ആദിശങ്കരൻ: ഭാഗം 97

adhishankaran

എഴുത്തുകാരി: മിഴിമോഹന

ശ്രീകുട്ടിക് ഉള്ള സമ്മാനം ""..കുഞ്ഞ് മുത്തുകൾ ചേർത്ത് വച്ച... ഒരു കുഞ്ഞ് മാല..... "" അപ്പോൾ തെക്കിനിയിൽ നിന്നും സ്ത്രീകളുടെ കുരവഃ ഉറക്കെ കേട്ടതും വീണ ഒന്ന് തിരിഞ്ഞു... ദേ കുളിച്ചു വാ പെട്ടന്നു.. അവിടെ ചടങ്ങ് തുടങ്ങി... .. "" ധൃതിയിൽ ഓടി പോകുന്നവളെ കുറുമ്പൊടെ നോക്കി കിടന്നു രുദ്രൻ.. 💠💠💠💠💠 മനയിൽ മുഖരിതം ആയ കുരവയിൽ മഞ്ഞയും ചുവപ്പും ഇഴചേർന്ന് പാട്ടുപാവാടയിൽ തലയിൽ ദശപുഷ്പം ചൂടി... സുന്ദരി ആയി അഷ്ടമംഗല്യവും കൈയിലെന്തി പ്രത്യേകം തയാറാക്കിയ മുറിയിലേക്കു ശ്രീകുട്ടിയെ ആവണിയും മംഗളയും ഗൗരിയും കൂടി ആനയിച്ചു... ശേഷം അരിമാവ് കൊണ്ട് തീർത്ത കോലത്തിന് മുൻപിൽ അവളെ ഇരുത്തി...അതിന് മുൻപിൽ ഏഴു തിരിയിട്ട ഏഴു നിലവിളക്കുകളും... അരിമാവിൽ തീർത്ത മറ്റൊരു കോലവും.... ഇഷ്ടദൈവത്തെ മനസിൽ വിചാരിച്ചു ആ കോലത്തിലേക് പൂക്കൾ അർപ്പിച്ചോ മോളേ... "" മംഗള ഒരു പിടി പൂക്കൾ അവളുടെ കൈയിലേക്ക് കൊടുത്തു... ചെറു ചിരിയോടെ കണ്ണുകൾ പൂട്ടുമ്പോൾ ഉള്ളിൽ നിറഞ്ഞു വരുന്ന സുബ്രമണ്യഭാവത്തിനു കുറുമ്പന്റെ മുഖം.... "" ആഹ്ഹ്.. ""

രണ്ട് തുള്ളി കണ്ണുനീർ കൂടി ആ മിഴയിൽ നിന്നും ചാലിട്ടൊഴുകുമ്പോൾ ആവണി അവളുടെ തോളിൽ പിടിച്ചു..... ഈ നെഞ്ചിൽ അവൻ മാത്രമേ ഉള്ളൂ.. "" അവന് താങ്ങും തണലും ആകേണ്ടവൾ ആണ് നീ... "" മ്മ്മ്.. "" ആവണിയുടെ കണ്ണിലേക്കു അല്പം നാണത്തോടെ നോക്കിയവൾ ആ കോലത്തിലേക് പൂക്കൾ അർപ്പിച്ചു... ഉവ്വ്.. "" ചക്കിക്കൊത്ത ചങ്കരൻ.. "" നീ ആരോടാ ആവണി പറഞ്ഞു കൊടുക്കുന്നത്.. "" ആ പെണ്ണുമ്പിള്ളയുടെ എല്ലാം ചവുട്ടി കലക്കി...അവസാനം അങ്ങേരുടെ വീടിന്റെ ഓട് വരെ ഇളക്കി എടുത്തോണ്ട് ആണ് വന്നിരിക്കുന്നത്.... ഉണ്ണി അവൾക്കു അടുത്തേക് ഇരുന്നു തട്ടത്തിലെ മഞ്ഞൾ അവളുടെ മുഖത്തേക്ക് വാത്സല്യപൂർവ്വം തേച്ചു... പോയെ ഉണ്ണിമാ ഓടൊന്നും ഞങ്ങൾ ഇളക്കിയില്ല.. "" മുഖം കൂർപ്പിച്ചു പെണ്ണ്.... നേർത്ത ചിരിയോടെ അകത്തേക് കയറി വരുന്ന വീണയെ ആവണി ആകെ ഒന്ന് ഉഴിഞ്ഞു... "" നീ ഇത് എവിടെ ആയിരുന്നു.. "" ആവണി സംശയത്തോടെ നോക്കി... നീയെന്താ വാവേ വീണ്ടും കുളിച്ചോ... നമ്മൾ ഒരുമിച്ചു അല്ലേ കുളത്തിൽ മുങ്ങി വന്നത് "" ചന്തുവിനെയും കൊണ്ട് വീൽച്ചെയർ ഉന്തി വന്ന മീനുവും കണ്ണൊന്നു തള്ളി... അത് തന്നെ ആണ് ഞാനും ആലോചിച്ചത്... ആവണി അവളുടെ തലയിലെ കെട്ടിലേക് നോക്കി.... അ... അത്.. ഞാൻ... "

നേര്യതിന്റെ മുന്താണി കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പുമ്പോൾ ചന്തുവിന്റെ ചുണ്ടിൽ കള്ള ചിരി വിടർന്നു... എടി അവൾക് ഒന്ന് കൂടി കുളിക്കണം എന്ന് തോന്നി അത്രേം ഉള്ളൂ അല്ലേ വാവേ... ചന്തു ചുണ്ട് ഒന്ന് അമർത്തി... അതേ ഇവളുടെ ഇടയ്‌ക്കത്തെ ഈ കുളി കാരണം ആണ് വല്യൊതെ വിത്തുകൾ വഴി തെറ്റുന്നത്... "" ഉണ്ണി ആവണിയെ കണ്ണ് അടച്ചു കാണിച്ചതും അടുത്ത് ഇരുന്ന തെങ്ങിൻ പൂക്കുല കൈയിൽ എടുത്തവൾ... ദേ കൊച്ചിരിക്കുന്നു എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. "" ""മ്മ്.. "" വെറുതെ ആണോടി നമ്മുടെ ചെക്കൻ വഴി തെറ്റുന്നത്... "" ചന്തു ഇടം കൈ കൊണ്ട് മീനുവിനെ ഒന്ന് പിച്ചിയതും മീനു ചുണ്ട് കൂട്ടി പിടിച്ചു... ഒന്ന് പോയെ ഉണ്ണിയേട്ടാ . "" വീണയുടെ ചുണ്ടിൽ നേർത്ത നാണം വിടർന്നത് ബുദ്ധിപൂർവ്വം മറച്ചവൾ... അല്ല രാവിലത്തെ ട്രീറ്റ്മെന്റ് കഴിഞ്ഞോ വീണ സംശയത്തോടെ ചന്തുവിനെ നോക്കി... മ്മ് കഴിഞ്ഞു... ""

