അഗ്നിസാക്ഷി: ഭാഗം 2

agnisakshi

എഴുത്തുകാരി: MALU

കാല് ഒന്ന് മുറിഞ്ഞിട്ടുണ്ട്.അവൾ പതിയെ റോഡിൽ കൈ കുത്തി എണീറ്റു ആ ആളെ നോക്കി. ഇപ്പോഴും മുഖം ദേഷ്യത്തിൽ തന്നെ ആണ്. അവൾ പതിയെ വേച്ചു വേച്ചു നടന്നു. നടക്കുമ്പോൾ നല്ല വേദന ഉണ്ടാരുന്നു അവൾക്ക് "ഡീ.." ഒറ്റ അലർച്ച ആയിരുന്നു അയാൾ. ഇത് കേട്ട് മിതു ഞെട്ടി "ദൈവമേ ഇയാളുടെ നാക്കിന്റെ അടിയിൽ വല്ല സ്പീക്കർ ഉണ്ടോ എന്തൊരു ഒച്ചയാ ഇങ്ങേർക്ക് മനുഷ്യന്റെ ചെവി അടിച്ചു പോയി എന്നാ തോന്നണെ"(മിതു ആത്മ). "എന്താ ചേട്ടാ" "റോഡിൽ ആണോടി നിന്റെ ഓട്ടമത്സരം.. നീ എന്താ വീട്ടിൽ നിന്നിറങ്ങിയപ്പോൾ കാലന് മുന്നറിയിപ്പ് കൊടുത്താരുന്നോ ഇപ്പൊ തന്നെ അങ്ങ് വരാമെന്നു" "അത്.... സോറി ചേട്ടാ ആ ബസ് വിട്ടു പോയപ്പോൾ വീണതാ" "നിനക്കൊക്കെ എന്റെ വണ്ടിയുടെ മുന്നിലെ വീഴാൻ കണ്ടുള്ളോ..അതെങ്ങനെയാ വഴിയിൽ കാണുന്ന അവന്മാരെ എല്ലാം നോക്കി നടക്കും എന്നിട്ട് ഏതേലും വണ്ടിയുടെ മുന്നിൽ ചെന്നു ചാടും. അവസാനം ആ വണ്ടി ഓടിച്ചവന് കുറ്റം" "ആഹാ പോട്ടെ വിട്ടേക്കാം എന്ന് കരുതിയപ്പോൾ താൻ എന്റെ മെക്കട്ട് കേറുന്നോ. റോഡിലൂടെ പോകുമ്പോൾ തന്റെ വണ്ടി മാത്രം അല്ല കാൽനടക്കാർ കൂടി ഉണ്ടെന്നു ഒന്ന് ഓർത്തു വേണം വണ്ടി ഓടിക്കാൻ. തന്റെ ഒരു തുക്കട ബുള്ളറ്റും കൊണ്ട് രാവിലെ ഇറങ്ങുമ്പോൾ കുറച്ചു സ്പീഡ് കുറച്ചാൽ തനിക്ക് നല്ലത്.

അതെങ്ങനെയാ മാനം നോക്കി അല്ലെ വണ്ടി ഓടിക്കുന്നത്" മിതുവും ഒട്ടും വിട്ടു കൊടുത്തില്ല. "നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. വീട്ടിൽ ഉള്ളവരെ പറഞ്ഞാൽ മതി രാവിലെ കയറൂരി വിട്ടോളും. എന്നിട്ടോ റോഡിലൂടെ പോകുന്ന ആണ്പിള്ളേരോട് തല്ലുണ്ടാക്കാൻ നടക്കും. നിനക്കൊക്കെ ഇത് തന്നെ പണി" "ഡോ.. ഇനി എന്റെ വീട്ടുകാരെ കുറിച്ച് താൻ പറഞ്ഞാൽ എന്റെ കൈ തന്റെ കരണത്തു പതിയും" "ഒന്ന് പോയെടി നിന്റെ ഭീഷണിക്ക് മുന്നിൽ പതറുന്നവൻ അല്ല ഞാൻ" "ഒന്ന് പോടേയ്" "ഡീ..." അവൻ ദേഷ്യം വന്നു വണ്ടിയിൽ നിന്നിറങ്ങാൻ നോക്കിയപ്പോൾ ആണ് ഫോൺ ബെല്ലടിച്ചത്.അവന്റെ കൂട്ടുകാരൻ നീരവ് ആയിരുന്നു അത് "ഹെലോ" "ഡാ നീ എവിടാ ആ പ്രിൻസി നിന്നെ തിരക്കുന്നുണ്ട്. സമയം എത്ര ആയി എന്ന് നിനക്കറിയോ നീ എന്തെടുക്കുവാ അവിടെ" "ഡാ ഞാൻ ഇറങ്ങി. അല്ലെങ്കിലും എന്തെങ്കിലും നല്ല കാര്യത്തിന് ഇറങ്ങുമ്പോൾ ഏതേലും മാരണങ്ങൾ ഇറങ്ങിയേക്കും മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ" "എന്തുവാടേ നീ പറയണേ" "ഒന്നുല്ല ഞാൻ വരുവാ ഒരു 10min" "നീ ഇപ്പൊ എവിടെ ആണ്" "ഡാ ഞാൻ കോളേജിന്റെ അടുത്ത് എത്താറായി. നീ ഫോൺ വെക്കടാ" "ഓ ok" അവൻ ഫോൺ വെച്ചു അവളെ കലിപ്പിച്ചു നോക്കി വണ്ടി എടുത്തു കൊണ്ട് പോയി.

അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി. "ഈശ്വരാ ഒരു പ്രശ്നത്തിലും ചെന്നു ചാടരുത് എന്ന് പറഞ്ഞാ അച്ഛ പറഞ്ഞു വിട്ടത്. എന്നിട്ട് കോളേജിൽ കയറും മുൻപ് തന്നെ പണി മേടിച്ചു കൂട്ടുവാണല്ലോ. അവൻ ഏതോ കോളേജിന്റെ കാര്യം പറഞ്ഞല്ലോ അത് ഇനി എന്റെ കോളേജ് ആണോ. അവൻ കോളേജിന്റെ അടുത്ത് എത്താറായി എന്നല്ലേ പറഞ്ഞെ. എന്റെ കോളേജ് അപ്പോ ദൂരെ അല്ലെ അപ്പൊ അവൻ പറഞ്ഞ കോളേജ് അല്ല. സമാധാനം ആയി ഇല്ലേൽ ഈ നാശത്തെ അവിടെ കാണേണ്ടി വന്നേനെ..." അവൾ ബസ് സ്റ്റോപ്പിൽ കയറി നിന്നു ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഡാ റിദു.... ഇങ് വാ ഞങ്ങൾ ഇവിടെ ഉണ്ട്. അവൻ കോളേജിൽ എത്തിയതും നീരവ് അവനെ കോളേജ് ഗ്രൗണ്ടിലേക്ക് വിളിച്ചു. അവൻ അങ്ങോട്ടേക്ക് ചെന്നു. നീരവ്, വരുൺ, റോഷൻ ഇവരാണ് റിദുവിന്റെ ഫ്രണ്ട്സ്. "ഡാ ഇതാണോ 10min. സത്യം പറയെടാ നീ എവിടെ നിന്നാ എന്നോട് സംസാരിച്ചത്"(നീരവ്) "ഡാ അത് ഇങ്ങോട്ട് വന്നപ്പോൾ ഒരു പ്രശ്നം ഉണ്ടായി" "എന്ത് പ്രശ്നം" (വരുൺ) "ഡാ അതൊന്നും പറയേണ്ട" റിദു അവരോട് നടന്നത് എല്ലാം പറഞ്ഞു. "ഏതാടാ ആ പെണ്ണ്" "എനിക്കറിയില്ല റോഷാ.. അവളെ ആദ്യമായി കാണുകയാണ്.നാക്കിനു എല്ലില്ലാത്തവൾ.അതൊക്കെ വിട്.

അപ്പു എന്തിയെ അവളെ ഇന്ന് കണ്ടതേ ഇല്ലല്ലോ" "ദേ വരുന്നു നിന്റെ അപ്പു..... ഡീ അപർണേ വേഗം നടന്നു വാ ഇങ്ങോട്ട്"(നീരവ്) "ദേ നീരാവേട്ടാ ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ അപ്പു എന്ന് വിളിച്ചാൽ മതിയെന്ന്. എനിക്ക് അതാണ് ഇഷ്ടം. ഇനി അപർണ എന്ന് വിളിച്ചാൽ തലക്കിട്ടു ഒന്ന് തരും ഞാൻ" "ഒന്ന് പോടീ.." "ദേ റിദുവേട്ട ഇത് കണ്ടോ എന്നെ കളിയാക്കുന്നത്" "ഡാ മതി നിർത്ത്" "അയ്യടാ അവൾ പറഞ്ഞപ്പോൾ അവൻ കേൾക്കുന്നത് കണ്ടോടാ വരുണേ..ഡീ നീ ഞങ്ങളുടെ കൂടി പെങ്ങൾ ആണെന്നു പറഞ്ഞിട്ട് നിനക്ക് ഇപ്പൊ അവനെ മാത്രം മതിയോ" "നിങ്ങൾ എന്റെ ആങ്ങളമാർ തന്നെ ആണ്" "അപ്പൊ റിദുവോ"(റോഷൻ) "റിദുവേട്ടൻ എന്റെ എല്ലാം എല്ലാം ആണ്" "മ്മ് മതി സോപ്പിട്ടത്. പിന്നെ ഫസ്റ്റ്ഇയർസ് ഒക്കെ എല്ലാരും വന്നോ"(റിദു) "ഇനിയും കുറച്ചു പേര് കൂടി വരാൻ ഉണ്ട് എന്ന് പറയുന്നത് കേട്ടു"(അപ്പു) "ആഹാ ഞങ്ങൾ സീനിയേഴ്‌സിന്റെ വക വായിനോട്ടവും റാഗിംഗ് ഒക്കെ ഭംഗിയായി നടക്കുന്നുണ്ട്."(നീരവ്) "നിങ്ങൾക്ക് പിന്നെ മൊത്തത്തിൽ ഇവിടെ ഭരണം അല്ലെ. ഞങ്ങൾ സെക്കന്റ്‌ ഇയർസ് ആയത് കൊണ്ട് ഫസ്റ്റ് ഇയേർസിനെ മാത്രമേ ഭരിക്കാൻ കഴിയൂ. പിന്നെ പ്രിൻസിയുടെ വക റാഗിംഗ് അലോഡഡ് അല്ല എന്നാ മുന്നറിപ്പും ഉണ്ട്. അത് കൊണ്ട് ഞങ്ങൾ കൂടുതൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല

നിങ്ങളെ പോലെ"(അപ്പു) "ഓ ഇപ്പൊ ഇങ്ങനെ ആയി. ഞങ്ങൾ സീനിയേഴ്‌സ് മാത്രം പ്രശ്നക്കാര്.. കൊള്ളാം ... ഡാ റിദു നിന്നെ പ്രിൻസിപ്പൽ അന്വേഷിക്കുന്നുണ്ട് അങ്ങോട്ട് ചെല്ല്"(നീരവ്) "ഹാ.. ശരി ഞാൻ പോയിട്ട് വരാം" "ഞാനും വരാം ഏട്ടാ" "വേണ്ട അപ്പു. ഞാൻ പോയി കണ്ടിട്ട് വരാം. അപ്പോ നിങ്ങൾ ഇവിടിരിക്ക്" "mm ok" അവൻ അവരോട് പറഞ്ഞു പ്രിൻസിപ്പലിന്റെ റൂമിലേക്ക് പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഈ സമയം മിതു ബസ് കിട്ടാതെ വിഷമിച്ചു നിൽക്കുകയാണ്. "ഈശ്വരാ ഇനി ബസ് ഉണ്ടോ ആവോ. ഈ പട്ടിക്കാട്ടിലേക്ക് വരണ്ടാരുന്നു. ഇതിപ്പോ ഇനി എപ്പോ അങ്ങ് എത്തുമോ ആവോ. അച്ഛ പറഞ്ഞ പോലെ കുറച്ചു പൈസ വാങ്ങേണ്ടതായിരുന്നു.ഓട്ടോ പിടിച്ചെങ്കിലും പോകാരുന്നു.ഇനി ഇപ്പൊ എന്ത് ചെയ്യും. സമയം ഇപ്പൊ 8.30കഴിഞ്ഞു ഞാൻ അങ്ങ് എത്തുമ്പോൾ ക്ലാസും തുടങ്ങുമോ ഇനി" കുറച്ചു സമയം അവൾ അവിടെ വെയിറ്റ് ചെയ്തു. അപ്പോഴേക്കും ഒരു ബസ് വന്നിരുന്നു. അവൾ അതിൽ കയറി കോളേജിന്റെ മുന്നിൽ ചെന്നിറങ്ങി. അവൾ കോളേജ് ഗേറ്റിന്റെ അടുത്ത് എത്തി.

"ഇനി ഇവിടെ എന്ത് പ്രശ്നങ്ങൾ ആണോ എനിക്ക് നേരിടേണ്ടി വരിക. ഈശ്വരാ ഇവിടെ എങ്കിലും എനിക്ക് സമാധാനം ആയി പഠിക്കാൻ കഴിയണേ" അവൾ വലത് കാൽ വെച്ചു തന്നെ കോളേജ് ഗേറ്റ് കടന്നു ചെന്നു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ പ്രിൻസിപ്പലിനെ കാണാൻ ആയി റിദു ഓഫീസിലേക്ക് ചെന്നു. പ്യുൺ വന്നു അകത്തേക്ക് വരാൻ പറഞ്ഞതും അവൻ അകത്തേക്കു കയറി. "ഹർദിക്... വരൂ ഇവിടെ ഇരിക്ക്. എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്" പ്രിൻസിപ്പൽ നന്ദഗോപൻ പറഞ്ഞതും അവൻ ചെയറിൽ ഇരുന്നു. "എന്താ സാർ എന്നെ വിളിപ്പിച്ചത്" "ഹർദിക്...താൻ നല്ലൊരു പയ്യൻ ആണ്. ഇപ്പൊ തന്നെ കൊണ്ട് കുറച്ചു പ്രശ്നങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂ.താൻ പിന്നെ പഠിക്കുന്നുമുണ്ട്.പക്ഷെ.." "എന്താ സാർ" പ്രിൻസിപ്പൽ കാര്യങ്ങൾ പറഞ്ഞതും അവൻ പുറത്തിറങ്ങി. ക്ലാസ്സിൽ പോലും കയറാതെ അവൻ ബുള്ളറ്റ് എടുത്തു. അപ്പുവും നീരവും ചോദിച്ചിട്ട് ഒന്നും പറയാത്തെ അവൻ വീട്ടിലേക്ക് പോയി.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story