അഗ്നിസാക്ഷി: ഭാഗം 22

agnisakshi

എഴുത്തുകാരി: MALU

"അത് ദേവേട്ടൻ...." "പറ സാവിത്രി..." "രണ്ടു വർഷങ്ങൾക്ക് മുൻപ് ദേവേട്ടൻ ഞങ്ങളെ വിട്ടു പോയി.. പെട്ടന്ന് ഉണ്ടായ തളർച്ചയിൽ വീണു പോയതാണ്... പിന്നീട് അദ്ദേഹം നടന്നിട്ടില്ല..അവസാനം രണ്ടര വർഷം മുൻപ് അദ്ദേഹം...." ബാക്കി പറയുവാൻ അവർക്ക് കഴിഞ്ഞില്ല.. അവരുടെ ശബ്ദം ഇടാറുന്നതിനോടൊപ്പം അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.. "എനിക്ക് അവനെ ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ.." മാധവൻ ഇനി അതോർത്തു വിഷമിക്കണ്ട എന്ന് കരുതി സാവിത്രി വിഷയം മാറ്റാൻ ശ്രെമിച്ചു.. "മാധവേട്ട.... പിന്നെ ഇപ്പൊ എങ്ങനെ ഉണ്ട്" "എനിക്ക് കുഴപ്പം ഒന്നുമില്ല സാവിത്രി.. വെറുതെ ഇവിടെ പിടിച്ചു കിടത്തിയേക്കുവാ.. വീട്ടിൽ പോയാൽ മതിയാരുന്നു..." "ഏയ്‌.. അത് ഡോക്ടർ തീരുമാനിക്കും പോകണോ വേണ്ടയോ എന്ന്.. അല്ല ഏട്ടാ.. മിതു മോള് ആകെ മാറി പോയി.. അന്നത്തെ ആ കുറുമ്പി അല്ലല്ലോ ഇന്നത്തെ മിതു" "നീ അത് വിട് സാവിത്രി... എനിക്ക് ഇനി അവളെ കുറിച്ച് കേൾക്കണ്ട..." "എന്ത്‌ കൊണ്ട്..." "അവൾ ചെയ്തത് നീ അറിഞ്ഞിട്ടില്ല അത് കൊണ്ട്" "ഞാൻ അറിഞ്ഞു എല്ലാം.." "എങ്ങനെ" "ഇവിടെ അല്ലെ ഏട്ടാ എന്റെ ദേവേട്ടന്റെ വീട്. നിങ്ങൾ തൃശ്ശൂരിൽ നിന്നു ഇങ്ങോട്ടേക്കു വന്നപ്പോൾ ഞങ്ങളെ ഒന്ന് അന്വേഷിച്ചോ" "അത് സാവിത്രി..." "അത് അവിടെ നിൽക്കട്ടെ സംസാരിച്ചു വന്നപ്പോൾ മിതു ഇപ്പോൾ എന്റെ മകന്റെ കോളേജിൽ തന്നെ ആണ് പഠിക്കുന്നത്.. അവൻ പറഞ്ഞു നടന്നത് എല്ലാം. നിരഞ്ജൻ എന്ന് പറയുന്നവൻ ആണ് എല്ലാത്തിനും കാരണം അല്ലാതെ മിതു ഒരു തെറ്റും ചെയ്തിട്ടില്ല .."

