അഗ്നിസാക്ഷി: ഭാഗം 17

agnisakshi

എഴുത്തുകാരി: MALU

"ഹെലോ" "എന്താടി ഫോൺ വിളിച്ചാൽ എടുക്കാത്തെ.." "അത് അമ്മു ഞാൻ.. ഫോൺ സൈലന്റ് ആയിരുന്നു" "മ്മ് ആട്ടെ... നീ ബാഗും എടുത്തു എങ്ങോട്ടേക്കാ ഈ പോയത്" "അത് വീട്ടിലേക്ക്" "ഡീ..... നിനക്ക് ഒന്ന് പറഞ്ഞിട്ട് പോകാല്ലോ മിതു... ഞങ്ങൾ എന്ത്‌ മാത്രം ടെൻഷൻ അടിച്ചു എന്നറിയോ. ഇനി പ്രിൻസി വല്ലതും പറഞ്ഞു അതിന്റെ വിഷമത്തിൽ..." "അതിന്റെ വിഷമത്തിൽ ഞാൻ പോയി ചാകും എന്ന് കരുതിയോ" "പോടീ.. മരപ്പട്ടി... നീ എന്തിനാ വീട്ടിൽ പോയെ പ്രിൻസി എന്താ പറഞ്ഞെ" "അതെ.. monday അച്ഛയെ കൂട്ടി വന്നു സാറിനെ കണ്ടിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്ന് പറഞ്ഞു" "അങ്ങേര് അങ്ങനെ പറഞ്ഞോ..." "മ്മ്" "അയാളുടെ മോന്തക്ക് ഇട്ട് ഒരെണ്ണം കൊടുക്കണം. അല്ലേലും ആ നിരഞ്ജന്റെ കാര്യം വരുമ്പോൾ അങ്ങേരുടെ സ്ഥിരം പരുപാടിയാ ഇത്. വേറെ വല്ലവരും ആയിരുന്നെങ്കിൽ ഇത് ചെയ്ത ആ നിരഞ്ജന് സസ്പെൻഷൻ കൊടുത്തേനെ".

"അവന്റെ വീട്ടിൽ നിന്നും ആള് വരണം എന്ന് പറഞ്ഞിട്ടുണ്ട്" "ബെസ്റ്റ് അവന്റെ വീട്ടിൽ നിന്ന് ആള് വന്നിട്ട് അവനെ ക്ലാസ്സിൽ കയറ്റും എന്നാണോ നിന്റെ വിചാരം. അവൻ monday ക്ലാസ്സിൽ കയറുക തന്നെ ചെയ്യും. അവന്റെ അച്ഛനും അമ്മയും വിദേശത്തു ആണെടി.. പിന്നെ എങ്ങനെ" "അവനു ഗാർഡിയൻ ആരേലും ഉണ്ടാകില്ലേ" "ആര് ഉണ്ടാകാൻ അവന്റെ വീട്ടിൽ വേലക്ക് നിൽക്കുന്ന ആളുകൾ ഉണ്ട് അവർ വരുവോ അവിടെ.. വന്നാൽ ആ പ്രിൻസി ഓടിക്കും.. അവനു സത്യത്തിൽ ചോദിക്കാനും പറയാനും ആരുമില്ലെടി" "പിന്നെ ഞാൻ എന്തിനാ അച്ഛയെ കൊണ്ട് വരുന്നേ" "അതാടി ഞാൻ പറഞ്ഞെ അവനെ ആ പ്രിൻസിക്ക് പേടിയാ.." "എന്നിട്ട് റിദു അവനെ തല്ലുമ്പോൾ എന്താ പ്രിൻസി റിദുവിനെ ഒന്നും പറയാത്തെ" "അങ്ങേർക്ക് റിദുവിനോടും അത് പോലെ തന്നെ നിരഞ്ജനോടും അടുപ്പം ഉണ്ട്.എന്ന് വെച്ചാൽ അവരുടെ പേരെന്റ്സിനോട് അടുപ്പം ഉണ്ട്. അവർക്ക് അതല്ലേ പ്രിൻസി അവരെ ഒന്നും പറയാത്തെ."

