അഗ്നിസാക്ഷി: ഭാഗം 28

agnisakshi

എഴുത്തുകാരി: MALU

ഉച്ച ആയപ്പോഴേക്കും മിതുവിനോട് യാത്ര പറഞ്ഞു അവർ പോകാൻ ഇറങ്ങി. "അപ്പൊ മിതു.. ഇനി എന്നാ കോളേജിലേക്ക് എന്ന് ചോദിക്കുന്നില്ല. കാരണം നിന്റെ അവസ്ഥ ഞങ്ങൾക്ക് അറിയാം.."(കിച്ചു) "സാരമില്ല നീ എല്ലാം ശരി ആയിട്ട് വേഗം വായോ... ഇപ്പൊ ഞങ്ങൾ ഇറങ്ങട്ടെ.."(ദേവു) "മ്മ് ശരി എന്നാൽ ." "പിന്നെ മിതു ഞാൻ ഇന്ന് നീരവേട്ടനെ കാണുകയാണെങ്കിൽ ചോദിക്കാം "(കിച്ചു) "എന്ത്" "അല്ല റിദുവേട്ടന് ഇപ്പോഴും ആ ശിവയോട് ഇഷ്ടം ഉണ്ടോന്നു അറിയണ്ടേ"(കിച്ചു) "അത് എനിക്ക് എന്തിനാ അറിഞ്ഞിട്ട് " "നിനക്ക് ഒന്നിനുമല്ല.. പക്ഷെ ഞങ്ങൾക്ക് അറിഞ്ഞില്ലെങ്കിൽ ഒരു സമാധാനം ഇല്ല. അതാ.. ഞാൻ ചോദിക്കും ."(കിച്ചു) "എന്നാ കിച്ചു. എന്റെ കാര്യം കൂടി..."(അമ്മു) "നിന്റെ എന്ത് കാര്യം... "(കിച്ചു) "അല്ല നീരവേട്ടനെ നീ കാണുമല്ലോ.." "മ്മ് കാണും" "അപ്പൊ എനിക്ക് ഇഷ്ടം ഉള്ള കാര്യം കൂടി പറയുമോ "

"ഒന്ന് പോയെ പെണ്ണെ.. ഞാൻ പറഞ്ഞാൽ എന്റെ നാവ് ബാക്കി ഉണ്ടാകുമോ എന്നറിയില്ല.. ആ റിദുവേട്ടന്റെ കൂടെ നടന്നു ഒരു മുരുടൻ ആയി നീരവേട്ടനും" "നീ പോടാ കുരങ്ങാ.. എന്റെ നീരവേട്ടൻ പാവം.." "പാവം അല്ല പഞ്ചാര...ഒന്ന് പോ അമ്മു.. വാ പിള്ളേരെ ഇങ്ങോട്ട്.. മിതു ഞങ്ങൾ പോവാ.." "അമ്മു.... നീ വിഷമിക്കണ്ട. നമുക്ക് എല്ലാം set ആക്കാടി... നീ ഇപ്പൊ പൊയ്ക്കോ "(മിതു) "ശരി ഡാ.. "(അമ്മു) എല്ലാവരും മടങ്ങി പോയി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ പോയി ഫ്രഷ് ആയി ഹോസ്പിറ്റലിൽ പോകാൻ നിൽക്കുമ്പോഴാണ് റിദുവിനെ സാവിത്രി അമ്മ വിളിക്കുന്നത്.. മിതുവിന്റെ അച്ഛൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി എന്ന് പറയാൻ ആയിരുന്നു വിളിച്ചത്. റിദു പിന്നെ മടക്കം ഉപേക്ഷിച്ചു അകത്തേക്ക് കയറി.. സാവിത്രി അമ്മ മടങ്ങി വന്നപ്പോഴേക്കും രാത്രിയോട് അടുത്തിരുന്നു. "എന്താ അമ്മേ വൈകിയേ.."

