അഗ്നിസാക്ഷി: ഭാഗം 12

agnisakshi

എഴുത്തുകാരി: MALU

"ഡീ അമ്മു നീ എന്തിനാ കരയണെ" മിതു ചോദിച്ചിട്ടും അവൾ കരയുകയല്ലാതെ ഒന്നും പറയുന്നില്ല "അത് മിതു നീ അങ്ങനെ പറഞ്ഞത് കൊണ്ടാ അവൾ കിടന്നു കരയുന്നത്"(ദേവൂ) "അതിന് ഞാൻ എന്ത് പറഞ്ഞു ദേവൂ.. ഇവളെ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ" "എന്റെ മിതു.. ഇവിടെ ഒരാൾക്ക് ദിവ്യ പ്രേമം"(ലിനു) "ദിവ്യ പ്രേമമോ... ആർക്ക്? ആരോടു? " "നമ്മുടെ അമ്മുവിന് ആ വരുന്ന നീരവേട്ടനോട്"(ദേവൂ) "പ്രേമമോ" "ഹാ അതെ പ്രേമം.. കാതൽ.. മൊഹബത്ത്... ഇഷ്‌ക്... നീ കേട്ടിട്ടില്ലേ"(ദേവൂ) "ഓ മനസ്സിലായി നീ ഇത്രെയും വാക്കുകൾ പറയണ്ട.. അല്ല എന്ന് തുടങ്ങി" "ഇവൾക്ക് അങ്ങേരോട് കട്ട പ്രേമം.. അങ്ങേര് ആണേൽ ഇവളെ തിരിഞ്ഞു പോലും നോക്കുന്നില്ല"(ദേവൂ) "ഡീ ദേവൂ അങ്ങേര് എന്നൊന്നും വിളിക്കാതെ...

ചുള്ളൻ ചെക്കൻ ആണ് നീരവേട്ടൻ"(ലിനു) "ഓ പിന്നെ.....ചുള്ളൻ.. എന്നിട്ട് ഈ അമ്മു നീരവേട്ടനോട് പറഞ്ഞില്ലേ" "ഇല്ലെന്നേ... ഇവൾക്ക് ഏട്ടന്റെ മുന്നിൽ പോലും പോകാൻ പേടിയാ"(ദേവൂ) "അയ്യേ.. വല്ല ഹീറോ ചമഞ്ഞു നടക്കുന്ന ആ റിദുവിന്റെ മുന്നിൽ പോയി നിന്നു ഡയലോഗ് പറഞ്ഞവളാ ഞാൻ. എന്നിട്ടാണോ ആ പാവം നീരവേട്ടനോട് ഒന്ന് മിണ്ടാൻ നിനക്കിത്ര പേടി." "നീ പോയി റിദുവേട്ടനോട് സീരിയസ് ആയി ഇഷ്ടം ആണെന്ന് പറ അപ്പൊ അറിയാം എന്റെ ടെൻഷൻ"(അമ്മു) "ok സമ്മതിച്ചു. നീ ഇപ്പൊ കരയുന്നതിന്റെ കാര്യം എന്താ പെണ്ണെ" "അത് നീ ഇപ്പൊ പറഞ്ഞില്ലേ റിദുവേട്ടന്റെ കൂടെ നടന്നാൽ നീരവേട്ടന്റെ ജീവൻ പോലും ബാക്കി ഉണ്ടാകില്ല എന്ന്"(അമ്മു) "അത് ഞാൻ വെറുതെ തമാശ പറഞ്ഞതല്ലേ പൊട്ടി"

"എന്നാലും"(അമ്മു) "എന്റെ ദൈവമേ.. ഈ പെണ്ണ് കരഞ്ഞു കുളമാക്കും. ഏട്ടന് ഒന്നും പറ്റില്ല. പിന്നെ നിന്നോട് ഏട്ടൻ ഇഷ്ടം ആണെന്ന് പറയും. ഈ മിതു നിന്റെ കൂടെ ഇല്ലേ. നിങ്ങളെ ഞാൻ സെറ്റ് ആക്കി തരാം പോരെ" "ശരിയാ നമ്മുടെ മിതു ഉള്ളപ്പോൾ എല്ലാം സെറ്റ് ആവും അമ്മു"(ലിനു) "ഡീ അമ്മു ഇനി നീ മോങ്ങിക്കൊണ്ടിരുന്നാൽ തലക്കിട്ടു ഒന്നു തരും. ഇവൾ ഇത്രേ ഉള്ളോ പൊട്ടി.നിർത്ത് അമ്മു" മിതു പറഞ്ഞതും അമ്മു കരച്ചിൽ നിർത്തി.ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു "അങ്ങനെ വഴിക്ക് വാ" "ഹായ് മക്കൾസ്"(കിച്ചു) "ഡീ ലിനു ദേ നോക്കിക്കേ ആരാ വരുന്നതെന്ന്"(ദേവൂ) "കിച്ചു അല്ലെ അവൻ ഇങ്ങു വരട്ടെ"(ലിനു) കിച്ചു അടുത്തെത്തി എല്ലാരോടും ഒരു വളിച്ച ചിരി പാസ്സ് ആക്കി. ദേവൂവും ലിനുവും അമ്മുവും പുച്ഛത്തോടെ അവനെ നോക്കി. മിതു അവനെ നോക്കി ചിരിച്ചു "എന്താണ് മൂന്നിന്റെയും മുഖം പുച്ഛം."

"ഡീ ദേവൂ തല്ലി കൊല്ലടി ഈ വേട്ടാവൊളിയനെ..."(ലിനു) "വേട്ടാവൊളിയനോ എവിടെ... ഞാൻ കൊല്ലാം " "ഡാ മുള്ളൻ പന്നി നിന്നെ തന്നെയാ പറഞ്ഞത് കൊല്ലുന്ന കാര്യം"(ദേവൂ) "എന്നെയോ എന്തിനു" "എവിടെ ആയിരുന്നെടാ ഇത്രേം ദിവസം. ഫോൺ വിളിച്ചാൽ എടുക്കുമോ.. വീട്ടിൽ വന്നപ്പോൾ അവിടെ ഇല്ല. നിന്റെ അച്ഛനോടും അമ്മയോടും ചോദിച്ചപ്പോൾ അവർ പറഞ്ഞു നീ ഫ്രണ്ടിന്റെ വീട്ടിൽ ആണെന്ന്. എന്നാൽ ആ ഫോൺ ഒന്ന് എടുക്കണ്ടേ. മനുഷ്യനെ ആധി പിടിപ്പിക്കാൻ ആയിട്ട്"(ദേവൂ) "ഓഹൊ അതാണോ കാര്യം. സോറി ഡീ മക്കളെ.. ഞാൻ കുറച്ചു തിരക്ക് ആയിരുന്നു". "നീ തിരക്കിലാവും.. അതിനിടയിൽ ഞങ്ങളെ തിരക്കാൻ എവിടെ ആണ് സമയം അല്ലെ"(ദേവൂ)

"എന്റെ ദേവുമ്മ നീ അങ്ങനെ ഒന്നും പറയാതെ. ഫ്രണ്ടിന് ആക്‌സിഡന്റ് പറ്റി.. ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു അവന്റെ കൂടെ. അതിന്റെ ടെൻഷനിൽ ഫോൺ ഒന്നും നോക്കാൻ പറ്റിയില്ല സത്യം.." "വേണ്ട നീ മിണ്ടണ്ട ഞങ്ങളോട്"(ലിനു) "ഒന്ന് ക്ഷമിക്ക് പിള്ളേരെ.. ദേ ഇന്നലെ ഞാൻ അമ്മുനെ കണ്ടപ്പോൾ പറഞ്ഞതാ" "എപ്പോ"(ദേവൂ) "ആണ് ദേവൂ... ഞാൻ പറയാൻ മറന്നു. ഇന്നലെ ബസ് സ്റ്റോപ്പിൽ വെച്ചു കണ്ടിരുന്നു ഇവനെ"(അമ്മു) "കണ്ടോ.. ഞാൻ നിന്നെയും ലിനുവിനെയും ഒക്കെ തിരക്കി അല്ലെ അമ്മു" "മ്മ് അതെ"(അമ്മു) "ഈ മിതുവിനേയും പരിചയപെട്ടു ഞാൻ" "മ്മ് ശരി ശരി വിശ്വസിച്ചു. ഇനി ഇങ്ങനെ വല്ലതും ഉണ്ടായാൽ "(ലിനു) "ഇല്ല ഇനി നിങ്ങളോട് പറയാതെ ഞാൻ എവിടെയും പോവില്ല. എന്റെ പെങ്ങള്കുട്ടീസ്"

"മതി കൂടുതൽ പതപ്പിക്കേണ്ട"(ദേവൂ) "അല്ല നിങ്ങൾ എന്താ ബാഗ് ഒന്നും ക്ലാസ്സിൽ വെയ്ക്കാതെ വന്നപാടെ ഇവിടെ തന്നെ നിൽക്കുന്നത്" "അതെ കിച്ചു"(മിതു) "പറ മിതു" "ദേ നമ്മുടെ അമ്മുവിന് പ്രേമം"(മിതു) "ആരോട്" "അത് റിദു.."(മിതു) "ദൈവമേ റിദുവേട്ടനോ.. നിനക്ക് ഭ്രാന്ത് ആണോ അമ്മു. അങ്ങേര് നിന്നെ ബാക്കി വെക്കില്ല. പ്രേമം ആണെന്ന് പറഞ്ഞു ചെന്നാൽ" "ഡാ കുരിപ്പേ പറയുന്നത് കേൾക്ക് നീ ആദ്യം"(ലിനു) "മ്മ് പറ" "റിദുവേട്ടന്റെ ഫ്രണ്ട് നീരവേട്ടൻ ആണ് ആള്"(ദേവൂ) "ഇത് നീ നേരത്തെ പറഞ്ഞതല്ലേ അമ്മു. ഇപ്പോഴും നീ അത് വിട്ടില്ലേ" "എനിക്ക് അങ്ങനെ വിടാൻ കഴിയുമോ"(അമ്മു) "ഓഹൊ.. ഞാൻ അപ്പൊ എന്താ വേണ്ടേ" "കിച്ചു.. ഇപ്പൊ നീരവേട്ടന് എന്തോ പറ്റിയിട്ടുണ്ട്. നെറ്റി മുറിഞ്ഞിട്ടുണ്ട്. ഇതൊക്കെ കണ്ടു ഈ പൊട്ടി പെണ്ണ് കരഞ്ഞു. നീ ഒന്ന് പോയി ചോദിക്കുമോ ഏട്ടനോട് എന്താ പറ്റിയതെന്നു"(ദേവൂ)

"ഞാനോ... എനിക്ക് പറ്റില്ല. വേറെ ആരോട് വേണമെങ്കിലും ചോദിക്കാം ആ റിദുവിനോടോ അവന്റെ ഫ്രണ്ട്സിനോടോ ചോദിക്കാൻ ഞാൻ ഇല്ല" "പ്ലീസ് കിച്ചു.. ഞങ്ങൾ കൂടെ വരാം. ആ റിദുവിന്റെ അടുത്ത് വന്നു ഞാൻ എന്തെങ്കിലും മിണ്ടിയാൽ ആ കാലൻ എന്നോട് അടി ഉണ്ടാക്കും. പിന്നെ ഞാനും വിട്ടു കൊടുക്കില്ല. അവസാനം അടി ആവും. അതാ നീ ആകുമ്പോൾ കുഴപ്പം ഇല്ല.ഒരു ഫ്രണ്ട്സ് എന്നുള്ള രീതിയിൽ അല്ലെങ്കിൽ ബ്രദർ എന്ന നിലയിൽ നീ കാര്യം തിരക്കുന്നു അത്ര ഉള്ളു. കുഴപ്പം ഒന്നുമുണ്ടാവില്ല. നീ വാ"(മിതു) മിതു കിച്ചുവിന്റെ കയ്യിൽ പിടിച്ചു റിദുവിന്റെ അടുത്തേക്ക് നടന്നു.കൂടെ അമ്മുവും ലിനുവും ദേവൂവും . അവരുടെ അടുത്ത് എത്തിയതും മിതു കിച്ചൂന്റെ കൈ വിട്ടു മുനിലേക്ക് തള്ളി വിട്ടു മിതു പുറകിലേക്ക് മാറി.

ഇത് കണ്ടു കിച്ചു രൂക്ഷമായി മിതുവിനെ നോക്കി. അവൾ അവനെ ചിരിച്ചു കാണിച്ചു. കിച്ചു അടുത്ത് എത്തിയതും ഇത് കണ്ടു റിദു അവനെ നോക്കി "മ്മ് എന്താ കിരൺ" "അത് റിദുവേട്ടാ".. "എന്താടാ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വാ തുറന്നു പറയ് ബ ബ ബ അടിക്കാതെ " "നീരവേട്ടൻ" "ഡാ നീരവേ ദേ നിന്നെ കിരൺ വിളിക്കുന്നു" കുറച്ചു അപ്പുറത്ത് മാറി നിന്ന നീരവ് റിദു വിളിച്ചതും അവന്റെ അടുത്തേക്ക് വന്നു "എന്താ കിച്ചു.. നീ എന്തിനാ വിളിച്ചേ" "എന്താ ഏട്ടാ നെറ്റിയിൽ ഒരു മുറിവ്" "ഓ അതാണോ കാര്യം. ഒന്നും പറയണ്ടടാ ഒന്ന് വീണു." "എങ്ങനെ" "ദേ ഇവന്റെ കൂടെ പോയതാ. ഇവൻ കൊണ്ട് എന്നെ തള്ളി ഇട്ട്.. എന്നിട്ട് ഇവന് ഒന്നും പറ്റിയില്ല. തെറിച്ചു വീണതോ ഞാനും പോട്ടെ.. അല്ല നീ എന്താ ചോദിച്ചേ"

"ഒന്നുമില്ല ഏട്ടനെ കണ്ടപ്പോൾ ചോദിച്ചെന്നെ ഉള്ളു" "നീ കൂടുതൽ ചോദിക്കണ്ട. നിന്നെ അവളുമാർ പറഞ്ഞു വിട്ടതല്ലേ"(റിദു) "അല്ല റിദുവേട്ടാ" "മോനെ കിച്ചു.. നിന്റെ മുഖം കണ്ടാൽ അറിയാം കള്ള ലക്ഷണം. അവളുമാരെ കൂടി ഇങ്ങു വിളിച്ചേക്ക്" റിദു പറഞ്ഞതും കിച്ചു അവരെ കൈ ആട്ടി വിളിച്ചു. ഇത് കണ്ടു അവളുമാർ അങ്ങോട്ടേക്ക് വന്നു. മിതു മടിച്ചു മടിച്ചു അങ്ങോട്ടേക്ക് ചെന്നു. "എന്താ ദേവൂ.. നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടേൽ എന്നോട് ചോദിക്കാലോ അതിന് എന്തിനാ ഒരു മുഖവുര."(നീരവ്) നീരവ് പറഞ്ഞു റിദുവിനെ നോക്കിയതും അവൻ കലിപ്പിച്ചു നീരവിനെ നോക്കി. റിദുവിനു അത് അത്ര സുഖിച്ചില്ല എന്ന് അവന്റെ നോട്ടത്തിൽ തന്നെ നീരവിന് മനസ്സിലായി

"അത് നീരവേട്ടാ.. ഞങ്ങൾ അങ്ങനെ ഏട്ടനോട് കമ്പനി അല്ലല്ലോ. അപ്പൊ ചോദിക്കാൻ ഒരു മടി"(ദേവൂ) "നമുക്ക് അങ്ങോട്ട് കുറച്ചു മാറി നിന്നു സംസാരിക്കാം. നിങ്ങൾ വാ. അവിടെ നിന്നാൽ ചിലപ്പോൾ ചെക്കന് കലി ഇളകും" നീരവ് റിദുവിനെ നോക്കി പറഞ്ഞിട്ട് അവരെ വിളിച്ചു മാറ്റി നിർത്തി. "മ്മ് പറ പിള്ളേരെ എന്തൊക്കെ ഉണ്ട് വിശേഷം." "സുഖം ഏട്ടാ.. ഏട്ടൻ ഞങ്ങളോട് മിണ്ടില്ല എന്ന കരുതിയെ"(ലിനു) "ഞാൻ എന്തിനാ മിണ്ടാതിരിക്കുന്നെ. എനിക്ക് നിങ്ങളൊക്കെ എന്റെ അപ്പുനെ പോലെ ഉള്ളു. കിച്ചു എന്റെ ബ്രദറിനെ പോലെയും." "ഞങ്ങൾ എല്ലാവരും ഏട്ടന് അപ്പുനെ പോലെ ആണോ "(ദേവൂ) "അതേലോ എന്താ" "അത് ഏട്ടാ.. ഒരാളെ അതിൽ നിന്നു ഒഴിവാക്കണം"(മിതു) "അതാരാ" അത് വഴിയേ പറയാം"(ലിനു) "പറ പിള്ളേരെ" "പറയാം ഏട്ടാ.. നാളെ ആവട്ടെ.. ആ ആള് തന്നെ പറയും"(കിച്ചു) "അതെന്താ കാര്യം"

"നിന്റെ ഏട്ടന് ചിന്തിക്കാൻ ഉള്ള ബുദ്ധി ഇല്ല അമ്മു. വിട്ടേക്ക് ഈ പൊട്ടനെ"(ലിനു) ലിനു അമ്മുവിനു കേൾക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞതും അമ്മു ലിനുവിന്റെ കവിളത്തു ഒരു കുത്തു കൊടുത്തു "അതൊക്കെ പറയാം ഏട്ടാ.. പിന്നെ നെറ്റിയിൽ എന്ത്‌ പറ്റിയതാ"(ദേവൂ) നീരവ് കാര്യങ്ങൾ എല്ലാം പറഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും അവർ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. മിതു ഇടക്ക് റിദുവിനെ നോക്കിയതും അവൻ അവളെ നോക്കുന്നത് അവൾ കണ്ടു. അവന്റെ നോട്ടം തന്റെ കഴുത്തിലേക്ക് ആണ് എന്നറിഞ്ഞ അവൾ ഷാൾ കൊണ്ട് അവിടെ മറച്ചു.അവൻ പെട്ടെന്ന് ശ്രെദ്ധ തിരിച്ചു. കുറച്ചു നേരം സംസാരിച്ചു അവർ പിരിഞ്ഞു. അവർ ക്ലാസ്സിലേക്ക് പോയതും നീരവ് റിദുവിന്റെ അടുത്തേക്ക് ചെന്നു "കഴിഞ്ഞോ"(റിദു)

"എന്ത്‌"(നീരവ്) "എല്ലാത്തിന്റെയും സമ്മേളനം" "മ്മ് കഴിഞ്ഞു. നിന്റെ കഴിഞ്ഞോ" "എന്ത്‌" "വായിനോട്ടം" "എന്തോന്നാ.. ഞാൻ ആരെ നോക്കി" "ഡാ.. റിദു മോനെ... കൂടുതൽ നീ ഒളിക്കണ്ട.. മിതുവിനെ നോക്കി ഇരിക്കുന്നത് ഞാൻ കണ്ടു" "ഡാ അത്" "വേണ്ട മോനെ.. ഈ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട്" "ഡാ പൊട്ടാ ഞാൻ അത് അവളുടെ കഴുത്തു നോക്കിയതാ." "എന്തുവാ കഴുത്തോ.. പെണ്ണിന്റ മുഖം പോലും നോക്കാത്ത നീ ഇപ്പൊ കഴുത്തു നോക്കിയെന്നോ" "ഡാ കഴുതേ.." "എന്തോ" "uff .... ഈ പൊട്ടൻ.. ഡാ അവളെ ആരോ ഉപദ്രവിച്ചിട്ടുണ്ട്" "ആര് അത് എങ്ങനെ നിനക്ക് മനസ്സിലായി" "അതാ പറഞ്ഞെ കഴുത്തിൽ ആരോ പിടിച്ചു മുറുക്കിയ പോലെ ഒരു പാട് ഞാൻ കണ്ടു അതാ"

"നീ എന്തോന്നാ ഈ പറയണേ" "അല്ല ഞാൻ ഓർത്തു ഇനി ആ നിരഞ്ജൻ എങ്ങാനും ദേഷ്യത്തിന് അവളെ ഉപദ്രവിച്ചത് ആണോന്നു. ശെരിക്ക് അറിയാൻ കഴിയും കഴുത്തിലെ മുറിപ്പാട്" "നിരഞ്ജൻ അവളെ ഉപദ്രവിച്ചത് ആണെങ്കിൽ അതിന് ഉത്തരവാദി നീ ആണ്" "ഞാനോ" "മ്മ് അതെ നീ തന്നെ.നീ കാരണമാ അവൻ അവളെ പ്രൊപോസൽ ചെയ്തതും ഇത്രേം പ്രശ്നങ്ങൾ ഉണ്ടായതും അവളോട്‌ ഇത്ര പക ഉണ്ടായതും" "ഓ" "ഒന്നുമില്ലെങ്കിലും നിന്നോട് തിരിച്ചു ഐ ലവ് യു പറഞ്ഞവൾ അല്ലേടാ.. ആ നിരഞ്ജൻ അവളെ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ അവനെ വെറുതെ വിടരുത്" "ഒന്ന് പോടാ. ഞാൻ ഇനി അതിന്റെ പേരിൽ അടി ഉണ്ടാക്കാൻ പോവാ... നീ ഒന്ന് പോയെ.. ക്ലാസ്സ്‌ ഇപ്പൊ തുടങ്ങും.നീ വരുന്നുണ്ടേൽ വാ"

