അഗ്നിസാക്ഷി: ഭാഗം 10

agnisakshi

എഴുത്തുകാരി: MALU

"റിപ്ലൈ വേണ്ടേ" "ഒന്ന് പറയടി.. നിന്റെ റിപ്ലൈ കിട്ടിയാലും ഇല്ലെങ്കിലും സൂക്ഷിച്ചു സംസാരിച്ചാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ ആ പോങ്ങൻ നിരഞ്ജൻ അല്ല ഞാൻ ഓർത്താൽ നല്ലത്" റിദു ദേഷ്യത്തോടെ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു. മിതു ഇതെല്ലാം ചിരിച്ചു കൊണ്ട് കേട്ടു നിന്നു. "അതെ എന്റെ റിപ്ലൈ കൂടി കിട്ടി കഴിഞ്ഞാലേ ഇത് പൂർണം ആകൂ. അപ്പൊ അത് കേൾക്കണ്ടേ നിങ്ങൾക്ക്...... സോറി റിദുവേട്ടന്..." "മ്മ് പറ മിതു" "ഇവിടെ ഉള്ളവർ എല്ലാം എന്റെ റിപ്ലൈ അറിയാൻ waiting ആണ്. ഏതായാലും ഞാൻ പറയാം. അത് നിങ്ങൾക്ക് ഇഷ്ടം പെടുമോ നിങ്ങളുടെ ഫ്രണ്ട്സിനു ഇഷ്ടപെടുമോ എന്നൊന്നും ഞാൻ നോക്കില്ല. എന്റെ അഭിപ്രായം അത് എന്റെ മാത്രം അവകാശം ആണ്. അതിൽ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് ഞാൻ ഇപ്പൊ വില കല്പിക്കില്ല. അത് കൊണ്ട് ഞാൻ പറയാൻ പോവുകയാണ്" മിതു കുറച്ചൂടെ റിദുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു. "കുറച്ചു മുൻപേ റിദുവേട്ടൻ പ്രണയാർദ്രമായി കുറച്ചു സാഹിത്യം ഒക്കെ കൂട്ടി ചേർത്തു...പക്ഷെ അത് പ്രണയം തുളുമ്പുന്ന വരികൾ എന്നൊന്നും ഞാൻ പറയില്ല കുറച്ചൂടെ നന്നാവാമാരുന്നു.. സോറി ഞാൻ ഇനി അത് ഒന്നും പറയുന്നില്ല. അപ്പൊ ഏട്ടൻ പറഞ്ഞ പോലെ നിന്നിലെ നിന്നെ അറിഞ്ഞു നിന്റെ പാതി ആവാൻ ഞാൻ ഒരുക്കമാണ്"

"എന്താ നീ പറഞ്ഞെ..." "അത് മനസ്സിലായില്ലേ.. ഏട്ടൻ ഒന്ന് കൂടി പറഞ്ഞെ...." "എന്ത്‌" " ഐ ലവ് യൂ എന്ന്" "നിനക്കെന്താടി ഭ്രാന്ത് ആയോ" "ദേ ഒന്ന് പറയുന്നുണ്ടോ നിങ്ങൾ" "ഐ ലവ് യൂ മിതു..." "ലവ് യൂ റ്റൂ റിദുവേട്ട....." ഇത് കൂടി കേട്ടതോടെ റിദുവിന്റെ മാത്രം അല്ല അവിടെ നിന്ന സകല എണ്ണത്തിന്റെയും കിളികൾ പറന്നു. അപ്പു ദേഷ്യത്തോടെ അവളെ നോക്കി. "എല്ലാം എന്താ എന്നെ ഇങ്ങനെ നോക്കണേ റിപ്ലൈ കിട്ടിയില്ലേ. പ്രൊപോസൽ സീൻ ഒക്കെ കഴിഞ്ഞു.. എല്ലാവരും ഒന്ന് പോ പിള്ളേരെ..." മിതു പറഞ്ഞതും എല്ലാവരും പോയി.. മിതുവിനെ ഒന്ന് കലിപ്പിച്ചു നോക്കി റിദുവും പോയി കൂടെ അവന്റെ ഗ്യാങ്ങും. അപ്പോഴാണ് മിതുവിനെ പകയോടെ നോക്കുന്ന നിരഞ്ജനെ അവൾ ശ്രെദ്ധിച്ചത് "അതേയ് നിങ്ങൾക്ക് എന്നോട് നല്ല ദേഷ്യം കാണും. റിദുവേട്ടൻ എനിക്ക് ഒരു പണി തരാൻ വേണ്ടി ആണ് നിന്നെ കൊണ്ട് എന്നെ പ്രൊപ്പോസ് ചെയ്യിപ്പിച്ചത്.അത് ശരി ആണ്. പക്ഷെ നീയോ റിദുവേട്ടന് പണി കൊടുക്കാൻ എന്നെ കരുവാക്കി. രണ്ടുപേരുടെയും ലക്ഷ്യത്തിന് വേണ്ടി ഇതിനിടയിൽ കിടന്നു നട്ടം തിരിഞ്ഞത് ഈ ഞാനും.

