അഗ്നിസാക്ഷി: ഭാഗം 19

agnisakshi

എഴുത്തുകാരി: MALU

"അച്ഛേ...." അവൾ അച്ഛനെ പിടിക്കാൻ ശ്രെമിച്ചെങ്കിലും അവളുടെ കയ്യിൽ നിന്ന് മാധവൻ ഊർന്നു താഴേക്ക് പോയിരുന്നു. അതിന് മുൻപേ റിദു അദ്ദേഹത്തെ താങ്ങി പിടിച്ചു..മിതു പേടിച്ചു കരയാൻ തുടങ്ങിയതും നീരവും ഗ്യാങ്ങും അങ്ങോട്ടേക്ക് എത്തി. അവിടുത്തെ സാഹചര്യങ്ങൾ കണ്ടപ്പോൾ തന്നെ ഏകദേശം കാര്യങ്ങൾ അവർക്ക് മനസ്സിലായിരുന്നു. "റിദു.. നീ വേഗം അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നോക്ക്.... ഇവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം.. വേഗം ചെല്ല് "(നീരവ്) നീരവ് പറഞ്ഞതും റിദു മാധവനെ കയ്യിൽ കോരിയെടുത്തു പുറത്തേക്ക് നടന്നു. പിന്നാലെ മിതുവും.. ആദ്യം കണ്ട ഒരു കാറിനു അവർ കൈ കാട്ടി എങ്കിലും അത് നിർത്തിയില്ല. പുറകിനു വന്നൊരാൾ നിർത്തിയതും അവർ കാര്യങ്ങൾ പറഞ്ഞു അതിലേക്ക് കയറി..ആ കാർ സിറ്റി ഹോസ്പിറ്റലിലേക്ക് കുതിച്ചു..

ഹോസ്പിറ്റലിൽ എത്തിയതും മാധവനെ വേഗം ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ഐ സി യു വിൽ പ്രവേശിപ്പിച്ചു. മിതു കരഞ്ഞു തളർന്നു ഐ സി യു വിന്റെ പുറത്തു ഇരുന്നു.. റിദുവും അടുത്തേക്ക് പോയിരുന്നു. അല്പനേരം അവർക്കിടയിൽ നിശബ്ദത നിറഞ്ഞു നിന്നു. കുറച്ചു സമയത്തിന് ശേഷം റിദു അവരുടെ സംസാരത്തിന് തുടക്കം ഇട്ടു. "മിതു......" മറുപടി ഒന്നും കിട്ടാതായതോടെ അവൻ വീണ്ടും അവളെ വിളിച്ചു "മിതു......" "മ്മ്" "താൻ ഇങ്ങനെ ടെൻഷൻ അടിക്കേണ്ട തന്റെ അച്ഛന് ഒന്നും പറ്റില്ല.. നമ്മൾ ഹോസ്പിറ്റലിൽ കൊണ്ട് വന്നല്ലോ ഇനി പേടിക്കാൻ ഒന്നുമില്ല.." "മ്മ്" "അച്ഛന് നേരത്തെ ഇങ്ങനെ ഉണ്ടായിട്ടുണ്ടോ" "മ്മ്" "ഡോ... താൻ എന്തെങ്കിലും ഒന്ന് പറ.. ഇങ്ങനെ തളർന്നു ഇരിക്കാതെ.. അന്ന് എന്റെ മുന്നിൽ നിന്നിരുന്ന പുലികുട്ടി ആണോ ഇന്ന് പൂച്ചയെ പോലെ എന്റെ മുന്നിൽ നിൽക്കുന്നത്" "മ്മ്" "മിതു......" "മ്മ്" "മിതു... നീ ഇങ്ങനെ തളരാതെ നിന്റെ അച്ഛക്ക് ഒന്നുമില്ല...."

"മ്മ്" റിദുവിനു അവളുടെ ആ അവസ്ഥ കണ്ടു ഉള്ളിൽ ഒരു കുറ്റബോധം ഉടലെടുത്തു.. താൻ കാരണം ആണല്ലോ ഈ പ്രശ്നങ്ങൾക്ക് എല്ലാം തുടക്കം കുറിച്ചത് എന്ന് ഓർത്തപ്പോൾ അവന്റെ ഉള്ള് നീറി.അവൻ അവളുടെ തോളിൽ കൈകൾ അമർത്തിയതും അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു പൊട്ടികരഞ്ഞു.. പെട്ടന്ന് ഉണ്ടായ അവളുടെ പെരുമാറ്റത്തിൽ പകച്ചു പോയ അവൻ പതിയെ കൈകൾ കൊണ്ട് അവളുടെ തലയിൽ തലോടി.. അല്പം നേരം കഴിഞ്ഞപ്പോൾ ആണ് അവൾക്ക് താൻ എന്താ ചെയ്തത് എന്ന ബോധം ഉണ്ടായത്. അവൾ വേഗം അവനിൽ നിന്നു അകന്നു മാറി. "സോറി... ഞാൻ പെട്ടന്ന് എന്റെ അച്ഛയെ ഓർത്തപ്പോൾ അറിയാതെ.." "സാരമില്ല.. ഞാൻ നിരഞ്ജനെ പോലെ ചിന്തിക്കുന്നവൻ അല്ല.. പിന്നെ ഇതു വരെ ഉണ്ടായ പ്രശ്നങ്ങൾക്ക് കാരണം ഒരു പരിധി വരെ ഞാൻ ആണ് ഉത്തരവാദി" "അതൊക്കെ ഞാൻ ഇനിയും ഓർക്കാൻ ശ്രേമിക്കുന്നില്ല.. കഴിഞ്ഞത് കഴിഞ്ഞു..

ഏതായാലും അച്ഛയെ ഹോസ്പിറ്റലിൽ കൊണ്ട് വരാൻ എന്നെ സഹായിച്ചല്ലോ നന്ദി" "എന്തിനു... ഡോ... ഞാനും ഒരു അച്ഛന്റെ മകൻ ആണ്" അപ്പോഴാണ് ഒരു നഴ്സ് പുറത്തേക്ക് വന്നു ഒരു റെസിപ്റ് അവരുടെ കയ്യിൽ കൊടുത്തത്. "ഇതു വേഗം വാങ്ങി കൊണ്ട് വരാൻ ഡോക്ടർ പറഞ്ഞു.. ഇതു ഇവിടെ സ്റ്റോക്ക് തീർന്നു അതാണ് പുറത്തു നിന്നു വാങ്ങി വരണം" "ok" റിദു അത് വാങ്ങി പുറത്തേക്ക് പോവാൻ നിന്നതും മിതു അവന്റെ കയ്യിൽ നിന്നു അത് വാങ്ങാൻ ഒരുങ്ങി "അത് തന്നോളൂ.. ഞാൻ വാങ്ങിയിട്ട് വരാം" "വേണ്ട ഞാൻ വാങ്ങി വരാം" "വേണ്ട ഇത്രെയും ബുദ്ധിമുട്ടിയില്ലേ ഞാൻ വാങ്ങിക്കോളാം" "ഞാൻ പണം മുടക്കുന്നത് കൊണ്ടാണോ.. ആണെങ്കിൽ താൻ പണം താ ഞാൻ വാങ്ങി വരാം" "അത്.. പിന്നെ എന്റെ കയ്യിൽ ഇപ്പൊ.." "ഇല്ല അല്ലെ.. എന്നിട്ട വാങ്ങാൻ കിടന്നു ധൃതി കാട്ടണേ.. അവിടെ ഇരുന്നോളൂ ഞാൻ ഉടനെ വരാം" റിദു അതും പറഞ്ഞു പുറത്തേക്ക് പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"ഡാ.. എന്താ ലേറ്റ് ആയെ"(രാഹുൽ) "കുറച്ചു ലേറ്റ് ആയി നേരത്തെ വന്നിട്ടും എനിക്ക് വലിയ പ്രയോജനം ഒന്നുമില്ല"(റിഷി) "നീ അറിഞ്ഞോ ഇവിടെ രാവിലെ ഒരു പ്രശ്നം ഉണ്ടായി" "എന്ത്" "അത് നിന്റെ ചേട്ടൻ ആ നിരഞ്ജനെ തല്ലി" "അവൻ തല്ലിയിട്ടുണ്ടെങ്കിൽ അതിന് തക്കതായ ഒരു കാരണം ഉണ്ടാകും. എന്ന് കരുതി നീ ഇനി കൂടുതൽ ഒന്നും പറയേണ്ട" "അതെന്താടാ നിനക്ക് നിന്റെ ചേട്ടനെ ഇഷ്ടം അല്ലെ" "ഇഷ്ടവും അനിഷ്ടവും അതൊന്നും ഇപ്പൊ നീ അറിയണ്ട.. നീ വേറെ എന്തെങ്കിലും കാര്യം പറ രാഹുലെ.. എനിക്ക് കലി ആണ് ഏതു നേരവും പുറകിനു നടന്നു ഉപദേശം. അതും പോരാഞ്ഞിട്ട് അവൻ എല്ലാവർക്കും നല്ലവൻ.. ഞാൻ തല്ല് കൊള്ളി.. അതോടെ നിർത്തി അവനെ കുറിച്ച് ആരു പറഞ്ഞാലും എനിക്ക് ദേഷ്യം ആണ്. അത് കൊണ്ട് നീ നിർത്ത് ഒന്ന്"