(റിദു) "ഞാൻ മിതുമോളെ കൊണ്ടാക്കിയ ശേഷം ആണ് വരുന്നത്. പിന്നെ ഓഫീസിലും ഒന്ന് പോയി"(സാവിത്രി) "അവളുടെ അച്ഛന് കുറവുണ്ടോ അപ്പൊ" "ഉണ്ട്.. ഡോക്ടർ പറഞ്ഞിട്ടാണ് വീട്ടിൽ കൊണ്ട് പോയത്. പിന്നെ പേടിക്കാൻ ഒന്നും ഇല്ല ഇപ്പൊ.. കെയർ ചെയ്യണം എന്ന് പറഞ്ഞു." "അമ്മ അവളുടെ വീട്ടിൽ പോയോ" "മ്മ് പോയി.. ഒന്നും പറയേണ്ട.. മിതുമോൾടെ അനിയത്തി അത്ര നല്ല കുട്ടി ആണെന്ന് തോന്നുന്നില്ല.. അല്ലെങ്കിൽ അച്ഛൻ വരുമ്പോൾ എങ്ങനെ ഉണ്ട് എന്നെങ്കിലും തിരക്കണ്ടേ. ഇത് റൂമിൽ തന്നെ.. ഞാൻ ഒന്ന് കാണാൻ റൂമിൽ കയറിയതും ആ കുട്ടി ദേഷ്യപ്പെട്ടു വാതിൽ അടച്ചു.." "ഇനി ആ കുട്ടിക്ക് മെന്റൽ prblm എന്തെങ്കിലും ഉണ്ടാകുമായിരിക്കും" "ആയിരിക്കാം... ലക്ഷ്മി എത്ര തിരക്കിൽ ആണെങ്കിലും മക്കൾ ആരെങ്കിലും വിളിച്ചാൽ ജോലി പോലും നോക്കാതെ ആ സമയം തന്നെ അവരുടെ അടുത്തേക്ക് പോകുമായിരുന്നു..

അവർക്ക് ലക്ഷ്മിയും ലക്ഷ്മിക്ക് അവരും ജീവൻ ആയിരുന്നു. അത് അല്ലെങ്കിലും അങ്ങനെ അല്ലെ.. സ്വന്തം അമ്മക്ക് തുല്യം അമ്മ മാത്രം.. അതും രണ്ടു പെണ്മക്കൾ.. മാധവേട്ടനും വയ്യാതായി.. അപ്പൊ പിന്നെ അത് കൊണ്ട് ഒക്കെ മാനസികമായി തളർന്നു പോയതാവും ആ കുട്ടി.. പക്ഷെ മിതു മോള്... എന്തിനെയും നേരിടാൻ പ്രാപ്തി ഉള്ളവൾ ആണ്..അവൾക്ക് ഇനിയും എല്ലാം നേരിടാൻ ഉള്ള ശക്തി കൊടുക്കട്ടെ ഈശ്വരൻ.." "അതെന്താ അമ്മേ അവർക്ക് ശത്രുക്കൾ എന്തെങ്കിലും ഉണ്ടോ " "ഉണ്ട്..." "ആര്.." "അത്.. നീ ഇപ്പൊ അറിയണ്ട..." ഇത്രേം പറഞ്ഞു സാവിത്രി അമ്മ അകത്തേക്ക് പോയതും ഒന്നും മനസ്സിലാകാതെ റിദു നിന്നു... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാത്രി മാധവനു ഫുഡ്‌ കൊടുത്തു മിതു കിടക്കാൻ ആയി റൂമിലേക്ക് പോയി.. അപ്പോഴാണ് മിത്രയുടെ മുറിയിൽ വെളിച്ചം കണ്ടത്. അവൾ അകത്തേക്ക് കയറി.. മിതുവിനെ കണ്ടതും മിത്ര ബെഡിൽ നിന്നും എഴുന്നേറ്റു മിതുവിന്റെ അടുത്തേക്ക് ചെന്നു..

"മ്മ് എന്ത് വേണം"(മിതു) "നീ ഉറങ്ങുന്നില്ലേ.."(മിത്ര) "ഞാൻ ഉറങ്ങിയില്ലെങ്കിൽ മിതുവെച്ചിക്ക് എന്താ... നഷ്ടം ഒന്നുല്ലല്ലോ" "എനിക്ക് നീ ഉറങ്ങിയില്ലെങ്കിൽ നഷ്ടം ഒന്നുല്ല. പക്ഷെ പഴയത് പോലെ തുടങ്ങാൻ ആണ് ഭാവം എങ്കിൽ മോളെ മിത്ര.... നീ വിവരം അറിയും. അനിയത്തി ആണെന്ന് നോക്കില്ല ഞാൻ... " "ആരു... ആരു എന്ത് തുടങ്ങി എന്നാ... നീയല്ലേ... നീയല്ലേ ഇപ്പൊ... ഒന്നിനെ വിട്ടു വേറെ ഒന്നിന്റെ പിന്നാലെ പോകുന്നത്.." "മിത്ര........ " "നീ അലറേണ്ട... ഞാൻ അറിയുന്നുണ്ട്.. എല്ലാം.നിന്റെ ഈ സ്വഭാവം..... അത് കൊണ്ടാണല്ലോ ഇപ്പൊ അച്ഛന് ഇങ്ങനെ വന്നത്" "അച്ഛന് ഇങ്ങനെ വന്നു എങ്കിൽ അതിനു കാരണക്കാരി ഞാൻ തന്നെ ആണ്.. എന്നാൽ എന്നെ ഈ അവസ്ഥയിൽ കൊണ്ട് എത്തിച്ചത് നീ ഒറ്റ ഒരുത്തി ആണ് മിത്ര.." "ഞാൻ എന്ത് ചെയ്തു എന്ന്... നീ അല്ലെ നിരഞ്ജൻറെ പിന്നാലെ പോയെ.. എന്നിട്ടിപ്പോ ഒരു റിദു.. സത്യത്തിൽ നിനക്ക് ഇത് തന്നെ ആണോ മിതു പണി..."

