ഗോളടിച്ചു ആളാവാതെ... "" ഉണ്ണി തങ്കുവിന്റെ തലയിൽ മെല്ലെ തലോടി..... അമ്മ സഞ്ജയേട്ടൻ ഒരു മരുന്ന് കൂടി തരും അത്‌ ഉച്ചിയിൽ പൊത്തണം.. "" അരമണിക്കൂർ കൂടി കഴിഞ്ഞാൽ ഉറക്കം തെളിയും.... തങ്കു അമ്മയ്ക്കു ശരിക്കും എന്താ പറ്റിയത്.. "" .. അജിത് സംശയത്തോടെ നോക്ക്... കോകിലാ ഉണ്ടാക്കിയ പായസം ഒന്ന് രുചി നോക്കിയതാ....

ഈ പിള്ളേര് അത്‌ എടുത്തു കളയും മുൻപ് ഓടി ചെന്നു ഒരു ഗ്ലാസ് എടുത്ത് കുടിച്ചു..ഉണ്ണി ഒരു പുതപ് എടുത്ത് തങ്കുവിനെ പുതച്ചു... അത്‌ ഉണ്ണിമാ ഷുഗർ ആവശ്യത്തിന് അധികം ഉള്ള അമ്മൂമ്മ അതെടുത്തു വായിലേക്ക് കമഴ്ത്തും എന്ന് ഞങ്ങൾ അറിഞ്ഞോ.. "" ആ അമ്മച്ചി പുറത്തേക്ക് പോകാൻ നേരം പായസം എല്ലാവർക്കും കൊടുക്കാൻ തങ്കു അമ്മൂമ്മേ ഏൽപിച്ചതാ... ഞങ്ങൾ കളയാൻ വരും മുൻപേ എടുത്തു കുടിച്ചു... അയ്യോ എന്നിട്ട് നിങ്ങൾ ആരും കുടിച്ചില്ല എന്ന് അവർ അറിഞ്ഞില്ലേ... "" അജിത് സംശയത്തോടെ ഉണ്ണിയെ നോക്കി... മ്മ്ഹ്ഹ്.. ഇല്ല അജിയേട്ടാ ഈ സമയം ചിത്തു ഔട്ട്‌ഹോസിൽ വച്ചു വല്യച്ചനോടും വല്യമ്മയോടും ( ദുർഗ, ശോഭ ) കാര്യം അവതരിപ്പിച്ചു.... പിള്ളേർ പറയും പോലെ അല്ല അവൻ പറഞ്ഞാൽ അത്‌ കേൾക്കും വല്യച്ഛൻ..... എന്നിട്ടും കോകിലയെ വെട്ടും നുറുക്കും എന്നൊക്കെ പറഞ്ഞു ബഹളം വച്ചു...അവൻ പിന്നെ അത്‌ ശാന്തമായി കൈകാര്യം ചെയ്തു... വല്യമ്മ അവരെ തെറ്റിധരിപ്പിച്ചു പായസം എല്ലാവർക്കും കൊടുത്തു എന്ന്.... ഉണ്ണി ശോഭയെ നോക്കി...

