അഗ്നിസാക്ഷി: ഭാഗം 14

agnisakshi

എഴുത്തുകാരി: MALU

മിതു നോക്കിയതും അവൻ അവളെ ഉഴിഞ്ഞു ഒന്ന് നോക്കി അവൾ വെറുപ്പോടെ അവന്റെ കയ്യിൽ നിന്നു കുതറി മാറാൻ നോക്കി എങ്കിലും അവൻ അവളെ ബലമായി പിടിച്ചു. "വിട് എന്നെ തന്നോട് ആരാ എന്നെ പിടിക്കാൻ പറഞ്ഞെ." "ഇല്ലായിരുന്നെങ്കിൽ നടു തല്ലി വീണേനെ" "ഞാൻ വീണാൽ തനിക്കെന്താ.. എന്നെ വിട്... എന്ത്‌ അർഹത ഉണ്ടായിട്ടാ ഇയാൾ എന്റെ ദേഹത്തു തൊട്ടത്" "അതിന് അർഹത ഒക്കെ നോക്കണോ. വീഴാൻ പോയി പിടിച്ചു. അത്രേ ഉള്ളു" "എങ്കിൽ വിടടോ എന്നെ" "അങ്ങനെ പറയാതെ മോളെ" "ഡോ വിടാൻ അല്ലെ പറഞ്ഞെ" "കിടന്നു പിടക്കാതെടി.. ഓ നീ റിദുവിന്റെ പ്രോപ്പർട്ടി അല്ലെ. അപ്പൊ ഞങ്ങൾക്ക് ഒക്കെ നിന്നെ തൊടാൻ കഴിയുമോ എന്നൊന്നും നോക്കട്ടെ..". "ച്ചീ... വിടടാ വൃത്തികെട്ടവനെ...." "വൃത്തികെട്ടവൻ നിന്റെ മറ്റവൻ" നിരഞ്ജൻ പറഞ്ഞു കഴിഞ്ഞതും അപ്പൊ തന്നെ ഒരു സ്വരം അവിടെ പ്രതിധ്വനിച്ചു. "വിടടാ...... അവളെ.........." ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കിയതും കത്തുന്ന പകയോടെ നിൽക്കുകയാണ് റിദു. ഇത് കണ്ടതും നിരഞ്ജൻ മിതുവിന്റെ മേൽ ഉള്ള പിടി ഒന്നുടെ മുറുക്കി. "ആഹാ വന്നല്ലോടി നിന്റെ മറ്റവൻ.. അല്ലെങ്കിലും ഇവിടെ ഏത് പെണ്ണിന്റെ എടുത്തു പോയാലും ഈ നാശം പിടിച്ചവൻ അവിടെ ഉണ്ടാകും.

ഇപ്പൊ നിന്നെ രക്ഷിക്കാൻ ദേ വന്നേക്കുന്നു" "നീ എന്നെ വിടുന്നുണ്ടോ" "ഇല്ലെങ്കിൽ" "ഇല്ലെങ്കിൽ റിദുവേട്ടന്റെ കയ്യിൽ നിന്നു വാങ്ങി കൂട്ടിക്കോ" "ഓഹൊ നിനക്ക് അത്രക്ക് അഹങ്കാരമോ.. അവനെ കണ്ടിട്ടാണെങ്കിൽ വേണ്ട മോളെ" അവൻ അവളെ വിടാതെ വീണ്ടും മുറുകെ പിടിച്ചപ്പോഴേക്കും ദേ പോകുന്നു അവൻ താഴേക്ക് (പേടിക്കണ്ട നമ്മുടെ ചെക്കൻ കലിപ്പ് തീർത്തതാ) നിരഞ്ജന്റെ കയ്യിൽ നിന്നു പിടി വിട്ടു താഴക്കു പോകാൻ പോയ മിതുവിനെ റിദു പിടിച്ചു മാറ്റി നിർത്തി. റിദുവിന്റെ ചവിട്ടേറ്റു താഴേക്ക് വീണ നിരഞ്ജൻ ദേഷ്യത്തോടെ അവിടെ നിന്നു എഴുന്നേറ്റു റിദുവിന്റെ അടുത്തേക്ക് വന്നു.. "ഓഹൊ വന്നോ ഞാൻ ഓർത്തു ഡയലോഗ് മാത്രേ ഉള്ളു എന്നു" "നാണമില്ലല്ലോടാ ഇങ്ങനെ ഇരന്നു വാങ്ങാൻ. വിടാൻ പറഞ്ഞപ്പോൾ നീ വീണ്ടും അവളെ കേറി പിടിക്കുന്നോ" "അത് പറയാൻ നിന്റെ ആരാടാ ഇവൾ" "ഇവൾ എന്റെ ആരാണെന്നു നിനക്ക് അന്ന് ഗ്രൗണ്ടിൽ വെച്ചു മനസ്സിലായില്ലേ" "അപ്പൊ ശെരിക്കും കാമുകി ആണ് അല്ലെ" "അതേടാ നിനക്ക് എന്തെങ്കിലും നഷ്ടം ഉണ്ടോ. നിന്നെ പോലെ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ എന്റെ പെണ്ണിന്റെ മേൽ തൊടുന്നത് പോലും അശകുനം ആണ്" "അല്ലേൽ ഞാൻ എന്നും അങ്ങനെ അല്ലെ. നീ എന്നും പെണ്പിള്ളേരുടെ ഹീറോയും.

