അഗ്നിസാക്ഷി: ഭാഗം 29

agnisakshi

എഴുത്തുകാരി: MALU

ആ പുഞ്ചിരി വിരിയാൻ കാരണം മിതു ആയിരുന്നു... "അറിയില്ല പെണ്ണെ.... അന്ന് ആദ്യമായി കണ്ടു എന്നോട് തർക്കിച്ചപ്പോൾ മുതൽ ഞാൻ നിന്നെ ശ്രെദ്ധിക്കുകയായിരുന്നു.. നിന്നിലെ ഓരോ ചലനവും... നീ പുഞ്ചിരിക്കുമ്പോൾ വിരിയുന്ന നിന്റെ നുണക്കുഴി കവിളുകൾ... ഞാൻ അടുത്ത് വരുമ്പോൾ ഉണ്ടാകുന്ന നിന്റെ ഭയവും എല്ലാം എന്നെ വല്ലാതെ തളർത്തുന്നു.... ആരാണ് നീ എനിക്ക്.... അറിയില്ല.. ഒരു ചോദ്യ ചിഹ്നമായി മാറുന്നു നീ എനിക്ക്...." എല്ലാം പറഞ്ഞു കഴിഞ്ഞാണ് താൻ ഇത് എന്തൊക്കെയാ പറയുന്നത് എന്ന് റിദുവിനു ബോധം വന്നത്. "എനിക്ക് എന്താ പറ്റിയത്... രണ്ടു ദിവസം അവളുടെ കൂടെ ചിലവഴിച്ചതോടെ ഉള്ള ബോധവും പോയി എന്നാ തോന്നണേ.. ഇല്ല അവളെ ഞാൻ പ്രണയിക്കുന്നില്ല... പ്രണയിക്കാൻ പാടില്ല... അവൾ ഞാൻ കാരണം വേദനിക്കുകയേ ഉള്ളു..

പാവത്തിനെ ഞാൻ ഉപദ്രവിച്ചിട്ടേ ഉള്ളു കണ്ട നാൾ തൊട്ട്... ഇനി ഉപദ്രവവും വേണ്ട... എന്റെ നിഴൽ വെട്ടം പോലും അവൾക്ക് മേൽ പതിയാൻ പാടില്ല... അവൾ ജീവിക്കട്ടെ സമാധാനം ആയി... അവളുടെ സങ്കടങ്ങൾ ഒരു പരിധി വരെ എന്നെയും അലട്ടുന്നു... ഇനി ഞാൻ കൂടി അവളെ വേദനിപ്പിക്കാൻ പാടില്ല..." എല്ലാം ഓർത്തു ഒരു ചിരിയോടെ അവൻ വീണ്ടും കിടന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ പിറ്റേ ദിവസം റിദു കോളേജിൽ എത്തിയപ്പോൾ ആണ് അവന്റെ ഗ്യാങ്ങിനെ കണ്ടത്..അവരെ കണ്ടതോടെ അവൻ അവിടേക്ക് പോയി "ആഹാ.... വന്നല്ലോ കാമുകൻ..."(നീരവ്) "എന്താ..."(റിദു) "അല്ല നീ വന്നല്ലോ എന്ന് പറയുവാരുന്നു.." "അധികം അങ്ങ് ഊതല്ലേ എന്നേ..." "കേട്ടു അല്ലെ..." "അതെ കേട്ടു... എന്റെ ചെവിക്ക് പ്രശ്നം ഒന്നുല്ല.. കേൾക്കാതിരിക്കാൻ.." "eeeee" "കൂടുതൽ വളിച്ച ചിരി ചിരിക്കേണ്ട... അല്ല നീ എന്താ അങ്ങനെ പറഞ്ഞേ..." "എങ്ങനെ...." "ദേ നീരാ... എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കരുത്...."

"അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്..." "എന്തോ എങ്ങനെ..." "അല്ല നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറ" "എനിക്ക് അല്ലല്ലോ നിനക്ക് അല്ലെ പറയാൻ ഉള്ളെ... പറയെടാ പൊട്ടാ..." "അത് അവിടെ നിൽക്കട്ടെ. എന്റെ ഫസ്റ്റ് ചോദ്യം " "ഓഹോ ചോദിക്ക്" "നീ അപ്പുവിനെ തല്ലി എന്നറിഞ്ഞു സത്യാണോ" "അതെ..." "എന്തിനു തല്ലി" "തല്ലിയതിന്റെ വിശദീകരണം ഒക്കെ പറയും മുൻപ് എനിക്ക് ഒരു കാര്യം അറിയണം" "എന്താ..." "ഞാൻ അപ്പുനെ തല്ലി എന്ന് നീ എങ്ങനെ അറിഞ്ഞു" "അത്... അത് പിന്നെ..." "ബബ്ബ ബ... അടിക്കാതെ ചോദിച്ചതിന് ഉത്തരം പറയെടാ" "അത് അപ്പുന്റെ ഫ്രണ്ട്സ് ഒക്കെ പറയുന്നത് കേട്ടു" "അവർ നിന്നോട് പറഞ്ഞോ" "ഏയ്‌ ഇല്ല.... അവർ പറയുന്നത് ഒളിഞ്ഞു നിന്നു കേട്ടതാ..." "ആർക്കറിയാം സത്യം എന്താണെന്നു.." "അതെ... അ... അതാണ്.. സത്യം... ആണ്.. അതാണ്..."

"മതി മതി നിർത്ത്..." "എന്താ.." "കണ്ട പെണ്പിള്ളേരുടെ ഇടക്ക് ഒക്കെ പോയി കേറി എനിക്ക് നാണക്കേട് ഉണ്ടാക്കി വെച്ചേക്കരുത്" "എന്ത് നാണക്കേട്.." "കോഴിടീം ആക്കരുത് അത്രേ പറയാൻ ഉള്ളു.." "ഏയ്‌ ഞങ്ങൾ അങ്ങനെ ചെയ്യുമോ... പിന്നെ ഞങ്ങൾക്കും ഇല്ലേ വികാരങ്ങളും വിചാരങ്ങളും..." "എന്തോ എങ്ങനെ..." "പ്രേമം ആണ് അളിയാ ഉദേശിച്ചേ...." "പ്രേമം ആയാലും എന്ത് തേങ്ങ ആയാലും വേണ്ടീല...നിങ്ങൾ എന്തെങ്കിലും ചെയ്യ്.." "അപ്പൊ ഞങ്ങൾ പ്രേമിച്ചോട്ടെ..." "നീയൊക്കെ പ്രേമിക്കുന്നതിനു ഞാൻ എന്ത് വേണം" "അല്ല നിനക്ക് ഇഷ്ടം അല്ലായിരുന്നല്ലോ ഞങ്ങൾ പ്രേമിക്കുന്നത്. പെണ്ണിനെ തന്നെ ഇഷ്ടം അല്ലാരുന്നല്ലോ.. എല്ലാവരോടും കലിപ്പ് മാത്രം.. അത് കൊണ്ടാ ഞങ്ങൾ പ്രേമിക്കാഞ്ഞത്.." "ഡാ പ്രേമിക്കാൻ തോന്നിയാൽ പ്രേമിക്കണം. അല്ലാതെ കൂട്ടുകാരന് വേണ്ടി എല്ലാം ഉപേക്ഷിക്കുക അല്ല വേണ്ടത്.." "നീ ഇങ്ങനെ തന്നെ പറയണം. ഏതെങ്കിലും പെണ്ണിനെ നോക്കിയാൽ അപ്പൊ നീ കലിപ്പിച്ചു ഞങ്ങളെ നോക്കും.