"വേണ്ട... ഇനി അവളെ ആരും ന്യായികരിക്കാൻ നോക്കണ്ട..." "പക്ഷെ ഏട്ടാ..." "ഇനി അധികം സംസാരിപ്പിക്കരുത്.. ഡോക്ടർ പറഞ്ഞ time കഴിഞ്ഞു.. ഇനി പുറത്തു പോണം.. മേഡം പ്ലീസ്.." നഴ്സ് വന്നു പറഞ്ഞതും സാവിത്രി പറഞ്ഞത് പൂർത്തിയാക്കാതെ പുറത്തിറങ്ങി.. "എന്റെ മിതു മോള് അങ്ങനെ ചെയ്യില്ല എന്ന് എനിക്കറിയാം.എന്നാലും..." സാവിത്രി പോയതും മാധവൻ സ്വയം പറഞ്ഞു വിതുമ്പി.. ആ കണ്ണുകളിൽ നനവ് വാർന്നു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ആരും കാണാതെ പുറത്തെ വരാന്തയിൽ പോയി നിന്നു കരയുകയായിരുന്നു മിതു.. റിദു അപ്പോഴേക്കും അവളുടെ അടുത്തേക്ക് എത്തി. "മിതു......" അവന്റെ സാമിപ്യം അറിഞ്ഞതും അവൾ കണ്ണുകൾ തുടച്ചു അവന്റെ നേരെ തിരിഞ്ഞു. "എന്തിനാ കരഞ്ഞേ.." "അത് അച്ഛ..." "അത് വിഷമം കൊണ്ട് പറഞ്ഞതല്ലേ.. വന്നെ ഇങ്ങോട്ട്..." റിദു അവളെയും കൂട്ടി അകത്തേക്ക് പോകാൻ നിന്നതും അവൾ വിസമ്മതിച്ചു.. "എന്തേയ്.." "ഞാൻ വരുന്നില്ല.. അച്ഛേടെ ഉള്ള സമാധാനം കൂടി ഞാൻ ആയിട്ട് നശിപ്പിക്കുന്നില്ല" "നിനക്ക് എന്താ... അച്ഛൻ ആകുമ്പോൾ മക്കളെ ശാസിക്കും.. എന്ന് കരുതി പിന്നീട് മക്കൾ അച്ഛന്റെ മുന്നിൽ പോകില്ലേ.." "എനിക്ക് അങ്ങനെ അല്ലായിരുന്നു ഇത് വരെ.. അമ്മ പോയെങ്കിലും എന്റെ അച്ഛ കൂടെ ഉണ്ടാരുന്നു.. അച്ഛേടെ പ്രിയപ്പെട്ട മിതു ആയിരുന്നു ഞാൻ.

ഇന്ന് പക്ഷെ അച്ഛക്ക് ഈ അവസ്ഥ വരാൻ തന്നെ കാരണം ഈ ഞാൻ ആണ്.. ആ എനിക്ക് എങ്ങനെ അച്ഛേടെ മുന്നിൽ ഇനിയും പോയി നിൽക്കാൻ കഴിയും" "ഓഹോ ഇത്രക്ക് ഉള്ള തന്റേടം ഉള്ളോ... മിതുവിനെ പറ്റി ഇപ്പോഴാണ് അറിയുന്നതെങ്കിലും പണ്ട് അമ്മ പറയാറുണ്ട് എന്റെ കസിൻ അക്കുവിനോട് എന്റെ മിതു മോളെ കണ്ടുപഠിക്കണം എന്ന്.." അത് കേട്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി വന്നു.. "ആഹാ ചിരിച്ചല്ലോ.. അമ്മ കാണാൻ പോയല്ലോ അച്ഛനെ.. അപ്പൊ അമ്മ സംസാരിച്ചു കാണും. നീ വിഷമിക്കാതെ വാ ഇങ്ങോട്ട്" "ഞാൻ വന്നോളാം പൊയ്ക്കോളൂ.." "ദേ.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് പറഞ്ഞേക്കാം.. വാടി കോപ്പേ ഇങ്ങോട്ട്" അവൻ അവളുടെ കയ്യും പിടിച്ചു അകത്തേക്കു പോയി.. അവൾ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ മറുത്തൊന്നും പറയാതെ കൂടെ പോയി ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ പുറത്തേക്ക് വന്ന സാവിത്രി കാണുന്നത് മിതുവിന്റെ കയ്യും പിടിച്ചു അകത്തേക്ക് വരുന്ന റിദുവിനെ ആണ്. ഒരു നിമിഷം അവർ അത് കണ്ടു സന്തോഷിച്ചു.. തന്റെ മകന് ചേർന്ന പെണ്ണ് തന്നെ ആണ് മിതു എന്ന് അവർ മനസ്സിൽ ഉറപ്പിച്ചു.. പക്ഷെ മിതുവിന്റെ കലങ്ങിയ കണ്ണുകളും കരഞ്ഞു തളർന്ന മുഖവും കണ്ടപ്പോൾ അവർക്ക് മനസിൽ ചെറിയ ഒരു വിങ്ങൽ ഉണ്ടായി റിദു മുന്നിലേക്ക് നോക്കിയതും അമ്മയെ കണ്ടതോടെ അവൻ അവളുടെ കൈ വിട്ടു മാറി നിന്നു "എന്താ ഇവിടെ" "എന്ത്‌"(റിദു) "അല്ല കയ്യിൽ പിടിക്കുന്നു..

