അഗ്നിസാക്ഷി: ഭാഗം 15

agnisakshi

എഴുത്തുകാരി: MALU

"മിതു.. ഇത് ഇതെന്താ ഇത്"(അമ്മു) "എനിക്ക് അറിയില്ല അമ്മു.. ഈ pic ഇത് എങ്ങനെ ഇവിടെ വന്നു" "pic മാത്രമോ. ഇങ്ങനെ അനാവശ്യ വാക്കുകൾ ഒക്കെ എഴുതി വെക്കാൻ മാത്രം ഇന്നലെ എന്താ സംഭവിച്ചേ. നീ വീഴാൻ പോയപ്പോൾ അവൻ നിന്നെ കേറി പിടിച്ചു. അതിനാണോ ഇത്രേം മോശമായി... ഛേ"(ദേവൂ) "എന്നാലും ആരായിരിക്കും ഈ പണി കാണിച്ചത്. ആരായാലും വെറുതെ വിടരുത്"(ലിനു) "ഇതിപ്പോ ആരാണെന്നു അറിയുന്നതിനേക്കാൾ മുൻപ് ഇതെല്ലാം കളയാൻ നോക്ക്. ഇല്ലെങ്കിൽ എല്ലാം കൂടി ഇനി മിതുനെ വെറുതെ വിടില്ല"(അമ്മു) "എത്ര എന്ന് വെച്ചാ കളയുക. എവിടെ നോക്കിയാലും ഉണ്ടല്ലോ"(ദേവൂ) അപ്പോഴാണ് റിദുവും ഗ്യാങ്ങും എത്തിയത്. റിദു മിതുവിനെ നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു.അവളെ നോക്കിയപ്പോഴാണ് അവൻ ആ മതിലിലും ചുമരിലും ഒട്ടിച്ചിരിക്കുന്ന pic ഒക്കെ കണ്ടത്. അതിലെ ക്യാപ്ഷൻ വായിച്ചതും അവന്റെ മുഖം വലിഞ്ഞു മുറുകി. "എന്നാലും റിദുവേട്ടാ... ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. എന്തിനാ.. എന്തിനാ വെറുതെ ഞങ്ങളുടെ പാവം മിതുനെ ആ നിരഞ്ജന്റെ വലയിൽ കുരുക്കിയത്. വന്ന നാൾ തൊട്ട് ഈ കോളേജിൽ ഒരു സമാധാനം ഇവൾക്ക് കിട്ടിയിട്ടില്ല. ഏട്ടൻ കാരണം നിരഞ്ജന് ഇവളോടുള്ള പക.

അതിന് പുറമെ അപ്പുന്റെ പ്രശ്നം പറഞ്ഞുള്ള ഏട്ടന്റെ ഉപദ്രവം.എല്ലാം കൂടി സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ ഏട്ടാ..."(ദേവൂ) "അതിന് ഞാൻ എന്ത്‌ ചെയ്തു എന്നാ നീയൊക്കെ കൂടി പറയുന്നത്" "ഏട്ടൻ ഇനി ഒരു ഉപകാരം കൂടി ഇവൾക്ക് ചെയ്തു കൊടുക്ക്‌. ഇവളെ ഒന്ന് കൊന്നു കൊടുക്ക്. ഇങ്ങനെ ഇട്ട് എല്ലാരും വട്ടു തട്ടുന്നതിനേക്കാൾ ഭേദം അതാണ്"(അമ്മു) അപ്പോഴാണ് കിച്ചു അങ്ങോട്ടേക്ക് വന്നത്. എല്ലാം കണ്ടപ്പോൾ അവനു കാര്യം മനസ്സിലായി. അവന്റെ മുഖം ദേഷ്യം കൊണ്ട് വിറച്ചു. "ആരാ..... ആരാ ഇങ്ങനെ ചെയ്തത്" റിദുവും ഗ്യാങ്ങും അവിടെ നിൽക്കുന്നത് അവൻ ശ്രെദ്ധിക്കാതെ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. "ഏതവൻ ആയാലും ഈ കിച്ചു വെറുതെ വിടില്ല." "ഡെയ് കൊച്ചു ചെറുക്കാ നിർത്ത്.. നമുക്ക് പരിഹാരം ഉണ്ടാക്കാം നീ ഇവിടെ ഒന്ന് അടങ്ങി നിൽക്ക്"(നീരവ്) "ഏട്ടന്മാരെ സോറി നിങ്ങൾ നിൽക്കുന്നത് ഞാൻ ശ്രേദ്ധിച്ചില്ല. നിങ്ങൾ തന്നെ നോക്കിക്കേ മിതു എന്ത്‌ തെറ്റ്‌ ചെയ്തിട്ടാ അവൾക്ക് ഇങ്ങനെ"(കിച്ചു) "കിച്ചു നീ വെറുതെ പ്രശ്നം ഉണ്ടാക്കി അവരുടെ ശത്രു ആകാൻ നിൽക്കണ്ട.എനിക്ക് അറിയാം ഇതിനുള്ള പണി കൊടുക്കാൻ" റിദു മിതുവിനെ ഒന്ന് നോക്കിയ ശേഷം അവന്മാരെയും കൂട്ടി അവിടെ എവിടെ ഒക്കെ ഉണ്ടോ ആ pic എല്ലാം വലിച്ചു കീറി കളഞ്ഞു.

