ആദിശങ്കരൻ: ഭാഗം 96

adhishankaran

എഴുത്തുകാരി: മിഴിമോഹന

ഒന്ന് കാണാതെ വിനായകൻ മറ്റൊന്നിന് ഇറങ്ങി തിരിക്കില്ല.. "" കുഞ്ഞൻ മെല്ലെ പറയുമ്പോൾ അവന്റെ ചുണ്ടിൽ നോവ് കലർന്ന ചിരി വിടർന്നതും കുഞ്ഞന്റെ കണ്ണുകൾ മുകളിൽ നിന്നും ഓടിന്റെ ഒരു തട്ടം രണ്ട് കൈൽ പിടിച്ചു കൊണ്ട് താഴേക്കു വരുന്നവനിൽ പതിഞ്ഞിരുന്നു .....""" ഉന്തിയ പല്ല് പുറത്തേക് കാട്ടി അല്പം നടു വളച്ചു കുഞ്ഞനോട് ഭവ്യത കാണിക്കുമ്പോൾ ആ കണ്ണുകളെ കുഞ്ഞൻ സംശയത്തോടെ നോക്കി... 💠💠💠💠 ഇതെന്താ നിനക്ക് മാത്രം സ്പെഷ്യൽ ഉണ്ണിയപ്പം ... "" ഇവിടെ മറ്റുള്ളവരും ഉണ്ട് കേട്ടോ.. " ആകാശിന്റെ പരിഭവം നിറഞ്ഞ വാക്കുകളെ ചിരിയോടെ നോക്കി സിദ്ധി... എന്റെ ചേട്ടായി ""... ഇത് അപ്പേട്ടൻ ( ആ പോയ മനുഷ്യൻ കുറുമ്പന്റെ മമ്മൂട്ടി ) എനിക്ക് എപ്പോഴും തരുന്നത് ആണ്.. "" അറയിൽ ഗണപതി നേദ്യത്തിനു ഇപ്പോൾ അപ്പേട്ടൻ ആണ് ഉണ്ണിയപ്പം പാകം ചെയ്യുന്നത് .. ഹരിമാമയ്ക്കു ഇപ്പോൾ ജോലി ഭാരം കൂടുതൽ അല്ലേ... വല്യോത് നിന്നും ബോധം നഷ്ടപ്പെട്ടു കൊണ്ട് വന്ന ഏട്ടനെ നോക്കാൻ ഹരിമാമയെ ആണ് ഏല്പിച്ചത്..അത്കൊണ്ട് സഞ്ചയമാമ പറഞ്ഞിട്ടാ.. പിന്നെ ഗണപതി ഹോമം കഴിയുമ്പോൾ എനിക്കു കൊണ്ട് തരും .... "" സിദ്ധി ചിരിയോടെ ഒരു ഉണ്ണിയപ്പം ആകാശിന്റെ കൈയിൽ കൊടുത്തു...

പതുക്കെ വായിലേക്ക് വച്ചതും പുറത്തെക്കു ആഞ്ഞു തുപ്പി ആകാശ്... "" ചേട്ടായി.. "" പെണ്ണ് കണ്ണൊന്നു മിഴിച്ചു.. എന്ത്‌ കാറ ചുവയാണ് പെണ്ണേ ഇത്... "" ഇങ്ങനെ ആണോ ഗണപതിക്കു ഉണ്ണിയപ്പം പാകം ചെയ്യുന്നത്..... "" അരിപ്പൊടിയും ശർക്കരയും കദളിപഴവും മേമ്പൊടിആയി നെയ്യിൽ വറുത്ത തേങ്ങ കൊത്തും ചേർത്ത് നല്ല നറു നെയില് വേണം ഉണ്ണിയപ്പം പാകം ചെയ്യാൻ...ഒരു നൂറ്റിഒന്ന് എണ്ണം എങ്കിലും ഞാൻ ഒറ്റഅടിക്ക് കഴിക്കും.. """ ആകാശ് നാക്കൊന്നു ഞൊട്ടി.. "" ആ.. "" വീണമ്മ ഉണ്ടാക്കുന്ന ഉണ്ണിയപ്പം... അതിന്റെ രുചിയോളം മറ്റൊന്നിലും ഞാൻ കണ്ടിട്ടില്ല... മ്മ്ഹ്ഹ്.. ""സിദ്ധി വായ ഒന്ന് പൊത്തി ചിരിച്ചു...ചേട്ടായി ആരാ എന്റെ ഉണ്ണിഗണപതിയോ... ആഹ്.. "" ആകാശ് ഒന്ന് ഞെട്ടി.. "" അടിവയറ്റിൽ നിന്നും എന്തോ നെഞ്ചിലേക് കൊരുത്തു വലിക്കും പോലെ തോന്നി പെണ്ണിന്റെ വാക്ക് കേൾക്കെ... മ്മ്.. "" എന്തെ ഉണ്ണിഗണപതി ആലോചിച്ചു കൂട്ടുന്നത്.. "" സിദ്ധി കളി ആയി ഒന്ന് നോക്കി.. അതേടി കാളിയാക്കണ്ട... "എന്താ നിനക്ക് സംശയം ഉണ്ടോ ഞാൻ ഉണ്ണി ഗണപതി ആണോ എന്ന്.. "" അയ്യടാ.. ""ഒരു ഉണ്ണി ഗണപതി വന്നിരിക്കുന്നു.. "" സിദ്ധി ആ ഉണ്ണിയപ്പം അല്പം എടുത്ത് രുചിച്ചതും മുഖം ഒന്ന് ചുളുക്കി.. ശരിയാ ചേട്ടായി എന്തോ ഒരു ചുവ..

