ആദിശങ്കരൻ: ഭാഗം 98

adhishankaran

എഴുത്തുകാരി: മിഴിമോഹന

രുദ്രേട്ട... "" വാക്കുകൾ പൂർത്തി ആക്കും മുൻപേ ഉണ്ണിയുടെ ശബ്ദം ഉയർന്നു.... ഭദ്ര കുട്ടിക്ക് സ്വയം അറിയാൻ കഴിയില്ലേ രുദ്രേട്ട... "" ഇപ്പോഴും കുഞ്ഞൻ അവളിൽ തീർത്ത നൊമ്പരം മാത്രം ആണ് ആ കുഞ്ഞി പെണ്ണിൽ ഉള്ളത്... പാവം... ഉണ്ണി കണ്ണ് തുടച്ചു... എനിക്കോ കുഞ്ഞനോ കഴിയില്ല ഭദ്രയിലെ പൂര്ണ്ണത പുറത്ത് കൊണ്ട് വരാൻ... ഒരാൾക്കു മാത്രമേ അതിന് കഴിയൂ... അവൻ തന്നെ വഴികൾ കണ്ടത്തട്ടെ..... രുദ്രൻ അത് പറയുമ്പോൾ ഉണ്ണിയുടെ നാവിൽ നാരായണ മന്ത്രം ഉതിർന്നു.... "" ഉണ്ണി.. "" രുദ്രന്റെ കരം ചുമലിൽ പതിഞ്ഞതും നിറകണ്ണോടെ രുദ്രനെ നോക്കിയവൻ... മ്മ്ഹ.. "" നമ്മുടെ കുട്ടികൾ വിജയിക്കും.. ""രുദ്രന്റെ കണ്ണുകൾ കുറുമ്പൊടെ താഴേക്കു നീണ്ടതും ഉണ്ണിയും അവിടേക്കു എത്തി നോക്കി.... രുദ്രേട്ട.. "" ഈ ചെറുക്കൻ ഇന്ന് അവളുമാരുടെ കൈയിൽ നിന്നും വാങ്ങി കൂട്ടും.... ഉണ്ണി വായ പൊത്തി.... രാവിലെ മുതൽ മുട്ട ഇടാൻ കൊക്കി നടക്കുവാ കാട്ടു കോഴി.. ""നീ അല്ലേ വളർത്തിയത് പിന്നെ എല്ലാ അവന്മാരും എങ്ങനെ നേരെ ആകും.. ""

രുദ്രൻ ഏണിൽ കയ്യൊന്നു ഊന്നിയതും ആ വയറിൽ ആഞ്ഞൊന്നു കുത്തി ഉണ്ണി... അയ്യടാ മോനെ.. "" വയസാംകാലത്തു നിങ്ങൾക് റൊമാൻസിനു വല്ല കുറവ് ഉണ്ടോ... "" ഞാൻ ഉൾപ്പെടെ ഉള്ള പിള്ളേരെ വഴി തെറ്റിക്കാൻ നടക്കുന്നു.... ഏഹ്.. "" അച്ചോടാ ഒരു പിഞ്ചു കുഞ്ഞ്.. ""ഉണ്ണിയുടെ മുടിയിലെ ചെറു നര പിഴുതെടുത്തു രുദ്രൻ... "" ബാല നരയാ ... "" സഞ്ജയേട്ടനോട് മരുന്നു വാങ്ങണം... "" രുദ്രനെ കൊഞ്ഞനം കാട്ടിയാവാൻ മെല്ലെ എഴുന്നേറ്റതും ചിരിയോടെ നോക്കി രുദ്രൻ... 💠💠💠💠 ശ്.. "" ഡി..ശ്.. """!!!!!!!!!!!!!!!!!! വാതുക്കൽ നിന്നും കാറ്റു പോലെ ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് എത്തി നോക്കി കുറുമ്പൻ...മുന്പിലെ അരിമാവ് കൊണ്ട് ഉള്ള കോലത്തിൽ മാത്രം ആണ് പെണ്ണിന്റെ ശ്രദ്ധ..... ഈ പിശാചിന് ചെവിയും കേൾക്കില്ലേ.. "" വല്ലോം തിന്നാൻ കൊണ്ട് വന്നിരുന്നെങ്കിൽ അതിന്റെ മണം കിട്ടി എങ്കിലും നോക്കിയേനെ.... നഖം ഒന്ന് കടിച്ചതും പുറകിൽ നിന്നും തോളിൽ അടി വീണതും ഒരുമിച്ച് ആയിരുന്നു... ആഹ്... "" ഞെട്ടലോടെ തിരിഞ്ഞതും പുറകിൽ കുഞ്ഞനും കുഞ്ഞാപ്പുവും കിച്ചുവും.....

