അഗ്നിസാക്ഷി: ഭാഗം 27

agnisakshi

എഴുത്തുകാരി: MALU

 "നിരഞ്ജനേട്ടാ....." അവൾ ഓടി ചെന്നു അവനെ കെട്ടിപിടിച്ചു.. "അപ്പു... നീ എന്താ കോളേജിൽ വരാഞ്ഞത്...നിന്റെ അച്ഛൻ വിളിച്ചു എന്റെ അച്ഛനോട് എന്തെക്കെയോ പറഞ്ഞു.അപ്പൊ തന്നെ എന്നെ അച്ഛൻ വിളിച്ചു. നിന്നെ ആരോ തല്ലി എന്നൊക്കെ പറഞ്ഞു.. എന്താ അപ്പു എന്താ.. ഉണ്ടായത്.."(നിരഞ്ജൻ) "ഒന്നുല്ല ഏട്ടാ.. ഏട്ടൻ വന്നത് ആരെങ്കിലും കണ്ടോ"(അപ്പു) "ഇല്ല.. നീ വാ അകത്തു കയറി സംസാരിക്കാം.." (ആർക്കും ഒന്നും മനസ്സിലായില്ല അല്ലെ.. നിരഞ്ജന്റെ പെങ്ങൾ ആയിട്ട് വരും നമ്മുടെ അപ്പു.. അതായത് ശങ്കരമംഗലം എന്ന തറവാട്ടിലെ കേശവനമ്പ്യാരുടെയും വാസുകിയുടെയും മക്കൾ ആയിരുന്നു വസുദേവനും നന്ദിനിയും. വാസുദേവന്റെയും രേണുകയുടെയും മക്കൾ ആയിരുന്നു അരവിന്ദനും ഗായത്രിയും...

നന്ദിനിയുടെയും ജയദേവന്റെയും മക്കൾ ആയിരുന്നു ദേവദത്തൻ, ദേവരാജൻ, ദേവകി എന്നിവർ.. വാസുദേവന് നന്ദിനി എന്നുവെച്ചാൽ ജീവൻ ആണ്. അത് കൊണ്ട് തന്നെ നന്ദിനിയെ ജയദേവൻ വിവാഹം കഴിച്ചതോടെ അവിടെ നിന്നു പിരിയേണ്ടി വരും എന്നോർത്തപ്പോൾ അത് സഹിക്കാൻ കഴിയാതെ വസുദേവന്റെ നിർബന്ധം കാരണം കേശവ നമ്പ്യാർ മരിക്കും മുൻപ് തറവാട് രണ്ടുമക്കളുടെയും പേരിൽ എഴുതി കൊടുത്തു അത് കൊണ്ട് തന്നെ നന്ദിനിക്കും ആ തറവാട്ടിൽ നിൽക്കാൻ ഉള്ള അധികാരമുണ്ടാരുന്നു. അങ്ങനെ അവർ കുടുംബമായി അവിടെ തന്നെ താമസം ആക്കി.അവർ 5പേരും ഒരുമിച്ചു തന്നെ അവിടെ വളർന്നു. അരവിന്ദനേക്കാൾ മൂത്തത് ആയിരുന്നു ദേവദത്തനും ദേവരാജനും അത് കൊണ്ട് തന്നെ അരവിന്ദൻ അവരെ വല്യേട്ടൻ എന്നും കൊച്ചേട്ടൻ എന്നും വിളിച്ചു.ദേവകിയെക്കാൾ ഇളയത് ആയിരുന്നു ഗായത്രി. ഗായത്രി അവരുടെ നാലുപേരുടെയും കുഞ്ഞു പെങ്ങൾ ആയിരുന്നു. ദേവകിയോട് ചെറുപ്പം മുതലേ അരവിന്ദന് ഒരിഷ്ടം ഉണ്ടാരുന്നു

