അഗ്നിസാക്ഷി: ഭാഗം 23

agnisakshi

എഴുത്തുകാരി: MALU

"അവളുടെ പേര്..."(റിദു) "പേര്..."?(മിതു) "അത് പറഞ്ഞാൽ നീ അമ്മയോട് പറഞ്ഞു കൊടുക്കുമോ" "അയ്യേ ഇത്രേം വീര ശൂര പരാക്രമി ആയ നിങ്ങൾ ആണോ ഇപ്പൊ ഈ കാര്യം അമ്മയോട് പറയരുത് എന്ന് പറയുന്നത്. ഞങ്ങളെ ഒക്കെ കടിച്ചു കീറാൻ നടക്കുന്ന ആള് എന്നോട് ഇപ്പൊ ഇങ്ങനെ സംസാരിക്കുന്നത് തന്നെ കാണുമ്പോൾ എനിക്ക് അത്ഭുതം ആണ് തോന്നുന്നത്." "ഡീ... ഞാൻ അമ്മക്ക് അറിയാവുന്ന ആള് ആയതു കൊണ്ട് മാത്രം ആണ് നിന്നോട് സംസാരിക്കുന്നത് എന്ന് കരുതി കൂടുതൽ എന്റെ മെക്കട്ട് കേറിയാൽ തല്ലി കൊല്ലും കുരിപ്പേ നിന്നെ" "ഇയാൾക്ക് എന്താ ഓന്തിന്റെ സ്വഭാവം ആണോ ഇത്രേം നേരം ശാന്തനായിരുന്നു എത്ര പെട്ടെന്നാ കലിപ്പ് ആയതു.. ഏത് പെണ്ണ് ആണോ ആവോ പാവം അതിന്റെ അവസ്ഥ"(മിതു ആത്മ) "ഡീ.. നീ എന്താ ആലോചിക്കണേ.."

"ഒന്നുല്ല" "അമ്മയോട് ഇപ്പൊ പറയാൻ പറ്റിയ സാഹചര്യം അല്ല.. അതാണ്.. അല്ലാതെ പ്രേമിക്കുന്നത് പേടിച്ചിട്ടോ അത് അമ്മയോട് തുറന്നു പറയാൻ പേടി ആയിട്ടോ അല്ല.." "മ്മ്.. അവളുടെ പേര് എന്താണെന്നു ഇത് വരെ പറഞ്ഞില്ല" "അത് അവളുടെ പേര്.." "മിതു............." വിളി കേട്ടതും മിതുവും പൂർത്തി ആക്കാതെ റിദുവും തിരിഞ്ഞു നോക്കി.. "ദേ വന്നല്ലോ നിന്റെ വാലുകൾ.." റിദു പറഞ്ഞതും മിതു അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി. അവൻ ഒന്നും പറഞ്ഞില്ല എന്ന മട്ടിൽ അവിടെ നിന്നു പുറത്തേക്ക് പോയി.. അമ്മുവും ദേവൂവും ലിനുവും കൂടി വന്നു മിതുവിനെ കെട്ടിപിടിച്ചു.. കിച്ചുവും പുറകിനു വന്നു അവർക്കിടയിലേക്ക് കയറി... "ഈ കുരുട്ട് ഇതിനിടയിലേക്ക് എവിടെ കേറുവാ മാറി നിൽക്ക് അങ്ങോട്ട് "(ലിനു) ലിനു ഒരു തട്ട് കൊടുത്തതും കിച്ചു അവരുടെ ഇടയിൽ നിന്നു മാറി..

"നീ ഒക്കെ ഇനി കിച്ചു എന്ന് വിളിച്ചു വരുവെടി എന്റെ അടുത്ത് അന്ന് ഞാൻ കാണിച്ചു തരാം.." "അച്ചോടാ അപ്പോഴേക്കും പിണങ്ങിയോ ഞങ്ങളുടെ ചെക്കൻ.."(ദേവൂ) "നിർത്ത് എല്ലാരും ഒന്നു... ഇങ്ങോട്ട് വന്നത് എന്തിനാണെന്ന് അറിയില്ലേ നിങ്ങൾക്ക്... അതോ തല്ല് കൂടാൻ വന്നതാണോ.. എപ്പോഴും കുട്ടിക്കളി മാത്രം ഉള്ളു എല്ലാത്തിനും.. സാഹചര്യം അനുസരിച്ചു പെരുമാറാൻ ആദ്യം പഠിക്ക്..."(അമ്മു) "ഓ ഇപ്പൊ നമ്മൾ ആരായി മക്കളെ... ഇത്രേം നേരം ചിലച്ചോണ്ടിരുന്നവൾ മിതുവിനെ കണ്ടപ്പോൾ അക്കരെ ചാടി.. നമ്മൾ ഇപ്പൊ കുറ്റക്കാർ"(ലിനു) "മതി മതി നിർത്ത്..."(ദേവൂ) "മിതു അച്ഛനിപ്പോ എങ്ങനെ ഉണ്ട്"(അമ്മു) "നാളെ തന്നെ ചിലപ്പോൾ റൂമിലേക്ക് മാറ്റും അമ്മു..

