സഖിയെ സ്നേഹിനിയെ..💞: ഭാഗം 15

രചന: SoLoSouL (രാഗേന്ദു)

ഒരു വൈകുന്നേരത്തോടുകൂടി കല്ലു ഉഷാറായി...!! കൂടെ പിള്ളേർ സെറ്റും ഉണ്ടായിരുന്നു...!!

""അതെ... എനിക്കിവിടെ ഭയങ്കര മടുപ്പാ...!! എങ്ങിനെയാ ആ വീട്ടിലോട്ട് തിരിച്ച് വരാ...?? "" കല്ലു അത്യാധികം സങ്കടത്തോടെ ചോദിച്ചു...!!

""ഞങ്ങൾ ഒരു ഐഡിയയും കൊണ്ട വന്നത്....!!"" രുക്കു മുന്നോട്ട് വന്നു...

""എന്റെ പൊന്നോ വേണ്ട...!!"" യാമി അത് മുളയിലേ നുള്ളി...!!

""ചേച്ചി ഒന്ന് മിണ്ടാത ഇരി...!!"" അവൾ യാമിയെ പുച്ഛിച്ചു...

""അതെ ഞങ്ങൾ ഇത് ഒത്തിരി തലപ്പുകച്ചുണ്ടാക്കിയ ഐഡിയ ആണ്...!!"" യദു വലിയ ഗമയിൽ പറഞ്ഞു...

""എന്താണാവോ ഇത്ര തല പോകച്ച ഐഡിയ...?? "" രവി മുന്നോട്ട് വന്നു....

""ആ വീർത്ത വയറും വെച്ച് അങ്ങോട്ടേങ്ങാൻ മാറിയിരി...!! "" യദു രവിയെ പുച്ഛിച്ചു...

""ടാ ടാ വേണ്ട വേണ്ട...!!"" കേസില്ല വക്കിൽ ഓൺ ഫ്ലോർ

""കല്ലു നീയിതു കേക്ക്.... അന്ന് ഞങ്ങടെ കൂടെ പുറത്തു വന്നപ്പോ നീ രുദിയേട്ടന് നേരെ കാച്ചിയ ഡയലോഗ്... അത് കേട്ടപ്പോ മനസിലായി നീ എന്നെ പോലെ ഒരു കറകളഞ്ഞ ഫെമിനിസ്റ്റ് ആണെന്ന്...

So... നീ എങ്ങിനെയും ഇവിടെ അടുത്ത് എന്തെങ്കിലും ചെറിയ ജോലി ഒപ്പിക്കണം...!! ജോലി ഒപ്പിച്ചാപോരാ നിന്റെ വായിതാളം വെച്ച് രുദിയെട്ടനെ കൊണ്ട് അത് സമ്മതിപ്പിക്കേം വേണം...""( രുക്കു 

""അയ്യോ എനിക്ക് ജോലിക്കൊന്നും പോകാൻ വയ്യ....!!"' കല്ലു വലിയ ഷോക്കിൽ പറഞ്ഞു...

""ഈ കൊച്ചിനെ ജോലിക്ക് വിട്ടിട്ട് വേണം സെക്ഷൻ ഏതോ പ്രകാരം ബാലവേലക്ക് നീയൊക്കെ അകത്ത് പോകാൻ...!!"" സംസാരം കേട്ടപ്പോ മനസിലായെല്ലോ കേസില്ല വക്കീൽ ആണ്.... കേസ് ഇല്ലല്ലോ അതോണ്ട് പാവം സെക്ഷൻ ഒക്കെ മറന്നു കാണും... 

""ഓ നിങ്ങൾ ഒന്ന് ഇരുത്തി ചിന്തിക്കു....!! ശങ്കരനാരായണന്റെ മരുമകൾ അതും മൂത്തമരിമകൾ ഇത്ര ചെറിയ കുട്ടി... ഒരു ചെറിയ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാൽ അത് മുത്തശ്ശനു കുറച്ചിൽ അല്ലെ..

ഇതറിഞ്ഞ അടുത്ത നിമിഷം മുത്തശ്ശൻ ഇവിടെ പറന്നെത്തും... പ്രശ്നം വഷളവും രുദിയെ തിരിച്ച് വിളിക്കും....!! മുത്തശ്ശൻ കടുപ്പിച്ചോന്ന് പറഞ്ഞാൽ ഏട്ടൻ വിലക്കില്ല..."" അവ്നി ബാക്കി വിശദീകരിച്ചു....