പിന്നെ ഞങ്ങൾ എങ്ങനെ പ്രേമിക്കാൻ ആണ്.." "ഓ മതി മതി ഈ വിഷയം വിട്" "നിർത്തി.." വരുണും റോഷനും കൂടി എഴുന്നേറ്റു ക്ലാസ്സിലേക്ക് പോയി.. "അവന്മാർക്ക് എന്താടാ ഒരു moodoff..അവന്മാർ ഒന്ന് മിണ്ടിയത് പോലും ഇല്ല" "അപ്പുവിനെ തല്ലിയ വിഷമം ആയിരിക്കും" "ഓഹോ ഇത്രേം സ്നേഹം ഉണ്ടാരുന്നോ അവളോട് ഇവർക്ക്.." "ഉണ്ടായിരിക്കാം.." "അവളെ ഞാൻ തല്ലിയെങ്കിൽ അവളുടെ നാവിൽ നിന്നു വന്ന വാക്കുകൾ കാരണം ആണ്.. അത് കേട്ടിട്ടും മിണ്ടാതെ നിൽക്കാൻ എനിക്ക് കഴിയില്ല.." "മ്മ് പോട്ടെ... അവൾക്ക് പറഞ്ഞു കൊടുത്തു മനസിലാക്കാം നമുക്ക്" "നീ പോയി പറഞ്ഞു കൊടുക്ക്. ഉപദേശിക്കാൻ എന്നേ കിട്ടില്ല.." "അത് അവിടെ നിൽക്കട്ടെ എന്റെ next question ഇതാണ്" "എന്ത്. " "നീ മിതുവിനോട് ശിവയോടുള്ള പ്രണയം പറഞ്ഞോ" "ഹാ പറഞ്ഞു.. എന്തേയ്" "പറഞ്ഞതിന് കുഴപ്പം ഒന്നുല്ല. പക്ഷെ ഇപ്പോഴും നിനക്ക് അവളോട് പ്രണയം ഉണ്ടെന്നു നീ പറഞ്ഞോ" "പറഞ്ഞു"

"എന്തിനു" "അതിനു പ്രതേകിച്ചു കാരണം ഒന്നുല്ല പറയാൻ തോന്നി പറഞ്ഞു" "മോനെ.... റിദു മോനെ....." "എന്താടാ പൊട്ടാ..." "നിന്റെ ഈ പോക്ക് അത്ര ശരി അല്ല..." "ഏത് പോക്ക്" "അവൾക്ക് നിന്നെ ഇഷ്ടം അല്ല. പിന്നെ നീ എന്തിനാടാ വീണ്ടും അവളെ പ്രണയിക്കുന്നത്.." "എനിക്ക് അവളോട് ഇപ്പൊ പ്രണയം ആണെന്ന് നിന്നോട് ഞാൻ പറഞ്ഞോ ഇല്ലല്ലോ..." "ഇല്ല" "പിന്നെ നീ എന്ത് അറിഞ്ഞിട്ടാ ഈ പറയണേ..." "പിന്നെ മിതുനോട് പറഞ്ഞതോ" "മിതുനോട് പറഞ്ഞത് നീ എങ്ങനെ അറിഞ്ഞു" "അതും അവളുടെ ഫ്രണ്ട്സ് പറയുന്നത് കേട്ടതാ" "ഡാ മോനെ ഈ മറ്റുള്ളവർ പറയുന്നത് ഒളിഞ്ഞു കേൾക്കുന്നത് അത്ര നല്ല ശീലം അല്ല" "നീ വിഷയം മാറ്റണ്ട കാര്യം പറ..." "ഡാ... പണ്ട് മുതലേ ഞാൻ എന്തെങ്കിലും തുറന്നു പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിന്നോടാ... എന്റെ ദേഷ്യം കുറക്കാൻ പോലും നിനക്ക് കഴിയും... എന്നേ മനസ്സിലാക്കാനും നീയേ ശ്രേമിച്ചിട്ടുള്ളു... അത് കൊണ്ട് ഞാൻ പറയാം.."