""ഇനി പഴകിയ നെയ്യ് ആണോ.. ""അവൾ അത് കൈയിൽ എടുത്ത് തിരിച്ചും മറിച്ചും നോക്കി.... അവന്റെ കൈ കൊണ്ട് ഉണ്ടാക്കുന്നത് സാക്ഷാൽ വിനായകന് പോലും പിടിക്കില്ല... ""സിദ്ധി എത്ര നന്നായി കൂട്ട് ചേർത്താലും മനസിന്റെ ശുദ്ധിയും നന്മയും കൂടി ചേർന്നാൽ മാത്രമേ ഭഗവാൻ അത് സ്വീകരിക്കൂ... ആകാശിന്റെ കണ്ണൊന്നു നിറഞ്ഞു... ചേട്ടായി ഞാൻ...ഞാൻ.. കളിയാക്കിയത് അല്ല... "" പെണ്ണിന്റെ കണ്ണും ആ നിമിഷം നിറഞ്ഞു തുളുമ്പി... അയ്യേ നീ കരയുവാണോ പെണ്ണേ.. ""ആ "" അത് വിട്.. പറഞ്ഞു തീരും മുൻപേ ആകാശ് അവളെ നെഞ്ചോട് വലിച്ചു ചേർക്കുംമ്പോൾ അവന്റെ അധരത്തിൽ പതിഞ്ഞു പെണ്ണിന്റെ തിരുനെറ്റി... "" അവന്റെ ഉമിനീര് അവിടെ പതിയുമ്പോൾ പൊള്ളി പിടഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക് തല ചേർത്തു പെണ്ണ്... """" സിദ്ധി... """"" നേർത്ത നിശ്വാസം കാതോരം ചേരുമ്പോൾ പെണ്ണൊന്നു ഇളകി.. മ്മ്.. "" കുഞ്ഞ് മൂളൽ മാത്രം അവളിൽ നിന്നും വന്നതും വലത്തേ കൈ അവളുടെ ധാവണി വകഞ്ഞു അണിവയറിനെ പൊതിഞ്ഞു.... വി..വി... വിട് ചേട്ടായി ആ...ആരെങ്കിലും വരും... ദേഹത്തേക് പടർന്നു കയറുന്ന കുളിരിനു ഒപ്പം അവന്റെ ഷർട്ടിൽ കൊരുത്തു വലിക്കുന്ന പെണ്ണിന്റെ ശ്വാസം ഉയർന്നു പൊങ്ങി.....

രാവിലെ ആ കള്ള ബടുവ ചീഞ്ഞ നെയിൽ ഉണ്ണിയപ്പം ഉണ്ടാക്കി പറ്റിച്ചു.. "" അപ്പോൾ പിന്നെ ഈ നിവേദ്യം എങ്കിലും ഞാൻ എടുക്കണ്ടെ... "" ചുണ്ട് ഒന്ന് കടിച്ചു പിടിച്ചു കൊണ്ട് കണ്ണ് ചിമ്മി തുറക്കുന്നവന്റെ കണ്ണിൽ തെളിഞ്ഞു വരുന്ന ഗജമുഖം കാൺകെ സിദ്ധിയുടെ മനസിന്റെ നിയന്ത്രണവും പോയിരുന്നു..... മായ ലോകത്ത് എന്ന പോലെ അവനോട് ചേരുമ്പോഴേക്കും അവളുടെ കുഞ്ഞ് ചൊടികൾ അവൻ നുകർന്നു തുടങ്ങി.... """ നാവിൽ രക്തചുവ പടരുമ്പോൾ വിടർന്ന കണ്ണുകൾ മെല്ലെ തുറന്ന് പെണ്ണ്.. "" തൊണ്ട കുഴിയെ വിലങ്ങു തീർത്ത ശ്വാസം പുറത്തേക് തള്ളാൻ ശ്രമിച്ചതും അവളുടെ ചുണ്ടുകളെ സ്വതന്ത്ര്യം ആക്കി ആകാശ്.. "" ഹ്ഹ്ഹ്.. ഹ്ഹ്.. !! ഇരുവരിലും ശ്വാസം ഉയർന്നു പൊങ്ങുമ്പോൾ നാണം കൊണ്ട് ചുണ്ട് വിറ കൊണ്ടു പെണ്ണിന്റെ... "" പോ ചേട്ടായി... "" അവന് നോവാത്ത പോലെ നെഞ്ചിനെ പതിയെ ഒന്ന് തള്ളി പുറത്തേക് ഓടി പെണ്ണ്.... """"ചെറു പുഞ്ചിരിയോടെ കൈ കെട്ടി നോക്കി നിന്നവന്റെ കണ്ണുകൾ ടേബിളിൽ ഇരുന്ന ഉണ്ണിയപ്പത്തിൽ ഉടക്കി നിന്നു......

