അഗ്നിസാക്ഷി: ഭാഗം 20

agnisakshi

എഴുത്തുകാരി: MALU

"ഡോക്ടർ അദ്ദേഹത്തിന് ഇപ്പൊ" (റിദു) "ഇപ്പൊ ഒന്നും പറയാറായിട്ടില്ല. ബോധം ഇതു വരെ വന്നിട്ടില്ല.. രണ്ടു മണിക്കൂർ കൂടി കഴിയട്ടെ നോക്കാം. ഇപ്പൊ ഒരു മെഡിസിൻ കൂടി ഇൻജെക്ട് ചെയ്തതെ ഉള്ളു. അത് കഴിഞ്ഞു ബോധം വരും. പക്ഷെ സ്കാനിംഗ് റിസൾട്ട്‌ ഒന്നും വന്നിട്ടില്ല അത് നോക്കട്ടെ ഞാൻ.മുൻപ് ഇങ്ങനെ വന്നിട്ടുണ്ടോ" "ഉണ്ട് ഡോക്ടർ രണ്ടു തവണ"(മിതു) "ഓഹ് മൈ ഗോഡ്.. എന്നിട്ടാണോ നിങ്ങൾ ഇത്ര കെയർ ലെസ്സ് ആയി നോക്കിയത്.. നന്നായി കെയർ ചെയ്താലേ അസുഖം കുറച്ചു എങ്കിലും ഭേദം ആകൂ. ഇതു മാധവനു എന്തോ ടെൻഷൻ ഉണ്ടായിരുന്നു എന്നുള്ളത് സത്യം ആണ്. കാരണം ഞാൻ ചോദിക്കുന്നില്ല. പക്ഷെ ഇങ്ങനെ ഉള്ളവരെ ശ്രെദ്ധിക്കേണ്ടത് നിങ്ങൾ മക്കൾ അല്ലെ" "അത് ഡോക്ടർ അച്ഛ കോളേജിൽ വന്നതാ.. അപ്പൊ പെട്ടന്ന് ഉണ്ടായതാ"(മിതു) "മ്മ് ഒക്കെ ഇനി എങ്കിലും ശ്രെദ്ധിക്കുക.. വീട്ടിൽ അച്ഛനെ ഉള്ളോ പുറത്തൊക്കെ ഇങ്ങനെ ഉള്ളിടത്തു അമ്മയെ കൂട്ടി പൊയ്ക്കൂടേ."

"അത് ഡോക്ടർ...."(മിതു) "സോറി ഞാൻ ചോദിച്ചു എന്നേ ഉള്ളു.. ശ്രെദ്ധിക്കേണ്ടത് നിങ്ങൾ ആണ്.. ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് മാക്സിമം ഞങ്ങൾ ട്രൈ ചെയ്യും പക്ഷെ ദൈവം ആണ് പിന്നീട് തീരുമാനിക്കേണ്ടത് രക്ഷിക്കണോ വേണ്ടയോ എന്ന്. ശ്രെദ്ധിക്കാതെ എല്ലാം ഒപ്പിച്ചു വെച്ചിട്ട് അവസാനം കരഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല കുട്ടി.. ഞാൻ ഇപ്പൊ തന്റെ അച്ഛന്റെ സ്ഥാനത്തു നിന്നു പറയുകയാണ് എന്ന് കരുതിയാൽ മതി. അപ്പൊ ശരി അദ്ദേഹം ഉണരുമ്പോൾ ചെക്ക് ചെയ്തിട്ട് ഞാൻ പറയാം." "ഒക്കെ ഡോക്ടർ"(റിദു) മിതു കരഞ്ഞു കൊണ്ട് അവിടെ ചെയറിൽ പോയി ഇരുന്നു. കൂടെ റിദുവും "അതെ.. ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്... ഡോക്ടർ ചോദിച്ചതും കൊണ്ടും പിന്നെ എനിക്ക് തോന്നിയത് കൊണ്ടും ഞാൻ ചോദിക്കുവാ"(റിദു)

"എന്താ...."(മിതു) "അച്ഛന് വയ്യാത്തത് ആണെന്നു അറിഞ്ഞിട്ടും താൻ എന്തിനാ കോളേജിൽ കൊണ്ട് വന്നെ" "കൊണ്ട് വന്നില്ലായിരുന്നെങ്കിൽ പ്രിൻസി ക്ലാസ്സിൽ കയറ്റില്ല എന്ന് പറഞ്ഞില്ലേ.. അന്ന് തന്നോട് ഞാൻ ഒരു ഉപകാരം ചെയ്യാമോ എന്ന് ചോദിച്ചത് ഇതായിരുന്നു.. അച്ഛന് വയ്യാത്തത് ആണ് പ്രിൻസിയോട് ഒന്ന് താൻ സംസാരിക്കുമോ എന്നറിയാനാ ഞാൻ ചോദിച്ചത്. പക്ഷെ തന്റെ നോട്ടം കണ്ടപ്പോഴേ എനിക്ക് മതിയായി" "അതൊക്കെ പോട്ടെ അച്ഛന് പകരം അമ്മയെ കൊണ്ട് വന്നൂടാരുന്നോ" "അതിന് അമ്മ വേണ്ടേ കൂടെ" "അമ്മ എവിടെ പോയി.." "അമ്മ...... അമ്മ ഇന്ന്..... ഞങ്ങളോട് ഒപ്പം ഇല്ല... കൂടെ ഉണ്ട് ഒരു നിഴലായി...പക്ഷെ... ആർക്കും കാണാൻ കഴിയില്ല .." "സോറി....."

"എന്തിനു" "വിഷമിപ്പിച്ചതിന്" "അത് സാരമില്ല.. പലരും ചോദിച്ചു ചോദിച്ചു ഉത്തരം നൽകി എനിക്ക് ഇപ്പൊ ഇതു ഒരു പാഠം ആണ്.." അവളുടെ കണ്ണുകൾ നിറയുന്നത് അവൻ അറിഞ്ഞു. "അല്ല തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്" "അച്ഛനും അനിയത്തിയും" "മ്മ്.." കുറച്ചു നേരം വീണ്ടും മൂകരായ ശേഷം അവൻ വീണ്ടും തുടർന്നു. "അല്ല അമ്മക്ക് എന്ത്‌ പറ്റിയതാ" "അത്... ആക്‌സിഡന്റ് ആയിരുന്നു... പലരും എന്നോട് ഇതു ചോദിച്ചിട്ടുണ്ട് അമ്മ കൂടെ ഇല്ല എന്ന് പറയുമ്പോൾ അവരുടെ ചോദ്യം അമ്മ ഉപേക്ഷിച്ചു പോയതാണോ എന്നാണ്. ഒരിക്കലും എന്റെ അമ്മക്ക് അതിന് കഴിയില്ല.. ഭൂമിയിൽ ഇത്ര നാൾ കൂടി ജീവിച്ചാൽ മതി എന്ന് തീരുമാനിച്ചു ദൈവം അമ്മയെ തിരികെ വിളിച്ചപ്പോൾ അമ്മക്ക് എന്ത്‌ ചെയ്യാൻ കഴിയും... പക്ഷെ അതിന് അവസരം ഉണ്ടാക്കിയവരെ ഞാൻ വെറുതെ വിടില്ല"

"എന്താ... എന്താ താൻ പറഞ്ഞേ" "ഏയ്‌ ഒന്നുല്ല...." "മ്മ്" "അമ്മ നല്ലോണം പഠിച്ച ആളാണ് അത് കൊണ്ട് തന്നെ പേര് കേട്ട ഒരു കമ്പനിയിൽ അവിടുത്തെ എംഡിയുടെ പിഎ ആയി വർക്ക്‌ ചെയ്യുകയായിരുന്നു അമ്മ.. നല്ല രീതിയിൽ തന്നെ ആണ് ഞങ്ങൾ ജീവിച്ചത്..പലപ്പോഴും ബിസിനസ് ടൂർ ഒക്കെ വരുമ്പോൾ അദ്ദേഹം അമ്മയെ ആണ് കൂടെ കൊണ്ട് പോകുക.. അമ്മയെ ജോലിക്ക് വിടുന്നത് കൊണ്ടോ അമ്മ അദ്ദേഹത്തിന്റെ കൂടെ പോകുന്നത് കൊണ്ടോ അച്ഛക്ക് അമ്മയോട് ദേഷ്യമോ സംശയമോ ഒന്നും ഉണ്ടായിരുന്നില്ല. അമ്മ പോകുമ്പോൾ അമ്മക്കിളി മക്കളെ ചിറകിനടിയിൽ പൊതിഞ്ഞു വെക്കും പോലെ അച്ഛൻകിളി ആയി അച്ഛ ഞങ്ങളെ പൊന്നു പോലെ നോക്കുമായിരുന്നു.

അനിയത്തി മിത്ര അവൾക്ക് എന്നും കൂട്ടുകാർ ആയിരുന്നു വലുത് അത് കൊണ്ട് തന്നെ അവൾ ക്ലാസ്സ്‌ കഴിഞ്ഞു വന്നാൽ ഉടൻ അവരോടൊപ്പം ആയിരിക്കും. ഞാൻ പക്ഷെ അച്ഛയെ കാത്തിരിക്കും.. അച്ഛ വന്നു മിട്ടായി പൊതി തന്നു ഉമ്മാ തന്നു കഴിഞ്ഞേ ഞാൻ അകത്തു കയറൂ.. പിന്നീട് അമ്മ വരുന്നത് വരെ നോക്കി ഇരിക്കും.. അത്രക്ക് അച്ഛയോടും അമ്മയോടും കൂട്ടായിരുന്നു.മിത്രയെക്കാൾ അവർക്ക് ഒരിത്തിരി ഇഷ്ടം എന്നോട് പ്രതേകിച്ചു ഉണ്ടാരുന്നു. എന്ന് കരുതി മിത്രയേ അവോയ്ഡ് ചെയ്തിട്ടില്ല കേട്ടോ. അവളും എന്നും അച്ഛേടെ മുത്തായിരുന്നു. അങ്ങനെ സന്തോഷത്തോടെ ജീവിക്കുമ്പോൾ ആണ് ആ എം ഡി അവിടുത്തെ കമ്പനി വേറെ ഒരാൾക്ക് നൽകി വേറെ ഒരിടത്തു ബിസിനസ് തുടങ്ങിയത്..

അമ്മക്ക് പിന്നെ ജോലി നഷ്ടമായി... അദ്ദേഹം അമ്മയെ അവരുടെ പുതിയ കമ്പനിയിൽ ജോലിക്ക് ജോയിൻ ചെയ്യാൻ വിളിച്ചതാണ്. പക്ഷെ കൂടി വന്നാൽ രണ്ടോ മൂന്നോ ദിവസം മാത്രമേ ബിസിനസ് ടൂറിനു പോയാലും അമ്മ ഞങ്ങളെ പിരിഞ്ഞിരുന്നിട്ടുള്ളു..ആ അമ്മക്ക് ഞങ്ങളെ പിരിഞ്ഞു അവരുടെ കൂടെ അത്രെയും ദൂരെ ഒരിടത്തു അവിടെ നിന്നു കൊണ്ട് ജോലി ചെയ്യാൻ കഴിയില്ലാരുന്നു.ഞങ്ങളെ പിരിയാനും കഴിയില്ലാരുന്നു. അത് കൊണ്ട് അമ്മ ആ ജോലി സന്തോഷപൂർവം തന്നെ അദ്ദേഹത്തോട് ക്ഷമ പറഞ്ഞു നിരസിച്ചു..പിന്നീട് ആണ് അറിഞ്ഞത് അദ്ദേഹം കൈമാറിയ പുതിയ ആൾക്കാർ ഏറ്റെടുത്ത ആ കമ്പനിയിൽ അമ്മക്ക്‌ അവസരം കൊടുത്തു.പി എ ആയിട്ടല്ല അവിടുത്തെ ഒരു ഓഫീസ് സ്റ്റാഫ്‌ ആയിട്ട് ആയിരുന്നു.അമ്മ അവിടെ ജോയിൻ ചെയ്തു.