"തീർന്നോ"(നീരവ്) "എന്ത്‌" "എടാ ഇത് കൊണ്ട് എല്ലാം തീർന്നു എന്നാണോ നീ കരുതുന്നത്. ഒന്നാതെ എന്തെങ്കിലും കാരണം കിട്ടാൻ കാത്തിരിക്കുവാ പിള്ളേര്.. ഭൂരിഭാഗം പേരും ഇത് കണ്ടു. ഇനി ആ പാവം പെണ്ണിനെ വെറുതെ വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ"(നീരവ്) "ഡാ പക്ഷെ ഞാൻ ഒന്നും അറിഞ്ഞിട്ടില്ല. ഇന്നലെ അവൻ അവളെ താഴെ വീഴാതിരിക്കാൻ വേണ്ടി ആണ് പിടിച്ചത്. പക്ഷെ അപ്പൊ ആ സമയം pic എടുത്തത് ആരാ" "അവന്റെ ഫ്രണ്ട്സ് തന്നെ ആവും അല്ലാതാര്. എന്തായാലും ഇത്രക്ക് വേണ്ടാരുന്നു. ഒരു പെണ്ണല്ലേ അവൾ"(നീരവ്) "അവൻ ഇങ്ങു വരട്ടെ.. അവനെ ഞാൻ വെറുതെ വിടില്ല " "നീ ഇനി എന്ത്‌ ചെയ്യാൻ പോവുകയാണ് റിദു. വെറുതെ പ്രശ്നം ഒന്നും തലയിൽ കയറ്റി വെക്കേണ്ട. നിന്റെ pic അല്ലല്ലോ ആ നിരഞ്ജന്റെയും അവളുടെയും അല്ലെ. നീ പിന്നെ എന്തിനാ വെറുതെ"(വരുൺ) "അതെ വെറുതെ നീ കൂടി പണി വാങ്ങി കൂട്ടണ്ട"(റോഷൻ" "എന്താ ഏട്ടന്മാരെ ഇവിടെ"(അപ്പു) "വന്നോ മേഡം.. (നീരവ്) "എന്താ വന്നത് ഇഷ്ടം ആയില്ലേ"(അപ്പു) "ഓ ആയി.."(നീരവ്) "എന്താ നീരവേട്ടന് ഒരു പുച്ഛം"(അപ്പു) "ഒന്നുമില്ലേ"(നീരവ്) "റിദുവേട്ടാ ഏട്ടൻ അറിഞ്ഞോ അവളുടെ കാര്യം"(അപ്പു) "mm അറിഞ്ഞു" "ഛേ ഇവൾ ഇത്രക്ക് മോശം ആയിരുന്നോ"(അപ്പു) "ദേ അപ്പു നീ ഒരു പെണ്ണാണ് അത് ഓർക്കണം.