വ... വ.. വല്യേട്ട...ഞാ...ഞാൻ... ചുമ്മാ ഇത് വഴി പോയപ്പോൾ.... പിന്നെ കുളിസീൻ ഒന്നും അല്ലലോ.. ചുണ്ട് ഒന്ന് കൂർപ്പിച്ചു കുറുമ്പൻ .... വാല്യേട്ട അവന്റെ സങ്കടം അതാ.. "" കുളിസീൻ കാണാൻ പറ്റാത്തതിന്റെ.....കിച്ചു കണ്ണ് കൂർപ്പിച്ചു.. പോടോ അപവാദം പറയാതെ.. "" ഞാൻ അങ്ങ് പോയേക്കാം... പരിഭവത്തോടെ കിച്ചുവിനെ കൊഞ്ഞനം കാട്ടി മുന്പോട്ട് നടന്നതും കുഞ്ഞൻ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു.... നിക്കേടാ തെമ്മാടി അവിടെ... "" കുറുമ്പനെ വലിച്ചു നെഞ്ചിലേക് ചേർത്ത് നിർത്തി കുഞ്ഞൻ..... നിനക്ക് അവളുടെ അടുത്ത് പോകണ്ടേ .. "" കുഞ്ഞന്റെ ചുണ്ടിൽ നേർത്ത ചിരി വിടർന്നതും കുറുമ്പന്റെ കണ്ണുകൾ വികസിച്ചു... മ്മ്ഹ.. "" വേണം... ""മറ്റൊന്നും ചിന്തിക്കാതെ അവന്റെ നാവ് മറുപടി നൽകുമ്പോൾ കുഞ്ഞൻ കിച്ചുവിന് നേരെ കൈ നീട്ടി...... ചിരിയോടെ പോക്കറ്റിൽ നിന്നും കുഞ്ഞ് ലോക്കറ്റ് കൈയിൽ എടുത്തവൻ..... മയിൽ‌പീലി ഇതളിൽ സാക്ഷാൽ വേലായുധന്റെ രൂപം കൊത്തിയ ലോക്കറ്റ് അവന്റെ വലം കൈയിലേക്ക് വച്ചു കുഞ്ഞൻ...

( കിച്ചു പുറത്ത് ഷോപ്പിംഗ്നു പോയി താമര കുളത്തിന്റെ പടവിൽ വന്നു പോക്കറ്റിൽ കൈ ചേർത്ത് കുഞ്ഞനോട് പറഞ്ഞ സമ്മാനം. ) വാല്യേട്ട ഇത്... ""കുറുമ്പന്റെ കണ്ണിൽ സംശയം നിറഞ്ഞു..കണ്ണുകൾ കുഞ്ഞനിലും കുഞ്ഞാപ്പുവിലും മാറി മാറി കളിച്ചു "" അവൾക്കായി നീ നൽകേണ്ട കുഞ്ഞ് സമ്മാനം.. "" രാവിലെ തന്നെ നിന്റെ കുഞ്ഞേട്ടനെ പറഞ്ഞു വിട്ടത് ഇതിനായിരുന്നു... ചെല്ല് ചെന്നവളുടെ കൈയിലേക്ക് ഈ സമ്മാനം വച്ചു കൊടുക്ക്..... കുഞ്ഞാപ്പു അവന്റെ കൈയിൽ മെല്ലെ പിടിച്ചു.. എന്നാൽ പിന്നെ ഒരു മഞ്ഞ ചരട് കൂടെ വാങ്ങാൻ വയ്യാരുന്നോ കുഞ്ഞേട്ടാ... കുറുമ്പൻ ചുണ്ട് ഒന്നു കടിച്ചു.... എന്തിന്...?? കിച്ചു കണ്ണു തള്ളി.. അല്ല അത് കൂടി ഉണ്ടേൽ താലി ആയി അങ്ങ് കേട്ടമായിരുന്നു... "" മംഗല്യം തന്തു""നാനയോ വനിതയോ അങ്ങനെ എന്തോ ഇല്ലെ... ഒരൊറ്റ ചവിട്ടു തരും ഞാൻ.. """നിന്നോടൊക്കെ രാവിലെ തന്നെ ഞാൻ പറഞ്ഞതാ ഈ സമ്മാനം വേണ്ട ഇവൻ അത് മുതൽ എടുക്കും എന്ന്... കുഞ്ഞൻ കുഞ്ഞാപ്പുവിനെ ഒന്ന് നോക്കി... പോയി കൊടുക്കെടാ നാറി.. ബാക്കി ഉള്ളവർ പുര നിറഞ്ഞു നിക്കാൻ തുടങ്ങിട്ട് കാലം കുറെ ആയി..അപ്പോഴാ മുട്ടേന്നു വിരിയാത്തവന്റെ പൂതി.. കുഞ്ഞാപ്പു കണ്ണൊന്നു കൂർപ്പിച്ചു....

