അഗ്നിസാക്ഷി: ഭാഗം 26

agnisakshi

എഴുത്തുകാരി: MALU

മിതുവിനോപ്പം സാവിത്രി അമ്മ ഉള്ളത് കൊണ്ട് തന്നെ റിദുവിനോട് കോളേജിൽ പൊയ്ക്കോളാൻ മിതു പറഞ്ഞു.. എന്നാൽ പോകാതെ മടിച്ചു നിന്ന റിദുവിനെ സാവിത്രി ഓടിച്ചു വിട്ടു "ഞങ്ങൾ ഇവിടെ ഉണ്ടല്ലോടാ. നീ പൊയ്ക്കോ.. റിഷിയും കോളേജിൽ ഉള്ളതല്ലേ.. നീ അവിടെ ഉണ്ടാകണം. പോയിട്ട് വൈകുന്നേരം ഫ്രഷ് ആയി നീ ഇങ്ങോട്ടേക്കു വന്നോ."(സാവിത്രി) "അപ്പൊ കമ്പനിയിലെ കാര്യങ്ങൾ ആരു നോക്കും"(റിദു) "അത് എല്ലാം രണ്ടു ദിവസത്തേക്ക് പെന്റിങ് ആണ്. സാരമില്ല ഞാൻ എല്ലാം റെഡി ആക്കിക്കോളാം.. പിന്നെ അവിടെ മാനേജർ വിശ്വവും ഉണ്ടല്ലോ അയാളെ എല്ലാം പറഞ്ഞു ഏൽപ്പിച്ചിട്ടാ ഞാൻ വന്നത്. എന്തെങ്കിലും അർജന്റ് കാൾ വന്നാൽ എന്നെ അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. നീ അതോർത്തു ടെൻഷൻ ആവണ്ട. വേഗം കോളേജിൽ പോകാൻ നോക്ക് " "ഇപ്പൊ തന്നെ 8.00ആയി. ഇനി എപ്പോഴാ അമ്മേ ." "അത് സാരമില്ല നീ അങ്ങ് പോയാൽ മതി.." റിദുവിനെ ഉന്തി തള്ളി മിതുവും സാവിത്രിയും കൂടി കോളേജിൽ വിട്ടു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അപ്പുവിന്റെ അവസ്ഥ കണ്ടു വിഷമിച്ചു അയാൾ പുറത്തേക്ക് ഇറങ്ങി.. ഫോൺ എടുത്തു അയാൾ അയാളുടെ അനിയനെ കാൾ ചെയ്തു.. "ഹലോ.." "ഹലോ വല്യേട്ട... എന്താ ഇപ്പൊ വിശേഷിച്ചു.." "അരവിന്ദാ... നമ്മുടെ അപ്പു മോള്.." "എന്താ... എന്താ എന്റെ അപ്പു മോൾക്ക്.." അയാൾ അനിയനോട് നടന്നതെല്ലാം വിശദീകരിച്ചു കൊടുത്തു. "ഏതവനാ എന്റെ മോളെ തല്ലിയെ.. നമ്മുടെ ആളുകളോട് പറ ഏട്ടാ.. മോളെ തല്ലിയ അവന്റെ കൈ വെട്ടി മോളുടെ മുന്നിൽ കൊണ്ട് വരാൻ.." "അവൻ ഇല്ലേ.. നമ്മുടെ ആ ദേവ വർമ്മ അവന്റെ മകൻ ആണ്.."