അകത്തു ഇരുന്നു ബോർ അടിക്കുന്നു എന്നാൽ പിന്നെ വന്നു ചടങ്ങ് കാണാം എന്ന് കരുതി.. "" ചന്തു ഇടത്തെ കൈ കൊണ്ട് വലം കൈ ഒന്ന് ഉഴിഞ്ഞു...... അ...അമ്മ... ""പെണ്ണിന്റെ ചുണ്ടിൽ ചലനത്തിന് ഒപ്പം എല്ലാവരുടെയും കണ്ണുകൾ പുറത്തേക് നീണ്ടു.... കണ്ണന്റെയും ശോഭയുടെയും കയ്യിൽ പിടിച്ചു അകത്തേക്കു വരുന്നവൾ... വലത്തെ കൈയിലെയും നെറ്റിയിലേയും മുറിവുകൾ പെണ്ണിൽ നോവ് ഉണർത്തി.... അമ്മ.. "" ശ്രീകുട്ടാ... "" അമ്മയോട് ക്ഷമിക്കടാ.. "" എന്റെ മോള് അ....അമ്മേ... അമ്മേ ശപിക്കല്ലേ... "" തേങ്ങലോടെ അവൾക് അടുത്തേക് ഇരുന്നു രുക്കു.... രുക്കു അവിടുന്നേ ഞാൻ എന്താ പറഞ്ഞത്.. "" കണ്ണൻ അവളുടെ തോളിലേക്ക് പിടിച്ചു.... കണ്ണേട്ടാ.. "" എന്റെ മോളേ വലിയൊരു അപകടത്തിലേക് കൊണ്ട് പോയത് ഞാൻ അല്ലേ... "" ഇതിനുള്ള മറുപടി നിനക്ക് രുദ്രേട്ടൻ തന്നത് അല്ലേ രുക്കു.. "" നീ ഒരു നിമിത്തം മാത്രം ആണ് മോളേ... കണ്ണൻ രുക്കുവിന്റെ മുടിയിൽ തഴുകുമ്പോൾ ഉണ്ണിയും ചന്തുവും കണ്ണ് തുടച്ചു... അമ്മയ്ക്ക് വല്ലാതെ നൊന്തോ അമ്മ.. ""

ശ്രീക്കുട്ടി നിഷ്കളങ്കതയോടെ രുക്കുവിന്റെ നെറ്റിയിലെ മുറിവിൽ വിരൽ ഒടിച്ചു... മ്മ്ഹ്.. "" ഇല്ല മനസ്സിൽ ഏറ്റ മുറിവിനേക്കാൾ വലുത് അല്ലടാ ഇത്.... രുക്കു കണ്ണുനീർ നിയന്ത്രിക്കാൻ ശ്രമിച്ചു... ഇല്ല അമ്മ... "" അമ്മ അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്തിട്ടില്ല.. എനിക്കു അമ്മയോട് ഒരു ദേഷ്യവും ഇല്ല.. "" എനിക്കു രുദ്രച്ഛനും വല്യേട്ടനും വാക്ക് തന്നിരുന്നു.."""" പെണ്ണിന്റെ മിഴികൾ വാതുക്കൽ വന്ന രുദ്രനിൽ ചെന്നു നിന്നതും പുഞ്ചിരിയോടെ കൈകെട്ടി ചുവരിലേക് ചാരി രുദ്രൻ.. എന്റെ അമ്മയുടെ ജീവന് ആപത്ത് ഒന്നും വരില്ല എന്ന്... "" രുക്കുവിന്റെ കൈയിൽ മുറുകെ പിടിച്ചു പെണ്ണ്... മ്മ്.. "" എന്റെ മോളും സുരക്ഷിത ആയിരിക്കും എന്ന് ആ നിമിഷം ഞാനും മനസിൽ ആക്കി... ""ആ കാറിൽ നിന്നും വീണു നിമിഷങ്ങൾക് അകം എന്നെ കശ്യപിന്റെ കൈകൾ സംരക്ഷണവലയം തീർത്തു എങ്കിൽ നീയും ഈ കൈകളിൽ ഭദ്രമായിരിക്കും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു... "" രുക്കുവിന്റെ കണ്ണുകൾ നേർത്ത പുഞ്ചിരിയോടെ നിൽക്കുന്ന രുദ്രനിലേക് പോയി... കണ്ണാ ഇവളെ അങ്ങ് കൊണ്ടുപോയ്ക്കോ.. ..

"" രുദ്രൻ പതിയെ നടന്നു വന്നു കുറച്ചു മഞ്ഞൾ ശ്രീക്കുട്ടിയുടെ മുഖത് ചാർത്തി.. നെറുകയിൽ മുഖം അമർത്തി... ഇത്രയും കുഞ്ഞിലേ നീ കാണിച്ച ധൈര്യം.."" ഉയരങ്ങളിൽ എത്തട്ടെ എന്റെ പൊന്ന് മോള്... രുദ്രൻ അത് പറയുമ്പോൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു കിടന്നു പെണ്ണ്... വല്യമ്മേ തങ്കു അപ്പച്ചിക് ബോധം വീണോ.. "" ഉണ്ണി ശോഭയുടെ അടുത്തേക് നീങ്ങി നിന്നു... ചെറിയ മൂളലും ഞരക്കവും ഉണ്ട്.. സഞ്ചയൻ മോൻ ചുണ്ടിൽ എന്തോ ഇറ്റിച്ചു കൊടുക്കാൻ തന്നു...നിന്റെ അമ്മ അവിടെ ഇരുന്നു ചെയ്യുന്നുണ്ട്... എന്നാലും എന്റെ ഉണ്ണി ആ പെണ്ണ് അവൾ എന്തിനാടാ നമ്മുടെ വീട്ടിലേക് വന്നത് അവളോട് നമ്മൾ തെറ്റ് ചെയ്തു.... എന്റെ ദേവൂട്ടൻ ആവുന്നത് പറഞ്ഞത് ആണ് അവളെ വിശ്വസിക്കരുത് എന്ന്.... ശോഭ കണ്ണ് തുടച്ചു... ആഹ്.. "" ഇനി എന്തായാലും അവളുടെ ശല്യം ഉണ്ടാവില്ല.. " വല്യോത് വന്നാൽ ചൂല് എടുക്കും ഞാൻ....

ശോഭയുടെ സ്വരം ഒന്ന് മാറി... അവൾ വല്യോത് വരില്ല അമ്മ പക്ഷെ അവൾ അടങ്ങി ഇരിക്കില്ല.. "" രുദ്രന്റ ശബ്ദം കേട്ടതും ശോഭ സംശയത്തോടെ നോക്കി... അവളുടെ ലക്ഷ്യം എന്റെ കുഞ്ഞൻ ആണ്.... "" അവന് വേണ്ടി ഏതൊരു അറ്റം വരെയും അവളും അയാളും പോകും... "" തിരികെ പിടിക്കണം എനിക്കവനെ... "" വലത്തെ കൈ കൊണ്ട് മുണ്ടിനു അറ്റം പിടിച്ചവൻ മുന്പോട്ട് പോകുമ്പോൾ ശോഭ ഉണ്ണിയുടെ കൈയിൽ മുറുകെ പിടിച്ചു.... വല്യമ്മ പേടിക്കണ്ട.. "" ഒന്നും സംഭവിക്കില്ല... ചിരിയോടെ ഇരു കണ്ണും ചിമ്മി അവൻ ചന്തുവിനെയും കൊണ്ട് പുറത്തേക് ഇറങ്ങി.. 💠💠💠💠 രുദ്രേട്ട.. "" ഉണ്ണിയുടെ ശബ്ദം കേട്ടതും ചാരു പടിയിൽ നിന്നും പിടി വിട്ടു കൊണ്ട് തിരിഞ്ഞു നോക്കി രുദ്രൻ... "" വീൽച്ചെയറിൽ ചന്തുവും അവനെ ഉരുട്ടി കൊണ്ട് കണ്ണനും സഞ്ചയനും അടുത്തേക് വന്നു... ഉണ്ണി.. "" നിങ്ങൾ എന്താ ചോദിക്കാൻ പോകുന്നത് എന്ന് അറിയാം.. "" നമ്മൾ വിചാരിച്ചത് പോലെ വെറും ഒരു പ്രണയം മാത്രം അല്ല കോകിലയ്ക്കു കുഞ്ഞനോട്.... അവന്റെ കുഞ്ഞുങ്ങൾ മാത്രം ആണ് അവളുടെ ലക്ഷ്യം..

