അഗ്നിസാക്ഷി: ഭാഗം 24

agnisakshi

എഴുത്തുകാരി: MALU

"ശിവാങ്കിതയോ"(മിതു) "മ്മ് അതെ...."(റിദു) "മ്മ് പ്രണയം സഫലം ആകാൻ ഞാൻ പ്രാർത്ഥിക്കാം" "എവിടെ സഫലം ആകാൻ.. പൊട്ടി എല്ലാം വിശ്വസിച്ചു എന്ന് തോന്നുന്നു.. ആ അഹങ്കാരത്തിനു കയ്യും കാലും വെച്ചവളെ ആണല്ലോ ഇത്രേം നേരം ഞാൻ പുകഴ്ത്തിയത് എന്നോർക്കുമ്പോഴാ സങ്കടം.. അവൾക്ക് അതല്ലായിരുന്നു പേരിടേണ്ടത്...ചൈതന്യം ഉള്ള പേരും അതിനു ചേരാത്ത സ്വഭാവവും."(റിദു ആത്മ) "എന്താ ചിന്തിക്കുന്നേ..." "ഏയ്‌ ഒന്നുല്ല.. ആ പ്രണയം നടക്കില്ല എന്ന് പറയുകയായിരുന്നു..." "അതെന്താ" "അല്ല അവൾക്കും ഇഷ്ടം ആകണ്ടേ.." "അതൊക്കെ ആകും..." "മ്മ്.. താൻ ഇവിടെ ഇരിക്ക് ഞാൻ നീരവിനെ ഒന്ന് വിളിച്ചിട്ട് വരാം... കുറെ നേരം ആയി അവൻ കിടന്നു വിളിക്കുന്നു.." "മ്മ് ശരി".. റിദു പോയതിനു ശേഷം മിതു അവൻ പോകുന്നത് തന്നെ നോക്കിയിരുന്നു.. "ദേവൂ പറഞ്ഞത് അനുസരിച്ചു ഇങ്ങേർക്ക് പ്രേമം ഉണ്ടാകാൻ ചാൻസ് കുറവാണ്.. പിന്നെ ഇപ്പൊ ഇയാൾ പറഞ്ഞതോ.. അതും മുറപ്പെണ്ണ് ആയ അക്കു.. ഇങ്ങേരുടെ സ്വഭാവം അങ്ങോട്ട് മനസ്സിലാവുന്നില്ലല്ലോ ഈശ്വരാ... ".. അവൾ പുറത്തേക്ക് നോക്കി വീണ്ടും ചിന്തകളിലേക്ക് ആണ്ടു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അപ്പു ഹോസ്പിറ്റലിലേക്ക് പോകാൻ ആയി ബസ് സ്റ്റോപ്പിലേക്ക് നടന്നു..

എന്നാൽ റോഡ് ക്രോസ് ചെയ്യാൻ നേരം ആണ് മുന്നിലേക്ക് ഒരു കാർ വന്നു നിന്നത്..അതിനകത്തെ ആളെ കണ്ടതും അവൾ സന്തോഷത്തോടെ ഡോർ തുറന്നു അകത്തേക്ക് കയറി... ആ കാർ മുന്നോട്ട് ലക്ഷ്യം വെച്ചു പാഞ്ഞു... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ റിദു നീരവിനെ വിളിക്കാൻ പോയ ശേഷം തിരികെ വന്നപ്പോൾ ആണ് കൂടെ സാവിത്രി ഉള്ളത് മിതു കണ്ടത്.. "അമ്മ പോയി വേഗം വന്നോ .."(മിതു) "മ്മ് വേഗം ഇങ്ങു പോരുന്നു.. അവിടെ നിൽക്കാൻ തോന്നിയില്ല" "അവൻ വന്നോ അമ്മേ.."(റിദു) "മ്മ് വന്നു.. റൂമില് കയറി ഇരിപ്പുണ്ട്..ഫുഡ്‌ ഒക്കെ എടുത്തു വെച്ചിട്ടുണ്ട്.. പുറത്തു നിന്നു വീട് പൂട്ടിയിരിക്കുന്നതിനാൽ എങ്ങോട്ടും പോകാൻ കഴിയില്ല.." "അവൻ ആയിരിക്കണം.. പോകാതിരിക്കാൻ.. അവൻ അതൊക്കെ തല്ലി പൊളിച്ചയാലും പോകും.. അവൻ അല്ലെ ആള്.."(റിദു) "എന്തെങ്കിലും ആകട്ടെ.. എന്നും ഓരോന്ന് നശിപ്പിക്കും.. പിന്നെ ഇന്ന് ഇത്ര പുതുമ എന്താ.. നീ വാ.. ഡോക്ടറിനെ കണ്ടു മാധവട്ടനെ കാണാൻ കഴിയുമോ എന്ന് ഒന്ന് കൂടി ചോദിച്ചു നോക്കട്ടെ.." "അമ്മ ഇവിടെ നിൽക്ക് ഞാൻ പോയിട്ട് വരാം"(റിദു) റിദു ഡോക്ടറിന്റെ റൂമിലേക്ക് പോയതും മിതു സാവിത്രിയുടെ അടുത്തേക്ക് ചെന്നു.. "അമ്മേ..."(മിതു) "എന്താ മോളെ.." "എന്താ റിഷിക്ക് സംഭവിച്ചേ..." "റിദു പറഞ്ഞില്ലേ.."

