അഗ്നിസാക്ഷി: ഭാഗം 25

agnisakshi

എഴുത്തുകാരി: MALU

മിതുവിനെ അടിച്ചു എന്ന സന്തോഷത്തിൽ ആണ് അപ്പു മിതുവിനെ നോക്കിയത്.. കണ്ണടച്ച് മുഖം തിരിച്ചു നിൽക്കുന്ന അവളെ കണ്ടതും അപ്പുവിന് സന്തോഷം തോന്നി എങ്കിലും മുന്നോട്ട് നോക്കിയപ്പോൾ കാണുന്നത് മിതുവിന്റെ തൊട്ടപ്പുറത്തു നിൽക്കുന്ന റിദുവിനെ ആണ്.മിതുവിനെ തല്ലിയത് റിദു കണ്ടോ എന്ന സംശയത്തിൽ നോക്കിയ അപ്പു അപ്പോഴാണ് അറിയുന്നത്. തന്റെ നേരെ ആണ് റിദു നിൽക്കുന്നത്.. താൻ ഇപ്പൊ കൊടുത്ത അടി കിട്ടിയത് റിദുവിന് ആണെന്ന സത്യം അവൾ അപ്പോഴാണ് അറിയുന്നത്. മിതു അവളുടെ അവളുടെ പെട്ടന്ന് ഉള്ള പ്രവർത്തിയിൽ അടി കിട്ടി എന്ന രീതിയിൽ മുഖം തിരിച്ചതാണ്..അവളുടെ അനക്കം ഒന്നും ഇല്ലാതായപ്പോൾ അവൾ കണ്ണ് തുറന്നു നോക്കി.അപ്പോഴാണ് പേടിച്ചു വിരണ്ടു നിൽക്കുന്ന അപ്പുവിനെയും കലിപ്പിൽ നിൽക്കുന്ന റിദുവിനെയും അവൾ കാണുന്നത്.അവൾ നടന്നത് അറിയാതെ കണ്ണ് മിഴിച്ചു നോക്കി രണ്ടുപേരെയും. അപ്പു റിദുവിന്റെ കലിപ്പ് കണ്ടു ആകെ പേടിച്ചു നിൽക്കുകയാണ്.. അവൾ പിന്നെ രണ്ടും കല്പ്പിച്ചു അവനെ വിളിച്ചു "റിദുവേട്ടാ........ "(അപ്പു) പറഞ്ഞു തീരും മുൻപ് റിദുവിന്റെ കൈ അപ്പുവിന്റെ കരണത്തു പതിഞ്ഞു. പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ അവൾ പുറകിലേക്ക് വേച്ചു വേച്ചു പോയി...

