ആദിശങ്കരൻ: ഭാഗം 99

adhishankaran

എഴുത്തുകാരി: മിഴിമോഹന

മ്മ്ഹ.. "" നിന്റ സംശയങ്ങൾക് ഒരുത്തരം ഞാൻ നൽകാം... ഒരുപക്ഷെ എന്റെ ഈ നിഗമനം തെറ്റാൻ വഴിയില്ല.... ആ മുത്തും കോകിലയും ജാതവേദനും അത് അച്ഛനെ ബാധിക്കുന്നത് അല്ല... അത് ആദിശങ്കരനും ഭദ്രയുമായി മാത്രം ബന്ധപ്പെട്ടത് ആണ്.....ആ മുത്തിന് കാവൽ ആയി ഇന്ദുചൂഡന്റെ രൂപത്തിൽ എന്റെ അച്ഛൻ ജന്മം കൊണ്ടു....."""" അദ്ദേഹത്തിന് ഒപ്പം നിന്നിലെ നാരായണന്റെ മറ്റൊരു അംശം വിഷ്ണുവർദ്ധൻ ആയി പുനർജന്മം കൈകൊണ്ടു... ""പരാജയം ആയിരുന്നു ഫലം എങ്കിലും ആ ഗ്രന്ധത്തിലൂടെ നമുക്ക് വേണ്ടത് അവർ പകർത്തിയിട്ടുണ്ട്.. നാളെ അത് കൈയിൽ വരും വരെ നമുക്ക് കാത്തിരിക്കാം.... കുഞ്ഞൻ ദീർഘമായി ഒന്ന് നിശ്വസിച്ചു... 💠💠💠💠💠 മനയിൽ നിന്നും തീച്ചൂള പോലെ കടന്നു വരുന്ന ആരവങ്ങൾ കാതടപ്പിച്ച ദേഷ്യം പല്ലുകൾ കൂട്ടി പിടിച്ചു തീർത്തു ജാതവേദൻ.... "" ത്ഫൂ... "" പുറത്തേക് ആഞ്ഞു തുപ്പി അയാൾ.. ഇന്ന് എന്റെ മന്ത്രവാദപുരയിൽ ബലിയാട് ആകേണ്ടവൾ ഋതുമതി ആയ പെൺകിടാക്കളിൽ മൂന്നാം ബലി.... എല്ലാം നശിപ്പിച്ചില്ലേ.... കണ്ണുകളിൽ അഗ്നി ആളി.... പതിയെ തിരിഞ്ഞു കൊണ്ട് മുറിയിലേക്കു നടന്നു.... "" മൂപ്പൻ നൽകിയ ഔഷധം സേവിച്ചു കൊണ്ട് നീണ്ടു നിവർന്നു കിടക്കുന്നവൾ... കോകിലാ.. "" അയാളുടെ ശബ്ദം കേട്ടതും തല ഉയർത്തി നോക്കി അവൾ.... ഏട്ടാ... ""

എന്നോട് ക്ഷമിക്കണം.. ഒരിക്കൽ പോലും അവരിൽ നിന്നും സംശയത്തിന്റെ ഒരു ലാഞ്ചന പോലും എന്നിലേക്ക് വന്നു ചേർന്നില്ല... ആ പെൺകൊച്ചു പോലും ചിരിച്ചു കൊണ്ട് എന്നെ ചതിച്ചു... എല്ലാത്തിനും കാരണം അവൻ ആണ്.... കോകിലാ പല്ല് കടിച്ചു...... "" മ്മ്ഹ അവന്റ സാന്നിദ്യം പോലും അവരുടെ വിജയത്തിന് വഴി ഒരുക്കും എന്നു കണ്ട് ഒരിക്കൽ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും തിരികെ വന്നില്ലേ.... ""വിഘ്‌നവിനായകൻ...... മ്മ്ഹ..... "" പുച്ഛത്തോടെ മുഖം തിരിക്കുമ്പോഴും അവൾ ഉദരം ഇരു കയ്യാലെ മുറുകെ പിടിച്ചു വേദനയെ ചെറുക്കാൻ ശ്രമിച്ചു .... ആഹ്ഹ്... "" അവന്റെ സാന്നിദ്യം എന്നും വിജയം മാത്രമേ അവർക്ക് നൽകു... "" ആ സാന്നിധ്യം ഇനി അവർക്ക് ഒപ്പം വേണ്ട.... ജാതവേദൻ കോകിലയ്ക്കു സമീപം ഇരുന്നു... ഏട്ടാ... "" ഹഹഹ.. "" നിനക്ക് അറിയുമോ കോകിലാ വിനായകൻ ഇന്ന് എനിക്കു ഒപ്പം ആണ്... എന്നിൽ സംപ്രീതൻ ആണ് അവൻ...... ജാതവേദന്റെ വാക്കുകൾ സംശയത്തോടെ നോക്കി കോകിലാ... ഈ ബലിക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളിൽ എനിക്കു വേണ്ടി മഹാഗണപതി ഹോമം നടന്നു കഴിഞ്ഞു അതും ഇരിക്കത്തൂർ മനയുടെ അറയിൽ... """" ഏഹ്... ""? അത് എങ്ങനെ...? ചിത്തഭ്രമം ബാധിച്ചവനെ പോലെ കളി പറയാതെ ഏട്ടാ..

കോകിലയുടെ ചുണ്ടിൽ പരിഹാസം വിടരുമ്പോൾ അയാൾ അതിനെ ചിരിയോടെ നേരിട്ടു.. അല്ല മോളേ.. "" ഏട്ടൻ കളി അല്ല പറഞ്ഞത് തികച്ചും യാഥാർഥ്യം... ഇന്ന് എന്നിൽ ഒരുവൻ ആ മനയിൽ ഉണ്ട്... വിനായകന്റെ പാതിയെ മോഹിച്ചവൻ...... ഹഹഹഹ..... ഹഹാ... """"" എന്താ ഏട്ടാ ഈ പറയുന്നത്... "" സത്യം മാത്രം.. "! ജാനകിയ്ക്ക് ഒപ്പം സ്കൂളിൽ പോയിരുന്നവളെ സിദ്ധിയെ ദൂരെ നിന്നും മോഹിച്ചവൻ.... ആ പിള്ളേർക്ക് ഒപ്പം പോന്നവളെ തേടി വന്നു ചേർന്നത് എന്റെ മുൻപിലും... """ അവളെ അവന് നൽകാം എന്ന വാഗ്ദാനത്തിൽ എനിക്കൊപ്പം ചേർത്തു... ഇന്ന് ഞാൻ പറയുന്നത് എന്തും അനുസരിക്കുന്ന വെറും മരപ്പാവ.... അപ്പൻ... """"( കുറുമ്പന്റെ മമ്മൂട്ടി ) അപ്പനോ.. ""? അതേ അപ്പൻ നമ്പൂതിരി.. "" ക്ഷയിച്ചൊരു ഇല്ലത്തിന്റെ അവസാനത്തെ ആൺതരി...മദ്യവും കഞ്ചാവും... ലഹരിയുടെ ഉന്മാദം നിറഞ്ഞ ലോകത്ത് മദിച്ചു നടക്കുന്നവൻ..... അവന്റെ ഇല്ലത്തെ പ്രാരാബ്ധങ്ങൾ സഞ്ചയനിൽ അലിവ് സൃഷ്ടിച്ചുകൊണ്ട് മനയിൽ അവൻ കയറിപറ്റി എനിക്കു വേണ്ടി..... "" ഇന്ന് അവന്റെ നേതൃത്വത്തിൽ ആണ് ഗണപതിഹോമം... ഹ്ഹ്ഹ്... ""

