അഗ്നിസാക്ഷി: ഭാഗം 18

agnisakshi

എഴുത്തുകാരി: MALU

"ആരാ മോളെ അതെ എവിടെയോ കണ്ടു നല്ല പരിചയം ഉണ്ടല്ലോ" "അത് അച്ഛേ.. ഞങ്ങളുടെ സീനിയർ ആണ് അത്.." "ആണോ എനിക്ക് മുൻപരിചയം തോന്നുന്നു" "ഏയ്‌ ഇല്ല അച്ഛേ.. അച്ഛ വാ നമുക്ക് അങ്ങോട്ടേക്ക് പോകാം" മിതു അച്ഛനെയും കൂട്ടി അങ്ങോട്ടേക്ക് നടന്നതും നിരഞ്ജൻ അവരെ തടഞ്ഞു. "ഏയ്‌ നില്ക്കവിടെ... എങ്ങോട്ടേക്ക് ആണ് പോകുന്നത്" "നിരഞ്ജൻ... മാറ് ഞങ്ങൾക്ക് പോകണം" "മോളെ... മൂത്തവരെ പേര് ആണോ വിളിക്കുന്നെ"(മാധവൻ) "അത് അച്ഛേ..." "അത് അങ്ങനെ അല്ലെ വരൂ.. ബഹുമാനം എന്നത് കുട്ടിക്ക് അത്ര പിടുത്തം ഇല്ല" "അങ്ങനെ ഒന്നുല്ല മോനെ അവൾക്ക് അറിയാതെ പറ്റിയതാ. അല്ല എന്താ നിൽക്കാൻ പറഞ്ഞേ.. എന്തെങ്കിലും പറയാൻ ഉണ്ടോ മോന്" "ഉണ്ടോന്നു ചോദിച്ചാൽ ഉണ്ട്. പിന്നെ മകൾ ഒന്നും പറഞ്ഞു കാണില്ലായിരിക്കും" "എന്ത്‌ പറയാൻ" "അപ്പൊ ഒന്നും അറിഞ്ഞില്ലേ.. മോളുടെ കോളേജിലെ ലീല വിലാസങ്ങൾ " "നിരഞ്ജൻ stop it...." "മിണ്ടാത്തെ നിൽക്കടി അവിടെ അറിയട്ടെ നിന്റെ തന്ത.. നിന്റെ കയ്യിലിരുപ്പ്" "എന്താ മോനെ ഇതു മിതുമോള് എന്ത്‌ ചെയ്തു എന്നാ" "അറിയില്ലെങ്കിൽ രണ്ടു ദിവസം മുൻപ് കോളേജ് വരെ ഒന്ന് വരണമാരുന്നു.. അറിയാരുന്നു എല്ലാം" "ദേ നിരഞ്ജനേട്ട വെറുതെ ഓരോന്ന് പറയരുത്.. ഞങ്ങളു അച്ഛനോട് പറഞ്ഞു കൊടുത്തോളാം.. നിങ്ങളുടെ സഹായം ആവശ്യം ഇല്ല"(ദേവൂ)