കണ്ണുകൾ ദേഷ്യം കൊണ്ട് ചുവക്കുമ്പോൾ തന്നിൽ വന്നു ചേരുന്ന മാറ്റത്തെ ഉൾകൊള്ളാൻ ശരീരവും മനസും തയാറെടുത്തു തുടങ്ങിയിരുന്നു.. 💠💠💠💠💠 ആഹ്. !" ആരവിന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി നീര് കുഞ്ഞയ്യന്റെ നെറ്റിയിൽ പതിച്ചു... "" തന്റെ ഇടം കയ്യാൽ ആ കുഞ്ഞ് ശിരസ് മെല്ലെ ഒന്ന് പൊക്കി ചുണ്ട് ചേർക്കുമ്പോൾ തന്നിൽ നിന്നും അടർത്തി മാറ്റിയ ഭ്രൂണത്തിന്റെ രക്തത്തിന്റെ ഗന്ധം നാസികയെ പൊതിഞ്ഞു.... ഹ്ഹ്.. "" ആരവിൽ നിന്നും നേർത്ത തേങ്ങൽ ഉയർന്നു..... കുഞ്ഞിനെ ഇങ്ങു താ ആരവേട്ട... "" കുഞ്ഞൻ മെല്ലെ അവനെ കയിലേക് എടുക്കുമ്പോൾ നാവൊന്നു പുറത്തേക് നീട്ടി ചുണ്ട് ഒന്ന് ഞൊട്ടികാണിച്ചു... അതേ.. "" അത് ഇവിടെ അല്ല ദേ ഇവിടെ ആണ്.. "" കുഞ്ഞൻ കുറുമ്പൊടെ കുഞ്ഞാപ്പുവിന്റെ നെഞ്ചിലേക് ചേർത്തു കുഞ്ഞയ്യനെ... കുഞ്ഞാപ്പുവിന്റെ ചുണ്ടിൽ ചെറു നാണം വിടർന്നതും കുഞ്ഞനും ആരവും ചുണ്ട് കൂട്ടി പിടിച്ചു ചിരി അടക്കി..... പാല് കുടിച്ചിട്ട് അധികം സമയം ആയില്ലല്ലോ പിന്നെ എന്തിനാടാ കള്ളാ ചുണ്ട് ഞൊട്ടുന്നത്.. """ മംഗള കുസൃതിയോടെ കുഞ്ഞയ്യൻറെ തലയിൽ തലോടുമ്പോൾ കുഞ്ഞാപ്പുവിന്റെ മാറിനെ വായിലെ ഇളം തേൻ കൊണ്ട് നനയിച്ചു കുഞ്ഞയ്യൻ... എടാ.. "" പാല് തപ്പുന്നു.. ""

എനിക്കു അത് ഇല്ലന്ന് പറഞ്ഞു കൊടുക്കെടാ... "" കുഞ്ഞാപ്പു പല്ല് കടിച്ചു കൊണ്ട് കുഞ്ഞനെ തോള് കൊണ്ട് തട്ടി... കുഞ്ഞിനെ ഞാൻ എടുക്കണോ .. "" ചിരിയോടെ അകത്തേക്ക് വന്ന ജാനകിയുടെ നെഞ്ചോരം ചേർന്നു കിടക്കുന്ന താലിയിലേക്ക് കുട്ടികളുടെ കണ്ണുകൾ പോയി... ഇരട്ടദളങ്ങളിൽ വിടർന്ന താമര.. "" അര്ഹതപെട്ടവളിൽ തന്നെ അത് വന്നു ചേർന്നു അല്ലേടാ കേശു.. .. "" കുഞ്ഞന്റെ കണ്ണ് നിറഞ്ഞു.. മ്മ്മ്.. """ അതേടാ... താലി കെട്ടിന് മുൻപേ അവൾ ഈ താലി നെഞ്ചോട് ചേർത്തിരുന്നു... കുഞ്ഞാപ്പു കുഞ്ഞൻ കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് കുഞ്ഞിനെ ജാനകിയുടെ കൈയിൽ കൊടുത്തു... (ജാനകി നന്ദൻ വിവാഹത്തിന് തലേന്ന് രാത്രി ജാനകി സ്വപ്നം കണ്ടതും ഈ താലി വരച്ചു കുഞ്ഞാപ്പുവിനെ കാണിച്ചിരുന്നു... ) മോളേ നന്ദൻ കുളിച്ചു കഴിഞ്ഞോ... "" മംഗള കുഞ്ഞയ്യൻറെ നനയ്ക്കാൻ ഉള്ള തുണികൾ ഒരു കൂടയിൽ ആക്കി വാതുക്കൽ വന്നു.... മ്മ്മ്.. "" കഴിഞ്ഞു സഞ്ജയ്മാ ചിത്തുവേട്ടനും നന്ദേട്ടനും കൂടി ഒരുമിച്ച് തൈലം ഇടുന്ന്ണ്ട് അവിടെ... "" കുഞ്ഞയ്യനെ മെല്ലെ ബെഡിലേക് കിടത്തി ജാനകി.. നന്ദന് ഇപ്പോൾ മെല്ലെ പിടിച്ചു നടക്കാൻ ആയിട്ടുണ്ട്... "" കുളി കഴിഞ്ഞു അറ വരെ നടക്കും..."" ചിരിയോടെ പുറത്തേക് പോയി മംഗള.. ജാനകി..

. "" ആരവിന്റെ കണ്ണുകൾ അവളിൽ ഉടക്കി നില്കുമ്പോൾ ജാനകിയുടെ മിഴികൾ അവന്റെ വലത്തെ കവിളിലെ കാക്കപുള്ളിയെ ആണ് നോട്ടം എറിഞ്ഞത് .... """ ഓടി പോയി അലമാര തുറന്നു ഒരു ചിത്രം എടുത്തു കൊണ്ട് വന്നു... എന്തായിത്... "" കുഞ്ഞൻ സംശയത്തോടെ നോക്കി... ഇത് ആരവേട്ടന് തരാൻ ഞാൻ ഒരുക്കിയ സമ്മാനം ആണ്... സ്വീ..സ്വീകരിക്കുവോ... ജാനകിയുടെ കണ്ണുകൾ പരിഭ്രമത്തോടെ ഓടി കളിച്ചു.... എന്തിനാ അങ്ങനെ ഒരു ചോദ്യം.. "" നീ തരുന്നത് എന്തും ഈ.. ഈ ഏട്ടൻ സ്വീകരിക്കും... നീ എനിക്കു മറ്റാരും അല്ല... നീ...."""""""""" അതേ നിനക്ക് ഒരു ഏട്ടനെ കൂടി കിട്ടി അതാ ആരവേട്ടൻ പറഞ്ഞത്... കുഞ്ഞൻ ആരവിനെ പൂർത്തി ആക്കാൻ സമ്മതിക്കാതെ കണ്ണ് കാണിച്ചു... ആഹ്ഹ്.. "" അത് തന്നെ..."" നിന്റെ ഏട്ടൻ തന്നെ ആണ് ഞാൻ... ആരവ് അത് പറയുമ്പോൾ നാണത്തോടെ തന്റെ നെഞ്ചോട് ചേർത്ത് വച്ച ആ സമ്മാനം പതിയെ തിരിച്ചവൾ........ കുഞ്ഞന്റെയും കുഞ്ഞാപ്പുവിന്റെയും കണ്ണുകൾ ഒരുപോലെ തിളങ്ങി...... ആരവിന്റെ ചിത്രം.... "" അതിന് ജീവൻ ഉള്ളത് പോലെ..... അവന്റ കാക്കപുള്ളിയിലെ കുഞ്ഞ് മടക്കു പോലും അണുവിട തെറ്റാതെ പകർത്തിയിരിക്കുന്നു.... ജാനകി.. ""