പിന്നെ ഇപ്പൊ അച്ഛന് ബോധം വന്നു" "എന്നിട്ട് നിന്നോട് സംസാരിച്ചോ"(ലിനു) "ഇല്ല..." "ഇല്ലേ... അതെന്താ"(അമ്മു) "അച്ഛക്ക് എന്നോടുള്ള വിശ്വാസം ഒക്കെ പോയി...ഞാൻ കാണാൻ കയറിയതാ പക്ഷെ അച്ഛ... എന്നെ കാണണ്ട എന്നു പറഞ്ഞു.." "അങ്ങനെ പറഞ്ഞോ"(ദേവൂ) "മ്മ് കണ്മുന്നിൽ നിന്നു പൊയ്ക്കോളാൻ പറഞ്ഞു.." "ഇനി അച്ഛയെ എങ്ങനെ ആണ് പറഞ്ഞു മനസിലാക്കുക.."(കിച്ചു) "അത്.. കുറച്ചു മുൻപേ റിദുവേട്ടന്റെ അമ്മ വന്നിരുന്നു..." "റിദുവേട്ടന്റെ അമ്മയോ..."(അമ്മു) "അതെ " "എന്തിനു"(ദേവൂ) "അത്.... റിദുവേട്ടൻ ഇവിടെ ആണെന്ന് ഒക്കെ ആ അപ്പു വിളിച്ചു പറഞ്ഞു അമ്മയോട്..അങ്ങനെ തിരക്കി വന്നതാ.. വന്നപ്പോഴാ അറിഞ്ഞേ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ് റിദുവേട്ടന്റെ അമ്മ...."

"ആണോ"(ലിനു) "അതെ.. " "എന്നാ അമ്മയോട് കാര്യം പറ.. അമ്മ സംസാരിച്ചാൽ നിന്റെ അച്ഛ കേൾക്കില്ലേ.. നിന്നെ മനസ്സിലാക്കില്ലേ.."(ദേവൂ ) "അമ്മ പിന്നെ വരും. അപ്പൊ സംസാരിക്കും.. അത് വരെ ഞാൻ കാത്തിരുന്നേ പറ്റൂ.." "ഞങ്ങൾക്ക് ഒരു സമാധാനം ഇല്ലായിരുന്നെടീ.. അതാഉച്ച കഴിഞ്ഞു ക്ലാസ്സിൽ പോലും കയറാതെ വന്നത്... എന്ത്‌ ചെയ്യാം എന്നിട്ടും താമസിച്ചു... വരുന്ന വഴിക്ക് ഈ കിച്ചു ഒരുത്തനുമായി തല്ല് ഉണ്ടാക്കി"(ദേവൂ) "അതെന്തിനാ..." "ആാാ അവനറിയാം"(ദേവൂ) "ഡീ ദേവൂ... നിന്നെ അവൻ ശല്യം ചെയ്തപ്പോൾ അല്ലെ ഞാൻ അവനെ തല്ലിയെ... എന്നിട്ട് ഇപ്പൊ എന്നെ കുറ്റം പറയുന്നോ ദുഷ്ടകളെ..."(കിച്ചു) "അവൻ ഒന്ന് നോക്കിയപ്പോഴേക്കും ഇവനാ മിതു ... എന്തിനാ ഞങ്ങളെ നോക്കുന്നെ എന്ന് പറഞ്ഞു തല്ല് ഉണ്ടാക്കിയെ..."(അമ്മു) "ഇതിനെ ഒക്കെ സംരക്ഷിക്കാൻ നടക്കുന്ന എന്നെ തല്ലണം...