"പറഞ്ഞു.. പക്ഷെ ഒരു പെൺകുട്ടി വേണ്ടെന്നു വെച്ചാൽ ഉടൻ സ്വന്തം ജീവിതം ഇങ്ങനെ തകർത്തു കളയണോ.." "അത് ശരി ആണ് മോളെ പക്ഷെ.. ജീവന് തുല്യം സ്നേഹിക്കുന്നവർ നമ്മളെ ചതിച്ചാൽ അത് ഒരു തീരാ വേദന ആണ്.. അത് മോൾക്ക് മനസ്സിലാവും എന്ന് ഞാൻ വിശ്വസിക്കുന്നു... ദേ റിദു വരുന്നു.." "അമ്മേ.. കയറി കണ്ടോളാൻ പറഞ്ഞു.. പക്ഷെ ഒരാൾ മാത്രം.. ഒരു കാര്യം ചെയ്യ് അമ്മ കേറി കണ്ടു കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്ക് അതാവുമ്പോൾ സത്യം അറിഞ്ഞാൽ പിന്നീട് മിതുവിനെ കാണുമ്പോൾ അച്ഛൻ ദേഷ്യപ്പെടില്ല..(റിദു) "എന്നാൽ ഞാൻ കണ്ടു സംസാരിച്ചിട്ട് വരാം നിങ്ങൾ നിൽക്ക് ഇവിടെ" സാവിത്രി അകത്തേക്ക് കയറി.. സമയം സന്ധ്യയോട് അടുത്തതും അവൾ സിദ്ധുവിനെ വിളിച്ച ശേഷം റിദുവിന്റെ ഒപ്പം പോയിരുന്നു.. "അമ്മ വന്ന ശേഷം പോയ്കോളൂ..."(മിതു) "എങ്ങോട്ട്.."(റിദു) "വീട്ടിലേക്ക്.." "അത് എന്തിനാ.. ഞാൻ ഇപ്പൊ പോകുന്നെ" "രാവിലെ മുതൽ ഇവിടെ അല്ലെ.. പോയ്കോളൂ.. എന്തെങ്കിലും ഉണ്ടേൽ ഞാൻ വിളിക്കാം.. നമ്പർ തന്നോളൂ.." "ദേ എന്റെ വായിലിരിക്കുന്നത് കേൾക്കണ്ടെങ്കിൽ മാറി ഇരുന്നോ.." "അതല്ല... അച്ഛന്റെ ഫ്രണ്ട്.. ഭാസ്കരൻ മാമ വരാം എന്ന് പറഞ്ഞിട്ടുണ്ട്.. അത് കൊണ്ട് പൊയ്ക്കോ രാവിലെ വന്നാൽ മതി.." "അതിനു ഞാൻ എന്ത്‌ വേണം.