അതേ മോനെ ഇവന്മാർ പറയുന്നത് അനുസരിക്കാൻ അല്ലേ ഞങ്ങള്ക് കഴിയൂ... "" എന്റെ മോള് ആ കുഞ്ഞിനേയും കൊണ്ട് ആ മൂധേവിയുടെ കൂടെ പോകുമ്പോൾ ആ മനുഷ്യൻ ചിത്തുവിന് ഒപ്പം ഔട്ട്‌ഹൗസിൽ ഉണ്ടായിരുന്നു.... ഹൃദയം പൊട്ടി മരിക്കാഞ്ഞത് എന്റെ താലിക്ക് ഇനിയും ആയുസ് ബാക്കി ഉള്ളത് കൊണ്ട് മാത്രം ആണ്... ശോഭ മുഖം ഒന്ന് തുടച്ചു... അജിയേട്ടാ.. അവര് പോയ പുറകെ വല്യച്ചനെ ഉൾപ്പടെ എല്ലവരെയും കൊണ്ട് ചിത്തു ഇങ്ങു വന്നു... "" ഉണ്ണി സഞ്ചയൻ എന്ത് പറഞ്ഞു... ഉറക്കക്ഷീണം മാത്രം അല്ലേ ഉള്ളൂ... അജിത് തങ്കുവിന്റെ മുഖതേക്ക് നോക്കി... മ്മ്.. "" അവൾ കലക്കി കൊടുത്തത് ഏതോ ഏഴു കൂട്ടം മരുന്നുകൾ ചേർത്ത് ഉണ്ടാക്കിയത് ആണ് അത്‌ കുടിക്കുന്ന വ്യക്തി പന്ത്രണ്ട് മണിക്കൂർ ഗാഢനിദ്രയിലേക്ക് പോകും... "" ലക്ഷണം അതാണ് കാണിക്കുന്നത് എന്നാ സഞ്ജയേട്ടൻ പറഞ്ഞത്.. അതിനുള്ള മറുമരുന്ന് ചെയ്യുന്നുണ്ട്... തങ്കു അമ്മൂമ്മേടെ ഫാഗ്യം അല്ലേ ഉണ്ണിമാ.. "" മുട്ടിനു വേദന കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല എന്നുള്ള പരാതി തീർന്നു... ട്രെയിനും ഹെലികോപ്റ്റരും ഒക്കെ ഒടിച്ചു സുഖം ആയി ഉറങ്ങാമല്ലോ.... കുറുമ്പൻ നാക്കു നീട്ടി.. ദേവൂട്ട എനിക്ക് ദേഷ്യം വന്നിരിക്കുവാ കൈയിൽ കിട്ടുന്നത് എടുത്ത് തലയ്ക്കു തരും ഞാൻ.. ശോഭ പറഞ്ഞു തീരും മുൻപേ പുറത്തേക് ഓടി കുറുമ്പൻ.... 💠💠💠💠

കണ്ണേട്ടാ... "" മ്മ്മ്..... "" രുക്കുവിന്റെ നെറ്റിയിലെ കെട്ടിലേക് വീണ്ടും വീണ്ടും പച്ചില മരുന്ന് ചേർത്തു കണ്ണൻ... എന്തെങ്കിലും എന്നോട് പറ.. "" ഒന്ന് ദേഷ്യപെടുവെങ്കിലും ചെയ്തൂടെ... നീ ഒന്ന് ചത്തു തരാൻ എങ്കിലും പറ .... കണ്ണന്റെ കൈയിൽ കയറി പിടിച്ചു രുക്കു... രുക്കു... "" അങ്ങനെ ചാകാൻ ആണോടി എന്റെ ജീവിതത്തിലേക് നിന്നെ കൂട്ടിയത്... ""നെഞ്ചിലേക് അവളെ പൊതിഞ്ഞു പിടിച്ചു കണ്ണൻ... എനിക്ക് എന്റെ മോളേ ഒന്ന് കാണണം കണ്ണേട്ടാ... "" ആ കാലിൽ വീണു മാപ്പ് ചോദിച്ചാൽ പോലും എനിക്ക് മോക്ഷം കിട്ടില്ല... കണ്ണന്റെ നെഞ്ചിനെ നനയിച്ചു കൊണ്ട് അവളുടെ കണ്ണുനീർ താഴെക് ഇറങ്ങി... രുക്കു മോളേ... "" രുദ്രന്റെ ശബ്ദം കേട്ടതും തല ഉയർത്തി പെണ്ണ്.... രുദ്രേട്ട ഞാൻ ... അറിയാതെ... ""നേരത്തേ എല്ലാം അറിഞ്ഞുവെങ്കിൽ എന്നെ ഒന്ന് ശാസിച്ചു കൂടായിരുന്നോ.. രണ്ട് തല്ല് എങ്കിലും തന്നു കൂടിയിരുന്നോ..... കണ്ണന്റെ നെഞ്ചിൽ നിന്നും രുദ്രന്റ ഉദരത്തെ മുറുകെ പിടിച്ചു കരഞ്ഞു പെണ്ണ് അങ്ങനെ എല്ലാം നേരത്തെ നീ അറിഞ്ഞുവെങ്കിൽ ഈ കർമ്മം ഇന്ന് നടക്കില്ലായിരുന്നു മോളേ... "