"അവന്റെ മകനോ.. അവനോട് ഉള്ള കണക്ക് എല്ലാം നമ്മൾ തീർത്തതല്ലേ..." "അത് ഒന്നും അവന്റെ മകന് അറിയില്ലെടാ.. ഇത് വേറെ ഏതോ ഒരുത്തിക്ക് വേണ്ടി ആണ് നമ്മുടെ മോളെ.." "ആരാ അവൾ..രണ്ടിനേം വെറുതെ വിടരുത്.." "അവൾ ആരാണെന്നു അറിയില്ല..." "ഏട്ടൻ വിഷമിക്കാതെ.. ഞാൻ കൊച്ചേട്ടനെ ഒന്ന് വിളിക്കട്ടെ.. എന്നിട്ട് സംസാരിക്കാം.." "ഡാ... പറയും മുൻപ് നീ എടുത്തു ചാടാതെ... അപ്പു മോൾക്ക് അവനെ ഇഷ്ടം ആണെന്നാ തോന്നണേ.." "അപ്പു മോൾക്ക് അവനോട് പ്രേമമോ.." "അതേടാ..." "പ്രേമം ആണെങ്കിലും എന്താണെങ്കിലും ശരി അവനെ എന്റെ മോളുടെ മുന്നിൽ കൊണ്ട് നിർത്തിയിരിക്കും ഞാൻ.... പിന്നെ മോളുടെ ഇഷ്ടം അത് വേണ്ട.. അവനും നമ്മുടെ ശത്രു ആണ്.. അവനെ അപ്പുമോൾക്ക് വേണ്ട. " "നീ ഏതായാലും വൈകുന്നേരം അപ്പുനെ ഒന്ന് വിളിക്ക്" "അതിനു മുൻപേ എനിക്ക് ഒരാളോട് ഈ കാര്യം പറയാൻ ഉണ്ട് ഞാൻ പിന്നെ വിളിക്കാം വല്യേട്ട." "മ്മ് ok" അനിയൻ ഫോൺ വെച്ചതും അയാളുടെ ചുണ്ടിൽ ഒരു വിജയ ചിരി വിടർന്നു.. "നിന്റെ അച്ഛനെ തളയ്ക്കാമെങ്കിൽ നിന്നെയും തളയ്ക്കാൻ ഞങ്ങൾക്കറിയാട മോനെ ഹർദിക്കേ..." ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ സാവിത്രി ഫോണിൽ അർജന്റ് കാൾ ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞു പോയതും മിതു അവിടെ തനിച്ചായി.. മാധവൻ മയക്കത്തിലും ആയതോടെ റിദു ഇല്ലാത്തതിന്റെ ഒറ്റപ്പെടൽ നല്ലോണം മിതു അറിഞ്ഞു..

രണ്ടു ദിവസം കൊണ്ട് അവൻ തനിക്ക് ആരൊക്കെയോ ആയിരുന്നു എന്നൊരു തോന്നൽ മിതുവിന്റെ ഉള്ളിൽ ഉണ്ടായി അങ്ങനെ ഇരിക്കുമ്പോഴാണ് മിതുവിന്റെ ഗ്യാങ് അവിടെ എത്തുന്നത്. ദേവൂവും അമ്മുവും കിച്ചുവും ലിനുവും കൂടി എത്തിയതോടെ മിതുവിന് സന്തോഷത്തിനു അതിരില്ലായിരുന്നു. "എങ്ങനെ ഉണ്ട് അച്ഛന് "(ദേവു) "കുറവുണ്ട്. റൂമിലേക്ക് മാറ്റി" "ആഹാ.. എന്നാ ഞങ്ങൾ കണ്ടിട്ട് വരാം"(കിച്ചു) "നിൽക്ക് അവിടെ.. മിതുവും കൂടി വാ.."