അഗ്നിസാക്ഷി: ഭാഗം 11

agnisakshi

എഴുത്തുകാരി: MALU

അമ്മുവിനു ആളെ കണ്ടപ്പോഴേക്കും പെട്ടന്ന് മനസ്സിലായി.അവളുടെ മുഖത്തെ സന്തോഷം കണ്ടു ഇതാരാ എന്നുള്ള ഭാവത്തിൽ മിതു അമ്മുവിനെ നോക്കി. "അമ്മു ഇതാരാ.." "പറയാം മിതു... ഡാ കിച്ചു...." "ഡീ അമ്മു... " "എവിടെ ആയിരുന്നെടാ രണ്ടു ദിവസം.. കോളേജിൽ കണ്ടതേ ഇല്ലല്ലോ" "കുറച്ചു തിരക്ക് ആയി പോയി. ഒരു ഹോസ്പിറ്റലിൽ കേസ് ഉണ്ടാരുന്നു." "അയ്യോ എന്താടാ" "ഒരു ഫ്രണ്ടിന് ആക്‌സിഡന്റ് ഉണ്ടായി. അവന്റെ കൂടെ ആയിരുന്നു ഇത്രേം ദിവസം അതാണ്. നാളെ തൊട്ടു വരും" "ഹാ.. മിതു ഇതാണ് കിരൺ.. ഞങ്ങളുടെ കിച്ചു.. ഞങ്ങളുടെ ഗ്യാങ്ങിലെ ഒരു ആൺ തുണ.. ഇവനെ ഇത്രെയും ദിവസം വിളിച്ചിട്ട് കിട്ടിയിരുന്നില്ല.ഇന്ന് ദേ വരുന്നു" "സോറി ഡീ...ദേവൂവും ലിനുവും എവിടെ" "അവർ വീട്ടിൽ പോയി. നാളെ നീ വാ അവളുമാർ നിന്നെ കൊന്നു കൊല വിളിക്കും. കണ്ടോ" "ഓ ആയിക്കോട്ടെ.. ഇതാരാ " "സോറി മറന്നു.. ഇതാണ് മൈത്രേയി.. ഞങ്ങളുടെ മിതു. നമ്മുടെ ക്ലാസ്സിൽ ആണ് ഇവൾ" "പുതിയതായി വന്ന കുട്ടിയാണോ. അപ്പോ ഈ കുട്ടി ആണോ..." "എന്ത്‌" "ക്ലാസ്സിലെ കാര്യം ഇപ്പൊ എന്നോട് നമ്മുടെ ക്ലാസ്സിലെ നിതിൻ പറഞ്ഞിരുന്നു. റിദുവായിട്ട് ഉള്ള പ്രശ്നം ഒക്കെ അവൻ പറഞ്ഞപ്പോൾ ആ പെൺകുട്ടിയെ ഒന്ന് കാണണം എന്ന് തോന്നിയിരുന്നു" "ആഹാ അപ്പൊ അറിഞ്ഞോ. ഇതാണ് ആള്" "ഏതായാലും കലക്കി മിതു.. നിന്റെ മുൻപിൽ എങ്കിലും അവൻ മുട്ട് മടക്കിയല്ലോ" "ഓ അവളെ അങ്ങനെ അങ്ങ് പൊക്കണ്ട"