(അപ്പൊ ഞാൻ എന്റെ വാക്ക് പാലിച്ചു..അപ്പുവിന് ഒരെണ്ണം കൊടുത്തിട്ടുണ്ട് അതും റിദുവിന്റെ കൈ കൊണ്ട്. ബാക്കി ഇനി പിന്നീട് കൊടുക്കാം 😁) അപ്പോഴാണ് അവളുടെ മാമ അങ്ങോട്ടേക്ക് വന്നത്. "നീ ആരാടാ എന്റെ കുഞ്ഞിനെ തല്ലാൻ.. നിനക്ക് എന്ത്‌ അർഹത ഉണ്ടടാ.." "വല്ല്യമാമേ മതി.. ആരും ഒന്നും പറയണ്ട. പോയി കാറിൽ ഇരിക്ക്.. ഞാൻ വന്നോളാം.." വേദന കൊണ്ട് കവിൾ തടം പൊത്തി പിടിച്ചു അവൾ പറഞ്ഞു "എന്നാലും മോളെ ഇവൻ " "പൊക്കോളാൻ അല്ലെ പറഞ്ഞത്.. ഞാൻ വന്നോളാം.. പൊയ്ക്കോളൂ..." അപ്പു പറഞ്ഞതും അയാൾ പോയി.. "ഏട്ടൻ എന്നെ തല്ലി അല്ലെ"(അപ്പു) "ദേ അപ്പു... നീ പോ എന്റെ മുന്നിൽ നിന്നു ഇല്ലെങ്കിൽ നീ എന്റെ കയ്യിന്നു ഇനി വാങ്ങും"(റിദു) "ഏട്ടൻ എന്നെ തല്ലിക്കോ എനിക്ക് സന്തോഷം മാത്രം ഉള്ളു.. പക്ഷെ ഇപ്പൊ തല്ലിയതിന്റെ കാരണം" "നീ എന്നെ തല്ലിയത്തിന് അല്ല ഞാൻ നിന്നെ തല്ലിയത്.. നീ ഇവളെ തല്ലാൻ വന്നപ്പോൾ ഇവളെ മാറ്റി മുന്നിൽ കയറി നിന്നത് ഞാൻ ആണ്. അത് കൊണ്ട് അതിനു നിന്നോട് എനിക്ക് ദേഷ്യം ഇല്ല" "പിന്നെ... പിന്നെ എന്തിന്റെ പേരിലാ ഏട്ടൻ എന്നെ തല്ലിയെ.." "നീയും അറിഞ്ഞതല്ലേ ഇവളുടെ അച്ഛന് വയ്യാതായത്.. അങ്ങനെ ഒരു മനുഷ്യനെയും കൊണ്ട് ഇവിടെ വന്നു ആ അച്ഛന് വേണ്ടി കാത്തിരിക്കുന്ന ഇവളുടെ മാനസികാവസ്ഥ നിനക്ക് മനസ്സിലാവില്ല.. അങ്ങനെ മനസ്സ് വേദനിച്ചിരിക്കുന്ന ഇവളുടെ അടുത്ത് ഇങ്ങനെ ആണോ അപ്പു സംസാരിക്കുന്നത്.. നീ ഇത്ര സംസ്കാരം ഇല്ലാത്തവളായോ..

അതെങ്ങനെയാ മകളെ നാട്ടിൽ നിർത്തി വിദേശത്ത് കറങ്ങി നടക്കുന്ന നിന്റെ അച്ഛനെയും അമ്മയെയും പറഞ്ഞാൽ മതി..ഒരു ദിവസം എങ്കിൽ ഒരു ദിവസം അവരോടൊപ്പം ജീവിതം ആസ്വദിച്ചു ജീവിക്കണം..എന്നാലേ അച്ഛന്റെയും അമ്മയുടെയും വില മനസ്സിലാകൂ.. അല്ലാതെ പണത്തിന്റെയും ആഡംബരത്തിന്റെയും പിന്നാലെ നടക്കുന്ന നിനക്കൊന്നും അത് മനസ്സിലാവില്ല" "ഏട്ടൻ ഇവളുടെ വാക്ക് കേട്ട് എന്നെ തള്ളി പറയുവാണോ..." "അപ്പു.... ഇത്രേം നാളും മനസ്സ് നിറഞ്ഞു തന്നെ ആണ് നിന്നെ ഞാൻ അങ്ങനെ വിളിച്ചിരുന്നത്... ആ സ്നേഹം നീ കളയരുത്.. അത് കൊണ്ട് നീ പോകാൻ നോക്ക്" "ഏട്ടനെയും ഇവൾ മയക്കി എടുത്തു അല്ലെ.. ആയിക്കോട്ടെ അല്ലെങ്കിലും ഇവളെ പോലുള്ളവർക്ക് അതൊക്കെ നല്ലോണം അറിയാം" അവൾ പറഞ്ഞു തീർന്നതും റിദുവിന്റെ കൈ അവളുടെ കരണത്തു ഒന്ന് കൂടി പതിഞ്ഞു.. "നിന്നോട് ഞാൻ പോകാൻ പറഞ്ഞു ആദ്യമേ.. എന്നിട്ടും പോകാതെ വീണ്ടും ee പെണ്ണിനെ കുറ്റം പറയുന്നോ. സംസാരിക്കുന്നെങ്കിൽ മാന്യമായി സംസാരിക്കണം.. നീയും ഒരു പെണ്ണല്ലേ അപ്പു...ഇവളെ മോശം പെണ്ണായി പറയാൻ നിനക്ക് നാണം ഇല്ലേ.." "ഇവൾ നല്ലതാണെകിൽ അല്ലെ അങ്ങനെ പറയാൻ പറ്റൂ.." "അത് നീ അറിഞ്ഞോ അപർണ..." "ഏട്ടാ..."

