അഗ്നിസാക്ഷി: ഭാഗം 21

agnisakshi

എഴുത്തുകാരി: MALU

 ആ ആള് അടുത്തേക്ക് വരുന്നത് കണ്ടതും ഇവിടെ എന്താ എന്നുള്ള ഭാവത്തിൽ റിദു നോക്കി. മിതു ഒന്നും മനസ്സിലാകാതെ നോക്കി നിന്നു. "അമ്മേ.... അമ്മ എന്താ ഇവിടെ...അമ്മക്ക്‌ എന്തെങ്കിലും...." "എനിക്ക് ഒന്നുമില്ല..." "പിന്നെ എന്താ ഇവിടെ" "ഞാൻ വന്നത് എന്റെ പൊന്നോമന പുത്രനെ കാണാൻ ആണ്" "എന്നെയോ" "അല്ലാതെ പിന്നെ വേറെ ആരാടാ" "അല്ല അമ്മ എങ്ങനെ അറിഞ്ഞു ഞാൻ ഇവിടെ ഉണ്ടെന്നു" "അപ്പു വിളിച്ചിരുന്നു. നീ കോളേജിൽ എന്തോ പ്രശ്നം ഉണ്ടാക്കി എന്ന് അതും ഒരു പെണ്ണിന് വേണ്ടി.. ആരെയോ നീ ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്നൊക്കെ പറഞ്ഞു.. ആരാടാ അത്" "അത് അമ്മേ..." "എന്താടാ മോനെ നിനക്ക് പറ്റിയത്.. കുറച്ചു ദിവസം ആയല്ലോ.. എന്താ റിഷിയെ പോലെ ഏതേലും ഒരുത്തി വളച്ചെടുത്തോ എന്റെ മോനെ.." "ഒന്ന് പോയെ അമ്മേ..." "നിനക്കൊക്കെ ആദ്യം ഇങ്ങനെ ആയിരിക്കും. അവസാനം അവനെ പോലെ ആവാൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ ഈ അമ്മയെ പിന്നെ രണ്ടും ജീവനോടെ കാണില്ല. ഓർത്തോ"

"എന്റെ അമ്മേ... അങ്ങനെ ഒന്നുമില്ല.. ദേ ഇതാണ് കുട്ടി.. ഇവളുടെ അച്ഛന് കോളേജിൽ വെച്ചു വയ്യാതെ വന്നു അങ്ങനെ ഹോസ്പിറ്റലിൽ കൊണ്ട് വന്നു" "അപ്പു അങ്ങനെ അല്ലല്ലോ പറഞ്ഞത്. അല്ല നീ മാത്രമേ ഉണ്ടാരുന്നുള്ളു ഹോസ്പിറ്റലിൽ കൊണ്ട് വരാൻ" "എന്തുവാ അമ്മേ ഇങ്ങനെ ഒക്കെ പറയണേ... ഒരു ജീവൻ അല്ലെ... അത് രക്ഷിക്കുന്നത് കൊണ്ട് എനിക്ക് എന്ത്‌ നഷ്ടം ആണ് ഉണ്ടാവുക അമ്മേ" റിദു പറഞ്ഞതും മറുപടി കൊടുക്കാൻ നേരം ആണ് സാവിത്രി മിതുവിന്റെ മുഖത്തേക്ക് നോക്കിയത്. അവളുടെ മുഖത്തേക്ക് നോക്കിയതും അവർക്ക് ഒരു വേദന തോന്നി "മ്മ് സോറി ഞാൻ അപ്പു എന്തൊക്കെയോ പറഞ്ഞു അതിന്റെ ദേഷ്യത്തിൽ പറഞ്ഞതാ. പെട്ടന്ന് ഒന്നും നോക്കിയില്ല ഇങ്ങോട്ടേക്കു വന്നു. പേടിയാ മോനെ.. നിന്നെ കൂടി ഇനി നഷ്ടപ്പെടുത്താൻ വയ്യ" "മനസ്സിലായി.. സാരമില്ല.. ഞാൻ തെറ്റ്‌ ഒന്നും ചെയ്തില്ലല്ലോ അമ്മേ..."