"നീ പോടീ കുശുമ്പി... നീ ഇത്രേം നാളും നീയൊക്കെ എന്നിട്ട് എന്താ അവന്റെ മുൻപിൽ പോകാൻ പോലും പേടിച്ചിരുന്നത്. പോയി പ്രൊപ്പോസ് ചെയ്യാൻ വയ്യാരുന്നോ" "ഓ മതി.. അപ്പൊ നാളെ കാണാം. ഞങ്ങൾ പോവാ" "മ്മ് ഓക്കേ ഡീ.. ഓക്കേ മിതു നാളെ കാണാം ബൈ" കിച്ചു മിതുവിനോടും അമ്മുവിനോടും യാത്ര പറഞ്ഞു പോയി. "അമ്മു ഈ കിച്ചു കുറച്ചു തന്റേടം ഉള്ള ആളാണെന്നു തോന്നുന്നല്ലോ" "എന്തിനാടി അറിഞ്ഞിട്ട്" "അല്ല നാളെ മുതൽ എന്റെ ആങ്ങള കാണുമല്ലോ എന്റെ കൂടെ ആ റിദുവിനെ നേരിടാൻ" "നീ നോക്കി ഇരുന്നോ.. ആ റിദുവിനെ കാണുമ്പോൾ ഞങ്ങളെക്കാൾ മുൻപ് ഓടി ഒളിക്കുന്നത് അവനാ.. ഈ കാണുന്ന മിടുക്ക് ഒക്കെ ഉള്ളു ആളു പാവമാ. ആരോടും വഴക്ക് ഉണ്ടാക്കാനോ എതിർത്തു സംസാരിക്കാനോ അവൻ പോയിട്ടില്ല. എന്ന് കരുതി എല്ലാരോടും അങ്ങനെ അല്ല കേട്ടോ. ഞങ്ങളെ ആരേലും എന്തെങ്കിലും പറഞ്ഞാൽ ചോദിക്കാൻ മുൻപന്തിയിൽ അവൻ ഉണ്ടാവും. പിന്നെ ആ റിദുവിനെയും നിരഞ്ജനെയും ഉള്ളു അവനു പേടി" "സാരമില്ല. എനിക്ക് ഇഷ്ടായി നമ്മുടെ ആങ്ങളയെ. അവനെ ഞാൻ റെഡി ആക്കിയെടുത്തോളം.. നീ വാ" അവർ വീട്ടിലേക്ക് നടന്നു.

മിതു വീട്ടിൽ എത്തിയതും അച്ഛനെ അവിടെ എല്ലാം തിരഞ്ഞെങ്കിലും കണ്ടില്ല. "അച്ഛേ...ഇത് എവിടെയാ..." "മോളെ... നീ വീടിന്റെ പുറകിലേക്ക് വാ" മാധവൻ വിളിച്ചതും മിതു വീടിന്റെ പുറകിലേക്ക് പോയി. അവിടെ ചെന്നപ്പോൾ അവിടെ പറമ്പ് കിളക്കുന്ന അച്ഛനെ ആണ് കാണുന്നത് "അച്ഛേ... ഇതെന്താ ഈ കാണിക്കണേ. വയ്യാത്തത് ആണെന്ന് അറിഞ്ഞൂടെ" "പിന്നെ ഇത് ചെയ്‌തെന്നു കരുതി ഞാൻ ഇപ്പൊ തട്ടി പോവൂല മോളെ" "ഈ അച്ഛ എന്നെ കലിപ്പാക്കും" "ഒന്നുമില്ല മിതു മോളെ... ദേ അയല്പക്കത്തെ ശങ്കരൻ തന്നതാ പച്ചക്കറി വിത്തും വാഴ വിത്തും ഞാൻ അത് നടുക ആയിരുന്നു. വെറുതെ വീട്ടിൽ ഇരുന്നും കിടന്നും മടുത്തു മോളെ... അച്ഛന് കുഴപ്പം ഒന്നുമില്ല. ദേ കഴിഞ്ഞു.. മോള് ഫ്രഷ് ആയി ചായ കുടിച്ചു കടയിൽ പോകാൻ നോക്ക്. അച്ഛൻ വരുന്നു" "പറഞ്ഞിട്ട് എന്താ കാര്യം അനുസരിക്കില്ലെന്നു വെച്ചാൽ " മിതു ഓരോന്ന് പറഞ്ഞു അകത്തേക്ക് കയറി. വേഗം ഫ്രഷ് ആയി കടയിലേക്ക് പോയി. വൈകുന്നേരം വൈകി ആണ് മിതു വന്നത്. എന്നത്തേയും പോലെ അവളെ കാണാതെ വിഷമിച്ചു അച്ഛൻ പുറത്തുണ്ടാരുന്നു. "എന്താ മോളെ വൈകിയേ" "ഇന്ന് കുറച്ചു ഓർഡർ ഉണ്ടാരുന്നു അച്ഛേ അതെല്ലാം റെഡി ആക്കി സിദ്ധുവിനെ ഏൽപ്പിച്ചിട്ടാണ് ഞാൻ വന്നത്."