എല്ലാരേയും രക്ഷിച്ചു രക്ഷിച്ചു ഇതുങ്ങളെ എല്ലാം കൂടി നീ കൊണ്ട് നടക്കുമോ" "അത് നിന്റെ ജോലി ആണ്. ഇവിടെ കുറെ കുരുത്തം കെട്ടവൾമ്മാർ ഉണ്ടല്ലോ. എല്ലാം നിന്റെ പിന്നാലെ അല്ലെ. നീയും അവളുമാരുടെ പിന്നാലെ. പക്ഷെ ഈ റിദു പിന്നലെ നടക്കുകയല്ല അവരുടെ കൂടെ നടക്കുകയാണ് ചെയ്യുന്നത്. എന്റെ പെങ്ങള്മാരെ പോലെ അവരെ ഞാൻ കൊണ്ട് നടക്കുന്നു." "നീ കുറെ നല്ല പിള്ള ചമയണ്ട. നിന്റെ സ്വഭാവം തനി കൂതറ ആണെന്ന് ഒരു നാൾ ഈ കോളേജിൽ ഞാൻ തെളിയിക്കും" "നീ തെളിയിച്ചു കാണിക്കേടാ" "ഡീ... നീ രക്ഷപെട്ടു എന്ന് കരുതണ്ട. ഈ നിരഞ്ജൻ ഒരുത്തിയെ മോഹിച്ചാൽ അവളെയും കൊണ്ടേ പോകൂ. അത് ഓർത്തോ" "നീ പിന്നെയും ഇരുന്നു ഡയലോഗ് അടിക്കാതെ പോടാ" "ഡാ.. " ദേഷ്യം വന്നു നിരഞ്ജൻ വീണ്ടും മിതുവിന്റെ കയ്യിൽ കേറി പിടിച്ചതും റിദു അവന്റെ നടു നോക്കി ഒരു ചവിട്ട് കൂടി വെച്ചു കൊടുത്തു. ദേ കിടക്കുന്നു നിരഞ്ജൻ തലയും കുത്തി സ്റ്റെപ്പിന് താഴെ ഇത് കണ്ടു മിതു പേടിച്ചു ക്ലാസ്സിലേക്ക് പോകാൻ നിന്നതും റിദു അവളുടെ കയ്യും പിടിച്ചു നിരഞ്ജൻ വീണു കിടക്കുന്നിടത്തേക്ക് ചെന്നു. "ദേ ഇവൾ എന്റെ പെണ്ണാണ്. ഇനി നിന്റെ ഒരു നോട്ടം കൊണ്ട് പോലും ഇവളെ വേദനിപ്പിച്ചാൽ അന്ന് നിന്റെ അവസാനം ആയിരിക്കും. കേട്ടോടാ നിരഞ്ജൻ പ്രതാപേ.."

റിദു അതും പറഞ്ഞു മിതുവിന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു. മിതു എന്താ ഇപ്പൊ ഇവിടെ നടന്നേ എന്നറിയാതെ അന്തം വിട്ടു നിന്നപ്പോഴാണ് റിദു അവളുടെ കയ്യും പിടിച്ചു നടന്നത്. അപ്പോഴാണ് മിതുവിന്റെ ഫ്രണ്ട്സ് അങ്ങോട്ടേക്ക് വന്നത്. "ഡെയ് പിള്ളേരെ ഞാൻ സ്വപ്നം കാണുന്നതാണോ"(ദേവൂ) "എന്താടി"(കിച്ചു) "നിങ്ങൾ മുന്നോട്ട് നോക്ക് പിള്ളേരെ"(ദേവൂ) ദേവൂ പറഞ്ഞതും അമ്മുവും ലിനുവും കിച്ചുവും അങ്ങോട്ടേക്ക് നോക്കി. അവരുടെ കണ്ണ് തള്ളി പോയി. "അല്ലടി നമ്മൾ മൊത്തത്തിൽ സ്വപ്നം കാണുകയാണെന്നാ തോന്നണേ. ഒരു പെണ്ണിനോട് പോലും മിണ്ടാൻ തോന്നാത്ത അങ്ങേര് ദേ നമ്മുടെ മിതുവിന്റെ കയ്യും പിടിച്ചു വരുന്നു. എന്തുവാ ഇതൊക്കെ"(കിച്ചു) "അതാ എനിക്കും മനസ്സിലാകാത്തെ"(അമ്മു) "ഡെയ് നിങ്ങൾ കാണുന്നത് സ്വപ്നം ഒന്നുമല്ല. സത്യം ആണ്. നമ്മുടെ മിതുവും റിദുവേട്ടനും ആണ് അത്"(ലിനു) റിദു അവരെ കണ്ടതും അവളുടെ കൈ വിട്ടു. "ദേ നിന്നോട് പ്രേമം ഉണ്ടായിട്ട് ഒന്നും അല്ല. നിന്നോട് അവനു ഇത്രക്ക് ദേഷ്യം വന്നത് ഞാൻ കാരണം ആണ്. അത് കൊണ്ടാണ് അവന്റെ മുന്നിൽ അത്രെയും പറഞ്ഞത്. എന്ന് കരുതി പ്രേമം കോപ്പ് എന്നൊക്കെ പറഞ്ഞു എന്റെ അടുത്തേക്ക് വന്നേക്കല്ല് ചവിട്ടി കൂട്ടും ഞാൻ" "അല്ലേലും നിങ്ങളെ പ്രേമിക്കാൻ എന്റെ പട്ടി വരും"

"ഡീ...." "എന്താ" "പെണ്ണായാൽ അടങ്ങി ഒതുങ്ങി നടക്കണമെടി.. അല്ലാതെ അവന്റെ മുന്നിൽ പോയി വീഴുക അല്ല വേണ്ടത്" "ഞാൻ അല്ല അടങ്ങി ഒതുങ്ങി നടക്കാഞ്ഞത്. ആ വാതിൽ പടി ആണ് കാരണം. ഞാൻ അറിഞ്ഞോ അവൻ അവിടെ വരും എന്ന്" "ഓ അറിഞ്ഞിരുന്നേൽ നീ അങ്ങ് വീഴില്ലാരുന്നു. ഒന്ന് പോടീ.." "നിങ്ങൾ ഒന്ന് പോയെ വെറുതെ അടി ഉണ്ടാക്കാൻ ആയിട്ട്" അവൾ പുച്ഛത്തോടെ നോക്കിയതും റിദു കലിപ്പിൽ അവളെ ഒന്ന് നോക്കി അവിടെ നിന്നു പോയി. അപ്പോഴേക്കും ദേവൂവും അമ്മുവും ഒക്കെ അവളുടെ അടുത്തേക്ക് വന്നു "എന്നാലും എന്റെ മിതു അങ്ങേരെ നീ എങ്ങനെ കുപ്പിയിൽ ആക്കി"(കിച്ചു) "എന്ത്‌" "നീ കൂടുതൽ ഒളിക്കാൻ നോക്കണ്ട. ഞങ്ങൾ കണ്ടു"(അമ്മു) "എന്ത് കണ്ടു എന്ന്" "റിദുവേട്ടൻ നിന്റെ കൈ പിടിച്ചു വരുന്നത്"(ദേവൂ) "അതാണോ. അത് നിങ്ങൾ വിചാരിക്കും പോലെ ഒന്നുമില്ല" "വേണ്ട നീ കിടന്നു ഉരുളണ്ട. എന്തൊക്കെ ആയിരുന്നു അങ്ങേര്. പെണ്ണിനോട് മിണ്ടില്ല. അങ്ങേരുടെ ഒരു കൊപ്പു മാത്രം. എന്നിട്ട് ഇപ്പൊ ഞങ്ങളുടെ കൊച്ചിനെ വളച്ചെടുത്തു"(ദേവൂ) "അതെ അതെ"(ലിനു) "ദേ പിള്ളേരെ വെറുതെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കരുത്. അങ്ങേര് ആ നിരഞ്ജന്റെ കയ്യിന്നു എന്നെ രക്ഷിച്ചു കൊണ്ട് വന്നതാ" "നിരഞ്ജന്റെ കയ്യിൽ നിന്നോ"(ദേവൂ) "അതെ" മിതു നടന്നതെല്ലാം പറഞ്ഞു. ഇത് കേട്ടു കിച്ചു ചിരിക്കാൻ തുടങ്ങി