അത് മനയുടെ അഭിവൃദ്ധിക്ക് വേണ്ടി അല്ല എനിക്കു വേണ്ടിയാണ്.... പക്ഷെ ഏട്ടാ എന്നിട്ടും നമ്മൾക് പരാജയം അല്ലേ ഫലം.. "" മ്മ്... "" പ്രതീക്ഷിക്കാത്ത പരാജയം.. """ അന്ന് അംബാലികയുടെ ബലി മണിവർണ്ണയുടെ ദൃഷ്ടിയിൽ പതിഞ്ഞത് തിരിച്ചറിയാതെ പോയത് ആണ് ഇന്ന് എന്റെ ഈ പരാജയത്തിന് കാരണം....ത്മൂലം വലിയൊരു നഷ്ടവും.. ആഹ്ഹ്.. "" അയാൾ ധീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ടു തുടര്ന്നു... പക്ഷെ എന്റെ നീക്കങ്ങൾ തടുക്കാൻ അവർക്ക് ആവില്ല..."" ഇന്ന് ഞാൻ കണ്ടു ജയന്തകൻ ഒരുക്കിയ പ്രസാദം രുചിയോടെ ഭക്ഷിച്ചവൻ.... അവന്റെ ഹൃദയം ആ അച്ഛന് വേണ്ടി ഓരോ നിമിഷവും തുടിക്കുന്നു.... അതാണ് എന്റെ കച്ചിത്തുരുമ്പ്.. "" അച്ഛനെ തേടുന്നവനെ എതിർത്തവനോടുള്ള അവന്റെ വിദ്വേഷം അത് ഞാൻ മുതൽ എടുക്കും...... ഹഹഹ... """ഉറക്കെ ചിരിച്ചയാൾ.... ( ശ്രീക്കുട്ടിയെ രക്ഷിക്കുന്ന സമയം ആകാശ് അവിടെ ഇരുന്ന മലര് രുചിയോടെ ഭക്ഷിച്ചത് ഓർമ്മ കാണും എന്ന് വിശ്വസിക്കുന്നു..തിരിച്ചു പോകുമ്പോൾ ആദിശങ്കരനോട് അവന് വന്നു ചേർന്ന് ദേഷ്യം ജലന്ധരൻ ശ്രദ്ധിച്ചു... ആ പാർട്ടിൽ പറയുന്നുണ്ട് ) കോകിലാ... ""

ജാതവേദൻ അവളിലേക്ക് കണ്ണുകൾ പായിക്കുമ്പോൾ മറ്റൊരു ലോകത് ആണ് ആ സ്ത്രീ... നീയെന്താണ് ആലോചിക്കുന്നത്...? അവളുടെ കുഞ്ഞ് വിരലിൽ പതിയെ തലോടി അയാൾ... ആദി.. "" ആദിശങ്കരൻ.. അവന്റെ പ്രണയത്തെ നഷ്ടപ്പെടുത്താൻ എനിക്കു ആവില്ല ഏട്ടാ... "" അവന്റെ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കണം എനിക്ക്... ""മൂപ്പൻ നൽകുന്ന അതികയ്‌പേറിയ ഒറ്റമൂലി പോലും ഞാൻ കഴിക്കുന്നത് അതിന് വേണ്ടി മാത്രം ആണ്.. എന്റെ ഉദരത്തിൽ അവൾ ഏല്പിച്ച പ്രഹരത്തെ മറികടന്നു കൊണ്ട് അവന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണം എനിക്കു.."""""" കുഞ്ഞുങ്ങൾക്ക് മുലയൂട്ടണം.. പക്ഷെ അതിന് എനിക്കു കഴിയുമോ ഏട്ടാ..... കോകിലയുടെ കണ്ണിൽ നിന്നും നീര് പൊടിയുമ്പോൾ ആ കണ്ണിൽ കനൽ പോലെ സംശയവും എരിഞ്ഞു.. .... നിന്റ സംശയത്തിന് അർത്ഥം അത് എനിക്കു മനസിൽ ആയി മോളേ... ഭദ്ര...അവൾ അല്ലേ നിനക്ക് വിലങ്ങു തീർക്കുന്നവൾ... മ്മ്മ്.. അതേ... ഭദ്രയ്ക്ക് സ്വയം അറിയാൻ വേണ്ടി അവൻ സ്വയം വൈരാഗിയുടെ മൂട് പടം തീർക്കും ... അവളോടുള്ള പ്രണയം അവനിൽ നിന്നും നഷ്ടം ആകും.... ""