"മോള് വാ.." അവൾ അകത്തേക്ക് കയറി ഫ്രഷ് ആയി വന്നു ഫോൺ എടുത്തു.അപ്പോഴാണ് അവിടെ ഷെൽഫിൽ ഇരുന്ന മറ്റൊരു ഫോൺ അവിടെ ഇല്ല എന്ന് അവൾ മനസ്സിലാക്കിയത്. "അച്ഛേ...." "എന്താ മോളെ" "ഇങ്ങോട്ട് ഒന്നു വരാമോ ഒരു കാര്യം ചോദിക്കാനായിരുന്നു" മാധവൻ മുറിയിലേക്ക് വന്നതും മിതു ഫോൺ ബെഡിൽ വെച്ചു അച്ഛന്റെ അടുത്തേക്ക് ചെന്നു "എന്താ മോളെ വിളിച്ചേ" "അച്ഛേ... ഷെൽഫിൽ ഇരുന്ന മിത്രയുടെ ഫോൺ എവിടെ " "അത് മോളെ അവൾക്ക് ഞാൻ എടുത്തു കൊടുത്തു" "എന്തിനു" "അവൾ റൂമിൽ തന്നെ ഇരുന്നു മടുത്തില്ലേ മോളെ.. ഫ്രണ്ട്സിനോട് ഒക്കെ ഒന്ന് സംസാരിക്കട്ടെ എന്ന് കരുതി ഞാൻ" "അവൾ അച്ഛയോട് ചോദിച്ചോ ഫോൺ" "മ്മ് അത് ചോദിക്കാൻ വേണ്ടി എന്നോട് ഒന്ന് മിണ്ടി.. എന്റെ ഫോണിൽ അല്ലായിരുന്നോ അവളുടെ സിം. ഞാൻ അത് കൊടുത്തു.. സിദ്ധുവിനെ വിളിച്ചു പറഞ്ഞു offer ചെയ്തു കൊടുക്കുകയും ചെയ്തു. അത് കഴിഞ്ഞപ്പോൾ മുഖത്തു സന്തോഷം ഒക്കെ ഉണ്ട്" "എന്റെ അച്ഛേ... അവൾ ഒന്നാതെ മൈൻഡ് ഫുൾ വേറെ ഒരു ലെവലിൽ ആണ്. അത് മാറ്റി എടുക്കാൻ ഞാൻ ശ്രെമിക്കുമ്പോഴാ വീണ്ടും അച്ഛ ഫോൺ കൊടുത്തത്" "അതെന്താ മോളെ ഫോൺ കൊടുത്താൽ.

