അഗ്നിസാക്ഷി: ഭാഗം 13

agnisakshi

എഴുത്തുകാരി: MALU

"ദേ റിദുവേട്ടൻ ഇങ്ങോട്ട് ആണല്ലോ വരുന്നത് ആ നീരവേട്ടനും ഉണ്ട്. ഇന്ന് ബാക്കി പടയാളികൾ ഒന്നും കൂടെ ഇല്ലെന്നാ തോന്നണേ. നമുക്ക് അമ്മുന്റെ കാര്യം നീരവേട്ടനോട് പറഞ്ഞാലോ"(ദേവൂ) "എന്നാ പിന്നെ മുൻപേ നീരവേട്ടനെ ഒറ്റക്ക് കിട്ടിയപ്പോൾ പറഞ്ഞൂടാരുന്നോ. എന്നിട്ട് ഇപ്പൊ ആ റിദുവിന്റെ കൂടെ വരുമ്പോൾ തന്നെ പറയണം. നല്ലതാ... ആ റിദു നമ്മളെ ബാക്കി വെക്കുമോന്നു ദൈവത്തിനറിയാം" "എന്റെ മിതു നീ ആ റിദുവേട്ടനെ വെറുതെ തെറ്റിദ്ധരിച്ചിരിക്കുവാ. ആള് പാവമാ. പക്ഷെ ഇടഞ്ഞാൽ പിന്നെ പറയേണ്ട"(കിച്ചു) "നീ തന്നെ പറയണം കിച്ചു ഇത്.. അമ്മു... ദേവൂ.. ലിനു... നിങ്ങൾ പറയ് അയാൾ പാവം ആണോ" "അത് പിന്നെ മിതു.."(ദേവൂ) "എന്ത്‌ പിന്നെ.. എല്ലാം കണക്കാ. അന്ന് ആ വൃത്തികെട്ടവനെ കൊണ്ട് എന്നെ പ്രൊപോസൽ ചെയ്യിപ്പിച്ചത് ഈ റിദുവാ.. ഇത്രേം പ്രശ്നങ്ങൾ ഉണ്ടാക്കിയതും ഇങ്ങേർ ആണ്. എന്നിട്ട് എല്ലാം അങ്ങേർക്ക് സപ്പോർട്ട് പറയുന്നോ കുരിപ്പുകളെ...." മിതു പറഞ്ഞതും നാലു പേരും അവളെ നോക്കി ചിരിച്ചു കാണിച്ചു "ചിരിക്കേണ്ട .. നിനക്കൊക്കെ പണി കിട്ടും അപ്പൊ അറിഞ്ഞോളും... കിച്ചു, ദേവൂ.. രണ്ടും കൂടി ചെന്നു പറ അമ്മുന്റെ കാര്യം" "അല്ലേലും ഈ കിച്ചു വിവരക്കേട് മാത്രമേ കാണിക്കൂ..

മുൻപേ ആ നീരവേട്ടനോട് പറഞ്ഞാൽ മതിയാരുന്നു. ഇനി ഒന്നുടെ ഏട്ടനെ മാറ്റി നിർത്തി സംസാരിക്കാം വാ"(ദേവൂ) "ഇപ്പൊ എല്ലാം എനിക്കിട്ട് വെച്ചോ. പിന്നെ ഇപ്പൊ പറയണോ ക്ലാസ്സ്‌ ഇപ്പൊ തുടങ്ങും"(കിച്ചു) "ഓ പിന്നെ...5min താമസിച്ചാൽ കുഴപ്പം ഒന്നുല്ല. അല്ലേൽ തന്നെ ക്ലാസ്സിൽ കേറിയിട്ടും കാര്യമില്ല. രാവിലെ ആ മായ മിസ്സ്‌ ആണ്. ഒന്നും മനസ്സിലാവില്ല ക്ലാസ്സ്‌. പിന്നെ ലേറ്റ് ആയതിനു പുറത്താക്കും. അതിലും ഭേദം കയറാതെ ഇരിക്കുന്നതാ.. നീ വാ ഇങ്ങോട്ട് കിച്ചു"(ലിനു) "ഡെയ് പിള്ളേരെ വേണ്ട ഇപ്പൊ ഒന്നും പറയണ്ട.. നമുക്ക് പിന്നെ പറയാം എനിക്ക് പേടിയാ.."(അമ്മു) "എന്റെ പൊന്ന് അമ്മു.. ഒന്ന് മിണ്ടാതിരിക്ക്. എങ്ങനേലും ഒന്ന് സെറ്റ് ആക്കാൻ നോക്കുമ്പോൾ അവളുടെ ഒരു പേടി."(ദേവൂ) "എന്നാലും ദേവൂ" "മിണ്ടാതിരിക്ക് പെണ്ണെ അവിടെ"(ദേവൂ) ദേവൂവും കിച്ചുവും കൂടി റിദുവിന്റെയും നീരവിന്റെയും അടുത്തേക്ക് ചെന്നു.അടുത്ത് എത്താറായതും റിദുവേട്ടാ എന്ന് വിളിച്ചു അപ്പു വന്നു റിദുവിന്റെ തോളിലേക്ക് കയറി. "എടി കുട്ടി പിശാശ്ശെ തോളിൽ നിന്നു ഇറങ്ങടി... എന്തൊരു wait ആടി നിനക്ക്" "ഈ റിദുവേട്ടൻ എന്താ ഇങ്ങനെ.. നേരത്തെ ഇങ്ങനെ ഒന്നും പറയില്ലാരുന്നല്ലോ ഇപ്പൊ ഞാൻ കുട്ടി പിശാച് ആയി അല്ലെ."(അപ്പു) അപ്പു അവന്റെ തോളിൽ നിന്നിറങ്ങി.ഇല്ലാത്ത സങ്കടം മുഖത്ത് ഫിറ്റ്‌ ചെയ്തു അവൾ റിദുവിനെ നോക്കി. "അല്ലേലും ഇപ്പൊ എനിക്ക് മനസ്സിലാവുന്നുണ്ട് ഏട്ടന് പല മാറ്റങ്ങളും വന്നു. ആര് കാരണം എന്നൊക്കെ അറിയാം.

"(അപ്പു) "ദേ അപ്പു നീ എന്തുവാ ഈ പറഞ്ഞു വരുന്നത്. ഇനിയും ഇവനെ കൊണ്ട് വഴക്ക് ഉണ്ടാക്കിക്കണോ നിനക്ക്"(നീരവ്) "ഞാൻ കാരണം ആരും ആരോടും വഴക്ക് ഒന്നും ഉണ്ടാക്കേണ്ട. ഞാൻ പോകുന്നു"(അപ്പു) "ഏയ്‌ നിൽക്ക് അപ്പു. സോറി ഞാൻ അങ്ങനെ പറഞ്ഞതിന്. നീ വാ രാവിലെ ക്ലാസ്സിൽ കേറണ്ട. വാ നമുക്ക് ഗ്രൗണ്ടിൽ പോകാം. വാ നീരവേ" "ഡാ ഇവൾ സെക്കന്റ്‌ ഇയർ ആണ്. വെറുതെ ഇവളെയും വിളിച്ചോണ്ട് പോകണ്ട. ആരേലും പണി തന്നാൽ അറിയില്ല"(നീരവ്) "പിന്നെ പണി തന്നു.