എന്താടാ നാലും കൂടി ഇവിടെ കിടന്നു ചുറ്റി കളിക്കുന്നത്.. "" മംഗള കുറച്ച് പായസവുമായി അവിടേക്കു വന്നതും കുറുമ്പൻ ഒന്ന് ഇളിച്ചു കൊണ്ടു അകത്തേക്കു നോക്കി.... ജന്തു... "" കുറെ നേരം ആയി ഇവിടെ കിടന്നു ഗോഷ്ടി കാണിച്ചിട്ട് അനങ്ങാത്തവൾ ദേ എത്തി നോക്കുന്നു... ഇവൾ വല്ല പട്ടികുഞ്ഞും ആണോ മണം പിടിക്കാൻ... നഖം കടിച്ചു നോക്കിയതും കുഞ്ഞനും കുഞ്ഞാപ്പുവും കിച്ചുവും കണ്ണുകൾ ചുമരിലേക്ക് നീട്ടി...... ഈ ഔഷധ പായസം കൂടി കൊടുത്തു കഴിഞ്ഞാൽ കുഞ്ഞിനെ ഈ പുരയിൽ നിന്നും തെക്കിൻയിലേക്ക് മാറ്റും... """ മംഗള പറഞ്ഞു തീരും മുൻപേ കുഞ്ഞാപ്പു ആ തട്ടം കൈലേക് വാങ്ങി..... മംഗളമ്മേ ഇച്ചേച്ചി അന്വേഷിക്കുന്നുണ്ട്... "" പായസം ഞങ്ങൾ കൊടുത്തോളാം.... "" മെല്ലെ കള്ള കണ്ണൻ കുഞ്ഞനെ കണ്ണ് അടച്ചു കാണിച്ചു..... ആാാ.. "" അതേ മംഗളമ്മേ.....കുഞ്ഞൻ മീശ ഒന്ന് തടവി കൊണ്ട് ചിരിയോടെ തുടർന്നു.. ചേട്ടായിടെ ദേഹത്ത് ഇടാൻ ഉള്ള തൈലം ആയി കുളകടവിലേക് പോയിട്ടുണ്ട് രണ്ടും...""ഒരു........!!!!!!

കെട്ടുന്നേനു മുൻപ് മോന്റെ ചാരിത്ര്യം പോകണ്ടങ്കിൽ പെട്ടന്നു ഓടി ചെല്ല്..... """" കുഞ്ഞൻ പറഞ്ഞു തീരും മുൻപേ കുറുമ്പന്റെ നാവിൽ നിന്നും ലൈസെൻസ് ഇല്ലാതെ വന്നതും കണ്ണൊന്നു തള്ളി കുഞ്ഞൻ...മംഗള ചെറു നാണത്തോടെ താടിക് കൈ കൊടുത്തു... പോടാ അവിടുന്നു.. " ഒരു മുണ്ട് കൊണ്ട് ചെല്ലാൻ ഇച്ചേച്ചി പറഞ്ഞു.. ആ തൈലം തേച്ച് ഒരുമണിക്കൂർ വെയിൽ കായണം ചേട്ടായി..."" നാവിനു ഒരു ലൈസെൻസ് ഉണ്ടോ നാറിക്കു.... കുഞ്ഞൻ ദേശിച്ചൊന് നോക്കിയതും മുഖം കൂർപ്പിച്ചു കൊണ്ട് പായസം ചൂണ്ടു വിരലിൽ തൊട്ടു നാവിലേക് വച്ചു കുറുമ്പൻ... അമ്മ പൊയ്ക്കോ ഇവൻ അങ്ങനെ പലതും പറയും.."" ഒരു മുണ്ടും ടവൽ കൂടി എടുത്തോ.. കുഞ്ഞൻ മംഗളയെ തള്ളി പുറത്തേക് വിടുമ്പോൾ സംശയത്തോടെ തിരിഞ്ഞു നോക്കി അവർ... പൊയ്ക്കോന്നെ ഇത് ഞങ്ങൾ കൊടുത്തോളം... "" കുഞ്ഞാപ്പു കണ്ണൊന്നു ചിമ്മി കൊണ്ട് കുറുമ്പനെ പിടിച്ചു വലിച്ചു അകത്തേക്കു ഇട്ടു.. നാലുപേരും അകത്തേക്ക് ചെല്ലുമ്പോൾ പെണ്ണിന്റെ കണ്ണിൽ നിന്നും തുള്ളി കണ്ണുനീർ താഴേക്കു വീണു ... "" വാല്യേട്ട """.