പക്ഷെ സ്വയം അറിയാൻ ഭദ്രയ്ക്ക് ഒരവസരം ഞാൻ നൽകില്ല... രണ്ട് മാസം കൂടി കഴിഞ്ഞാൽ വരുന്ന കാർത്തിക നാൾ ഭദ്രയുടെ പിറന്നാൾ അന്നേ ദിവസം അവൾ മൂപ്പന് സ്വന്തം...പിന്നെ ആദിശങ്കരൻ വെറും ഒരു ശവത്തിനു തുല്യം മാത്രം......അവന്റെ പ്രണയം പങ്കിടാൻ മറ്റാരും വരില്ല..... അത് നിനക്ക് സ്വന്തം.... കോകിലയുടെ കൈകളിൽ കൂട്ടി പിടിച്ചു ജാതവേദൻ... 💠💠💠💠 💠💠💠 മ്മ്...""" വലത്തെ കൈ കൊണ്ടു എന്തൊക്കെയോ ചോദിക്കാൻ പാഴ്ശ്രമം നടത്തി പെണ്ണ്... അത് ഞാൻ...ദേവൂട്ടൻ... ശ്രീക്കുട്ടി.... അയ്യേ അത് അല്ല... അല്ല മഹിത ചിറ്റയെ നോക്കി വന്നതാ.... """ കാവിലമ്മേ ആക്രാന്തം മൂത്തു എല്ലാം കൈവിട്ടു പോയേനെ..... കിച്ചു നെഞ്ചോന്ന് തിരുമ്മി.... ആ... ആ..... "" കൈകൾ കൊണ്ട് പല ഭാഷകൾ അവൾ അവന് മുൻപിൽ നെയ്തെടുത്തു.... ഓ.. "" മഹിത ചിറ്റ അറയിൽ ആണെന്നോ... ""അത് എന്തായാലും നന്നായി.."" നഖം കടിച്ചവൻ പെട്ടെന്ന് ഒന്നു ഞെട്ടി നോക്കുമ്പോൾ പെണ്ണ് സംശയം കൊണ്ട് അവനെ ഒന്ന് ഉഴിഞ്ഞു... അല്ല അത് പിന്നെ..... """"ഞാൻ.......കിച്ചു നിന്ന് പരുങ്ങി..... മ്മ്..."" $$$$$$$$$....... അടുത്ത് ഇരുന്ന വീണയിൽ സ്വരങ്ങൾ ചേർത്തു പെണ്ണ്........

""ചുണ്ടിൽ നേർത്ത നാണം വിടർന്നു......... സത്യമാ അച്ചു നീ ഇപ്പോൾ മനസിൽ ചിന്തിച്ചത്.... നിന്നെ... നിന്നെ ഒന്ന് കാണാൻ വേണ്ടി തന്നെയാ ഞാൻ വന്നത്....."""കിച്ചുവിന്റെ സ്വരം ഒന്ന് പതറി..... അവൾക് അടുത്തേക് അറിയാതെ ചലിക്കുന്ന കാലുകളും പതറുന്നത് അവൻ അറിഞ്ഞു..... വീണയുടെ തന്ത്രികളിൽ ചേർത്ത കൈകളിലേക് തന്റെ വലം കൈ ചേർക്കുമ്പോൾ ഇരു കൈകളിലെ ചൂടുകൾ പരസ്പരം അലിഞ്ഞു ചേർന്നു....... കണ്ണുകൾ പ്രണയം നെയ്യുമ്പോൾ അവളുടെ നാസിക തുമ്പിൽ പൊടിയുന്ന വിയർപ്പിലേക് കിച്ചുവിന്റെ കണ്ണുകൾ ഒഴുകിയെത്തി......"" അവനോട് എന്തോ പറയാൻ കൊതിക്കുന്ന അധരം വാക്കുകൾക്കായി വിറ കൊണ്ടു...... അച്ചു...... """" ഇടത്തെ കൈ അവളുടെ വലത്തെ കൈയിലൂടെ മുകളിലേക്ക് അരിച്ചു കയറുമ്പോൾ പെണ്ണൊന്ന് പിടഞ്ഞു..... കഴുത്തിലേക്ക് ചേരുന്ന അവന്റെ ഇടത്തെ കൈ കൊണ്ടു തന്റെ മുഖത്തോട് അവളെ ചേർക്കുമ്പോൾ അഗ്നിയിൽ നിന്നും ഉയർന്നു വരുന്ന പ്രണയചൂട് അവളിലേക്ക് ഇറങ്ങി......

മേൽചുണ്ടിനു മുകളിൽ പൊടിഞ്ഞ കുഞ്ഞു വിയർപ്പു തുള്ളികളെ അവൻ അധരത്താൽ മെല്ലെ ഒപ്പി എടുകുമ്പോൾ വീണയിൽ കോർത്ത ഇരുവരുടെയും കൈകൾ സ്വരങ്ങൾക്കു വേണ്ടി പരതി..... അച്ചു......""""" മ്മ്,..., കൂമ്പിയ മിഴികൾ മെല്ലെ തുറന്നുവൾ..... എനിക്കു വേണ്ടി ഈ വീണയിൽ ആ വരികൾ പാടുമോ...."" ആകാംഷയോടെ അവളുടെ കണ്ണുകളെ പൊതിഞ്ഞവൻ... മ്മ്മ്..... """ നേർമയോടെ തല ആട്ടിയവൾ..... ആ നാദ വീണ മടിയിലേക്കു എടുത്തു വചുകൊണ്ട് അതിലേക് സ്വരങ്ങൾ ചേർത്തു വച്ചു..... """"മൗന സരോവരമാകെയുണർന്നു സ്നേഹ മനോരഥവേഗമുയർന്നു കനകാംഗുലിയാൽ തംബുരു മീട്ടും സുരസുന്ദരിയാം യാമിനിപോലും പാടുകയായ് മധുഗാനം...മായാ മൗന സരോവരമാകെയുണർന്നു സ്നേഹ മനോരഥവേഗമുയർന്നു"""""" അവൾക്കു അടുത്തേക് ചേർന്നിരുന്നവൻ ആ സ്വരങ്ങളെ തന്നിലേക്കു ആവാഹിക്കുമ്പോൾ എന്നോ തന്നിലേക്ക് ചേർത്ത് വച്ച അവളുടെ ശബ്ദം ഇരു കണ്ണുകളും ഇറുകെ അടച്ചവൻ ഹൃദയത്തിലേക്ക് പെയ്തിറക്കി...... 💠💠💠💠