"അതറിയാം എന്നാലും നിനക്ക് മുൻകോപം കുറച്ചു കൂടുതലാ എടുത്തു ചാടി എന്താ കാണിക്കുക എന്ന് നിനക്ക് തന്നെ അറിയില്ല. നീ ഏതായാലും കൃത്യ സമയത്തു ഈ കുട്ടിയുടെ അച്ഛനെ ഇവിടെ എത്തിച്ചല്ലോ.. അല്ല അദ്ദേഹത്തിന് എങ്ങനെ ഉണ്ട്" "രണ്ടു മണിക്കൂർ കൂടി കഴിയുമ്പോൾ ഒന്നുടെ ഡോക്ടർ ചെക്ക് ചെയ്തു നോക്കട്ടെ എന്ന് പറഞ്ഞു ഇത് വരെ പറയാറായിട്ടില്ല" "മ്മ് എന്താ മോളുടെ പേര്" റിദുവിന്റെ അടുത്ത് നിന്നും സാവിത്രി മിതുവിന്റെ അടുത്തേക്ക് ചെന്നു. "മൈത്രേയി"(മിതു) "ഹാ.. അച്ഛന് എന്താ പെട്ടന്ന് ഇങ്ങനെ.." "പെട്ടന്ന് ഒന്നുമില്ല അമ്മേ അദ്ദേഹത്തിന് നേരത്തെ അങ്ങനെ വന്നിട്ടുണ്ട് രണ്ടു തവണ"(മിതു) "രണ്ടു തവണയോ അല്ല ഇപ്പൊ എന്താ പ്രശ്നം അപ്പു എന്തൊക്കെയോ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല"

റിദു നടന്നതെല്ലാം അമ്മയോട് പറഞ്ഞു.റിദുവും ആയിട്ടുള്ള പ്രശ്നം ഒഴിച്ച് ലൈബ്രറിയിൽ മുന്നിൽ വെച്ചു ഉണ്ടായത് മുതൽ അമ്മയോട് റിദു പറഞ്ഞു. "അപ്പൊ തെറ്റ്‌ ഈ കുട്ടിയുടെ ഭാഗത്തു ആണെന്ന് ആരാ പറഞ്ഞത്. ഈ കുട്ടി അറിയതെ പറ്റിയതല്ലേ അതിനാണോ ഇത്രേ നാണം കെടുത്തിയെ.." "എല്ലാം ആ നിരഞ്ജന്റെ പണിയാ" "അപ്പു എന്നോട് അതൊന്നും പറഞ്ഞില്ല.. നീ ഏതോ പെണ്ണിന് വേണ്ടി തല്ല് ഉണ്ടാക്കി എന്ന് പറഞ്ഞു.. അവൾ അറിഞ്ഞു കാണില്ലായിരിക്കും ഇത്രേം പ്രശ്നം ഒന്നും" "അവൾ അറിഞ്ഞതാണല്ലോ" "ഹാ എന്തെങ്കിലും ആവട്ടെ.. നീ അത് വിട്... മോളു വിഷമിക്കണ്ട... ആർക്കായാലും പെട്ടെന്ന് ഇത് സഹിക്കാൻ കഴിയില്ല. പ്രതേകിച്ചു പെണ്മക്കൾ ഉള്ള അച്ഛനമ്മാർക്ക് അവരെ കുറിച്ച് ആരേലും അനാവശ്യം പറഞ്ഞാൽ പെട്ടെന്ന് സഹിക്കാൻ പറ്റിയെന്നു വരില്ല.. അല്ലെങ്കിലും എന്തെങ്കിലും ഒരു കാരണം കിട്ടാൻ നോക്കിയിരിക്കുകയാ ആളുകൾ വേറെ പലതും പറഞ്ഞു പരത്താൻ"