""ഇതൊക്കെ വെല്ലോം നടക്കുവോ...?? ""(യാമി

""നടക്കും നമ്മൾ നടത്തിഎടുക്കും...!!"" രുക്കു, യദു, അവ്നി, കോറസ്...!!

അങ്ങിനെ ഐഡിയകൾ ഒക്കെ മെനഞ്ഞു കൂട്ടി അവർ ഒരു വിധം സന്ധ്യയതും അവിടുന്നിറങ്ങി... പോകും വഴി യാമി രുദിയെ വിളിച്ചു പോകുന്ന കാര്യവും പറഞ്ഞു...

അവർ പോയതും രുദി വന്നു... കൈയിൽ രണ്ടുപോതി ഫുഡും ഉണ്ടായിരുന്നു... കല്ലുവിന്റെ നേരെ അവൻ food നീട്ടിയതും അതിന്നിന്ന് വന്ന മണം , അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു

""ബിരിയാണി...!!"" നാവിൽ വെള്ളമൂറി അവൾ കൊതിയോടെ ആ കിറ്റിൽ നോക്കിനിന്നു... കണ്ണുകൾ മെല്ലെ ഒന്ന് നിറഞ്ഞു... മാസങ്ങൾക്ക് മുന്നേ താറുമാറായ തന്റെ ജീവിതം... ഇത്തരം സ്വാതിഷ്ടമായ വാസനകൾ തന്റെ നാസികകളെ തേടി വന്നിട്ട് നാളെരെയയെന്നവൾ ഓർത്തു...

""ഹലോ... ഇതേത് സീരിയലിന്ന് ചാടിപോന്നതാ...!!"" അവളുടെ നിപ്പുകണ്ടവൻ ചുമ്മാ ഒന്ന് പുച്ഛിച്ചു....

""ബേപ്നാഹ് പ്യാറിന്ന്...!!"" എപ്പോഴോ മാഞ്ഞുപോയ കുറുമ്പ് വീണ്ടെടുത്തവൾ തറുതല പോലെ പറഞ്ഞു....

""ഓഹോ... കണ്ടിട്ട് ഏതോ അവിഞ്ഞ മലയാളം സീരിയൽ പോലെ തോന്നി...!!"" കൃത്രുമ പുഞ്ചിരിയോടുള്ള അവന്റെ വർത്തമാനം കെട്ടവൾ അവനെ കുറുവിച്ചു നോക്കി...

ബിരിയാണി അടുക്കളയിലേക്ക് കൊണ്ട് പോയി അവൻ അതൊരു പത്രത്തിൽ എടുത്ത് കഴിക്കാൻ തൊടങ്ങി...

""വേണേൽ പോയി... എടുത്ത് തിന്നടി...!!"" അവൻ പറഞ്ഞതും അവൾ അടുക്കളയിലേക്കോടി...

അവിടെ സ്ലാബിൽ കേറിയിരുന്ന് പാത്രം പോലും എടുക്കാതെ പൊതി തുറന്ന് കഴിക്കാൻ തുടങ്ങി...

രുദി കഴിച്ച് കഴിഞ്ഞ് പാത്രം കൊണ്ട് അടുക്കളയിൽ വരുമ്പോ കല്ലു സ്ലാബിൽ ഇരുന്ന് ചിക്കൻ കാലുമായിട്ട് പിടിവലി നടത്തുവാ...!!

രുദി നോക്കുന്നത് കണ്ട് അവൾ എന്താണ് എന്ന് മൂളിയതാണ് തിന്നത് തരിപ്പിൽ കേറി ചുമ്മാക്കാൻ തുടങ്ങി...

""ഓഹ്....!!"" രുദി വേഗം ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുത്ത് അവൾക്ക് കൊടുത്തു... കൂടെ അവളുടെ തലയിൽ കൊട്ടി കൊടുത്തു...

""ഈ മനിഷ്യൻ എന്നെ തലക്കടിച്ചു കൊല്ലാനുള്ള പുറപ്പാടിലാണോ...?? "" അവൾ മനസ്സിൽ ചിന്തിച്ചുകൊണ്ട് അവന്റെ കൈയെടുത്തുമാറ്റി.... ചുമ ഒന്ന് നേരെ ആയതും അവൾ വീണ്ടും പോളിങ്ങ് തുടങ്ങി...