ആശ്വസിപ്പിക്കുന്നു.." സാവിത്രി അമ്മ മുകളിലോട്ട് നോക്കി അങ്ങനെ ഒക്കെ പറഞ്ഞതും റിദു മിതുവിനെ നോക്കി. അവൾ വല്ലാത്ത ഒരു അവസ്ഥയിൽ അമ്മയെ നോക്കി നിൽക്കുകയാണ്. "അത് അമ്മേ.. ഇവളോട് അച്ഛൻ എന്തോ പറഞ്ഞു.. അപ്പൊ ഇവൾ വിഷമിച്ചു അവിടെ നിന്നു കരഞ്ഞപ്പോൾ ഞാൻ കൂട്ടി കൊണ്ട് വന്നതാ"(റിദു) "മ്മ് മതി.. മനസ്സിലായി.. മോള് വിഷമിക്കണ്ട... അച്ഛന് ഒന്നുല്ല.. എന്നോട് സംസാരിച്ചു.. നാളുകൾക്ക് ശേഷം എന്നെ കണ്ടതിന്റെ തിളക്കം ആ കണ്ണുകളിൽ ഞാൻ കണ്ടു.." "മിതുവിന്റെ കാര്യം അമ്മ പറഞ്ഞോ" "അത് പറയാൻ കൂടുതൽ പറ്റിയില്ല. അതിനു മുൻപേ എന്നെ ആ നഴ്സ് ഓടിച്ചു വിട്ടു... പിന്നെ മാധവട്ടനോട് ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം..ഇപ്പൊ തന്നെ ഏട്ടന് പകുതി ആശ്വാസം ആയി.. ഇനി ഞാൻ പറഞ്ഞു മോളുടെ പഴയ അച്ഛ ആക്കി തരാം പോരെ.." "മതി അമ്മേ..."(മിതു) "പിന്നെ റിദു.. നീ ഇവിടെ ഉണ്ടാകണം.. ഇപ്പൊ ഏട്ടന് കുഴപ്പം ഒന്നുല്ല.. നീ മോളെ കൂട്ടി കൊണ്ട് പോയി ഫുഡ്‌ വാങ്ങി കൊടുക്ക്.. എന്നിട്ട് ഇവിടെ തന്നെ ഉണ്ടാകണം.. പതിവ് പോലെ വൈകുന്നേരത്തെ കറക്കത്തിനു പോകരുത്... ഞാൻ ഓഫീസിൽ പോയി അവിടുത്തെ കാര്യങ്ങൾ നോക്കിയിട്ട് വരാം. ഇന്ന് പോകാൻ കഴിഞ്ഞില്ല.. അത് കഴിഞ്ഞു വീട് വരെ പോകണം.. റിഷി വൈകുന്നേരം ആകുമ്പോൾ വരില്ലേ.. അത് കഴിഞ്ഞു ഞാൻ വരാം.. എന്നിട്ട് നമുക്ക് ഒരുമിച്ചു ഏട്ടനെ കണ്ടു സംസാരിക്കാം.." "ശരി അമ്മേ.."

