അഗ്നിസാക്ഷി: ഭാഗം 1

agnisakshi

എഴുത്തുകാരി: MALU

അലാറം നിർത്താതെ അടിക്കുന്നത് കേട്ടാണ് അവൾ ഉണർന്നത്.ഉണർന്നു ബെഡ് ഷീറ്റ് മടക്കി ഫ്രഷ് ആയി വന്നപ്പോൾ ആണ് മാധവൻ വന്നു കതകിൽ തട്ടിയത്. "മിതു മോളേ..." "ആാാ അച്ഛേ ... ദാ വരുന്നു ഒരു 5min" വേഗം ഡ്രസ്സ്‌ ചെയ്തു വാതിൽ തുറന്നു അവൾ "മോള് ഈ അതിരാവിലെ കുളിച്ചോ പോകാൻ നേരം കുളിച്ചാൽ പോരാരുന്നോ തണുപ്പ് പിടിക്കില്ല എന്റെ കുട്ടിക്ക് അതറിയില്ലേ" "ഓ സാരമില്ല അച്ഛേ .. കുളിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ഉമ്മേഷം കിട്ടും. അപ്പോ ജോലി എല്ലാം വേഗം തീർക്കാൻ തോന്നും" "ഈ അച്ഛന് ചെയ്യാവുന്ന ജോലി അല്ലെ ഉള്ളു മോളെ. മോള് കുറച്ചു നേരം കൂടി കിടക്കാർന്നില്ലേ" "ഓ അത് വേണ്ട അച്ഛേ....

അച്ചേടെ മിതുകുട്ടി ഉള്ളപ്പോൾ എന്റെ അച്ഛ വയ്യാതെ ജോലി ഒന്നും ചെയ്യണ്ട" "എന്ത് വയ്യായിക ആണ് അച്ഛന്.2അറ്റാക്ക് വന്നു ശെരിയാ ഇനി ഒരെണ്ണം കൂടി വന്നാൽ തട്ടി പോവായിരിക്കും അതിന് മുൻപേ നിങ്ങളെ രണ്ടിനെയും നല്ല രീതിയിൽ എത്തിക്കണം എനിക്ക്" "ദേ അച്ഛേ എനിക്ക് ദേഷ്യം വരും കേട്ടോ ഞങ്ങളെ ഇട്ടേച്ചു ഇത്ര പെട്ടന്ന് പോകാൻ അച്ഛക്ക് കഴിയോ" "ഇല്ല എന്റെ പൊന്നോ.. ഞാൻ വെറുതെ പറഞ്ഞതാ മോള് വാ അച്ഛനും വരാം കൂടെ..." "ആദ്യം അച്ഛ ഇവിടെ ഇരിക്ക് ഞാൻ ചായ ഇട്ടു കൊണ്ട് വരാം" "മോളെ... മിത്ര മോളെ കൂടി വിളിക്കാരുന്നില്ലേ. അവൾക്ക് പകലും കിടന്നു ഉറങ്ങാലോ അത് പോലെ ആണോ മോള്. മോള് ഒരുപാട് ക്ഷീണിച്ചു" "ദേ തുടങ്ങി സെന്റി. എനിക്ക് ക്ഷീണം ഒന്നുല്ല പിന്നെ മിത്രയെ വിളിക്കണ്ട അവൾ ഉറങ്ങിക്കോട്ടെ. അവളെ വിളിച്ചാലും അച്ഛക്ക് അറിയാലോ അവൾ മുറിയിൽ നിന്നു ഇങ്ങോട്ട് വരില്ല എന്ന്" "അതും ശെരിയാ... ഈശ്വര എന്റെ കുട്ടിക്ക് എന്താണോ പറ്റിയത്" "ഏയ്‌ അവൾക്കൊന്നുല്ല അച്ഛേ...