(അമ്മു) എല്ലാവരെയും കൊണ്ട് പോയി അച്ഛന് പരിചയപെടുത്തി മിതു. അതിനു ശേഷം നടന്ന സംഭവങ്ങൾ ഒന്നും വീണ്ടും അച്ഛനെ ഓർമിപ്പിക്കണ്ട എന്ന് കരുതി മനഃപൂർവം അവർ പുറത്തേക്ക് ഇറങ്ങി. കൂടെ മിതുവും. "അച്ഛന് വേഗം ഭേദം ആകട്ടെ.."(അമ്മു) "അല്ല നിങ്ങൾ ഇന്നു കോളേജിൽ പോകുന്നില്ലേ" "ഇല്ല."(ലിനു) "അതെന്താ" "ഇന്ന് ഒരു ദിവസം എങ്കിലും ഞങ്ങൾ ഒന്ന് ഫ്രീ ആകട്ടെ പെണ്ണെ"(കിച്ചു) "എവിടെ പോവാ നിങ്ങൾ" "ഞങ്ങൾ എങ്ങും പോകുന്നില്ല. ഇവിടെ വരാൻ വേണ്ടി ലീവ് എടുത്തതാ"(ദേവു) "അതിനു വൈകുന്നേരം വന്നാൽ പോരാരുന്നോ" "അപ്പൊ ഞങ്ങൾക്ക് നിന്റെ കൂടെ കുറച്ചു സമയം സ്പെൻഡ്‌ ചെയ്യാൻ കഴിയുമോ"(അമ്മു) "പിന്നെ ഇവിടെ ആണോ.. ഹോസ്പിറ്റലിൽ ആണോ കൊച്ചു വർത്തമാനം പറഞ്ഞിരിക്കണേ.." "അതിനെന്താ.."(കിച്ചു) "ഇവിടെ ഇങ്ങനെ കൂട്ടം കൂടി നിൽക്കാൻ ഒന്നും പറ്റില്ല പിള്ളേരെ" "അതറിയാം നമുക്ക് പുറത്തോട്ട് മാറി നിൽക്കാം കുറച്ചു സമയം.."(ദേവു) "അപ്പൊ അച്ഛയുടെ കൂടെ ആരാ" "അതും ശരി ആണല്ലോ"(അമ്മു)

"നിങ്ങൾ വിഷമിക്കണ്ട ഞാൻ ഇവിടെ ഉണ്ടല്ലോ.."(സാവിത്രി) അപ്പോഴാണ് സാവിത്രി വന്നത് "ഇതാരാ മിതു "(കിച്ചു) "ഇതാണ് റിദുവേട്ടന്റെ അമ്മ" "റിദുവിനെ അറിയില്ലേ മക്കൾക്ക്"(സാവിത്രി) "പിന്നെ അറിയാം.. നല്ലോണം അറിയാം"(കിച്ചു) "അങ്ങനെ അറിയാതിരിക്കാൻ കഴിയുമോ ആ സാധനത്തിനെ.."(കിച്ചു ആത്മ) "മ്മ്.. നിങ്ങൾ പൊക്കോ മക്കളെ... മോള് ഇവിടെ രണ്ടു ദിവസം നിന്നു വല്ലതെ ആയി.ഇതിനെ പുറത്തു കൊണ്ട് പോയി ഒന്ന് ഉഷാറാക്കി തിരിച്ചു കൊണ്ട് വാ.. ഏട്ടൻ മയങ്ങുവായിരിക്കും. പിന്നെ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ ഇവിടെ ഉണ്ട്.. പിന്നെ ഫോൺ ഉണ്ടല്ലോ മോളുടെ കയ്യിൽ. അമ്മ വിളിച്ചോളാം"(സാവിത്രി) "എന്നാലും അമ്മേ..." "ഒരേന്നാലും ഇല്ല..പിള്ളേരെ മിതു മോളെ വിളിച്ചു കൊണ്ട് പോയിട്ട് വാ..." അവർ മിതുവിനേയും കൂട്ടി പുറത്തേക്ക് ഇറങ്ങി. ഹോസ്പിറ്റലിന്റെ തൊട്ടപ്പുറത്തു തന്നെ ഒരു പാർക്ക്‌ ഉണ്ടാരുന്നു.. അവർ അവളെയും കൂട്ടി അവിടെ ഒരു മരത്തിന്റെ സൈഡിൽ ഉള്ള ബെഞ്ചിൽ പോയിരുന്നു. "മിതു...."(കിച്ചു) "എന്നാടാ.." "മിതു.."(ദേവു) "പറ ദേവു.. എല്ലാം കൂടി മിതു എന്ന് വിളിച്ചു ഇരിക്കാതെ" "റിദുവേട്ടൻ കുറച്ചു എങ്കിലും മാറി ഇല്ലേ.."(ദേവു) "മാറി കാണും. എനിക്ക് എങ്ങനെ അറിയാം" "നിന്നോട് ഏട്ടൻ എന്തൊക്കെയോ പറഞ്ഞു എന്ന് നീ അന്ന് പറഞ്ഞല്ലോ"(അമ്മു)