. "" ഒരിക്കൽ കണ്ണാ നീയെന്നോട് ചോദിച്ചില്ലേ ഇത്രയും പ്രായം ചെന്ന സ്ത്രീയ്ക്കു എന്തിനാണ് ഈ കൊച്ച് ചെറുക്കനോട് തന്നെ പ്രണയം തോന്നാൻ കാരണം എന്തെന്ന്... "" അന്ന് അതിന് എനിക്കു ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ പിള്ളേർ പറയും പോലെ പ്രേമത്തിന് കണ്ണില്ല മൂക്കില്ല..."" പക്ഷെ ഇന്ന് എനിക്കു വ്യക്തമായ ഉത്തരം കിട്ടി.... രുദ്രൻ ചാരു പടിയിലേക് ഇരുന്നു... അത് കണ്ണന് മാത്രം അല്ല എനിക്കും ഉണ്ട് രുദ്രേട്ട.. ""ബാക്കി ഉള്ളവർ നെടുംതൂണ് പോലെ നിന്നിട്ട് അവൾക്കു നമ്മളെ വേണ്ട.. പിന്നെ സമാധാനിച്ചു എന്നെ അവൾ ആയ പ്രായത്തിൽ കണ്ടിട്ടില്ലലോ എന്ന് .. "" ഉണ്ണി ഉണ്ടക്കണ്ണു കൊണ്ട് കള്ളനോട്ടം എറിഞ്ഞു... നിന്റെ മാവും പൂക്കുമെടാ.. "" സഞ്ചയൻ ചിരിയോടെ രുദ്രന് അടുത്തേക് ഇരുന്നു.. ആ മാവിന്റെ തടി കൊണ്ട് തന്നെ എനിക്കു ചിത ഒരുക്കും ആവണി.. ഒന്നു പോയെ സഞ്ജയേട്ടാ.. "" ഉണ്ണി ചന്തുവിന്റെ വീൽചെയർ ഒരവശത്തേക് അടുപ്പിച്ചു.... രുദ്ര.. !! നീ പറഞ്ഞു വരുന്നത് എന്തെന്നു ഞങ്ങൾക് മനസിൽ ആകുന്നില്ല... "" കോകിലാ അവൾക്ക് എന്തിനാണ് ആദി... "" ശരിയാണ്‌ ഞാനും ഒന്ന് ആലോചിച്ചിരുന്നു...

ആദിശങ്കരനും രുദ്രനും രണ്ട് അല്ല രൂപത്തിൽ പോലും സമാനതകൾ ഏറെ ഒരുപക്ഷേ പ്രായത്തിന്റെ ഏറ്റക്കുറച്ചിലുകൾ മാത്രം ആണ് നിങ്ങൾക് ഉള്ളത്.. അങ്ങനെ വരുമ്പോൾ രുദ്രനെ മറികടന്നു കൊണ്ട് അവൾ എന്തിന് വെറും ഇരുപത്തിമൂന്ന് വയസ് മാത്രം പ്രായം ഉള്ള ആദിയുടെ പുറകെ പോയി... സഞ്ചയൻ രുദ്രന്റെ കണ്ണിലേക്ക് നോക്കി.. അതേടാ രുദ്ര അവളുടെ പ്രായം കൊണ്ട് നീ ആണ് മാച്ച്... "" എന്നിട്ടും അവൾ എന്തിന് കൊച്ച് ചെറുക്കന്റെ പുറകെ പോയി .. ചന്തുവും സംശയം ഉന്നയിച്ചു... ചന്തുവേട്ടാ അത് വാവയുടെ യഥാരഥ സ്വഭാവം അറിയാം അവൾക്... ഒരു ശൂലം കൊടുത്താൽ മതി അതിൽ കോർക്കും എന്ന് പേടിച്ചു ആയിരിക്കും അല്ലേ പിന്നെ കിളവന്മാരെ അവൾക് വേണ്ടാരിക്കും... ഉണ്ണി രുദ്രനെ ചിറഞ്ഞൊന്നു നോക്കി.. പോടാ അവിടുന്ന്..."".. ചന്തു അങ്ങനെ ഒരു സംശയം കുഞ്ഞാപ്പുവും ഒരിക്കൽ എന്നോട് ചോദിച്ചിരുന്നു.. "" കുഞ്ഞാപ്പുവോ.. "" ഉണ്ണി കണ്ണ് കൂർപ്പിച്ചു... ആഹ്ഹ്.. "" അവൻ മാത്രം അല്ല അതേ സംശയം കുഞ്ഞനും ഉണ്ട്.. ""

അവൻ അത് കുഞ്ഞാപ്പുവിനോട് പറഞ്ഞിരുന്നു... "" കാരണം പലപ്പോഴായി കോകിലയുടെ നാവിൽ നിന്നും വരുന്നത് കുഞ്ഞനോടുള്ള പ്രണയത്തേക്കാൾ ഉപരി അവന്റെ ഒരു കുഞ്ഞിനെ ആണ് അവൾ മോഹിക്കുന്നത്... "" "" അതേ രുദ്രേട്ട.. "" അവൾ പലപ്പോഴായി അത് പറഞ്ഞിട്ടുണ്ട്... ആദിശങ്കരന്റെ കുഞ്ഞിന് അവൾക് ജന്മം നൽകണം എന്ന്... ഉണ്ണിയുടെ കണ്ണുകൾ നാലുപാടും പാഞ്ഞു... രുദ്ര.. "" കുഞ്ഞാപ്പു എന്താ പറഞ്ഞത്... സഞ്ചയൻ പിടപ്പോടെ രുദ്രന്റ തോളിൽ കൈ വച്ചു... സഞ്ചയ കുഞ്ഞനെ ആദ്യമായി കാണുന്ന മാത്രയിൽ കോകിലയുടെ ഉള്ളിൽ നിന്നും വന്ന വാക്കുകൾ അവൾ അവൻ പ്രതീക്ഷിച്ചിരുന്നു എന്നതിന് തെളിവ് ആണ്.... രുദ്രൻ അത് പറയുമ്പോൾ ഉണ്ണിയും സഞ്ചയനും കണ്ണനും സംശയത്തോടെ നോക്കി.... അവളുടെ വാക്കുകളെ.... പെരുമാറ്റത്തെ സംശയത്തോടെ ആണ് കുഞ്ഞാപ്പു നോക്കി കണ്ടത്....