എനിക്കു കിട്ടിയ വലിയ സമ്മാനം ആണ് ഇത്‌ ആ ചിത്രത്തിൽ കൂടി വിരൽ ഓടിച്ചവൻ.... നന്നായോ എന്ന് അറിയില്ലാട്ടോ... !! അത് കൊണ്ട് പേടിച്ചാ തന്നത്.... നന്നായോ എന്നോ നല്ല ചോദ്യം ..."" ഈ നിൽക്കുന്ന മനുഷ്യനെയും ഈ ചിത്രവും കൂടി ഒരു ചുമരിൽ വച്ചാൽ ആ പൊട്ടൻ അഞ്ച് മിനിറ്റു നോക്കും ഒർജിനൽ ഏതാണെന്നു..... അല്ലേടാ കുഞ്ഞൻ കുഞ്ഞാപ്പുവിനെ ചിരിയോടെ നോക്കി... സ്ക്യൂസ്‌മേ ആ പൊട്ടൻ ഞാൻ ആണോ... "" ശബ്ദം കേട്ടതും കുഞ്ഞനും കുഞ്ഞാപ്പുവും തിരിഞ്ഞു നോക്കി..... നീ... നീ എന്താടാ ഈ കോലത്തിൽ... കുഞ്ഞാപ്പു കണ്ണ് തള്ളി .... "" കുക്കിംഗ്‌ ഏപ്രൺ പോലെ മുണ്ട് നല്ല കട്ടിയിൽ മടക്കി തുന്നിയത് ദേഹത്തു കൂടി പുതച്ചു.... അതിൽ നിറയെ മരുന്ന് കറയും..... ഇത് ഹരിമാമ കഷായം ഉണ്ടാകുമ്പോൾ കെട്ടുന്നതാ... "" നീ എന്താ കഷായം ഉണ്ടാക്കുവാരുന്നോ... """" കുഞ്ഞൻ ഒരു പുരികം ഉയർത്തി... മ്മ്ഹ.. "" അല്ല ഇവനെ കാണാൻ വരുന്നതിനു മുൻപ് ഒരു മുൻകരുതൽ നല്ലതാ... "" ഇന്നാളിൽ ഞാൻ ഒര് വൈറ്റ് ടീഷർട് ഇട്ടത് മഞ്ഞ ആക്കി തന്നവൻ ആണ്.... അല്ലേടാ ചക്കരെ.. ""

ഓഓഓ അമ്മേടെ മണം പിടിച്ചു കിടക്കുവാ അല്ലേ... ഇത് വറ്റി വരണ്ട മരുഭൂമി ആണ് മോനെ.... കുഞ്ഞപ്പുവിന്റെ നെഞ്ചിൽ കൂടി കൈ ഒടിച്ചു കുറുമ്പൻ... പോടാ ജന്തു... "" കുഞ്ഞാപ്പു കണ്ണ് കൂർപ്പിച്ചു... കുഞ്ഞിന്റെ നൂല്കെട്ട് ആണ് വരുന്ന തിങ്കളാഴ്ച.. "" നിങ്ങൾ എല്ലാവരും വരുവോ അതോ പറ്റിക്കുവോ..ജാനകി ചുണ്ട് ചുളുക്കി.. വരും... """"വരാതെ ഇരിക്കാൻ കഴിയില്ലലോ... കുഞ്ഞാപ്പു കുഞ്ഞിന്റെ കൈ വിരലിൽ വിരൽ കോർത്തു... ഞങൾ എന്നാൽ ഇറങ്ങട്ടെ ജാനകി... കുഞ്ഞൻ യാത്ര പറഞ്ഞു കൊണ്ടു കുറുമ്പന് നേരെ തിരിഞ്ഞു... എടാ ബാക്കി മൂന്നെണ്ണം എവിടെ..? കുഞ്ഞൻ പുറത്തേക് ഇറങ്ങുമ്പോൾ അവന്റെ തോളിൽ കൂടി കൈ ഇട്ടു.... ആകാശേട്ടൻ പിണങ്ങി ഇരുപ്പുണ്ട്.. "" ആ ജയന്തകൻ മാമനെ അങ്ങ് കാണിച്ചു കൊടുക്കല്ലായിരുന്നോ.. "" പോയി കിട്ടുന്ന പണി വാങ്ങട്ടെ.... കുറുമ്പൻ കുശുമ്പ് കാണിച്ചു... അങ്ങനെ അങ്ങു പണി വാങ്ങാൻ അല്ലല്ലോടാ അവനെ വളർത്തി കൊണ്ട് വരുന്നത്... പറഞ്ഞു തീരും മുൻപേ ചിന്നുവിന്റെ കൈ പിടിച്ചു ഭദ്ര മുന്പിലേക് വന്നു......