ഇനി ഏതായാലും ഒരു പ്രൊപോസൽ കൂടി താങ്ങാൻ എനിക്കാവില്ല അത് കൊണ്ട് ഇന്ന് കൊണ്ട് എല്ലാം തീർന്നു. പിന്നെ റിദുവേട്ടന്റെ പ്രൊപോസൽ അക്‌സെപ്റ് ചെയ്തതിൽ എനിക്ക് ഒരു സങ്കടവും ഇല്ല. ഞാൻ സന്തോഷത്തോടെ തന്നെ ആണ് റിപ്ലൈ കൊടുത്തത്. അല്ലെങ്കിലും കോളേജിലെ പെൺകുട്ടികളുടെ വീരനായകനെ ആരാ പ്രേമിക്കാൻ വിസമ്മതിക്കുക. എനിക്ക് ഇഷ്ടായി. പിന്നെ ആണ് ആയാൽ വാക്ക് പാലിച്ചിരിക്കും. അവനു നിനക്കിട്ടു രണ്ടെണ്ണം തന്നു ഈ പ്രൊപോസൽ ക്യാൻസൽ ചെയ്യിക്കാൻ അറിയാഞ്ഞിട്ടല്ലാ.. അവൻ ആണെടാ ആണ്.. വാക്ക് തന്നിട്ടുണ്ടെങ്കിൽ അത് പാലിച്ചിരിക്കും. അവനെ പോലെ ഉള്ളവനെ ആണ് എനിക്ക് എന്റെ പാർട്ണർ ആയി വേണ്ടത്. അല്ലാതെ വാക്കിനും പ്രവർത്തിക്കും ഒരു വിലയും കൽപ്പിക്കാത്ത നിന്നെ പോലെ ഉള്ള ഒരു ക്രിമിനലിനെ അല്ല. അത് കൊണ്ട് ഇനി എനിക്കിട്ടോ റിദുവേട്ടനിട്ടോ പണിയാൻ വരണ്ട. പിന്നെ പഴയത് ഒന്നും ഈ മൈത്രേയി മറന്നിട്ടില്ല. മറക്കാനും കഴിയില്ല. എന്ത്‌ വന്നാലും തല കുനിച്ചു നിന്നു തരാനും ഇനി ഈ മൈത്രേയിക്ക് ആവില്ല. കേട്ടല്ലോ..." മിതു അവനോട് പറഞ്ഞിട്ട് തിരിഞ്ഞു നടന്നതും നിരഞ്ജൻ അവളെ വിളിച്ചു. "ഏയ്‌ ഡീ... മിതു മോളെ... അങ്ങനെ അങ്ങ് ഡയലോഗ് കാച്ചിയിട്ട് നീ അങ്ങ് പോകാതെ" "മ്മ് എന്താ" "നീ അവസാനം പറഞ്ഞത് എന്താ എനിക്ക് മനസ്സിലായില്ല" "ദേ എന്റെ മുന്നിൽ ഇനിയും നല്ലവനാകാൻ നോക്കണ്ട നീ... പൊട്ടൻ കളിക്കരുത് പറഞ്ഞേക്കാം..."