ആദ്യമായി സാവിത്രി പറഞ്ഞതിന് എതിർത്തൊന്നും പറയാത്തെ റിദു നിന്നപ്പോൾ അവർക്ക് സന്തോഷം തോന്നി.. പലപ്പോഴും അവർ പറയുന്നതിന് റിദുവോ റിഷിയോ വില കല്പിച്ചിരുന്നില്ല.. അവർ ആ സന്തോഷത്തോടെ അവരോടു യാത്ര പറഞ്ഞു മടങ്ങി.. "വാ.."(റിദു) "എങ്ങോട്ട് "(മിതു) "കാന്റീനിലേക്ക്" "എന്തിനു" "അവിടെ പോയി തലയും കുത്തി നിൽക്കാൻ.. മര്യാദക്ക് കൂടെ വാടി ഇങ്ങോട്ട്.." അവൻ അവളുടെ ചെവിയുടെ അടുത്ത് നിന്നു അങ്ങനെ പറഞ്ഞതും അവൾ ഞെട്ടി.. അതെങ്ങനെയാ ചെവി അടിച്ചു പോകുന്ന ഒച്ചത്തിൽ അല്ലെ സംസാരം.. അവൾ അവന്റെ കൂടെ പോയി.. ഉച്ച കഴിഞ്ഞതിനാൽ ഫുഡ്‌ ഒന്നും വാങ്ങാതെ അവർ ഒരു ചായ മാത്രം കുടിച്ചു.. ഫുഡ്‌ കഴിക്കാൻ റിദു ആവുന്നത്ര നിർബന്ധിച്ചെങ്കിലും മിതു കൂട്ടാക്കിയില്ല.. അവസാനം സഹികെട്ടു റിദു അവിടെ നിന്നു എഴുന്നേറ്റു പോയി.. പുറകെ മിതുവും.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഐ സി യു വിന്റെ മുന്നിൽ ചെയറിൽ ഇരിക്കുകയായിരുന്നു റിദു.. മിതുവും അവന്റെ കൂടെ പോയിരുന്നു "അതേയ്..."(മിതു) "എന്താ"(റിദു) "അതേയ്..." "മ്മ്" "അതേയ്.." "എന്താടി നിനക്ക് വാ തുറന്നു പറയെടി.. " "സോറി" "എന്തിനു" "അത് ഇത്രേം ബുദ്ധിമുട്ടിച്ചതിനു" "ഓ അതിനാണോ.. മ്മ് വരവ് വെച്ചിരിക്കുന്നു.." "മ്മ്" "കൊണ്ട് ഉപ്പിലിട് നിന്റെ ഒരു സോറി.." അവൻ പുച്ഛിച്ചു കൊണ്ട് പറഞ്ഞതും മിതു അവനെ കലിപ്പിച്ചു നോക്കി.. പിന്നീട് അവനോട് സ്നേഹം തോന്നി..

ഇത്രേം തനിക്ക് വേണ്ടി ബുദ്ധിമുട്ടുന്നതിനു "അതെ.."(മിതു) "മ്മ് എന്താടി നിനക്ക്"(റിദു) "ശെരിക്കും ബുദ്ധിമുട്ട് ആയില്ലേ.." "മ്മ് ആയി.. അമ്മ വന്നത് കൊണ്ട് നീ രക്ഷപെട്ടു.ഇല്ലെങ്കിൽ നിന്നെ ഞാൻ കൊന്നേനെ.. എന്നെ ബുദ്ധിമുട്ടിച്ചതിനു" "ഓ.." "ഓ അല്ല . സത്യമാ പറഞ്ഞേ " "ആയിക്കോട്ടെ.. അതെ ഒരു കാര്യം ചോദിക്കട്ടെ " "മ്മ്" "ദേഷ്യപ്പെടുമോ" "ദേഷ്യപെടുമോ ഇല്ലയോ എന്ന് നീ ചോദിച്ചു കഴിഞ്ഞു പറയാം" "അതെ വർമ്മ സാർ എവിടെ.." അത് കേട്ടതും റിദു മിതുവിനെ നോക്കി.. "അച്ഛൻ ഞങ്ങളുടെ കൂടെ ഇല്ല" "പിന്നെ..." "നിന്റെ അമ്മ പോയത് പോലെ അച്ഛയും ഞങ്ങളെ വിട്ടു പോയി " അത് കേട്ടതും മിതുവിന് ചോദിക്കേണ്ടാരുന്നു എന്ന് തോന്നി പോയി.. അവളുടെ അവസ്ഥ കണ്ടിട്ട് തന്നെ ആകണം റിദു പറഞ്ഞു തുടങ്ങി.. "അമ്മ പറഞ്ഞത് ഓർമ ഉണ്ടോ" "എന്ത്‌" "തൃശൂരിൽ നിന്നും തറവാട്ടിൽ എത്തി കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞു തറവാട്ടിൽ പ്രശ്നങ്ങൾ ഉണ്ടായി എന്ന് പറഞ്ഞത്". "മ്മ്" "അന്ന് അച്ഛക്ക് വയ്യാതെ വന്നതും പിന്നെ വേറെ കുറച്ചു പ്രശ്നങ്ങളും ഉണ്ടാരുന്നു. അത് കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം ആണ് ആണ് തന്റെ അമ്മ മരിച്ച വിവരം പോലും അറിയുന്നത് വൈകി ആണ്. അത് അറിഞ്ഞു അമ്മ നിങ്ങളെ തിരക്കി വന്നു എന്ന് പറഞ്ഞില്ലേ..." "മ്മ്" "അതിനു മുൻപേ അച്ഛൻ ഞങ്ങളെ വിട്ടു പോയിരുന്നു.. ആ മാനസിക അവസ്ഥയിൽ കഴിയുമ്പോൾ ആണ് മഹി അമ്മാവൻ വരുന്നതും തന്റെ കുടുംബത്തിന്റെ അവസ്ഥ അമ്മ അറിയുന്നതും. അങ്ങനെ അമ്മ തൃശൂർക്ക് പോയിരുന്നു..