കുഞ്ഞൻ പല്ലൊന്നു കടിച്ചു തിരിഞ്ഞു നടക്കാൻ പോയതും കുറുകെ വന്നവൾ... "" ഓടി പോകണ്ട.. "" ഈ മുൻപിൽ ഞാൻ വരില്ല.. "" പോകും വരെ ഇനി എന്റെ മുഖം കാണും എന്നോർത്തു വിഷമിക്കണ്ട.... "" കണ്ണൊന്നു തുടച്ചു ചിന്നുവിന് ഒപ്പം തെക്കിനിക് പുറത്തെ മുറിയിലേക്കു നടന്നവൾ...... "" കഷ്ടം ഉണ്ട് വാല്യേട്ട.. "" പാവം ആണ് അവൾ ഇങ്ങനെ നോവിക്കരുത് ശാപം കിട്ടും.. "" കുറുമ്പൻ ചുണ്ട് കൂർപ്പിച്ചു.... നിന്നോട് അവൾ വല്ലോം പറഞ്ഞോ.. " കുഞ്ഞാപ്പു സംശയത്തോടെ നോക്കി.. മ്മ്മ്.. "" വല്യേട്ടന് ആ കോകിലയോട് ആണ് സ്നേഹം എന്ന്.. "" അത് പറഞ്ഞു കുറെ കരഞ്ഞു... എന്നിട്ട് നീ എന്ത്‌ പറഞ്ഞു.. "" ആരവ് പുരികം ഉയർത്തി നോക്കി... ഞാൻ പറഞ്ഞു അത് സത്യം ആണ്.. "" ഒന്നില്ലേലും ഒരു അമ്മൂമ്മയുടെ വാത്സല്യം കൂടി വല്യേട്ടന് കിട്ടില്ലേ.. അവൾക്കു അത് കൊടുക്കാൻ പറ്റില്ലാലോ... പോടാ നാറി എരിതീയിൽ എണ്ണ ഒഴിച്ചിട്ടാണോ നീ നടക്കുന്നത്... "" ഭ്രാന്ത്‌ കയറിയാൽ ആ പെണ്ണ് കോകിലയെ അല്ല ഇവനെ ഞെക്കി കൊല്ലും ... കുഞ്ഞാപ്പു വായ പൊത്തി... പോടാ... "" കുഞ്ഞാപ്പുവിനെ തള്ളി മാറ്റി അകത്തേക് പോകുന്നവനെ ചിരിയോടെ നോക്കി ആരവ്........ 💠💠💠💠 അച്ഛാ.... """" രുദ്രന്റെ നെഞ്ചിലേക്ക് തല ചേർത്തു കുഞ്ഞൻ... എന്തെ... "

" ഭദ്രയോട് വഴക് കൂടിയോ പിന്നെയും... കുറുമ്പൊടെ അവന്റെ തലയിൽ തലോടി രുദ്രൻ... മ്മ്... "" വഴക് പോലും കൂടാൻ എനിക്കു കഴിയുന്നില്ല... "" ഞാൻ... ഞാൻ മറ്റാരോ ആയി മാറുന്നു... എന്നിലെ പ്രണയം എവിടെയോ നഷ്ടം ആയത് പോലെ..... "" നിന്നിലെ പ്രണയം എങ്ങും പോയിട്ടില്ല കുഞ്ഞാ... "" തിരികെ വരും പൂർവാധികം ശക്തിയോടെ... വൈരാഗി ആയവനെ പോലും തന്റെ തപം കൊണ്ടും പ്രണയം കൊണ്ടും സ്വജീവിതത്തിലേക് നേടി എടുത്തവൾ ആണ് സാക്ഷാൽ പരാശക്തി..... "" ആ അവളെ കൈ വിടാൻ നിനക്ക് കഴിയില്ല...... "" രുദ്രൻ മുടിയിൽ മെല്ലെ തഴുകുമ്പോൾ ആ അച്ഛന്റെ നെഞ്ചിലെ ചൂടിലേക് സ്വയം ഇറങ്ങി ചെന്നവൻ...... അച്ഛാ... "" ജാനകി അവൾ വിഷ്ണുവര്ദ്ധന്റെ സഹോദരി ആയിരുന്നു അല്ലേ... " രണ്ടോ മൂന്നോ പ്രാവശ്യം മാത്രം നേരിൽ കണ്ട ആരവേട്ടനെ അവൾ എത്ര കൃത്യം ആയിട്ടാണ് ക്യാൻവാസിൽ പകർത്തിയത്... ആ ചിരിയുടെ അളവ് പോലും കൃത്യം... മ്മ്മ്.. ""അവളുടെ നെഞ്ചിൽ ഉറച്ചു പോയത് ആണ് വിഷ്ണു വർദ്ധൻ... "" അച്ഛാ.. "" ഇന്ദുചൂഡൻ എന്നൊരു ജന്മം ഉണ്ടായിട്ടും അച്ഛനിൽ എന്തെ ഓർമ്മകൾ ഒന്നും കടന്നു വരാഞ്ഞത്... അമ്മയും അത് പോലെ തന്നെ.... കുഞ്ഞാ വിഷ്ണുവർദ്ധൻ തികഞ്ഞൊരു സ്വാത്വികൻ ആയിരുന്നു.. ""