മനയുടെ അകത്തളങ്ങളിൽ ഒഴുകി നടന്ന ആ സ്വരം.. പാതി നഷ്ടം ആയ തന്റെ പ്രണയത്തിന് വേണ്ടി ഒരുമാത്ര കണ്ണുനീർ പൊഴിച്ചു....... തന്നിലെ ചുവന്നദിനങ്ങളോട് അന്ന് ആദ്യമായി ഭദ്രയ്ക്ക് ഇഷ്ടം തോന്നി....... ചെറിയ ജനാല പടിയിലൂടെ കണ്ണുകൾ അകലെയ്ക്കു നീളുമ്പോൾ തെക്കിനിയുടെ മറുപ്പുറത്തെ കല്പടവിൽ തന്റെ പ്രണയത്തെ അവൾ കണ്ടു....... ഒരുമാത്ര ഒരു നോട്ടം പ്രതീക്ഷിച്ചവൾ നിരാശയോടെ കലങ്ങിയ കരിമഷി കണ്ണുകളെ പിടിച്ചു നിർത്തി....... "" ഭദ്ര.... """ നിന്നിലേക് എത്തുവാൻ മോഹികുമ്പോൾ മറ്റെന്തോ എന്നെ പിന്നിലേക്ക് വലിക്കുന്നു... "" ആരോ ഒരാൾ അരുതെന്നു പറയുന്നു..... ഭ്രാന്ത്‌ പിടിക്കും പോലെ..... കുഞ്ഞൻ മുടിയിൽ കൈ കോർത്തു വലിച്ചു..... ശങ്കു.... "" കുഞ്ഞാപ്പു തോളിൽ കൈ വച്ചതും ആ കൈകളിലേക് തന്റെ ഉള്ളിൽ അടിയുന്ന സങ്കടംങ്ങൾ പെയ്തിറക്കുമ്പോൾ പറയാതെ പറഞ്ഞു ആ മനസ് നാരായണാനോട് തന്റെ പ്രണയത്തെ തിരികെ തരാൻ........ നേർത്ത പുഞ്ചിരിയിൽ ചെറു കള്ളത്തരം ഒളിപ്പിച്ചുവൻ കുഞ്ഞന്റ തലയിൽ മെല്ലെ തലോടി....... ഭദ്രയുടെ വീണമീട്ടിയത് അച്ചു ആണ്.....

പാവം ശബ്ദം നഷ്ടപ്പെട്ടു എങ്കിലും അവളിലെ സ്വരങ്ങൾ ജീവൻ ഉള്ളത് ആണ്....... കുഞ്ഞാപ്പു ശ്വാസം എടുത്ത് വിട്ടു..... മ്മ്മ്... """ അച്ഛനും ഉണ്ണിമായും ശ്രീകുട്ടിയെ കൊണ്ട് പോയോ.. കുഞ്ഞൻ കണ്ണു ഒന്നു തുടച്ചു. പോയി... ""..... തങ്കു അമ്മൂമ്മയ്ക്കു നല്ല ക്ഷീണം ഉണ്ട് അത് കൊണ്ട് ഇരുട്ടും മുൻപ് വല്യോത് എത്താൻ സഞ്ചയമാ പറഞ്ഞു..... "" മ്മ്മ്... ""വൈകിട്ടോടെ നമുക്കും ഇറങ്ങാം... ഇവിടെ നില്കാൻ എന്തോ മനസ് അനുവദിക്കുന്നില്ല.... കുഞ്ഞൻ മെല്ലെ എഴുനേറ്റു മുണ്ട് ഒന്ന് മടക്കി കുത്തി പടവിറങ്ങി ഔഷധകാട്ടിലേക്ക് നടന്നു.... 💠💠💠 ആരാടാ ഇവിടെ വീണ വായിച്ചത് ഇച്ചേച്ചി ചേട്ടായിയെ കുളിപ്പിക്കാൻ പോയിരുക്കുവല്ലേ... ഭദ്ര വേറെ മുറിയിലും ആണല്ലോ... പിന്നെ ആരാ..""? സച്ചുവും ആകാശും കൂടി കുറുമ്പന് അടുത്തേക് വന്നു....."" വായിൽ ഇരുന്ന ലോലിപോപ് ഒന്ന് കൂടി വലിച്ചു നുണഞ്ഞവൻ ചുണ്ട് ഒന്ന് ഞൊട്ടി.... അപ്പോൾ നിങ്ങൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ ഞാനെ... ഞാനെ കുഞ്ഞേട്ടനെ ഒന്ന് പിരി കേറ്റി വിട്ടു... """ കുറുമ്പൻ ലോലിപോപ് വായിൽ ഇട്ട് ഒന്ന് ഉഴറ്റി.... എന്ത് പിരി കേറ്റി....

സച്ചു സംശയതോടെ നോക്കി... അത് പിന്നെ ഞാൻ കുഞ്ഞേട്ടനോട് പറഞ്ഞു ശ്രീകുട്ടിയെ ഞാൻ... ""കുറുമ്പൻ കണ്ണ് ഒരു അടച്ചു കാണിച്ചു... നീ അവളെ എന്താടാ ചെയ്തത്....""? സച്ചു ദേഷ്യത്തോട് മുന്പോട്ട് ആഞ്ഞതും കുറുമ്പൻ രണ്ട് സ്റ്റെപ് പുറകോട്ടു ചാടി... അയ്യേ ഞാൻ അവളെ ഒന്നും ചെയ്തില്ല..."" പിന്നെ പിന്നെ... ഒരു.. ഒരു കിസ് കൊടുത്തു.... അത് വല്യ തെറ്റ് ആണോ കുഞ്ഞേട്ടാ..... കുറുമ്പൻ നിഷ്കു ഭാവം എടുത്ത് പുറത്തിട്ടു..... ആാാ.... അത് തെറ്റ്.. അല്ല.... ""അല്ല തെറ്റ് ആണ്.... നിന്നോട് ആരാ പറഞ്ഞെ കൊച്ചിനെ കേറി വേണ്ടാത്തത് ചെയ്യാൻ.... സച്ചു കണ്ണൊന്നു തള്ളി... അയ്യടാ താൻ ഒത്തിരി നല്ല കുഞ്ഞ് ആവല്ലേ... ചിന്നുനെ പിടിച്ചു ഞാൻ ഒന്നു കുടഞ്ഞാൽ ഉണ്ടല്ലോ....."" എന്റെ പൊന്നു മോനെ ചതിക്കരുത്... "" ജീവിച്ചു പൊയ്ക്കോട്ടേ.... സച്ചു കൈ ഒന്നു തൊഴുതു..... ആ അങ്ങനെ വഴിക്കു വാ... "" കുറുമ്പൻ കൈ ഒന്നു കുടഞ്ഞു..... അല്ല അതിന് കിച്ചു അവനെ നീ എന്തിനാ പിരി കെട്ടിയത്.... ആകാശ് സംശയത്തോടെ നോക്കി... ആാാ... "" മൊട്ടെന്ന് വിരിയാത്ത ഞാൻ കിസ് അടിച്ചെന്നു പറഞ്ഞു അച്ചുന്റെ അടുത്തേക് പോയതാ...