"ഡാ കിച്ചു ചിരിക്കാൻ മാത്രം ഞാൻ ഇപ്പൊ ഇവിടെ കോമഡി ഒന്നും പറഞ്ഞില്ല" "അല്ല മിതു വില്ലന്റെ കയ്യിൽ നിന്നു നായികയെ രക്ഷിക്കുന്ന നായകൻ. ഒരു നിമിഷം ഞാൻ നിന്റെയും റിദുവേട്ടന്റെയും കാര്യം ഒന്ന് ആലോചിച്ചു നോക്കിയതാ"(കിച്ചു) "നീ കൂടുതൽ ആലോചിച്ചു നോക്കണ്ട.." "കിച്ചു പറഞ്ഞതിലും കാര്യം ഉണ്ട്. റിദുവിനു ചെറിയ ഒരു ആട്ടം ഉണ്ട്"(ദേവൂ) "ദേ ദേവൂ.. ഇപ്പൊ ആ റിദു പറഞ്ഞിട്ട് പോയതാ അയാളുടെ പിന്നാലെ ഇതിന്റെ പേരും പറഞ്ഞു പ്രേമിക്കാൻ നടക്കല്ലെന്നു. നീ ഒക്കെ കൂടി ഓരോന്നു പറഞ്ഞു ഉണ്ടാക്കി എന്നെ തല്ല് കൊള്ളിക്കുമോ" "ഏയ്‌ ഇല്ല മിതു. നമുക്ക് നോക്കാം. ഇത് എവിടെ വരെ പോകുമെന്ന്. നമുക്ക് ക്ലാസ്സിൽ പോകാം. ആ നിരഞ്ജന് കുറച്ചു കൂടി കൊടുക്കാരുന്നു. ഹാ സാരമില്ല. ഇനിയും വാങ്ങി കൂട്ടാൻ ഉള്ളതാ റിദുവേട്ടന്റെ കയ്യിൽ നിന്നു അവനു"(ദേവൂ) അവർ ഓരോന്ന് പറഞ്ഞു ക്ലാസ്സിലേക്ക് പോയി. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു പതിവ് പോലെ അവർ വീട്ടിലേക്ക് പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാത്രി കിടക്കാൻ നേരം ആണ് മിതുവിന്റെ അടുത്തേക്ക് മാധവൻ വന്നത്. "മോളെ" "എന്താ അച്ഛേ" "മിത്ര മോൾക്ക് കുറച്ചു മാറ്റങ്ങൾ ഒക്കെ വന്നു തുടങ്ങി. ഇന്ന് തനിയെ ഫുഡ്‌ ഒക്കെ എടുത്തു കഴിച്ചു.