""നിനക്ക് അപ്പുറത്ത് വന്നിരുന്നു തിന്നുടെ എന്റെ തുമ്പി കുട്ടി....!!"" കഴിച്ച പത്രം കഴുകുന്നതിനിടെ അവൻ പറഞ്ഞു... പിന്നെയാണ് അവന് താൻ എന്താ പറഞ്ഞെന്ന് ബോധം ഉണ്ടായത്...

""തുമ്പിയോ... അതാരാ...?? "" കല്ലു ഒരു നിമിഷം കൊണ്ട് പലതും ചിന്തിച്ചുകൂട്ടി.... അവൾ ബിരിയാണി സ്ലാബിൽ വെച്ചിട്ട് അവന്റെ അടുത്തേക്ക് നടന്നു... എന്നിട്ട് അവന്റെ ഷർട്ടിൽ കുത്തിപിടിച്ചു.... രുദി ആകെ പെട്ട അവസ്ഥയിലായി 

""സത്യം പറ മനിഷ്യ ഏതവള ഈ തുമ്പി...!!"" അവൾ അവനെ ഉലച്ചുകൊണ്ട് ചോദിച്ചു...

""A തവള അല്ലടി B തവള.....!!''" ഒന്ന് അന്ധാളിച്ചു പോയി എങ്കിലും.... അവൻ ദേഷ്യത്തോടെ പറഞ്ഞു.....

""നിങ്ങടെ A യും B യും ഒക്കെ എനിക്ക് മനസിലാവുന്നുണ്ട്....!! ഉറങ്ങികിടക്കുമ്പോ നിങ്ങക്ക് ഞാൻ ചക്കരെo, തേങ്ങേo പാലും പഞ്ചാരയും ഒക്കെ ആണ്...

അല്ലാത്തപ്പോ നിങ്ങക്ക് നിങ്ങടെ തുമ്പിയും.... എനിക്കെല്ലാം മനസിലാവുന്നുണ്ട്.... നോക്കിക്കോ വഞ്ചന കുറ്റത്തിന് നിങ്ങടെ പേരിൽ ഞാൻ കേസ് കൊടുക്കും സെക്ഷൻ ഏതോ പ്രകാരം നിങ്ങളെ അറസ്റ്റ് ചെയ്യും.."" കേസില്ല വക്കിലിന്റെ ഡയലോഗ് അടിച്ചുകൊണ്ട് അവൾ കൈയും കഴുകി കരഞ്ഞുകൊണ്ട് റൂമിലേക്ക് പോയി... റൂമിൽ ചെന്നതും അവൾ ഒന്ന് പുറത്തേക്ക് നോക്കി... പിന്നെ വായും വയറും പൊത്തിപ്പിടിച്ചു ചിരിക്കാൻതുടങ്ങി.....

""അയ്യോ.... 😂😂....!!''" ചിരിച്ചു ചിരിച്ചു കല്ലുന്റെ കണ്ണിന്നൊക്കെ വെള്ളം വന്നു...

തുമ്പി എന്ന് തന്നെയാണ് അവൻ വിളിച്ചതെന്ന് അവൾക്ക് അറിയായിരുന്നു.... ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി അവൾ അത് കെട്ടിട്ടുമുണ്ട്....ചുമ്മ അവനെ ഒന്ന് വട്ട് കളിപ്പിക്കാൻ പറഞ്ഞതാണ്... ഇതോടെ അവൻ ഉള്ളിലുള്ളത് പറയുമെങ്കിൽ പറയട്ടെ...!! കല്ലു ചിന്തിച്ചുകൂട്ടി....

അടുക്കളയിൽ ആരാ ഇപ്പൊ പടക്കം പൊട്ടിച്ചേ എന്നാ എക്സ്പ്രഷനും ഇട്ട് നിക്കുവായിരുന്ന രുദി നേരെ റൂമിലേക്ക് ചെന്നു... രുദി വരുന്ന കാലൊച്ച കേട്ട് കല്ലു ചാടി കേറി ബെഡിൽ കിടന്നു...

""കല്ലു... തുമ്പി... തുമ്പി ഞാൻ സ്നേഹിക്കുന്ന കുട്ടിയ....!!"" അത് കേട്ടതും തിരിഞ്ഞു കിടന്ന കല്ലുന്റെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു... അവൾ ചാടി എഴുന്നേറ്റു.... രുദി ഒന്ന് അടക്കി ചിരിച്ചു...