ഞാൻ അറിഞ്ഞോ അങ്ങേര് അവിടെ ഗാനമേള നടത്താൻ പോയത് ആണെന്നു.. ""ലോലിപ്പോപ് ഒന്നു കൂടി ഞൊട്ടി കുറുമ്പൻ.... ഞാൻ.. ഞാൻ..എന്നാൽ ഒന്നു താഴേക്കു പോയിട്ടു വരാം...."" ആകാശേ നീ ഇവിടെ തന്നെ കാണില്ലേ.... സച്ചു പതുക്കേ പുറകോട്ടു നടന്നു.... ചിന്നുനെ കാണാൻ ആണ് പോകുന്നത് എങ്കിൽ ആ വഴി ഒന്നു സൂക്ഷിച്ചോ .. "" ഗോവണിയുടെ തഴെ അനന്തൻ ഉണ്ട്... ഒരുത്തനെ തീർത്തിട്ട് കലി അടങ്ങാതെ നാക്ക്‌ നീട്ടി രുചി പിടിച്ചു ഇരുപ്പുണ്ട്..... അവസാനം ഞാൻ ഒരു ലോലിപ്പോപ് കൊടുത്തു സമാധാനിപ്പിച്ചിട്ടുണ്ട്..."" കുറുമ്പൻ വിളിച്ചു പറഞ്ഞതും സച്ചു ചിരി അടക്കി താഴേക്കു പോയി.... എന്ത്‌ ചെയ്യാനാ ആകാശേട്ട... മൊട്ടെന്നു വിരിയാത്തവൻ വരെ രണ്ടെണ്ണത്തെ തീർത്തു.... ബാക്കി ഉള്ളവൻ പൊടി പിടിച്ച വേലും കൊണ്ട് ഇരിക്കാൻ തുടങ്ങിയിട്ട് വർഷം പതിനെട്ട് ആകുന്നു.... ആകാശിന്റെ തോളിലേക്ക് കൈ ചേർത്തു കുറുമ്പൻ.....( അനന്തൻ ചുപ്രാനെ പിന്നെ ആ ഡ്രൈവറേ ദംശിച്ചത് ) എന്താടാ.... "" നീ എന്താ അങ്ങനെ പറഞ്ഞത്.,.? ആകാശിൽ സംശയം നിറഞ്ഞു... ഒന്നും പറഞ്ഞില്ല എന്റെ പൊന്നെ... ""

ആഹാ നമുക്ക് ഉള്ള ഇര ധാ പോകുന്നു... ഒന്ന് ഷെയർ ചെയ്യണേ..... "" കുറുമ്പൻ ലോലിപ്പോപ് വായിൽ ഇട്ടു ഉഴറ്റുമ്പോൾ ആകാശിന്റെ കണ്ണിൽ നിറഞ്ഞു കത്തുന്ന അഗ്‌നി അവൻ ശ്രദ്ധയോടെ നോക്കി......ശേഷം കണ്ണുകൾ ഇരികത്തൂർ മനയുടെ അറയുടെ വാതുക്കലേക്ക് നീണ്ടു...... ഒരു തട്ടത്തിൽ മരുന്നുമായി അറിയിലേക്ക് നടന്നു പോകുന്ന മമ്മൂട്ടി....... """ 💠💠💠 അഹ് ""അല്ലി... "" പതുക്കെ...ചിത്രൻ എരിവ് ഒന്ന് വലിച്ചു വിട്ടു...... ദേ ചിത്തുവേട്ട ഈ മരുന്നു കൂടി പുരട്ടി കഴിഞ്ഞാൽ എല്ലാം തീരും....""അല്ലി കൈകളിൽ ഒട്ടിച്ചേർന്ന പച്ചമരുന്നു ചിത്രന് നേരെ നീട്ടി...""" ഓ.. "" ഞാൻ തീരും... എന്റെ വേദന മാറി വന്നതാ ഈ പെണ്ണ് ചേട്ടച്ചന്റെ വാക്ക് കേട്ട് തിരുമ്മി തിരുമ്മി വീണ്ടും വേദന കൂട്ടി.....ചിത്രൻ ഇടത്തെ കൈ കൊണ്ട് തോളിലെ പച്ച മരുന്നിൽ മെല്ലെ ഉഴിഞ്ഞു... നീ ഇനി ആ കുഞ്ഞിന്റെ തലയിൽ കയറിക്കോ.. "" മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ കേൾക്കില്ലല്ലോ.. "" മൊട്ടെന്നു വിരിയാത്ത പിള്ളേരുടെ കൂടെ ഓരോ കുരുത്തക്കേട് ഒപ്പിക്കാൻ പോകും... ആ പിള്ളേരെ കൂടി വഴി തെറ്റിക്കുന്നത് നീ ഒരുത്തൻ ആണ്.....

""മംഗള പടവ് ഇറങ്ങി താഴേക്കു വന്നു തോളിൽ കിടക്കുന്ന ടവൽ അല്ലിയുടെ തോളിലേക് ഇട്ടു കൊടുക്കുമ്പോൾ അല്ലി ചുണ്ട് കൂട്ടിപിടിച്ചു ചിരി അടക്കി... അമ്മ ഇത് എന്താ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നത്.."" അമ്മയ്ക് അറിയില്ല...... """" ചിത്തു.. "" നിർത്ത്... ചിത്രനെ പൂർത്തി ആക്കാതെ മംഗളയുടെ ശബ്ദം ഉയർന്നു.... അമ്മ അറിഞ്ഞത് പോലെ അയാളെ നിങ്ങൾ അറിഞ്ഞിട്ടില്ല മോനെ ... "" ഒരിക്കൽ അയാളുടെ ക്രൂരത മരവിച്ച ശരീരത്തോടെയും മനസോടെയും കണ്ടവൾ ആണ് ഞാൻ....."" ജീവിതത്തിന്റെ പാതിവഴിയിൽ എന്നിലേക്കു കടന്നു വന്ന എന്റെ സഹോദരന്മാർ അവർ ഇല്ലായിരുന്നു എങ്കിൽ ഇന്ന് അയാളുടെ മറ്റൊരു ഇര ഞാൻ ആയി തീർന്നേനെ..... അ... അ.. അതും ക്രൂരമായ ബലി.....""" ചിത്രന് സമീപം ഇരുന്നവർ കണ്ണുകൾ ഇറുകെ അടച്ചു.... അമ്മേ.... "" ഇടത്തെ കൈ കൊണ്ട് തന്റെ നെഞ്ചിലേക്ക് ആ അമ്മയെ ചേർത്ത് കിടത്തി ചിത്രൻ... അപ്പു അച്ഛൻ മറപുരയിൽ ഉണ്ട് അമ്മേ... അമ്മ ഇങ്ങനെ കരയാതെ... അല്ലിയുടെ നിറഞ്ഞ മിഴികൾ കിഴക്ക് വശത്തെ മറപുരയിലേക് നീണ്ടു.... ""