"അത്.. പിന്നെ.." "അത്.. പിന്നെ.. കാര്യം പറ"(ദേവു) "അങ്ങേർക്ക് പ്രണയം ഉണ്ട്.." "ആർക്ക്..."(അമ്മു) "റിദുവേട്ടന്..." "ആരോട്.."(ലിനു) "അങ്ങേരുടെ മുറപ്പെണ്ണ് ആണെന്നാ പറഞ്ഞേ.." "അതാരാ"(ദേവു) "ശിവാങ്കിത എന്നാ പറഞ്ഞേ.." "ശിവാങ്കിതയോ.."(കിച്ചു) "ഹാ അതെ.. നിനക്ക് അറിയോ.." "അറിയോന്ന് ചോദിച്ചാൽ.."(കിച്ചു) "ചോദിച്ചാൽ ഒന്നുമില്ല.."(ദേവു) "ഡാ.. അറിയുമെങ്കിൽ വാ തുറന്നു പറ"(അമ്മു) "പറഞ്ഞാൽ എനിക്ക് എന്ത്‌ തരും"(കിച്ചു) "ഡാ മുള്ളൻ പന്നി.. മര്യാദക്ക് പറഞ്ഞോ.. ഇല്ലെങ്കിൽ ഈ ദേവു ആരാണെന്നു നീ അറിയും.."(ദേവു) "കണ്ടോ.. മിതു... ഇവളുമാരുടെ എന്നോട് ഉള്ള പെരുമാറ്റം.. ഇവളൊക്കെ ഒരു ഫ്രണ്ട് ആണോ.. ഛേ.. മോശം മോശം..",(കിച്ചു) "ഇങ്ങനെ പോയാൽ നീ എന്റെ കയ്യിന്നു വാങ്ങും കിച്ചു... വെറുതെ സെന്റി അടിക്കാതെ കാര്യം തുറന്നു പറയെടാ.." മിതു പറഞ്ഞതും അവൻ പറയാൻ തുടങ്ങി "അത് പിന്നെ.. രണ്ടു വർഷം ആയതേ ഉള്ളു ഞാൻ റിദുവേട്ടനെ കാണാൻ തുടങ്ങിയിട്ട്..." "ഈ പറയുന്ന ഞങ്ങൾ പിന്നെ നൂറ്റാണ്ടുകൾക്ക് മുൻപേ കാണാൻ തുടങ്ങിയതേ അല്ലെ..."(ദേവു) "ദേ... മിതു ഈ ദേവൂനോട് മിണ്ടാതിരിക്കാൻ പറ..." "ദേവു.. പ്ലീസ്.. അവൻ പറയട്ടെ.." "ഓ നീ പറ അല്ലപിന്നെ.."(ദേവു) "നീരവേട്ടനോട് ഞാൻ കമ്പനി ആയിരുന്നു.. അങ്ങനെ ഏട്ടൻ എന്നോട് എല്ലാ കാര്യങ്ങളും പറയുമായിരുന്നു. റിദുവേട്ടനും ആദ്യം ഒന്നും കുഴപ്പം ഇല്ലായിരുന്നു..പിന്നീട് ആകെ മാറിയത്.." "ആരു പറഞ്ഞു അങ്ങേരു അന്നും ഇത് പോലെ പെൺപിള്ളേരോട് അധികം ഒന്നും മിണ്ടില്ലായിരുന്നു.."(ദേവു) "അതാണ് നല്ലത്.. അല്ലാതെ നിന്നെ പോലെ കോഴി ആവണമായിരുന്നോ". "ദേ കിച്ചു കോഴി ആരാണെന്നു എന്നെ കൊണ്ട് പറയിപ്പിക്കരുത്.."