മിത്ര മോള് വല്ല പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടോ" "അച്ഛക്ക് അറിയാവുന്നതല്ലേ എന്നെ പോലെ അല്ല അവൾ. ആരു എന്ത്‌ പറഞ്ഞാലും വിശ്വസിക്കും. അവളുടെ ഫ്രണ്ട്സ് ഒന്നും അത്ര നല്ലവർ അല്ല. അവൾ അവരോട് ഒക്കെ വീണ്ടും ചങ്ങാത്തം കൂടിയാൽ" "ഏയ്‌ അതൊന്നും ഓർത്തു പേടിക്കണ്ട മോളെ ... മിത്ര മോള് അങ്ങനെ ഒന്നും ചെയ്യില്ല. തെറ്റ്‌ അവൾക്ക് തിരിച്ചു അറിയാം" "അവളുടെ ഫ്രണ്ട്സ് അല്ല അവളെ ആണ് സൂക്ഷിക്കേണ്ടത് എന്ന് ഞാൻ എങ്ങനെ അച്ഛയോട് പറയും ഈശ്വരാ"(മിതു ആത്മ) "എന്നാ ശരി അച്ഛേ... ഞാൻ ഇവിടെ നോക്കിയപ്പോൾ കണ്ടില്ല അതാ.. അച്ഛ വാ ഫുഡ്‌ കഴിക്കാം" അവൾ അച്ഛന് ഫുഡ്‌ കൊടുത്തു മിത്രയുടെ റൂമിലേക്ക് പോയി. മിത്ര ഫോണിൽ ആരോടോ സംസാരിക്കുന്നത് കേട്ടാണ് മിതു റൂമിലേക്ക് ചെന്നത്. മിതുവിനെ കണ്ടതും മിത്ര കാൾ കട്ട്‌ ചെയ്തു ഫോൺ മാറ്റി വെച്ചു. "ആരായിരുന്നു മിത്ര" "എന്ത്‌" "ആരോടാ നീ സംസാരിച്ചത്" "ആരുമില്ല. ചേച്ചി എന്തിനാ ഇപ്പൊ വന്നത്" "നീ വാ ഫുഡ്‌ കഴിക്കാം" "ഞാൻ എന്തിനാ വരണേ. എന്നും ചേച്ചി ഇങ്ങോട്ടേക്കു കൊണ്ട് തരില്ലേ" "തരുമാരുന്നു. ഇന്ന് പക്ഷെ നീ അങ്ങനെ അല്ലല്ലോ. ഇത്രേയും ദിവസം നീ ഒരു ഭ്രാന്തിയെ പോലെ ഈ മുറിക്കുള്ളിൽ കഴിഞ്ഞു. ഇനിയും അത് തുടരണോ.

ഇപ്പൊ നീ ഹാപ്പി ആയി ആരോടോ സംസാരിക്കുന്നത് കേട്ടല്ലോ. അപ്പൊ പിന്നെ നിനക്കിനി പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ. പിന്നെന്താ അച്ഛേന്റെ കൂടെ വന്നിരുന്നു ഫുഡ്‌ കഴിച്ചാൽ" "ചേച്ചി എന്തൊക്കെയാ ഈ പറയണേ" "നീ എന്തിനാ ഈ ഫോൺ അച്ഛയോട് വാങ്ങിയേ " "അത് എനിക്ക് ആവശ്യം ഉള്ളത് കൊണ്ട്" "എന്ത്‌ ആവശ്യം. പഴയത് പോലെ വീണ്ടും എന്തെങ്കിലും പണി നീ ഒപ്പിച്ചാൽ അനിയത്തി ആണെന്ന് ഉള്ള കാര്യം മിതു മറക്കും. പറഞ്ഞേക്കാം" "ഓ ഒന്ന് പോകാമോ എനിക്ക് ഫുഡ്‌ വേണ്ട. ഒന്ന് ഇറങ്ങി പോ ചേച്ചി" "ഡീ... നീ ആ ഫോൺ ഇങ്ങു താ" "എന്തിനാ" "നീ ഇങ്ങു താ... സമയം ആകുമ്പോൾ ഞാൻ തന്നോളാം" "വേണ്ട... ഞാൻ തരില്ല" "മിത്ര നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്.താ മോളെ ഫോൺ" "ഇല്ല... ഞാൻ തരില്ല" മിത്ര ഫോൺ തരാൻ വിസമ്മതിച്ചതും മിതു അവളുടെ കയ്യിൽ നിന്നു ആ ഫോൺ വാങ്ങി. മിതു ഫോൺ വാങ്ങിയതും മിത്ര ദേഷ്യത്തോടെ ബെഡിൽ നിന്നു എഴുന്നേറ്റു മിതുവിന്റെ കയ്യിൽ നിന്നു ഫോൺ തട്ടി പറിക്കാൻ നോക്കി. മിതു കൈ വിടാഞ്ഞതും മിത്ര ഫോണിൽ പിടി മുറുക്കി വലിച്ചതും ഫോൺ താഴേക്ക് വീണു. ഇത് കണ്ടതും ദേഷ്യം വന്നു മിത്ര മിതുവിനെ പിടിച്ചു തള്ളി. ആ ഫോൺ എടുത്തു.