"നിനക്ക് എന്നോട് തുറന്നു പറയാൻ മുഖവുരയുടെ ആവശ്യം ഉണ്ടോടാ..." "ഇല്ല" "എന്നാ പറയെടാ.." "എനിക്ക് എന്തോ അവളെ കണ്ട നാൾ തൊട്ട് എന്തോ ഒരിഷ്ടം പോലെ..." "ആരെ..." "മിതുവിനെ..." "സത്യം ആണോ" "അതേടാ... അറിയില്ല.. രണ്ടു ദിവസം ഹോസ്പിറ്റലിൽ നിന്നപ്പോഴും ഞാൻ ശ്രേദ്ധിച്ചത് അവളെ ആണ് അവളുടെ ഓരോ ചലനവും എന്നേ അവളിലേക്ക് വല്ലാതെ ആകർഷിക്കുന്നു..അവൾക്ക് വേണ്ടി ഉള്ളു തുടിക്കുന്നു.. അവളെ പിരിയാൻ തന്നെ ഒരു സങ്കടം... എന്തോ എനിക്ക് അറിയില്ല...." "ഡാ നീ പറഞ്ഞു വരുന്നത് അവളോട് നിനക്ക് പ്രണയം ആണോ.. " "എന്ത്.." "ഓ..... ലവ്.. കാതൽ.. മൊഹബത്... ഇഷ്‌ക്... കേട്ടിട്ടില്ലേ.." "അതല്ല... എനിക്ക് അവളോട് പ്രണയം ആണെന്ന് നിന്നോട് ഞാൻ പറഞ്ഞോ" "ഡാ ഈ പോക്ക്.. പിന്നെ എങ്ങോട്ടാ.. നിന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി " "എന്ത്" "നിനക്ക് അവളോട് മുടിഞ്ഞ പ്രേമം ആണെടാ... മഞ്ഞു മല ഒക്കെ ഉരുകി തുടങ്ങി" "പോടാ..." "അതേടാ.. ഇതാണ് സ്പാർക് അടിക്കുക എന്നൊക്കെ പറയുക. അന്ന് കണ്ട നാൾ തൊട്ട് മനസ്സിൽ കേറി കൂടിയതല്ലേ അവൾ.."

"അതെ.." "പിന്നെ എന്തിനാടാ കോപ്പേ നീ അവളെ തല്ലിയതും ആ നിരഞ്ജന്റെ മുന്നിൽ വട്ട് തട്ടാൻ ഇട്ടു കൊടുത്തതും.." "അത് അന്ന് അപ്പു പറഞ്ഞപ്പോൾ ആ ദേഷ്യത്തിൽ ചെയ്തതാ.. പക്ഷെ അമ്മ പറഞ്ഞു അവളെ കുറിച്ച്... അവൾ ഒരു പാവം ആണെടാ.. വീടിനു വേണ്ടി ജീവിക്കുന്നവൾ... പിന്നെ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് കൂടി ആണ് അവളുടെ അച്ഛൻ..." "അമ്മ പറഞ്ഞത് കൊണ്ട് അവൾ നല്ല കുട്ടി ആണോ" "അതെ.." "ഈ പറഞ്ഞ ശിവയും സാവിത്രി അമ്മക്ക് നല്ല കുട്ടി തന്നെ ആണ്" "അവളുടെ കാര്യം മിണ്ടണ്ട ഇനി.. ശരിയാ അവൾ നല്ല കുട്ടി ആയിരിക്കും പക്ഷെ എന്നേ മനസ്സിലാക്കാതെ ആരേലും എന്തെങ്കിലും പറഞ്ഞു അത് വിശ്വസിച്ചു എന്നെ തള്ളി പറഞ്ഞവളാ അവൾ... എന്റെ ഇഷ്ടം അവൾ അറിഞ്ഞതാ.. അവൾക് അതിനു yes or no ഒരു റിപ്ലൈ തന്നൂടാരുന്നോ.. അതിന് പകരം അവൾ പറഞ്ഞ വാക്കുകൾ ഇന്നും എന്റെ മനസ്സിൽ ഉണ്ട്.. എന്നെയും അപ്പുനെയും മോശമായി ആണ് അവൾ കണ്ടത്.. നിനക്ക് അറിയോ.." "പോട്ടെ.. അവളുടെ കാര്യം ഇനി നിന്നോട് ