ആദിശങ്കരൻ: ഭാഗം 95

adhishankaran

എഴുത്തുകാരി: മിഴിമോഹന

നീ ആരാണ് എന്ന് ഓരോ നിമിഷവും ഞാൻ എന്നോട് തന്നെ ചോദിച്ചു... ഉത്തരം കിട്ടാതെ എന്റെ മനസ് പിടഞ്ഞു കൊണ്ടിരുന്നു ഓരോ നിമിഷവും... സത്യത്തിൽ രണ്ട് ദിവസം കൊണ്ട് ജോലിയിൽ പോലും എന്റെ ശ്രദ്ധ നഷ്ടപ്പെട്ടു.... പറഞ്ഞ് കൊണ്ട് അരവിന്റെ ഓർമ്മകൾ അല്പം പുറകോട്ടു പോയി.. 💠💠💠💠💠 ഓഫീസ് ഫയലുകൾ നോക്കുമ്പോൾ പോലും ശ്രദ്ധി കൈ വിട്ടു പോയിരുന്ന ആരവ് തളർച്ചയോടെ കസേരയിലേക്ക് പതിയെ ചാരുമ്പോൾ അറിയാതെ ഉറക്കത്തിലേക്ക് വഴുതി വീണവന്റെ കണ്മുൻപിൽ ഇരികത്തൂർ മനയുടെ കിഴക്കു വശത്തു യഥാസ്ഥാനത് പ്രതിഷ്ടിച്ചിരിക്കുന്ന കാലഭൈരവൻ തെളിഞ്ഞു വരുമ്പോൾ ആ ചുണ്ടിൽ ഉറക്കത്തിലും നേർത്ത പുഞ്ചിരി വിടർന്നു..... """ഭഗവാനെ വലം വച്ചു എരിക്കിൻ പൂവ് ആ തൃപ്പാദങ്ങളിൽ അർപ്പിക്കുന്ന പെൺകുട്ടി... കുഞ്ഞ് ചിരിയോടെ തിരിഞ്ഞു വരുന്ന അവൾ ഉദരം താങ്ങി പിടിച്ചിരുന്നു... മുന്പോട്ട് നടന്നതും ഒരു നിമിഷം നിന്നവൾ... ആഹ്ഹ്.... "" അവൾ ആ ഉദരത്തിൽ അമർത്തി പിടിച്ചു... പദ്മ.. മോളേ... "" സന്ധ്യ വന്ദനം കഴിഞ്ഞു മനയിൽ നിന്നും പുറത്തേക് വന്നവൻ ഓടി അവൾക് അടുത്തേക് വന്നു... ഒപ്പം മറ്റൊരു പുരുഷനും...

അയാൾക് നന്ദന്റെ മുഖം ആയിരുന്നു...അയാൾ വലം കൈ കൊണ്ട് അവളെ തന്നോട് ചേർത്ത് നിർത്തുമ്പോൾ ആ ഏട്ടന്റെ മുഖം ഒന്ന് കൂടി വിടർന്നു.... വിഷ്ണുഏട്ടാ... "" കുഞ്ഞിന് അനക്കം വച്ചു തുടങ്ങി... അവളുടെ കണ്ണിൽ ചെറു നാണത്തിന്റെ തിരയിളക്കം അലയടിക്കുമ്പോൾ ആ ചെറുപ്പക്കാർ രണ്ടിലും ആവേശം നിറഞ്ഞു.. ആ നിമിഷം വിഷ്ണുവർദ്ധന്റെ കണ്ണുകൾ അവളുടെ നെഞ്ചോരം ചേർന്നു കിടക്കുന്ന മംഗല്യസൂത്രത്തിലേക് പോയി... ഇരട്ട ദളങ്ങളിൽ വിടർന്നു നിൽക്കുന്ന താമരപൂവ്... "" അവളെ ചേർത്തു നിർത്തിയിരിക്കുന്നവന്റെ വലം കൈയിൽ അതേ താമര പൂവിനാൽ കൊത്തിയടുത്ത മോതിരവും.......... ( ജാനകിയുടെ താലിയും നന്ദന്റെ മോതിരവും മറന്നില്ല എന്ന് കരുതുന്നു ) പെട്ടന്നു തന്നെ പ്രകൃതി ആകെ മാറി.... ഇരുണ്ട് മൂടുന്ന അന്തരീക്ഷത്തിൽ വിഷ്ണുവർദ്ധൻ മാത്രം.....ബാക്കി രണ്ട് പേരുടെ സ്ഥാനത് വെറും പുകചുരുൾ മാത്രം... കിഴക്കു വശത്തെ കാലഭൈരവന്റെ സ്ഥാനത് വെറും കരിങ്കൽ തറയും .. !!!!!!!!!!! പദ്മാ മോളേ...... """ ദത്താ.......

അയാൾ അലറി വിളിക്കുമ്പോൾ കൈ വെള്ളയിൽ അനുഭവപ്പെടുന്ന വഴു വഴുപ്.... അയാൾ ഉള്ളം കയ്യിലേക് നോക്കി... ആഹ്ഹ്..... "" രക്തം.... മുഖത്തൊട് അടുപ്പിക്കുമ്പോൾ ആ രക്‌തത്തിന് ഒരു ഭ്രൂണത്തിന്റെ മണം..... ആഹ്ഹ്.... ആഹ്ഹ്.... അണച്ചു കൊണ്ട് ചുറ്റും ഓടിയവൻ ഒരു നിമിഷം നിന്നു.....തന്റെ മുന്പിലെ പുകമറ അല്പം മാറുമ്പോൾ അയാൾ കണ്ടു സ്ഥാനം തെറ്റിയ കാലഭൈരവൻ..... """" മഹാദേവ....... """ അയാളുടെ നാവുകൾ ഉറക്കെ വിളിച്ചു.... വീശി അടിക്കുന്ന കാറ്റിനെ മറി കടന്നു കൊണ്ട് മനയിലേക് അയാളുടെ കണ്ണുകൾ പോയി കറുത്ത വേഷധാരി ആയവൻ ... അയാളുടെ കയ്യിൽ ഭദ്രമായി പട്ടിൽ പൊതിഞ്ഞ ഒരു പൊതി.. എന്റെ ഗ്രന്ധം..... """"""വിഷ്ണുവര്ധന്റെ കണ്ണുകൾ വിറച്ചു..... അരുത്.... "" അരുത്.... അത്‌ നീ കൈവശപ്പെടുത്തരുത്.. പറഞ്ഞ് തീരും മുൻപേ അയാൾ അപ്രത്യക്ഷനായി....ചുരുണ്ട പുക ചുരുളുകൾക് നടുവിൽ വിഷ്ണുവര്ധൻ അലറി വിളിച്ചു കൊണ്ട് ഓടി അയാളെയും ആ പട്ടിൽ പൊതിഞ്ഞ ഗ്രന്ധവും തേടി ഇരികത്തൂർ മനയുടെ പുറത്തേക് പാഞ്ഞു... "" ചെന്നു നിന്നത് തൊട്ടു ചേർന്നുള്ള ചേന്നോത് തറവാട്ടിലെ ഒരു മുറിയിൽ.... ആഹ്ഹ്.. "" അയാളുടെ ശ്വാസം നിന്ന് പോയിരുന്നു... "" മുൻപിൽ വലിയ കാളി സ്തൂപം... ""