. കുഞ്ഞാപ്പുവിൽ നിന്നും ലഭിച്ച അറിവുകൾ രുദ്രൻ ഒന്ന് കൂടി അവർക്ക് മുൻപിൽ അവതരിപ്പിച്ചു.... ആദ്യമായി കുഞ്ഞനെ കാണുന്ന കോകിലയുടെ ഭാവങ്ങൾ.... ( part 41...ചില ഭാഗങ്ങൾ ഒന്ന് കൂടി ചേർക്കുന്നു ) കുഞ്ഞനും കുഞ്ഞാപ്പുവും കോകിലയുടെ മന്ത്രവാദ പുരയിലേക് കടന്നു ചെന്ന നിമിഷം അവളുടെ വാക്കുകൾ.. ... """"""" """""""""""വന്നു... അല്ലെ... "" എന്റെ പ്രണയത്തെ ഉൾകൊള്ളാനായി നീ വന്നു അല്ലെ... പന്ത്രണ്ടാം വയസിൽ ഋതുമതി ആയത് മുതൽ ഹൃദയത്തിൽ കൂടു കൂട്ടിയ രൂപം... കൊത്തി വെച്ച ശില്പം പോലെ നാലു അറകളിൽ തെളിഞ്ഞു നിന്നു ഈ... ഈ.... മുഖം ..... എന്നിലെ സൗന്ദര്യവും വശ്യതയും കെടാതെ ഞാൻ സൂക്ഷിച്ചത് നിനക്ക് വേണ്ടി ആണ് ആദിശങ്കര.......ആ രൂപത്തിന്റെ ഉടമയെ കാത്തിരുന്നു ഞാൻ..... ഇന്ന്.... ഇന്ന് നീ എന്റെ മുൻപിൽ വന്നു.... """"""""""""""

ആദിശങ്കര """ കോകില ഒരു പുരുഷന്റെ നെഞ്ചിലെ ചൂട് പറ്റി ഉറങ്ങാനും.. അവന്റെ കാരലാളനങ്ങളൾ മതിയാവോളം ആസ്വദിക്കണം എന്ന് ആഗ്രഹിച്ചതും നിന്നെ സ്വപ്നം കണ്ട നിമിഷം മുതൽ ആണ്....... ഭദ്രയെ മറന്നു എന്നിലേക്കു വരൂ നീ....അവൾക് എന്നേ ഒന്നും ചെയ്യാൻ കഴിയില്ല.... അവൾക്ക് സ്വയം അറിയില്ല.... അതിന് മുൻപ് നമുക്ക് ഒന്നാകാം..... ഇരു കൈകൾ നീട്ടി മുന്പോട്ട് നടന്നടുത്തവർ...."""""""""""""""""""""""( ഈ ഭാഗം ഓർമ്മ ഉണ്ടന്ന് വിശ്വസിക്കുന്നു ) ആ വാക്കുകൾ ഒന്ന് കൂടി ഓർമ്മപ്പെടുത്തി കൊണ്ട് രുദ്രൻ അവരെ മാറി മാറി നോക്കി.... രുദ്രേട്ട ശരിയാണ്‌ അവൾ അവനെ പ്രതീക്ഷിച്ചിരുന്നു അല്ലേ... "" അല്ലങ്കിൽ ഇങ്ങനെ ഒരു നീക്കം അവളിൽ നിന്നും വന്നു ചേരില്ല.. ഉണ്ണി ഉമിനീര് ഒന്ന് വിഴുങ്ങി.. ഉണ്ണി... ""രുദ്രൻ ഉണ്ണിയുടെ തോളിൽ പിടിച്ചു... "" പലപ്പോഴായി എന്നിൽ ഒരു സംശയം നിറഞ്ഞു നിന്നിരുന്നു അതിനുള്ള ഉത്തരം കൂടി ആണ് ആ നിമിഷം എനിക്കു കിട്ടിയത്... രുദ്രൻ അത് പറയുമ്പോൾ എല്ലാവരും സംശയത്തോടെ നോക്കി ഞാൻ തളർത്തിയ ഇടത് നിന്നും ഉയർത്തെഴുനേറ്റ നാൾ മുതൽ ജാതവേദൻ അതിശക്തൻ ആണ് നമ്മളെക്കാളും എത്രയോ ഇരട്ടി ശക്തൻ... ""

ഇന്ദുചൂഡനും സിദ്ധർത്ഥനും പാതിവഴിയിൽ ജീവിതം നഷ്ടം ആയത് പോലെ ഒരുപക്ഷെ കുഞ്ഞനെ പോലും അയാൾക് നിമിഷനേരം കൊണ്ട് ഇല്ലാതെ ആക്കാമായിരുന്നു.. അവന്റെ ആയുസ്സിന് വേണ്ടിയാണ് ഞാൻ എല്ലാമാസവും ഏറ്റുമാനൂർ ഭജന ഇരിക്കുന്നത്... രുദ്ര..."" ചന്തുവിന്റെ ശബ്ദം ഉയർന്നു... ഇല്ല ചന്തു അവൻ അങ്ങനെ ഒരു സാഹസത്തിനു മുതിർന്നില്ല എങ്കിൽ ഇന്ന് ആദിശങ്കരന്റെ മരണം അല്ല അവന്റെ ലക്ഷ്യം ... ""ജീവിച്ചിരിക്കെ ശവത്തിനു തുല്യം ആയ വെറും ഒരു പാഴ് വസ്തു മാത്രം ...... രുദ്രൻ ശ്വാസം ഒന്നു എടുത്തു വിട്ടു.. അതായത് പെങ്ങൾക് ഭർത്താവ് ഉദ്യോഗത്തിനു അവൻ വേണം.. "" അവന്റെ കുഞ്ഞുങ്ങളും... അത് അല്ലേ രുദ്രേട്ടൻ പറഞ്ഞു വരുന്നത്.... ഉണ്ണി നഖം കടിച്ചു... അത് തന്നെ.. "" ചുരുക്കി പറഞ്ഞാൽ കോകില കാത്തിരുന്നത് അവന് വേണ്ടി ആണ്... ആരവിൽ നിന്നും ഞാൻ മനസ്സിൽ ആക്കിയതും അത് തന്നെയാണ്..... എന്ത്‌...? സഞ്ചയൻ സംശയത്തോടെ നോക്കുമ്പോൾ സ്വപ്നത്തിൽ നിന്നും ഭയന്നു കൊണ്ടു ഉണർന്ന ആരവിന്റെ വക്കുകൾ രുദ്രൻ ഒരിക്കൽ കൂടി ആവർത്തിച്ചു...""""""

കുറുപ്പേ """...... ഇരികത്തൂർ മനയുടെ അറയിൽ നിന്നും നിനക്ക് ഒരിക്കലും ആ മുത്ത് കൈവശപ്പെടുത്താൻ കഴിയില്ല........ ഇതിന്റെ അവകാശിയുടെ തിരുനടയിൽ ഒരിക്കൽ ഇത് എത്തി ചേരും..... വരും എന്റെ ഇന്ദുചൂഡനും സത്യഭാമയും...... ഈ മനയിൽ തന്നെ അവർ പുനർജനിക്കും.......അവരുടെ മകന്റെ കയ്യാൽ നിന്റ അന്ത്യം കുറിച്ചിരിക്കും............ """എത്ര പുനർജ്ജന്മം നീയും ഇവളും എടുത്താലും അവൻ വരും നിന്നെ തേടി വരും............ "" അവന് ഒപ്പം ഞാനും പുനർജനിക്കുന്ന ആ ജന്മം നിന്റെ അന്ത്യം നടന്നിരിക്കും .... കുറുപ്പേ നിന്റ മുൻപിൽ ഞാൻ വരുന്ന നിമിഷം മുതൽ അവൻ വൈരാഗി ആയിരിക്കും....."""""""" ഇത് രുദ്രേട്ടൻ നേരത്തെ പറഞ്ഞത് ആണല്ലോ... ""ഇതിലെന്താ എന്താ ഇത്രയും പ്രത്യേകത... "" ഉണ്ണി കണ്ണൊന്നു കൂർപ്പിച്ചതും രുദ്രൻ മെല്ലെ ചിരിച്ചു... ഉണ്ണി നിനക്ക് തോന്നുന്നുണ്ടോ ആ സംഭാഷണം പൂർണത കൈവരിച്ചു എന്ന്.... അതിലെ അവസാന വാചകം ഒരിക്കൽ കൂടി ഒന്ന് ആവർത്തിച്ചു നോക്കു...