അതിനു മിത്രയുടെ കരണത്തു ആയിരുന്നു മറുപടി കൊടുത്തത് മിതു.. "നിരഞ്ജന്റെ പിന്നാലെ ഞാൻ പോയെങ്കിൽ അതിനു കാരണക്കാരി നീ ആണ്.. നീ മാത്രം.... പക്ഷെ ഈ മിതുവിന് അവനെയൊ നിന്നെയോ പേടിച്ചു ജീവിക്കേണ്ട ആവശ്യം ഇല്ല.. പിന്നെ നീ പറഞ്ഞ റിദു.. ആ ഏട്ടൻ ഇല്ലായിരുന്നെങ്കിൽ ഇന്ന് എന്റെ അച്ഛനെ എനിക്ക് ജീവനോടെ കിട്ടില്ലായിരുന്നു.. നീ ഉളുപ്പില്ലാതെ ഇങ്ങനെ ഒക്കെ പറയുന്നുണ്ടല്ലോ മിത്ര.. നീ ഇത്രേം നേരം ആയിട്ടും അച്ഛക്ക് എങ്ങനെ ഉണ്ട് എന്ന് ഒന്ന് അന്വേഷിച്ചോ.. ആ പാവത്തിനെ ഒന്ന് പോയി കണ്ടോ.. ഒന്നുമില്ലെങ്കിലും നിന്റെയും എന്റെയും അച്ഛൻ അല്ലേടി അത്.. അല്ലാതെ അപരിചിതൻ ആണോ... നീ ഈ റൂമിൽ അടച്ചു പൂട്ടി ഇരുന്നപ്പോഴും ഞാൻ ഒരു കാര്യം മാത്രമേ ചിന്തിച്ചുള്ളൂ.. പഴയത് ഒക്കെ നീ മറക്കണം... ഒരു പുതിയ മിത്ര ആയി നീ തിരിച്ചു വരണം.. അതിനു വേണ്ടി ആണ് ഞാൻ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് വെച്ചത്.. ഇനി അത് നടക്കില്ല..

ഈ ഒരു വർഷം കൂടി കഴിഞ്ഞു അടുത്ത വർഷം എന്റെ കോളേജിൽ തന്നെ നീ അഡ്മിഷൻ എടുക്കണം. അവിടെ തന്നെ പഠിക്കണം..ഇതാണ് ഇനി എന്റെ തീരുമാനം.. ഇത് ഇനി നീ എതിർക്കാൻ നിൽക്കണ്ട.. പിന്നെ... ഇനി എന്നോട് ഇത് പോലെ കയർത്തു സംസാരിച്ചാൽ ഇപ്പൊ കൊണ്ടതിന്റെ ബാക്കി നീ കൊള്ളും" ഇത്രെയും പറഞ്ഞു മിത്രയുടെ മറുപടിക്ക്‌ കാത്തു നിൽക്കാതെ മിതു റൂം വിട്ടിറങ്ങി.. മിതുവിനെ രൂക്ഷമായി നോക്കി മിത്ര ബെഡിലേക്ക് ചാഞ്ഞു ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാത്രിയിൽ ബാൽക്കണിയിൽ നിന്നു നക്ഷത്രങ്ങളെ നോക്കി നിൽക്കുകയായിരുന്നു റിദു. തോളിൽ ഒരു കര സ്പർശം ഏറ്റതും അവൻ തിരിഞ്ഞു നോക്കി "അമ്മേ... അമ്മ ഉറങ്ങി ഇല്ലേ.."(റിദു) "ഇല്ല.. എന്നെ ഇപ്പൊ അപ്പുമോള് വിളിച്ചിരുന്നു "(സാവിത്രി) "എന്തിനു" "നീ അവളെ തല്ലിയോ"