ഇരുപത്തിഒന്ന് കപാലങ്ങളാൽ അലംകൃതമായ മേഘാവർണ്ണരൂപിണി..... """ അല്പം പുറകോട്ടു നീങ്ങിയ വിഷ്ണു ചുറ്റും ഒന്ന് കണ്ണോടിച്ചു... നാലു ചുവരുകളിൽ എഴുതി കൂടിയ ഹീനമന്ത്രങ്ങൾ .. """ കൊല്ലും ഞാൻ അവനെ... "" എന്റെ കൈകൾ കൊണ്ട് എരിഞ്ഞടങ്ങും അവൻ വിഷ്ണു സമീപം ഇരുന്നു കത്തി കയിലേക് എടുത്തതും കണ്ടു ആ അക്ഷരങ്ങൾക് ഇടയിലൂടെ വിഷ്ണുവിനെ ആർത്തിയോടെ നോക്കുന്ന കണ്ണുകൾ .... കാലഭൈരവ... "" മൂർഖൻ പാമ്പിനെ ആണോ ഞാൻ ഇത് വരെ ചോറ് കൊടുത്തത്... """ ആഭിചാരത്തിന്റെ എഴുപതിനാലാം അധ്യായം..ഉപാസന മൂർത്തിയുടെ കിങ്കരന്മാരെയും അടിമകൾ ആക്കിയോ ഇവൻ... """ഈ മന്ത്രവാദപുരയിൽ എന്റെ കൈകൾ കൊണ്ട് അവന്റെ രക്‌തം വീണാൽ എന്നെ ആശ്രയിക്കുന്ന ആരെ വേണമെങ്കിലും അവന്റെ കിങ്കരമാർക്ക്‌ ബലി നൽകാൻ കഴിയും.... ഇല്ല.... ""ഇനി ഒരു ദുരന്തം കൂടി ഇരികത്തൂർ മന താങ്ങില്ല... ""വിഷ്ണു ആ കത്തി നിലത്തേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ...... ""അവിടെ ആകെ ഭ്രാന്തനെ പോലെ ഓടി നടന്നു......... ( കുഞ്ഞൻ എന്ത് കൊണ്ട് ജലന്ധരന്റെ രക്തം ആ മാന്തർവാദ പുരയിൽ വീഴ്ത്താൻ പാടില്ല എന്ന് ആരവ് വന്നു പറഞ്ഞതിന് അർത്ഥം ആണ് ഇപ്പോൾ വായിച്ചത്... ) ആഹ്ഹ്...

"""""" ആഹ്ഹ്...... ഓരോന്നും തട്ടി നീക്കുമ്പോൾ വുഷ്ണുവിന്റെ ചുണ്ടുകളും കൈകളും വിറച്ചു...... ചെവിയോരം ഒരു നിശ്വാസം പതിഞ്ഞതും വിഷ്ണുവർദ്ധൻ ഒരു നിമിഷം നിന്നു.......പുകയിലയുടെയും രക്തത്തിൻെറയും മണം നാസികയിലേക് അരിച്ചിറങ്ങി..... കുറുപ്പ്..... """"""" ആ പേര് ഉച്ഛരിച്ചു കൊണ്ട് പതിയെ ശിരസ് തിരിക്കുമ്പോൾ തന്റെ വിയർപ്പിന്റെ മണം ആവേശത്തോടെ വലിച്ചെടുക്കുന്ന കുറുപ്പ്..... കറുത്ത കരിയാൽ എഴുതിയ കണ്തടങ്ങൾക്കു മീതെ ഏഴു ചുവന്ന വരകൾ ... "" ചുണ്ടിൽ നിന്നും താഴേക്കു ഒലിച്ചു ഇറങ്ങുന്ന മുറുക്കാൻ ചുവപ്പ്........ അഹ്.. "" കൊച്ചമ്പ്രാന്റെ വിയർപ്പിന് ചോരയുടെ ഗന്ധം... "" എന്റെ ഉപാസന മൂർത്തിക്ക് ഞാൻ നൽകുന്ന ദക്ഷിണ... ""..... കുറുപ് ചൂണ്ട് വിരൽ കൊണ്ട് വിഷ്ണുവിന്റെ കഴുത്തിലെ വിയർപ്പ് ഒപ്പി അത്‌ രുചിയോടെ വായിലേക്ക് വച്ചു...... അഹ്.. "" വിഷ്ണുവിന്റെ കണ്ണിൽ നേരിയ ഭയം നിറഞ്ഞു.. "" കുറുപ്പേ തിരികെ തരൂ എനിക്ക് ആ ഗ്രന്ധം.....""...... ജീവനോളം നിന്നെ വിശ്വസിച്ചവൻ ആണ് ഞാൻ... പക്ഷെ കൂടെ നിന്ന് നീ ചതിച്ചു....എന്റെ ഇന്ദുചൂഡനെ നീ... നീ ഇല്ലാതെ ആക്കി.... """

അതേ കൊച്ചമ്പ്രാ... "" ഈ... ഈ കൈകളിൽ കിടന്ന് ആണ് ഇന്ദുചൂഢന്റെ ജീവൻ വെടിഞ്ഞത്... അല്ല... അല്ല... ഞാൻ കൊന്നത്.... അതേടാ.... "" ഞാൻ ആണ് കൊന്നത്..... നിന്റ ആത്മാർത്ഥസുഹൃത്തിനെ.... അത്‌ പോലെ നീയും ഇന്ന് തീരും..... കുറുപ്പിന്റെ ഭാവം പൊടുന്നനെ മാറി... ഇടം കൈ വിഷ്ണു വർദ്ധന്റെ വലത്തെ പെടലി ലക്ഷ്യം ആക്കി പാഞ്ഞു... "" നിമിഷങ്ങൾക് അകം കുറുപ്പിന്റെ ബന്ധനത്തിൽ അകപ്പെട്ടു വിഷ്ണു.... "" അയാളുടെ കൈകളുടെ പ്രഹരം അവനെ ഓരോ നിമിഷവും തളർത്തി തുടങ്ങുമ്പോൾ കാതുകളിലേക് കുപ്പിവള കിലുങ്ങും പോലൊരു ശബ്ദം തുളച്ചു കയറി... ""പതിയെ രക്‌തം ഒഴുകുന്ന കണ്ണുകൾ ഒന്ന് ഉയർത്തി..... കറുത്ത ചേലയിൽ അണിഞ്ഞൊരുങ്ങിയവൾ നിറയെ കരിവളകൾ അവളുടെ വെളുത്ത കൈകളെ അലങ്കരിച്ചിരുന്നു...... രമണിക.. """ വിഷ്ണുവിന്റെ നാവിലേക് ആ പേര് വന്നു... കണ്ണിൽ പ്രതീക്ഷയുടെ തിരി നാളം. .. "" തന്നോടൊപ്പം കളിച്ചു വളർന്നവളിൽ നിന്നും ഒരിറ്റു ദയ പ്രതീക്ഷിക്കുമ്പോഴും അവളുടെ വേഷത്തെ സംശയത്തോടെ ആണ് വിഷ്ണു നോക്കി കണ്ടത്....