അങ്ങനെ വളർന്നപ്പോൾ അരവിന്ദന് തന്നെ ദേവകിയെ വിവാഹം ചെയ്തു കൊടുത്തു.അവരുടെ മകൾ ആണ് അപർണ. ദേവദത്തൻ വിവാഹം കഴിച്ചില്ല.. അതാട്ടോ അപ്പുവിന്റെ വല്യമ്മാമ. ദേവരാജൻ -സുചിത്ര എന്നൊരു പെൺ കുട്ടിയെ വിവാഹം ചെയ്തു.ഇവരുടെ മകൻ ആണ് നിരഞ്ജൻ. ഗായത്രിക്ക്‌ വിവാഹപ്രായം എത്തുമ്പോൾ നിരഞ്ജൻ അപർണ ഇവരൊന്നും ജനിച്ചിട്ടില്ല. പക്ഷെ വിവാഹം നടക്കുന്നതിന്റെ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഗായത്രി മരണപെട്ടു. അത് കഴിഞ്ഞാണ് നിരഞ്ജൻ ജനിക്കുന്നതും അത് കഴിഞ്ഞു 3വർഷങ്ങൾക്ക് ശേഷം അപർണയും ജനിക്കുന്നത്. പിന്നീട് അരവിന്ദനും ദേവകിയും അപർണയും വിദേശത്ത് പോകുന്നു. അതിനു ശേഷം ദേവരാജനും സൂചിത്രയും നിരഞ്ജനും പോകുന്നു. പിന്നീട് ആണ് ദേവദത്തൻ അവിടെ ബിസിനസ്‌ ആരംഭിക്കുന്നതും പിന്നീട് അതെല്ലാം നിർത്തി തറവാട് വിട്ടു ഇവിടെ നാട്ടിൽ വരുന്നതും.

പ്ലസ് ടു പഠനശേഷം നിരഞ്ജൻ നാട്ടിൽ വന്നു റിദു പഠിക്കുന്ന കോളേജിൽ ചേർന്ന്.പിന്നീട് അപ്പുവും നാട്ടിൽ വന്നു ആ കോളേജിൽ തന്നെ ചേർന്ന്. അവർ ദേവദത്തനോടൊപ്പം ആണ് കഴിഞ്ഞത്. ഇരുവരുടെയും മാതാപിതാക്കൾ ഇപ്പോഴും വിദേശത്തു ആണ്.അപ്പൊ നമുക്ക് അവരുടെ അടുത്തേക്ക് പോകാം) "ആഹാ മോൻ വന്നോ.."(ദേവദത്തൻ) "വന്നു വല്യച്ഛ... എന്താ ഇവിടെ പ്രശ്നം അച്ഛൻ വിളിച്ചു പറഞ്ഞു അരവിന്ദമാമ വിളിച്ചു എന്ന്"(നിരഞ്ജൻ) "അത് മോനെ..." "ആരാ അപ്പുനെ തല്ലിയെ... ഏതവനാ..." "എന്തോ റിദു എന്നോ മറ്റും ആണ് അവൾ പറഞ്ഞത്.. ഇന്നലെ ഹോസ്പിറ്റലിൽ അവനെ കാണാൻ പോയി വന്ന ശേഷം അവൾ ആകെ വൈലന്റ് ആയിരുന്നു.. അവളുടെ കയ്യിലെ മുറിവ് കണ്ടോ നീ... ഇപ്പോഴും അവനെ കാണണം എന്ന് പറഞ്ഞു ഇറങ്ങിയതാ നിന്നെ കണ്ടത് കൊണ്ട് ആണ് അകത്തേക്ക് പോയത്... "