അദ്ദേഹതിന്റെ എല്ലാ ഓർമ്മകളും ആരവിനു വന്നു ചേരില്ല...എന്നാൽ ചില നിയോഗം തള്ളി കളയാനും കഴിയില്ല... കാരണം മരണപെടുമ്പോൾ പോലും അദ്ദേഹത്തിനു നിറവേറ്റാൻ കഴിയാത്ത കർത്തവ്യം തീ പോലെ അദ്ദേഹത്തെ പൊള്ളിച്ചു...... ആ മുത്ത്.. ""! അര്ഹതപെട്ടവന് തിരികെ നൽകാൻ കഴിയാതെ പോയത്...ആ നീറ്റലോടെ ആണ് മരണത്തെ പുല്കിയത്... പൂർവ്വജന്മത്തിലെ സഫലം ആകാത്ത ആ ആഗ്രഹം ആരവിനെ വേട്ടയാടി... അതാണ് നമുക്ക് മുന്പിൽ തുറന്നു തന്നത്... ശരിയാണ് അച്ഛാ... ""ഗർഭിണി ആയ പദ്മയും ദത്തനും എങ്ങനെ കൊല്ലപ്പെട്ടു എന്നോ... ഇന്ദുചൂഢന് എന്ത്‌ സംഭവിച്ചു എന്നോ ഒന്നും ആരവേട്ടന് ഓർമ്മ ഇല്ല... "ഒരുപക്ഷെ ആ ഗ്രന്ധത്തിൽ അത് കാണും അല്ലേ അച്ഛാ... മ്മ്മ്.. "" തീർച്ചയായും... പദ്മയുടെ മരണശേഷം ആണ് ആ ഗ്രന്ധത്തിലെ അവസാന താളുകൾ പൂർത്തി ആക്കിയത്...അതും പദ്മയുടെ ഉള്ളിലെ ഭ്രൂണത്തിന്റെ രക്തത്താൽ അവന്റെ സ്പർശത്താൽ മാത്രമേ ആ അക്ഷരങ്ങൾക് ജീവൻ നൽകാൻ കഴിയൂ എന്ന് വിഷ്ണുവര്ധന് പറഞ്ഞു എങ്കിൽ അതിന് പിന്നിലും എന്തെങ്കിലും നിഗൂഢത കാണും... രുദ്രൻ പറയുമ്പോൾ കുഞ്ഞൻ സംശയത്തോടെ നോക്കി... കുഞ്ഞാ.. ""

ഒരുപക്ഷെ ഈ വിധി നേരത്തേ വിഷ്ണുവർദ്ധനും ഇന്ദുചൂഡനും പ്രതീക്ഷിച്ചിരുന്നു കാണും... അതിന് ഒരു സൊല്യൂഷൻ ആയിരിക്കും ആ രക്തത്താൽ എഴുതിയ താളുകൾ... "" ശരിയാണ്‌ അച്ഛാ.. ""അവന്റെ അന്ത്യം ആ താളുകളിൽ കുറിക്കപ്പെട്ടു എങ്കിൽ അത് എങ്ങനെ വിഷ്ണുവർദ്ധൻ മനസിലാക്കി എന്ന് അറിയണം എങ്കിൽ നമ്മൾ ഇന്ദുചൂഡനിൽ എത്തിച്ചേരണം.... "" മ്മ്മ്... ""അതേ..... രുദ്രൻ തലയാട്ടി.... എന്നാലും.. എന്നാലും ഇന്ദുചൂഢന്റെത് ആയ ഒരു ഓർമ്മപോലും അച്ഛനിൽ ഇല്ലെ..."" എന്തെങ്കിലും ഒരു സ്പാർക് എങ്കിലും ... കുഞ്ഞൻ സംശയത്തോടെ നോക്കി.. ഇല്ല എന്ന് പറഞ്ഞാൽ അത് തികച്ചും തെറ്റ് ആണ്... "" ജാനകിയുടെ കഴുത്തിലെ താലിയും നന്ദന്റെ ആ മോതിരവും കാണുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ... "" അതിന് ഉത്തരം മാത്രം കിട്ടുന്നില്ല.. ഇന്ദുചൂഡനിലേക് ഇറങ്ങി ചെല്ലാൻ എനിക്കു കഴിയുന്നില്ല.. അതിന് കാരണവും അറിയില്ല.... രുദ്രന്റെ കണ്ണൊന്നു നിറഞ്ഞു... അച്ഛൻ വിഷമിക്കണ്ട ആ ഗ്രന്ധം കിട്ടുമ്പോൾ നമുക്ക് വീണ്ടും ഇന്ദുചൂഡൻ ആകാമെന്നേ..

""അച്ഛന്റ വാവ പഴേ സത്യഭാമയും.... കുഞ്ഞൻ കുറുമ്പൊടെ രുദ്രന്റ മേശയിൽ പിടിച്ചു... """"""""""""" ആഹാ.. "" ഇതെന്താ അച്ഛനും മോനും ഇവിടെ കിടക്കുവാണോ... അവിടെ ചടങ്ങുകൾ തുടങ്ങി വരുന്നില്ലേ... "" വീണ അകത്തേക്കു വരുമ്പോൾ കുറുമ്പൊടെ കുഞ്ഞനെ നോക്കി... ഇവിടെ ഇനി ചിലർ കോഴിമുട്ട ഇടാൻ നടക്കും പോലെ നടക്കുന്നത് കാണാം രുദ്രേട്ട... "" വീണ ചുണ്ട് കടിച്ചു പിടിച്ചു... അതെന്താടി നീ അങ്ങനെ പറഞ്ഞത്.. "" രുദ്രൻ എഴുനേറ്റു മുണ്ട് ഒന്ന് കൂടി മുറുക്കി ഉടുത്തു... ഭദ്ര പുറത്ത് ആയി.. " ചിന്നു അവളെ പടിഞ്ഞാറെ പുരയിലേക് മാറ്റി... "" ഇനി കാണണം എങ്കിൽ 3 ദിവസം എടുക്കും... ""വീണ പറയുമ്പോൾ കുഞ്ഞൻ കണ്ണൊന്നു മുറുകെ അടച്ചു നെഞ്ചിൽ എന്തോ ഒന്ന് കൊളുത്തി വലിക്കും പോലെ തോന്നി... എന്റെ മോന് അങ്ങനെ ഒന്നും ഇല്ലടി.. ""ഇവൻ അവളെ അങ്ങ് ഉപേക്ഷിച്ചു.. ""അല്ലേടാ കുഞ്ഞാ... രുദ്രൻ അവനിലേക് കണ്ണെറിഞ്ഞു... ആഹ്.. "" എന്താ അച്ഛാ.. ""കുഞ്ഞൻ സ്വപ്നത്തിൽ എന്നത് പോലെ ഒന്ന് ഞെട്ടി... എന്താടാ അച്ഛൻ പറയുന്നത്... ""എന്റെ ഭദ്രകുട്ടിയെ നോവിച്ചു എന്ന് അറിഞ്ഞാൽ നിന്റെ ഈ താടി ഞാൻ കത്തിക്കും പറഞ്ഞില്ല എന്ന് വേണ്ട...."" വീണ കുഞ്ഞന്റെ താടിയിൽ പിടിച്ചു വലിച്ചു... ഊഫ്‌.. "" വേദനിക്കുന്നു അമ്മേ.. ""