"ഓഹൊ അപ്പൊ പിന്നെ ഞാൻ അച്ഛയെ കൊണ്ട് വരണോ" "നീ കൊണ്ട് വരേണ്ടി വരും മിതു കാരണം നിന്റെ എതിർ വശത്തു ഉള്ളത് ആ നിരഞ്ജൻ ആണ്. അത് കൊണ്ട് പ്രിൻസി നിന്നോട് ദേഷ്യം കാണിക്കും. നീ കൊണ്ട് വാ അച്ഛനെ. അച്ഛനെ നമുക്ക് പറഞ്ഞു മനസിലാക്കാം" "എടി അതല്ല അമ്മു... അച്ഛക്ക് സുഖം ഇല്ലാത്തതു ആണ്. ഇത് എന്തെങ്കിലും അറിഞ്ഞാൽ സഹിക്കില്ല പാവം. സ്വന്തം മോളെ കുറിച്ച് അനാവശ്യം പറയുന്നത് കേട്ടാൽ ഏത് അച്ഛൻ ആണ് സഹിക്കുക." "എന്റെ പൊന്നു മിതു.. അതാ പറഞ്ഞെ നീ അച്ഛയെ കൊണ്ട് വരുമ്പോൾ ഞങ്ങൾ പറഞ്ഞു മനസിലാക്കാം കാര്യങ്ങൾ. അത് കഴിഞ്ഞു നീ പ്രിൻസിയുടെ റൂമിൽ കൊണ്ട് പോയാൽ മതി" "എന്നാലും" "ഒരേന്നാലും ഇല്ല.. നിനക്ക് നിന്നെ വിശ്വാസം ഇല്ലേ മിതു പിന്നെന്താ" "മ്മ് നീ പറയും പോലെ.. അവരോടും കൂടി പറയണേ ഞാൻ വീട്ടിൽ വന്നു എന്ന്"

"മിണ്ടരുത് നീ... അവള്മാർ നിന്നെ കൊല്ലും പറഞ്ഞേക്കാം.. ഒരു വാക്ക് പറയാതെ ഇറങ്ങി പോക്ക്.. ശരി monday കാണാം.. പിന്നെ ബ്രേക്ക്‌ time ആണ് അപ്പോൾ കാൾ ചെയ്തതാ... ഇപ്പൊ ക്ലാസ്സ്‌ തുടങ്ങും ഞങ്ങൾ കേറട്ടെ.. ഇനി ആ പ്രിൻസി എങ്ങാനും കണ്ടു കൊണ്ട് വന്നാൽ അങ്ങേർക്ക് വട്ട് ഇളകി ഞങ്ങളെ ഗെറ്റ് ഔട്ട്‌ അടിക്കും അങ്ങനത്തെ മുതലാ അത്.." "മ്മ് ശരി എന്നാൽ" "മ്മ് ok മിതു" "മ്മ് ok ഡാ" അമ്മു കാൾ കട്ട്‌ ആക്കിയതും മിതു ഫോണുമായി അകത്തേക്ക് കയറി.രണ്ടു ദിവസം അവൾ കടയിലേക്ക് പോയില്ല. തലവേദന ആണെന്ന് പറഞ്ഞു വീട്ടിൽ തന്നെ ഇരുന്നു. സൺ‌ഡേ അവൾ കടയിലേക്ക് ചെന്നപ്പോൾ സിദ്ധു തിരക്കിട്ട പണിയിൽ ആയിരുന്നു. "മിതുവേച്ചിയെ..." "എന്താടാ" "ചേച്ചി എന്താ മാവേലി ആവാൻ ശ്രേമിക്കുകയാണോ ഇപ്പൊ ആണ്ടിലൊരിക്കൽ എന്ന പോലെ ആണല്ലോ വരുന്നത്"