ഇപ്പൊ അവിടെയും ഇവിടെയും നോക്കണം എത്ര എണ്ണം പുറത്തു ഉണ്ടാകും എന്ന് അപ്പൊ കാണാം. നീ വാടേയ് ഇങ്ങോട്ട്" റിദു അപ്പുനെയും നീരവിനെയും കൂട്ടി ഗ്രൗണ്ടിലേക്ക് പോയി. ഈ സമയം ഇതെല്ലാം കണ്ടു ദേഷ്യത്തിൽ നിൽക്കുകയാണ് ദേവൂ. "ആ അപ്പു നാശം വന്നു എല്ലാം നശിപ്പിച്ചു. അവൾക്ക് ഇപ്പൊഴാണോ വരാൻ കണ്ട നേരം. ശോ ഇത്രേം നേരം ഇവൾ എവിടെ പോയി കിടക്കുവരുന്നു സമയം കണ്ടു വന്നു മുന്നിൽ ചാടിയത് കണ്ടില്ലേ. അതും ആ റിദുവേട്ടനോട് എന്തൊരു അഭിനയം ആണ് അവൾ.ഓസ്ക്കാർ കൊടുക്കണം അവൾക്ക്"(ദേവൂ) "പോട്ടെ ദേവൂ... പാവം അല്ലെ അപ്പു നമുക്ക് വിട്ടേക്കാം എന്ന് ഞാൻ പറയില്ല. ആ കൊപ്പു ഒറ്റ ഒരുത്തി കാരണം ഉള്ള ചാൻസ് പോയി. വെറുതെ ക്ലാസ്സും മിസ്സ്‌ ആയി"(കിച്ചു) "അല്ലേൽ ആ ക്ലാസ്സിൽ കേറിയാൽ ഇത്രക്ക് നന്നായി പഠിക്കുന്ന ഒരു ചെക്കൻ. ഒന്ന് പോ കിച്ചു നീ."(ലിനു)

"അതെ ഏതായാലും ക്ലാസ്സ്‌ മിസ്സ്‌ ആയി. നമുക്ക് കാന്റീനിലേക്ക് വിട്ടാലോ"(ദേവൂ) "മ്മ് അതെ വാ"(കിച്ചു) "അല്ല ഇന്ന് നമുക്ക് കിച്ചു ചെലവ്‌ ചെയ്യട്ടെ"(ലിനു) "ഞാനോ... എന്തിന്റെ പേരിൽ"(കിച്ചു) "ഇത്രെയും ദിവസം ഞങ്ങളെ ഇട്ട് വേദനിപ്പിച്ചതിനു ഒരു ശിക്ഷ.. അപ്പൊ വാ മക്കൾസ്. കിച്ചുട്ടന്റെ വക ഇന്ന് നമുക്ക് സ്പെഷ്യൽ ആയി എന്തെങ്കിലും വാങ്ങി തരണം"(അമ്മു) "മ്മ് അതെ അതെ"(ദേവൂ) "നിങ്ങൾ പൊക്കോ.. ഞാൻ വരുന്നില്ല".. "അതെന്താ മിതു നിനക്ക് വന്നാൽ"(കിച്ചു) "ഏയ്‌ ഒരു തലവേദന പോലെ ഞാൻ ലൈബ്രറിയിൽ ഉണ്ടാകും. നിങ്ങൾ പോയിട്ട് വാ" "അതൊന്നും വേണ്ട. ഇങ്ങോട്ട് വാ പെണ്ണെ. ഇല്ലെങ്കിൽ ഞാൻ തൂക്കി എടുത്തു കൊണ്ട് പോകും"(കിച്ചു) കിച്ചു പറഞ്ഞതും പിന്നെ മറുത്തൊന്നും പറയാതെ മിതുവും അവരുടെ കൂടെ പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "ഹായ് ഞാൻ രാഹുൽ... തന്റെ നെയിം എന്താ" "ഹർഷിത്." ക്ലാസ്സിൽ എത്തിയ റിഷിയെ പരിചയപെടുവാണ് അവന്റെ ക്ലാസ്സിലെ തന്നെ സ്റ്റുഡന്റ് ആയ രാഹുൽ "എന്താ ഇത്രേം ദിവസം കാണാഞ്ഞത്"(രാഹുൽ) "അത് വരാൻ തോന്നിയില്ല"(റിഷി) "അന്ന് അടി ഉണ്ടാക്കി പോയതല്ലേ ഞാൻ ഓർത്തു ഇനി പ്രിൻസി സസ്‌പെൻഷൻ തന്നെന്നു" "നിനക്ക് ഇപ്പൊ ഞാൻ സസ്‌പെൻഷനിൽ ആകാത്തതിന്റെ വിഷമം ആണോടാ" "ഏയ്‌ സോറി.. ഹർഷിത്.. ഞാൻ വെറുതെ ചോദിച്ചതാ.. ഇവിടെ വന്നപ്പോൾ തൊട്ട് ഫ്രണ്ട്സ് ഒക്കെ കുറവാണ്.