ഹരികുട്ടന് ഒപ്പം ചിത്രന് മരുന്ന് ചേർത്ത വെള്ളം ആവി കേറ്റുന്ന അപ്പു എന്തൊക്കെയോ തമാശകൾക്കു ഒപ്പം ചിരിയ്ക്കുന്നുണ്ട്....... ദേ ഈ മംഗളദേവിയുടെ ഉശിരും തന്റേടവും ഒന്നും ഇല്ലാട്ടോ എന്റെ അച്ഛന്.. "" ഇത് കണ്ടാൽ കുറച്ചു ദിവസം പിന്നെ ഓരോന്നു ആലോചിച്ചു കൂട്ടും... ചേട്ടച്ചൻ പറഞ്ഞിട്ടില്ലേ ഇങ്ങനെ ഉള്ളത് ഒന്നും അച്ഛനെയും ഉണ്ണി വല്യച്ഛന്യെയും അറിയിക്കരുത് എന്ന്... ചിത്രൻ നേർത്ത ചിരിയോടെ മംഗളയുടെ നെറുകയിൽ ചുണ്ട് അമർത്തി..... മ്മ്ഹ. ""ഇല്ലടാ അങ്ങനെ നോവിക്കാൻ കഴിയുവോ എനിക്കു എന്റെ അപ്പുവേട്ടനെ.. മംഗളയുടെ ചുണ്ടിൽ നാണം വിടർന്നു..."" അയ്യടി മോളേ ഒരു നാണം കണ്ടില്ലേ.. """ അല്ലങ്കിൽ രണ്ടും കൂടി ഇരുപത്തിനാലു മണിക്കൂർ അടി ആണ്.. സ്വസ്ഥത കിട്ടാൻ ആണ് ഞാൻ ട്രാൻസ്ഫർ വാങ്ങി അങ്ങോട്ട് വന്നത്... "" എന്തോ എങ്ങനെ ... "" കള്ള തെമ്മാടി ഇവളെ എപ്പോഴും കണ്ടോണ്ട് ഇരിക്കാൻ അല്ലേടാ നീ രുദ്രനെ കൊണ്ട് ട്രാൻസ്ഫർ വാങ്ങിയത്..."" മംഗള കുറുമ്പൊടെ അവന്റെ ചെവിയിൽ വട്ടം പിടിച്ചു... അത് അല്ലേലും സമ്മതിച്ചു തരില്ലല്ലോ ഈ വിശ്വാമിത്രൻ.. "" അല്ലി ചുണ്ടും കണ്ണും ഒരുപോലെ കൂർപ്പിച്ചു... വിശ്വാമിത്രൻ നിന്റ... """ ആ പിള്ളേരുടെ ഓരോ കുരുത്തക്കേടുകൾ... ചിത്രനിൽ കപടദേഷ്യം പൊട്ടി.. ആ അവർ ഉള്ളത് കൊണ്ട് നിനക്ക് കൈ നനയാതെ മീൻ പിടിക്കാൻ പറ്റി... ""

അല്ലേൽ കാണാമായിരുന്നു...മംഗള ചിത്രന്റെ വയറിൽ ഒന്ന് തട്ടി... അതിന് ഞാൻ എപ്പോഴാ മീൻ പിടിച്ചത്.... അത് അല്ലടാ.. "" നീയും നിന്റ ഈ അപകർഷതബോധവും ഓരോ നിമിഷവും ഈ കുഞ്ഞിന്റെ കണ്ണുനീർ വീഴ്ത്തുമ്പോൾ ആ പിള്ളേർ ഇടപെട്ടത് കൊണ്ട് രണ്ടും ഒന്ന് ആയി...... നിനക്ക് വല്ലോം അറിയാണമായിരുന്നോ.... ഉവ്വ്.. "" അതിന് എന്റെ കൈയിൽ നിന്നും ബ്രോക്കർ കാശ് വാങ്ങി ആ കുരുട്ട്.... ചിത്രൻ തോർത്ത്‌ കൊണ്ട് മുഖം ഒന്ന് തുടച്ചു... ആരു ദേവൂട്ടനോ... "" അല്ലി സംശയത്തോടെ നോക്കി... അതേടി.. "" അന്ന് ജാനകി പ്രസവിച്ചു കുഞ്ഞിനെ കണ്ടു തിരികെ പോകാൻ നേരം ആകാശിനു കടൽ കാണണം എന്ന് പറഞ്ഞു... അത് ആ കുരുപ്പ് മുതൽ എടുത്തു എന്റെ കൈയിൽ നിന്നും തലയെണ്ണി കാശ് വാങ്ങി പോയത്... എന്നിട്ട് കറങ്ങി തിരിഞ്ഞു വന്നപ്പോൾ ദുർഗഅച്ചന്റെ കൈയിൽ നിന്നും കണക്കിന് കിട്ടി എല്ലാത്തിനും..

.. ( part 71.... കുഞ്ഞൻ കുഴിയിൽ വീണ ശേഷം തിരികെ അവർ വല്യോത് വരുമ്പോൾ ബീച്ചിൽ പോയത് കടല കഴിച്ചതും ആയ സീൻ തുടക്കത്തിൽ ഉണ്ട്... എന്തായാലും ചുമ്മാ വിനായകൻ അവിടേക്കു വിടില്ല എന്ന് ആർകെങ്കിലും അപ്പോൾ തോന്നിയിരുന്നു എങ്കിൽ അഭിപ്രായം പറയാം... കാര്യം വഴിയേ.....) ചിത്രൻ പറഞ്ഞു കൊണ്ട് നോക്കുമ്പോൾ അല്ലി നഖം കടിച്ചു നിൽപ്പാണ്... എടി നീ എന്താണ് ആലോചിച്ചു കൂട്ടുന്നത്.. "" ചിത്രൻ മെല്ലെ ഒന്നു ഏറു കണ്ണിട്ടു... ഏയ് ഒന്നുല്ല ചിത്തുവേട്ട.. "" മറുപടി പറയുമ്പോഴും അല്ലിയുടെ കണ്ണുകളിൽ സംശയം നിറയുന്നത് ചിത്രൻ കണ്ടു.... ചിത്തു വെള്ളം നന്നായി തിളച്ചു കിടപ്പുണ്ട്..വെയിൽ കാഞ്ഞു കഴിഞ്ഞു എങ്കിൽ വന്നു കുളിക്ക്...""അപ്പു നമ്പൂതിരി മുണ്ടിന്റെ അറ്റത്തു കൈ തുടച്ചു കൊണ്ട് മറപുരയിൽ നിന്നും പുറത്തേക് വന്നു......... ദേഹത്തു മാത്രം അല്ല ശിരസ്സിലും നന്നായി ആ ചൂട് കൊള്ളണം...""വീശിഷ്ട ഔഷധങ്ങൾ ചേർത്ത് ബ്രഹ്മ മുഹൂർത്തത്തിൽ തുടങ്ങി സൂര്യൻ ഉച്ചിയിൽ എത്തും വരെ കുറുക്കി എടുത്ത മരുന്ന് ആണത്... "" പൊട്ടൽ ഉണ്ടായ എല്ലിന് നല്ല ബലം വരും.... ഹരികുട്ടൻ അപ്പുവിന് പുറകെ പുറത്തേക്ക് വന്നു..... തുള്ളി വെള്ളം കളയാതെ പോയി കുളിച്ചു വാ നീ...""ഞങ്ങൾക്കു വേറെ കുറച്ചു കർമ്മം കൂടി ഉണ്ട്...