ആ പിന്നെ ഇതെല്ലാം ഓർത്തിരിക്കാൻ കഴിവ് ഉണ്ടേൽ ഞാൻ നിങ്ങളെ ചുമലിൽ താങ്ങി ഊര് ചുറ്റുവോ.. "" ആ വാത്മീകിയുടെയോ വ്യാസന്റെയോ കൂടെ കൂടി വല്ല ഇതിഹാസവും രചിച്ചേനെ... "" എന്റെ പൊന്ന് ഉണ്ണി സമ്മതിച്ചിരിക്കുന്നു... "" കാലം ചെന്നാലും ബോധം വീഴാത്ത മൊതല്.... "" ഞാൻ തന്നെ പറയാം... രുദ്രൻ ചിരിയോടെ വിഷ്ണുവര്ധന്റ് അവസാന വാക്കുകൾ ഒന്ന് കൂടി പറഞ്ഞു... """"""""കുറുപ്പേ നിന്റ മുൻപിൽ ഞാൻ വരുന്ന നിമിഷം മുതൽ അവൻ വൈരാഗി ആയിരിക്കും....""" ഉണ്ണി ആ വാക്കുകൾ പറയുമ്പോൾ വിഷ്ണുവര്ധന്റെ കണ്ണുകൾ രമണികയിൽ മാത്രം ആണ് തങ്ങി നിന്നത്..... രുദ്രൻ പറഞ്ഞതും എല്ലാവരും ഒന്ന് കൂടി ചുണ്ടുകളിൽ മന്ത്രം പോലെ ഉരുവിടുമ്പോൾ സഞ്ചയൻ നഖം ഒന്ന് കടിച്ചു... അല്ല രുദ്ര.. "" ഈ വൈരാഗി എന്ന് പറഞ്ഞാൽ സന്യാസി എന്നും പ്രണയം നഷ്ടം ആയവൻ എന്നും അല്ലേ.... അപ്പോൾ എന്റെ മോള്... ഇന്ന് അവളിലെ നോവിന് കാരണം വിഷ്ണുവർദ്ധൻ ആണോ... വേണ്ട രുദ്ര... "" അരുത് ഭദ്രക്കു ആദിശങ്കരനെ വേണം.... അല്ലാത്തപക്ഷം എന്റെ മകളെ ആ മൂപ്പൻ... "" ഇല്ല... ഇല്ല പിന്നെ ഞാൻ ജീവിച്ചിരിക്കില്ല... എന്നാൽ താൻ പോയി ചാവടോ... "" ബാക്കി ഒന്ന് പറയട്ടെ ഞാൻ... വിഷ്ണുവർദ്ധൻ പറഞ്ഞത് എന്തോ അത് മുഴുവൻ ഞാൻ നിങ്ങൾക് മുൻപിൽ പറഞ്ഞിട്ടില്ല... അത് കുഞ്ഞന് പോലും അറിയില്ല...

രുദ്രൻ അത് പറയുമ്പോൾ എല്ലവരും ആകാംഷയോടെ കണ്ണുകൾ അവനിൽ മാത്രം ആയി തറഞ്ഞു നിന്നു... ( ആ ഭാഗത് ഹൈഡ് ചെയ്ത വിഷ്ണുവര്ധന്റെ സംഭാഷണം ) """"""""കുറുപ്പേ നിന്റ മുൻപിൽ ഞാൻ വരുന്ന നിമിഷം മുതൽ അവൻ വൈരാഗി ആയിരിക്കും.....""""""""അത്‌ പറയുമ്പോൾ കണ്ണുകൾ ആ രാക്ഷസിയിൽ ഉടക്കി നിന്നു....""""" ഹേ """"" രാക്ഷസി.. "" ആ നിമിഷം വിഷ്‌ണുവിന്റെ ശബ്ദം ഉയർന്നു പൊങ്ങി.... സ്ത്രീത്വത്തിനു പോലും അപമാനിതയായ നിന്റെ അന്ത്യം കുറിക്കാൻ അവൾ വരും... "" സാക്ഷാൽ പാർവതിദേവിയുടെ അംശവും... ദുർഗയുടെ രക്തവും... ഭദ്രയുടെ കോപവും പൂണ്ടവൾ... വരും...മഹാദേവന്റെ അംശത്തിൽ പിറന്നവന് വേണ്ടി വരും അവൾ...നീ ആഗ്രഹിക്കുന്നത് എന്തോ അത്‌ നടക്കില്ല... മഹാദേവന്റെ അംശത്തിൽ നിനക്ക് ഒരു കുഞ്ഞു ജനിക്കില്ല.. "" അവനിലൂടെ ഈ ലോകത്തെ നശിപ്പിക്കാൻ അവൾ അനുവദിക്കില്ല......... """"" അവൾ സ്വയം അറിയുന്ന നിമിഷം നിന്റെ അന്ത്യം കുറിച്ചിരിക്കും... ""

ആ കോപത്തെ തടുക്കാൻ നേരം മാത്രമേ അവനിൽ അവളോട് പ്രണയം മൊട്ടിടൂ .... """"""" ഇതാണ് സഞ്ജയ വിഷ്ണുവര്ധന്റെ വാക്കുകൾ.. "" മഹാദേവന്റെ അംശത്തിൽ ഒരു കുഞ്ഞിനെ രമണിക മോഹിച്ചിരുന്നു എന്നതിന് തെളിവ് അല്ലേ ഈ വാക്കുകൾ... "" അത് വിഷ്ണുവർദ്ധൻ മനസിലാക്കിയിരുന്നു... എങ്ങനെ എന്നത് എനിക്കു അറിയില്ല ഒരുപക്ഷേ ആ ഗ്രന്ധത്തിൽ അതിന് ഒരു ഉത്തരം കാണും... "" ശരിയാണ്‌ രുദ്ര.. "" എന്റെ മോളുടെ ജന്മം പോലും അദ്ദേഹം മനസിലാക്കിയിരുന്നു.. ""സഞ്ചയൻ ഒന്ന് നെടുവീർപ്പിട്ടു.. ആദിശങ്കരന് വേണ്ടി മാത്രം ജന്മം കൊണ്ടവൾ ആണ് ഭദ്ര.. "" അവൾ ഇല്ല എങ്കിൽ അവനോ അവൻ ഇല്ല എങ്കിൽ അവൾക്കൊ നിലനിൽപ് ഇല്ല.... അർദ്ധനാരി സങ്കല്പമാണ് അവർ.... """"രുദ്രൻ മെല്ലെ എഴുനേറ്റു ചാരുപാടിയിൽ കൈകൾ ചേർത്തു കൊണ്ട് ചെറു ചിരിയോടെ തല ഒന്ന് ചെരിക്കുമ്പോൾ സഞ്ചയന്റെ കണ്ണുകളിൽ നിറയുന്ന സംശയം നോക്കി... സഞ്ചയ.. "" നിർവചിക്കാൻ ആവാത്ത പ്രണയത്തിന്റെ സാഫല്യം ആണ് അർദ്ധനാരീ സങ്കല്പം.... "" ഒരിക്കൽ തന്നിൽ നിന്നും അകറ്റി നിർത്തിയവളെ പൂര്വ്വാധികം പ്രണയത്തോടെ തന്റെ ഇടത് വശത്തേക് ചേർത്ത് നിർത്തിയവൻ ആണ് ആ മഹാദേവൻ... ""