ഏത് മാമ വന്നാലും കോമ വന്നാലും ശരി ഞാൻ ഇന്ന് പോകില്ല. കേട്ടാല്ലോ.. ഇനിയും മനസ്സിലായില്ലെങ്കിൽ മനസ്സിലാക്കി തരാൻ എനിക്ക് അറിയാം" "ഞാൻ ഒന്നുമേ പറഞ്ഞിട്ടില്ല.." "അതാണ് നിനക്ക് നല്ലത്." റിദു അവളെ ഒന്ന് പുച്ഛിച്ചു ഫോൺ കയ്യിൽ എടുത്തു തോണ്ടാൻ തുടങ്ങി.. ഇത് കണ്ടു മിതുവും ഒരു ലോഡ് പുച്ഛം വാരി വിതറി ചുറ്റും നോക്കി കൊണ്ടിരുന്നു. അപ്പോഴാണ് സിദ്ധു വിളിച്ചത്.. അവളുടെ ഫോൺ സ്‌ക്രീനിൽ സിദ്ധു എന്ന് കണ്ടതും റിദു അവളെ നോക്കി. "ആരാ സിദ്ധു.." "ഭാസ്കരൻ മാമേടെ മകൻ ആണ്. എന്റെ അനിയൻ ആണ് അവൻ.. ബോയ് ഫ്രണ്ട് അല്ല.. " "ബോയ് ഫ്രണ്ടോ ഗേൾ ഫ്രണ്ടോ ആരേലും ആകട്ടെ അതിനു എനിക്ക് എന്താ.. ഒന്ന് പോടീ..." അവൾ റിദു പറഞ്ഞത് കാര്യം ആക്കാതെ കാൾ അറ്റൻഡ് ചെയ്തു "ഹെലോ മിതുവേച്ചി..."(സിദ്ധു) "പറ എന്നാടാ"(മിതു) "ചേച്ചി പറഞ്ഞ പോലെ ഞാൻ വീട്ടിൽ വന്നു." "എന്നിട്ട് മിത്രയേ കണ്ടോ" "ഇല്ല ചേച്ചി.. മിത്രച്ചി റൂമിൽ നിന്നു പോലും പുറത്തേക്ക് വരുന്നില്ല.ഞാൻ പറഞ്ഞപ്പോൾ വരുന്നില്ല. എന്നോട് തിരികെ പൊയ്ക്കോളാൻ പറഞ്ഞു" "നീ ആ ഫോൺ അവളുടെ കയ്യിൽ കൊടുത്തേ..." "ചേച്ചി റൂമില് ആണ്.. എനിക്ക് ഒരു പേടി അങ്ങോട്ട്‌ ചെല്ലാൻ. ഭയങ്കര ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു" "പിന്നെ അവളുടെ ഒരു ദേഷ്യം നീ ഫോൺ കൊണ്ട് കൊടുക്ക് ചെക്കാ.. " സിദ്ധു ഫോണും കൊണ്ട് റൂമിലേക്ക് കയറിയതും ദേഷ്യത്തോടെ മിത്ര അവനെ നോക്കി "ചേച്ചി... മിതുവേച്ചി ആണ് ഫോൺ തരാൻ പറഞ്ഞു.. ദാ.."

അവൻ ഫോൺ കൊടുത്തതും അവൾ അത് വാങ്ങി "എന്താ കാര്യം.."(മിത്ര) "ഹലോ മിത്ര.. മോളെ.. നീ അവന്റെ ഒപ്പം ഭാസ്കരൻ മാമേടെ അടുത്ത് പോയി നിൽക്ക്.."(മിതു) "എന്തിനു" "കാര്യം അവൻ പറഞ്ഞില്ലേ" "അല്ലേലും മറ്റുള്ളവർ പറഞ്ഞു വേണമല്ലോ എനിക്ക് എന്റെ അച്ഛേടെ വിവരം അറിയാൻ.. അല്ലെങ്കിലും നിങ്ങൾ അച്ഛനും മോളും ഒറ്റ കെട്ട്.. ഞാൻ പുറത്തും" "ഡീ.. രാവിലെ അച്ഛയെ കൊണ്ട് ഇവിടെ വന്നതാണ് ഞാൻ.. ടെൻഷൻ അടിച്ചു പാതി ചത്തു ഞാൻ.. അച്ഛക്ക് കുഴപ്പം ഒന്നുമില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആണ് ഒന്ന് ആശ്വാസം ആയതു.. നിന്നെ അറിയിക്കണം എന്ന് സിദ്ധുനോട് ഞാൻ ആണ് പറഞ്ഞത്. എനിക്ക് ഇപ്പൊ വരാൻ കഴിയില്ല. നീ ആണെങ്കിൽ ഇവിടേക്ക് വരികയും ഇല്ല.. പിന്നെ ഞാൻ എന്താ വേണ്ടത്.. ആള് താമസം പോലും ഇല്ലാത്ത സ്ഥലം ആണ്.. നിന്നെ ഒറ്റക്ക് അവിടെ കിടത്താൻ കഴിയാത്തത് കൊണ്ടാണ് സിദ്ധുവിനോടൊപ്പം പോകാൻ പറഞ്ഞത്" "ഞാൻ എങ്ങും പോകില്ല.. പോകാൻ വേണ്ടി ആരും ശ്രേമിക്കുകയും വേണ്ട... ഇന്നാടാ ഫോൺ.." മിത്ര ഫോൺ സിദ്ധുവിന്റെ കയ്യിലേക്ക് ദേഷ്യത്തോടെ കൊടുത്തു "ഹെലോ ചേച്ചി.."(സിദ്ധു) "അവൾ വരില്ലടാ.. ഇങ്ങനെ ഒരു സ്വഭാവം.. നീ ഒരു കാര്യം ചെയ്യ്.. അമ്മയെയും കൂട്ടി അവിടെ വന്നു കിടക്കാമോ ഇന്നത്തേക്ക്.. ഭാസ്കരൻ മാമ വന്നു കഴിഞ്ഞു ചോദിച്ചിട്ട് മതി.."(മിതു) "സാരമില്ല.. അച്ഛനോട് ചോദിച്ചാലും എതിർപ്പ് ഒന്നും പറയില്ല.. ഞാൻ പോയി അമ്മയെ കൂട്ടി കൊണ്ട് വന്നു ഇവിടെ ഇന്ന് രാത്രി നിൽക്കാം.. രാവിലെ മിതുവേച്ചി ഇങ്ങു വരുവല്ലോ അല്ലെ.."