അവൾക് ഒന്നും സംഭവിക്കില്ല എന്ന് ഇത് തുറന്ന് പറഞ്ഞ നിമിഷം മുതൽ എന്നെക്കാൾ ആത്മവിശ്വാസം ദേ ഇവന് ആയിരുന്നു.... രുദ്രൻ കണ്ണനെ നോക്കി... കണ്ണേട്ടന് എല്ലാം അറിയാമായിരുന്നു അല്ലേ... എന്നെ പറ്റിക്കാൻ കൂട്ട് നിന്നു അ..അ.. അല്ലേ...രുക്കുവിന്റെ ശബ്ദം ഇടറി... ഒരിക്കലും അല്ല മോളേ ... ഇരിക്കത്തൂർ മനയിലേക് കണ്ണനെ മനഃപൂർവം കൂടെ കൂട്ടിയത് ആണ് ഞങ്ങൾ... പാതി വഴിയിൽ എല്ലാം പറയുമ്പോൾ അവനിലെ ആത്മവിശ്വാസം എനിക്ക് അത്ഭുതം ആയിരുന്നു... നിന്നെ ഓർത്ത് മാത്രം ആയിരുന്നു അവന്റെ ഭയം.... ശ്രീക്കുട്ടി ഒരിക്കലും പരാജിത ആവില്ല എന്ന് അവന് ഉറപ്പ് ഉണ്ടായിരുന്നു... രുദ്രൻ രുക്കുവിന്റെ മുടിയിൽ മെല്ലെ തഴുകി... അതേടി മോളേ.. ആ നിമിഷവും എനിക്കൊരു വാക്ക് തന്നു രുദ്രേട്ടൻ മറ്റ് ആപത്തു വരാതെ എനിക്ക് നിന്നെ തിരികെ തരും എന്ന്... "" കണ്ണൻ അത്‌ പറയുമ്പോൾ സംശയത്തോടെ നോക്കി പെണ്ണ്..... ഒരിക്കൽ എല്ലാം നീ അറിയും.. ചിലപ്പോൾ ശത്രു ആണെന്ന് നമ്മൾ വിചാരിക്കുന്നവർ ആയിരിക്കും നമ്മുടെ രക്ഷകർ....

രുക്കുവിന്റെ തലയിൽ ഒന്ന് കൂടി തഴുകി രുദ്രൻ പുറത്തേക് ഇറങ്ങി.. കണ്ണേട്ടാ... "" കണ്ണന്റെ കൈയിൽ മുറുകെ പിടിച്ചു പെണ്ണ്..... അറിയാതെ ആണെങ്കിലും നീ ചെയ്തത് ഒരു വലിയ തെറ്റ് തന്നെ ആണ് രുക്കു. "" ഒരുനിമിഷം എങ്കിലും എന്നെ മറന്നില്ലേ രുദ്രേട്ടനെ മറന്നില്ലേ അതിന് ഒരു കുഞ്ഞ് ശിക്ഷ.. ദേ ഈ നെറ്റിയിലും ഈ കൈകളിലും സാക്ഷാൽ മഹാദേവൻ തന്നു... കണ്ണൻ ചിരിയോടെ അവളുടെ കൈ മുട്ടിലെ ഉരവിൽ ചുണ്ടുകൾ ചേർത്തു..... സ്സ്... "" എരിവ് വലിച്ചു വിട്ടു പെണ്ണ്... കണ്ണേട്ടാ നീറുന്നുണ്ട്.. "" മ്മ്.. "" ചിരിയോടെ ഒരു കുഞ്ഞ് മയിൽപ്പീലിയിൽ അല്പം ലേപനം അവളുടെ മുറിവിലേക് പകർന്നു കണ്ണൻ..... പിന്നെ നിന്റ കനകേടെ മരുന്ന് ഒന്നും അല്ല ഇന്നു എന്റെ മോളേ പ്രായം അറിയിച്ചത്..... എന്റെ കുട്ടികുറുമ്പന്റെ സ്നേഹം ആണ്.... അത് പറയുമ്പോൾ കണ്ണന്റെ കണ്ണൊന്നു കലങ്ങി.... എന്താ..? സംശയത്തോടെ നോക്കി രുക്കു.... എന്നിലെ ആത്മവിശ്വാസം അവൻ ആയിരുന്നു രുക്കു... ഒരിക്കൽ ചന്തുവേട്ടൻ എന്നോട് പറഞ്ഞു എന്റെ ദേവൂട്ടന് കൊടുക്കണേ നിന്റെ ശ്രീക്കുട്ടിയെ എന്ന്...

ആ നിമിഷം രുദ്രേട്ടന്റെ ചുണ്ടിൽ ഒരു കള്ള ചിരി ഉണ്ടായിരുന്നു പെണ്ണേ... ഈ ലോകത്തെ മയക്കുന്ന ചിരി.... "" എന്റെ മോള് ആരാണെന്നു ആ മനുഷ്യൻ അറിയാമായിരുന്നു... കണ്ണന്റെ കൈ മുട്ട് മടക്കി കണ്ണുനീർ തുടച്ചു... ദേവൂട്ടൻ.. "" രുക്കു ആ പേര് മന്ത്രിച്ചു... അപ്പോൾ എല്ലാം എന്നിൽ നിന്നും മറച്ചു പിടിച്ചു അല്ലേ.... രുക്കുവിൽ പരിഭവം നിറഞ്ഞു... പോടീ പെണ്ണേ... "" അവന്റെ സ്നേഹത്തെ പ്രണയത്തെ ദൂരെ നിന്നും നോക്കി കാണാൻ നല്ല രസം ആണെടി... കണ്ണന്റെ ചുണ്ടിൽ കുറുമ്പ് നിറഞ്ഞു.... അതേ.. "" അകത്തേക്ക് വരാമോ... പുറത്തെ കതകിൽ ഒന്ന് തട്ടി വീണ അകത്തേക് വന്നു.... കൈയിൽ ഒരു തട്ടവും.... രാക്കിളി അടുത്ത മരുന്ന് കഴിക്കാൻ സമയം ആയി... ആ തട്ടത്തിൽ സ്പൂൺ ഇട്ടു ഒന്ന് ഇളക്കി പെണ്ണു... വാവേ.. "" വേണ്ടടി ഭയങ്കര കയ്പ് ആണ്.. നീ എനിക്ക് ഒരു tt എടുത്താൽ മതി... ഇവളോട് ഒന്ന് പറ കണ്ണേട്ടാ... ആ.. "" അതൊന്നും ഇവിടെ നടക്കില്ല .... സഞ്ജയന്റെ പ്രത്യേക മരുന്ന് ആണ്.. റോഡിൽ വീണു ഉരഞ്ഞത് അല്ലേ പഴുകാതെ ഇരിക്കാൻ ആണ്...

നീ കൊടുക്ക് മോളേ ഞാൻ പുറത്ത് കാണും..... കണ്ണൻ ചിരിയോടെ പുറത്തേക് ഇറങ്ങി... വാവേ.. "" നിനക്ക് എന്നോട് ദേഷ്യം ഉണ്ടോടി... ദേ പെണ്ണേ.. എന്തേലും എടുത്ത് നിന്റെ തല മണ്ട ഞാൻ തല്ലി പൊളിക്കും... കുറച്ച് മുൻപ് മരുന്ന് തരാൻ വന്നപ്പോഴും ഇത് തന്നെ അല്ലേ ചോദിച്ചതും കരഞ്ഞതും... എന്റെ രാക്കിളിയെ വെറുക്കാൻ എനിക്ക് കഴിയുവോടി..... "" വീണ ആ മരുന്നു കോരി കൊടുക്കുമ്പോൾ ആ കയ്പ് പോലും മറന്നു കൊണ്ട് അതിൽ രാക്കിളിയുടെ വാവ ചാലിക്കുന്ന സ്നേഹതിന്റെ രുചിയോടെ നുണഞ്ഞു ഇറക്കി പെണ്ണ്.... വാവെ എനിക്ക് എന്റെ മോളേ ഒന്ന് കാണണം... ""രുക്കു വീണയുടെ കൈയിൽ മെല്ലെ പിടിച്ചു... കാണിക്കാമല്ലോ.. " അവിടെയും അമ്മേ കാണണം എന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ട്.. പക്ഷെ കുറച്ച് കഴിയട്ടെ പുറത്ത് നല്ല മഞ്ഞുണ്ട്.. ഈ മരുന്ന് കഴിക്കുമ്പോൾ മഞ്ഞു കൊള്ളാൻ പാടില്ലമുറിവ് പഴുക്കും.... അത്‌ കൊണ്ട് കുറച്ചു കൂടി കഴിയട്ടെ... എന്റെ മോള് എവിടാ വാവേ... "" അവൾ നന്നായി ഭയന്നോ... രുക്കുവിന്റെ കണ്ണൊന്നു നനഞ്ഞു.. മ്മ്ഹ.. ""

സാക്ഷാൽ വേലായുധന് പോലും ധൈര്യം ഏകുന്നവൾ.. അവൾ ആരെന്ന് അറിയാതെ ആണ് ജാതവേദൻ കളിച്ചത്.... വീണ പല്ലൊന്നു കടിച്ചു... രുദ്രേട്ടനും ഉണ്ണിയേട്ടനും പറയും പോലെ വലിയ വർത്തമാനം ഒന്നും എന്നോട് പറയല്ലെടി... എനിക്ക് പേടിയാ.... എനിക്ക് അതിന് മാത്രം ഉള്ള് ബുദ്ധി ഒന്നും ഇല്ല.. കണ്ണേട്ടൻ പറയും പോളെ വെറും പൊട്ടിക്കളി... മ്മ്ഹ.. അല്ലങ്കിൽ ഇത് പോലെ അബദ്ധത്തിൽ ചെന്നു ചാടുവോ... രുക്കുവിന്റെ നിഷ്കളങ്കതയെ ചിരിയോടെ നോക്കി അവളുടെ വാവ... രുക്കു.. അവളെ മഞ്ഞൾ തേച്ച് കുളിപ്പിക്കാൻ കുളത്തിലേക്കു കൊണ്ട് പോയി... സർവ്വഭാരണ വിഭൂഷത ആയി വിളക്കിനു മുൻപിൽ അണിയിച്ചൊരുക്കി ഇരുത്തുന്ന മോളേ കാണാൻ കുറച്ചു കഴിഞ്ഞു നിന്നെ കൊണ്ട് പോകാം.... ""നീ അത്‌ വരെ റസ്റ്റ്‌ എടുത്തോ... രുക്കുവിനെ കട്ടിലിലേക് കിടത്തി പുതപ്പു കൊണ്ട് മാറു വരെ പുതപ്പിച്ചു വീണ പുറത്തേക്കിറങ്ങി... 💠💠💠💠 നീ എന്താടാ കോഴി മുട്ട ഇടാൻ നടക്കും പോലെ നടക്കുന്നത്...""" താമര കുളത്തിലെ പടവിൽ ഇരുന്നു കൊണ്ട് കുഞ്ഞാപ്പു കുളത്തിലേക്കു കാലിട്ടു ഒന്ന് തുഴഞ്ഞു കൊണ്ട് പടവ് ഇറങ്ങി വരുന്ന കുറുമ്പനെ അടിമുടി നോക്കി....

എന്തേലും കുരുത്തക്കേട് ഒപ്പിച്ചു കാണും.. "" കുഞ്ഞൻ വെള്ളത്തിൽ നിന്നും പടവിലേക് കയറി തല തുവർത്തി.... കുരുത്തക്കേട് ഒന്നും ഒപ്പിച്ചില്ല.. "" പക്ഷെ ഒപ്പിക്കും ഇങ്ങനെ പോയാൽ.. "" കുറുമ്പൻ ചുണ്ട് പുളുത്തി കുഞ്ഞാപ്പുവിന് അടുത്തേക് ഇരുന്നു... എന്താടാ... ""?? കുഞ്ഞൻ കരയിൽ ഇരുന്ന സോപ് നെഞ്ചോരം വെള്ളത്തിൽ കിടക്കുന്ന ആരാവിനു എറിഞ്ഞു കൊടുത്തു... ഞാൻ അപ്പുറത്തെ കുളത്തിന്റെ പടി വരെ ഒന്ന് പോയി ദുരുദ്ദേശം ഒന്നും ഇല്ലായിരുന്നു.. ഒന്ന് കുളിക്കണം അത്രമാത്രം... പക്ഷെ ആവണി അമ്മ എന്റെ ചെവി പിടിച്ചു തിരിച്ചു ഒടിച്ചു വിട്ടു... ഇവിടെ കുളിച്ചാൽ മതി എന്ന്... "" വെറുതെ അല്ല വാല്യേട്ട അവിടെ ശ്രീകുട്ടിയെ കുളിപ്പിക്കുന്നുണ്ട് അമ്മയും ഗൗരിയമ്മയും മംഗളമ്മയും കൂടി... സച്ചു ഈറനോടെ കയറി വന്നു..... പോടോ ഞാൻ എന്താ അത്രയ്ക്ക് മ്ലേച്ചൻ ആണോ.. ""എന്നാലും പണ്ട് കൊച്ചേട്ടൻ ലെച്ചുവെച്ചിയെ ഒളിഞ്ഞു നോക്കാൻ പോയ പോലെ ഒന്ന് നമുക്ക് പോയാലോ...പ്ലീസ് "" പതിയെ കുഞ്ഞാപ്പുവിനെ ഒന്ന് തോണ്ടി കുറുമ്പൻ... എടുത്ത് വെള്ളത്തിൽ ഇടും ഞാൻ..ഉള്ള പേര് ദോഷം എങ്ങനെ കളയും എന്ന് ഓർത്ത് വിഷമിച്ചിരിക്കുവാ അപ്പോഴാ അടുത്തത് കൊണ്ട് അവൻ വരുന്നത്... കുഞ്ഞാപ്പു പല്ലൊന്നു കടിച്ചു..

അല്ലങ്കിലും എനിക്ക് ആരാ ഉള്ളത്.. "" കുറുമ്പൊടെ മുഖം തിരിക്കുമ്പോൾ കുഞ്ഞൻ ചെറു ചിരിയുടെ നോക്കി... കളിയാക്കണ്ട.. "" ചുണ്ട് ഒന്ന് കൂർപ്പിച്ചു... ആഹാ കൈയിലെ കെട്ട് എടുത്തോ ചേട്ടായി.. "" സച്ചു തല തുവർത്തി കൊണ്ട് മുകളിലേക്കു നോക്കി..... ഒടിഞ്ഞ വലത്തെ കൈ താഴേക്കു ഇട്ടു കൊണ്ട് പടവ് ഇറങ്ങി വന്നു ചിത്രൻ ...."" മ്മ്മ്.. "" ഇനി ചേട്ടച്ഛന്റെ വക ഒരു ഉഴിച്ചിൽ കൂടെ ഉണ്ട്.. ഏഴു പ്രാവശ്യം അതിനെന്തോ കണക് ഒക്കെ ഉണ്ട്... " ചിത്രൻ പടവിലേക് ഇരുന്നു.... "" ഇവൻ എന്താ വെള്ളം കാണാതെ കിടക്കുവാരുന്നോ.... ഒരു ചെറിയ കല്ല് എടുത്ത് ആ വലം കയ്യാൽ ആരവിനെ എറിഞ്ഞു ചിത്രൻ..... അല്ല ചിത്തു.. "" ഈ തണുപ് എന്നിലേക് അരിച്ചിറങ്ങുമ്പോൾ ഒരിക്കൽ നഷ്ടപെട്ടത് എന്തോ തിരിച്ചു കിട്ടിയ പ്രതീതി ആണ്..... ആരവ് ചിരിയോടെ കയറി വന്നു... ആാാ.. " മറ്റ് രണ്ട് കുരങ്ങന്മാർ എവിടെ.. " കിച്ചുവും ആകാശും.... ചിത്രൻ ചുറ്റും നോക്കി... രണ്ട്പേരും അച്ഛന്റെ കൂടെ പുറത്ത് പോയി.. "" അച്ഛന് എന്തോ ഷോപ്പിംഗ് ഉണ്ട്... സച്ചു പടവിലേക്ക് ഇരിക്കുമ്പോൾ കുഞ്ഞൻ ചെറു ചിരിയോടെ ഏറു കണ്ണിട്ട് കുറുമ്പനെ നോക്കി...