"അവന്റെ പേര് എന്താ പറഞ്ഞേ..." "റിദു...നിങ്ങളുടെ കോളേജിൽ ആണ് മോനെ അവനും..." "ഓഹോ അപ്പൊ അവൻ അപ്പുനെ തല്ലാൻ വരെ ആയോ... അവൻ ഇവൾ പെങ്ങൾ എന്ന് പറഞ്ഞു കൊണ്ട് നടന്നത് ഇങ്ങനെ തല്ലാൻ ആയിരുന്നോ...അച്ഛൻ പറഞ്ഞത് അനുസരിച്ചു അവന്റെ കുടുംബം തകർക്കാൻ അപ്പുനെ കൊണ്ട് കഴിയുമെങ്കിൽ കഴിയട്ടെ എന്ന് കരുതി ആണ് ഞാൻ അന്ന് ഇവൾ കോളേജിൽ വന്ന time തന്നെ അവനോട് അടുത്തപ്പോൾ ഒന്നും മിണ്ടാതെ നിന്നത്.. ഒന്നും എതിർക്കാഞ്ഞത്.. ഇവൾ എന്റെ പെങ്ങൾ ആണെന്നുള്ള കാര്യം മറച്ചു വെച്ചത്.." "പക്ഷെ മോനെ... നീ കരുതും പോലെ അല്ല കാര്യങ്ങൾ... അപ്പു മോള് നീ വിചാരിക്കും പോലെ അവനെ ശത്രു ആയിട്ടല്ല കാണുന്നത്..." "പിന്നെ..." "അപ്പു മോൾക്ക് അവനോട് ഉള്ളത് പ്രണയം ആണ്..." "what...." "അതേടാ... അവൾക്ക് അവനെ ഇഷ്ടം ആണ്.." "പക്ഷെ ഞാൻ അവളോട് നമ്മുക്ക് അവന്റെ കുടുംബത്തോട് ഉള്ള ശത്രുത എല്ലാം പറഞ്ഞു കൊടുത്താണല്ലോ കോളേജിൽ കൊണ്ട് വന്നത്..

എന്നിട്ടു അവൾ അവനെ തന്നെ സ്നേഹിക്കുന്നോ.. no.. നെവർ..." "സത്യം ആണ്.. ഇന്നലെ അവൻ തല്ലിയപ്പോഴും ഞാൻ അവനെ എതിർത്തപ്പോൾ അവൾ എന്നെ പിന്തിരിപ്പിച്ചു. ഇന്നലെ രാത്രി മുഴുവൻ അവന്റെ പേര് ഉറക്കത്തിൽ ഇടയ്ക്കിടക്ക് വിളിച്ചു പറയുന്നുണ്ടാരുന്നു.. എന്തിനു ഇപ്പൊ പോലും അവനെ കാണാൻ ആണ് എന്നെ പോലും വക വെയ്ക്കാതെ ഇവിടെ നിന്നു ഇറങ്ങി പോയത്.." "അത് ഒരിക്കലും ശരി ആവില്ല.. അത് നടക്കാൻ പാടില്ല... അല്ല അവൻ ഇവളെ തല്ലാൻ കാരണം എന്താ..." "ഏതോ ഒരുത്തിയുടെ പേര് അപ്പു പറയുന്നത് കേട്ടു.. അവളുടെ പേര് പറഞ്ഞാണ് ഇന്നലെ അപ്പു അവനോട് സംസാരിച്ചത്.. പേര് ഞാൻ ഓർക്കുന്നില്ല.." "മൈത്രേയി എന്നാണോ.." "ആഹാ.. അതെ അത് തന്നെ..." "അവൾ ആരാണെന്നു അറിയോ വല്യച്ഛന്..." "ആരാ അവൾ.." "നമ്മുടെ ശത്രു കൃഷ്ണ മംഗലം തറവാട്ടിലെ മാധവന്റെ മകൾ ആണ് അവൾ" "മാധവന്റെയോ.." "അതെ" "അവൾ എങ്ങനെ ഇവിടെ..."