"എന്നാലും ചേട്ടനോട് ലവ് യൂ ഒക്കെ പറഞ്ഞതല്ലേ മിതു നീ... അത് കൊണ്ട് മോള് പറ... ചേട്ടന് ഒന്നും മനസ്സിലായില്ല" "ഗംഭീരം ആയിരിക്കുന്നു നിങ്ങളുടെ അഭിനയം. പിന്നെ ഇനി എന്നെ മിതു എന്ന് വിളിക്കരുത്. എന്റെ പ്രിയപ്പെട്ടവർ മാത്രമേ എന്നെ അത് വിളിക്കാൻ പാടൂള്ളു.. അല്ലാതെ നിന്നെ പോലെ ഒരു വൃത്തികെട്ടവനു വിളിക്കാൻ ഉള്ളതല്ല. നീ ഇനിയും അങ്ങനെ വിളിച്ചാലും ഞാൻ തിരിഞ്ഞു പോലും നോക്കില്ല. ഇനി എനിക്ക് ഒരു ശല്യമായി വരരുത്." മിതു അവന്റെ നേരെ ഇത്രെയും പറഞ്ഞിട്ട് ദേവൂനെയും അമ്മുനെയും ലിനുവിനെയും കൂട്ടി പോയി.മിതു നിരഞ്ജനോട്‌ പറഞ്ഞത് ഒന്നും ദേവുവിനും അമ്മുവിനും ലിനുവിനും മനസ്സിലായില്ല. ഇപ്പൊ അവളോട്‌ കൂടുതൽ ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതി അവർ ആ കാര്യം വിട്ടു. ഇപ്പോഴും മിതു പറഞ്ഞത് നിരഞ്ജനു മനസ്സിലായിട്ടില്ലായിരുന്നു "ഡാ അവൾ എന്താ അങ്ങനെ ഒക്കെ പറഞ്ഞെ. നിങ്ങൾ തമ്മിൽ നേരത്തെ പരിചയം ഉണ്ടോ"(ബാലു) "എനിക്കറിയില്ലടാ... എന്നാലും അവൾ എന്താ അങ്ങനെ ഒക്കെ പറഞ്ഞെ" "എന്തെക്കെയോ ചീഞ്ഞു നാറുന്നുണ്ട് ഇവിടെ..."(ബാലു) "അതെയതെ... പക്ഷെ നമ്മുടെ പ്ലാൻ എല്ലാം പൊളിഞ്ഞല്ലോടാ.. അവൾ അവനോട് ഇങ്ങനെ പറയും എന്ന് ഞാൻ കരുതി ഇല്ല"(രോഹിത്)

"അവൾ ഇനി സന്തോഷിക്കും എന്ന് കരുതണ്ട... ആ റിദു അവനെയും ഞാൻ വെറുതെ വിടില്ല." അവൻ ബാലുവിനെയും രോഹിത്തിനെയും നോക്കി ക്രൂരമായി ഒന്ന് പുഞ്ചിരിച്ചു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ മിതുവും ഫ്രണ്ട്സും കൂടി കോളേജിൽ നിന്നു ഇറങ്ങുമ്പോഴാണ് റിദു അവൾക്ക് മുന്നിൽ വന്നത് "ആഹാ റിദുവേട്ടൻ വന്നല്ലോ" "നിർത്തടി നിന്റെ ഒരു ഏട്ടൻ വിളി.. നീ എന്ത്‌ ഉദ്ദേശത്തിൽ ആണ് എന്നോട് അങ്ങനെ പറഞ്ഞത്" "എനിക്ക് എന്ത്‌ ഉദ്ദേശം. ഒരു പ്രൊപോസൽ വന്നപ്പോൾ അത് അക്‌സെപ്റ് ചെയ്തു അത് തെറ്റാണോ" "അല്ലെങ്കിലും കാണാൻ കൊള്ളാവുന്ന ആൺപിള്ളേരുടെ പ്രൊപോസൽ വന്നാൽ നീ ഓക്കേ ഇങ്ങനെ തന്നെ ചെയ്യും. ഇനി അടുത്ത വരുമ്പോൾ നീ എന്റേത് തള്ളി കളയും. അതാടി പെണ്ണ് എന്ന വർഗം" "അയ്യോ ചേട്ടന് തെറ്റി പോയി.എനിക്ക് ചേട്ടനോട് തോന്നിയ ഇഷ്ടം വേറെ ആരോടും തോന്നില്ല സത്യം" "ഡീ..." "ഒന്ന് നിർത്ത് റിദുവേട്ടാ... എന്റെ ഔദാര്യത്തിൽ ആണ് നിങ്ങൾ ഇന്ന് അവിടെ നാണം കെടാതെ നിന്നത് അല്ലെങ്കിൽ കാണാരുന്നു" "ഒന്ന് പോടീ" "ഇതാ ഇതാ കുഴപ്പം... അല്ലെങ്കിലും നല്ല കാര്യം ഒന്നും അംഗീകരിച്ചു തരരുത്. പിന്നെ കൂട്ടത്തിലെ അപ്പു എന്തിയെ. അവളോട് പറഞ്ഞേക്കണം ഇനി ഇതിന്റെ പേരും പറഞ്ഞു എന്റെ മുന്നിൽ വന്നേക്കരുത് വഴക്ക് ഉണ്ടാക്കാൻ എന്ന്" "വന്നാൽ നീ എന്ത്‌ ചെയ്യും അവളെ" "ഈ മിതു ആരാണെന്നു അവൾ അറിയും" "എന്താടി നീ പറഞ്ഞെ..."