"അപർണ .. നിന്നോട് ഞാൻ മര്യാദക്ക് പറഞ്ഞു പോകാൻ... ഇത്രേം പേരുടെ മുന്നിൽ ഇവളെ ഇനിയും നാണംകെടുത്താൻ ആണ് നിന്റെ ഉദ്ദേശം എങ്കിൽ നീ ഈ റിദു ആരാണെന്നു അറിയും..." "ഞാൻ പൊയ്ക്കോളാം... ഏട്ടന് ഇനി ഇവൾക്ക് വേണ്ടി വാദിക്കണം എന്നില്ല.. ഇപ്പൊ ഞാൻ അപർണ ആയി അല്ലെ.... പലരും വന്നപ്പോൾ ഏട്ടൻ അപ്പുനെ മറന്നു... സാരമില്ല... ഇങ്ങനെ തന്നെ ആകണം എപ്പോഴും... ഞാൻ ഇറങ്ങുവാ.. ഇനി ഇങ്ങോട്ട് വരില്ല.. വന്നു രണ്ടുപേരെയും ശല്യം ചെയ്യില്ല.... സോറി.." അപ്പു കവിളത്തു കൈ വെച്ചു പുറത്തേക്ക് നടന്നു വേഗം ചെന്നു കാറിൽ കയറി പൊട്ടികരഞ്ഞു..അവളുടെ കരച്ചിൽ കണ്ടു അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി.. അയാൾ ദേഷ്യത്തോടെ കാർ മുന്നോട്ട് എടുത്തു.. വീട്ടിൽ എത്തി കാറിൽ നിന്നിറങ്ങി അയാൾ ഡോർ തുറന്നതും അപ്പു തളർന്നു ഉറങ്ങിയിരുന്നു. അയാൾ അവളെ താങ്ങി റൂമിൽ കൊണ്ട് കിടത്തി.. എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച മട്ടിൽ അയാൾ പുറത്തിറങ്ങി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ നടന്നതൊന്നും സത്യം ആണോന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു മിതു.. അപ്പുനെ ജീവനെ പോലെ കരുതുന്ന റിദു അവളെ തല്ലിയത് മിതുവിന് ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലായിരുന്നു. ഒന്നും മിണ്ടാതെ നിശബ്ദയായി നിന്ന മിതുവിനെ കണ്ടു മൗനം ഭേദിച്ചു അവൻ തന്നെ മിണ്ടാൻ തുടങ്ങി "ഡീ...."(റിദു) (എവിടെ പെണ്ണ് സ്വപ്നലോകത്ത് ആണ്) "ഡീ..." റിദു അവളെ തട്ടി വിളിച്ചു.

അവൾ ഞെട്ടലോടെ അവനെ നോക്കി. "നീ ഏത് സ്വപ്നലോകത്തു ആണ്." "അത് പിന്നെ...."(മിതു) "എന്ത്‌ പിന്നെ..." "ഒന്നുല്ല" "കഷ്ടം... വലിയ ധീരയാണെന്നാ വിചാരം.. ആ അവൾ ആണ് അപ്പു തല്ലാൻ നിന്നപ്പോൾ കരണം കാട്ടി കൊടുത്തു നിന്നത്.." "അത് പിന്നെ.. പെട്ടന്ന് ഉള്ള പ്രവർത്തിയിൽ.." "ഈ ആക്‌സിഡന്റ് ഒക്കെ നമ്മളോട് നേരത്തെ അറിയിച്ചിട്ടാണോ ഉണ്ടാകുന്നത്.. അത് സ്വാഭാവികമായി സംഭവിക്കുന്നതല്ലേ... നമ്മൾ പോകുന്ന വഴിയിൽ എപ്പോഴാ നമ്മളെ അപകടം തേടി എത്തുക എന്ന് നമുക്കറിയോ" "ഇല്ല" "അത് പോലെ ആണ് പല പ്രശ്നങ്ങളും.. കരുതി ഇരിക്കുക.. ഓരോ നിമിഷവും.. ശ്രെദ്ധിക്കുക ശത്രുക്കളുടെ നീക്കത്തെ.. അതിനനുസരിച്ചു വേണം മുന്നോട്ട് ജീവിക്കാൻ.. പിന്നെ നമ്മളെ രക്ഷിക്കണോ ജീവൻ നിലനിർത്തണോ എന്ന് തീരുമാനിക്കുന്നത് വിധി ആണ്.. ദൈവത്തിന്റെ കയ്യിൽ ആണ് എല്ലാം.കേട്ടിട്ടില്ലേ.. താൻ പാതി ദൈവം പാതി എന്നാണ്.. അപ്പൊ കുറച്ചു എങ്കിലും നമ്മൾ സൂക്ഷിക്കുക" "മ്മ്" "എന്ത്‌ പറഞ്ഞാലും മ്മ്.. നീ അവിടെ ഇരിക്ക്.." റിദു പറഞ്ഞതും അവൾ അവിടെ ചെയറിൽ ഇരുന്നു. അടുത്തായി റിദുവും പോയിരുന്നു. "അപ്പുനെ തല്ലണമായിരുന്നോ..." "ഒരിക്കലും കരുതിയതല്ല.. പക്ഷെ അവളുടെ വാക്കുകൾ കൈവിട്ടപ്പോൾ..."

"എന്നാലും" "തനിക് അറിയോ.. കഴിഞ്ഞ വർഷം ആണ് എനിക്ക് അവളെ കിട്ടുന്നത്.. അന്ന് എന്നോട് കൂടുതൽ അടുത്തതും അവൾ ആണ്.. എനിക്കും അവന്മാർക്കും ഒരു കുഞ്ഞിപ്പെങ്ങൾ അങ്ങനെ ആയിരുന്നു അവൾ.. പിന്നീട് അവൾ പല പ്രശ്ങ്ങളുടെയും പേര് പറഞ്ഞു അയാൾ എന്നെ തല്ലി ഇയാൾ എന്നെ അപമാനിച്ചു റിദുവേട്ടാ... എന്നൊക്കെ പറയുമ്പോൾ ഒന്നും നോക്കാതെ ഞാൻ ഇറങ്ങി തിരിക്കുമായിരുന്നു. അങ്ങനെ കോളേജിൽ പലർക്കും എന്നെ പേടിയും ആയി.ചിലർക്ക് ഞാൻ ശത്രുക്കളും ആയി..പിന്നീട് തന്റെ പേര് പറഞ്ഞു അവൾ എന്റെ അടുത്ത് എത്തിയപ്പോൾ ആണ് തന്നോട് എനിക്ക് ദേഷ്യം തോന്നിയത്.. പക്ഷെ നീരവ് അവൻ അപ്പു പറയുന്നത് എല്ലാം അങ്ങ് വിശ്വസിക്കണ്ട എന്നൊക്കെ പറഞ്ഞപ്പോ മുതൽ ഞാൻ അവളെ ശ്രെദ്ധിക്കുന്നുണ്ടാരുന്നു.. ഞാൻ സ്നേഹിച്ച അപ്പുവിന് ഒരിക്കലും ഒരു പെൺകുട്ടിയോട് കാര്യം അറിയാതെ ഇങ്ങനെ മോശമായി സംസാരിക്കാൻ അറിയില്ല.. പക്ഷെ ഇന്ന് അപ്പു ഒരുപാട് മാറിയിരിക്കുന്നു.. പല ഫ്രണ്ട്സും ഇപ്പൊ അവളുടെ കൂടെ ഉണ്ട്. ആ നിരഞ്ജന്റെ ഗ്യാങ്ങിൽ നടക്കുന്നവൾമാര് വരെ ഇപ്പൊ അപ്പുനോട് കൂട്ടാണ്. ഞാൻ അത് ചോദിച്ചപ്പോൾ അവൾ അത് നിഷേധിച്ചു.. പക്ഷെ എനിക്ക് അറിയാരുന്നു. അവൾ ഒത്തിരി മാറി എന്ന്.. പിന്നെ ഈ അവസ്ഥയിൽ ഇരിക്കുന്ന തന്നോട് അവൾ ഇങ്ങനെ ഒക്കെ പെരുമാറിയപ്പോൾ പിന്നെ സഹിക്കാൻ കഴിഞ്ഞില്ല.. അങ്ങനെ തല്ലേണ്ടി വന്നു.. "

"സാരമില്ല.. അവളെ നമുക്ക് പറഞ്ഞു മനസിലാക്കാം" "നന്നായാൽ അവൾക്ക് കൊള്ളാം" അവർ സംസാരിച്ചിരുന്നപ്പോഴാണ് ഭാസ്കരൻ വന്നത്. പിന്നീട് അവർ മാധവന്റെ കാര്യങ്ങൾ സംസാരിച്ചോണ്ടിരുന്നു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാവിലെ മിതു റിദുവിനെ അവിടെ നിർത്തി ഭാസ്കരനൊപ്പം വീട്ടിൽ പോയി ഫ്രഷ് ആയി വന്ന ശേഷം റിദുവും പോയി വന്നു. കുറച്ചു സമയത്തിന് മാധവനെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തപ്പോൾ സാവിത്രീയും വന്നിരുന്നു.. റൂമിൽ ആക്കിയപ്പോൾ അവർ മിതുവും സാവിത്രിയും കൂടി റൂമിലേക്ക് കയറി. മയക്കത്തിൽ ആയിരുന്ന മാധവൻ ഉണർന്നതും റൂമിലേക്ക് വരുന്ന മിതുവിനെ ആണ് കാണുന്നത്. മിതുവിനെ കണ്ടതും മാധവൻ മുഖം തിരിച്ചു. "മാധവേട്ട.. ഇപ്പൊ എങ്ങനെ ഉണ്ട്."(സാവിത്രി) "എനിക്ക് ഇപ്പൊ കുഴപ്പം ഒന്നുമില്ല.. കുഴപ്പങ്ങൾ ഉണ്ടാക്കാൻ വേണ്ടി ആണോ നീ ഇവളെ ഇങ്ങോട്ടേക്കു കൊണ്ട് വന്നത്."(മാധവൻ) "കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞില്ലേ മാധവേട്ട.. പിന്നെ ഇനിയും എന്താ പ്രശ്നം.." "എന്ത്‌ കാര്യം.. എനിക്ക് അത് വിശ്വസിക്കാൻ പ്രയാസം ഉണ്ട്" "അച്ഛേ.. ഞാൻ"(മിതു) "വേണ്ട മിതു... നീ കൂടുതൽ ഇനി വിശദീകരണം നടത്തണ്ട" "എനിക്ക് അറിയണം.. എല്ലാം അറിഞ്ഞിട്ടും അച്ഛക്ക് എന്നോട് എന്താ ദേഷ്യം എന്ന്. അച്ഛക്ക് എന്നെ അല്ലായിരുന്നു ഏറ്റവും കൂടുതൽ വിശ്വാസം.. എന്നിട്ട് ഇപ്പൊ ഞാൻ പറഞ്ഞിട്ട് എന്താ അച്ഛാ വിശ്വസിക്കാത്തത്"(മിതു) "ഞാൻ വിശ്വസിക്കുമാരുന്നു.

നിന്റെ വാക്കുകൾ എനിക്ക് അത്രക്ക് വിശ്വാസം ആയിരുന്നു.ആ കുട്ടി അങ്ങനെ ഒക്കെ പറയുമ്പോഴും ഞാൻ നിന്നെ ചേർത്ത് പിടിച്ചേനെ.. പക്ഷെ നീ എന്നോട് കള്ളം പറഞ്ഞല്ലേ മിതു കോളേജിൽ കൊണ്ട് പോയെ.. സത്യം പറഞ്ഞിരുന്നെങ്കിൽ ആരു എന്ത്‌ പറഞ്ഞാലും ഞാൻ നിന്റെ വാക്ക് മാത്രമേ കേൾക്കുകയുണ്ടാരുന്നുള്ളു.. ഇതിപ്പോ നീ എന്നോട് കള്ളം അല്ലെ പറഞ്ഞേ.. എന്ന് മുതൽ ആണ് അച്ഛേടെ മോള് കള്ളം പറയാൻ പഠിച്ചത്.." "സോറി അച്ഛേ.. കോളേജിൽ എത്തി എല്ലാം സംസാരിക്കാൻ ഇരുന്നതാ ഞാൻ... വീട്ടിൽ വെച്ചു പറഞ്ഞാൽ മിത്ര എന്തെങ്കിലും ഒക്കെ പറഞ്ഞാലോ എന്ന് കരുതി.. പക്ഷെ അച്ഛയോട് പറയും മുൻപേ നിരഞ്ജൻ വന്നു പ്രശ്നം ഉണ്ടാക്കി.." "അതെ ഏട്ടാ..ഏട്ടന് തോന്നുന്നുണ്ടോ ഇവൾ അങ്ങനെ ഒക്കെ ചെയ്യുമെന്ന്"(സാവിത്രി) "ഇവൾ അങ്ങനെ ചെയ്യില്ലായിരിക്കും. പക്ഷെ ഇവളുടെ എടുത്തു ചാട്ടം കുറച്ചു കൂടുതൽ ആണ്. എല്ലാ പ്രശ്നത്തിലും ചെന്നു തല ഇടുന്ന സ്വഭാവം..എല്ലായിടത്തും നീതി ലഭ്യമാക്കണമത്ര... ഇവൾ വിചാരിച്ചാൽ നന്നാവുന്നത് ആണോ ഈ നാട്.. പ്രതികാരബുദ്ധി വേണം.. പക്ഷെ അത് സ്വന്തം ജീവൻ വെച്ചു കളിച്ചിട്ടവരുത്.." "ഏട്ടൻ എന്തൊക്കെയാ ഈ പറയണേ" "പൊന്നുമോളുടെ സ്വഭാവം ആണ് സാവിത്രി ഞാൻ പറഞ്ഞത്..

ഇവിടെ വന്നപ്പോഴെങ്കിലും നന്നാവും എന്ന് കരുതി.. എവിടെ.. വീണ്ടും പ്രശ്നത്തിൽ ചെന്നു കേറിക്കോളും." "ഇനി ഞാൻ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ല അച്ഛേ.. സത്യം.."(മിതു) "വേണ്ട മിതു..നീ ഇത് ഒരു നൂറു തവണ എന്നോട് പറഞ്ഞിട്ടുണ്ട്" "ഇനി മിതു മോള് പ്രശ്നം ഒന്നും ഉണ്ടാക്കില്ല ഏട്ടാ.. എന്റെ മോനും അവിടെ ഉണ്ട്.. അവൻ നോക്കിക്കോളും ഇവളെ..."(സാവിത്രി) "അച്ഛേ..." മിതുവിന്റെ മുഖം കണ്ടതോടെ പിന്നെ പിടിച്ചു നിൽക്കാൻ മാധവനു കഴിഞ്ഞില്ല. അയാൾ മിതുവിനെ അരികിലേക്ക് ചേർത്ത് നിർത്തി വാത്സല്യത്തോടെ മുടിയിൽ തലോടി. "നീ തെറ്റ്‌ ചെയ്യില്ലെന്ന് എനിക്കറിയാം. പക്ഷെ നീ എന്നോട് കള്ളം പറഞ്ഞപ്പോൾ പിന്നീട് കോളേജിൽ നിന്നും അവന്റെ നാവിൽ നിന്നും അങ്ങനെ ഒക്കെ കേട്ടപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എനിക്ക്.. പേടിയാ മോളെ... നിനക്കും മിത്രക്കും എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞാൻ ആർക്ക് വേണ്ടി ജീവിക്കണം.. നിന്റെ ഈ ദേഷ്യവും വാശിയും പ്രതികാരവും ഒക്കെ നീ അവിടെ വെച്ചേ നിർത്തിയതല്ലേ.. ഇവിടെ ഇനി ഒന്നിലും ചെന്നു തല ഇടില്ല എന്ന് നീ വാക്ക് തന്നതല്ലേ.. അങ്ങനെ അല്ലെ നമ്മൾ ഇങ്ങോട്ടേക്കു വന്നത്. എന്നിട്ടും നീ..." "ഇല്ല അച്ഛേ.. ഇനി ഈ മിതു ഒരു പ്രശ്നവും ഉണ്ടാക്കില്ല.. സത്യം..."

പിന്നീട് അവർ അച്ഛനും മകളും സംസാരിക്കട്ടെ എന്ന് കരുതി സാവിത്രി പുറത്തിറങ്ങി.. റിദുവിനെ കണ്ടതും അകത്തേക്ക് പോയി മാധവനെ കാണാൻ പറഞ്ഞതും പിന്നീട് കാണാം കോളേജ് വരെ പോയി വരാം എന്ന് പറഞ്ഞു സാവിത്രിയെ അവിടെ നിർത്തി റിദു പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാവിലെ ഉറക്കത്തിൽ നിന്നും കണ്ണുകൾ ആയാസപ്പെട്ട് അവൾ തുറന്നു.. തല പെരുക്കും പോലെ തോന്നി അവൾക്ക്. കുറച്ചു സമയം എന്തൊക്കെയോ ആലോചിച്ചു ഇരുന്ന ശേഷം അവൾ ബെഡിൽ നിന്നു എഴുനേറ്റ് കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.തലേന്ന് നടന്ന സംഭവങ്ങൾ അവളുടെ മനസ്സിലൂടെ മിന്നി മാഞ്ഞു.. "ഇന്നലെ ഞാൻ എന്റെ റിദുവേട്ടനെ തല്ലി അതും എന്റെ ഈ കൈ കൊണ്ട്... പക്ഷെ എന്നെ റിദുവേട്ടൻ തല്ലി അതോ ആ നാശം പിടിച്ചവൾക്ക് വേണ്ടി... അപ്പൊ റിദുവേട്ടന് എന്നേക്കാൾ വലുത് അവൾ ആണോ.. അപ്പൊ ഞാൻ ആരാ ഏട്ടന്... അവളെ ഇനി കൂടുതൽ ആ കോളേജിൽ വെച്ചോണ്ടിരിക്കാൻ പാടില്ല.. ഒന്നെങ്കിൽ കൊല്ലണം ഇല്ലെങ്കിൽ ഒരിക്കലും കോളേജിൽ വരാൻ പറ്റാത്ത അവസ്ഥ ആക്കണം.. എന്നാലും ഞാൻ എന്റെ റിദുവേട്ടനെ തല്ലി എന്നോർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല.." അവൾ അവളുടെ വലതു കൈ കണ്ണാടിയുടെ നേരെ കൊണ്ട് പോയി.

ഏട്ടനെ തല്ലിയത് ഈ കൈ കൊണ്ടല്ലേ.. വേദനിക്കട്ടെ.. ഈ കൈ വേദനിക്കട്ടെ.. ഓരോന്ന് സ്വയം പറഞ്ഞു കൊണ്ട് അവൾ ആ കൈ കണ്ണാടിയിൽ കൊണ്ട് ശക്തമായി ഇടിച്ചു.. ചില്ല് പൊട്ടി അവളുടെ കയ്യിൽ തറച്ചപ്പോഴും വീണ്ടും ശക്തിയായി അവൾ അതിൽ കൈ ഇടിപ്പിച്ചു... അവൾ അലറി കരഞ്ഞു ഒടുവിൽ.. അവളുടെ കയ്യിൽ നിന്നും രക്തം വാർന്നു അവളുടെ ഡ്രെസ്സിലും റൂമിലും ആയതോടെ അവളുടെ അമ്മാവൻ ആയ അയാൾ കയറി വന്നു "മോളെ..... നീ ഇതെന്താ ഈ കാണിക്കുന്നത്.." "വല്യമാമേ... ഇത് കണ്ടോ... എന്റെ റിദുവേട്ടനെ തല്ലിയ കയ്യാ ഇത്.. ഇനി ഇതെനിക്ക് വേണ്ട മാമേ.." "നിനക്ക് ഭ്രാന്ത് ആയോ അപ്പു..." "അതെ എനിക്ക് ഭ്രാന്ത് തന്നെ ആണ്.. റിദുവേട്ടനോട് അടങ്ങാത്ത ഭ്രാന്ത്.." അയാൾ അവളെ താങ്ങി ബെഡിൽ കൊണ്ട് ഇരുത്തി..കയ്യിൽ തറച്ചിരുന്ന ചില്ല് കഷ്ണങ്ങൾ മാറ്റി അവളെയും കൊണ്ട് വാഷ്‌റൂമിൽ പോയി കൈ വൃത്തിയാക്കി കയ്യിലെ മുറിവ് ഡ്രസ്സ്‌ ചെയ്തു കൊടുത്തു.ബെഡിൽ കൊണ്ട് കിടത്തിയതും പിന്നെയും അവൾ മയക്കത്തിലേക്ക് വഴുതി വീണു.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story