കാര്യം അറിയാതെ ഒരു പെണ്ണിനെ കുറ്റപ്പെടുത്തരുത്"(നീരവ്) "പിന്നെ കാര്യം ഒക്കെ ഞാൻ അറിഞ്ഞു. അവൾക്ക് ആ നിരഞ്ജനോട്‌ പ്രേമം ആയിരുന്നു.അത് മനസ്സിൽ വെച്ചോണ്ടാ അന്ന് റിദുവേട്ടൻ പ്രൊപോസൽ ചെയ്തപ്പോൾ തിരിച്ചു അവൾ സമ്മതം പറഞ്ഞത്. അവൾക്ക് പ്രേമിക്കാൻ ഒന്നിനെ ഒന്നും പോരാന്നു തോന്നുന്നു"(അപ്പു) "ഒന്ന് നിർത്തുന്നുണ്ടോ അപ്പു.. ഇവൻ ഒറ്റ ഒരുത്തൻ കാരണമാ ആ നിരഞ്ജന് അവളോട് ദേഷ്യം ഉണ്ടായത്. ദേ കാര്യം അറിയാതെ ആ പെണ്ണിനെ കുറ്റപ്പെടുത്തിയാൽ ഉണ്ടല്ലോ"(നീരവ്) "ഏട്ടന് ഇതെന്താ പറ്റിയത്? ഏട്ടനെയും അവൾ വളച്ചെടുത്തോ"(അപ്പു) "ദേ അപ്പു എന്നെ നീ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. നീ ഇങ്ങനെ ഒക്കെ സംസാരിക്കാൻ എങ്ങനെ പഠിച്ചു അപ്പു"(നീരവ്) "ഇപ്പൊ നിങ്ങൾ കാട്ടി കൂട്ടുന്നത് ഒക്കെ കണ്ടു കൊണ്ട് തന്നെ ആണ് ഞാൻ പറഞ്ഞത്. പിന്നെ ഏട്ടൻ ഈ കാര്യം പറഞ്ഞു ആ നിരഞ്ജനോട് വഴക്ക് ഉണ്ടാക്കാൻ നിൽക്കണ്ട.. ഉണ്ടാക്കിയാൽ സാവിത്രി അമ്മയുടെ നമ്പർ എന്റെ കയ്യിൽ ഉണ്ട്. അമ്മയോട് ഞാൻ വിളിച്ചു പറയും"(അപ്പു) ഇതും പറഞ്ഞു അപ്പു ക്ലാസ്സിലേക്ക് പോയി.

"ഈ പെണ്ണ് എന്താ ഇങ്ങനെ"(നീരവ്) "നീ അവളുടെ കാര്യം വിടാൻ നോക്ക്. ഇപ്പൊ നീ വാ... ആ നിരഞ്ജൻ എവിടെ എന്ന് നോക്കാം.. അവന്റെ ഒരു പോസ്റ്റർ....." റിദുവും അവരും കൂടി നിരഞ്ജനെ തിരയാൻ ആയി അവിടെ നിന്നു നടന്നതും "ഏയ്‌ റിദു"(നിരഞ്ജൻ) "ഡാ......" "വേണ്ട റിദു... വെറുതെ പ്രശ്നം ഒന്നും ഉണ്ടാക്കേണ്ട... ഇനിയും നിനക്ക് അവളെ വേണമെന്ന് തോന്നുന്നുണ്ടോ"(നിരഞ്ജൻ) "അവൾ എന്റെ പെണ്ണാണ് എങ്കിൽ ഞാൻ അവളെ അങ്ങനെ വേണ്ടെന്നു വെക്കില്ലഡാ.. നിന്നെ പോലെ ഒരു ചീവീട് അവളുടെ തലക്ക് ചുറ്റും കുറച്ചു നാൾ കൂവി നടന്നത് കൊണ്ട് നഷ്ടപെടുന്നത് അല്ല അവളുടെ അഭിമാനം." "ഇപ്പോഴും അപ്പൊ സ്ട്രോങ്ങ്‌ ആണോ പ്രേമം"(നിരഞ്ജൻ) "അതേടാ സ്ട്രോങ്ങ്‌ തന്നെയാ.. അവളെ നാണം കെടുത്താൻ നോക്കിയ നിന്നെ അങ്ങനെ വെറുതെ വിടും എന്നു കരുതണ്ട നീ" "ഒന്ന് പോടേയ്... നീ എന്നെ തല്ലി ചതച്ചാലും ശരി.. അവൾക്കും നിനക്കും ഞാൻ പണി തന്നു കൊണ്ടേ ഇരിക്കും "(നിരഞ്ജൻ) "ഡാ..." റിദു അവന്റെ ഷർട്ട്‌ കോളറിൽ കയറി പിടിച്ചതും "നിരഞ്ജ.... നിന്നെ പ്രിൻസി തിരക്കുന്നുണ്ട്..