രമണിക"""""".....പ്രതീക്ഷയോടെ ആ കണ്ണുകളിലേക്കു നോക്കി അവൻ... "" ഹഹഹ.. "" ഹഹഹ... കൊച്ചമ്പ്രാന് തെറ്റി... "" ഇരികത്തൂർ മനയുടെ കൊച്ച് കാരണവരുടെ കൈ കോർത്തു നടന്ന കളികൂട്ടുകാരി അല്ല ഇന്നിവൾ.... "" ഞാൻ പകർന്നു നൽകിയ ആഭിചാരകർമ്മങ്ങൾ സ്വായത്വം ആക്കിയ മഹാമാന്ത്രീക .... എന്റെ ശക്തി... രമണികയെ നെഞ്ചിലേക് ചേർത്തു അയാൾ.. മ്മ്ഹ... വിഷ്ണുവിൽ ഒരു ഞെട്ടൽ ഉളവായി.... "" ചതിച്ചു അല്ലേ... "" എന്റെ പദ്മമോളുടെ സ്ഥാനം ആയിരുന്നു ഈ നെഞ്ചിൽ നിനക്ക്.... "" കുറുപ്പിന്റെ സഹോദരി ആയിട്ട് അല്ല സ്വന്തം സഹോദരി ആയിട്ടേ കണ്ടിട്ടുള്ളു...""" വിഷ്ണുവിന്റെ കണ്ണിൽ നിന്നും നീർച്ചാലുകൾ താഴേക്ക് ഒഴുകി... ഹഹഹ.. !"""" കറുത്ത ചേലയിൽ കുപ്പിവള കിലുക്കി അവൾ ഒന്ന് ചിരിച്ചു... "" അതേ.. "" സ്വന്തം ഏട്ടൻ ആയിട്ടേ ഞാനും കണ്ടിട്ടുള്ളു.. "" പക്ഷെ ആ ഏട്ടന്റെ ഹൃദയം പിളർന്ന രക്തം കുടിക്കാൻ ഈ സഹോദരിക്ക് ഉള്ള അവകാശത്തെ നിഷേധിക്കരുത്... """ അവളുടെ ചുണ്ടിൽ ഗൂഢമായ ചിരി വിടർന്നതും വിഷ്ണു ഒന്ന് പിടഞ്ഞു....

ആ നിമിഷം ആ ബന്ധനത്തിൽ കിടന്നവൻ ഉഴറുമ്പോൾ അവനിലേക്ക് മറ്റൊരു ശക്തി കടന്നു ... !! ആഹ്ഹ്.. "" വിഷ്ണുവര്ധന്റെ ശിരസ് ഒരു നിമിഷം അവർക്ക് നേരെ ഉയർന്നു......... """ കുറുപ്പേ """...... ഇരികത്തൂർ മനയുടെ അറയിൽ നിന്നും നിനക്ക് ഒരിക്കലും ആ മുത്ത് കൈവശപ്പെടുത്താൻ കഴിയില്ല........ ഇതിന്റെ അവകാശിയുടെ തിരുനടയിൽ ഒരിക്കൽ ഇത് എത്തി ചേരും..... വരും എന്റെ ഇന്ദുചൂഡനും സത്യഭാമയും...... ഈ മനയിൽ തന്നെ അവർ പുനർജനിക്കും.......അവരുടെ മകന്റെ കയ്യാൽ നിന്റ അന്ത്യം കുറിച്ചിരിക്കും............ """എത്ര പുനർജ്ജന്മം നീയും ഇവളും എടുത്താലും അവൻ വരും നിന്നെ തേടി വരും............ "" അവന് ഒപ്പം ഞാനും പുനർജനിക്കുന്ന ആ ജന്മം നിന്റെ അന്ത്യം നടന്നിരിക്കും .... കുറുപ്പേ നിന്റ മുൻപിൽ ഞാൻ വരുന്ന നിമിഷം മുതൽ അവൻ വൈരാഗി ആയിരിക്കും.....""""""""അത്‌ പറയുമ്പോൾ കണ്ണുകൾ ആ രാക്ഷസിയിൽ ഉടക്കി നിന്നു.... കുറുപ് കെട്ടിയ ബന്ധനത്തിൽ കിടന്നു വീറോടെ ഉഴലുന്ന വിഷ്ണുവര്ധനെ പുച്ഛത്തോടെ നോക്കി ചേന്നോത് കുറുപ്പ്....... ത്ഫൂ..... """"

വായിലെ മുറുക്കാൻ തുപ്പൽ വിഷ്ണു വര്ധന്റ് മുഖത്തേക് ആഞ്ഞു തുപ്പി അയാൾ...... നെറ്റിയിൽ നിന്നും കണ്ണിൽ നിന്നും ഒലിച്ചു താഴേക്കു ഇറങ്ങുന്ന ചുവന്ന വെള്ളം വിഷ്ണുവർദ്ധന്റെ വായിലേക്ക് ഒലിചിറങ്ങി...... ഗ്ഗർ """ കുറുപ്പ് ആഞ്ഞൊന്നു കാർക്കിച്ചു.... കുറുപ്പേ നീ എന്നിൽ നിന്നും അപഹരിച്ച ഗ്രന്ധം അത്‌ ഞാൻ അവനിൽ എത്തിക്കും അതിന്റെ അവസാനത്തെ മൂന്ന് താളുകളിൽ നിന്റ അന്ത്യം ഞാൻ കുറിച്ചിട്ടുണ്ട്..... വിഷ്ണുവർദ്ധൻ വീറോടെ അത്‌ പറയുമ്പോൾ കുറുപ്പിന്റെ കണ്ണുകളിൽ സംശയം നിറഞ്ഞു....... ഒരു പുരികം വില്ല് പോലെ വളച്ചയാൾ അവനെ നോക്കി....... അതേ നീ കൊന്ന് ഒടുക്കിയ എന്റെ സഹോദരിയുടെ ഭ്രൂണത്തിന്റെ രക്തത്താൽ ഞാൻ എഴുതി ചേർത്ത താളുകൾ.... വരും ജന്മങ്ങളിൽ ആ ഭ്രൂണം ഒരു ശിശു ആയി രൂപാന്തരം പ്രാപിക്കുമ്പോൾ അവൻ വൈഷ്ണവ ശക്തിയും ശൈവ ശക്തിയും ഒരു പോലെ അനുഗ്രഹം ചൊരിഞ്ഞ കുഞ്ഞ് ആയിരിക്കും ... അവന്റെ കരസ്പര്ശാത്താൽ മാത്രം ആ താളുകളിലെ അക്ഷരങ്ങളിൽ ജീവൻ പൊടിയൂ.......... "" ഹഹഹ.... "" കൊച്ചബ്രാന് തെറ്റി ""

സുരക്ഷിതമായ കൈകളിൽ ഞാൻ ആ ഗ്രന്ധം ഏല്പിച്ചു കഴിഞ്ഞു.... സഹോദരി രമണികയുടെ കൈകളിൽ അത്‌ ഭദ്രം ആയിരിക്കും..... ഒരു ശക്തിക്കും അത്‌ പ്രാപ്തം ആക്കാൻ കഴിയില്ല....... നശിപ്പിച്ചു കളയും ഞാൻ അത്... മ്മ്ഹ ""കുറുപ്പേ നീയും ഇവളും എവിടെ കൊണ്ട് പൂഴ്ത്തി വച്ചാലും ഞാൻ എഴുതിയ ഗ്രന്ധം അതിന്റെ ഉടയോൻ ഞാൻ ആണ് വിഷ്ണുവർധൻ.......എനിക്ക് അത്‌ പ്രാപ്യം ആയിരിക്കും......... സംഹാരരുദ്രന്റെ അംശത്തിൽ ജന്മം കൊണ്ടവൻ അത്‌ കണ്ടെത്താൻ എന്നെ സഹായിച്ചിരിക്കും അവന് കാവൽ ആയി ആ ശക്തികൾ എല്ലാം കൂടെ കാണും.... പ്രകൃതി പോലും അവന് ഒപ്പം നില്കും.... """""" അത്‌ നശിപ്പിക്കാൻ ഉള്ള അധികാരവും എനിക്ക് മാത്രം അവകാശപെട്ടത് ആണ്.... അല്ലാത്ത പക്ഷം ദുഷ്ട സ്ത്രീ ആയ നിന്റെ ഈ സഹോദരിയുടെ തല പുളർന്നവൾ മണ്ണോടു അടിയും............ """""വിഷ്ണുവിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.... ഹഹഹ... ""

നിനക്കൊരു പുനർജന്മം പ്രാപ്യമാകുന്ന കാലത്തിനു മുൻപേ ആ മുത്ത് ഞാൻ കൈവശപ്പെടുത്തിയിരിക്കും... "" കുറുപ്പിന്റെ കൈകൾ വിഷ്ണുവിന്റെ തൊണ്ടകുഴിയിലേക് ആഴ്ന്നിറങ്ങി..... ""ആ വായിൽ നിന്നും പുറത്തേക് വന്ന രക്തം കൈകുമ്പിളിൽ പിടിച്ചു സ്വന്തം വായിലേക്ക് പകർന്നു രമണിക... """"" ആഹ്.... ആഹ്ഹഹ്ഹ.... താൻ കാണുന്ന ഭീകരമായ സ്വപ്നത്തിൽ നിന്നും പുറത്തേക് കടക്കാൻ ശ്രമിച്ചു ആരവ്"""""""".... പക്ഷെ അവനെ വീണ്ടും വീണ്ടും ആരോ അഘാത ഗർത്തത്തിലേക് വലിച്ചു കൊണ്ട് പോയി... അവിടെ അവന് മുൻപിൽ കണ്ണുനീർ വാഴ്ത്തുന്ന മുഖം അതിന് രുദ്രന്റെയോ ആദിശങ്കരന്റെയോ മുഖച്ഛായ .... """""വിഷ്ണു..... നാ ബാബു വാടിനി കാപ്പാടു .. """ഒക്ക പെദ്ദ വിപത്തു വാടു മുന്ദല ഉന്തി.... ആപ്പടം നീക്കേ സാധ്യം..... മരണം കാക്കുണ്ട ഭയങ്കരമായിന ഒക്ക ലോകം വാടിനെ എദുര് ചൂസ്തുന്ദി...... വെല്ലു.. ആപ്പു ............ """""""""" അർത്ഥം..... 🙈 (വിഷ്ണു എന്റെ മകൻ അവനെ രക്ഷിക്കൂ... ""വലിയൊരു ആപത്ത് അവന്റെ മുൻപിൽ ഉണ്ട്... തടയാൻ നിനക്കെ കഴിയൂ....

മരണത്തിനും അപ്പുറം ഭയാനകമായ ഒരു ലോകം അവനെ കാത്തിരിക്കുന്നു..... ചെല്ല്.... തടയൂ.... """"""""""") ഇന്ദുചൂഡാ...... """"!!!!!!!! ഓഫീസ് മുറിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ആരവ് ചാടി എഴുനേറ്റു.... "" മുന്പിലെ ഫയലുകൾ ഇരുവശങ്ങളിലേക്ക് ചിതറി തെറിച്ചു..... മോനെ.... """"""""" യൂണിഫോമിൽ തന്റെ മുൻപിൽ നിൽക്കുന്ന അജിത്.... ഒപ്പം ഓഫിസ് മുറിയിൽ കൂടി നിൽക്കുന്ന മറ്റ് ഉദ്യോഗസ്ഥർ.... പുറത്ത് കൂടെ പോകുന്നവരും എത്തി നോക്കി പലതും പറഞ്ഞു മുൻപോട്ട് പോയിരുന്നു.... ആരവ് ടവൽ കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പി അപ്പോഴും അവന്റെ കിതപ്പ് നിന്നിരുന്നില്ല.... എല്ലാവരും ഒന്ന് പുറത്തേക് നിൽക്ക്.. "" സാറ് കുറച്ചു ശുദ്ധവായൂ ശ്വസിക്കട്ടെ... "" കൂടെ നിന്ന ശിപായി എല്ലാവരെയും പുറത്തോട്ട് ഇറക്കുമ്പോൾ പലരും പരസ്പരം നോക്കി ചിരിച്ചു... എന്താ മോനെ.. "" എന്താ സംഭവിച്ചത്.. അജിത് അവന്റ തോളിൽ പിടിച്ചു... അച്ഛൻ...? ആരവ് സംശയത്തോടെ നോക്കി.. രുദ്രൻസർ സെൻറ് ചെയ്ത ഒരു ഫയൽ ചീഫ് സെക്രട്ടറി ഏല്പിക്കാൻ c ബ്ലോക്കു വരെ വന്നതാ ഞാൻ.. """