ഫോണിന്റെ ഡിസ്പ്ലേ പൊട്ടിയിരുന്നു.മിത്ര മിതുവിന്റെ കഴുത്തിൽ കുത്തി പിടിച്ചു "കണ്ടോ ഫോൺ കണ്ടോ നിന്നോട് ആരാ ഇപ്പൊ ഇങ്ങോട്ട് വരാൻ പറഞ്ഞെ.. എന്റെ ജീവിതം നീ എന്നും തട്ടി പറിച്ചെടുക്കാനേ ശ്രെമിച്ചിട്ടുള്ളു. ഇനിയും മതി ആയില്ലേ നിനക്ക്" മിത്രയുടെ കൈകൾ മിതുവിന്റെ കഴുത്തിൽ കൂടുതൽ മുറുക്കി. മിതു ശ്വാസം കിട്ടാതെ പിടഞ്ഞു. അപ്പോഴാണ് മാധവൻ അങ്ങോട്ടേക്ക് വന്നത് "എന്താ ഇവിടെ.... എന്താ ഇവിടെ ഒരു ബഹളം.." മാധവൻ വരുന്നത് കണ്ടതോടെ മിത്ര മിതുവിന്റെ കഴുത്തിൽ നിന്നു പിടി വിട്ടു. അവൾ വേച്ചു വേച്ചു പുറകിലേക്ക് പോയി. അപ്പോഴേക്കും മാധവൻ എത്തിയിരുന്നു "മോളെ മിതു എന്താ ഇവിടെ.." "ഒന്നുമില്ല അച്ഛേ.. ഞാൻ വരാം അച്ഛ പൊക്കോ" മിതു ഒരു വിധം പറഞ്ഞു ഒപ്പിച്ചു "എന്താ മോളെ ശബ്ദം ഇടറിയിരിക്കുന്നല്ലോ കാര്യം എന്താ" "ഒന്നുമില്ല അച്ഛേ... വാ നമുക്ക് പോകാം പുറത്തേക്ക്" മിതു മിത്രയേ രൂക്ഷമായി ഒന്ന് നോക്കി അച്ഛനെയും വിളിച്ചു മുറിക്കു പുറത്തേക്ക് ഇറങ്ങി "അച്ഛ ഉറങ്ങിക്കോ.ഞാനും ഉറങ്ങാൻ പോകുവാ" "മോളെ നീ എന്താ എന്നോട് എന്തൊക്കെയോ മറയ്ക്കുന്ന പോലെ ഉണ്ടല്ലോ" "ഇല്ല അച്ഛേ.. അച്ഛക്ക് തോന്നുന്നതാ" "അല്ല നിന്റെ മുഖം ഒക്കെ വല്ലതെ ഇരിക്കുന്നുണ്ടല്ലോ.

മിത്ര മോള് നിന്നെ എന്തെങ്കിലും ചെയ്തോ" "ഇല്ല അച്ഛേ എനിക്ക് നാളെ കോളേജിൽ പോകേണ്ടതല്ലേ ഞാൻ കിടക്കട്ടെ ഗുഡ്‌നൈറ്റ് അച്ഛേ.." ഇനിയും അവിടെ നിന്നാൽ അച്ഛൻ എന്തെങ്കിലും ഒക്കെ ചോദിക്കും എന്ന് അറിയാവുന്നത് കൊണ്ട് മിതു വേഗം അവിടെ നിന്നു മുറിയിലേക്കു പോയി. ബെഡിലേക്ക് വീണവൾ പൊട്ടികരഞ്ഞു. ഒടുവിൽ എപ്പോഴോ ഉറക്കത്തിലേക്ക് അവൾ വഴുതി വീണു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാവിലെ മിതു ഉണർന്നു ജോലികൾ എല്ലാം തീർത്തു കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു 8.30ആയപ്പോഴേക്കും കോളേജിൽ പോകാൻ ആയി ഇറങ്ങി. തലദിവസത്തെ സംഭവങ്ങൾ അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞു. ഓടി വേഗം ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും അമ്മു വന്നിട്ടേ ഉണ്ടാരുന്നുള്ളു "ആഹാ ഇന്ന് നേരത്തെ ആണല്ലോ കുട്ടി" "നന്നാവാനും നീ സമ്മതിക്കില്ലേ അമ്മു" "ഓ.. നന്നായോ ഇത്ര പെട്ടന്ന്. എനിക്ക് തോന്നുന്നില്ല. നാളെ നീ ലേറ്റ് ആവും കണ്ടോ" "ഒന്ന് പോ അമ്മു" "അല്ല മിതു എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കണേ. കണ്ണുകൾ ഒക്കെ കരഞ്ഞു കലങ്ങിയ പോലെ" "ഒന്നുല്ലടാ നിനക്ക് തോന്നുന്നതാ" "കുറച്ചു ദിവസം ആയിട്ടുള്ളു നിന്നെ കാണാൻ തുടങ്ങിയിട്ട് എന്നാലും നിന്റെ മാറ്റം എനിക്കറിയാൻ കഴിയും മിതു" "ഒന്നുല്ല അമ്മു. ഇന്നലെ രാത്രി നല്ല തലവേദന ആയിരുന്നു ഉറങ്ങാൻ വൈകി അതായിരിക്കും.