"അത് അമ്മേ..." "കാരണം ഒക്കെ അവൾ പറഞ്ഞു.. കുറ്റബോധം ഉണ്ട് അവൾക്ക് അങ്ങനെ ഒക്കെ പറഞ്ഞതിൽ.. സാരമില്ല.. അത് മറന്നേക്ക്.. നീ അവളോട് മിണ്ടണം" "അതിനു എനിക്ക് പിണക്കം ഒന്നുല്ല അമ്മേ.. പിന്നെ അവൾ ആ അവസ്ഥയിൽ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ തല്ലി പോയതാ.." "അറിയാം... നീ അങ്ങനെ അവളെ തല്ലില്ല എന്ന്.. നിനക്ക് അവൾ എന്ന് വെച്ചാൽ ജീവൻ അല്ലെ.." "അത്.. അമ്മേ.." "ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ" "എന്താ അമ്മേ..." "അപ്പുമോളോട് നിനക്ക് ഇഷ്ടം ഉണ്ടോ" "ഇതെന്തു ചോദ്യം ആണ് അമ്മേ... അവളെ എനിക്ക് ഇഷ്ടം ഉള്ളത് കൊണ്ടല്ലെ ഞാൻ സ്നേഹിക്കുന്നത്" "ഞാൻ അതല്ല ചോദിച്ചത്.. മറ്റൊരു ഇഷ്ടം.." "എന്ന് വെച്ചാൽ അമ്മ ഉദ്ദേശിക്കുന്നത്.. പ്രണയം ആണോ" "അതെ.."

"ഏയ്‌ ഒരിക്കലും ഇല്ല.. അവൾ എനിക്ക് പെങ്ങൾ ആണ് അമ്മേ.. ആ സ്ഥാനതു നിന്നു അവളെ മാറ്റാൻ കഴിയില്ല എനിക്ക്.. വേറെ ഒരു ഇഷ്ടവും എനിക്ക് അവളോട് ഇല്ല" "ഞാൻ വെറുതെ ചോദിച്ചത് ആണ്. കാരണം അപ്പു പലപ്പോഴും എന്നോട് സംസാരിക്കുമ്പോൾ എനിക്ക് അങ്ങനെ feel ചെയ്യുന്നു. നിന്നോട് ഉള്ള അവളുടെ ഇഷ്ടം വേറെ ഒരു തരത്തിൽ ആണൊ എന്ന് എനിക്ക് തോന്നി. അതാണ് ഞാൻ ചോദിച്ചത്..." "അങ്ങനെ ഒന്നുല്ല അമ്മേ.. അവൾക്ക് ഞാൻ ഏട്ടൻ ആണ്. അല്ലാതെ അവൾക്ക് ഈ പ്രണയം അങ്ങനെ ഒന്നുല്ല" "മ്മ് നിന്റെ മനസ്സിൽ ആരെയെങ്കിലും നീ കരുതി വെച്ചിട്ടുണ്ടോ" "ഇല്ല അമ്മേ... എനിക്ക് അങ്ങനെ ഒന്നും ഇല്ല.. ഈ റിദുവിന്റെ മനസ്സിൽ കയറി കൂടാൻ മാത്രം സാധാരണ ഒരു പെണ്ണിന് കഴിയില്ല" "മോനെ... രണ്ടു വർഷം അത് കഴിഞ്ഞാൽ മഹി ഏട്ടൻ തിരികെ വരും.. അത് കഴിഞ്ഞു കമ്പനി ഉത്തരവാദിത്തം മുഴുവൻ നിനക്ക് ആയിരിക്കും.. ഈ ഒരു ഇയർ കൂടി കഴിഞ്ഞാൽ നിന്റെ കോഴ്സ് കംപ്ലീറ്റ് ആകും.