"ഒന്ന് നിർത്ത്.. ഞാൻ പോകുവാ.. രണ്ടും കൂടി അടി ഇട്ടിരുന്നോ.."(മിതു) "അല്ല മിതു പോവല്ലേ... നിർത്തി.. ഞങ്ങൾ നിർത്തി..."(ദേവു) "എന്നാൽ പറ"(മിതു) "അപ്പൊ ഞാൻ പറഞ്ഞു വന്നത്...... ആഹാ കിട്ടി.. അതായത് ഏട്ടൻ എന്നോട് ഒക്കെ സംസാരിക്കുവാൻ ശ്രേമിക്കുമായിരുന്നു. നീരവേട്ടൻ എന്നോട് എല്ലാം തുറന്നു പറയുമായിരുന്നു. ഇപ്പോഴാ അധികം മിണ്ടാത്തത്..എന്നാലും സംസാരിക്കും." "ബാക്കി പറ നീ"(അമ്മു) "റിദുവേട്ടന്റെ മുറപ്പെണ്ണ് ആണ് ശിവ.. അവളുടെ അച്ഛൻ ആണ് റിദുവേട്ടന്റെ അച്ഛൻ മരിച്ച ശേഷം ഇന്ത്യക്ക് പുറത്തുള്ള വർമ്മ ഗ്രൂപ്പിന്റെ ബിസിനസ്‌ ഒക്കെ നോക്കി നടത്തുന്നത്.. അത് കൊണ്ട് തന്നെ അയാൾ അവിടെ എവിടെയോ ആണ് place എനിക്ക് അറിയില്ല... പണ്ട് മുതലേ ഏട്ടന് ശിവയോട് ഒരിഷ്ടം ഉണ്ടാരുന്നു..അങ്ങനെ ഇരിക്കെ ഈ വർഷം റിഷി...റിദുവേട്ടന്റെ അനിയൻ അവൻ അവരുടെ കൂടെ തൃശ്ശൂരിൽ അല്ലാരുന്നോ അവൻ തിരികെ ഇവിടേക്ക് വന്നപ്പോൾ തൃശ്ശൂരിൽ ഉള്ള അയാളുടെ ഭാര്യയെയും മകൾ ആയ ശിവയേയും കൂട്ടി പോകാൻ മഹേന്ദ്രൻ(സാവിത്രിയുടെ ഏട്ടൻ) തീരുമാനിച്ചു.പക്ഷെ റിദുവും റിഷിയും ഒരേ കോളേജിൽ ആണ് അപ്പൊ ശിവയേയും അവരുടെ കൂടെ വിടാം എന്ന് പറഞ്ഞു സാവിത്രി അമ്മ മഹേന്ദ്രനോട് സംസാരിച്ചു ശിവയെ അവരുടെ വീട്ടിൽ നിർത്തി.

പിന്നീട് ശിവയുടെ അമ്മയെയും കൂട്ടി അവളുടെ അച്ഛൻ തിരികെ പോയി. ഒരു വീട്ടിൽ തന്നെ അവൾ കൂടെ ഉണ്ടാരുന്നപ്പോൾ അവൾ അടുത്തുണ്ടാരുന്നപ്പോൾ ഏട്ടന് അവളോട് ഉള്ള ഇഷ്ടം ഒന്ന് കൂടെ കൂടി.. അല്ലെങ്കിലും പ്രണയിക്കുന്ന ആളുടെ സാമിപ്യം നമുക്ക് ഏറെ സന്തോഷം തരില്ലേ" "എന്തോ എങ്ങനെ"(അമ്മു) "അത് പിന്നെ ചോദിക്കാം അമ്മു അവൻ പറയട്ടെ"(മിതു) "അന്ന് റിഷിയും ശിവയും പ്ലസ് ടു കഴിഞ്ഞു നിൽക്കുകയാണ്... റിദുവേട്ടന്റെ കോളേജിൽ തന്നെ അഡ്മിഷൻ എടുക്കാൻ അവർ തീരുമാനിച്ചു.. അങ്ങനെ അവർ അലോട്മെന്റ് നോക്കി ഇരിക്കുമ്പോൾ ആണ് അപ്പു റിദുവേട്ടന്റെ വീട്ടിൽ വരുന്നതും ശിവയോട് അടുക്കുന്നതും." "അല്ല ഈ അപ്പു എങ്ങനെയാ ഏട്ടനോട് അടുത്തത്"(മിതു) "കഴിഞ്ഞ വർഷം വന്ന മുതലാ അത്..എനിക്ക് അറിയില്ല അങ്ങേരെ അവൾ എങ്ങനെ കുപ്പിയിൽ ആക്കി എന്ന്. അവൾ എന്തൊക്കെയോ പറഞ്ഞു കൊടുത്താണ് ഇപ്പൊ ഏട്ടൻ എന്നോട് മിണ്ടാത്തത് പോലും" "മ്മ് ബാക്കി പറ"(ലിനു) "അപ്പുവിന് ശിവയോട് നല്ല അടുപ്പം ആണെന്ന് അറിഞ്ഞ റിദുവേട്ടൻ അപ്പുവിനോട് കാര്യം പറഞ്ഞു.. അവൾ സഹായിക്കാം എന്ന് ഏട്ടനോട് പറഞ്ഞു..