""ന്ത്‌....??""(കല്ലു

""സത്യം....!!"'" രുദി നിഷ്കുവായി പറഞ്ഞു...

""മ്മ്... ഒലക്ക...!! ഈ ചെകുത്താനെ ഒക്കെ ആര് സ്നേഹിക്കനാ...!!"" കല്ലു പതുക്കെ പിറുപിറുത്തു...

""ആ... എന്നിട്ട്....??"" അവൾ ഒരു ഭാവവും ഇല്ലാതെ അവന്റെ മുന്നിൽ കൈകെട്ടി നിന്നു...

""ഏഹ് വിശ്വാസം ആയില്ലേ...??"" അവൻ മനസ്സിൽ ചിന്തിച്ചു...

""ഇപ്പൊ കുട്ടി ചിന്തിക്കുന്നുണ്ടാവും പിന്നെ ഞാൻ എന്തിനാ കുട്ട്യേ കെട്ടിയതെന്ന്...!!""(രുദി

""കുട്ടിയോ...?? ശെരിയാക്കി തരാടോ ചെകുത്താനെ...!!"" അവൻ പറയുന്നത് സത്യമല്ലന്ന് അറിയാമെങ്കിലും അവൾക്ക് ഉള്ളിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു...

""അത് ഞാൻ ഡൽഹിയിൽ ആയിരുന്നപ്പോൾ ആയിരുന്നു...എന്റെ തുമ്പിയുടെ വീട്ടുകാർ അതിനു സമ്മതിച്ചില്ല.... ആ സങ്കടത്തില ഞാൻ ഇങ്ങോട്ട് പോന്നത്... ഇവിടെ വന്ന് വീട്ടുകാർ കല്യാണം കഴിക്കാൻ നിർബന്ധിച്ചപ്പോ ഞാൻ നിന്നെ തിരഞ്ഞെടുത്തു....!!"" അവൻ വലിയ സങ്കടം നടിച്ചു പറഞ്ഞു....

""ആണോ... കഷ്ട്ടം...!! കഴിഞ്ഞോ...?? എന്നാ ഞാൻ കിടന്നോട്ടെ....!!"" മുഖത്ത് വിനയം വരുത്തിയവൾ പറഞ്ഞുകൊണ്ട് തിരിഞ്ഞു കിടന്നു...

""രാത്രി വാ...!! കെട്ടിപിടിക്കാനും നെഞ്ചത് കിടത്താനും... ശെരിയാക്കി തരാം...!!"" കല്ലു മനസ്സിൽ രുദിയെ സ്മരിച്ചുകൊണ്ടിരുന്നു....

""ഏഹ്...?? വലിയ റിയാക്ഷൻ ഒന്നുമില്ലല്ലോ...ഏറ്റില്ലേ...?? ഇനി യെവക്കെന്നെ ഇഷ്ട്ടല്ലേ...?? അല്ലായിരിക്കും....!!"" മനസ്സിൽ പറഞ്ഞിട്ട് അവനും കിടന്നു...

______🖤

അൽപ്പസമയങ്ങൾക്ക് മുൻബ്...!! ചേകവശ്ശേരി  വീട്ടിൽ... എല്ലാരും ഇരുന്ന് food കഴിക്കുകയാണ്... പതിവ് പോലെ കുട്ടിപട്ടാളം പല ചളികളും അടിക്കുന്നുണ്ട്... ഇടക്ക് രണ്ട് കുത്ത് ഒക്കെ ഋതിക്കും ഋതുവിനും കിട്ടുന്നുണ്ട് സ്ഥിരമായതിനാൽ അവൾ കാര്യമാക്കിയില്ല...!!

""ഋതി... കഴിക്കുമ്പോ നിനക്ക് ആ ഫോൺ off ആക്കി വെച്ചൂടെ...?? "" കഴിച്ചുകൊണ്ട് ഫോണിൽ കുത്തുന്ന ഋതിയോട് യാമി ദേഷ്യത്തിൽ ചോദിച്ചു...

""ചേച്ചി ചേച്ചിടെ കൂട്ടത്തിലുള്ളവരുടെ കാര്യം നോക്കിയാൽ മതി...!!"" ഋതി മതിയാക്കി എഴുനേറ്റ് പോകാനൊരുങ്ങി...

""ഋതി... മുഴുവൻ കഴിച്ചിട്ട് പോയാൽ മതി...!"" യാമി ദേഷ്യത്തിൽ പറഞ്ഞു... അവൾ അത് കേട്ടില്ല...