"എനിക്ക് അവളെ കണ്ടപ്പോൾ ആദ്യം മനസ്സിലായില്ല..... അ...അല്ല... അവളെ ഞാൻ അങ്ങനെ കണ്ടിട്ടില്ലല്ലോ...പക്ഷെ മാധവനെ നിങ്ങൾ കാണിച്ചു തന്നിട്ടുണ്ടല്ലോ ചെറുപ്പം മുതൽ തന്നെ എനിക്ക്.. അത് കൊണ്ട് എനിക്ക് അയാളെ കണ്ടപ്പോൾ മനസ്സിലായി... എന്റെ ഊഹം ശരി ആണെങ്കിൽ അവർ തൃശ്ശൂരിൽ നിന്നു ഇവിടെക്ക്‌ മടങ്ങി വന്നു... അവൾ ഒറ്റക്ക് ഇവിടെ ഉണ്ടാകില്ല. ആ മാധവനും അവളും ഇവിടെ തന്നെ ആവും താമസം.." "അവന്റെ മോൾക്ക് വേണ്ടി ആണോ എന്റെ അപ്പു മോളെ അവൻ തല്ലിയത്.. അവളുടെ അമ്മക്ക് വേണ്ടി നിന്നത് അവന്റെ അച്ഛൻ ദേവവർമ്മ ആയിരുന്നു... ഇപ്പൊ അവളുടെ മകൾക്ക് വേണ്ടി ദേവവർമ്മയുടെ മകൻ.. കൊള്ളാം.. എല്ലാം കളത്തിൽ ഇറങ്ങിയേക്കുവാണല്ലോ...." "അതൊന്നും നമുക്ക് പ്രശ്നം അല്ല വല്യച്ഛ.. അച്ഛനും അരവിന്ദമാമയും കൂടി ഇങ്ങു എത്തിക്കോട്ടെ.. കാണിച്ചു കൊടുക്കാം.. നമ്മുടെ പവർ എന്താണെന്നു.."

"പക്ഷെ അപ്പു മോള്...." "അവളെ ഇതിൽ നിന്നു പിന്തിരിപ്പിക്കണം.. ആ റിദുവിന്റെ കുടുംബം തകർക്കണമെങ്കിൽ അപ്പു നമ്മുടെ കൂടെ നിന്നെ മതിയാകൂ... അതിനു അവൾക്ക് അവനോട് ഉള്ള ആ ദിവ്യ പ്രേമം ഉണ്ടല്ലോ അത് ഇപ്പൊ തന്നെ മനസ്സിൽ നിന്നു പിഴുതു മാറ്റിയേക്കാൻ പറഞ്ഞേക്ക്..." "നടക്കില്ല ഏട്ടാ.."(അപ്പു) അപ്പോഴാണ് അപ്പു അവിടേക്ക് വന്നത്.. "എന്താ അപ്പു ഇത്..."(നിരഞ്ജൻ) "ഇത്രെയും നാൾ ഏട്ടന് വേണ്ടി ആണ് ഞാൻ റിദുവേട്ടന്റെ കൂടെ നടന്നത്.. ഏട്ടന്റെ പെങ്ങൾ ആണ് ഞാൻ എന്ന് പറയാഞ്ഞത്.. പക്ഷെ എനിക്ക് ശത്രു ആയി കാണാൻ കഴിഞ്ഞില്ല റിദു ഏട്ടനെ... എനിക്ക് എന്റെ പ്രാണൻ ആയി കാണാൻ കഴിയുകയുണ്ടാരുന്നുള്ളു....ഇനിയും അതിനു മാറ്റം ഉണ്ടാവില്ല.. ഈ അപ്പുവിന് വേണം റിദുവേട്ടനെ.. നിങ്ങൾ ആരും എന്നെ പിന്തിരിപ്പിക്കാൻ പാടില്ല.. ഏട്ടൻ പറഞ്ഞ പോലെ മാധവൻ ആണ് നിങ്ങളുടെ ശത്രു എങ്കിൽ അയാളെയും ആ മിതുവിനേയും കൊന്നു കള... പിന്നെ റിദുവേട്ടന്റെ ഫാമിലിയിൽ റിദുവേട്ടൻ മാത്രം അല്ല ഉള്ളത്.. ബാക്കി ഉള്ളവരെ എന്ത് വേണമെങ്കിലും ചെയ്തോളൂ..