"ഓ സോറി.. നീ വാ.. നമുക്ക് പുറത്തു വരെ പോയിട്ട് വരാം. ബ്രേക്ക്‌ time ആണ്" "ഞാൻ എങ്ങും ഇല്ല... നീ പോയിട്ട് വാ.." "നിനക്ക് എന്താ പറ്റിയെ.. രണ്ടു ദിവസം ആയിട്ട് വല്ലാത്ത ഒരു സങ്കടം പോലെ ഒക്കെ" "എനിക്കോ സങ്കടമോ.. കിട്ടേണ്ടത് ഒന്നും കിട്ടുന്നില്ല അതാണ് സങ്കടം" "എന്ന് വെച്ചാൽ" "വീട്ടിൽ ഇരുന്നു രണ്ടെണ്ണം അടിക്കാൻ ആ തള്ളയും മോനും സമ്മതിക്കില്ല. ഇവിടെ വന്നാൽ നിന്റെ ഉപദേശം.. പുറത്തു എവിടേലും പോയാൽ വീട്ടുകാർക്ക് അപമാനം ആണത്രേ.." പുച്ഛത്തോടെ അവൻ പറയുന്നത് കേട്ടു സങ്കടം കലർന്ന ഒരു പുഞ്ചിരി നൽകിയ ശേഷം രാഹുൽ അവിടെ നിന്നു എഴുന്നേറ്റു പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഈ സമയം നീരവും ഗ്യാങ്ങും നിരഞ്ജനോടും ഫ്രണ്ട്സിനോടും കണക്ക് തീർത്തിട്ട് ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു.

"ഡാ.. നമുക്ക് ഇനി വൈകാതെ ഒരു സസ്പെൻഷൻ മണക്കുന്നുണ്ട് "(വരുൺ) "കിട്ടുന്നെങ്കിൽ കിട്ടട്ടെടാ.. ഏതായാലും അവനിട്ടു രണ്ടെണ്ണം കൊടുത്തിട്ടല്ലേ സാരമില്ല" "എന്നാലും നീരവേ... ആ പെണ്ണ് വന്നപ്പോൾ തൊട്ട് പ്രശ്നങ്ങൾ ആണല്ലോ"(റോഷൻ) "പ്രശ്നങ്ങൾ അവൾ അല്ല ഉണ്ടാക്കിയത് നമ്മുടെ റിദു ആണ്" "റിദുവോ"(വരുൺ) "അതെ റിദു തന്നെ.. അവൻ കാരണമാ ആ നിരഞ്ജന് മിതുവിനോട് ഇത്രെയും ദേഷ്യം" "അങ്ങനെ പറയാൻ വരട്ടെ നീരവേട്ടാ..."(അപ്പു) "വന്നോ എവിടെ ആയിരുന്നു"(നീരവ്) "ഇവിടെ ഉണ്ടാരുന്നു.. ഇപ്പോഴാ എല്ലാം അറിഞ്ഞത്.. അവൾ ശരി അല്ല എന്ന് നേരത്തെ എനിക്ക് അറിയാരുന്നു.. അവളുടെ തന്ത ഇന്നാണ് അറിഞ്ഞത് അല്ലെ" "മതി അപ്പു ഈ സംസാരം നീ ഇവിടെ നിർത്ത്" "ഞാൻ എന്തിനാ നിർത്തണേ.. അവളെ പോലൊരു പെണ്ണിന് ഏട്ടൻ എന്തിനാ വക്കാലത്തു നില്കുന്നത്. കഷ്ടം തന്നെ.."