കൂടി വന്നാൽ ഒരു വർഷം അത് കഴിഞ്ഞു ആയിരുന്നു അമ്മക്ക് ആക്‌സിഡന്റ് ഉണ്ടായത്.. ആ കമ്പനിയിലെ ജോബ് റിസൈൻ ചെയ്യുകയാണെന്നു അമ്മ പറഞ്ഞിരുന്നു. കാരണം ഒന്നും പക്ഷെ പറഞ്ഞിരുന്നില്ല. അങ്ങനെ അമ്മക്ക് ഞങ്ങളോട് ഒന്നും തന്നെ പറയാൻ പറ്റിയില്ല അതിനു മുൻപേ അമ്മ.......... " പറഞ്ഞു തീരും മുൻപേ അവളുടെ വാക്കുകൾ ഇടറിയിരുന്നു.. "അന്ന് ഞാൻ 10ഇൽ ആണ് മിത്ര 9ilum അത് ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. അതിനോട് ഉൾക്കൊള്ളാൻ അച്ഛ ഞങ്ങളെ പഠിപ്പിച്ചു. അച്ഛക്ക് പക്ഷെ ഉള്ള് നീറി ആണ് അദ്ദേഹം ഞങ്ങളെ നോക്കിയത്.പുറമെ ചിരിച്ചു അകമേ നീറി നീറി കഴിയുകയായിരുന്നു അദ്ദേഹം....കാരണം പ്രാണൻ ആയിരുന്നു അമ്മ അച്ഛക്ക്.. അവരുടെ പ്രണയവിവാഹം ആണെന്ന് പറഞ്ഞിട്ടുണ്ട് ഞങ്ങളോട്. പിന്നീട് മിത്രയേ കുറച്ചു ബുദ്ധിമുട്ടി പഴയത് പോലെ ആക്കി എടുക്കാൻ... പിന്നെയും പ്രശ്നങ്ങൾ ഞങ്ങൾക്ക് ഇടയിൽ വന്നു കൊണ്ടിരുന്നു... അങ്ങനെ രണ്ടു വട്ടം അച്ഛക്ക് ഇതു പോലെ വന്നു.. ഇപ്പൊ ദേ ഞാൻ കാരണവും..."

"ഏയ്‌ താൻ കരയാതെ" "സോറി.. ഞാൻ പെട്ടന്ന് ചോദിച്ചപ്പോൾ.. മനസ്സിൽ ഉള്ളത് ഒന്ന് തുറന്നു പറയാൻ തോന്നിയപ്പോൾ.....പറഞ്ഞു പോയതാ സോറി അറിയാതെ" "സാരമില്ല അത് കൊണ്ട് തന്നെ അറിയാൻ കഴിഞ്ഞല്ലോ.. സത്യത്തിൽ മിതുവിനോട് സോറി പറയേണ്ടത് ഞാൻ അല്ലെ.. ഞാൻ അല്ലെ..." "മതി ഇനി ആ കാര്യങ്ങൾ പറയേണ്ട...ഞാൻ കാരണം ഇങ്ങനെ ഉണ്ടാകണം എന്ന് വിധി ആയിരുന്നു... അത് നടന്നു. പക്ഷെ എന്റെ അച്ഛയെ ഒരു കുഴപ്പവും കൂടാതെ എനിക്ക് വേണം തിരികെ.." "അച്ഛക്ക്‌ ഒന്നും സംഭവിക്കില്ല... താൻ ഇങ്ങനെ വിഷമിക്കാതെ... വാ.. കാന്റീനിൽ പോയി എന്തെങ്കിലും കഴിക്കാം ഇത്രേ നേരം ആയിട്ടും ഒരു തുള്ളി വെള്ളം പോലും താൻ കുടിച്ചിട്ടില്ല.. തന്റെ അച്ഛൻ ഉണരുമ്പോൾ തന്നെ ഇങ്ങനെ കണ്ടാൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ"