ഓഫീസ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു"(ബാലു) "അപ്പൊ മോനെ ഇനി എനിക്ക് മാത്രം അല്ല അവൾക്ക് കൂടി ഞാൻ പണി വാങ്ങി കൊടുത്തിട്ട് വരാമേ "(നിരഞ്ജൻ) "നീ അവളെ ഒരു ചുക്കും ചെയ്യില്ലേടാ...ചെയ്താൽ പിന്നെ നീ ഈ റിദു ആരാണെന്നു അറിയും നീ" "ഒന്ന് പോടേയ്"(നിരഞ്ജൻ) നിരഞ്ജൻ പ്രിൻസിയുടെ റൂമിലേക്ക് പോയി "മതി റിദു അവൻ എവിടെ വരെ പോകും എന്ന് അറിയട്ടെ.. നീ വെറുതെ പ്രശ്നം ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട" നിരഞ്ജന് നേരെ ചെല്ലാൻ നിന്ന റിദുവിനെ പിടിച്ചു മാറ്റി നീരവ് പറഞ്ഞു ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഈ സമയം ക്ലാസ്സിൽ ഉള്ള കുട്ടികൾ എല്ലാം മിതുവിനെ മാറി മാറി നോക്കുന്നുണ്ട്. ചിലർക്ക് പരിഹാസം.. ചിലർക്ക് സഹതാപം.. "ഇവറ്റകളുടെ നോട്ടം കണ്ടാൽ എന്തൊക്കെയോ സംഭവിച്ച പോലെയാ"(ദേവൂ) "അല്ലെങ്കിലും സത്യം അറിയുന്നതിനേക്കാൾ ഇവർക്കൊക്കെ ഇഷ്ടം മറ്റുള്ളവർ പറയുന്നത് കേൾക്കാനും അത് വിശ്വസിക്കാനും അല്ലെ"(അമ്മു) "മതി നിർത്ത്... എനിക്ക് എന്നെ വിശ്വാസം ഉണ്ട് അത് മതി..അത് മറ്റുള്ളവരെ ബോധിപ്പിച്ചു നല്ല കുട്ടി ആണെന്നു പറയിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. എന്തിനാ എത്ര നല്ലവൾ ആകാൻ ശ്രേമിച്ചാലും നമ്മളെ കുറിച്ച് ഒരു കുറ്റം എങ്കിലും സമൂഹത്തിൽ ഉള്ളവർ കണ്ടെത്തും..