"അല്ല മോളുടെ വീട് എവിടെ ആണ്" "അത് ജംഗ്ഷന്റെ അവിടെ നിന്നു കുറച്ചു കൂടി പോണം.."(മിതു) "മ്മ്" "അമ്മ ഇങ്ങു വന്നെ..." "എന്താടാ" "വാ ഇവിടെ...." റിദു അമ്മയെയും കൂട്ടി കുറച്ചു മാറി നിന്നു "എന്താ റിദു" "അമ്മ വന്നത് എന്നെ തിരക്കി അല്ലെ..ഇപ്പൊ കാരണം അറിഞ്ഞു എന്നിട്ട് അവളുടെ അടുത്ത് ഇരുന്നു എങ്ങനെ എങ്കിലും അതിനെ ഒന്ന് സങ്കടം മാറ്റി എടുക്കാൻ നോക്കേണ്ടതിനു പകരം കുടുംബ പുരാണം ചോദിക്കുവാണോ" "ഡാ അതിനെ ഞാൻ എവിടെയോ കണ്ടു പരിചയം ഉണ്ട്.. അതാ... പിന്നെ ഇങ്ങനെ ഒക്കെ ചോദിച്ചോണ്ട് ഇരുന്നാലേ അതിന്റെ മൈൻഡ് മാറ്റി എടുക്കാൻ കഴിയൂ. നീ ഒന്ന് അടങ്ങി ഇരിക്ക് .... വാ ഇങ്ങോട്ട്" റിദുനെയും കൂട്ടി സാവിത്രി അമ്മ മിതുവിന്റെ അടുത്തേക്ക് ചെന്നു. "മോളെ.. മോള് വിഷമിക്കണ്ട കേട്ടോ എന്ത്‌ സഹായത്തിനും അമ്മയും ദേ ഇവനും ഉണ്ട് കൂടെ..

. മോള് ഇവിടെ ഇരിക്ക്.. അമ്മ ചോദിക്കട്ടെ" "ദേ തുടങ്ങി..."(റിദു) "മിണ്ടാതിരിക്ക് റിദു നീ ഒന്ന്" "എന്താ അമ്മേ... അമ്മക്ക് എന്താ ചോദിക്കാൻ ഉള്ളത് "(മിതു) "അച്ഛന്റെ പേര് എന്താ മോളെ..." "മാധവൻ മേനോൻ.." "മാധവൻ...... അനിയത്തി കുട്ടിയുടെയോ " "മിത്രേയ" "ഇതു എവിടെയോ കേട്ടു മറന്നത് പോലെ.." "ഒന്ന് പോയെ അമ്മേ.. ഇവർക്ക് മാത്രമേ ഈ നെയിം ഉള്ളോ.. ഒരാളുടെ നെയിം ഒരാൾക്ക് മാത്രമേ ഉള്ളു എന്നാണോ അമ്മയുടെ വിചാരം"(റിദു) "അതല്ലടാ.. എനിക്ക് അറിയാവുന്ന ഒരു മാധവേട്ടൻ ഉണ്ട്. അദേഹത്തിന്റെ മക്കളുടെ പേര് ഇതു തന്നെയാ.. അവർ ഇവിടെ അല്ല പക്ഷെ.." "ഞങ്ങൾ ഇവിടെ അല്ലാരുന്നു അമ്മേ... ഞങ്ങൾ നേരത്തെ തൃശൂർ ആയിരുന്നു അവിടെ നിന്നാണ് ഇങ്ങോട്ട് വന്നത്.."(മിതു) "അപ്പൊ ഞാൻ ഉദ്ദേശിച്ച മാധവേട്ടൻ തന്നെ ആണ് ഐ സി യു വിൽ ഉള്ളത്.. ഈശ്വരാ..