ഫസ്റ്റ് ഇയർ ആയത് കൊണ്ട് തന്നെ സീനിയർസിന്റെ അടുത്ത് ഒറ്റക്ക് പോകാനും ഒരു മടി ആണ്. അതാ ഞാൻ തന്നോട് കൂട്ട് കൂടലോ എന്ന് കരുതി മിണ്ടാൻ വന്നത്" "എന്റെ അടുത്ത് കൂടുതൽ കൂട്ട് കൂടാതിരിക്കുന്നതാണ് നിനക്ക് നല്ലത്. പിന്നെ നിന്റെ വീട്ടുകാർ എന്റെ കൂടെ കൂടി നീ വഴി തെറ്റി പോയി എന്ന് പറയരുത്. അത് കൊണ്ട് ഞാൻ പറഞ്ഞതാണ്." "ഏയ്‌ ഈ വഴി പോകരുത് എന്ന് നമുക്ക് തോന്നിയാൽ പിന്നെ പോകരുത് പോയി ഒന്ന് നോക്കാം എന്ന് തോന്നി പോയി കഴിഞ്ഞാൽ പിന്നെ തിരികെ വരാനും പ്രയാസം ആകും. പിന്നെ നല്ല കൂട്ടുകാർ കൂടെ കൂടിയാൽ വഴി തെറ്റി പോകുന്ന കൂട്ടുകാരെ നേർ വഴിക്ക് കൊണ്ട് വരാനും കഴിയും" "എന്ന് കരുതി നീ എന്നെ നന്നാക്കാൻ ഒന്നും വരണ്ട" "നിർത്ത് നമ്മൾ തമ്മിൽ ഒരു തർക്കം വേണ്ട.. നിനക്ക് എന്റെ ഫ്രണ്ട് ആയിക്കൂടെ ഹർഷിത്" "ok ഫ്രണ്ട്സ്.. പിന്നെ ഹർഷിത് എന്ന് വിളിച്ചു ബുദ്ധിമുട്ടണ്ട.. റിഷി എന്ന് വിളിച്ചോളൂ" "ok റിഷിയുടെ ഏട്ടൻ ആണല്ലേ റിദു." "മ്മ് അതെന്നു പറയാം. അവന്റെ കാര്യം ഒന്നും എന്നോട് ചോദിക്കേണ്ട. ഇപ്പൊ ക്ലാസ്സ്‌ തുടങ്ങുമോ" "മ്മ് തുടങ്ങും എന്താ" "ഞാൻ പോകുവാ പിന്നെ കേറാം ക്ലാസ്സിൽ" "ഏയ്‌ നീ എവിടെ പോകുന്നു. നീ ഇപ്പൊ എങ്ങും പോകണ്ട. ഒന്ന് ക്ലാസ്സിൽ വന്നു തുടങ്ങിയതേ ഉള്ളു അതിന് മുൻപേ ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ നോക്കുന്നോ.