അങ്ങനെ അലോട്ടമെന്റ് വന്നപ്പോൾ റിഷിക്കും ശിവക്കും ഈ കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി.പക്ഷെ കോളേജിൽ ചേരും മുൻപ് തന്നെ ശിവ ഇവിടെ നിന്നു അവളുടെ അച്ഛന്റെ അടുത്തേക്ക്‌ പോയി." "അതെങ്ങനെ"(ലിനു) "റിദുവേട്ടൻ അവളോട് ഉള്ള ഇഷ്ടം തുറന്നു പറയാൻ ഇരുന്നപ്പോഴാണ് ഒരു ദിവസം അവൾ ഏട്ടന്റെ അടുത്ത് വന്നു സംസാരിച്ചത്." "എന്ത്‌"(മിതു) "ഏട്ടൻ ഒരു ചീപ്പ് ആണെന്നും ഏട്ടന് മറ്റ് പെൺകുട്ടികളും ആയി റിലേഷൻ ഉണ്ടെന്നും അപ്പുവിനോട് ഉള്ളത് ഒരു സഹോദരി ബന്ധം അല്ല മോശമായ ബന്ധം ആണെന്നും ഒക്കെ അവൾ ഏട്ടനോട് പറഞ്ഞു. അപ്പുവിനെ കുറിച്ച് പറഞ്ഞപ്പോൾ ഏട്ടന് സഹിച്ചില്ല. അവൾക്ക് ഒരെണ്ണം കൊടുത്തു.. അങ്ങനെ അവൾ അവിടെ നിന്നു മടങ്ങി അവളുടെ അച്ഛന്റെ അടുത്തേക്ക്‌ പോയി. വീട്ടിൽ അവൾ പറഞ്ഞത് ആ കോളേജ് ഇഷ്ടം ആയില്ല അവൾക്ക് അച്ഛന്റെയും അമ്മയുടെയും ഒപ്പം നിൽക്കണം അതാണ് എന്നാ പറഞ്ഞേ..." "അപ്പൊ അതാണ് കാര്യം."(ദേവു) "ഇതാണ് നീരവേട്ടൻ എന്നോട് പറഞ്ഞത്. പക്ഷെ റിദുവേട്ടന് ശിവയോട് അടങ്ങാത്ത കലിപ്പ് ആണ്.. എനിക്ക് തോന്നുന്നത് ആ അപ്പു ആയിരിക്കും അവരെ തമ്മിൽ തെറ്റിച്ചത്.. അവൾ വീണ്ടും ഓരോന്നൊക്കെ പറഞ്ഞു കൊടുത്തു ഏട്ടന്റെ മനസ്സിൽ ശിവ ശത്രു ആയി. ഇപ്പൊ ഇത് നടന്നിട്ട് കുറച്ചു മാസം ആയതേ ഉള്ളു. അത് കഴിഞ്ഞു കോളേജിൽ എത്തിയ ഏട്ടൻ വീണ്ടും കലിപ്പ് സ്വഭാവം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.... ഇനി ഏതെങ്കിലും പെണ്ണ് ആ മനസ്സിൽ കടന്നു കയറണം. പക്ഷെ അങ്ങേരെ എല്ലാവർക്കും പേടി ആണ്." "അപ്പു ആയിരിക്കും അല്ലാതെ ആരാ.. ആ അപ്പുവിന് റിദുവേട്ടനോട് എന്തോ ഒരിത് ഉള്ളത് പോലെ എനിക്ക് തോന്നുന്നു..