പിന്നെ എന്തിനാ.. നമ്മൾ നമ്മളായി ജീവിക്കുക അത്രേ ഉള്ളു.. ആ നിരഞ്ജൻ അവനെ പക്ഷെ ഞാൻ വെറുതെ വിടില്ല" "മതി മിതു... ഇനി ഒരു പ്രശ്നം വേണ്ട"(അമ്മു) "മൈത്രെയി പ്രിൻസിപ്പൽ വിളിക്കുന്നു" പ്യുൺ വന്നു പറഞ്ഞപ്പോൾ തന്നെ മിതു അങ്ങോട്ടേക്ക് പോയി. അവിടെ ചെന്നപ്പോൾ അവിടെ നിരഞ്ജൻ ആദ്യം തന്നെ എത്തിയിട്ടുണ്ടാരുന്നു "വരണം മൈത്രേയി... വന്നിട്ട് ഇപ്പൊ എത്ര ദിവസം ആയി" അവൾ അകത്തേക്ക് കയറിയതും പരിഹാസം കലർന്ന രീതിയിൽ പ്രിൻസി അവളോട്‌ ചോദിച്ചു "സാർ... അത്.." "ചോദിച്ചതിന് ആൻസർ പറ...." "1വീക്ക്‌" "അത്ര അല്ലെ ആയിട്ടുള്ളു" "അതെ സാർ.." "ഒരു മാസം പോലും ആയിട്ടില്ല കോളേജിൽ കാല് കുത്തിയിട്ട് അതിന് മുൻപേ ഇവിടെ നിന്നു മൈത്രേയി ഡിസ്സ്മിസ്സ് ഓർഡർ വാങ്ങുമോ" "സാർ ഞാൻ തെറ്റ്‌ ഒന്നും ചെയ്തിട്ടില്ല" "തെറ്റുകൾ ചെയ്യാത്തവർ ആയി ആരുമില്ല മൈത്രേയി... പക്ഷെ ചെയ്യാതിരിക്കാൻ ശ്രെദ്ധിക്കേണ്ടത് നമ്മൾ ആണ്. പല കുട്ടികളോടും ഞാൻ ചോദിച്ചു പലരും പല അഭിപ്രായം ആണ് പറയുന്നത്. ഫ്രഷേഴ്‌സ് day അത് നിങ്ങളുടെ ഒരു കുസൃതി ആയി തോന്നിയിരുന്നുള്ളു. പക്ഷെ ആ കോളേജ് ഗ്രൗണ്ടിൽ എന്തായിരുന്നു നടന്നത്. നിങ്ങൾക്ക് ഒക്കെ തോന്നുന്നത് പോലെ നടത്താൻ ഉള്ളതല്ല ഈ കോളേജ്" "സാർ."(നിരഞ്ജൻ)

"മിസ്റ്റർ നിരഞ്ജൻ.. ഈ കോളേജിന് ഒരു ഇമേജ് ഉണ്ട്. അത് നിന്നെ പോലെ ഉള്ളവർ വന്നു തകർക്കരുത്.." "സാർ... ഞാൻ തെറ്റ്‌ ചെയ്തിട്ടില്ല. അന്ന് നടന്നത് ഞാൻ പറയാം സാർ" "വേണ്ട എനിക്ക് നിങ്ങളുടെ ആരുടെയും വിശദീകരണം ഇനി കേൾക്കണം എന്നില്ല.. ഇനി വീട്ടിൽ നിന്നു പേരെന്റ്സിനെ വിളിച്ചു കൊണ്ട് വന്നിട്ട് ഇനി നിങ്ങൾ ക്ലാസ്സിൽ കയറിയാൽ മതി.." "അതിന് മാത്രം ഇപ്പൊ എന്താ ഉണ്ടായത് സാർ"(റിദു) അപ്പോഴാണ് റിദു അങ്ങോട്ടേക്ക് എത്തിയത് "ഓ നീ വന്നോ നിന്നെ ഞാൻ കാണാൻ ഇരിക്കുകയായിരുന്നു... ഇങ്ങനെ പോയാൽ നീ ഉടനെ സസ്‌പെൻഷൻ ഓർഡർ വാങ്ങും" "അതിന് ഞാൻ എന്താ ചെയ്തേ" "ഒന്നും ചെയ്യണ്ട അടങ്ങി നിന്നാൽ നിനക്ക് കൊള്ളാം" "അത് സാർ... മൈത്രേയി തെറ്റ് ഒന്നും ചെയ്തിട്ടില്ല" "അത് നീ പറഞ്ഞു എന്നെ ബോധ്യപ്പെടുത്തണ്ട.... പിന്നെ നിനക്ക് ഞാൻ കുറച്ചു ഫ്രീഡം തന്നു എന്ന് കരുതി ആർക്കും വേണ്ടി നീ എന്നോട് റെക്കമന്റ് ചെയ്യാൻ വരണ്ട... കേട്ടല്ലോ ക്ലാസ്സിൽ പോ നീ" "അത് സാർ.." "നിന്നോട് പോകാൻ ആണ് പറഞ്ഞത്" റിദു പോയതും പ്രിൻസി അവർക്ക് നേരെ തിരിഞ്ഞു "ഇനി എന്ത്‌ നോക്കി നിൽക്കുവാ.. ക്ലാസ്സിൽ കയറണമെങ്കിൽ വീട്ടിൽ നിന്നു ആള് വരണം. അത് കൊണ്ട് നിങ്ങൾക് വീട്ടിൽ പോകാം. monday വീട്ടിൽ നിന്നു ആളെ കൊണ്ട് വന്നു ക്ലാസ്സിൽ കയറിയാൽ മതി." "ഓക്കേ സാർ.." മിതു പുറത്തേക്ക് ഇറങ്ങിയതും ഒന്നും പറയാതെ നിരഞ്ജനും പുറത്തേക്ക് ഇറങ്ങി