അത് കഴിഞ്ഞു കമ്പനി നോക്കേണ്ടത് നീ ആണ്.. അത് കഴിഞ്ഞു വൈകാതെ തന്നെ നിന്റെ വിവാഹം നടത്തണം എന്നാണ് എന്റെ ആഗ്രഹം" "അമ്മ എന്താണ് ഈ പറയുന്നത്.. രണ്ടു വർഷം എന്ന് പറഞ്ഞാൽ 25വയസ് പോലും പൂർത്തി ആകും മുൻപ് കല്യാണമോ" "അതെ... റിഷിയോ ഇങ്ങനെ ആയി പോയി.. അവനെ മാറ്റി എടുക്കണം. പക്ഷെ നീ ഇനി ഇങ്ങനെ ആകുമോ എന്ന് എനിക്ക് ഭയം ആണ്. ചുറ്റിനും ശത്രുക്കൾ ആണ്. അതിനു മുൻപ് നിന്റെ ജീവിതം എനിക്ക് സേഫ് ആക്കണം.. ഒരു പെണ്ണ് വന്നു കഴിഞ്ഞാൽ എല്ലാർക്കും ഇത്തിരി അടക്കവും ഒതുക്കവും ഉണ്ടാകും. നിന്റെ ഈ രാത്രി ഉള്ള കുറച്ചു കറക്കം ഒക്കെ ഒന്ന് കുറയും..പിന്നെ നിന്റെ ഈ കലിപ്പ് ഒക്കെ ഒന്ന് മാറ്റണേൽ ഒരു പെണ്ണ് വരണം" "അതിനു എന്തിനാ ഇത്രെയും ധൃതി." "പൊട്ടാ ഇനിയും സമയം ഉണ്ട്.. ഞാൻ കമ്പനി കാര്യം പറഞ്ഞപ്പോ പറഞ്ഞു എന്നെ ഉള്ളു..." "ഓ അങ്ങനെ.. കല്യാണം വേണോ എന്ന് ഞാൻ കൂടി ഒന്ന് നോക്കട്ടെ"

"നീ അല്ല ഞാൻ ആണ് തീരുമാനിക്കുന്നത്" "അതൊക്കെ പോട്ടെ.. അമ്മ ഈ പറയുന്ന ശത്രുക്കൾ ആരാണ്" "അവർ ആരാണോ എന്താണോ എന്നൊന്നും ഇപ്പൊ ഞാൻ പറയുന്നില്ല.. നീ ഇപ്പൊ പഠിക്കേണ്ട പ്രായം ആണ്.. അല്ലാതെ ആരെയും തല്ലാനും കൊല്ലാനും ഒന്നും ഞാൻ വിടില്ല.. അത് കൊണ്ട് നീ അറിയണ്ട.." "എന്റെ അമ്മേ.. ഞാൻ തല്ലാനും കൊല്ലാനും ഒന്നും പോവില്ല. പക്ഷെ ആരാണെന്നു എന്ന് കൂടി പറ.. എന്നാൽ അല്ലെ ഞാൻ അറിയൂ.." "ശങ്കരമംഗലം തറവാട്ടിലെ ആളുകൾ.. അവരാണ് നമ്മുടെ ശത്രുക്കൾ..." "ഈ തറവാട്... ഇത്... ഇത് ഞാൻ എവിടെയോ കേട്ടിട്ടുണ്ട് അമ്മേ.." "നിനക്ക് അറിയാൻ ചിലപ്പോൾ സാധ്യത ഉണ്ട്.. തൃശൂർ ആണ് ആ തറവാട്.."

"പക്ഷെ എനിക്ക് ഓർമ്മ ഇല്ല ആ തറവാട് കണ്ടതായി.." "നീ കണ്ടിട്ടില്ല പക്ഷെ ഇടക്ക് ദേവേട്ടൻ അവരെ കുറിച്ച് പറയുന്നത് നീ കേൾക്കുമായിരുന്നു... മതി.. കൂടുതൽ ഒന്നും നീ ഇപ്പൊ അറിയണ്ട വേഗം കിടന്നു ഉറങ്ങ്.. രാവിലെ പോകണ്ടേ കോളേജിൽ.." "ഹാ ശരി അമ്മേ.. ഗുഡ് നൈറ്റ്.." "ഹാ..".. കണ്ണുകൾ നിറയുന്നത് റിദു അറിയാതെ വേഗം സാവിത്രി അവിടെ നിന്നു പുറത്തേക്ക് ഇറങ്ങി.. റിദു ഓരോന്നും ആലോചിച്ചു നിന്ന ശേഷം ബെഡിൽ വന്നു കിടന്നു.. പതിയെ അവനും ഉറക്കത്തിലേക്ക് വഴുതി വീണു.. രാത്രിയിൽ ഒരു സ്വപ്നം കണ്ടു അവൻ ഞെട്ടി ഉണർന്നു. പതിയെ ആ ഞെട്ടൽ മാറി അവന്റെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടു.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story