റിദു ക്ലാസ്സിലേക്ക് പോയതും നീരവും കൂടെ പോയി ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ മിത്ര കഴുത്തിൽ പിടിച്ചു ഞെരിച്ചപ്പോൾ അവളുടെ കയ്യിലെ നഖം കൊണ്ട് മിതുവിന്റെ കഴുത്തു മുറിഞ്ഞിട്ടുണ്ടാരുന്നു. കൂടാതെ കഴുത്തു ചുറ്റും ചുവന്ന പാട് ഉണ്ടാരുന്നു. ക്ലാസ്സിൽ എത്തിയതും ദേവൂവും അമ്മുവും ഒന്നും കാണാതെ ഇരിക്കാൻ മിതു ഷാൾ കൊണ്ട് ആ ഭാഗം നന്നായി മറച്ചു. "എന്താ മിതു മുഖം വല്ലാതെ ഇരിക്കണേ.. എന്തെങ്കിലും വയ്യായിക ഉണ്ടോ നിനക്ക്"(അമ്മു) "ഇല്ലടാ നിനക്ക് തോന്നുന്നതാ." പിന്നീട് മിസ്സ്‌ വന്നു ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി. ഉച്ച വരെ ബോറടിച്ചിരുന്നു അവർ സമയം കളഞ്ഞു. ലഞ്ച് ബ്രേക്ക് ആയപ്പോൾ ഫുഡ്‌ കഴിച്ചു അവർ അവരുടെ സ്ഥിരം പ്ലേസിൽ പോയിരുന്നു.

"കിച്ചു... നമ്മുടെ മിതുവിനെ കുറിച്ച് നിനക്ക് എന്താ അഭിപ്രായം"(ദേവൂ) "ഇവൾ നമ്മുടെ ചുണക്കുട്ടി ആണ്. പുലി ആണ്" "മതി കിച്ചു പൊക്കിയത് എന്റെ തല ഇപ്പൊ ഈ മരത്തിന്റെ മുകളിൽ ചെന്നു മുട്ടും. നീ ഒന്ന് നിർത്ത്"(മിതു) മിതു പറഞ്ഞതും കിച്ചു അവളെ നോക്കി ചിരിച്ചു. അപ്പോഴാണ് അമ്മു മിതുവിന്റെ കഴുത്തു ശ്രെദ്ധിക്കുന്നത് "ഡാ മിതു നിന്റെ കഴുത്തിൽ എന്താ"(അമ്മു) "എന്ത്‌" "മുറിഞ്ഞിരിക്കുന്നുണ്ടല്ലോ. പിന്നെ ചുവന്ന പാടും ഉണ്ട്"(അമ്മു) "അത്.." "സത്യം പറ മിതു നിന്നെ ആരേലും ഉപദ്രവിച്ചോ"(ദേവൂ) "ഇല്ല ദേവൂ.. അത് ഞാൻ വീട്ടിൽ വെച്ചു എന്റെ ഷാൾ ടേബിൾ ഫാനിൽ കുരുങ്ങി അങ്ങനെ കഴുത്തു മുറുകി" "വിശ്വസിക്കാൻ പറ്റുന്നത് വല്ലതും പറ മിതു"(ലിനു)

"അതേടി ഞാൻ ഒരു അറ്റം കുടുങ്ങിയപ്പോൾ മറ്റേ അറ്റത് കിടന്നു വലിച്ചു. ഷാൾ കുരുക്കി ആണ് കഴുത്തിൽ ഇട്ടിരുന്നത്. അറിയാതെ മറ്റേ അറ്റം ഞാൻ വലിച്ചു. അപ്പൊ ഒന്നുടെ മുറുകി അങ്ങനെ മുറിഞ്ഞു" "വിശ്വസിച്ചു.. പോരെ... എന്തായാലും സൂക്ഷിക്കണ്ടേ മിതു"(കിച്ചു) "വിശ്വസിക്കാത്തവർ വിശ്വസിക്കണ്ട" "ഓ വിശ്വസിച്ചു"(അമ്മു) "ഇപ്പൊ നിനക്ക് ഒരു ശ്രെദ്ധയും ഇല്ലേ മിതു"(ലിനു) "എനിക്ക് കുഴപ്പം ഒന്നുമില്ല ഞാൻ ok ആണ്. നിങ്ങൾ വാ ക്ലാസ്സിൽ പോകാം" ക്ലാസ്സിലേക്ക് പോകാൻ നേരം ആണ് അവർക്ക് നേരെ നടന്നു വരുന്ന റിദുവിനെയും ഗ്യാങ്ങിനെയും കണ്ടത്....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story