പക്ഷെ റിദുവേട്ടൻ... ഏട്ടനെ ഒരു പോറൽ പോലും ഏൽക്കാതെ എനിക്ക് വേണം.. ഈ അപർണ അരവിന്ദ് എന്ന നാമം ഇനി മാറുന്നുണ്ടെങ്കിൽ അത് ഇനി അപർണ ഹർദിക് വർമ്മ എന്നായിരിക്കും.. അതിനു ഒരു മാറ്റവും ഇല്ല..." "അപ്പു... ശത്രുക്കൾ എന്നും നമുക്ക് ശത്രുക്കൾ ആണ്.. അവരെ മിത്രം ആക്കാൻ കഴിയില്ല .... നിനക്ക് കഴിയുമായിരിക്കും.. പക്ഷെ എന്റെ അച്ഛൻ എന്ത് പറയുന്നോ അത് കേട്ടാണ് ഞാൻ വളർന്നത്.. പകയും ശത്രുതയും ഉള്ളിൽ അതിനൊപ്പം തന്നെ വളർന്നു . അത് കൊണ്ട് തന്നെ നീ അവനെ പ്രേമിച്ചാലും ശരി പ്രേമിച്ചില്ലെങ്കിലും ശരി അവന്റെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും..." "എന്നിട്ടാണോ ഓരോ തവണയും റിദുവേട്ടന്റെ കയ്യിൽ നിന്നു ഏട്ടൻ വാങ്ങി കൂട്ടുന്നത്.. എനിക്ക് വേണ്ടത് അങ്ങനെ ഒരു നട്ടെല്ല് ഉള്ള ആണിനെ ആണ്.." "അപ്പൊ നിന്റെ ഏട്ടൻ നട്ടില്ലാത്തവൻ എന്നാണോ അപ്പു നീ ഈ പറയുന്നത്.." "അത് എനിക്ക് അറിയില്ല.. അത് തോന്നുന്ന പ്രവർത്തി ഒന്നും ഏട്ടന്റെ ഭാഗത്തു നിന്നു ഞാൻ കണ്ടിട്ടില്ല..

എപ്പോഴും എല്ലാവരുടെയും കയ്യിൽ നിന്നു വാങ്ങിക്കൂട്ടാൻ മാത്രമേ ഏട്ടന് കഴിയൂ.." "അപ്പു... നീ ഇത് ആരോടാ ഈ പറയുന്നത്.. ഏട്ടനോട് മറ്റൊരു ഒരുത്തനു വേണ്ടി വാദിക്കുന്നോ.. അതും ഏട്ടനെ മോശം ആക്കി.."(ദേവദത്തൻ) "ഞാൻ പറയാൻ ഉള്ളത് പറഞ്ഞു.. ഇനിയും റിദുവേട്ടൻ അറിയരുത് ഏട്ടൻ എന്റെ ഏട്ടൻ ആണെന്ന്. അറിഞ്ഞാൽ റിദുവേട്ടൻ എന്നെ വെറുക്കും.. ഏട്ടന്റെ സ്വഭാവം ആണ് എനിക്ക് എന്നും കരുതും... അത് കൊണ്ട് അറിയിക്കാതെ നോക്കുക.. പിന്നെ റിദുവേട്ടനെ എന്നിൽ നിന്നു അകറ്റിയാൽ പിന്നെ ഈ അപ്പുവിനെ നിങ്ങൾ ജീവനോടെ കാണില്ല ...." അപ്പു ഇത്രെയും പറഞ്ഞു അകത്തേക്ക് കയറി പോയി... "ഇത് ഒരു നടക്കു പോകില്ല മോനെ..." "എന്ന് കരുതി അവനെ കൊണ്ട് ഇവളെ കെട്ടിക്കാം എന്നാണോ... അതിനു ഒരിക്കലും അരവിന്ദ് മാമ സമ്മതിക്കില്ല.. ഈ ഞാനും..." ദേഷ്യത്തോടെ കയ്യുടെ മുഷ്ടി ചുരുട്ടി നിരഞ്ജൻ അകത്തേക്ക് കയറി പോയി.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story