ഇപ്പൊ അച്ഛൻ പോയിട്ട് ഇപ്പൊ രണ്ടര വർഷം ആകും." "അപ്പൊ അമ്മ പറഞ്ഞില്ലേ അമ്മ ഞങ്ങളെ തിരക്കി വന്നു കഴിഞ്ഞു ഒന്നര വർഷം കഴിഞ്ഞു ആണ് റിഷി പ്ലസ്ടു പഠനം പൂർത്തി ആക്കി വീട്ടിൽ എത്തിയത് എന്ന്. അപ്പൊ കഴിഞ്ഞ വർഷം ആണോ റിഷി plustwo കഴിഞ്ഞേ" "അല്ലടോ.. എന്റെ കണക് അനുസരിച്ചു തന്റെ അമ്മ മരിച്ചു ഒരു വർഷം കഴിഞ്ഞു ആണ് എന്റെ അച്ഛൻ മരിക്കുന്നത്.അതിനു മുൻപേ അച്ഛക്ക് വയ്യാതെ ആയിരുന്നു.ഒടുവിൽ തന്റെ അമ്മ മരിച്ചു ഒരു വർഷം കഴിഞ്ഞു അച്ഛയും മരിച്ചു. അന്ന് റിഷി അവൻ 10th ൽ ആണ്. അത് കഴിഞ്ഞു കുറച്ചു മാസങ്ങൾ കഴിഞ്ഞു ആണ് മഹി അമ്മാവൻ വീട്ടിൽ വരുന്നതും തന്റെ കാര്യം അമ്മ അറിയുന്നതും അങ്ങോട്ടേക്ക് വരുന്നതും. പിന്നീട് രണ്ടര വർഷം കഴിഞ്ഞു അതായത് ഈ വർഷം ആണ് അവൻ തിരികെ എത്തിയത്.. അമ്മക്ക് തെറ്റി പോയതാ... അപ്പൊ ഈ മാർച്ച്‌ അവൻ exam കഴിഞ്ഞു വന്നു ഇവിടെ കോളേജിൽ അഡ്മിഷൻ എടുത്തു ഫസ്റ്റ് ഇയർ ആയി ജോയിൻ ചെയ്തു.. അവൻ വന്ന സമയത്ത് ആയിരുന്നു അവന്റെ പിറന്നാൾ ആഘോഷം.. അന്ന് അവൻ അമ്മക്ക് കൊടുത്ത സമ്മാനം ആണ് അവന്റെ ജീവൻ.." "എന്താ പറഞ്ഞേ..." "അവനെ ഏതോ ഒരു പെണ്ണ് ചതിച്ചു.. അവൻ ആത്മാർത്ഥമായി സ്നേഹിച്ചു. അവൾ ചതിച്ചപ്പോൾ അവനു താങ്ങാൻ കഴിഞ്ഞില്ല.