..""" എന്തിനാടാ കരയുന്നത്... "" വല്യേട്ടനും കൊച്ചേട്ടനും കുഞ്ഞേട്ടന്മാരും പിന്നെ നിന്റെ രുദ്രച്ചനും ഉണ്ണിമായും കൂടെ തന്നെ ഇല്ലെ... പിന്നെ... പിന്നെ... ശ്രീകുട്ടിയെ നെഞ്ചിലേക് ചേർക്കുമ്പോൾ കുഞ്ഞന്റെ കണ്ണുകൾ കുറുമ്പനിൽ ചെന്നു നിന്നതും കണ്ണൊന്നു കൂർപ്പിച്ചു...... എടാ... "" കുഞ്ഞന്റെ ശബ്ദം ഉയർന്നതും ഞെട്ടലോടെ നക്കി തുടച്ച അഞ്ചു വിരൽ വായിൽ നിന്നും പുറത്തേക് എടുത്തു കുറുമ്പനും കിച്ചുവും ... അത് വാല്യേട്ട ഇവൻ പറഞ്ഞു നല്ല ടേസ്റ്റ് ഉണ്ടെന്ന്.. "" ശരിയാ നല്ല രുചിയുണ്ട്.... കിച്ചു ഒന്ന് കൂടി നാക്കൊന്നു ഞൊട്ടി...... "" പൊട്ടാ അത് ഈ സമയം പെണ്കുട്ടികൾക് പ്രത്യേകം നൽകുന്ന ഔഷധം ചേർന്ന മധുരം ആണ്... ലെച്ചുനും മാളൂനും എല്ലാം കൊടുത്തത് ഓർമ്മ ഇല്ലെ... പുതിയ തലമുറയ്ക്ക് ജന്മം നൽകാൻ തയാറെടുക്കും മുൻപ് നൽകുന്ന മരുന്ന് ആണത്..... കുഞ്ഞാപ്പു പറഞ്ഞതും കുറുമ്പൻ കൈവിരൽ പാന്റിൽ തൂത്ത് കൊണ്ടു ജാള്യതയോടെ പെണ്ണിനെ നോക്കിയതും നാണം കൊണ്ട് ആ കവിൾത്തടം ചുവന്നു...... രണ്ടും വല്യ നാണം കാണിച്ചു ഓവർ ആക്കാൻ നിൽക്കണ്ട... ""

അവർ ആരെങ്കിലും വരും മുൻപേ കൊടുക്കാൻ ഉള്ളത് കൊടുത്തിട്ടു പെട്ടന്നു വന്നോണം ഞങ്ങൾ തെക്കിനിയിൽ കാണും... കുഞ്ഞൻ ചിരിയോടെ പറഞ്ഞു... കുഞ്ഞേട്ടാ ഞാൻ ഒരു മുത്തം കൂടി കൊടുത്തോട്ടെ... "" കിച്ചുവിന്റെ ചെവിയിൽ കുറുമ്പൻ ശ്വാസം അടിച്ചതും ഒന്നു ഉറക്കെ ഞെട്ടി അവൻ.. എന്താടാ... "" കുഞ്ഞാപ്പു പുരികം ഉയർത്തി... അത് കൊ... കൊ.. കൊച്ചേട്ട മു......... കൊച്ചേട്ട... "" മുത്ത് മാല മതിയാരുന്നു ലോക്കറ്റ് വേണ്ടാരുന്നു എന്ന് പറഞ്ഞതാ... "" കാല.. "" കുറുമ്പൻ കിച്ചുവിനെ പൂർത്തി ആക്കാതെ കണ്ണ് കൂർപ്പിച്ചു... തത്കാലം നീ അത് കൊടുക്കു... "" കിച്ചു ഇവനെ പെട്ടന്നു തന്നെ ഇവിടെ നിന്നും കൊണ്ട് വന്നേക്കണം... കുഞ്ഞൻ വാതുക്കലേക്ക് തിരിഞ്ഞു... ഉറപ്പായും അല്ലെങ്കിൽ ഇപ്പോൾ കൊടുത്ത പായസതിന്റെ എഫക്ട് പത്തു മാസം കഴിയുമ്പോൾ അറിയേണ്ടി വരും... കിച്ചു കുറുമ്പൻ മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു കൊണ്ട് ചുവരിലേക്ക് കണ്ണ് നട്ടു... ചേ.. "" മ്ലേച്ചൻ... ഒരു പിഞ്ചു കുഞ്ഞിനോട്‌ ആണോ പറയുന്നത്... ഞാൻ അത്തരക്കാരൻ നഹി ഹേ മിഷ്ടർ... ""