വല്യോത് നിന്ന് കൊണ്ട് വന്ന കൊച്ചന്റെ ശിരസിൽ വച്ച തളം എടുക്കാൻ നേരം ആയിട്ടുണ്ട് അല്ലേ ഹരികുട്ടാ......"" അപ്പനെ ( കുറുമ്പന്റെ മമ്മൂട്ടി ) ഏല്പിച്ചു വന്നതാ അയാളെ എന്തായി കാണുമോ എന്തോ..""" പറഞ്ഞു കൊണ്ട് അപ്പു നമ്പൂതിരി ചിത്രന്റെ ദേഹത്തെ പച്ച മരുന്നുകളിൽ ചൂണ്ടു വിരലും തള്ള വിരലും ചേർത്തു ഒന്ന് പൊടിച്ചു... ആ നന്നായി പൊടിഞ്ഞു വരുന്നുണ്ട്..."" മരുന്നു പിടിച്ചു...അയാളുടെ മുഖത്തെ ആ സന്തോഷം ചിരിയോടെ നോക്കി ചിത്രൻ... അച്ഛനും ഹരിയേട്ടനും പൊയ്ക്കോളു ഞാൻ കുളിച്ചു വരാം... "" ചിരിയോടെ മാരപുരയിലേക്ക് ചിത്രൻ നടക്കുമ്പോൾ അല്ലി സാരി തുമ്പിൽ മെല്ലെ വിരൽ കോർത്തു വലിച്ചു.. മംഗളെ.."" നീ ഇങ്ങു പോര് മോള് ഉണ്ടല്ലോ ഇവിടെ...കൂടി പോയാൽ ഒന്നര മാസം കഴിഞ്ഞാൽ അവൾ വേണ്ടേ അല്ലങ്കിൽ തന്നെ അവന്റെ കാര്യങ്ങൾ എല്ലാം നോക്കേണ്ടത്... അല്ലേടാ ഹരികുട്ട... "" അപ്പുനമ്പൂതിരി അല്ലിയെ ഏറു കണ്ണിട്ട് ഒന്ന് നോക്കി... ശോ... "" ചെറു നാണത്തോടെ മുഖം ഒന്നുതാഴ്ത്തി പെണ്ണ്..... ഈ അപ്പുവേട്ടന്റെ കാര്യം.. ആ ചെക്കൻ അകത്തുണ്ട് ഇനി ഇത് കേട്ടിട്ട് വേണം അടുത്ത പൊല്ലാപ് ഉണ്ടാക്കാൻ...

മംഗള നേരിയ ശാസനയോടെ പടവുകൾ കയറി മുകളിൽ ചെന്നു..... മോള് അവനെയും കൊണ്ട് മനയിലേക് വായോ.. "" തിരിഞ്ഞൊന്നു നോക്കിയവർ ചെറു ചിരിയോടെ അപ്പു നമ്പൂതിരിയ്ക് ഒപ്പം നടന്നു.... അതേ... "" കുളി കഴിഞ്ഞോ... "" ഇത് എന്തെ ഇത്രയും താമസിക്കുന്നത്.... അക്ഷമയോടെ എളിയിൽ ഇടത്തെ കൈ കുത്തി അല്ലി മറപുരയിലേക്ക് ഒന്ന് എത്തി നോക്കി... തിളച്ചു മറിഞ്ഞു കിടക്കുന്ന വെള്ളം ആണ് പെണ്ണേ ഇത്.. "" എടുത്ത് തലയിലോട്ട് ചുമ്മ കമഴ്ത്താൻ പറ്റില്ല..... "" മറപുരയുടെ വാതിൽ തുറന്നു ടവൽ കൊണ്ട് തല തുവർത്തി പുറത്തേക് വന്നു ചിത്രൻ.... അല്ല കുറെ നേരം ആയല്ലോ അത് കൊണ്ട് ചോദിച്ചത് ആണ് എന്റെ പൊന്നെ... "" അല്ലി കൈയിൽ ഇരുന്ന ടവൽ കൊണ്ട് അവന്റെ പൊള്ളിയടർന്ന നെഞ്ചിലെ വെള്ളത്തുള്ളികൾ മെല്ലെ ഒപ്പി....... അല്ലി.... "" ഇടുപ്പിലൂടെ അപ്രതീക്ഷിതമായി നീണ്ട അവന്റെ വലത്തെ കൈ അവളുടെ അണിവയറിനെ മൃദുല സ്പർശത്താൽ മെല്ലെ ഉണർത്തി...... ആഹ്.. "" ചി.. ചിത്തുവേട്ട... വിട് ആരെങ്കിലും വരും ഇങ്ങോട്ട്... പിന്നെ... പിന്നെ കൈ... കൈ വേദനിക്കും ഇങ്ങനെ ഒക്കെ പെട്ടന്നു അനക്കിയാൽ...... അല്ലിയുടെ കണ്ണുകൾ നാലുപാടും പായുമ്പോൾ ആ വിടർന്ന കണ്ണുകളിലെ പ്രണയത്തെ കിതപ്പോടെ നോക്കിയവൻ....