"അത്.. സിദ്ധു.." "ഡാ.. മതി മതി കൊച്ചിനെ ഭീഷണിപെടുത്താൻ നീ ആരാണ്." "ദേ വന്നു.. അല്ലേലും സ്വന്തം മോനേക്കാൾ വലുത് അച്ഛന് മിതുവേച്ചി അല്ലെ" "അതേടാ... മോള് എനിക്ക് വലുത് തന്നെ ആണ്.. മോള് ഇവൻ പറയുന്നത് ഒന്നും കേൾക്കാതെ അകത്തേക്ക് ചെല്ല്" ഭാസ്കരൻ പറഞ്ഞതും മിതു അകത്തേക്ക് കയറിയതും സിദ്ധുവും കൂടെ ചെന്നു "ചേച്ചി...." "എന്നാടാ നീ വന്നപ്പോൾ മുതൽ ചേച്ചി വിളി ആണല്ലോ" "അതെ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ" "നീ ആദ്യം ചോദിക്ക് ആദ്യം" "കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ" "ഏയ്‌ ഇല്ലല്ലോ... എന്താ..." "എന്തിനാ മിതുവേച്ചി എന്നോട് കള്ളം പറയണേ ഞാൻ അറിഞ്ഞു" "എന്ത്‌" "ചേച്ചിയും ആ നിരഞ്ജനും തമ്മിൽ ഉള്ള പ്രശ്നം" "ഓ അതോ.. അത് ഒന്നുമില്ല ചെറിയ ഒരു തർക്കം അത്രേ ഉള്ളു"

"തർക്കം മാത്രമേ ഉള്ളോ.. എല്ലാം ഞാൻ അറിഞ്ഞു. ആ നിരഞ്ജനെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ" "മതി മതി നിർത്ത് ആകെ ചുള്ളികമ്പു പോലെയാ ഇരിക്കണേ ഇനി അവന്റെ അടുത്ത് കൂടി ചെന്നു ഉള്ള ശരീരം കേടാക്കേണ്ട" "എന്നെ കണ്ടു കളിയാക്കണ്ട ചേച്ചി... ശോഷിച്ച ശരീരം ആണെന്നെ ഉള്ളു.. ആരോഗ്യം നല്ല പോലെ ഉണ്ട് എനിക്ക്. എന്റെ ഒറ്റ ഇടിക്കു ഉള്ളതെ ഉള്ളു ആ നിരഞ്ജൻ" "നീ ഒന്ന് നിർത്ത് സിദ്ധു... ഇങ്ങനെ തള്ളാതെ" "അല്ല മിതുവേച്ചി.. എന്താ ശരിക്കും പ്രശ്നം" മിതു നടന്നതെല്ലാം സിദ്ധുവിനോട് പറഞ്ഞു "അപ്പൊ അതാണോ കാര്യം". "അതെ" "മാധവമാമയെ എങ്ങനെ കൊണ്ട് പോകും കോളേജിൽ.." "അതാ ഞാനും ആലോചിക്കണേ" "ചേച്ചിക്ക് എന്നാൽ സത്യം അങ്ങ് പറയല്ലാരുന്നോ" "എങ്ങനെ പറയാനാ ആ മിത്ര അവിടെ ഉണ്ട്. എന്തെങ്കിലും പറയും മുൻപ് അവൾ എല്ലാം വളച്ചൊടിച്ചു പറയും. അത് പിന്നെ വഴക്കാവും"

"പിന്നെ എന്ത്‌ ചെയ്യുക ചേച്ചി.. ഏതായാലും കൊണ്ട് പോ മാധവ മാമയെ ഇല്ലെങ്കിൽ ആ പ്രിൻസി ക്ലാസ്സിൽ കയറ്റില്ലല്ലോ" "അതെ കൊണ്ട് പോകണം. വരുന്നിടത്തു വെച്ചു കാണാം അല്ലാതെ എന്താ ചെയ്യുക. ഒരു പിടിയും കിട്ടുന്നില്ല" "ആ നിരഞ്ജനെ കൊണ്ട് ഭയങ്കര ശല്യം ആണ് നാട്ടിലും ഇപ്പൊ കോളേജിലും.. ഇങ്ങനെ ഒരു തെമ്മാടി" "മതി... ആ വിഷയം വിട് നീ.. അതോർക്കുമ്പോൾ എന്തോ പോലെ. പിന്നെ നീ നാളെ അച്ഛയെ കോളേജ് വരെ ഒന്ന് വിടണം. തിരിച്ചു ഞാൻ ഓട്ടോക്ക് പറഞ്ഞു വിട്ടോളം. രാവിലെ ബസിൽ തിരക്ക് ഒക്കെ അല്ലെ പോയാൽ ഒന്നാതെ അച്ഛക്ക് വയ്യാത്തത് അല്ലെ" "ഞാൻ കൊണ്ട് വിട്ടിട്ട് വേഗം ഇങ്ങു തിരികെ വരും ചേച്ചി.. ഒന്നാതെ എനിക്ക് ലൈസൻസ് ഒന്നും ഇല്ലാത്തതാ." "എന്നാ ഞാൻ ഭാസ്കരൻ മാമയോട് പറയാം" "ഞാൻ പറഞ്ഞോളാം വൈകുന്നേരം അച്ഛനോട്. ഇപ്പൊ ചേച്ചി പറയണ്ട. ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തോളാം "

സിദ്ധു പറഞ്ഞിട്ട് പോയതും മിതു വീണ്ടും അവളുടെ പണികളിലേക്ക് തിരിഞ്ഞു. വൈകുന്നേരം അവൾ നേരത്തെ ഇറങ്ങി വീട്ടിലേക്ക് പോയി ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാവിലെ അവൾ നേരത്തെ ഒരുങ്ങി കോളേജിൽ പോകാൻ റെഡി ആയി. അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ബസ് സ്റ്റോപ്പിൽ അമ്മുവിനെ കണ്ടതും അവൾ അവിടേക്ക് ചെന്നു. "അച്ഛൻ എവിടെ" "അച്ഛക്ക് വയ്യാത്തത് അല്ലെ. ബസിൽ തിരക്കിനിടയിലേക്ക് കൊണ്ട് വരണ്ട എന്ന് കരുതി. അച്ഛയെ ഒരാൾ കൊണ്ട് വരും" "ആരു" "ഭാസ്ക്കരൻ മാമയെ അറിയോ. ദാ അവിടെ ബേക്കറി ഷോപ്പ് നടത്തുന്ന" "മ്മ് അറിയാലോ. എന്റെ വീടിന്റെ തൊട്ടപ്പുറത്താ വീട്.. അത് നന്നായി ഏതായാലും.. നീ വാ ബസ് ഇപ്പൊ വരും" ബസിൽ കയറി എങ്കിലും അവളുടെ ചിന്ത മുഴുവൻ ഇന്ന് നടക്കാൻ പോകുന്ന സംഭവങ്ങളെ കുറിച്ച് ആയിരുന്നു. കോളേജ് എത്തിയതും അമ്മുവും മിതുവും അവിടെ ഇറങ്ങി.

അവരെ കാത്തു എന്നത്തേയും പോലെ ദേവൂവും ലിനുവും കിച്ചുവും കാത്തു നിൽപ്പുണ്ടാരുന്നു. "എന്താ മിതു നീ അന്ന് ഞങ്ങളോട് പറയാതെ പോയത്"(ദേവൂ) "അത്.. ഞാൻ അമ്മുവിനോട് പറഞ്ഞാരുന്നല്ലോ" "മ്മ് മതി.. ഇനി ഇത് പോലെ ആവർത്തിച്ചാൽ ഉണ്ടല്ലോ. മനുഷ്യനെ ആധി പിടിപ്പിക്കാൻ ആയിട്ട്"(ലിനു) "മിതു നിന്റെ അച്ഛൻ വരുമോ"(കിച്ചു) "മ്മ് വരും ഇപ്പൊ" മിതു പറഞ്ഞതും അപ്പോഴേക്കും ഭാസ്കരൻ മാധവനെ കൊണ്ട് അങ്ങോട്ടേക്ക് വന്നു.മിതു ചെന്നു അച്ഛനെയും കൊണ്ട് കോളേജിലേക്ക് കയറിയതും ഭാസ്കരൻ തിരിച്ചു പോയി. "വൈകിയോ മോളെ.." "ഇല്ല അച്ഛേ.. ദേ ഇതാണ് എന്റെ ഫ്രണ്ട്സ്.." "ഹായ് അങ്കിൾ ഞാൻ ദേവാങ്കിത.. ഇത് അമൃത.. ഇത് ആദിലിൻ.. ഇവൻ കിരൺ.. ഞങ്ങൾ മിതുവിന്റെ ബെസ്റ്റ് ഫ്രണ്ട്സ് ആണ് അല്ലെ മിതു" "അതെ അച്ഛേ.. ഇവരാണ് എനിക്ക് എല്ലാം" "പരിചയപ്പെട്ടതിൽ സന്തോഷം മക്കളെ.. ഒരു ദിവസം വീട്ടിലേക്ക് വായോ.. വാ മോളെ അച്ഛന് വേഗം പോകണം.