"(ദേവു) "എനിക്കും"(കിച്ചു) "മതി നിർത്ത്.. പിന്നെ അയാൾ എന്തിനാ എന്നോട് അവളോട് പ്രണയം ആണെന്നു പറഞ്ഞേ.."(മിതു) "അതെനിക്ക് അറിയില്ല.. ഇപ്പൊ അവർ തമ്മിൽ ഒന്നുമില്ല.. പിന്നെ നീരവേട്ടൻ അന്ന് എന്നോട് ഉള്ള ബന്ധം കൊണ്ട് പറഞ്ഞതാ.. ഇപ്പൊ പക്ഷെ നീരവേട്ടൻ അധികം എന്നോട് മിണ്ടാറില്ല.. അത് കൊണ്ട് നിങ്ങൾ ആയിട്ട് ആരോടും ഇത് പറഞ്ഞു എന്നെ തല്ല് കൊള്ളിക്കരുത്. റിദുവേട്ടന്റെ ഫ്രണ്ട്സിനു മാത്രമേ ഈ കാര്യം അറിയുകയുള്ളു.. അത് കൊണ്ട് നിങ്ങൾ ഇത് ആരോടും പറയല്ലേ.. "ഞങ്ങൾ ആരോടും പറയില്ല.. എന്നാലും ഏട്ടൻ എന്നോട് എന്താ അങ്ങനെ പറഞ്ഞേ.." "അത് അവിടെ നിൽക്കട്ടെ മിതു.. ഈ തെണ്ടി ഞങ്ങളുടെ കൂടെ നടക്കാൻ തുടങ്ങിയിട്ട് രണ്ടു കൊല്ലം ആവുന്നു.. എന്നിട്ട് ഇവൻ ഈ കാര്യം ഞങ്ങളോട് പറഞ്ഞു പോലുമില്ല"(ദേവു) "അത് ദേവു... ഈ വർഷം ആണ് നടന്നത്. അതും നമ്മുടെ എക്സാം ഒക്കെ കഴിഞ്ഞു ലീവ് ആയപ്പോൾ അത് കഴിഞ്ഞു അല്ലെ ഫസ്റ്റ് ഇയർ അഡ്മിഷൻ തുടങ്ങിയത്.. അപ്പോഴല്ലേ നീരവേട്ടൻ എന്നോട് ഇത് പറഞ്ഞേ.. ഇപ്പൊ കൂടി വന്നാൽ രണ്ടു മാസം ആയിക്കാണും"

"രണ്ടു മാസം ഒട്ടും അല്ലേടാ കുരങ്ങാ"(ദേവു) "അത് പിന്നെ ഞാൻ മറന്നു പോയത" "നീ മറക്കും.. ഞങ്ങൾക്കറിയാം"(അമ്മു) "നിർത്ത് പിള്ളേരെ... എന്നാലും എനിക്ക് ഇപ്പൊ ഏട്ടന് എന്തിനാ എന്നോട് അങ്ങനെ പറഞ്ഞേ എന്ന് മനസ്സിലാവുന്നില്ല.."(മിതു) "അത് നീ പോയി കണ്ടുപിടിക്ക്.. അല്ല പിന്നെ.. വാ നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം"(ദേവു) ദേവു പറഞ്ഞതും അവർ അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് നടന്നു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഉറക്കത്തിൽ നിന്നുണർന്ന അപ്പു ബെഡിൽ നിന്നു എഴുന്നേറ്റു പുറത്തേക്ക് ഓടി. അവളുടെ അമ്മാവൻ അവളെ പിടിച്ചതും അവൾ അലറി.. "വിട് മാമേ എനിക്ക് റിദുവേട്ടനെ കാണണം " "അത് പിന്നെ കാണാം.. നീ അവിടെ പോയി കിടക്ക് മോളെ..." "വേണ്ട എനിക്ക് കാണണം..." അവൾ അയാളുടെ കൈ വിടുവിച്ചു പുറത്തേക്ക് ഓടി.. പുറത്തേ വാതിൽ തുറന്നതും മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നതും ഒരുമിച്ചായിരുന്നു..കാറിന്റെ ഡോർ തുറന്നു ഇറങ്ങിയ ആളെ കണ്ടതും അപ്പുവിന്റെ കണ്ണുകൾ വിടർന്നു.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story