കുറുമ്പൻ ചുണ്ട് ഒന്ന് കൂർപ്പിച്ചു കൊണ്ട് ശ്രീക്കുട്ടിക്ക് അടുത്തേക് ഇരിക്കുമ്പോൾ കിച്ചു ചിരിയോടെ അടുത്ത് കിടന്ന കസേരയിലേക്ക് ഇരുന്നു....."" കുറുമ്പൻ ഇടത്തെ കൈയിലെ നഖം കടിച്ചു കൊണ്ട് മുഖത്ത് വരുന്ന നാണത്തെ സമർത്ഥമായ് മറയ്ക്കാൻ ശ്രമിക്കുമ്പോൾ ശ്രീകുട്ടിയുടെ നെഞ്ചിടുപ് തൊട്ടറിയുന്നത് അവൻ തിരിച്ചറിഞ്ഞു..... ഇരുവരിലും നീണ്ടു നില്കുന്ന നിശബ്ദതയെ കിച്ചു കുറുമ്പൊടെ നോക്കി കൊണ്ട് പോക്കറ്റിൽ നിന്നും ഫോൺ കൈയിൽ എടുത്തു ടൈപ്പ് ചയ്തു കൊണ്ട് മെല്ലെ എഴുനേറ്റു... എടാ.. "" ഞാൻ ഇപ്പോൾ വരാം.... ങ്‌ഹേ... " എന്താ കുഞ്ഞേട്ടാ... "" കുറുമ്പൻ ഞെട്ടി ഒന്നു നോക്കി.... ഞാൻ ഇപ്പോൾ വരാം എന്ന്... """!അവന്റെ ഉള്ളം കൈയിലെ ലോകറ്റിലേക്ക് മിഴികൾ കൊണ്ട് ഉഴിഞ്ഞവൻ പുറത്ത് ഇറങ്ങുമ്പോൾ കുറുമ്പൻ കൈ വെള്ള ഒന്ന് നിവർത്തി....."""" തന്നിലെ ജീവാംശം നിറഞ്ഞു നിൽക്കുന്ന ചെറിയ ലോക്കറ്റ്... ""ശ്രീക്കുട്ടിയുടെ മിഴികളും ആ ലോകെറ്റിൽ ഉടക്കി നിന്നതും കണ്ണുകൾ സംശയത്തോടെ കുറുമ്പനിലേക്ക് നീണ്ടു....

എല്ലാവരും ഒരുപാട് സമ്മാനം തന്നില്ലേ നിനക്ക്.."" അ.. അത് കാണുമ്പോൾ ചെറിയ വിഷമം ഉണ്ടായിരുന്നു... എനിക്കൊന്നും തരാൻ കഴ്ഞ്ഞില്ലല്ലോ എന്ന്....കുറുമ്പ്‍ന്റെ ശബ്ദം ഇടറിയതും അവന്റെ വിരലിൽ മുറുകെ പിടിച്ചു പെണ്ണ്... മ്മ്ഹ..എനിക്കു സമ്മാനം ഒന്നും... ഒന്നും വേണ്ട ""... ഒന്പത്മണി ഇങ്ങനെ എന്റെ അടുത്ത് ഇരുന്നാൽ മാത്രം മതി... "" പറയുമ്പോൾ പെണ്ണിന്റെ കുഞ്ഞി കണ്ണിൽ മെല്ലെ നാണം വിടർന്നത് കുറുമ്പൊടെ നോകിയവൻ അവളുടെ കൈ വെള്ളയിലേക്ക് ആ കുഞ്ഞ് സമ്മാനം പകർന്നതും സംശയത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പെണ്ണ്... എന്റെ മനസ് അറിഞ്ഞു എന്റെ ഏട്ടന്മാർ ..."""" നിന്റെ നെഞ്ചോരം ചേർന്ന് ഞാൻ ഉണ്ട് എന്നും എപ്പോഴും....."""" കുറുമ്പൻ അത് പറയുമ്പോൾ പെണ്ണ് മയിൽപീലി ഇതളുകളിൽ ചേർന്ന വേലായുധനെ കണ്ണിമ തെറ്റാതെ നോക്കി... മെല്ലെ അത് മുഖതോട് അടുപ്പിക്കുമ്പോൾ കുറുമ്പൻ അവളുടെ കൈയിൽ പിടിച്ചു.. എടി അത് ജിലേബി അല്ല എടുത്ത് വായിലോട്ട് കൊണ്ട് പോവാൻ..."""""" ഛീ ""ഒന്ന് പോയെ ദേവേട്ടാ... ""