എന്നോട് സംസാരിക്കുകയും ചെയ്തു" "ആണോ" "അതെ മോളെ" "നല്ല കാര്യം. വേഗം തന്നെ അവൾ പഴയ മിത്ര ആകട്ടെ" "പക്ഷെ മോളെ... അവൾ മോളെ സൂക്ഷിക്കണം. മോള് കാരണം അച്ഛ കരയേണ്ടി വരും എന്നൊക്കെ എന്നോട് പറഞ്ഞു" "ഞാൻ കാരണമോ" "അതെ" "ഞാൻ അതിന് അച്ഛയെ എപ്പോഴാ വേദനിപ്പിച്ചിട്ടുള്ളത്. അച്ഛേടെ മിതു അങ്ങനെ ചെയ്യും എന്ന് തോന്നുന്നുണ്ടോ" "ഇല്ല മോളെ... എനിക്കറിയില്ലേ എന്റെ മിതു മോളെ." "അച്ഛക്ക് ഞാൻ വാക്ക് തരുന്നു. അച്ഛേടെ മോള് കാരണം അച്ഛക്ക് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല" "അത് കേട്ടാൽ മതി അച്ഛക്ക്. മോള് കിടന്നോ. നാളെ കൂടി കോളേജിൽ പോകണ്ടേ" "ഹാ പോണം അച്ഛേ.. എന്ന ശരി ഗുഡ് നൈറ്റ്‌" "മ്മ് ഗുഡ് നൈറ്റ്‌ മോളെ" അച്ഛൻ വാത്സല്യത്തോടെ അവളുടെ നെറുകയിൽ ചുംബിച്ചു പുറത്തേക്ക് ഇറങ്ങി. മിതു കിടന്നെങ്കിലും അവളുടെ ഉള്ളിൽ മിത്ര അച്ഛനോട് പറഞ്ഞ കാര്യം ആയിരുന്നു. "എന്നാലും മിതു എന്താ അങ്ങനെ പറഞ്ഞെ.. ഇവൾക്ക് എന്താ സംഭവിച്ചത്. ഏതായാലും അവളെ ഒന്ന് ശ്രേദ്ധിച്ചേ മതിയാകൂ" പതിയെ അവൾ ഉറക്കത്തിലേക്ക് വീണു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"അവൻ കിടന്നോ അമ്മേ" "മ്മ് കിടന്നു.. കോളേജിൽ നിന്നു എത്തിയപ്പോൾ മുതൽ റൂമിൽ ഉണ്ട്. ഇന്ന് പുറത്തേക്ക് എങ്ങും പോയില്ല" "മ്മ് ഞാൻ ഉറങ്ങാൻ പോകുവാ. അമ്മ ഫുഡ്‌ കഴിച്ചോ" "മ്മ് കഴിച്ചു. നീ ഉറങ്ങിക്കോ. നാളെ കോളേജിൽ പോകണ്ടേ" "മ്മ് ശരി അമ്മേ" റിദു റൂമിലേക്ക് കയറി എങ്കിലും അവൻ കിടക്കാതെ ബാൽക്കണിയിൽ പോയി നിന്നു. ഇന്ന് നടന്ന സംഭവങ്ങൾ അവന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. അവസാനം അതൊരു പുഞ്ചിരി ആയി അവന്റെ ചുണ്ടിൽ വിരിഞ്ഞു "എന്തായിരിക്കും അവളെ കണ്ട നാൾ തൊട്ട് അവളെ മറക്കാൻ ശ്രേമിച്ചാലും മനസ്സിൽ തന്നെ അവളുടെ മുഖം വീണ്ടും വീണ്ടും വരുകയാണ്. വീണ്ടും വീണ്ടും അവളെ രക്ഷിക്കാനും അവളെ കാണാനും മനസ്സ് വെമ്പുന്നു. ഒരു പെണ്ണിനേയും സ്നേഹിക്കാൻ കഴിയാത്ത എനിക്ക് ഇതെന്താ സംഭവിച്ചത്." ഓരോന്ന് ആലോചിച്ചു അവൻ ബെഡിൽ പോയി കിടന്നു "വേണ്ട.. അവളോട്‌ തോന്നുന്ന ഈ ആകർഷണം മാറ്റി എടുത്തേ മതിയാകൂ. പെണ്ണാണ് ചതിക്കും. എന്റെ റിഷിയെ പോലെ മനസ്സ് നീറി ജീവിക്കാൻ എനിക്ക് ആവില്ല.

ഇന്ന് ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് എന്റെ അമ്മയെയും അപ്പുനെയും ആണ്. അത് മതി.. വേറെ ആരും വേണ്ട എനിക്ക്" ഓരോന്ന് സ്വയം പറഞ്ഞു അവൻ ഉറക്കത്തിലേക്ക് ആണ്ടു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨✨️✨️✨️✨️✨ രാവിലെ നേരത്തെ ഉണർന്നു പതിവ് പോലെ ജോലികൾ എല്ലാം തീർത്തു മിതു കോളേജിൽ പോകാൻ റെഡി ആയി. ബസ് സ്റ്റോപ്പിൽ എത്തി അമ്മുനെയും കൂട്ടി മിതു പുറപ്പെട്ടു. കോളേജിൽ എത്തിയതും ദേവൂനെയും ലിനുവിനെയും കണ്ടു അവർ അങ്ങോട്ടേക്ക് ചെന്നു. എന്നാൽ അവരുടെ മുഖത്തെ ടെൻഷൻ കണ്ടു മിതുവും അമ്മുവും ഒന്നുമറിയാതെ പരസ്പരം നോക്കി. മിതു അവരെ കൂട്ടി കോളേജ് ഗേറ്റ് കടന്നു അകത്തേക്ക് കയറിയതും അവിടെ ഉള്ളത് കണ്ടു മിതുവിന് ശരീരം തളരുന്നത് പോലെ തോന്നി. അവൾ അമ്മുവിന്റെ കയ്യിൽ മുറുകെ പിടിച്ചു......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story