""ഋതി.... ആഹാരത്തോടല്ല നിന്റെ വാശി തീർക്കേണ്ടത്....!!"" ശങ്കരനാരായണന്റെ ശബ്ദം ഉയർന്നതും ഋതി ഒന്നും മിണ്ടാത്തെ കഴിക്കാൻ തുടങ്ങി....

""അഹങ്കാരം തലക്ക് പിടിച്ചാൽ എന്ത് ആഹാരം...!!"" യദു ആരോടെന്നില്ലാതെ പറഞ്ഞു...

എന്തോ നേടിയെടുത്ത ഭവമായിരുന്നു അപ്പോൾ കുട്ടി പട്ടാളത്തിന്റെ മുഖത്ത്... ഋതിക്ക് പെരുവിരലിൽ നിന്ന് പെരുത്തു കേറുന്നുണ്ടായിരുന്നു... എങ്കിലും അവൾ കഴിക്കാൻ തുടങ്ങി....

""ചിലപ്പോ പുലിയും എലിയാവും..."" പിന്നേം യദുവിന്റെ വക കൗണ്ടർ... ഇത്തവണ യാമി അവനെ കണ്ണുരുട്ടി നോക്കി...

ഋതി രണ്ടും കൽപ്പിച്ചു അവിടെന്നെഴുനേറ്റു... പ്ലേറ്റ് കൈയിലെടുത്ത് അതിലേക്ക് ആവിശ്യത്തിന് വേണ്ട കറി പകർന്നുകൊണ്ട് അവൾ റൂമിലേക്ക് നടക്കാനൊരുങ്ങി...

""ഋതി...!!""

""ഞാനായിട്ട് ചെയ്യുന്നതല്ല മുത്തശ്ശ എന്നെ കൊണ്ട് ചെയ്ക്കുന്നതാ...!!"" മുത്തശ്ശനെ പറഞ്ഞു തീർക്കാൻ അനുവദിക്കാതെ അവൾ പറഞ്ഞുകൊണ്ട് വേഗം മുറി ലക്ഷ്യമാക്കി പോയി...

ആർക്കും ഒന്നും പറയാൻ അവസരം കൊടുക്കാതെ ഋതു ഋതിയുടെ പുറകെ വെച്ചു പിടിച്ചു... അത് കണ്ട് അവരുടെ അച്ഛന്റെ ചുണ്ടിൽ ഒരു ചിരിവിരിഞ്ഞു...

""യദു ഇത്തിരി over ആവുന്നുണ്ടേ...!!"" യാമി ദേഷ്യത്തിൽ പറഞ്ഞു... അവൻ പുച്ഛിച്ചു തള്ളി...

റൂമിൽ ബാൽക്കണിയിൽ വന്ന് ആരോടോ വാശി തീർക്കുമ്പോലെ ഇരുന്ന് തിന്നുവാണ് ഋതി...

""ആ കുട്ടിച്ചാത്തൻ മാരുടെ കുത്തൽ കേൾക്കാതിരിക്കാൻ വേണ്ടിയാണ് ഫോണും നോക്കി ഇരുന്നത്... ഇതിപ്പോ ഋതി അനങ്ങിയാലും പ്രശ്നമാണെല്ലോ...!!"" അവൾ സ്വയം ചിന്തിച്ചുകൊണ്ട് അവൾ ദൂരത്തേക്ക് നോക്കി ഇരുന്നതും മുന്നിലേക്ക് ഒരു പ്ലേറ്റ് നീണ്ടു വന്നു...!!

അവൾ മുഖം ഉയർത്തി നോക്കി ഋതു ആണ്... ഋതി എന്തെന്നർത്ഥത്തിൽ നോക്കിയതും ഋതു വായ തുറന്നു കാട്ടി...!!

""ദെ ഋതു വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്...!! ""

''"വേശ്ന്നിട്ടല്ലേ ചേച്ചി...!!"" ഋതു അവൾക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്ന് കെഞ്ചി... ഋതി പിന്നെ ശ്വാസം ഒന്നാഞ്ഞു വലിച്ച് വിട്ടിട്ട് അവൾക്ക് വാരികൊടുത്തു....

ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞു ഋതി അച്ഛന്റെയും അമ്മയുടെയും മുറിയിലേക്ക് പോയി...

""ഹ്ഹ എന്താണ് അച്ഛന്റെ പുലികുട്ടി പതിവില്ലാതെ ഇങ്ങോട്ടൊക്കെ...!!"" വിശ്വാനാഥൻ കളിയാലെ ചോദിച്ചു...