മുഖം ഒന്ന് വെട്ടിച്ചതും ഇരുവരുടെയും മിഴിയിണകൾ പരസ്പരം കോർത്തു..... തുള്ളി കളിക്കുന്ന കൺപീലി ഇതളുകളിലൂടെ കുഞ്ഞ് കണ്ണുകൾ പ്രണയം കൈമാറി..... വിടർന്ന കണ്ണുകൾ അവനിൽ നിന്നും അകറ്റുമ്പോൾ ആ കവിളിണകളിൽ ചെഞ്ചുവപ് പടർന്നു...നാണം കൊണ്ട് വിറ കൊള്ളുന്ന അധരങ്ങൾ അടക്കി പിടിക്കാൻ പാട് പെടുമ്പോൾ അവളിൽ നിന്നും ഉയർന്നു പൊങ്ങുന്ന ചെറു നിശ്വാസം കുറുമ്പൻ തിരിച്ചറിഞ്ഞു....""""" മെല്ലെ ആ കുഞ്ഞി കൈയിൽ ചേർന്നു നിൽക്കുന്ന ലോക്കറ്റിലേക്ക് കൈകൾ ചേർത്തു നെഞ്ചോട് അടുപ്പിച്ചവൻ... ദേവേട്ട.. "" വിട്... ഞാൻ കുഞ്ഞേട്ടനെ വിളിക്കും ഇപ്പോൾ... ചെറുഭയത്തോടെ പെണ്ണിന്റ മിഴികൾ പുറത്തേക്ക് പാഞ്ഞു... അയ്യേ ഞാൻ നിന്നെ ഒന്നും ചെയ്യില്ല... "" എനിക്കു നാണമാ... """""" കുറുമ്പൻറ് വാക്ക് കേട്ടതും കൊലുന്നനെ ചിരിച്ചു പെണ്ണ്..... ഞാൻ പോയിട്ടു പിന്നെ വരാം... "" എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് മോനെ ദേവൂട്ട.. "" ദീർഘമായി ഒന്നു നിശ്വസിച്ചു കൊണ്ട് എഴുനേറ്റ് രണ്ട് അടി വെച്ചവൻ തിരികെ പുറകോട്ടു അതേ സ്റ്റെപ് വയ്ക്കുമ്പോൾ കണ്ണൊന്നു കൂർപ്പിച്ചു പെണ്ണ്..... ഇരു കണ്ണും ചിമ്മി ചുണ്ടിൽ കള്ള ചിരിയോടെ അല്പം ഒന്ന് താഴ്ന്നു കൊണ്ട് ചുവന്ന കവിൾതടതിൽ തന്റെ അധരങ്ങൾ ചേർത്ത് വച്ചു......

അപ്രതീക്ഷിതമായ ആ നിമിഷത്തിൽ പെണ്ണിന്റെ കണ്ണുകൾ പുറത്തേക് വിടർന്നു...... വലിയൊരു ശബ്ദം കേട്ടതും ഞെട്ടലോടെ പെണ്ണിന്റെ കവിളിണയിൽ നിന്നും ചുണ്ടുകൾ മോചിപ്പിച്ചവൻ വാതുക്കലേക്ക് നോക്കി.... കൈയിൽ ഇരുന്ന ഫോൺ താഴെ വീണു പകച്ചു നിൽക്കുന്ന കിച്ചു..... അ... അ.. അത്.. എന്റെ.. എന്റെ ഫോൺ... "" കിച്ചു വെപ്രാളപ്പെട്ട് ഫോൺ കൈയിൽ എടുത്തു... "" ഈ... """""" മെല്ലെ ഒന്ന് ഇളിച്ചു കൊണ്ട് കിച്ചുവിന്റെ കൈയിൽ പിടിച്ചു പുറത്തേക് ചാടി കുറുമ്പൻ... എടാ.. "" മഹാപാപി നീ... "" നിന്നെ നോക്കാൻ അല്ലേടാ ആ രണ്ടണ്ണം എന്നെ ഇവിടെ നിർത്തിയത്...എന്നിട്ടും നീ... നിന്നെ കൊണ്ട് എങ്ങനെ സാധിക്കുന്നട.... കിച്ചു കണ്ണൊന്നു തള്ളി.. മ്മ്മ്... "" മെല്ലെ ഒന്ന് മൂളി കണ്ണൊന്നു അടച്ചു കൊണ്ട് ചുണ്ട് ഒന്ന് തുടച്ചു കുറുമ്പൻ... "" നീ.. "" നീ.. അതും... എന്റെ കാവിലമ്മേ... മെസേജ് ടൈപ്പ് ചെയ്തു ചെയ്തു എന്റെ ഈ ജന്മം തീരും.. " മുട്ടേന്നു വിരിയാത്തത് വരെ... "" എനിക്കു ഇപ്പോൾ അച്ചു""""നെ കാണണം... അതിന് താൻ എന്തിനാ ഉണ്ണിമായേ കാണുന്നെ... "" കുറുമ്പൻ കിച്ചുനെ അടിമുടി നോക്കി.. അച്ഛനെ കാണുന്ന കാര്യം അല്ലഡാ ... "" അച്ചുനെ... "" കിച്ചു നാണത്തോടെ കുറുമ്പന്റെ കവിളിൽ വലിച്ചു കൊണ്ട് മുന്പോട്ട് നടന്നു ... അത് അച്ചു..