ഇവിടെ ഇരിക്ക്" "നീ വിട് രാഹുൽ.. ഞാൻ പിന്നെ വന്നോളാം" "വേണ്ട നീ പോകണ്ട. ഇവിടെ ഇരിക്ക്. നിന്നെ ഞാൻ വിടില്ല" രാഹുലിന്റെ നിർബന്ധം മൂലം പിന്നെ അവനു പോകാൻ തോന്നിയില്ല അവൻ ക്ലാസ്സിൽ തന്നെ ഇരുന്നു ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "ഡാ.. എല്ലാം കൊണ്ടും എല്ലായിടത്തും നമ്മൾ തോൽക്കുവാണല്ലോ"(ബാലു) "തോൽവികൾ എന്നും ഏറ്റു വാങ്ങുന്നവൻ ആണ് ഈ നിരഞ്ജൻ എന്ന് നിങ്ങൾ കരുതണ്ട. ഒരു വിജയം എനിക്കും ഉണ്ടാകും. "ശത്രുക്കൾ കൂടി കൊണ്ടിരിക്കുന്നു. റിദുവിനെ കൂടാതെ ഇപ്പൊ ആ മിതു"(രോഹിത്) "അവൾ എന്നെ എന്തോ ചെയ്യാൻ ആണ്. ഒരു പീറപെണ്ണ് വിചാരിച്ചാൽ എന്നെ ഒന്നും ചെയ്യില്ല. നിങ്ങൾ നോക്കിക്കോ അവൾക്കിട്ട് ഞാൻ നല്ലൊരു പണി കൊടുക്കും" "അതേടാ കൊടുക്കണം. ഞങ്ങൾ ഉണ്ട് കൂടെ"(ബാലു) അത് കേട്ട് അവന്റെ ചുണ്ടിൽ മിതുവിനോട് ഉള്ള പരിഹാസചിരി വിടർന്നു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"എന്റെ പോക്കറ്റ് കാലി ആക്കിയല്ലോ മക്കളെ നിങ്ങൾ.. ഞാൻ ഇനി വൈകിട്ട് എങ്ങനെ വീട്ടിൽ പോകും"(കിച്ചു) "അതിനുള്ള പൈസ നിന്റെ കയ്യിൽ ഇല്ലേ"(അമ്മു) "ഡീ എനിക്ക് വീട്ടിൽ മാത്രം അല്ല പോകേണ്ടത്. വീട്ടിൽ പോകും മുൻപ് ആ ഫ്രണ്ടിനെ കാണാൻ ഹോസ്പിറ്റലിൽ പോകണം"(കിച്ചു) "നീ വിഷമിക്കണ്ട. അതിനുള്ള ബസ് ചാർജ് ഞാൻ തന്നോളം പോരെ"(ദേവൂ) "മ്മ് മതി..പിന്നെ അമ്മുന് നീരവേട്ടൻ സെറ്റ് ആകുമ്പോൾ അമ്മു ചെലവ്‌ തരണം കേട്ടോ"(കിച്ചു) "ഓ അതൊക്കെ അപ്പോഴല്ലേ നിങ്ങൾ വാ"(അമ്മു) "വാ അടുത്ത ഹൗർ ക്ലാസ്സിൽ എങ്കിലും കയറണം. അല്ല മിതു എങ്ങോട്ട് പോയി. ഇപ്പൊ വരാം എന്ന് പറഞ്ഞു പോയതല്ലേ"(കിച്ചു) "അവൾ ലൈബ്രറിയിൽ കാണും നമുക്ക് അങ്ങോട്ടേക്ക് പോകാം"(ലിനു) അവർ മിതുവിനെ നോക്കി ലൈബ്രറിയിലേക്ക് പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ലൈബ്രറിയിൽ വായിക്കാൻ ഉള്ള ബുക്സ് ഒക്കെ നോക്കുക ആയിരുന്നു മിതു.ക്ലാസ്സ്‌ തുടങ്ങാൻ ടൈം ആയതു കൊണ്ട് അവൾ ഉച്ചക്ക് വരാം എന്ന് കരുതി അവിടെ നിന്നു പുറത്തേക്ക് ഇറങ്ങി. വാതിൽ പടിയിൽ ചവിട്ടി പുറത്തേക്ക് ഇറങ്ങിയതും അവളുടെ ഷാളിന്റെ അറ്റത്തു ചവിട്ടി അവൾക്ക് ബാലൻസ് കിട്ടാതെ താഴേക്ക് വീഴാൻ പോയി.വീണു എന്ന് കരുതി കണ്ണുകൾ തുറന്നതും അവൾ ഒരാളുടെ കൈകളിൽ സുരക്ഷിത ആയിരുന്നു. അവൾ ആ കൈകളിലേക്ക് നോക്കി അയാളുടെ മുഖത്തേക്ക് നോക്കിയതും അവളുടെ മുഖം അമ്പരന്നു.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story