"അങ്ങനെ പറയാതെ ദേവൂ.. ഏതായാലും ഞാനും പ്രതി അല്ലെ അപ്പൊ എന്റെ കാമുകിയായി ഈ കോളേജിൽ ചിത്രീകരിച്ചിരിക്കുന്ന മൈത്രേയിയുടെ വിവരം അവളുടെ അച്ഛൻ അറിയണ്ടേ.. എല്ലാരും അറിഞ്ഞു പക്ഷെ തന്ത മാത്രം അറിയാതെ ഇരുന്നാൽ ആർക്ക് ആണ് മോശം... മിതുവിന് അല്ലെ" "എന്താ മോനെ നീ ഈ പറയണേ..." "അതെ.. മോള് കോളേജിൽ വരുന്നത് പഠിക്കാൻ അല്ല വേറെ പല ഉദ്ദേശങ്ങളും മനസ്സിൽ വെച്ചു കൊണ്ടാണ് മോളുടെ വരവ്" "ദേ എന്റെ മോളെ കുറിച്ച് അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ" "അനാവശ്യം അല്ല കാര്യം ആണ് പറഞ്ഞത്... അല്ല ഞങ്ങൾക്ക് ഇതൊക്കെ അനാവശ്യം തന്നെ ആണ്. അല്ല തന്തക്കും മോൾക്കും ഇത് നല്ല കാര്യം ആണോ.. ആർക്കറിയാം തന്ത കൂട്ട് നിന്നാണോ മോള് കണ്ട ആൺപിള്ളേരുടെ പുറകിനു നടക്കുന്നത് എന്ന്" "ദേ... ഇത്രേം നേരം സ്നേഹത്തിന്റെ പുറത്ത് ആണ് ഞാൻ സംസാരിച്ചത്..ഒരു മകനെ പോലെ കണ്ടപ്പോൾ നീ എന്റെ മോളെ കുറിച്ച് വീണ്ടും ഇങ്ങനെ പറഞ്ഞാൽ കേട്ടു നിൽക്കാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല" "നിങ്ങൾ എന്ത്‌ ചെയ്യാൻ ആണ്.. നിങ്ങൾ ഏതു നിമിഷവും തട്ടി പോകും എന്നാ പറഞ്ഞു കേട്ടത്.. ആ നിങ്ങൾ എന്നെ എന്തോ ചെയ്യാൻ ആണ്. ആാാ നിങ്ങൾ തട്ടി പോയാലും ജീവിക്കാൻ മോൾക്ക് നന്നായി അറിയാം.. അതിനുള്ള വഴി ഇപ്പൊ കോളേജിൽ തന്നെ തുടങ്ങാൻ ആണ് പ്ലാൻ" പറഞ്ഞു തീർന്നതും അവന്റെ കവിളിൽ ഒരു കൈ പതിഞ്ഞിരുന്നു.

അവൻ പുറകിലേക്ക് വേച്ചു വേച്ചു പോയി. ആരാണെന്നു അറിയാൻ മുന്നോട്ട് അവൻ നോക്കിയതും അത് റിദു ആണെന്ന് അറിയാൻ അവനു കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. എല്ലാം കേട്ടു ഒരു തരം മരവിപ്പോടെ നിൽക്കുന്ന ആ അച്ഛന്റെയും മിതുവിന്റെയും മുഖത്ത് നോക്കി ശേഷം റിദു നിരഞ്ജന്റെ മുഖത്ത് ഒരെണ്ണം കൂടി പൊട്ടിച്ചു. "മാന്യമായി നടക്കുന്ന പെണ്ണിനെ കുറിച്ച് അനാവശ്യം പറയുന്നോടാ @@%₹₹#₹₹..." "എന്തോ... എങ്ങനെ... കേട്ടില്ല.. മാന്യമായി നടക്കുന്നവൾ ആയിട്ടാണോടാ ഇന്ന് പ്രിൻസിയുടെ മുന്നിലേക്ക് ഇവളുടെ തന്തയെയും വിളിച്ചു ഇവൾക്ക് വരേണ്ടി വന്നത്" റിദു ദേഷ്യത്തോടെ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചതും എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാകാതെ മാധവൻ മിതുവിന്റെ മുഖത്തേക്ക് നോക്കി. "എനിക്ക് അറിയില്ല അച്ഛേ... അച്ഛേടെ മിതു ഒരു തെറ്റും ചെയ്തിട്ടില്ല.." "കള്ളം പറയുവാ ഇവൾ... ദേ ഇപ്പൊ ഇവന്റെ കൂടെയ ഇവൾ.. അതല്ലേ ഇവളെ പറഞ്ഞപ്പോൾ ഇവന് വേദനിച്ചത്. നിങ്ങൾക്ക് ആലോചിച്ചു നോക്കിക്കൂടെ മിസ്റ്റർ മാധവൻ" "ഡാ.. ഇനി നീ ഇവളെ കുറിച്ച് ഒരക്ഷരം പറഞ്ഞാൽ നിന്റെ നാവ് ഞാൻ പിഴുതു ഏറിയും കേട്ടോടാ.. &%₹₹₹#₹%%@%&.." "ഒന്ന് പോടേയ്... വിടടാ അങ്ങോട്ട്‌" നിരഞ്ജൻ റിദുവിന്റെ കൈ തട്ടി മാറ്റി മാധവന്റെ അടുത്തേക്ക് ചെന്നു.

"ഇവർ പറയുന്നത് കള്ളം ആണ്.. ഞാൻ പറയുന്നത് നിങ്ങൾക്ക് വിശ്വാസം ആയില്ലെങ്കിൽ ദേ നോക്ക് " നിരഞ്ജൻ കയ്യിൽ ഉണ്ടാരുന്ന ഫോണിലെ pic എടുത്തു മാധവനെ കാണിച്ചു.. ഇതു കണ്ടതോടെ മാധവൻ ഞെട്ടലോടെ മിതുവിനെ നോക്കി. "ദേ നോക്ക് ഇതിൽ ഉള്ളത് നിങ്ങളുടെ മകൾ അല്ലെ.. ഇതു മാത്രം അല്ല വേറെ കഥകൾ കൂടി ഉണ്ട്" നിരഞ്ജൻ അന്ന് ചുമരിൽ ഒക്കെ ഒട്ടിച്ചിരുന്ന പോസ്റ്ററിന്റെ pic ഒക്കെ എല്ലാം മാധവനു കാട്ടി കൊടുത്തു "നോക്ക് ഇതെല്ലാം.. ഇതു കണ്ടിട്ടും മോളുടെ കാര്യത്തിൽ ഇത്രേം വിശ്വാസം ഉണ്ടോ..ദേ ഇവിടെ കൂടി നിൽക്കുന്ന എല്ലാവരും കണ്ടതാണ് ഇതെല്ലാം.. ഇനിയും വിശ്വാസം ആയില്ലെങ്കിൽ പ്രിൻസിപ്പലിനെ പോയി കണ്ടു നോക്ക്. എല്ലാം വളരെ വ്യക്തമായി അറിയാൻ കഴിയും..." ഇതു കണ്ടു ദേഷ്യം വന്നു റിദു അവന്റെ കയ്യിൽ നിന്ന് ആ ഫോൺ വാങ്ങാൻ നിന്നതും മാധവൻ തടഞ്ഞു "മതി നിർത്ത്.. ഇനി ഇതിന്റെ പേരിൽ ഇവിടെ ഒരു പ്രശ്നം വേണ്ട എല്ലാം മനസ്സിലായി എനിക്ക്.." "അച്ഛേ..." "മിതു ഈ pic സത്യം ആണോ" "അത് അച്ഛേ..." "ഈ picil ഈ നിൽക്കുന്നവൻ നിന്നെ ചേർത്ത് പിടിച്ചിരിക്കുന്നു.. അത് നീ അല്ലെ.. അത് നടന്നത് ആണോ അല്ലയോ" "അച്ഛേ... ഞാൻ... പറയുന്നത്.." "വേണ്ട.. എനിക്ക് ഇതു അറിഞ്ഞാൽ മതി ഇതു സത്യം ആണോ അല്ലയോ"