ഇതിൽ തൊട്ടുള്ള കളി ഒന്നും വേണ്ട... """ താടിയിൽ മെല്ലെ ഒന്ന് ഉഴിഞ്ഞു കുഞ്ഞൻ.... എടി വാവേ.. "" ഇവന് മൊട്ടച്ചി കോകിലയെ മതി എന്ന്.. "" അവൾ ആകുമ്പോൾ നിനക്ക് മാച്ച് ആണ്... രണ്ടും പോരിന് പുറകോട്ട് അല്ലല്ലോ..."" രുദ്രൻ കണ്ണാടിയിൽ തിരിഞ്ഞു നിന്നു മുടി ചീകിയതും വശത് ഇരുന്ന ഗ്ലാസ് മുതുകിൽ വന്നു വീണു... ഓഹ്.. "" എന്ത്‌ ഏറ് ആണെടി... "" ഇത്‌.. രുദ്രൻ മുഖം ചുളിച്ചു കൊണ്ട് ദേഹം ഒന്ന് ഇളക്കി... ഉവ്വ് ആ ഗ്ലാസ് ചളുങ്ങി കാണും..വീണ മുഖം ഒന്ന് കോട്ടി "" എടാ ചെക്കാ ആ പെണ്ണുംപിള്ള പോയതിൽ പിന്നെ നിന്റെ ഇളക്കം ഞാൻ കാണുന്നുണ്ട് ഭദ്രയെ എങ്ങാനും നോവിച്ചാൽ പിന്നെ എന്റെ യഥാർത്ഥ രൂപം നീ കാണും... ഒരിക്കൽ നിന്റ അച്ഛൻ കണ്ടതാ... "" വീണ സാരി തുമ്പ് എളിയിൽ കുത്തി.... അയ്യോ എന്റെ പൊന്ന് അമ്മേ ഈ അച്ഛൻ ചുമ്മാ പറയുന്നതാ.. "" എന്നെ ഒന്നു വെറുതെ വിട്... "" അച്ഛൻ പറഞ്ഞത് നേരാ.... വഴക് ഉണ്ടാക്കാൻ ഇത്‌ പോലെ മിടുക്കി വേറെ ആരും കാണില്ല... പല്ലൊന്നു കടിച്ചു മുന്പോട്ട് നടന്നതും വീണ ചുറ്റും കണ്ണൊന്നു പായിച്ചു... ങ്‌ഹേ... "" ഇവൻ എന്താ പറഞ്ഞത്... രുദ്രേട്ട ആ ചെറുക്കൻ പറഞ്ഞത് കേട്ടില്ലേ... "" എടാ നിൽക്കട അവിടെ..... മുന്പോട്ട് ആഞ്ഞതും വീണയുടെ ഇടുപ്പിലൂടെ കൈ ചേർത്ത് നെഞ്ചിലേക് വലിച്ചു ഇട്ടു രുദ്രൻ.....

രുദ്രേട്ടനാ അല്ലേലും അവനെ വഷള് ആക്കുന്നത്.. "" ഉദരത്തോടു ചേർന്ന കൈയിൽ മെല്ലെ പിച്ചി പെണ്ണ്... "" മ്മ്ഹ.. " ആണോ.. "" കാതിലെക് പല്ല് അമർത്തിയതും പെണ്ണൊന്നു പിടഞ്ഞു... ഒന്ന് വിടുവോ.. ആ പിള്ളേർ ആരെങ്കിലും വരും """..അല്ലങ്കിൽ തന്നെ രുദ്രേട്ടനെ കണ്ടു ആണ് പിള്ളേർ വഴി തെറ്റുന്നത്... "" ചിരിയോടെ തിരഞ്ഞവൾ രുദ്രന്റെ മീശയിൽ മെല്ലെ തഴുകി. ആരാടി പറഞ്ഞത് എന്നെ കണ്ടു ആണ് പിള്ളേർ വഴി തെറ്റുന്നത് എന്ന്... "" എന്നാൽ പിന്നെ നമുക്ക് ആ വഴി ഒന്ന് തെറ്റിക്കാം... കുറുമ്പൊടെ കണ്ണുകൾ ഇറുക്കി അവളുടെ അധരത്തിലേക് ചൊടികൾ ചേർത്ത് വയ്ക്കുമ്പോൾ വലത്തെ കൈ കൊണ്ട് വാതിൽ അടച്ചു കഴിഞ്ഞിരുന്നു ...... രുദ്രേട്ട.. "" നാലു ചുവരിൽ തങ്ങി നിന്ന നേർത്ത നിശ്വാസങ്ങൾ അലിഞ്ഞു തീർന്നപ്പോൾ വിയർപ് ഒട്ടിയ നെഞ്ചിലേക് തല ചേർത്തു പെണ്ണ്..... "" മ്മ്.. "എന്തെ...""" രുദ്രന്റെ ശബ്ദം നേർത്തു... ആ കോകിലാ അവൾ ഇനി അടങ്ങി ഇരിക്കുവോ... "" എന്റെ കുഞ്ഞൻ അവൻ ഇല്ലാതെ എനിക്കു പറ്റില്ല.... "" ഭദ്ര അവൾക് എന്റെ മോനെ രക്ഷിക്കൻ കഴിയുവോ.... അവൾ... അവൾ കുഞ്ഞ് അല്ലേ... വീണയുടെ കണ്ണുനീർ രുദ്രന്റെ നെഞ്ചിലെ രോമകാട്ടിലേക്ക് ഒലിച്ചു ഇറങ്ങി.... വാവേ.. ""