""പോ അച്ഛേ കളിയാക്കാതെ...!!"" പറഞ്ഞുകൊണ്ട് ഋതി കട്ടിലിൽ ഇരിക്കുന്ന അച്ഛന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടി....!!

""മോക്ക് വേഷമായോ...?? "" അവളുടെ നെറുകയിലൂടെ തലോടികൊണ്ട് അയാൾ ചോദിച്ചു... അവൾ ഒന്നും മിണ്ടിയില്ല...

""ഹ്മ്മ് നിന്നെ കൊണ്ട് കൊള്ളില്ലാഞ്ഞിട്ട് മോഖത്തു നോക്കി നാലെണ്ണം പറയണമായിരുന്നു....!! "" അരികിൽ നിന്ന് തുണിമടക്കികൊണ്ടിരുന്ന മായ പറഞ്ഞു....

""മായേ...!!"" വിശ്വനാഥൻ ദേഷ്യത്തിൽ വിളിച്ചു...

""എന്നോട് ചാടേണ്ട എന്റെ മക്കളെകൂടിയ അവർ പറഞ്ഞത്... അപ്പൊ എനിക്ക് കൊള്ളും...!!"" മായ മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു....

""അച്ഛൻ അമ്മയോട് ചൂടാവണ്ട.... നാലെണ്ണം തിരിച്ചു പറയാൻ അറിയാമേലാഞ്ഞിട്ടല്ല.... മൈൻഡ് ഒന്ന് out ആയി പോയി.... കിട്ടിയതൊക്കെ തിരിച്ചുകൊടുത്താ ഈ ഋത്വേദക്ക് ശീലം... വേദനിപ്പിച്ചുണ്ടെങ്കിൽ ഇരട്ടിയായി തിരിച്ചുകൊടുത്തിരിക്കും....!!"" അത് പറഞ്ഞപ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകി....

മഹിയുടെ മുഖമായിരുന്നു ഉള്ളിൽ... എന്തൊക്കെ പറഞ്ഞാലും അവൻ കാണിച്ചത് ചെറ്റത്തരം ആണ്...

""ഒരാഴ്ച നീ തിരിച്ചു വരാൻ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഞാനാണ് നന്ദ... തിരികെ തരും ഞാൻ... നീ എനിക്ക്
തന്നതിന് പകരം ഇരിട്ടി വേദനയായിട്ട്... എന്ത് ധൈര്യമുണ്ടെങ്കിൽ എന്നെ നീ....?? "" ഋതി ദേഷ്യം കടപ്പല്ലിൽ ഞെരിച്ചമർത്തി....

""മോളെ....!! "" അവളുടെ ഭവമാറ്റം കണ്ട് അയാൾ വിളിച്ചു....

""ഹ്ഹ.... അച്ഛാ ....!!"" ഋതി സ്വബോധം വീണ്ടെടുത്തുകൊണ്ട് വിളിക്കേട്ടു....

""അല്ല എന്റെ മോളെന്താ ഇങ്ങോട്ട്...!!"" അയാൾ വീണ്ടും ചോദ്യം ആവർത്തിച്ചു....

""അച്ഛൻ എനിക്കൊരു കാര്യം വാങ്ങിതരുവോ...!!"" അവൾ ഒരു നിമിഷം എല്ലാം മറന്ന് നന്നായിട്ടൊന്ന് കൊഞ്ചി....

""അത് പറ അതാണ് കാര്യം.... ആട്ടെ എന്റെ മോക്ക് എന്താ വേണ്ടത്....?? "" അയാൾ ചോദിച്ചു...

""ചോയിക്കട്ടെ...?? ""(ഋതി

""ഒരു ബുള്ളറ്റ്....!!"' ഋതി ആവേശത്തോടെ പറഞ്ഞു...

""എന്റെ ദൈവമേ... എടി നീയിതെന്തു ഭാവിച്ച...??"" കൈയിലിരുന്ന തുണികൊണ്ട് അമ്മ അവൾക്കിട്ടൊരു കൊട്ട് വെച്ചുകൊടുത്തു....

""അച്ഛാ....!!"" അവൾ പരിഭവം കലർത്തി വിളിച്ചു....

""ആഹ് നിക്ക് എന്റെ മാളു...!!"" അയാൾ മായയെ വിലക്കി....