മോനെ ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി ഇങ്ങോട്ട് വന്നു അപ്പോഴാണ് ഇവിടെ... കുറച്ചു നേരം ആയി മോനെ വിളിക്കാൻ ശ്രമിച്ചു ഞങ്ങൾ... സർ ഈ കോഫി അങ്ങ് കുടിക്ക്.. "" ശിപായി ഒരു ഗ്ലാസിലേക്ക് കോഫി പകർന്നു അരവിന്റ കയിലേക് കൊടുത്തു... വേണ്ട.. "" ആരവ് പെട്ടന്ന് ചാടി എഴുന്നേറ്റു... "" കുഞ്ഞന്റെയും ചിത്രന്റെയും ഫോണിലേക്കു മാറി മാറി വിളിച്ചു... ഒന്ന് സ്വാച്ചിട് ഓഫ് മറ്റൊന്നു അറ്റൻഡ് ചെയ്യുന്നില്ലായിരുന്നു... ആരവ് വീണ്ടും വീണ്ടും മുഖത്തെ വിയർപ്പ് ഒപ്പി... "" ആഹ്.. "" അച്ഛാ രുദ്രൻഅങ്കിൾനെ വിളിക്കണം... പിള്ളേർ അവന്മാർ അപകടത്തിൽ ആണ്..."" ആരവിന്റ ശരീരവും മനസും ഒരുപോലെ നിയന്ത്രണം വിട്ടു കഴിഞ്ഞിരുന്നു... "" മോനെ... "" അജിത് അവന്റെ തോളിൽ പിടിച്ചു... വിളിക്ക്‌ അച്ഛാ.. "" ആരവിന്റെ ശബ്ദം ഒന്ന് പൊങ്ങി.. "" വലത്തെ കൈ കൊണ്ട് നെറ്റി തിരുമ്മി ആരവ്.... ആ.. "" വിളിക്കാം.. അജിത്തിൽ നിന്നും ഞൊടിയിടയിൽ ഫോൺ വാങ്ങി താൻ കണ്ട സ്വപ്നങ്ങൾ രുദ്രനോട് വിശദീകരിച്ചു ആരവ്... തിരികെ ഫോണിലൂടെ മറുപടി മൂളലിലൂടെ ഒതുക്കി ആരവ്... അച്ഛാ... "

" വാ നമുക്ക് ഇരികത്തൂർ പോകണം.. "" അജിത്തിന്റെ കൈയിൽ പിടിച്ചു വലിച്ചു ആരവ്... മോനെ വീട്ടിൽ പോയി ഈ യൂണിഫോം ഒന്ന് മാറി ഫ്രഷ് ആയിട്ട് പോകാം അവിടെ രുദ്രന്സാറും ഉണ്ണിയും ഇല്ലേ... ( പിള്ളേർ ജാതവേദന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പറയുന്നുണ്ട് അജിത് യൂണിഫോമിൽ ആയിരുന്നു എന്ന് ) ഇല്ല.. "" അച്ഛാ എന്ത്‌ അപകടം ആണ് അവരെ കാത്തിരിക്കുന്നത് എന്നു അങ്കിൾന് പോലും അറിയില്ല.. ഒന്ന് അറിയാം ആദിശങ്കരന് വേണ്ടി കേഴുന്ന ആ ഹൃദയം എന്നെ തേടി വന്നു എങ്കിൽ മകന് വേണ്ടി കണ്ണീർ വാർത്തു എങ്കിൽ ആ നിയോഗം അത്‌ എനിക്ക് ആണ്...... അജിത്തിന്റെ കൈ പിടിച്ചു മുന്പോട്ട് ഓടിയിരുന്നു ആരവ്... 💠💠💠💠💠 ഓർമ്മയുടെ പിടിമുറുക്കത്തിൽ നിന്നും പുറത്തേക് വന്ന ആരവ് കുഞ്ഞന്റെ തോളിൽ പിടിച്ചു... ആഹ്ഹ്.. """ പതിയെ തല തിരിക്കുന്നവന്റെ കണ്ണ് നിറഞ്ഞു തുളുമ്പി... ആദി.. "" ഇവിടെ ഓടിഎത്തിപ്പെടും എന്ന് ഒരു പ്രതീക്ഷയും എനിക്ക് ഇല്ലായിരുന്നു.. "" എന്താണ് ആ മുറിക്കുള്ളിൽ സംഭവിക്കുന്നത് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു..

പക്ഷെ ആ മുറിയിലേക്കു ഞാൻ കടന്നു വരുമ്പോൾ ഞാൻ കണ്ടു എന്റെ സ്വപ്നത്തിൽ ഞാൻ കണ്ട നാലു ചുവരുകൾ.. അതിലെ ഹീനമന്ത്രം ആ അക്ഷരങ്ങളിൽ നിന്നും നിങ്ങളിൽ ഒരുവന്റെ രക്തം കൊതിച്ചു കൊണ്ട് പുറത്തേക് കണ്ണ് നട്ടിരിക്കുന്ന രക്തരക്ഷസുകൾ..... ആഹ്ഹ്... ആരവ് ദീർഘമായി ഒന്ന് നിശ്വസിച്ചു... അപ്പോൾ ആ ഗ്രന്ധം അത്‌ കോകിലയുടെ കയ്യിൽ ഉണ്ട്... ""അല്ലേ കുഞ്ഞൻ മീശ ഒന്ന് കടിച്ചു.... മ്മ്മ്.. "" അതേ... ആരവ് തലയാട്ടുമ്പോൾ കുഞ്ഞൻ കണ്ണുകൾ അടച്ചു നെറ്റി ഒന്ന് തിരുമ്മി.....പെട്ടന്നു തന്നെ കുഞ്ഞാപ്പുവിന്റെ നേരെ തിരിഞ്ഞു... കേശു.... "" കുഞ്ഞൻ അവന്റെ കൈയിൽ മുറുകെ പിടിക്കുമ്പോൾ കുഞ്ഞാപ്പുവിന്റര് കണ്ണുകളിൽ നിറയുന്ന കണ്ണുനീരിൽ മാതൃത്വം തുളുമ്പി നിന്നു..... ശങ്കു വെറുതെ അല്ല അവൻ ജന്മം കൊണ്ടത്... "" ഓരോ നിമിഷവും രുദ്രച്ഛൻ പോലും അവന്റെ ജന്മോദ്ദേശ്യം തേടി അലയുമ്പോൾ ഇന്ന് നമുക്ക് അതിന് ഉത്തരം കിട്ടി.... കുഞ്ഞയ്യൻ"""" അവന്റെ രക്തത്താൽ എഴുതിയ അക്ഷരങ്ങൾക് ജീവൻ വയ്ക്കണം എങ്കിൽ അവൻ തന്നെ വേണ്ടേ... ""