മാധവട്ടന്റെ മകൾ അല്ലെ അപ്പൊ മോള്..." "അതെ.." "കൃഷ്ണ മംഗലം തറവാട്ടിലെ അല്ലെ.." "അതെ അമ്മേ.." "ഇത്രേം നാളും ഞാൻ അന്വേഷിച്ചിരുന്നതും നിങ്ങളെ തന്നെ ആണ് മോളെ..." "അപ്പൊ അമ്മ പറഞ്ഞിരുന്ന മിതു ഇതാണോ"(റിദു) "അതെ.. ഇതു തന്നെ.. പക്ഷെ മോളെ ഞാൻ അന്ന് ചെറുപ്പത്തിൽ കണ്ട ഓർമ മാത്രമേ ഉള്ളു.അതായത് ഇവൾക്ക് 13വയസ്സ് ഉള്ളപ്പോൾ ആണ് ഞാനും റിദുവിന്റെ അച്ഛനും കൂടി തൃശൂർ നിന്നു ഇവിടേക്ക് വന്നത്. അന്നത്തെ കുട്ടിത്തം ഉള്ള മുഖം തന്നെ ആണ് ഇന്നും പക്ഷെ ഒരുപാട് ക്ഷീണിച്ചു പോയത് പോലെ" മിതു ഒന്നും മനസ്സിലാവാതെ റിദുവിനെ നോക്കി. ഇതു എല്ലാം ഇന്ന് കുളമാക്കും എന്ന അവസ്ഥയിൽ റിദു അമ്മയെ നോക്കി "മോൾക്ക് ഒന്നും മനസ്സിലായില്ല അല്ലെ.." "ഇല്ല അമ്മേ.. അമ്മക്ക്‌ എങ്ങനെ ഞങ്ങളെ.." "മോളെ മോളുടെ അമ്മ ലക്ഷ്മി പിഎ ആയി വർക്ക്‌ ചെയ്തിരുന്ന കമ്പനി അറിയില്ലേ" "മ്മ് അറിയാം വർമ്മ ഗ്രൂപ്പ്‌ of കമ്പനീസ്" "അവിടുത്തെ വർമ്മ സാറിനെ അറിയില്ലേ..."

"മ്മ് അറിയാം.. സാറിന്റെ" "ഭാര്യ ആണ് ഞാൻ.." "സാവു...." "അതെ നിന്റെയും നിന്റെ അനിയത്തിയുടെയും സാവു അമ്മ.. ഓർമ ഉണ്ട് അപ്പൊ അല്ലെ" "മ്മ് ഉണ്ട് അങ്ങനെ അങ്ങ് മറക്കാൻ കഴിയുമോ..." "അപ്പൊ റിദുവേട്ടൻ..." "ഇവനും എന്റെ മകൻ ആണ് റിഷിയും എന്റെ മകൻ ആണ്... റിദുവിനെ നീ കണ്ടിട്ടില്ല അതാ... " "അല്ല അമ്മേ.. ഇപ്പോഴും എങ്ങനെ ആണ് നിങ്ങൾ തമ്മിൽ പരിചയപ്പെട്ടത് എന്ന് എന്നോട് പറഞ്ഞിട്ടില്ല"(റിദു) "അത് ഇവരെ ഞങ്ങൾ എവിടെ എല്ലാം അന്വേഷിച്ചു എന്നറിയോ.. ഇവരെ കണ്ടുകിട്ടുമ്പോൾ നിന്നോട് എല്ലാം പറയാം എന്ന് കരുതി അതാ.." "എന്നാ പറ വേഗം..."(റിദു) "അതൊക്കെ പറയാം.. നീ പോയി ആദ്യം മോൾക്ക് കുടിക്കാൻ എന്തെങ്കിലും വാങ്ങി വാ. ഇതിന്റെ അവസ്ഥ കണ്ടോ... പാതി ചത്തു..." "എനിക്കിപ്പോ ഒന്നും സാവു അമ്മേ..."