"ഏയ്‌ അച്ഛക്ക് എന്നോട് ദേഷ്യം ആയിരിക്കും..മിത്രയെക്കാൾ എന്നെ ആയിരുന്നു അച്ഛക്ക് വിശ്വാസം.. അതിപ്പോ കഴിഞ്ഞു.. അച്ഛേടെ മുന്നിൽ ഞാൻ ഇപ്പൊ തെറ്റ്‌ കാരി ആണ്.. ഇനി എന്നെ കാണാൻ പോലും അച്ഛ കൂട്ടാക്കില്ല" "മക്കൾ എത്ര തെറ്റ്‌ ചെയ്താലും ക്ഷമിക്കാൻ അച്ഛനമ്മാർക്കേ കഴിയുകയുള്ളു മിതു.. അത് കൊണ്ട് അച്ഛൻ ക്ഷമിക്കും.പിന്നെ ഞാൻ സംസാരിക്കാം തന്റെ അച്ഛയോട്.. ഇപ്പൊ ഇടയിൽ കേറി കുത്തി തിരുപ്പുണ്ടാക്കാൻ ആ നിരഞ്ജൻ ഇവിടെ ഇല്ല. നമുക്ക് സമാധാനത്തോടെ സംസാരിച്ചു പരിഹരിക്കാം അതോർത്തു വിഷമിക്കണ്ട.പിന്നെ രണ്ടുമണിക്കൂർ കൂടി കഴിഞ്ഞു ബോധം തെളിയും എന്നല്ലേ ഡോക്ടർ പറഞ്ഞേ.. അപ്പൊ താൻ ഇങ്ങനെ പേടിക്കണ്ട..ഇന്ന് തന്നെ അച്ഛൻ തന്നോട് സംസാരിക്കും " "മ്മ്.. റിദുവേട്ടൻ പൊയ്ക്കോളൂ..."

അവൾ സ്നേഹത്തോടെ അങ്ങനെ വിളിച്ചതും അവൻ സന്തോഷത്തോടെ അവളെ നോക്കി. പിന്നീടാണ് അവൾ പറഞ്ഞത് അവൻ ഓർത്തത്.. "എന്താ പറഞ്ഞേ" "റിദുവേട്ടൻ പൊയ്ക്കോ.. ഇത്രേം നേരം ആയില്ലേ.. കോളേജിൽ പൊയ്ക്കോളൂ.." "ഇപ്പൊ തന്നെ ഉച്ച കഴിഞ്ഞു ഇനി പോയിട്ട് എന്തിനാ" "എന്നാൽ വീട്ടിൽ പൊയ്ക്കോളൂ.. ഒത്തിരി നേരം ആയില്ലേ ഇവിടെ ഇരുന്നു ബുദ്ധിമുട്ടുന്നു" "ദേ എന്റെ കൈക്ക് ഇനി പണി ഉണ്ടാക്കരുത്... നിന്നോട് ഞാൻ പറഞ്ഞോ എനിക്ക് ബുദ്ധിമുട്ട് ആയെന്നു.." ഇത്രേ നേരം സ്നേഹത്തോടെ സംസാരിച്ചവൻ ചൂടായി സംസാരിച്ചതോടെ അവൾ പതർച്ചയോടെ അവനെ നോക്കി "പറഞ്ഞോടി.. ഞാൻ നീ എന്താ വാ തുറക്കാത്തെ" "ഇല്ല...." "എന്നാൽ പിന്നെ മിണ്ടരുത്.. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.. എനിക്ക് ഇവിടെ ഇരിക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല. നിന്റെ അച്ഛനെ ഈ അവസ്ഥയിൽ... നിന്നെ ഇവിടെ തനിച്ചാക്കി പോകുവാനോ.. ഒന്നും തന്നെ എനിക്ക് കഴിയില്ല.