""അത്പിന്നെ ഈ നടപ്പും ബസ് യാത്രയും പാട... ഇതാവും ഞാനും എന്റെ അനിയത്തിയും സൗകര്യ പൂർവ്വം പോയിവരും...!!"" (ഋതി

""അതിന് വല്ല സ്കൂട്ടി പൊരെ....?? "" മായ ദേഷ്യത്തോടെ ചോദിച്ചു...!!

""സ്കൂട്ടി ഒന്നും പോരാമ്മ ഇവിടുത്തെ വമ്പന്മാരുടെ മുന്നിൽ ഗാർവോടെ നിക്കണം എങ്കിൽ ഒരു കൊലകൊമ്പൻ തന്നെ വേണം...!!"" അവൾ ഗമയോടെ പറഞ്ഞു...

""അല്ലറ ചില്ലറ ജോലിചെയ്യതും... സ്കോളർ ഷിപ്പ് കിട്ടിയതും കൂടി എന്റെ കൈയിൽ ഒരു അമ്പതിനായിരം രൂപ ഉണ്ടാവും.... ഒരു ലക്ഷം രൂപ നിങ്ങള് കനിയണം....!!""(ഋതി

""ഹ്ഹ്മ്.... നോക്കട്ടെ...!!"" അയാൾ പറഞ്ഞു

""ദെ മനിഷ്യ നിങ്ങളിതെ... ""

""മാളു...!""

""ആ....!!""

നമ്മടെ മയച്ചൊറിയമ്മ അവരെ ശകരിക്കാൻ വന്നതും വിശ്വാനാഥൻ അവരെ വലിച്ച് നെഞ്ചിലൊട്ടിട്ടിരുന്നു... അത് കണ്ട് ഋതി കുറുമ്പോടെ കണ്ണ് പൊത്തി....!!

""വിട് മനിഷ്യ നിങ്ങൾ എന്താ ഈ കാണിക്കുന്നേ...?? "" അവർ കുതറി...എങ്കിലും 
ഭലമുണ്ടായില്ല....

""ദെ മോളിരിക്കുന്നു...!!"" അവർ ചമ്മലോടെ പറഞ്ഞു

""അപ്പൊ അവളിരിക്കുന്നതാണോ എന്റെ ഭാര്യയുടെ പ്രശ്നം....!!"" അയാൾ ചോദിച്ചു...

"" ഞാൻ പോണോ...?? ""ഋതിയാണ്

""നീ അവടെ ഇരിയാടി...!! മാളു നമ്മുടെ മോൾടെ ആഗ്രഹം അല്ലെ നമ്മുക്ക് വലുത്...??"" അയാൾ ഋതിയോട് പറഞ്ഞിട്ട് മയയിലേക്ക് തിരിഞ്ഞു....

""എന്നാലും....!!"" (മായ

""ഒരേന്നാലും ഇല്ല....!!""(വിശ്വാനാഥൻ

""മ്മ്....!""

 ""മാളു എന്റെ കൈയിൽ ഒന്ന് തികച്ച് ഉണ്ടാകില്ല... അത്കൊണ്ട് നിന്റെ മാലായോ വളയോ...!!""

""അയ്യടാ....!!"" അയാൾ മടിയോടെ ചോദിച്ചു തീർക്കും മുന്നേ അയാളെ തള്ളിമാറ്റികൊണ്ട് മാളൂട്ടി ചാടി എഴുന്നേറ്റു... ഋതി നിസ്സഹായതയോടെ അച്ഛനെ നോക്കി അയാൾ കണ്ണ് ചിമ്മി പുറത്തേക്ക് പോകാൻ ആംഗ്യം കാണിച്ചു അവൾ പുറത്തേക്ക് പോയി....

അയാൾ പിണങ്ങി നിക്കുന്ന മായയുടെ അടുത്തേക്ക് വന്നുകൊണ്ട് പിന്നിൽ നിന്നവരെ ചുറ്റി പിടിച്ചു...

""മാളു...!!"" ചക്കരയും പാലും തേനും സാമാസംമം ചേർത്തുകൊണ്ട് അയാൾ വിളിച്ചു... No mind

""മാളുസേ....!!"" ജോസഫേ കുട്ട്യോന്നും മിണ്ടുന്നില്ല....

അയാൾ അവരുടെ കവിളിലായി അമർത്തി മുത്തി.... അവർ അത് തുടച്ചു കളഞ്ഞു... അവരെ അനുനയിപ്പിക്കാൻ അയാൾ പലപണിയും പയറ്റി...