പൊട്ടി കരഞ്ഞു കൊണ്ട് കുഞ്ഞാപ്പു കുഞ്ഞന്റെ നെഞ്ചിലേക് കിടക്കുമ്പോൾ ഒരുമാത്ര മായ പോലെ മഹാദേവന്റെ നെഞ്ചിൽ കിടക്കുന്ന നാരായണന്റെ മോഹിനി രൂപം ആരാവിനു മുൻപിൽ തെളിഞ്ഞു വന്നു... സ്വപ്നത്തിലെ തന്റെ തന്നെ വാക്കുകൾ അവന്റെ കർണ്ണപുടങ്ങളിലേക് കുളിർമഴ പോലെ പെയ്തിറങ്ങി... """""""""നീ കൊന്ന് ഒടുക്കിയ എന്റെ സഹോദരിയുടെ ഭ്രൂണത്തിന്റെ രക്തത്താൽ ഞാൻ എഴുതി ചേർത്ത താളുകൾ.... വരും ജന്മങ്ങളിൽ ആ ഭ്രൂണം ഒരു ശിശു ആയി രൂപാന്തരം പ്രാപിക്കുമ്പോൾ അവൻ വൈഷ്ണവ ശക്തിയും ശൈവ ശക്തിയും ഒരു പോലെ അനുഗ്രഹം ചൊരിഞ്ഞ കുഞ്ഞ് ആയിരിക്കും ... അവന്റെ കരസ്പര്ശാത്താൽ മാത്രം ആ താളുകളിലെ അക്ഷരങ്ങളിൽ ജീവൻ പൊടിയൂ.......... """"" ശ്.. "" ദേ നോക്കിയെ... "" കുറുമ്പന്റെ ചുണ്ടിലും കണ്ണിലും ശൃങ്കാരം നിറഞ്ഞു.. ""ഇരു കൈകളിലെ വിരലുകൾ കോർത്തു കൊണ്ട് കുഞ്ഞാപ്പുവിനെ ഒന്ന് തട്ടിയതും കണ്ണ് തുടച്ചു കൊണ്ട് അവനെ നോക്കി കുഞ്ഞാപ്പു... ഒരുകാര്യം പറഞ്ഞേക്കാം കൊച്ചിന്റെ അച്ഛനും അമ്മയും ഒക്കെ ആയിരിക്കും നിങ്ങൾ.. ""

എന്ന് വച്ചു ഇത് ഒന്നും അത്ര നല്ലത് അല്ല.. ലെച്ചുവെച്ചിയും ഭദ്രയും കണ്ടാൽ രണ്ടിനെയും എടുത്ത് കുളത്തിൽ ഇടും.... "" പോടാ അവിടുന്ന്... "" അപവാദം പറയുന്നോ... കുഞ്ഞൻ കണ്ണൊന്നു കൂർപ്പിച്ചു... നിങ്ങൾക് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാം ഞാൻ പറഞ്ഞാലേ ഉള്ളൂ കുഴപ്പം.. "" കുറുമ്പൻ ചുണ്ട് ഒന്ന് കോട്ടി.... ആരവ് ആ ഗ്രന്ധം കോകിലയുടെ കൈയിൽ ആണെങ്കിൽ അത്‌ എവിടെ ആയിരിക്കും... "" അത്‌ എടുക്കാൻ നിനക്കു മാത്രമല്ലേ കഴിയൂ.. ""ചിത്രൻ പതുക്കേ കാല് നീട്ടി.. .. ചേട്ടായി അത്‌ ആ ചേന്നോത് തറവാട്ടിൽ എവിടെയൊ ഉണ്ട്... കുഞ്ഞൻ പറഞ്ഞതും എല്ലാവരും സംശയത്തോടെ നോക്കി... കേശു അന്ന് ജാനകിയെ തേടി പോയ നമുക്ക് കുറച്ചു കാര്യങ്ങൾ സ്വാമിഅച്ഛനിൽ നിന്നും നന്ദേട്ടന്റെ അമ്മയിൽ നിന്നും അറിയാൻ കഴിഞ്ഞു... നീ അത്‌ ഒന്ന് കൂടി ഓർത്ത് നോക്കിക്കേ അപ്പോൾ കിട്ടും അതിന് ഉത്തരം...... കുഞ്ഞൻ പറഞ്ഞതും കുഞ്ഞാപ്പു മീശ കടിച്ചു... യെസ്... " അവൻ പറഞ്ഞത് സത്യം ആണ് ചേട്ടായി...

കോകിലയുടെ അമ്മയുടെ തറവാട് ആണ് ചേന്നോത്.. തമിഴ്നാട്ടിൽ വച്ചു മതിഭ്രമം ബാധിച്ചവളെ.."" അല്ല അത്‌ അല്ല സത്യം അവളിലെ രാക്ഷസി പുറത്ത് ചാടിയ നിമിഷം.... അവർ ചേന്നോത്തേക്ക് അല്ല വന്നത് മറിച്ചു അവർക്ക് അവകാശപെട്ട കോകിലയുടെ അച്ഛന്റെ തറവാട്ടിലേക്ക് ആണ്... പക്ഷെ അവൾ അവിടെ നിന്നില്ല.. അവൾ ചേന്നോത് നരേന്ദ്രനാഥകുറുപ്പ് അതായത് അവളുടെ അമ്മാവനെ തേടി വന്നു... വിനായകഭക്തനായ അയാൾ ആരാധിക്കുന്ന വിഗ്രഹം തകർത്ത് അയാളെ കൊന്നു കൊണ്ട് ചേന്നോത് ആധിപത്യം സ്ഥാപിച്ചു... " കാളികാ വനത്തിൽ മന്ത്രവാദ പുര കെട്ടിയെങ്കിൽ... അവൾ ചേന്നോത് തറവാട് തന്നെ സ്വന്തം കൈപ്പിടിയിൽ ഒതുക്കി എങ്കിൽ അതിന് പിന്നിലെ ലക്ഷ്യം ആ ഗ്രന്ധം ആയിരിക്കും.... കുഞ്ഞാപ്പു അത്‌ പറയുമ്പോൾ കുഞ്ഞൻ മറ്റൊരു ലോകത് ആയിരുന്നു......

( part 44 കോകിലാ തന്നെ ജാതവേദനോട് പറയുന്നുണ്ട് അവരുടെ സംഭാഷണത്തിന് ഇടയിൽ )കുഞ്ഞാപ്പു അവനെ തട്ടി വിളിച്ചു... മ്മ്ഹ.. "" ഒരു മൂളലോടെ മീശ ഒന്ന് കടിച്ചു കൊണ്ട് കുഞ്ഞൻ തുടർന്നു... ചേട്ടായി... ""ഇരികത്തൂർ മനയോ തൊട്ടു ചേർന്നുള്ള ജാതവേദന്റെ ചേന്നൊത്തു തറവാടോ ഒന്നും സുരക്ഷിതം അല്ലാത്ത പക്ഷം ""ഒരാളും കടന്നു ചെല്ലാൻ സാധ്യത ഇല്ലാത്ത ഒരിടം... അത്‌ അവിടെ ആണ്... അതിന് വേണ്ടി മാത്രം ആയിരിക്കും വിഷ്ണുവർദ്ധന്റെ മരണത്തോടെ അവർ മറ്റൊരു ചേന്നോത് തറവാട് സ്ഥാപിച്ചു ദൂരേക്ക് പോയത് .. ( സഞ്ജയൻ ഒരു പാർട്ടിൽ പിള്ളേരോട് പറയുന്നുണ്ട് ഇരകത്തൂർ മനയിലെ കേട്ടു കേൾവി അനുസരിച് വിഷ്ണുവർദ്ധന്റെ മരണത്തോടെ കുറുപ്പന്മാർ കാര്യസ്ഥപണി ഉപേക്ഷിച്ചു നാട് വിട്ടു... ഇപ്പഴത്തെ ചേന്നോത് തറവാട് അവരുടെ പിൻഗാമി ആണെന്ന് ആണ് വിശ്വാസം ) നിങ്ങൾ പറഞ്ഞത് സത്യം ആണ് . "" ആ വീട്ടിൽ പോയി നമുക്ക് ഒന്ന് സെർച്ച്‌ ചെയ്താൽ അത് കിട്ടും..പൂജ മുറിയിലോ മറ്റോ കാണും "" ചിത്രൻ പറഞ്ഞതും കുഞ്ഞൻ അവന്റെ കൈയിൽ പിടിച്ചു... ഇല്ല.. ""