ഇപ്പൊ നീ അത്രെയും അറിഞ്ഞാൽ മതി.. കേട്ടോടി..." "മ്മ്" അവൻ കലിപ്പിച്ചു അവളെ നോക്കിയിട്ട് തിരിഞ്ഞു ഇരുന്നു. അവൾ ഇപ്പൊ കരയും എന്ന അവസ്ഥയിൽ ആണ്... അച്ഛന്റെ അവസ്ഥയും റിദുവിന്റെ പെരുമാറ്റവും കൂടി ആയപ്പോൾ. അവൾക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ ആവുന്നു.. അനുസരണ ഇല്ലാതെ കണ്ണുകൾ നിറയുന്നു.. ഇതു കണ്ടതോടെ റിദു അവൾക്ക് മുഖാ മുഖം ഇരുന്നു "ഡീ.... ഞാൻ ദേഷ്യപ്പെട്ടത് നീ എന്നോട് ഇതൊരു ബുദ്ധിമുട്ടാവില്ലേ എന്ന് ചോദിച്ചത് കൊണ്ടാണ്.. അത് കഴിഞ്ഞു ഇനി അതിന്റെ പേരിൽ കരയണ്ട.. അന്ന് എന്റെ മുന്നിൽ എന്നെ കളിയാക്കുകയും പുച്ഛിക്കുകയും ചെയ്ത പെണ്ണാണോ ഇപ്പൊ കിടന്നു മോങ്ങുന്നേ... ശോ വളരെ മോശം.. നീ അങ്ങനെ ഇനി പറയരുത്..നിന്റെ അച്ഛന് ഭേദം ആയിട്ടേ എനിക്കും ഒരു സമാധാനം ഉള്ളു. അത് കൊണ്ട് ഞാൻ എങ്ങും പോകില്ല ഇവിടെ തന്നെ ഉണ്ട്..."

"സോറി.." "ദേ തുടങ്ങി.. നിന്റെ സോറി എനിക്ക് ആവശ്യം ഇല്ല..." "മ്മ്" "അച്ഛന്റെ കാര്യം അറിയട്ടെ എന്നിട്ട് തന്നെ കൊണ്ട് പോയി കഴിപ്പിച്ചിട്ടേ ഉള്ളു ബാക്കി കാര്യം..കുറച്ചു മനസാക്ഷി കൂടി പോയി അത് കൊണ്ട് ഈ അവസ്ഥ കണ്ടിട്ട് നോക്കി നിൽക്കാൻ കഴിയുന്നില്ല അതാണ്.. അല്ലാതെ നിന്നെ കഴിപ്പിച്ചിട്ട് എനിക്ക് ഒന്നും നേടാൻ ഇല്ല" "മ്മ്.." "ഇങ്ങനെ എന്തെങ്കിലും പറഞ്ഞു എങ്കിലും അവളുടെ മൂഡ് ഒന്ന് ശരി ആക്കാൻ നോക്കുമ്പോൾ വീണ്ടും അവൾ തളർന്നു പോകുകയാണല്ലോ. കുറ്റം പറയാൻ പറ്റില്ല സ്വന്തം അച്ഛന്റെ അവസ്ഥ കണ്ടാൽ ആരായാലും ഇങ്ങനെ ആകും. ഇതിനെ ആണല്ലോ ഞാൻ ഇത്രെയും ദ്രോഹിച്ചത്.."(റിദു ആത്മ) ഓരോന്ന് ഓർത്തു അവന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറി. അവൻ അവളുടെ അടുത്ത് നിന്നു എഴുന്നേറ്റ് ഫോണിൽ ആരെയോ വിളിക്കാൻ തുടങ്ങിയപ്പോൾ ആണ് തന്റെ നേർക്ക് വരുന്ന ആളെ അവൻ കണ്ടത്.. ആ ആളെ കണ്ടതും അവൻ ഒന്ന് ഞെട്ടി  .....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story