നന്ദി ഇല്ല ഒന്നിനും..."(കിച്ചു) "അമ്മു... കിച്ചു പറഞ്ഞതിലും കാര്യം ഉണ്ട്.. നിങ്ങൾ നോക്കിയപ്പോൾ അവൻ നിങ്ങളെ നോക്കുന്നത് മാത്രമേ കണ്ടു കാണുകയുള്ളു.. എന്നാൽ അവന്റെ മോശമായ നോട്ടം നിങ്ങൾക്ക് കാണാൻ കഴിഞ്ഞെന്നു ഉണ്ടാവില്ല.. കിച്ചു ആവശ്യം ഇല്ലാതെ തല്ല് ഉണ്ടാക്കുന്നവൻ അല്ല... അവൻ നിങ്ങളുടെ നല്ലതിന് വേണ്ടിയെ എന്തും ചെയ്യൂ.." "അങ്ങനെ പറഞ്ഞു കൊടുക്ക് മിതു... രണ്ടു വർഷം കൂടെ ഉണ്ടായിട്ട് ഇതുങ്ങൾക്ക് എന്നെ മനസ്സിലായില്ല. ഈയിടെ വന്ന നിനക്ക് എന്നെ അറിയാം.."(കിച്ചു) "മതി സോറി.."(ദേവൂ) "നിന്റെ സോറി നീ കയ്യിൽ സൂക്ഷിച്ചോ.. എനിക്ക് വേണ്ട.."(കിച്ചു) "ഡെയ് സോറി പറഞ്ഞല്ലേ ഇനി അധികം ജാഡ കാണിക്കാതെ.."(അമ്മു) "അത് തന്നെ.. കിച്ചു.. അമ്മു... ദേവൂ.. ലിനു.. എല്ലാം വിട്... ആ പ്രശ്നം തീർന്നു... അല്ല ഇപ്പൊ ലേറ്റ് ആയല്ലോ നിങ്ങൾ വീട്ടിൽ പോകുന്നില്ലേ..."

"ഇറങ്ങുവാ.. മിതു.. അച്ഛനെ കുറിച്ചും നിന്നെ കുറിച്ചും അറിയാതെ ഞങ്ങൾക്ക് ഒരു സമാധാനം ഇല്ലായിരുന്നു അങ്ങനെ ആണ് വന്നത്. അല്ലെങ്കിൽ രാവിലെ വരികയുള്ളാരുന്നു... ആ റിദുവേട്ടൻ രാവിലെ ഫോൺ എടുത്തപ്പോൾ ആണെങ്കിൽ നിനക്ക് സംസാരിക്കാൻ കഴിയാത്ത അവസ്ഥ ആണെന്നു കൂടി കേട്ടതോടെ ഞങ്ങൾക്ക് പിന്നെ ഒട്ടും സമാധാനം ഇല്ലാതായി..."(ദേവൂ) "ഇപ്പൊ കുഴപ്പം ഒന്നുമില്ല.. അച്ഛക്ക് ഒന്നും പറ്റിയില്ലല്ലോ.. ഇപ്പൊ എനിക്ക് ഒരു ആശ്വാസം ഉണ്ട്.. നിങ്ങൾ പൊയ്ക്കോളൂ.." "ആ റിദുവേട്ടൻ എവിടെ.. അങ്ങേരു എങ്ങനെ ആടി മിണ്ടിയോ.."(ലിനു) "അതൊക്കെ നാളെ പറയാം ഇപ്പൊ നിങ്ങൾ ചെല്ല് ... വൈകിയാൽ വീട്ടിൽ അന്വേഷിക്കില്ലേ.. ചെന്നോ... ഞാൻ വിളിക്കാം " "മ്മ് പോകുവാ.. എന്ത്‌ ആവശ്യം ഉണ്ടെങ്കിലും കിച്ചനെ എങ്കിലും നീ വിളിക്കണം..