ചേട്ടായി ഒരിക്കലും അവിടെ നിന്നും നമുക്ക് അത്‌ കിട്ടില്ല... "" അത്‌ പൂജ മുറിയിൽ അല്ല ഉള്ളത്.. കുഞ്ഞൻ പറഞ്ഞതും എല്ലവരും സംശയത്തോടെ നോക്കി..... അന്ന് നമ്മളെ കാളികാ വനത്തിലേക് കൂട്ടികൊണ്ട് പോയില്ലേ നന്ദേട്ടന്റെ അമ്മ.. "" ഇരുപത്തിഏഴു പടവുകൾക് മുകളിൽ വന്നു കൊണ്ട് ആയമ്മ പറഞ്ഞത് ഓർമ്മ ഇല്ലേ അവിടേക്കു അവർക്ക് പ്രവേശനം ഇല്ല എന്ന്..... "" മ്മ്മ്.. ഉണ്ട് വല്യേട്ട.. "" എന്നിട്ട് നമ്മൾ ആ പടവ് ഇറങ്ങി താഴേക്കു പോയി.. "" അമ്മച്ചിയുടെ അടുത്ത് കാവടി ആടി ജനിയേച്ചിയെ കൊണ്ട് വന്നു.. "" ഇനി ആ മാന്തർവാദപുരയിൽ ആണോ അത്‌..... കുറുമ്പൻ കണ്ണ് മിഴിച്ചു.. മ്മ്ഹ... "" അല്ല ആ ഇരുപത്തിയേഴു പടവുകൾ അവിടെ തീരുന്നില്ല... "" നീ എന്തൊക്കെയാ ശങ്കു പറയുന്നത് """.... എനിക്ക് ഒന്നും മനസിൽ ആകുന്നില്ല.... കുഞ്ഞാപ്പു പറഞ്ഞതും കുഞ്ഞന്റെ ചുണ്ടിൽ ചിരി വിടർന്നു.... കേശു വിഷ്ണുവര്ദ്ധന് പ്രാപ്യം ആയ ഒരു സ്ഥലത് അവർ എന്തായാലും ആ ഗ്രന്ധം വയ്ക്കില്ല..ഒരിക്കൽ നമ്മൾ ചേന്നോത് തറവാട് തേടി വരാൻ ഉള്ള സാധ്യത രമണികയും കുറുപ്പും തള്ളി കളയില്ല...

അപ്പോൾ അത്‌ പൂജാമറിയിലോ നമ്മുടെ കണ്ണെത്തുന്ന ഭാഗത്തോ വയ്ക്കില്ല.... അത്‌ ഓക്കേ.. "" പക്ഷെ.. കുഞ്ഞാപ്പു ഒരുനിമിഷം നിന്നു..... എടാ... അത്‌.... കുഞ്ഞപ്പുവിന്റെ കണ്ണുകൾ വികസിച്ചു... ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.... അതേടാ സിദ്ധിയിൽ നിന്നും ഒരിക്കൽ ആകാശ് അറിഞ്ഞ സത്യം.. "" അവിടെയും അവനും അവളും നമുക്ക് വഴി കാട്ടി.... """ കുഞ്ഞൻ പറഞ്ഞതും സച്ചു ചിരിയോടെ അടുത്ത് ഇരുന്നു... ആാാ എനിക്ക് മനസിലായി വാല്യേട്ട... "" എനിക്ക് മനസിൽ ആയിട്ടില്ല വാല്യേട്ട.. "" കുർമ്പൻ പരിഭവം നടിച്ചു...എനിക്ക് കുറച്ചു ദിവസം കൂടി കഴിഞ്ഞാലേ മനസിൽ ആകൂ.. അന്നേ എനിക്ക് പതിനെട്ടു തികയൂ.. "" കുറുമ്പൻ നഖം കടിച്ചു... പോടാ അവിടുന്ന്.. " കുഞ്ഞൻ അവനെ ചെറുതായി തല്ലി... എടാ ഇപ്പോഴത്തെ ചേന്നോത് വീട് അത്‌ കോകിലയുടെ അമ്മാവൻ നരേന്ദ്രനാഥ കുറുപ്പിന്റെ അച്ഛൻ കുറുപ്പ് """"പണിതത് ആണെന്നും.. "" യു മീൻ തന്ത കുറുപ്പ്.. "" കുറുമ്പൻ പല്ലൊന്നു ഇളിച്ചു... പോടാ.. "" കുഞ്ഞൻ കണ്ണ് കൂർപ്പിച്ചു.. അത്‌ വല്യേട്ടൻ പറയുന്നത് കേട്ടപ്പോൾ അയാളുടെ അച്ഛന് വിളിക്കുന്നത് പോലെ തോന്നി... ""

കുറുമ്പൻ പറഞ്ഞതും ആരവ് പൊട്ടി ചിരിച്ചു... നിനക്ക് അങ്ങനെ പലതും തോന്നും.. "" ആ ഇരുപത്തിയേഴു പടികൾ ഉള്ളഭാഗം ഒക്കെ പഴയ തറവാട് ആയിരുന്നു എന്ന്... തറവാടിന്റെ അറയിലേക് ഇറങ്ങാൻ ഉള്ള വഴി ആയിരുന്നു ആ പടവുകൾ... അത്‌ പൊളിച്ചു മാറ്റാൻ... പലരും ശ്രമിച്ചു പക്ഷെ പൊളിക്കാൻ വരുന്നവർ ആരായാലും ഉഗ്രസർപ്പത്തിന്റെ ഇര ആയി മാറും..... "" നരേന്ദ്രനാഥകുറുപ്പിന്റെ അച്ഛൻ കുറുപ്പും ഉഗ്രസർപ്പത്തിന്റെ ഇര ആണ്.... "" കുഞ്ഞൻ പറഞ്ഞതും ചിത്രനും ആരവും അവനെ ഉറ്റു നോക്കി... അതേ ചേട്ടായി.. "" ക്യാഷുൽ ടോക്ന് ഇടയിൽ സിദ്ധിയിൽ നിന്നും ആകാശ് ഒരിക്കൽ അറിഞ്ഞത് ആണ്... "" അവൻ അന്ന് എന്നോടും കേശുവിനോടും വന്നു ചോദിച്ചു.. അങ്ങനെ ഒരു പടവ് അവിടെ ഉണ്ടായിരുന്നോ എന്ന്.... അന്ന് അത്‌ വലിയ കാര്യം ആക്കി എടുത്തില്ല.. കാരണം പഴയ തറവാടുകൾ പൊളിച്ചു പുതിയത് പണിയുന്നത് പുതുമ ഉള്ള കാര്യം അല്ലലോ... പക്ഷെ ഇന്ന് എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ആ പടവുകളിൽ എന്തോ ഒരു നിഗൂഢത ഒളിഞ്ഞിരിക്കും പോലെ...