അവൾ അങ്ങനെ വിളിച്ചതും പഴയ കുഞ്ഞു മിതുവിനെ സാവിത്രി അമ്മയുടെ ഓർമയിൽ തെളിഞ്ഞു. അവർ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി... "അങ്ങനെ പറയാതെ മോളെ... കുറച്ചു കഴിഞ്ഞു ഡോക്ടർ ഒന്ന് കൂടി ചെക്ക് ചെയ്യും എന്നാ പറഞ്ഞേ.. അപ്പോഴേക്കും അച്ഛന് ബോധം വരും.. നോർമൽ ആകും മാധവേട്ടൻ അപ്പൊ മോളെ ഇങ്ങനെ കണ്ടാൽ ആ പാവത്തിന് സഹിക്കുമോ.." "പക്ഷെ അമ്മേ... അച്ഛയെ ഈ അവസ്ഥയിൽ ആക്കിയത് ഞാൻ ആണ് എന്നിട്ട് സമാധാനത്തോടെ ഒരു തുള്ളി വെള്ളം പോലും ഇറങ്ങില്ല എനിക്ക്.. അമ്മ എന്നെ നിർബന്ധിക്കരുത്..പ്ലീസ്..." "മ്മ് എന്നാ അങ്ങനെ ആവട്ടെ.. മോനെ ഡോക്ടറിനോട് ഒന്ന് കൂടി ചോദിക്കാൻ വയ്യാരുന്നോ.." "അത് ചിലപ്പോൾ ഇഷ്ടം ആയില്ലെങ്കിലോ.. ഒന്നാതെ അദ്ദേഹത്തെ ശ്രേദ്ധിച്ചില്ല എന്ന് പറഞ്ഞു ദേഷ്യത്തിൽ ആണ് അദ്ദേഹം മുൻപേ ബീഹെവ് ചെയ്തേ.. എന്നിട്ട് ഇപ്പൊ ചോദിക്കാൻ കഴിയുമോ.... ഏതായാലും രണ്ടു മണിക്കൂർ കഴിയട്ടെ..."

"എന്നാ അങ്ങനെ ആകട്ടെ.." സാവിത്രി മിതുവിനെ മടിയിലേക്ക് ചാഞ്ഞു കിടത്തി... പെട്ടന്ന് അങ്ങനെ ഉണ്ടായ പെരുമാറ്റത്തിൽ അവൾക്ക് അത്ഭുതം തോന്നിയെങ്കിലും അവൾ പതിയെ മടിയിലേക്ക് ചാഞ്ഞു.. ഒരമ്മയുടെ വാത്സല്യത്തോടെ സാവിത്രി അവളെ തലോടി കൊണ്ടിരുന്നു.. മിതു ഒരമ്മയെ കിട്ടിയ സന്തോഷത്തിൽ കണ്ണുകൾ അടച്ചു.. ഒപ്പം അച്ഛന്റെ അവസ്ഥ ഓർത്തു അവളുടെ കണ്ണുകൾ ഈറൻ അണിയിച്ചു കൊണ്ടിരുന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "ദേവൂ... ഉച്ച കഴിഞ്ഞില്ലേ... മിതുവിനെ കുറിച്ച് ഒരു വിവരവും ഇല്ലല്ലോ"(അമ്മു) "അവളുടെ അച്ഛന് എങ്ങനെ ഉണ്ടോ ആവോ"(ദേവൂ) "മുൻപേ വിളിച്ചപ്പോൾ റിദുവേട്ടൻ പറഞ്ഞത് ഒന്നും പറയാറായിട്ടില്ല എന്നാ. മിതുവിന് അപ്പൊ സംസാരിക്കാൻ പറ്റിയ കണ്ടീഷൻ അല്ലാരുന്നു എന്നാ പറഞ്ഞേ..