"ഹാ വരും.. എന്നാ ശരി ok da" "മ്മ് ok" ഫോൺ വെച്ചു കഴിഞ്ഞു തിരിഞ്ഞതും പിന്നിൽ റിദു നിൽക്കുന്നത് കണ്ടു മിതു ഒന്ന് ഞെട്ടി "എന്താ ഞെട്ടണേ.."(റിദു) "ഒന്നുമില്ല"(മിതു) "അല്ല.. തന്റെ അനിയത്തി അവിടെ ഒറ്റക്കല്ലേ.." "അതെ..." "ഒറ്റക്ക് നിൽക്കുമോ അവിടെ" "ഭാസ്കരൻ മാമേടെ ഭാര്യയും മോനും അവിടെ ചെന്നു നിൽക്കാം എന്ന് പറഞ്ഞു. അതായത് സിദ്ധുവും അമ്മയും" "മ്മ്.. തനിക് എന്തെങ്കിലും പ്രശ്നം ഉണ്ടോ" "ഏയ്‌ ഇല്ല.." "മുഖത്ത് നല്ല ടെൻഷൻ feel ചെയ്യുന്നു..അത് കൊണ്ട് ചോദിച്ചതാ" "ഏയ്‌ ഇല്ല.. അമ്മ വരുന്നുണ്ട്.. വാ.." മിതുവും റിദുവും ഐസിയൂവിൽ നിന്നു ഇറങ്ങി വന്ന സാവിത്രിയുടെ അടുത്തേക്ക് ചെന്നു.. "എന്തായി അമ്മേ..."(റിദു) "ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.." "എന്നിട്ട്" "നാളെ റൂമിലേക്ക് മാറ്റും എന്ന് ഡോക്ടർ പറഞ്ഞു. അപ്പൊ നാളെ മോളോട് സംസാരിക്കാം എന്ന് പറഞ്ഞു.. പേടിക്കണ്ട.. അച്ഛന് എല്ലാം മനസ്സിലായി.." "അത് കേട്ടാൽ മതി എനിക്ക്.."(മിതു) "മോളെ ഞാൻ പോയിട്ട് രാവിലെ വരാം..റിഷിയെ അവിടെ ഒറ്റക്ക് നിർത്തിയാൽ ശരി ആവില്ല " "അമ്മ പൊയ്ക്കോളൂ.."(മിതു) "റിദു നീ ഇവിടെ ഉണ്ടാകണം.. കേട്ടല്ലോ.. മോൾക്ക് എന്ത്‌ ആവശ്യം ഉണ്ടെങ്കിലും കൂടെ നിൽക്കണം.ഞാൻ പോട്ടെ മോളെ." അവർ മിതുവിന്റെ തലയിൽ തലോടി... വാത്സല്യത്തോടെ നെറുകയിൽ ഒരു മുത്തം കൊടുത്തു... മിതുവിന് അവളുടെ അമ്മയെ ഓർമ്മ വന്നു.കണ്ണുകൾ നിറഞ്ഞു.. അത് ആരും കാണാതെ അവൾ തുടച്ചു... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് അപ്പു "മോളെ..." അപ്പോഴാണ് അവളുടെ അച്ഛനോളം പ്രായമുള്ള ഒരു മനുഷ്യൻ അങ്ങോട്ടേക്ക് എത്തിയത്. "എന്താ വല്യമ്മാമേ ഇത്... എന്തിനാ എന്നെ കൂട്ടാൻ വന്നത്.. ഞാൻ വരില്ലായിരുന്നോ.. " "അതെന്താ മോളെ... ഞാൻ വന്നത് ഇഷ്ടം ആയില്ലേ.." "ഓ മാമേ മാമ ഉദ്ദേശിക്കും പോലെ അല്ല എനിക്ക് വീണ്ടും ശത്രു വന്നു" "ആരു" "ഒരു മൈത്രേയി..." "മൈത്രെയിയോ" "അതെ.. റിദുവേട്ടൻ ഇന്ന് അവളുടെ അച്ഛനെ രക്ഷിക്കാൻ പോയേക്കുവാ... അവൾ എനിക്ക് പാര ആവും മാമേ.." "ഏയ്‌ അങ്ങനെ ഒന്നുണ്ടാവില്ല" "ഉണ്ടാവും എന്ന് എന്റെ മനസ്സ് പറയുന്നു.. ഇത്രേം നാളും ആ ശിവാങ്കിത ആയിരുന്നു പ്രശ്നം.. അവളെയും ഏട്ടനെയും ഞാൻ തമ്മിൽ തല്ലിച്ചപ്പോൾ ദേ വേറെ ഒരുത്തി..