""അയ്യോ അതിന് തലയിൽ വലിയ വെളിച്ചം വീണില്ലല്ലോ ഇങ്ങേരു പോയി തല്ലു വാങ്ങുവോ... ആ പോയി വാങ്ങട്ടെ...എനിക്കു ഇതൊക്കെ അല്ലേ ചെയ്യാൻ കഴിയൂ..."" ആ ചിഞ്ചക... ആ ചിഞ്ചക... """ 💠💠💠💠 ശങ്കു... "" തണുത്തുറഞ്ഞ കുഞ്ഞന്റെ കൈയിൽ മുറുകെ പിടിച്ചു കുഞ്ഞാപ്പു.....""" ആ നെഞ്ചിൽ നിന്നും ഉയർന്നു പൊങ്ങുന്ന തുടിപ്പിൽ കുന്നോളം സങ്കടം ഒളിക്കുന്നത് അവൻ അറിഞ്ഞു... പടിഞ്ഞാറേ മുറിയിൽ നിന്നും ഭ... ഭദ്ര നോക്കുന്നുണ്ട്... """ കുഞ്ഞാപ്പുവിന്റ കണ്ഠം ഒന്ന് ഇടറി... നോക്കട്ടെ ഞാൻ എന്ത്‌ വേണം... "" നീ വാ... ഇവിടെ നിന്നാൽ എനിക്കു ഭ്രാന്ത്‌ പിടിക്കും... വല്യോത് തിരിച്ചു പോകാം എന്ന് വച്ചാൽ വൈകിട്ട് പോയാൽ മതി എന്ന് അല്ലേ അച്ഛന്റെ ഓർഡർ...."" നേരെ കുഞ്ഞാപ്പുവിന്റെ കൈയിൽ പിടിച്ചു ഔഷധകാട്ടിലേക് നടന്നു കുഞ്ഞൻ..."" ഒരിക്കൽ അവൻ താഴേക്കു പതിച്ച ഗർത്തതിന്റെ വശത്തെ വേരിലെക് ഇരുന്നു... മ്മ്മ്... "" ശ്രീകുട്ടിയെയും കൊണ്ട് അവർ കുറച്ചു കഴിഞ്ഞു പോകും നമ്മൾ വൈകിട്ട് വന്നാൽ മതി എന്ന് പറഞ്ഞു ഉണ്ണിമായും .... "" ഒന്നും കാണാതെ അവർ പറയില്ലല്ലോ.."" കുഞ്ഞാപ്പു കുഞ്ഞന് ഒപ്പം ഇരുന്നു.... മ്മ്.. """"തടിയുടെ പാളികൾ കൊണ്ട് മൂടിയ ആ ഗർത്തത്തിലേക് മിഴികൾ പായിച്ചു കുഞ്ഞൻ....""

കേശു ദത്തൻ ( നന്ദന്റ പൂർവ ജന്മം ) ഉറങ്ങുന്ന മണ്ണ്..."" മ്മ്ഹ.. കേവലം ഒരു മുത്തിന് വേണ്ടി അയാൾ നഷ്ടപ്പെടുത്തിയ ജീവിതങ്ങൾ..... "" ഇന്ദുചൂഡൻ,പദ്മ, ദത്തൻ, വിഷ്ണുവർദ്ധൻ, സിദ്ധാർത്ഥൻ, ജയദേവൻ, മണിവർണ്ണ, മണിവർണ്ണയുടെ അച്ഛൻ, അംബാലിക... അറിഞ്ഞത് ഇത്രയും അറിയാത്ത ബലികൾ എത്രയോ..... """ കേവലം ഒരു മുത്ത് അല്ലലോ ശങ്കു അത്... ""അല്ലങ്കിൽ അവൻ ജന്മജന്മാന്തരങ്ങൾ ആയി കാത്തിരിക്കില്ലല്ലോ...അതിന് പിന്നിൽ എന്തൊക്കെയോ മറ നീക്കി വരാൻ ബാക്കിയില്ലേ.... കണ്ടെത്തണ്ടേ നമുക്ക്...."" കുഞ്ഞാപ്പു കുഞ്ഞന്റെ കൈയിൽ മെല്ലെ പിടിച്ചു... വേണം.. "" എല്ലാം മറനീക്കി വരണം അതോടെ അവന്റെ അന്ത്യം കുറിക്കണം..."" ശങ്കു... "" കോകിലാ... അവൾ ഇനി അടങ്ങി ഇരിക്കില്ല.. "" അവൾ മോഹിക്കുന്നത് നിന്നെ ആണ്... രുദ്രച്ചനെ പോലും മറന്നു കൊണ്ട് അവൾ നിന്നെ മാത്രം ആഗ്രഹിക്കണം എങ്കിൽ അതിന് പിന്നിൽ മറ്റെന്തോ ഉണ്ട്.... "" കുഞ്ഞാപ്പു നഖം കടിച്ചു...ഒരുപക്ഷെ ഭദ്രയുടെ ജന്മം പോലും അതിന് പിന്നിലെ രഹസ്യം ആയിരിക്കും... കുഞ്ഞാപ്പു പറഞ്ഞു കൊണ്ട് കുഞ്ഞനെ നോക്കി.... എന്തോ ആലോചനയിൽ ആണ് അവൻ... എടാ... "" മെല്ലെ ഒന്ന് തട്ടി കുഞ്ഞാപ്പു..... മ്മ്ഹ.. "" നിന്റ സംശയങ്ങൾക് ഒരുത്തരം ഞാൻ നൽകാം...