അതാ ഞാൻ പിന്നെ വിളിക്കാഞ്ഞത്.. ആ പ്രിൻസി ആണെങ്കിൽ എല്ലാം അറിഞ്ഞിട്ട് നീരാവേട്ടനെ വാണിംഗ് കൊടുത്തു വിട്ടു നിരഞ്ജനെ തല്ലിയതിനു എന്നിട്ട് ആ നിരഞ്ജൻ കാണിച്ച തെറ്റിന് അവനോട് ഒന്നും പറഞ്ഞതും ഇല്ല"(അമ്മു) "അത് അങ്ങനെ അല്ലെ വരൂ.. റിദുവേട്ടൻ വന്നിട്ട് അവനു ബാക്കി കൊടുക്കും"(ലിനു) "ആ വെട്ട് പോത്തിന്റെ കൂടെ ആണ് മിതു ഉള്ളത്.. ഇനി എന്താകുമോ എന്തോ"(ദേവൂ) "ഏയ്‌ ഏട്ടന് മനസാക്ഷി ഒക്കെ ഉള്ള ആള് ആണ്"(കിച്ചു) "അങ്ങനെ ആയാൽ കൊള്ളാം"(അമ്മു) "നമുക്ക് ഇന്ന് വൈകുന്നേരം ക്ലാസ്സ്‌ കട്ട്‌ ചെയ്താലോ"(ദേവൂ) "ആ പ്രിൻസി അറിഞ്ഞാൽ അത് മതി"(അമ്മു) "പിന്നെ അങ്ങേരു അറിയാതെ എത്ര തവണ നമ്മൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തു കോളേജ് ഗ്രൗണ്ടിൽ പോയിരിക്കുന്നു"(ലിനു) "അത് കോളേജ് അകത്തു അല്ലെ.. ഇതു കോളേജ് കോമ്പോണ്ട് വിട്ടു പോയാൽ അങ്ങേരു നമ്മളെ പറപ്പിക്കും.

നമ്മളെ അങ്ങേർക്ക് കണ്ണെടുത്താൽ കണ്ടു കൂടാ... ആ നിരഞ്ജന് എതിരെ പരാതി കൊടുക്കുന്നത് കൊണ്ട്..."(അമ്മു) "അതൊന്നും സാരമില്ല.. ക്ലാസ്സ്‌ കഴിഞ്ഞു ഹോസ്പിറ്റലിൽ പോകാൻ നോക്കിയാൽ വീട്ടിൽ എത്തുമ്പോൾ നേരം വൈകും. നാളെ വീട്ടിൽ കാര്യമായി പറഞ്ഞു ഹോസ്പിറ്റലിൽ പോയി നിൽക്കാം.. ഇപ്പൊ നമുക്ക് ജസ്റ്റ്‌ ഒന്ന് അവളെ കണ്ടു അവിടുത്തെ കാര്യങ്ങൾ അറിഞ്ഞു പോരാം. അതിനു വേണ്ടിയാ... നമ്മുടെ മിതു അല്ലെ... അങ്ങനെ വിട്ടു കളയാൻ പറ്റുമോ"(ദേവൂ) "മ്മ് എന്നാൽ അങ്ങനെ ആവട്ടെ.."(അമ്മു) "അപ്പൊ ok അങ്ങനെ തന്നെ മതി"(ലിനു.. കിച്ചു) ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "അപ്പു.. എന്നാലും നീ റിദുവേട്ടന്റെ അമ്മയോട് അങ്ങനെ പറയണമായിരുന്നോ" അപർണയുടെ കൂട്ടുകാരി നയന അവളോട്‌ ചോദിച്ചു