വിടില്ല.. ഞാൻ അവളെ ....." "മോളെ.." "അതെ മാമേ... എനിക്ക് ഇപ്പൊ ഏട്ടനെ കാണണം.. മാമ വാ.. നമുക്ക് ഹോസ്പിറ്റലിൽ പോകാം..." "വേണ്ട മോളെ.. രാവിലെ ആകട്ടെ.." "വേണ്ട എനിക്ക് ഇപ്പൊ പോകണം.. മാമ വാ.." "മോളെ അവരുടെ time ഉണ്ട്.. അത് കഴിഞ്ഞു അങ്ങോട്ട് വിസിറ്റേഴ്സിനെ കടത്തി വിടില്ല.." "അത് സാരമില്ല.. ഡോക്ടർ നന്ദൻ അവിടെ അല്ലെ.. മാമേടെ ഫ്രണ്ട്.. ഡോക്ടറോട് പറഞ്ഞു നമുക്ക് ശരി ആക്കാം.. മാമ വന്നില്ലെങ്കിൽ ഞാൻ ഒറ്റക്ക് പോകും. മാമക്ക്‌ അപ്പുനെ അറിയാലോ.." "വേണ്ട.. ഞാൻ വരാം.." ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഹോസ്പിറ്റലിൽ റിദു മിതുവിന് വേണ്ടി ഫുഡ്‌ വാങ്ങാൻ പോയിരിക്കുകയായിരുന്നു. .ഫോണിൽ അച്ഛന്റെയും അമ്മയുടെയും ഒക്കെ pic നോക്കി എന്തോ ഓർത്തിരിക്കുകയാണ് മിതു.. പെട്ടന്ന് പിന്നിലേക്ക് നോക്കുമ്പോഴാണ് അപ്പു വരുന്നത് മിതു കാണുന്നത്.. അവളെ കണ്ടതും മിതു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.. "അപർണ എന്താ ഇവിടെ"(മിതു) "എനിക്ക് ഇവിടെ വരാൻ നിന്റെ സമ്മതം വേണോ.."(അപർണ) "ഞാൻ ചോദിച്ചു എന്നെ ഉള്ളു.." "നീ കൂടുതൽ അങ്ങ് ചോദിക്കല്ലേ.. കണ്ടവന്റെ കൂടെ നടന്നു പ്രശ്നം ഉണ്ടാക്കിയിട്ട് ഇപ്പൊ തന്തയെ ഐസിയുവിലും കയറ്റിയതും പോരാഞ്ഞിട്ട് ഇനി റിദുവേട്ടനെ കൂടി നിനക്ക് വേണോടി.." "ദേ അപർണേ.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.. അനാവശ്യം പറഞ്ഞാൽ അത് കേട്ടു നിൽക്കും എന്ന് നീ കരുതണ്ട.." "പറഞ്ഞാൽ നീ എന്ത്‌ ചെയ്യുമെടി..." മിതുവിനെ അവൾ തല്ലാൻ ആയി കൈ ഉയർത്തി അത് വായുവിൽ ഉയർന്നു പൊങ്ങി താന്നു... അവൾ നോക്കിയതും മുഖം സൈഡിലേക്ക് തിരിച്ചു പേടിച്ചു നിൽക്കുന്ന മിതുവിനെ ആണ്. ഒപ്പം കൂടെ നിൽക്കുന്ന ആളെ കൂടി കണ്ടതോടെ അവൾ ഞെട്ടി....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story