"അപ്പു നിന്നോട് നിർത്താൻ ആണ് പറഞ്ഞത്" "ഓ ഈ ഏട്ടന്മാർക്ക് ഇതെന്താ സംഭവിച്ചത്. അവൾ നിങ്ങളെയും മയക്കി എടുത്തോ" "ഡീ... അപ്പു എന്ന് വിളിച്ച നാവ് കൊണ്ട് എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്..പോടീ.. എന്റെ മുന്നിൽ നിന്നു... ഇനി ആ പെണ്ണിനെ കുറിച്ച് നീ എന്തെങ്കിലും പറഞ്ഞാൽ നീ എന്റെ കയ്യുടെ ചൂട് അറിയും പറഞ്ഞേക്കാം" നീരവ് ദേഷ്യപ്പെട്ടതും അപ്പു പേടിച്ചു പിന്നിലേക്ക് മാറി.. "എന്റെ റിദുവേട്ടൻ ഇങ്ങു വരട്ടെ.. കാണിച്ചു തരാം ഞാൻ." അപ്പു കലിച്ചു തുള്ളി ക്ലാസ്സിലേക്ക് പോയി "ഡാ ഇത്രേം ഒന്നും അവളോട് പറയേണ്ടാരുന്നു"(വരുൺ) "പിന്നെ അനാവശ്യം പറഞ്ഞാൽ അടിച്ചു കരണം പൊളിക്കുകയാ വേണ്ടത്. അവളും കൂടി ആണ് ഈ പ്രശ്നങ്ങൾക്ക് തിരി കൊളുത്തിയത്... എന്നിട്ട് ഇപ്പൊ ആ പെണ്ണിനെ കുറ്റപ്പെടുത്താൻ വന്നിരിക്കുന്നു"

നീരവ് പറഞ്ഞതും പിന്നെ അവർ ഒന്നും മിണ്ടിയില്ല. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഡോക്ടർ നിർദ്ദേശിച്ച മെഡിസിൻ എല്ലാം വാങ്ങി റിദു വന്നപ്പോഴും മിതു അവിടെ ചാരി തളർന്നു തന്നെ ഇരിക്കുകയാണ്.അവൻ അത് നഴ്സിനെ ഏൽപ്പിച്ചു അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ ഫോൺ അടുത്ത് തന്നെ ഫോൺ ഇരുന്നു ബെൽ അടിക്കുന്നുണ്ടാരുന്നു. അവൻ അത് എടുത്തു കാൾ അറ്റൻഡ് ചെയ്തു "ഹലോ മിതു.. എവിടെ ആണ് അച്ഛന് എങ്ങനെ ഉണ്ട്" "ഞാൻ മിതു അല്ല. റിദു ആണ്" "ഓ സോറി റിദുവേട്ടാ ഇതു ഞാൻ ആണ് അമൃത.. അവളുടെ അച്ഛന് എങ്ങനെ ഉണ്ട്" "ഇതു വരെ ഒന്നും പറയാറായിട്ടില്ല" "ആണോ അവൾ എവിടെ" "ഇവിടെ ഉണ്ട്" "ഒന്നു ഫോൺ കൊടുക്കുമോ" "അത് വേണ്ട അമൃത.. അവൾ ഇപ്പൊ വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആണ്. പിന്നെ സംസാരിച്ചാൽ മതി" "ഹാ ശരി ഏട്ടാ... അവളോട് വിളിച്ചു എന്ന് പറയണേ" "മ്മ് പറയാം."

അമ്മു കാൾ കട്ട്‌ ചെയ്തതും അവൻ മിതുവിന്റെ അടുത്ത് ചെന്നിരുന്നു. ഉച്ച ആയതും അച്ഛേടെ വിവരം ഒന്നും അറിയാത്തതു കൊണ്ട് അവൾ ഭയത്തോടെ അവിടെ ചുറ്റിനും നടന്നു. ഇതു കണ്ടു റിദു അവളെ ആശ്വസിപ്പിച്ചു കൊണ്ട് അവിടെ ഇരുത്തി.. കുറച്ചു കഴിഞ്ഞു ഡോക്ടർ പുറത്തേക്ക് വന്നു "മാധവന്റെ റിലേറ്റീവ്സ് ആരേലും ഉണ്ടോ" "ഉണ്ട് ഡോക്ടർ" റിദു മിതുവിനെ അവിടെ ഇരുത്തി ഡോക്ടറിന്റെ അടുത്തേക്ക് ചെന്നു. എന്നാൽ ഡോക്ടർ പറയുന്നത് അറിയാൻ വേണ്ടി അവളും അങ്ങോട്ടേക്ക് ചെന്നു "മാധവന്റെ.." "ഞാൻ ആരുമല്ല ഡോക്ടർ.. കോളേജിൽ വെച്ചാണ് ഇതു ഉണ്ടായത് അങ്ങനെ കൊണ്ട് വന്നതാണ്.. ഇതു മകൾ ആണ്.. മൈത്രേയി" "മ്മ് ok.." "ഡോക്ടർ അച്ഛക്ക്‌..." "അത് മൈത്രേയി....." ഡോക്ടർ പറയാൻ വന്നതും മിതു പേടിയോടെ റിദുവിന്റെ കൈകളിൽ മുറുകെ പിടിച്ചു .....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story