ഒന്ന് കൂടി തന്റെ നെഞ്ചിലേക് ചേർത്തു പെണ്ണിനെ...... എന്റെ വലത്തേ കൈയുടെ ശക്തി പോയിട്ടില്ല എന്ന് ഒന്ന് ടെസ്റ്റ്‌ ചെയ്‌തത്‌ അല്ലേടി... "" പറയുന്നതിനു ഒപ്പം വലം കൈ അവളുടെ ഇടുപ്പിൽ ഒന്ന് കൂടി അമർന്നു...."" വിട് ചിത്തുവേട്ട... "" പിള്ളേര് വരും... ആ നെഞ്ചിൽ കിടന്നു ഒന്ന് കൂടി പിടച്ചു പെണ്ണ്..... മ്മ്ഹ്ഹ്.. "" വരില്ല... അല്ലങ്കിൽ തന്നെ നിന്നെ ഒന്ന് തനിച്ചു കിട്ടാൻ പാടാണ്... " എല്ലാ കുരുപ്പുകളും വാല് പോലെ കാണും കൂടെ... ഇച്ചേച്ചിന്ന് പറഞ്ഞ്.... ഒന്ന് തനിച്ചു കിട്ടിയപ്പോൾ പെണ്ണിന് ജാടയും..... നനവ് ഒഴുകി ഇറങ്ങുന്ന മുടിയിഴകൾ അല്ലിയുടെ കഴുത്തിനെ പൊതിയുമ്പോൾ ഒന്ന് ഉയര്ന്നു പൊങ്ങി പെണ്ണ്.... അപ്പോൾ ഈ വിശ്വാമിത്രന് റൊമാൻസ് ഒക്കെ വരും അല്ലേ... "" നാണത്താൽ വിടർന്ന അവളുടെ ചുണ്ടുകൾ അവന്റെ നെഞ്ചിൻകൂടിൽ ചെറു ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു........ എന്റെ പ്രണയവും പ്രാണനും നീയാണ് പെണ്ണേ... "" എനിക്കു വേണ്ടി ഞാൻ സൃഷ്ടിച്ച എന്റെ പ്രണയം... """... നീണ്ട നാസികത്തുമ്പിലെ വെള്ളക്കൽ മൂക്കുത്തിയിലേക്കു മെല്ലെ അധരം ചേർത്തു വയ്ക്കുമ്പോൾ കൂമ്പി അടഞ്ഞമിഴികൾ പതുക്കെ തുറന്നു പെണ്ണ്......

പ്രണയം ഇരുവരുടെ കണ്ണുകളെ മോഹിപ്പിക്കുമ്പോൾ വറ്റി വരണ്ട അധരവും പ്രണയപകർച്ചയ്ക്കായി കൊതി പൂണ്ടു.......പരസ്പരം നില അറിയാതെ ആ അധരങ്ങൾ തമ്മിലുടക്കുമ്പോൾ ഇരുവരുടെയും ഉമിനീരിന്റെ ഉപ്പുരസം വരണ്ട അധരത്തെ നനയിച്ചു കൊണ്ടേ ഇരുന്നു.............."""" നാഗങ്ങൾ ഇണ പിരിയുമ്പോലെ നാവുകൾ പ്രണയം പങ്കിട്ടത് അറിയാതെ നിന്നു കിതച്ചവർ ...... ഒടുക്കം ശ്വാസം എടുക്കാൻ നന്നേ ബുദ്ധിമുട്ടിയതും കിതപ്പോടെ അധരങ്ങളെ അടർത്തി മാറ്റി....... കിതപ്പോടെ ഉയർന്നു പൊങ്ങുന്ന അവളുടെ തൊണ്ടകുഴിയിൽ ഒന്ന് കൂടി ചുണ്ടുകൾ ചേർത്തവൻ.... തന്റെ ഉമിനീരിന്റെ നനവ് അവിടെ പകർന്നു നൽകി....... ഇനി പറ നിന്റ ഈ വിശ്വാമിത്രന് പ്രണയിക്കാൻ അറിയില്ലേ... ഏഹ്...? ചുണ്ട് ഒന്ന് കടിച്ചവൻ കണ്ണുകൾ കുറുക്കി.... മ്മ്മ്... "" ചെറു ശബ്ദം മാത്രം പുറത്തേക് വന്നവൾ ഇരു കൈകൾ കൊണ്ട് മുഖം പൊത്തി........ വാ... മനയിലേക് പോകാം ഇനി ഇവിടെ നിന്നാൽ ഏതെങ്കിലും ഒരു കുരുപ് വന്നു മുൻപിൽ ചാടും.....""

ചിത്രൻ ചിരിയോടെ അല്ലിയുടെ കൈയിൽ പിടിത്തം ഇട്ടു മുന്പോട്ട് ഒന്ന് ആഞ്ഞു... ചിത്തുവേട്ട... "" പുറകിൽ നിന്നും പെണ്ണിന്റെ വിളി കേട്ടതും തിരിഞ്ഞൊന്നു നോകിയവൻ..... ആകാശ്"""... അവൻ അവൻ എന്തിനാ അന്ന് ബീച്ചിൽ പോകാൻ ആഗ്രഹം പറഞ്ഞത്....?അല്ലിയുടെ വലത്തെ പുരികം ഒന്ന് ഉയർന്നു... അത്.. അത്.. അവന്.. അവന് കടൽ കാണാൻ തോന്നി കാണും.... കടൽ കാണാൻ ആഗ്രഹം ഇല്ലാത്തവർ ഉണ്ടോ....ചിത്രൻ തല ഒന്ന് വെട്ടിച്ചു... കടൽ കാണാൻ ആഗ്രഹം ഇല്ലാത്തവർ കാണില്ല... പക്ഷെ ആ സമയം അവൻ അവിടെ പോകണം എങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും തക്കതായ കാരണം കാണും..... അത് കൊണ്ട് ചോദിച്ചതാ... അല്ലി സംശയത്തോടെ ഒന്ന് നോക്കി.... അത്.... ചിത്രൻ മറുപടി പറയാൻ നാവ് പൊന്തിച്ചതും മനയിൽ നിന്നും കിച്ചുവിന്റെ ശബ്ദം ഉയർന്നു......... ആാാ...""""" മനയുടെ മുറ്റത്തെ ഔഷധചെടിയിലേക് പറന്നു വീഴുന്നവൻ................. കിച്ചു........,.... മോനെ....,........... """""അല്ലിയുടെ കൈ വിട്ടു മുൻപോട്ട് ഓടി ചിത്രൻ..... ആഹ്ഹ്..."" കിച്ചു...... ഇരു കൈ കൊണ്ട് വായ പൊത്തുമ്പോൾ അല്ലിയുടെ ശബ്ദം വിറച്ചു.... ( തുടരും )

NB : മമ്മൂട്ടിയെ ജാതവേദൻ പറഞ്ഞു വിട്ടത് ആണെന്ന് മനസിൽ ആയല്ലൊ... എന്തായലും കുറുമ്പൻ ഷെയർ ചോദിച്ചിട്ടുണ്ട് ആകാശേട്ടനോട് അത് അവർ ആയി അവരുടെ പാട് ആയി 🤭........part 71 എല്ലാവരും തിരികെ വരുമ്പോൾ ബീച്ചിൽ പോയിരുന്നു എന്ന് പറയുന്നുണ്ട്.....അല്ലിയുടെ സംശയം അതിനുള്ള ഉത്തരം ഉടനെ............ 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story