ഒരുപക്ഷെ എന്റെ ഈ നിഗമനം തെറ്റാൻ വഴിയില്ല.... ആ മുത്തും കോകിലയും ജാതവേദനും അത് അച്ഛനെ ബാധിക്കുന്നത് അല്ല... അത് ആദിശങ്കരനും ഭദ്രയുമായി മാത്രം ബന്ധപ്പെട്ടത് ആണ്.....ആ മുത്തിന് കാവൽ ആയി ഇന്ദുചൂഡന്റെ രൂപത്തിൽ എന്റെ അച്ഛൻ ജന്മം കൊണ്ടു....."""" അദ്ദേഹത്തിന് ഒപ്പം നിന്നിലെ നാരായണന്റെ മറ്റൊരു അംശം വിഷ്ണുവർദ്ധൻ ആയി പുനർജന്മം കൈകൊണ്ടു... ""പരാജയം ആയിരുന്നു ഫലം എങ്കിലും ആ ഗ്രന്ധത്തിലൂടെ നമുക്ക് വേണ്ടത് അവർ പകർത്തിയിട്ടുണ്ട്.. നാളെ അത് കൈയിൽ വരും വരെ നമുക്ക് കാത്തിരിക്കാം.... കുഞ്ഞൻ ദീർഘമായി ഒന്ന് നിശ്വാസിച്ചു... ( ഇത് തന്നെ ആണ് രുദ്രനും കഴിഞ്ഞ പാർട്ടിൽ പറഞ്ഞത്.... വിഷ്ണുവർദ്ധൻ എഴുതിയ ഗ്രന്ധം കൈയിൽ വന്നാൽ മാത്രമേ ഖ് കോകിലാ എന്തിനാണ് ആദിശങ്കരന്റെ കുഞങ്ങളെ ആഗ്രഹിക്കുന്നത് എന്നത് ഉൾപ്പടെ അറിയാൻ കഴിയൂ എന്ന്.... ഒരുപക്ഷെ ജലന്ദരന് അറിയാം..) ( തുടരും )

NB :: എല്ലാവരും കഥ മറന്നു കാണും എന്ന് അറിയാം... ചില കഥാപാത്രം ഞാൻ ഒന്ന് എടുതെഴുതാം എല്ലാവർക്കും ഓർക്കാൻ വേണ്ടി.. ആദിശങ്കരൻ + ഭദ്ര, ആദികേശവൻ +ലെച്ചു, സച്ചു (. സൂര്യൻ ) + ചിന്നു ( ചിത്രന്റെ പെങ്ങൾ ), കിച്ചു ( അഗ്നി ) + അച്ചു ( മഹിതയുട മകൾ ), ചിത്രൻ + അല്ലി, ആരവ് + മാളു.... കുറുമ്പൻ + ശ്രീക്കുട്ടി, ആകാശ് + സിദ്ധി.. ആനന്ദ്ൻ, വിശ്വജിത് ( മഹിതയുടെ മകൻ കഥയിലേക്ക് വന്നില്ല ), കുഞ്ഞയ്യൻ... ( നന്ദന്റെ ജാൻകിയുടെ പുത്രൻ ) ജാനകിയുട അമ്മയുടെ സഹോദരി ആണ് കോകിലാ.. അത് ജാനകിക്ക് അറിയില്ല... അച്ഛൻ മഹിത്യുടെ ഭർത്താവ് ജീവന്റെ സഹോദരൻ ജഗൻ.. ആ ബന്ധമവർ പരസ്പരം അറിയട്ടെ അത് ഉടനെ കാണും എന്ന് പ്രതീക്ഷിക്കാം....... എന്തായാലും ആ ഗ്രന്ധം ചേന്നോത് തറവാട്ടിൽ കോകിലാ എന്ന രമണിക സൂക്ഷിച്ചു വച്ചിട്ടുണ്ട്.. അത് എവിടെ എന്നും പിള്ളേർക്ക് ഒരു ഐഡിയ കിട്ടി.. ഇനി അതിൽ പിടിച്ചു പോകട്ടെ കുട്ടികൾ........ "" ഞാൻ എഴുത്ത് നിർത്തിയത് അല്ല ഒരിക്കലും എനിക്കു അതിനു കഴിയില്ല... കഴിഞ്ഞ കുറച്ച് വർഷത്തെ എന്റെ കഷ്ടപ്പാടിന് മഹാദേവൻ തന്ന അനുഗ്രഹം എനിക്കു എന്റെ career വിജയം തന്നു മറ്റൊരു രാജ്യത്ത് എത്തി... മനസും ശരീരവും അതുമായി പൊരുത്തപ്പെടാൻ കുറച്ച് താമസം വന്നു അതാണ് കഥ ലേറ്റ് ആയത്.... എല്ലാവരും ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു... കുറച്ചു പേർക് അറിയാം അറിയാത്തവർക് വേണ്ടി ആണ് ഇത് പറഞ്ഞത്.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story