അതാവുമ്പോൾ അവനു എപ്പോ വേണമെങ്കിലും പുറത്തു ഇറങ്ങാലോ.. ഞങ്ങൾക്ക് അല്ലെ വിലക്ക്‌ ഉള്ളു വീട്ടിൽ.."(അമ്മു) "ഹാ വിളിക്കാം.." "എന്നാ ഇറങ്ങുവാ നാളെ വരുമ്പോൾ ഈ മുഖം ഇങ്ങനെ തന്നെ ആയിരിക്കണം കേട്ടോ.. ആണെങ്കിൽ കരണം പുകയ്ക്കും ഞങ്ങൾ "(ലിനു) "എന്താ " "ഇത്രേം നേരം കൊണ്ട് നിന്റെ മുഖം ഒരുപാട് മാറി മിതു.. ആകെ കോലം കെട്ടു.."(അമ്മു) "അതൊക്കെ തോന്നൽ ആണ് ചെല്ല് പിള്ളേരെ നിങ്ങൾ.. വെറുതെ എന്നെ വർണിക്കാൻ നിൽക്കാതെ..." "മ്മ് പോകുന്നു ഞങ്ങൾ.. നാളെ കാണാം.."(ദേവൂ) "മ്മ് " അവർ മിതുവിനോട് യാത്ര പറഞ്ഞു ഇറങ്ങി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "ഡീ... അപ്പു റിദുവേട്ടന്റ അമ്മ പോയിട്ട് വിളിച്ചോ നിന്നെ"(നയന) "വിളിച്ചെടി..."(അപ്പു) "എന്നിട്ട്.." "എന്നിട്ടെന്താ... അവർ ആ നാശം പിടിച്ചവളെ സപ്പോർട്ട് ചെയ്തു സംസാരിച്ചു..

കൂടാതെ ഒന്നും അറിയാതെ എടുത്തു ചാടി പറയരുത് എന്ന ശാസന എനിക്കും.." "ഇത് ഇങ്ങനെ പോയാൽ ശരി ആവില്ലല്ലോ" "ഇല്ല ആവില്ല... ഇങ്ങനെ പോയാൽ ഞാൻ തന്നെ അവളെ കൊല്ലും..." "അല്ല നിനക്ക് അവളോട് ഉള്ള ദേഷ്യത്തിന്റെ കാരണം ഇപ്പോഴും നീ പറഞ്ഞില്ല" "എനിക്ക് അറിയില്ലടി... അവളെ കണ്ട നാൾ തൊട്ട് അവളോട് എനിക്ക് പക ആണ്.. ഉള്ളിൽ എവിടെയോ ഒരു പകയുടെ തീനാളം എറിയുന്നുണ്ട്.." "ആ തീനാളം അവളെ കൊന്നൊടുക്കും മുൻപ് റിദുവേട്ടൻ തന്നെ കെടുത്തി കളയാതെ നോക്കിക്കോ" "അങ്ങനെ നടക്കില്ല... അവളെ ആർക്കും രക്ഷിക്കാൻ കഴിയില്ല.. അവൾ കരയുന്നത് കാണുമ്പോൾ ഒരു തരം സന്തോഷം ആണ് എനിക്ക്....ആത്മ സംതൃപ്തി ആണ് എനിക്ക് കിട്ടുന്നത് "

"ഇത് ഒരുമാതിരി സൈക്കോ ടീം തന്നെ.. ഇനി ഇവിടെ നിൽക്കാതെ പോകുന്നതാണ് നല്ലത്.."(നയന ആത്മ) "ഡീ അപ്പു ഞാൻ പോകുവാ ലേറ്റ് ആയി ഇപ്പൊ തന്നെ.. നീ പോകുന്നില്ലേ.." "നീ പൊക്കോ.. എനിക്ക് ഒരിടം വരെ പോണം " "മ്മ് എന്നാ ok ബൈ.." "ബൈ.." നയന പോയതും അപ്പു എന്തോ കല്പ്പിച്ചു മുന്നോട്ട് നടന്നു ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ മിതുവിന്റെ ഫ്രണ്ട്സ് എല്ലാം പോയതും റിദു അകത്തേക്ക് വന്നു. "പോയോ എല്ലാവരും"(റിദു) "മ്മ് പോയി"(മിതു) "മ്മ്" "എന്താ അവർ വന്നപ്പോൾ പുറത്തേക്ക് പോയെ..." "ഓ ഞാൻ അവരോടൊന്നും സംസാരിക്കാറില്ല.." "വല്ലാത്ത സ്വഭാവം തന്നെ..." "എന്താ.." "ഏയ്‌ ഒന്നുമില്ല.. നമുക്ക് അവിടെ ഇരിക്കാം" മിതു പറഞ്ഞതും അവർ രണ്ടുപേരും കൂടി ചെയറിൽ പോയിരുന്നു..