ആ മുഖത്തെ പരിഭവം കാൺകെ ചിരി പൊട്ടി അവന്റെ വല്യേട്ടന്.... ഒന്ന് കുളിച്ചു കഴിഞ്ഞപ്പോൾ എന്തോരു ആശ്വാസം... ""ഇന്നലെ കാലെക്ടറേറ്റിൽ നിന്നും നേരെ ഓടി വന്നത് ആണ്... കരയിലേക്കു കയറി ആരവ് മുണ്ടെടുത്തു ചുറ്റുമ്പോൾ അവന്റെ മാറിലെ രുദ്രാക്ഷം ഒന്ന് ഇളകി... "" ആരവേട്ടൻ എങ്ങനെ ആണ് ഇവിടെ എത്തിയത്.. "" സത്യം പറഞ്ഞാൽ അത്‌ വലിയൊരു സമസ്യ ആണ് ഞങ്ങളുടെ മുൻപിൽ.. കുഞ്ഞൻ അവന് അടുത്തേക് ഇരുന്നു.. ആദി രുദ്രൻ അങ്കിൾ പറയുന്നത് ശരിയാണ്‌... നമ്മുടെ തിരക്കഥയിൽ നാം അറിയാതെ ആ വിധാതാവിന്റെ തീരുമാനവും എഴുതി ചേർക്കപ്പെടും.. ... "" നിന്റെ മനസിന്റെ നിയന്ത്രണം വിട്ടു പോകുന്ന നിമിഷത്തെ തടയാൻ ഞാൻ വരണം എന്നത് എഴുതി ചേർക്കപ്പെട്ടത് ആണ്...ഒരുപക്ഷേ അതിനൊരു നിമിത്തം ആയിരുന്നു വിഷ്ണുവർദ്ധനിലേക്കുള്ള എന്റെ മാറ്റം .. ആരവ് കുഞ്ഞനെ ഒന്ന് നോക്കി... "" ഒരുപക്ഷെ മാളുവിന് അങ്ങനെ ഒരു ഭയം തോന്നാനും അതിലൂടെ നിങ്ങൾ എന്നെ രമണികയിലേക് എത്തിച്ചതും എല്ലാം ഈ ഒരു നിമിഷത്തിനു വേണ്ടി ആയിരുന്നിരിക്കും.....

"" ആഹ്ഹ്.. "" ആരവ് ശ്വാസം ഒന്ന് എടുത്തു വിട്ടു... വല്യോത് നിന്നും തിരികെ പോകുമ്പോൾ ആരവിനു ഒപ്പം വിഷ്ണുവര്ധന്റെ മനസും കൂടെ ചേർന്നു കഴിഞ്ഞിരുന്നു... "" മ്മ്ഹ.. "" പക്ഷെ അസ്വസ്ഥമായിരുന്ന എന്റെ മനസിനെ കടിഞ്ഞാൺ ഇടാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല... കണ്ണടയ്ക്കുമ്പോൾ മുന്നിൽ നീ ആയിരുന്നു ആദി... "" പ്രജ്ഞ നശിച്ചു കോകിലയുടെ നെഞ്ചിൽ തളർന്നു ഉറങ്ങുന്ന ആദിശങ്കരൻ...നിങ്ങൾക് ചുറ്റും വട്ടം ഇട്ടു പറക്കുന്ന കറുത്ത വേഷധാരി ആയ മനുഷ്യൻ.... """"" നീ ആരാണ് എന്ന് ഓരോ നിമിഷവും ഞാൻ എന്നോട് തന്നെ ചോദിച്ചു... ഉത്തരം കിട്ടാതെ എന്റെ മനസ് പിടഞ്ഞു കൊണ്ടിരുന്നു ഓരോ നിമിഷവും... സത്യത്തിൽ രണ്ട് ദിവസം കൊണ്ട് ജോലിയിൽ പോലും എന്റെ ശ്രദ്ധ നഷ്ടപ്പെട്ടു.... പറഞ്ഞ് കൊണ്ട് അരവിന്റെ ഓർമ്മകൾ അല്പം പുറകോട്ടു പോയി.. ( തുടരും )

NB : ആദിശങ്കരനിൽ വന്നു ചേർന്ന മാറ്റത്തെ തത്കാലം നമ്മൾ മനസ് കൊണ്ട് അംഗീകരിച്ചേ മതിയാകൂ... "" അത്‌ ഒരു നല്ല തുടക്കത്തിന് വേണ്ടി ആണെന്ന് ആശ്വസിക്കാം...... "" അരവിന്റെ സ്വപ്നങ്ങൾ അവർക്ക് എന്നും കൂട്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.. """ 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story