അവൾ നമ്മുടെ മിടുക്കി കുട്ടി ആകും അച്ഛ അതോർത്തു വെറുതെ മനസ്സ് വേദനിപ്പിക്കണ്ട" "മോള് എന്നാ ചെല്ല് അച്ഛനും ഇപ്പൊ വരാം. മോൾക്ക് ഇന്ന് തൊട്ടു കോളേജിൽ പോകണ്ടേ" "ഹാ.. പോകണം അതാ നേരത്തെ ഉണർന്നത്. ഞാൻ എന്നാ അടുക്കളയിലേക്ക് ചെല്ലട്ടെ" "മ്മ് ശരി മോളെ" മിതു അടുക്കളയിലേക്ക് പോയതും ഹാളിൽ ചുവരിൽ തൂക്കിയിരുന്ന മിതുവിന്റെയും മിത്രയുടെയും അമ്മ ലക്ഷ്മിയുടെ ഫോട്ടോയിലേക്ക് മാധവൻ നോക്കി "നീ എന്തിനാ ലക്ഷ്മി ഞങ്ങളെ തനിച്ചാക്കി പോയത്. നമ്മുടെ മിതു മോളുടെ കഷ്ടപ്പാട് നീ കാണുന്നില്ലേ. ഈ രോഗിയായ അച്ഛനെയും കൊണ്ട് അവൾ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. പാവം" മാധവന്റെ കണ്ണുകൾ ഈറനണിഞ്ഞു. "അച്ഛേ..... ദേ ഇങ് വന്നെ.. അവിടിരുന്നു കരയാതെ..." അയാൾ മിതുവിന്റെ അടുത്തേക്ക് ചെന്നു. "അല്ല നിനക്ക് എങ്ങനെ മനസ്സിലായി അച്ഛൻ കരയുവാണെന്നു" "എന്റെ അച്ഛേ... ഇത് ഇവിടുത്തെ സ്ഥിരം കാഴ്ച അല്ലെ.. അമ്മയുടെ ഫോട്ടോ നോക്കി കരയുക. എന്തിനാ അച്ഛേ... അമ്മയുടെ ശരീരം മാത്രമേ നമ്മളെ വിട്ടു പോയിട്ടുള്ളൂ. അമ്മയുടെ മനസ്സ് ഇവിടെ തന്നെ ഉണ്ട്. ഒരു നിഴൽ പോലെ അമ്മ നമ്മുടെ കൂടെ ഉണ്ട് അച്ഛേ... വെറുതെ കരയാതെ ദേ ഈ ചൂട് ചായ കുടിച്ചേ ...." മാധവൻ ചൂട് ചായ ഊതി ഊതി കുടിച്ചു. മിതു മറ്റു ജോലികളിലേക്ക് ഏർപ്പെട്ടു. ✨️✨️✨️

"മോളെ മിതു..... സമയം 8.00ആയി നീ ഇറങ്ങുന്നില്ലേ ഇപ്പോൾ ഇറങ്ങിയാലെ അങ്ങ് എത്തൂ. ഇല്ലെങ്കിൽ താമസിക്കും." "ദേ ഇറങ്ങുകയാ അച്ഛേ.." മിതു ബാഗും എടുത്തു മിത്രയുടെ മുറിയിലേക്ക് ചെന്നു.. "മിത്രാച്ചി....... ഡീ കൊരങ്ങി ഉണർന്നെ സമയം എത്രായി എന്നറിയോ" "ഇത്തിരി കൂടി കഴിയട്ടെ മിതുവേച്ചി" "ഡാ ചേച്ചിക്ക് ഇന്ന് തൊട്ട് കോളേജിൽ പോണം. അച്ഛനെ നോക്കിക്കോണേ മോളെ. പിന്നെ ഫുഡ്‌ ഒക്കെ ചേച്ചി ടേബിളിൽ എടുത്തു വെച്ചിട്ടുണ്ട്.. ഞാൻ പോവാ" മിത്രയുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു അവൾ മുറിയിൽ നിന്നിറങ്ങാൻ നിന്നതും മിത്ര മിതുവിന്റെ കയ്യിൽ കേറി പിടിച്ചു "എന്താടാ" "ചേച്ചി.... ചേച്ചിക്ക് എങ്ങനെ കഴിയുന്നു ഇങ്ങനെ സന്തോഷത്തോടെ ഞങ്ങളുടെ മുന്നിൽ ജീവിക്കാൻ. കഴിഞ്ഞതൊക്കെ മറക്കാൻ ചേച്ചിക്ക് കഴിയുന്നുണ്ടോ" "അതിനു മാത്രം എനിക്കെന്താ സംഭവിച്ചത്"