റിദു അവളുടെ കവിളിൽ കുത്തി പിടിച്ചു. "അവളെ ഇനിയും നീ എന്തെങ്കിലും പറഞ്ഞാൽ അന്നത്തേക്കാളും കഷ്ടം ആയിരിക്കും നിന്റെ അവസ്ഥ" റിദു അവളുടെ കവിളിൽ നിന്നു പിടി വിട്ടതും അവൾ പുറകോട്ട് തെന്നി മാറി. "ഈ ദുഷ്ടനു എപ്പോഴും ഈ കവിളിൽ കുത്തി പിടിക്കാനേ അറിയുകയുള്ളോ എന്തോരു വേദനയാ ഈശ്വരാ.."(മിതു ആത്മ) മിതു അവനു നേരെ ചെന്നു "അതേയ് ഇനിയും ഈ മിതുവിന്റെ ശരീരത്തു തൊട്ടു പോകരുത്.. നിങ്ങൾക്ക് തോന്നുന്നത് പോലെ ഉപദ്രവിക്കാൻ ഉള്ളതല്ല ഞാൻ. പിന്നെ ഇനി അപ്പു എന്നോട് ചൊറിയാൻ വന്നാൽ ഉറപ്പായും ഞാൻ നല്ലത് കൊടുക്കും. നിങ്ങൾ ഒന്ന് പോയെ " "ഡീ..." "ദേ... എന്തായിരുന്നു പേര് " മിതു നീരവിനോട് ചോദിച്ചു "നീരവ്" "ഹാ നീരവേട്ടാ... ഈ സാധനത്തിനെ കൂടി വിളിച്ചോണ്ട് പോ... സോറി ഈ റിദുവേട്ടനെ വിളിച്ചോണ്ട് പോ" മിതു പറഞ്ഞതും നീരവ് റിദുവിനെയും കൂട്ടി പോയി. "വിടടാ.. അവൾ എന്തോ ചെയ്യും എന്ന് നോക്കട്ടെ... ഇത്തിരി ഉള്ള ആ ഞാഞ്ഞൂല് ആണോ ഈ റിദുവിനെ പേടിപ്പിക്കാൻ നോക്കുന്നത്." "ഡേയ് മതിയടാ.... ബാക്കി നാളെ നീ വാ.. ഇങ്ങോട്ട്" ഒരു വിധത്തിൽ റിദുവിനെ വിളിച്ചു കൊണ്ട് നീരവ് വീട്ടിലേക്ക് പോയി. അപ്പോഴാണ് അപ്പുവിന്റെ ആഗമനം. "ദേ വരുന്നു അടുത്തത്. ഇതുങ്ങളെ കൊണ്ട് ഭയങ്കര ശല്യം ആയല്ലോ ഈശ്വരാ.." അപ്പു മിതുവിന്റെ അടുത്തേക്ക് വന്നതും അവളെ തല്ലാൻ കൈ ഓങ്ങി. എന്നാൽ അവളുടെ കൈ മിതു തടഞ്ഞിരുന്നു