plustwo അവൻ ഭയങ്കര അലമ്പ് ആയിരുന്നു എങ്ങനെയോ ജയിച്ചു എന്ന് പറയാം ഒടുവിൽ സഹികെട്ടു അമ്മാവൻ ഇവിടെ കൊണ്ട് വന്നു. പിന്നെ ആണ് bday ആഘോഷം നടന്നത്. അന്ന് അവൻ സൂയിസൈഡ് ചെയ്യാൻ ശ്രെമിച്ചു.. അവൻ ഒരുപാട് മാറി പോയി.. വല്ലാത്ത character ആണ് ഇപ്പൊ.. പിന്നെ എങ്ങനെ ഒക്കെയോ പറഞ്ഞു സമ്മതിപ്പിച്ചു ഈ കോളേജിൽ അഡ്മിഷൻ കിട്ടി ഇവിടെ കൊണ്ട് വന്നു.. വന്ന ഇത്രെയും ദിവസം കൊണ്ട് തന്നെ എന്ത് മാത്രം പ്രശ്നങ്ങൾ അവൻ ഉണ്ടാക്കി.." "അല്ല അപ്പൊ ആ പെണ്ണ് ആരാ" "അവൾ അങ്ങ് തൃശൂർ ആണ്. അവിടെ പഠിച്ചോണ്ടിരുന്നപ്പോൾ ഉള്ള അഫെയർ ആണ് അത്.. ഇപ്പൊ അവൾ അവിടെ കാണും വേറെ ഏതേലും ഒരുത്തന്റെ കൂടെ.. ഇങ്ങനെയും ഉണ്ടോ പെണ്ണ്" "അല്ല.. എല്ലാവരെയും ഒരുപോലെ കാണരുത്.." "ഞാൻ കാണും... എനിക്ക് ഒന്നിനെയും വിശ്വാസം ഇല്ല.. എല്ലാം കണക്കാ.. ഒന്നിനോടും മിണ്ടാനും ആഗ്രഹം ഇല്ല.. പിന്നെ താൻ... അത് അമ്മ പറഞ്ഞിട്ടുള്ള ആ മിതു താൻ ആയത് കൊണ്ട് മാത്രം ആണ് ഞാൻ ഇപ്പൊ മനസ്സ് തുറന്നു സംസാരിച്ചത്..." "അപ്പൊ ഞാൻ ഒന്ന് ചോദിച്ചോട്ടെ..." "മ്മ്" "ഇയാൾക്ക് ആരോടും പ്രണയം തോന്നിയിട്ടില്ലേ..." അവന്റെ കയ്യിന്നു വാങ്ങി കൂട്ടാം എന്ന് കരുതിയ മിതു അവന്റെ മുഖത്തെ ചിരി കണ്ടു അന്തം വിട്ടു നോക്കി. "ഉണ്ടോ"(മിതു) "ഉണ്ടായിരുന്നു..

"(റിദു) "അപ്പൊ ഇപ്പൊ ഇല്ലേ" "ഇല്ലെന്നു ചോദിച്ചാൽ ഇല്ല ഉണ്ടെന്നു ചോദിച്ചാൽ ഉണ്ട്" "ഇയാൾ ഇത് എന്താ ഈ പറയുന്നേ.." "വർഷങ്ങൾ ആയിട്ട് മനസ്സിൽ കയറി കൂടിയ ഒരു പ്രണയം ഉണ്ട്.." "നേരിട്ട് പറഞ്ഞിട്ടുണ്ടോ" "അവളോട് നേരിട്ട് പറയണം എന്ന് തോന്നി.. പക്ഷെ റിഷിയുടെ അവസ്ഥ ആലോചിച്ചപ്പോൾ അത് വേണ്ടെന്ന് തോന്നി. ഇനി ഞാനും ഭ്രാന്തമായി അവളെ സ്നേഹിച്ചു അവസാനം അവൾ എന്നെ ചതിച്ചാൽ എന്നെ കൂടി എന്റെ അമ്മക്ക് നഷ്ടപ്പെടും എന്ന് തോന്നി.. അത് വേണ്ടെന്നു കരുതി.." "എല്ലാവരും അങ്ങനെ അല്ല.. നിന്നിലെ പ്രണയം സത്യം ആണെന്നറിഞ്ഞാൽ നിന്നിലേക്ക് എത്താൻ ആയി ഭ്രാന്തമായ പ്രണയത്തിനു അടിമകൾ ആകുന്ന പെൺകുട്ടിയും ഉണ്ട് മാഷേ.." "എന്തോ എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല" "ആള് ആരാ..." . "അത് ഞാൻ ഒരിക്കൽ നേരിട്ട് കാട്ടി തരാം..ഇപ്പോഴും എന്റെ ഉള്ളിൽ അവളോട് പ്രണയം ഉണ്ട്.. പക്ഷെ അവൾക്ക് ഉണ്ടാകുമോ എന്നറിയില്ലല്ലോ." "ആള് ആരാ എന്ന് പറ... ഞാൻ കണ്ടെത്തി തരാം അവൾക്ക് നിങ്ങളോട് ഇഷ്ടം ഉണ്ടാകുമോ എന്ന്..." "ആ ആളിനെ ഇപ്പൊ കാണാൻ കഴിയില്ല" "അതെന്താ.." "അവളെ പറഞ്ഞാൽ നിനക്ക് അറിയില്ല മിതു... പിന്നെ ഞാൻ പറഞ്ഞിട്ട് എന്തിനാ.. നേരിട്ട് കാട്ടി തരാം..." "പേര് എങ്കിലും പറ റിദുവേട്ടാ.." "അത്.. അവളുടെ പേര്....... " ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story