"ചേച്ചിക്ക് ഒന്നുമറിയില്ലേ" "മോളെ... മറ്റുള്ളവരെ പേടിച്ചു എന്നും മുറിയിൽ കേറി ഇരുന്നു കരയാൻ മാത്രം നീ എന്നോട് പറയരുത്. അതിനു എനിക്ക് കഴിയില്ല. പെണ്ണാണ്. പൊരുതി തന്നെ ജീവിക്കണം. അല്ലാതെ പേടിച്ചു മുറിയിൽ കയറി ഒളിക്കാൻ ഈ മൈത്രേയി മാധവിനെ കിട്ടില്ല" "എല്ലാം ചേച്ചിടെ ഇഷ്ടം. ഞാൻ പറഞ്ഞു എന്നെ ഉള്ളു" "ഞാൻ പോകുവാ മിത്ര... അച്ഛനെ നോക്കണം. ഇറങ്ങുവാ" അവൾ മുറിയിൽ നിന്നിറങ്ങി മാധവന്റെ അടുത്തേക്ക് ചെന്നു "മോളെ മിതു..... നമ്മൾ അവിടെ നിന്നു വന്നതിന്റെ കാരണം നിനക്ക് അറിയാം.ഇനി ഇവിടെ കൂടി ഒരു പ്രശ്നങ്ങളും നമുക്ക് ഉണ്ടാകാൻ പാടില്ല. ഇവിടെ കോളേജിൽ മോൾക്ക് സീറ്റ്‌ കിട്ടിയത് തന്നെ ഭാഗ്യം. അത് കൊണ്ട് മോള് പഠിക്കുക. ഒന്നിലും ഇടപെട്ട് അച്ഛേടെ മിതുകുട്ടിക്ക് ഇനി ഒരു പ്രശ്നം ഉണ്ടാകരുത്. കേട്ടോ" "അയ്യോ കേട്ടു അച്ഛേ...

പിന്നെ അച്ഛന്റെ പോരാളി ആണ് ഈ മൈത്രേയി മാധവ് എന്ന മിതു.അല്ലാതെ അച്ഛേടെ പാവം മിതു കുട്ടി ആവാൻ കഴിയില്ല. വേണേൽ അച്ഛേടെ അടുത്ത് മാത്രം പാവം ആകാം" "ഒരു പാവം വന്നേക്കുന്നു പോടീ ചട്ടമ്പി. അപ്പൊ നിന്റെ അനിയത്തിയോ അവൾ ആരാ" "അവൾ ഈ പോരാളിയുടെ അനിയത്തി... ചുണക്കുട്ടിയായ മിത്രേയ മാധവ്" "ഓ മതി പോരാളിയും ചുണക്കുട്ടിയും... രണ്ടും ഇനി പ്രശ്നങ്ങൾ ഉണ്ടാക്കരുത്. മോള് പോയിട്ട് വാ.അച്ഛനു സംസാരിക്കാൻ ഉണ്ട്" "എന്താ പറ അച്ഛേ.." "ഇപ്പൊ വേണ്ട മോളെ ദേ.... സമയം ആയി നീ ഇറങ്ങിക്കോ" മിതു അച്ഛന്റെ കാല് തൊട്ട് വണങ്ങി മുറ്റത്തേക്ക് ഇറങ്ങി "മോളെ.... ഭാസ്കരന്റെ കയ്യിന്നു കുറച്ചു പണം കൂടി വാങ്ങിക്കോ. എന്തെങ്കിലും ആവശ്യം വന്നാൽ" "ഓ എന്ത് ആവശ്യം അതും ഇനി ഞാൻ തന്നെ തിരിച്ചു കൊടുക്കണ്ടേ വേണ്ട. ഞാൻ ഇറങ്ങുവാ." "മ്മ് ശരി മോളെ സൂക്ഷിച്ചു പോയിട്ട് വാ" അവൾ വീട്ടിൽ നിന്നിറങ്ങി.

"കോളേജിലേക്ക് കുറച്ചു ഏറെ ദൂരം ഉണ്ട്. ബസ് ആണെങ്കിലോ വല്ലപ്പോഴും.ബസ് ഇനി പോയി കാണുമോ എന്തോ" അവൾ നടത്തതിന്റെ വേഗത കൂട്ടി. കുറച്ചു കഴിഞ്ഞതും സമയം വൈകിയിരുന്നു. അവൾ നടത്തം മതിയാക്കി ഓടാൻ തുടങ്ങി. ബസ് സ്റ്റോപ്പിന്റെ അടുത്തേക്ക് എത്തിയതും അവൾ അണച്ചിരുന്നു. അപ്പോഴാണ് ബസ് പോകുന്നത് അവൾ കണ്ടത്. അവൾ ബസിന്റെ പിന്നാലെ ഓടി. ബസ് വിട്ടു പോയതും അവൾ ഓടി ചെന്നു കല്ലിൽ തട്ടി വീണതും ഒന്നിച്ചാരുന്നു.. വേദനയോടെ അവൾ ഉയർന്നു നോക്കിയപ്പോൾ ബസ് വിട്ടിരുന്നു.എന്നാൽ പുറമോട്ട് തിരിഞ്ഞു നോക്കിയപ്പോൾ അവൾ കണ്ടു അവളെ തന്നെ കലിപ്പിൽ നോക്കുന്ന ഒരാളെ...... (തുടരും)

Share this story