ചിലപ്പോൾ എന്റെ വെറും സംശയം മാത്രം ആയിരിക്കും..... കുഞ്ഞൻ ചിരിയോടെ പറഞ്ഞു... ആ വന്നല്ലോ വെളിവ് വീഴാത്ത മാർഗദർശി.. "" കുറുമ്പൻ പടവിൽ നിന്നു കൊണ്ട് പറയുമ്പോൾ എല്ലാവരും പുറകോട്ടു നോക്കി... ആകാശും കിച്ചുവും പടവിനു മുകളിൽ വന്നതും കുഞ്ഞൻ കണ്ണ് കൊണ്ട് കിച്ചുവിനോട് എന്തോ ആരാഞ്ഞതും അവൻ ആരും കാണാതെ ഇടത്തെ നെഞ്ചോട് വലം കൈ ചേർത്ത് ചിരിയോടെ കണ്ണുകൾ അടച്ചു കാണിച്ചു.... ഷോപ്പിങന് പോയിട്ടു എനിക്ക് മഞ്ഞ ടീഷർട്ട് വാങ്ങിയോ.. "" കുറുമ്പൻ മുകളിലേക്കു കയറി കൂടെ എല്ലാവരും... ആ അച്ഛൻ വാങ്ങിയിട്ടുണ്ട്.. "" കിച്ചു തിരിഞ്ഞു നടന്നതും കുറുമ്പൻ അവന്റെ തോളിലൂടെ കൈ ഇട്ടു... ലൈറ്റ് മഞ്ഞ ആണോ ഡാർക്ക്‌ മഞ്ഞ ആണോ... "" എണീറ്റു പോടാ ചെറുക്കാ.. "" അവന്റെ ഒരു മഞ്ഞ ഷർട്ട്.. നിക്കർ വരെ മഞ്ഞ മാത്രം ഇടുന്ന അപൂർവ ജീവി... "" കിച്ചു അവനെ അടിമുടി നോക്കുമ്പോൾ നാണം നടിച്ചു കുറുമ്പൻ.. ആകാശ് നിന്റെ പിണക്കം ഇത് വരെ മാറിയില്ലേ.. ""എല്ലാവരും മുൻപേ പോയി കഴിഞ്ഞു തെക്കിനിയുടെ പടി കയറുമ്പോൾ കുഞ്ഞൻ നോവോടെ അവനെ നോക്കി... ആ നേരം മുതൽ നീ എന്നോട് ഒന്നും സംസാരിച്ചിട്ടില്ല... വ.. വ.. വാല്യേട്ട എന്നൊന്ന് വിളിച്ചിട്ടില്ല...

കുഞ്ഞൻ അവന്റെ വലത്തെ തോളിലേക് കൈ വച്ചതും ആ കൈ തട്ടി മാറ്റി അകത്തേക് അവൻ പോകുമ്പോൾ പുറകെ വന്ന സച്ചു ദേഷ്യത്തോടെ മുന്പോട്ട് ആഞ്ഞതും കുഞ്ഞൻ അവനെ തടഞ്ഞു.... ഒന്ന് കാണാതെ വിനായകൻ മറ്റൊന്നിന് ഇറങ്ങി തിരിക്കില്ല.. "" കുഞ്ഞൻ മെല്ലെ പറയുമ്പോൾ അവന്റെ ചുണ്ടിൽ നോവ് കലർന്ന ചിരി വിടർന്നതും കുഞ്ഞന്റെ കണ്ണുകൾ മുകളിൽ നിന്നും ഓടിന്റെ ഒരു തട്ടം രണ്ട് കൈൽ പിടിച്ചു കൊണ്ട് താഴേക്കു വരുന്നവനിൽ പതിഞ്ഞിരുന്നു .....""" ഉന്തിയ പല്ല് പുറത്തേക് കാട്ടി അല്പം നടു വളച്ചു കുഞ്ഞനോട് ഭവ്യത കാണിക്കുമ്പോൾ ആ കണ്ണുകളെ കുഞ്ഞൻ സംശയത്തോടെ നോക്കി... (തുടരും )

NB:::: കഴിഞ്ഞപാർട്ടിൽ തന്നെ പറഞ്ഞിരുന്നു... ആരുവിന്റെ ഓർമ്മകൾ കുട്ടികൾക്ക് വഴി തെളിക്കാൻ സഹായകം ആകട്ടെ എന്ന്... കുഞ്ഞൻ ഭദ്രയെ മാറ്റി നിർത്തുന്നതിനു കാരണം ഉണ്ട് അത്‌ പുറകെ വരും... മറഞ്ഞു കിടക്കുന്ന പലതും തെളിഞ്ഞു വരണം എങ്കിൽ ആ ഗ്രന്ധം നമുക്ക് കിട്ടണം അപ്പോൾ നമ്മൾ ഇന്ദുചൂഡന്റെ ജീവിതത്തിലേക്ക് പോകണം.. അവിടെ നിന്നും മാത്രമേ പലതും നമുക്ക് അറിയാൻ കഴിയൂ..... ആരവിലെ വിഷ്ണുവർദ്ധൻ ഇന്ദുചൂഡനെയും മകനെയും തിരിച്ചറിഞ്ഞു കഴിഞ്ഞു... ഇന്ദുചൂടന്റെ തെലുങ്ക് സംഭാഷണം എനിക്ക് പറഞ്ഞു തന്നത് ഞങ്ങളുടെ പ്രിയപ്പെട്ട തെലുങ്കി കുട്ടി ആണ്...കേരളത്തിന്റെ മകൾ തെലുങ്കാനയുടെ സ്വന്തം മരുമകൾ.. രുദ്രവീണയിലൂടെ എനിക്ക് കൂട്ടായി അവൾ വന്നു എങ്കിൽ അതും ഭഗവാന്റ അനുഗ്രഹം ആണ് ... 🙏🙏 അത്‌ മാത്രം അല്ല എന്റെ കുഞ്ഞ് അല്ലിയുടെയും ഭദ്രയുടെയും അമ്മ... ഒത്തിരി സ്നേഹം പെണ്ണേ... പണ്ട് ജാനകിയെ രക്ഷിക്കാൻ പോകുന്ന നേരം നന്ദന്റെ അമ്മ ഒരു പടവിൽ വന്നു നിന്നു കൊണ്ട് പറയുന്നുണ്ട് താഴേക്കു ഇരുപത്തിഏഴു പടവുകൾ കടന്നു പോകണം എന്ന്.... ആ പടവുകൾ ഇന്ന് നമുക്ക് വഴികാട്ടിയാണ്... ഓർക്കുന്നു എന്ന് വിശ്വസിക്കുന്നു... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story