രുദ്രൻ ഒരു പുതപ് എടുത്ത് അവളുടെ നഗ്നതയ്ക്കു മൂട് പടം തീർത്തു കൊണ്ട് മുടിയിൽ മെല്ലെ തലോടി.....കഴിയും കഴിയണം... "" അവൾക്കു ഒരുപാട് ഇഷ്ടം ആണ് കുഞ്ഞനെ.. "" പക്ഷെ അവൻ എന്തിനാ അവളോട് ദേഷ്യം കാണിക്കുന്നത്... പാവം എന്റെ അടുത്ത് വന്നു ഒരുപാട് പരിഭവം പറഞ്ഞു ... പക്ഷെ ഞാൻ കരുതിയത് അവൻ എന്തെങ്കിലും ടെൻഷൻ കൊണ്ട് ദേഷ്യം കാണിച്ചത് ആയിരിക്കും എന്ന് ആണ്.... അറിയില്ല വാവേ.. "" ചിലപ്പോൾ ആദിശങ്കരന് അവളൊടുള്ള പ്രണയം മറച്ചു പിടിച്ചേ മതിയാകൂ.. ""ഒരുപക്ഷേ എന്നന്നേക്കുമായി വേർപിരിയാതെ ഇരിക്കാൻ ഇന്ന് ഭദ്രയുടെ ദുഃഖം കണ്ടില്ലെന്നു നടിക്കാം നമുക്ക്..... രുദ്രൻ അത് പറയുമ്പോൾ വീണ നഖം കടിച്ചു കൊണ്ട് എഴുന്നേറ്റു ബാത്റൂം ലക്ഷ്യം ആക്കി നടക്കുമ്പോൾ രുദ്രന്റെ കണ്ണ് നിറഞ്ഞു... """ കുഞ്ഞാ രണ്ടുപേരും ഈ നോവ് അതിനെ തരണം ചെയ്തേ പറ്റൂ..

"" ഒരുപക്ഷെ ആ വേദനയുടെ അളവ് കോൽ ഒരു പടി താഴ്ന്നു നില്കാൻ ആയിരിക്കും ഇന്ന് ഭദ്ര മറ്റൊരു മുറിയിലേക്കു മാറിയത്.... "" രുദ്രേട്ടൻ എന്താ ആലോചിക്കുന്നത്.... ""വീണ കുളിച്ചു ഡ്രസ് മാറി വന്നിരുന്നു.... ""ചിരിയോടെ രുദ്രനെ നോക്കുമ്പോൾ തലയിൽ വലം കൈ ഊന്നി കുറുമ്പൊടെ നോക്കിയവൻ... മ്മ് എന്തെ നോക്കുന്നത്... വരുന്നില്ലേ.. ""വീണ ബാഗിൽ നിന്നും ഒരു സ്വർണ്ണചെയിൻ കൈയിൽ എടുത്തു....... ശ്രീകുട്ടിക് ഉള്ള സമ്മാനം ""..കുഞ്ഞ് മുത്തുകൾ ചേർത്ത് വച്ച... ഒരു കുഞ്ഞ് മാല..... "" അപ്പോൾ തെക്കിനിയിൽ നിന്നും സ്ത്രീകളുടെ കുരവഃ ഉറക്കെ കേട്ടതും വീണ ഒന്ന് തിരിഞ്ഞു... ദേ കുളിച്ചു വാ പെട്ടന്നു.. അവിടെ ചടങ്ങ് തുടങ്ങി... .. "" ധൃതിയിൽ ഓടി പോകുന്നവളെ കുറുമ്പൊടെ നോക്കി കിടന്നു രുദ്രൻ.. ( തുടരും )

Nb:::: വിഷ്ണുവർദ്ധൻ പലതും നേരത്തെ അറിഞ്ഞു എങ്കിൽ അത് നമുക്ക് മുൻപിൽ തെളിഞ്ഞു വരണം എങ്കിൽ ആ ഗ്രന്ധം കയ്യിൽ വന്നു ചേരണം.... """" അത് കൊണ്ട് കുറച്ചു കാത്തിരിക്കണം... """ തത്കാലം ഭദ്രയുടെ ദുഃഖം നമുക്ക് കണ്ടില്ല എന്ന് തന്നെ വയ്ക്കാം... അതിന് പിന്നിലെ കാരണങ്ങൾ പുറകെ വരും.... കുറെ ബിസി ആയിരുന്നു അത് കൊണ്ട് ആണ് ലേറ്റ് ആയത്.... കുഞ്ഞയ്യനെ കാണാൻ വരുന്ന കുറുമ്പന്റെ കോസ്റ്റും എങ്ങനെ ഉണ്ട്... 🙈

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story