നിനക്ക് അറിയാമല്ലോ ആ കഥ.... രുദ്രന്റെ കണ്ണുകൾ ഉണ്ണിയിലേക് പോയതും നിറകണ്ണോടെ തലയാട്ടി അവൻ... രുദ്രേട്ട എനിക്കു അറിയില്ല..""" കണ്ണൻ ആകാംഷയോടെ നോക്കി... കണ്ണാ.. "" മഹിഷാസുരവധത്തിനു വേണ്ടി പാർവതി ദേവിയെ ഭഗവാൻ തന്നിൽ നിന്നും അകറ്റി നിർത്തി... "" സ്വയം വൈരാഗി""" ആയി ഭഗവാൻ... പ്രണയത്തിന്റെ ഒരു നോട്ടം പോലും തന്റെ ദേവിയിലേക് കടന്നു ചെല്ലരുതെന്നു അദ്ദേഹം ആഗ്രഹിച്ചു.... ഒടുക്കം മഹാദേവനെ കാത്തിരുന്നിട്ടും അർത്ഥം ഇല്ലന്ന് സ്വയം മനസിലാക്കിയ പരാശക്തി ദുർഗ ആയി പരിണമിച്ചു... മഹിഷാസുരനെ നിർദ്ദയം വധിച്ചു.... അത് അറിയാം രുദ്രേട്ട.. "" ഈ ജന്മത്തിൽ എന്റെ കണ്മുന്നിൽ അരങ്ങേറിയത് അത് തന്നെ അല്ലേ... കണ്ണന്റെ മിഴികൾ നിറഞ്ഞു.... മ്മ്മ്.. "" ദുർഗ ആയി സ്വയം ശ്കതി ആർജിച്ചവളോടു ഭഗവാന് അതിയായ ബഹുമാനവും പ്രണയവും ഉടലെടുത്തു... "" വൈരാഗിയുടെ മൂട് പടം അഴിച്ചു മാറ്റി തന്റെ ഇടത്തെ തുടയിലേക് ദേവിയെ പ്രണയപൂർവം ചേർത്തു ആ പ്രണയത്തിൽ ആ നിമിഷം ഭഗവാനിലേക് ലയിച്ചു ചേർന്നു ദേവി.. ""

അര്ധനാരീ സങ്കല്പം അവിടെ രൂപം പ്രാപിച്ചു... രുദ്ര.. "ഭദ്രയ്ക്ക് വേണ്ടി കുഞ്ഞനും ഒഴിഞ്ഞു മാറണം എന്നാണോ നീ പറയുന്നത്... ചന്തു വീൽചെയർ അല്പം മുന്പോട്ട് നീക്കി.. അതേടാ... "" പക്ഷെ കുഞ്ഞൻ അവന് അറിയില്ല അവനിൽ വരുന്ന ആ മാറ്റം... "" കാരണം അവൻ അറിഞ്ഞു കൊണ്ട് അല്ല അവനിലെ പ്രണയത്തെ മാറ്റി നിർത്തുന്നത്... കുട്ടികൾ ആണ് അവർക്ക് അഭിനയിക്കാൻ അറിയില്ല ചില നിമിഷം പ്രണയത്തിന്റെ ചാപല്യം അവരെ വേട്ടയാടും....അത് ഭദ്രയുടെ സ്വത്വം തിരിച്ചറിയാൻ സാധിച്ചെന്നു വരില്ല... അത് അറിഞ്ഞു കൊണ്ട് ആണ് വിഷ്ണുവർദ്ധൻ അങ്ങനെ പറഞ്ഞത്..... """""""" ജലന്ദ്രന് മുൻപിൽ വിഷ്ണുവർദ്ധൻ വരുന്ന നിമിഷം മുതൽ ആദിശങ്കരൻ വൈരാഗി ആയിരിക്കും എന്ന് ....""""""""അത് ഉറപ്പിക്കാൻ ആണ് ഞാൻ ആദ്യം ശ്രമിച്ചത്... എങ്ങനെ...? കണ്ണൻ സംശയത്തോടെ നോക്കി.. പിള്ളേർ വന്നു കഴിഞ്ഞു കശ്യപ് തിരികെ പോകുന്ന സമയം കുഞ്ഞൻ ഭദ്രമോളെ താഴെ കാത്തു നില്കുന്നു എന്നു അല്ലിയെ കൊണ്ട് പറയിപ്പിച്ചു ഞാൻ ... ""

അവനെ കാണാൻ ആയി കാത്തുനിന്നവളെ അവൻ വേദനിപ്പിച്ചു... "" ആ നോവിന്റെ വലുപ്പം എനിക്കു അറിയാം... പക്ഷെ നിസ്സഹായൻ ആണ് ഞാൻ.....ആ നിമിഷം വിഷ്ണുവര്ധന്റെ വാക്കുകൾ ഊട്ടിഉറപ്പിക്കണമായിരുന്നു എനിക്കു... എന്റെ കുഞ്ഞൻ അറിഞ്ഞു കൊണ്ട് അല്ല സഞ്ചയ ഭദ്രമോളേ വേദനിപ്പിക്കുന്നത് അവന്റെ സാഹചര്യം ആണ്... നിന്റ ഈ കണ്ണുനീർ പോലും അവനിൽ ശാപം ആയി പെയ്യരുത്...... രുദ്രൻ സഞ്ചയൻറ് കൈയിൽ കൂട്ടി പിടിച്ചു... രുദ്ര എന്താ ഈ പറയുന്നത് എന്നും അനുസരിചിട്ടെ ഉള്ളൂ... ഇനിയും അങ്ങനെ തന്നെ... """" ( part 94....കശ്യപ് പോയി കഴിയുമ്പോൾ കുഞ്ഞനെ തൂണിന്റെ മറവിൽ നിന്നും നോക്കുന്ന ഭദ്രയെ ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു ) രുദ്രേട്ട . "" ഇത് ആരവ് കുഞ്ഞനോട് പറഞ്ഞു കാണും.. ""ആരവ് എങ്ങനെ ഇവിടെ വന്നു എന്ന് അറിയാൻ അവനെയും കൊണ്ട് രാവിലെ താമരകുളത്തിലേക്കു എല്ലാവരും പോയിരുന്നു... ""ആ സമയം ശ്രീകുട്ടി കുളിക്കുന്ന പടവിൽ എത്തി നോക്കാൻ വന്ന ആ കുട്ടിച്ചാത്തനെ ആവണി ഒടിച്ചു അവർക്ക് അടുത്തേക് വിട്ടിരുന്നു ... ""