________🍁


""നിങ്ങൾ അറിഞ്ഞോ അവിടെ ഋതി ബുള്ളറ്റ് വാങ്ങാൻ പ്ലാൻ ഇടുവാ....!!"" അത് കേട്ട് റൂമിലെ പടകൾ എല്ലാം അവ്നിയെ നോക്കി...

""ഞാൻ എന്റെ ഫ്രണ്ടിനെ call ചെയ്യാൻ പോയതായിരുന്നു അപ്പോ അവരുടെ റൂമിനു മുന്നിലൂടെ വന്നപ്പോ കെട്ടാത...!!"" അവ്നി കൂട്ടിച്ചേർത്തു...

""അവർ എന്തെങ്കിലും ചെയ്യട്ടെ വെറുതെ അവരുടെ പുറകെ നടന്ന് news പിടിക്കുന്നതെന്തിനാ ഋതുനെ പോലെ...?? "" യാമി ദേഷ്യത്തിൽ ചോദിച്ചു....

അടുക്കളയിൽ നിന്ന് വെള്ളമെടുത്തുകൊണ്ട് വന്നാ ഋതു ഇത് കൃത്യമായി കെട്ടു... അവൾ ഞെട്ടിപ്പോയി.... സത്യത്തിൽ അവരുടെ സംഭാഷങ്ങൾ കേക്കുക എന്നത് തനിക്ക് താല്പര്യമുള്ള കാര്യമേ അല്ല...!!

യാദൃശ്ചികമായി അവർ എല്ലാരും കൂടിയിരുന്നു സംസാരിക്കുമ്പോൾ ചിലപ്പോ താൻ വല്ലതും കേക്കും... ഒന്നുകിൽ ഷോപ്പിംഗ് പോകുന്നകാര്യമാവും അല്ലെങ്കിൽ ഔട്ടിങ്...!! തങ്ങളെ ആരും കൂട്ടുന്നില്ലല്ലോ എന്ന ചിന്ത കേട്ടതൊക്കെയും സങ്കടങ്ങളായി ചേച്ചിയോട് പങ്കുവെക്കും അതിനാണ് ഇവരീ news പിടിക്കൽ എന്ന് പറയുന്നത്...

സ്വതവെ അമ്മയുടെ സ്വഭാവം ഞങ്ങൾക്കും കിട്ടിയിരിക്കുന്നതുകൊണ്ട് തങ്ങളെ ഒറ്റപ്പെടുത്തുന്നു എന്നത് ദേഷ്യത്തിലോ പിടിവാശിയിലോ വന്നങ്ങ് അവസാനിക്കും...
പിന്നെ പറയണോ അഹങ്കാരിയായി വില്ലാതിയായി....!!

""അവരെന്തെങ്കിലും ചെയ്യട്ടെന്ന് കരുതി വെറുതെ ഇരിക്കാൻ പറ്റുവോ... എങ്ങിനെ ആയാലും നമ്മുടെ മുത്തശ്ശനെ ഓസിയിട്ട് വേണ്ടേ ബുള്ളറ്റ് വാങ്ങാൻ...!!"" യദു യാമിയെ നോക്കി പറഞ്ഞു...

""അത് ശെരിയാ സ്വന്തം കീശക്ക് അനക്കം തട്ടുന്നതൊന്നും ചൊറിയമ്മയും ചൊറിയച്ഛനും ചെയ്യില്ലല്ലോ....!"" രുക്കു അതേറ്റുപിടിച്ചു....

ഇതെല്ലാം കേട്ടുനിന്ന ഋതുന് വേറെഞ്ഞു കേറി...!! അവളിലെ മായ അപ്പോൾ ഉണർന്നിരുന്നു....!!

""അച്ഛാ.....!!"" ആ വലിയ വീട് മുഴുവൻ പിടിച്ചുകുലുക്കും വിധം അവൾ അലറി... എല്ലാരും ആ അലർച്ചയിൽ ഞെട്ടിപ്പോയി....
അതോടെ അവൾ നിർത്തിയില്ല... നിർത്താൻ അവളിലെ വാശിക്കാരിയും അഹങ്കാരിയും തയ്യാറായിരുന്നില്ല

""ചേച്ചി.... അമ്മേ....!!"" അവളുടെ അട്ടഹാസം വീണ്ടും ആ വീട്ടിൽ മുഴങ്ങി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story