"മോളെ അപ്പു... നിനക്ക് ദേ അങ്ങോട്ട്‌ പോയി ഇങ്ങോട്ട് വരുമ്പോൾ തല്ലാൻ ഞാൻ നിന്റെ കളിപ്പാവ ഒന്നുമല്ല. അതിന് ഈ മിതു നിന്നു തരികയും ഇല്ല" "ഡീ... നീ എന്താ കരുതിയെ റിദുവേട്ടൻ അങ്ങനെ പറഞ്ഞത് നിന്നോട് ഉള്ള പ്രേമം കൊണ്ടാണെന്നോ". "ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ അപർണ." "പിന്നെ എന്തിന്റെ പേരിൽ ആടി നീ തിരിച്ചു ഏട്ടനോട് ലവ് യൂ പറഞ്ഞത്" "പിന്നെ ഒരു പ്രൊപോസൽ വരുമ്പോൾ മറുപടി കൊടുക്കണ്ടേ ഞാൻ" "അതിന് നിനക്ക് പ്രേമിക്കാൻ എന്റെ ഏട്ടനെ കിട്ടിയുള്ളോ. മോളെ... മൈത്രേയി... വേണ്ടാത്ത ചിന്തകൾ എന്തെങ്കിലും നിന്റെ മനസ്സിൽ ഉണ്ടെങ്കിൽ അത് ഇപ്പോഴേ വേരോടെ പിഴുതു കളഞ്ഞേക്ക് ഇല്ലെങ്കിൽ നീ അനുഭവിക്കും" "ഒന്നു പോടീ.... നിനക്ക് അപ്പൊ നിന്റെ സ്നേഹ നിധി ആയ ഏട്ടൻ അത്രെയും പേരുടെ മുന്നിൽ നാണം കേട്ടാലും കുഴപ്പം ഇല്ലാരുന്നു അല്ലെ.. ഡീ നിന്റെ പോക്ക് എങ്ങോട്ട് ആണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്.." "എന്ത്‌ മനസ്സിലാവാൻ.. ദേ ഇനി എന്റെ ഏട്ടനോട് കളിക്കാൻ നിന്നാൽ നീ വിവരം അറിയും കേട്ടോടി..." "ഡീ കൊപ്പു... നീ എന്താണെന്നു വെച്ചാൽ ചെയ്യടി... ഇതിനേക്കാൾ വലിയവരെ കണ്ടിട്ടുള്ളതാ ഈ മിതു പിന്നെയാ നീ ഒന്ന് പോടീ..." മിതു അവളെ പുച്ഛത്തോടെ നോക്കി പറഞ്ഞതും അവൾ കലിച്ചു തുള്ളി അവിടെ നിന്നും പോയി. "അല്ല മിതു ഇപ്പോഴും ഞങ്ങൾക്ക് ഒന്നും വിശ്വസിക്കാൻ പറ്റിയിട്ടില്ല"(ദേവൂ) "എന്നാടി" "അല്ല നീ എന്തിനാ റിദുവിനോട് അങ്ങനെ പറഞ്ഞെ"(അമ്മു)

"ഓ അതോ അത് ആ നിരഞ്ജന്റെ ശല്യം ഒഴിവാക്കാൻ" "എന്ത്‌ ശല്യം നിനക്ക് ആ റിദുവിനെ നാണം കെടുത്താൻ കിട്ടിയ ഒരു ചാൻസ് അല്ലാരുന്നോ അത്"(ലിനു) "അത് മാത്രമോ ഇനി ഇപ്പൊ ഈ കൊപ്പുവിന്റെ ശത്രു കൂടി ആയില്ലേ നീ"(ദേവൂ) "ഡീ പിള്ളേരെ ഒന്നാതെ ആ അന്ന് ആ വൃത്തികെട്ടവന്റെ മുന്നിൽ പോയി ഐ ലവ് യൂ പറഞ്ഞപ്പോഴേ ഞാൻ തളർന്നു പോയതാ.. ആ ഞാൻ അവനു വേണ്ടി അവന്റെ വിജയത്തിന് വേണ്ടി റിദുവിനെ നാണം കെടുത്തണോ.. ഇപ്പൊ നിരഞ്ജനു മുന്നിൽ റിദുവിനെ എനിക്ക് ഇഷ്ടം ആണ്. ഇനി അവനും റിദുവും തമ്മിൽ തീർത്തോളും. ഞാൻ റിദുവിനു എതിരായി നിന്നിരുന്നെങ്കിൽ ആ നിരഞ്ജൻ എന്റെ പിന്നാലെ നടന്നേനെ. ഇനി അവർ ആയി അവരുടെ പാടായി.. ഏതായാലും രണ്ടിനും ഇടയിൽ ഇര ആയത് ഞാൻ. ഇനി രണ്ടിനും മുന്നിൽ തോറ്റു കൊടുക്കാൻ ഈ മിതുവിനെ കിട്ടില്ല.പിന്നെ ഈ അപർണ അവളോട്‌ പോകാൻ പറ എന്നെ പോലെ ഒരു പെണ്ണിന് നേരിടാവുന്നതേ ഉള്ളു ഇവളെ.. നിങ്ങൾ അതോർത്തു ടെൻഷൻ അടിക്കാതെ. നിങ്ങൾ വാ ലേറ്റ് ആവുന്നു... അമ്മു വാ " അവൾ അമ്മുനെയും കൂട്ടി വീട്ടിലേക്ക് പോയി. ദേവൂവും ലിനുവും അവരുടെ വീട്ടിലേക്കും പോയി. ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നപ്പോഴാണ് പുറകിൽ നിന്നു ഒരാൾ മിതുവിനെ വിളിച്ചത്.പരിചയമില്ലാത്ത ആരോ വിളിക്കുന്ന പോലെ തോന്നിയപ്പോൾ മിതുവും അമ്മുവും തിരിഞ്ഞു നോക്കി...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story