"ആ pic ശരി ആണ്... പക്ഷെ.." മിതു കൂടുതൽ പറയും മുൻപ് മാധവൻ അവളെ തല്ലിയിരുന്നു.. ഇതു കണ്ടു എല്ലാവരും ഞെട്ടലോടെ മാധവനെ നോക്കി. നിരഞ്ജന്റെ ചുണ്ടിൽ ഒരു പരിഹാസ പുഞ്ചിരി വിടർന്നു. അച്ഛൻ തല്ലിയതിന്റെ ഞെട്ടൽ അപ്പോഴും മിതുവിന് മാറിയിട്ടില്ലാരുന്നു.. അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എല്ലാവരെയും മാറി മാറി നോക്കി. അവളുടെ മുഖം കണ്ടപ്പോൾ റിദുവിന്റെ ഉള്ളൊന്നു പിടഞ്ഞു. റിദു രണ്ടും കല്പ്പിച്ചു മാധവന്റെ അടുത്തേക്ക് ചെന്നു "അച്ഛാ.. എനിക്ക് മിതുവിനെ നേരത്തെ ഉള്ള പരിചയം ഒന്നുമില്ല പക്ഷെ ഒന്ന് പറയാം ഇവൾ ഈ നിൽക്കുന്നവൻ പറയുന്ന പോലെ ഒരു മോശം കുട്ടി അല്ല.. ഇവൻ ഈ കോളേജിലെ തന്നെ ഒരു മോശം സ്റ്റുഡന്റ് ആണ് ആ ഇവൻ പറയുന്നത് കേട്ടു അച്ഛൻ വെറുതെ മകളെ തെറ്റിദ്ധരിക്കരുത്"(റിദു) "ഞാൻ മോശം ആയിരിക്കും എന്നാൽ ഇവളും മോശം ആയിട്ടല്ലേ ഇങ്ങനെ ഒരു pic എന്റെ ഫോണിൽ വന്നത്.. അത് കൊണ്ടല്ലേ പ്രിൻസിപ്പൽ നിങ്ങളെ കാണണം എന്ന് പറഞ്ഞത് അല്ലാതെ ഇവൾ തെറ്റ്‌കാരി അല്ലെങ്കിൽ എന്നെ മാത്രം അയാൾക്ക് ശിക്ഷിച്ചാൽ പോരെ..."(നിരഞ്ജൻ) "ഡാ നിനക്ക് കിട്ടിയത് ഒന്നും മതിയായില്ലേ" "നിർത്തടാ.. ഒന്ന്.. നീ ഇനി കൂടുതൽ ഇവളെ കുറിച്ച് ഇങ്ങേരോട് പറഞ്ഞു കൊടുക്കണം എന്നില്ല. ഇപ്പൊ നീ അല്ലെ ഇവളുടെ കാമുകൻ.. അപ്പൊ നീ ഇവൾക്ക് സപ്പോർട്ട് ആയി അല്ലെ നിൽക്കൂ... ദേ നിങ്ങൾ ഇവൻ പറയുന്നത് ഒന്നും വിശ്വസിക്കരുത്"

"ഇനി ആരും ഒന്നും പറയണം എന്നില്ല. പണ്ട് മുതൽ തല്ലി വളർത്താത്തതിന്റെയാ അതിന്റെയാ ഇപ്പൊ ഈ നടന്നത്.. ഇനി ഞാൻ എന്തിനാ പ്രിൻസിപ്പലിനെ കാണേണ്ടത്.. അറിയാൻ ഉള്ളത് എല്ലാം അറിഞ്ഞു മോളെ.. എന്നാലും നീ... നിന്നെ അല്ലെ ഞാൻ മിത്രയെക്കാൾ കൂടുതൽ സ്നേഹിച്ചത്.. എന്നിട്ടും നീ... വളർന്നു പോയില്ലേ സ്വന്തം കാലിൽ നിൽക്കാൻ അറിയാം പിന്നെ അച്ഛന്റെ വാക്കിന് എന്ത്‌ വില അല്ലെ..."(മാധവൻ) "അച്ഛേ.. ഞാൻ.."(മിതു) "വേണ്ട മിതു... ഇനി നീ ഒന്നും പറയേണ്ട.. ഞാൻ പോകുന്നു" "അച്ഛാ.... ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്ക്.. മിതു ഒരു തെറ്റും ചെയ്തിട്ടില്ല.."(അമ്മു) "മതി ഇനി ആരും ആരുടേം വക്കാലത്തു കൊണ്ട് വരേണ്ട... എന്നാലും നീ ഈ അച്ഛനെ ഇത്രേം പേരുടെ മുന്നിൽ നാണം കെടുത്തിയല്ലോ മോളെ... തൃപ്തി ആയി അച്ഛന് " മാധവൻ പുറത്തേക്ക് നടന്നതും മിതു അച്ഛേ.. എന്ന് വിളിച്ചു പിന്നാലെ പോയി റിദു അരിശം പൂണ്ടു നിരഞ്ജനെ ചവിട്ടി താഴേക്ക് ഇട്ടു.. അവനെ തല്ലാൻ ആയി വീണ്ടും അവനെ പൊക്കി എടുത്തപ്പോൾ ആണ് മിതുവിന്റെ ശബ്ദം കേട്ടത്.. "അച്ഛേ....." മിതുവിന്റെ ശബ്ദം കേട്ടു അവൻ തിരിഞ്ഞു നോക്കി അവിടെ നെഞ്ചിൽ കൈ പിടിച്ചു താഴേക്ക് ഊർന്നു വീഴുന്ന മാധവനെ കണ്ടതും നിരഞ്ജന്റെ മേൽ ഉള്ള പിടി വിട്ടു റിദു അങ്ങോട്ടേക്ക് ഓടി ചെന്നു.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story