"ഡീ... നിന്റെ വീട്ടുകാർ കൂടി അറിയട്ടെ മോളുടെ കോളേജിലെ പഠിപ്പ്. എനിക്ക് പിന്നെ ക്ലാസ്സിൽ കയറിയാലും ഇല്ലെങ്കിലും ഒന്നുമില്ല. പക്ഷെ മോള് പഠിക്കാൻ വന്നതല്ലേ... ഇനി ഇവിടെ സമാധാനം ആയി പഠിക്കുന്നത് എനിക്ക് ഒന്ന് കാണണം. അപ്പൊ ചെല്ല് വീട്ടിൽ നിന്നു കൊണ്ട് വാ നിന്റെ ഭാഗ്യം കെട്ട അച്ഛനെയും അമ്മയെയും" "നീ ഓർത്തിരുന്നോ നിനക്ക് ഇതിനൊക്കെ ഉള്ളത് ഞാൻ തന്നിരിക്കും".. "ഒന്ന് പോടീ..." നിരഞ്ജൻ പോയതും മിതു ക്ലാസ്സിൽ ചെന്നു ബാഗ് എടുത്തു ഇറങ്ങി.. ദേവൂവും അമ്മുവും ലിനുവും അവളുടെ പുറകെ വിളിച്ചെങ്കിലും അവൾ നിന്നില്ല. "വയ്യാത്ത അച്ഛയോട് ഞാൻ ഇത് എങ്ങനെ പറയും.. പറഞ്ഞാൽ അച്ഛക്ക് ഇത് താങ്ങാൻ കഴിയുമോ.. അച്ഛ വന്നില്ലെങ്കിൽ എങ്ങനെ ഞാൻ ഇനി ക്ലാസ്സിൽ കയറും.. എന്താ ചെയ്യുക ഞാൻ ഈശ്വരാ" അവൾ മനസ്സിൽ ഓരോന്ന് ഓർത്തു കൊണ്ട് കോളേജ് ഗേറ്റ് കടന്നു റോഡിലേക്ക് ഇറങ്ങി... ഒന്നും നോക്കാതെ റോഡ് ക്രോസ്സ് ചെയ്തതും ദൂരെ നിന്നു ബസ് വന്നതും ഒരുമിച്ചു ആയിരുന്നു.. പിന്നെ ഒന്നും അവൾക്ക് ഓർമയില്ല.. കണ്ണുകളിൽ ഇരുട്ട് നിഴലിക്കുന്നത് അവൾ അറിഞ്ഞു......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story