ഉണ്ണിയുടെ കണ്ണുകൾ പരിഭ്രമം കൊണ്ട് തുള്ളി കളിക്കുമ്പോഴും രുദ്രനിൽ ചിരി നിറഞ്ഞു... മ്മ്മ്ഹ്ഹ്.. "" ഇല്ല.. ആരവ് അത് പറയില്ല.. "" എന്നോട് വിളിച്ചു പറയുന്ന നിമിഷം തന്നെ ആരവിനോട്‌ ഞാൻ അത് ആവശ്യപെട്ടിരുന്നു... പക്ഷെ കുഞ്ഞാപ്പു അവന് അറിയാം...... കുഞ്ഞാപ്പു.. "" ചന്തുവും ഉണ്ണിയും സംശയത്തോടെ നോക്കി... ചന്തു.. "" ആദികേശവന്റെ അംശത്തിൽ നിന്നും ഉടൽ എടുത്തവൻ ആണ് ആരവ്.. "" നാരായണന്റെ മൂന്നാം അവതാരം സാക്ഷാൽ വരാഹമൂർത്തി... രണ്ട്പേരെയും മാറ്റി നിർത്താൻ കഴിയില്ല... കുഞ്ഞാപ്പുവിന് കുഞ്ഞന്റെ മനസ്‌ മാറിയത് തിരിച്ചറിയാൻ കഴിഞ്ഞു... ""അവനോളം കുഞ്ഞനെ മനസിലാക്കിയത് ആരാണ് ഈ ലോകത്ത് ഉള്ളത്... എന്നാലും എന്റെ മോള്... അവൾ കുഞ്ഞല്ലേ രുദ്ര.. "" അവളിൽ ചെറു ചലനങ്ങൾ ഉണ്ടെന്നു അല്ലാതെ എന്റെ കുട്ടി എങ്ങനെ സ്വയം അറിയും... ആ നിമിഷം അത് എനിക്കു ഓർക്കാൻ കൂടി വയ്യ... സഞ്ചയൻ രുദ്രന്റെ മുഖത്തേക്ക് നോക്കുബോൾ ആ കണ്ണുകളിൽ ഒരു അച്ഛന്റെ ആവലാതി രുദ്രൻ തിരിച്ചറിഞ്ഞു.. സഞ്ചയ...""

ഭദ്ര സ്വയം അറിഞ്ഞു തുടങ്ങിയതിനു തെളിവ് എനിക്കു കിട്ടി കഴിഞ്ഞത് ആണ്... ""കോകിലയുമായി വല്യൊതെ അടുക്കളയിൽ കൊമ്പ് കോർത്ത ഭദ്രയുടെ നാവിൽ നിന്നും പുറത്തേക്ക് വന്ന വാക്കുകൾ... മഹാദേവന്റെ"""" കുഞ്ഞിന് ജന്മം നൽകാൻ കച്ച കെട്ടി ഇറങ്ങിയ വിഡ്ഢി ആണ്‌ നീ.... "" ഭദ്രയുടെ സ്ഥാനത് ആ താലി മോഹിച്ച നീ ഇനി ജീവനോടെ വേണ്ട....... """""""""""""""""""" അവളുടെ ഈ വാക്കുകളിൽ ഉണ്ട് അവളുടെ ജന്മോദ്ദേശ്യം... ആദിശങ്കരന്റെ ഇടത്തെ പാതി ആണ് അവൾ... അവന്റെ കുഞ്ഞുങ്ങളെ ഗർഭം ധരിക്കാൻ അവകാശം അവൾക് മാത്രമേ ഉള്ളൂ... മറ്റൊരുവൾ അത് മോഹിച്ചാൽ അവളുടെ അന്ത്യം കണ്ടേ അവൾ അടങ്ങൂ... രുദ്രൻ പല്ലൊന്നു കടിച്ചു... രുദ്ര എന്റെ മകൾ അത് എപ്പോൾ..? സഞ്ചയൻ സംശയത്തോടെ നോക്കി.. സഞ്ചയ നാരായണന്റെ ജന്മം തന്നെ അവർക്ക് തുണയേകാൻ ആണ്.... "" കുഞ്ഞാപ്പു സത്യത്തിൽ ഒന്ന് എറിഞ്ഞു നോക്കിയത് ആണ്... കോകിലയുടെ കുഞ്ഞനോടുള്ള അമിത സ്വാതന്ത്ര്യം ഭദ്രയിൽ ചെറിയ ചലനങ്ങൾ സൃഷ്ടിച്ച നിമിഷത്തെ സസൂഷ്‌മം നിരീക്ഷിച്ചവൻ...

ദേവൂട്ടന്റെ സഹായത്തോടെ ഭദ്രയെ കോകിലയുടെ മുന്പിലേക് അവൻ മനപ്പൂർവം ഇട്ടു കൊടുത്തു... ആ നിമിഷം അവിടെ ഭദ്ര ആയിരുന്നില്ല.... കൈയിൽ കിട്ടിയ ചെറിയ ആയുധം പോലും കോകിലയയുടെ കഴുത്തിലേക് കുത്തി ഇറക്കാൻ തുനിഞ്ഞ സാക്ഷാൽ ദുർഗ ആയിരുന്നു.... ഭയത്താൽ ദേവൂട്ടന്റെ കാലുകൾ പോലും അവിടെ നിശ്ചലം ആയി...... പക്ഷെ ആ നിമിഷം കോകിലയെ കൊല്ലാൻ അവൾക് കഴിയില്ല കോകിലയുടെ ശക്തി ലെച്ചുവിലൂടെ പിള്ളേർ തിരിച്ചറിഞ്ഞത് ആണ്... "" കുഞ്ഞന്റെ സാന്നിധ്യത്തിൽ ഭദ്രയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു കൊണ്ട് കുഞ്ഞനെയും അവൻ സജ്ജമാക്കി നിർത്തി.... കുഞ്ഞന്റെ ആ സാന്നിധ്യത്തിൽ ഭദ്ര തിരികെ വന്നു... വീണ്ടും അവളിൽ പ്രണയം മാത്രം നിറഞ്ഞു... """ അത് കോകിലയും ആവർത്തിച്ചു പറയുന്നുണ്ട് ആദിശങ്കരന്റെ സാന്നിദ്യം ഭദ്രയിൽ പ്രണയം മാത്രമേ നിറയ്‌ക്കൂ എന്ന്... അതിന് തെളിവ് ആണ്‌ അന്ന് നടന്നത്... ( part 72....കുഞ്ഞനോട് അമിത സ്വാതന്ത്ര്യം കാണിക്കുന്ന കോകിലയെ നേരിടാൻ കുറുമ്പന്റെ വാക്ക് കേട്ടു അടുക്കളയിൽ പോയി കോകിലയ്ക്കു നേരെ കത്തി എടുത്ത ഭാഗം ഓർമ്മ ഉണ്ടന്ന് കരുതുന്നു..

.ആ നിമിഷം ഭദ്രയെ തന്നോട് ചേർക്കുന്നുണ്ട് കുഞ്ഞൻ... ഭദ്രയെ പരീക്ഷിക്കാൻ കുഞ്ഞാപ്പു സാക്ഷാൽ നാരായണൻ നടത്തിയ ഒരു ചെറിയ നാടകം ആയിരുന്നു അത്.. ) രുദ്ര ഭയം വിട്ടു മാറുന്നില്ല എനിക്കു... നീ പറഞ്ഞത് പോലെ സ്വയം അറിയാതെ കോകിലയെ നേരിടാൻ പോയാൽ എന്റെ മോളേ അവൾ എന്തെങ്കിലും ചെയ്യില്ലേ... "" ആ നെല്ലിമല മൂപ്പൻ അവന്റെ കണ്ണ് വെട്ടിച്ചു ഞാൻ എന്റെ ചിറകിൽ കാത്തു സൂക്ഷിക്കുന്നത് ആണ് എന്റെ കുഞ്ഞിനെ... അവളുടെ വിധി നിർണ്ണയിക്കാൻ ഉള്ള സമയം അടുത്തു വരുന്നു.... സഞ്ചയൻ തൂണിലേക് ഒന്ന് ചാരി.. സഞ്ചയ... "" എന്തിനാണ് നീ കാലങ്ങളോളം നാരായണനെ പൂജിച്ചത്... "" നെല്ലിമല മൂപ്പനിൽ നിന്നും നിന്റെ മകളെ സംരക്ഷിക്കാൻ നാരായണന്റെ മുൻപിൽ നീ ഭജനം ഇരുന്നില്ലേ ആ വിളി കേള്കതെ ഇരിക്കാൻ കഴിയില്ലടാ...""നെല്ലിമല മൂപ്പനിൽ നിന്നും അവൾക്കു അവൻ സംരക്ഷണം ഏകും അത് എന്റെ വിശ്വാസം ആണ്..... രുദ്രൻ അടുത്ത് ഇരുന്ന ചന്തുവിന്റെ വലത്തെ കൈയിൽ മെല്ലെ തലോടി.. "" നോട്ടം സഞ്ചയനിലേക് പാഞ്ഞു.. ഞാൻ പറഞ്ഞല്ലോ രുദ്ര.. "" കൃത്യം ഏഴു മാസം പഴയ ചന്തുവിനെ തിരികെ തരും... "" രുദ്ര ആ ഏഴു മാസം പതിയെ പോയാൽ മതി... ""