കുറച്ചു നേരം രണ്ടു പേരും നിശബ്ദത പാലിച്ചു.. പിന്നീട് മിതു തന്നെ തുടക്കം ഇട്ടു. "അതേയ്.." "മ്മ്" "പേര് പറഞ്ഞില്ല" "അത് നീ ഇത് വരെ വിട്ടില്ലേ.." "ഇല്ല ആള് ആരാണെന്ന് ഒന്നു പറയ്യ്.." "മ്മ്.. മിതുവിന് പ്രണയത്തിൽ വിശ്വാസം ഉണ്ടോ" "അതെന്താ അങ്ങനെ ഒരു ചോദ്യം" "ഉണ്ടോ ഇല്ലയോ..." "ആത്മാർത്ഥത ഉണ്ടെങ്കിൽ പ്രണയം എന്നും സത്യം ആണ്.. അല്ലാതെ മനസ്സിൽ കുറച്ചു നാളത്തേക്ക് വേണ്ടി പ്രണയം എന്ന വികാരത്തെ ഉൾക്കൊണ്ട്‌ കുറച്ചു നാൾ എന്ജോയ്മെന്റ് ചെയ്യാൻ ഉള്ളത് ആവരുത് പ്രണയം.." "അതെ.. അതാണ് എനിക്കും പറയാൻ ഉള്ളത് എന്റെ അനിയനെ ചതിച്ചവളോട്.." "പ്രണയം അതിൽ എനിക്ക് വിശ്വാസം ഉണ്ട്.. അതിനോട് ആരാധന ഉണ്ട്.." "അതെന്താ.." "ഞാൻ ആരാധിക്കുന്നതും വിശ്വസിക്കുന്നതും സാക്ഷാൽ പരമശിവനെ ആണ്.." "ഞാനും.."

"അദേഹത്തിന്റെ പ്രണയം സത്യം ആണ്.. തന്നിലെ പതിയെ തിരിച്ചറിഞ്ഞു തന്നിലേക്ക് തന്നെ ചേർത്ത് നിർത്തിയ അർദ്ധ നാരീശ്വരൻ.. അദേഹത്തിന്റെ പ്രണയത്തോളം വരില്ല ഒരു പ്രണയവും...ആ പ്രണയത്തോട് എനിക്ക് ആരാധന ആണ്.. വിശ്വാസം ആണ്.. അത് പോലെ ഒരു പ്രണയം ആവണം..." "എനിക്കും അതാണ് ആഗ്രഹം.. ഒരു ആത്മാർത്ഥ പ്രണയം.. എന്റെ ജീവന്റെ പാതിയായി പ്രാണൻ ആയി മാറണം അവൾ.. " "മതി... ഇനി എങ്കിലും പറ..." "ഞാൻ പറഞ്ഞില്ലേ ശിവ ഭാഗവാനോട് വല്ലാത്ത ഒരു ആരാധന ആണെന്ന്.." "മ്മ്" "അത് പോലെ അവളുടെ നാമത്തോടും എനിക്ക് വല്ലാത്ത ഒരു ആരാധന ആണ്.. അവളെ കാണുമ്പോൾ ആ മുഖത്തെ ചൈതന്യം കാണുമ്പോൾ....

എനിക്ക് എന്റെ പാതി അവൾ തന്നെ ആണെന്ന് തോന്നും.. അവളെ അങ്ങനെ തന്നെ വിളിക്കാൻ ആണ് എനിക്ക് ഇഷ്ടവും... പക്ഷെ അവൾക്ക് അതിനോട് താല്പര്യം ഇല്ല..എന്റെ പ്രണയം തുറന്നു പറയാനും കഴിയാത്ത ഒരു അവസ്ഥ.." "ഏട്ടൻ ആളെ പറയൂ... എന്നിട്ടാവാം ബാക്കി..." "താൻ കണ്ടിട്ടില്ല... പക്ഷെ മുൻപേ അമ്മ പറഞ്ഞു താൻ അറിഞ്ഞു കാണും..." "അത് ആരാ.." "വേറെ ആരും അല്ല.. മഹി അമ്മാവന്റെ മകൾ.. എന്റെ മുറപ്പെണ്ണ്.." "അതായത്..." "എല്ലാവരുടെയും അക്കു..." "അക്കുവോ..." "അതെ.. എന്റെ ശിവാങ്കിത..." ...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story