നീ വാ ബസ് വരുന്നു" ബസ് വന്നതും അമ്മു പിന്നെ അവളോട് ഒന്നും ചോദിക്കാൻ നിൽക്കാതെ ബസിൽ കയറി. കോളേജ് ഗേറ്റിൽ എത്തിയതും പതിവ് പോലെ ദേവൂവും ലിനുവും കാത്തു നിൽപ്പുണ്ടാരുന്നു "ഇന്ന് നേരത്തെ ആണല്ലോ മക്കൾസ്"(ദേവൂ) "ഇന്ന് ഒരു സംഭവം ഉണ്ടായി. മിതു നേരത്തെ വന്നു."(അമ്മു) "അതാണോ കാര്യം ചുമ്മാതല്ല വാ ക്ലാസ്സിൽ പോകാം"(ലിനു) അവർ ക്ലാസ്സിലേക്ക് നടന്നതും ദേ പിള്ളേരെ അത് നോക്കിക്കേ(അമ്മു) അമ്മു ചൂണ്ടി കാണിച്ചതും അവർ അങ്ങോട്ടേക്ക് നോക്കി "എടി അത് നീരവേട്ടൻ അല്ലെ"(ലിനു) "അതേടി ഏട്ടന് എന്താ പറ്റിയേ. നെറ്റി മുറിഞ്ഞിരിക്കുന്നല്ലോ"(അമ്മു) "അറിയില്ലല്ലോ.. നമുക്ക് പോയി ചോദിച്ചാലോ പാവം അല്ലെ"(ദേവൂ) "എടി പിള്ളേരെ ഏട്ടൻ ആ റിദുവിന്റെ ഒപ്പം അല്ലെ നടത്തം. അവന്റെ ശത്രുക്കൾ പഞ്ഞിക്കിട്ടതാവും. നിങ്ങൾ വാ ക്ലാസ്സിൽ പോകാം" "ഒന്ന് പോ മിതു ഏട്ടൻ പാവം ആണ്"(ലിനു) "എടി നമുക്ക് ചോദിക്കാം എന്താ പറ്റിയതെന്നു"(ദേവൂ) "അതെ നമുക്ക് ചോദിക്കാം(അമ്മു) "എന്റെ പിള്ളേരെ ആ മുറിവ് കണ്ടിട്ട് എനിക്ക് കുഴപ്പം ഒന്നും തോന്നുന്നില്ല. പിന്നെ ഏട്ടനോട് സൂക്ഷിക്കാൻ പറയുന്നത് നല്ലതാ. ആ റിദുവിന്റെ കൂടെ നടന്നു ഇങ്ങനെ പോയാൽ ഏട്ടൻ ജീവനോടെ ഉണ്ടാകില്ല" മിതു പറഞ്ഞതും ദേ ഇരുന്നു മോങ്ങുന്നു ഒരാൾ. കരച്ചിൽ കേട്ടു മിതു ആളെ നോക്കിയതും മിതു അമ്പരന്നു...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story