ഞാൻ എഴുനെല്കുന്നതിനു പിന്നാലെ ആ നികൃഷ്ടജീവിയോട് എന്റെ കുഞ്ഞന് ഏറ്റു മുട്ടണ്ടെ.. എനിക്കും ഭയം ആണ്.... ചന്തു ഭയം ഒന്നിനും ഒരു പരിഹാരം അല്ല... "" എന്തും നേരിട്ടെ കഴിയു നമുക്ക്... "" എന്തായാലും ആ ഗ്രന്ധം കൈയിൽ കിട്ടട്ടെ... അതിലെ അവസാന താളുകൾ ആദിശങ്കരന്റെ വിധി നിർണയിക്കും.... രുദ്രൻ ചന്തുവിന്റെ വീൽചെയറിന്റെ പിടി കണ്ണന്റെ കൈയിലേക് കൊടുത്തു... "" കണ്ണാ ഇവനെ കൊണ്ടു പൊയ്ക്കോ കുറച്ച് നേരം ആയില്ലേ ഇനി പോയി ഒന്ന് ഉറങ്ങൂ... "" രുദ്ര ഞാനും പോകുന്നു.. "" ആ പയ്യന് ധാര പകരാൻ സമയം ആയി... " സഞ്ചയൻ മുണ്ട് ഒന്ന് കുടഞ്ഞു കൊണ്ട് ചന്തുവിനും കണ്ണനും ഒപ്പം നടന്നു... നീ എന്താടാ അവിടെ ഇരുന്നു തൂണിന്റെ പെയിന്റ് ചുരണ്ടുന്നത്.. "" രുദ്രൻ ഉണ്ണിയെ അടിമുടി നോക്കി... രുദ്രേട്ട എനിക്കൊരു സംശയം.. "" ആ പെണ്ണുംപിള്ള കുഞ്ഞനെ ആദ്യം കണ്ടപ്പോൾ പറഞ്ഞതിൽ എന്തോ ഒരു അപായ സൂചന ഇല്ലെ...? അത് കേട്ടപ്പോൾ മുതൽ നെഞ്ചിൽ കിടന്നു അത് തിളയ്ക്കുന്നു.. """""""

ഭദ്രയെ മറന്നു എന്നിലേക്കു വരൂ നീ....അവൾക് എന്നേ ഒന്നും ചെയ്യാൻ കഴിയില്ല.... അവൾക്ക് സ്വയം അറിയില്ല.... അതിന് മുൻപ് നമുക്ക് ഒന്നാകാം.....""""""".....ഉണ്ണി ആ വാക്കുകൾ ഒന്ന് കൂടി ആവർത്തിച്ചു....... മ്മ്മ് ശരിയാണ്‌ ഉണ്ണി അവൾ പറഞ്ഞത് പച്ച പരമാര്ഥം ആണ്.... ഭദ്ര സ്വയം അറിഞ്ഞു കഴിഞ്ഞാൽ കുഞ്ഞനെ സ്വന്തം ആക്കാൻ അവൾക് കഴിയില്ല... അതിന് മുൻപേ കുഞ്ഞനെ സ്വന്തം ആക്കാൻ അവൾ ശ്രമിക്കും..... അത് അല്ല എങ്കിൽ ഭദ്രയ്ക്ക് സ്വയം അറിയാൻ അവസരം നൽകില്ല... അതിന് മുൻപേ ആാാ മൂപ്പൻ അവളെ.... """ രുദ്രേട്ട... "" വാക്കുകൾ പൂർത്തി ആക്കും മുൻപേ ഉണ്ണിയുടെ ശബ്ദം ഉയർന്നു.... ഭദ്ര കുട്ടിക്ക് സ്വയം അറിയാൻ കഴിയില്ലേ രുദ്രേട്ട... "" ഇപ്പോഴും കുഞ്ഞൻ അവളിൽ തീർത്ത നൊമ്പരം മാത്രം ആണ് ആ കുഞ്ഞി പെണ്ണിൽ ഉള്ളത്... പാവം... ഉണ്ണി കണ്ണ് തുടച്ചു... എനിക്കോ കുഞ്ഞനോ കഴിയില്ല ഭദ്രയിലെ പൂര്ണ്ണത പുറത്ത് കൊണ്ട് വരാൻ... ഒരാൾക്കു മാത്രമേ അതിന് കഴിയൂ... അവൻ തന്നെ വഴികൾ കണ്ടത്തട്ടെ..... രുദ്രൻ അത് പറയുമ്പോൾ ഉണ്ണിയുടെ നാവിൽ നാരായണ മന്ത്രം ഉതിർന്നു.... "" ( തുടരും )

NB ::: കുറച്ചു ഫ്ലാഷ് ബാക്ക്കളുടെ വിശദീകരണം ആണ് ഇന്ന് ഇവിടെ തന്നത്....അത് കൊണ്ട് കുറച്ചു വ്യക്തത വന്നു എന്ന്‌ കരുതുന്നു.... "" ആദിശങ്കരനോടുള്ള പ്രണയത്തേക്കാൾ ഉപരി അവന്റെ കുഞ്ഞിനെ ആണ് കോകിലാ മോഹിക്കുന്നത് അത് പല ഭാഗങ്ങളിൽ അവർ തന്നെ പറയുന്നുണ്ട്.... അത് വിഷ്ണുവർദ്ധനിലൂടെയും ഭദ്രയുടെ നാവിലൂടെയും രുദ്രൻ തിരിച്ചറിഞ്ഞു.... "" വിഷ്ണുവർദ്ധൻ അങ്ങനെ ഒന്ന് നേരത്തേ മുൻപിൽ കണ്ടു എങ്കിൽ അതിന് പിന്നിൽ മഹാദേവനെ മോഹിച്ച കോകിലയുടെ പൂർവ്വ ജന്മം ഉണ്ടെന്ന് അല്ലേ അർത്ഥം.... അതിലേക് എത്തിച്ചേരാൻ ആ ഗ്രന്ധം അവരെ സഹായിക്കട്ടെ... അല്ലങ്കിൽ ജലന്ധരനിലൂടെ അറിയാൻ നമുക്ക് കഴിയും എന്ന്‌ പ്രതീക്ഷിക്കാം........ ഭദ്ര സ്വയം അറിയുന്നതിന് മുൻപ് ആദിശങ്കരനെ സ്വന്തം ആക്കാൻ ഉള്ള കോകിലയുടെ നീക്കത്തെ തടയാൻ കുട്ടികൾക്കു കഴിയട്ടെ എന്ന്‌ പ്രാർത്ഥിക്കാം......."" കുറുമ്പനും കുട്ടികളും നാളെ വരും..... "" ❤️❤️...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story