ഒത്തിരി നേരം നിൽക്കാൻ എന്തോ ഒരു ബുദ്ധിമുട്ട് പോലെ" "അയ്യോ അച്ഛക്ക് കുഴപ്പം എന്തെങ്കിലും ഉണ്ടോ" "ഇല്ല മോളെ നീ വാ എങ്ങോട്ടാ പോകണ്ടേ" "പ്രിൻസിപ്പലിന്റെ റൂമിലേക്ക് ആണ് പോകേണ്ടത്" "ആണോ എന്നാ മോള് വാ" "അല്ല അങ്കിൾ ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ടാരുന്നു"(അമ്മു) "എന്താ മോളെ.. പോയിട്ട് വന്നിട്ട് പറയാം മോളെ 9.00ക്ക്‌ വരാൻ അല്ലെ പറഞ്ഞേ അത് ഇനി തെറ്റിക്കണ്ട. ഇപ്പൊ വരാം മോളെ.. പിന്നെ അങ്കിൾ എന്നൊന്നും വിളിക്കണ്ട.. അച്ഛാ എന്ന് തന്നെ വിളിച്ചോളൂ. എനിക്ക് ഇപ്പൊ മിതുമോളെ പോലെ ഉള്ളു നിങ്ങളും" "ശരി അച്ഛേ.. പക്ഷെ ഞങ്ങൾക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കണം"(കിച്ചു) "എന്നാ വാ നമുക്ക് ഇവിടെ എവിടെ എങ്കിലും ഒന്ന് ഇരിക്കാം. എനിക്ക് നിന്നിട്ട് ഒരു അസസ്ഥത പോലെ" "എന്നാ വാ അച്ഛേ ദേ അവിടെ ഇരിക്കാം"

മിതു അച്ഛന്റെ കയ്യും പിടിച്ചു അങ്ങോട്ടേക്ക് നടന്നപ്പോഴാണ് നിരഞ്ജൻ അങ്ങോട്ടേക്ക് വന്നത്.മിതുവിന്റെ അച്ഛനെ കണ്ടതും അവന്റെ മുഖത്ത് പല ഭാവങ്ങളും പ്രകടം ആയി "മാധവ മേനോൻ" അറിയാതെ തന്നെ നിരഞ്ജന്റെ നാവിൽ നിന്ന് ആ പേര് വന്നു. "അപ്പൊ ഇവൾ ഇങ്ങേരുടെ മകൾ ആണോ. ഇവൾ അല്ലെ അപ്പൊ ഞാൻ അന്വേഷിക്കുന്ന മിതു.. വെറുതെ അല്ല അന്ന് ഇവളെ കണ്ടപ്പോൾ തന്നെ മുൻപരിചയം തോന്നിയത്.ഓ തല പെരുക്കുന്നു.. ഇത്രെയും ദിവസം എന്റെ കണ്മുന്നിൽ ഉണ്ടായിട്ടും ഇവളെ തിരിച്ചറിഞ്ഞില്ലല്ലോ.. അപ്പൊ തന്തയെയും കൂട്ടി പ്രിൻസിപ്പലിനെ കാണാൻ ആണ് വരവ്. അതിന് മുൻപേ എന്റെ വക കൂടി നിനക്ക് തരാടി"(നിരഞ്ജൻ ആത്മ) എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ നിരഞ്ജൻ അവർക്കടുത്തേക്ക് നടന്നു. നിരഞ്ജന്റെ വരവ് തനിക്ക് നേരെ ആണെന്ന് കണ്ടതും മിതു ഭയത്തോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story