"അങ്ങനെ പറയണം എന്നല്ല അതിനേക്കാൾ കൂടുതൽ പറയണം എന്നുണ്ടാരുന്നു അപ്പോഴേക്കും റേഞ്ച് കട്ട്‌ ആയി കാൾ ഡിസ്‌ക്കണക്ട് ആയി. ഇല്ലേൽ ഞാൻ പൊലിപ്പിച്ചു പറഞ്ഞു കൊടുത്തേനെ.. ആ മിതുവിന് അമ്മേടെ കയ്യിൽ നിന്നു കൊടുപ്പിക്കുകയും ചെയ്തേനെ രണ്ടെണ്ണം.. ഇപ്പൊ പക്ഷെ പറയാൻ മുഴുവൻ പറ്റിയില്ല.. അത് കൊണ്ട് ഇനി അവൾ കരഞ്ഞു അമ്മേടെ മനസ്സ് മാറ്റുമോ എന്നാ എന്റെ പേടി.." "എന്നാലും അത്രക്ക് വേണമായിരുന്നോ അവളുടെ അച്ഛൻ ഈ അവസ്ഥയിൽ ഉള്ളപ്പോൾ'(നയന) "അവളുടെ അച്ഛൻ തട്ടി പോവുന്നെങ്കിൽ അങ്ങ് പോകട്ടെ.. എനിക്ക് എന്താ... എനിക്ക് അവളോട്‌ വന്നപ്പോൾ തൊട്ട് തുടങ്ങിയ പകയാ.. അത് കുറയുന്നില്ല.. കൂടുകയേ ഉള്ളു... അവളെ ചുട്ടെരിക്കാൻ തോന്നുന്ന അവസ്ഥയാ ഇപ്പൊ എനിക്ക്.. അത് കൊണ്ട് നീ നിർത്ത് നയന ഈ ഉപദേശം..." "ഞാൻ പറയാൻ ഉള്ളത് പറഞ്ഞു.. ഒക്കെ നിന്റെ ഇഷ്ടം "(നയന) നയന അതും പറഞ്ഞു ക്ലാസ്സിലേക്ക് പോയതും അപ്പു മിതുവിന്റെ അവസ്ഥ ഓർത്തു ചിരിയോടെ കൂടെ പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

സാവിത്രിയുടെ മടിയിൽ കിടന്നു എപ്പോഴോ മിതു ഉറങ്ങിയിരുന്നു..ഒടുവിൽ എന്തോ ഓർത്തു ഞെട്ടി ഉണർന്നു അവൾ... "എന്താ മോളെ..." "ഒന്നുമില്ല അമ്മേ.. പെട്ടന്ന് അച്ഛയുടെ കാര്യം മനസ്സിൽ വന്നപ്പോൾ.. ഡോക്ടർ വന്നോ.." "ഇല്ല മോളെ... ഡോക്ടർ കുറച്ചു കൂടി കഴിയും വരാൻ.. മോള് കിടന്നോ " "വേണ്ടമ്മേ... എനിക്ക് അച്ഛയെ കാണണം " "മിതു നീ ഒന്ന് ക്ഷമിക്ക്... ഡോക്ടർ വരും അപ്പൊ കാണാം.. നീ പേടിക്കാതെ ഇങ്ങനെ "(റിദു) റിദു പറഞ്ഞതും അവൾ സാവിത്രിയുടെ മുഖത്തേക്ക് നോക്കി. സാവിത്രി ഒരു ആശ്വാസവണ്ണം അവളെ നോക്കി പുഞ്ചിരിച്ചു.. "അമ്മേ.. അമ്മ പറ.. എങ്ങനെ ആണ് ഇവളെ പരിചയം... അത് കേട്ട് എങ്കിലും മിതു മനസ്സ് ഒന്ന് ഫ്രീ ആക്കട്ടെ..."(റിദു) "അതോ.. അത് പിന്നെ പറയാം... മോള് ഒന്നു സമാധാനത്തോടെ ഇരിക്കട്ടെ ചെക്കാ" "സാരമില്ല അമ്മേ... പറഞ്ഞോ... എനിക്ക് ഇനി അച്ഛയെ കാണാതെ സമാധാനം ഉണ്ടാവില്ല.." മിതു പറഞ്ഞതും സാവിത്രി അമ്മ റിദുവിനെയും പിടിച്ചു അടുത്ത് ഇരുത്തി... മിതുവിന്റെ അച്ഛനെ പരിചയപ്പെട്ട കഥ പറയാൻ തുടങ്ങി ....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story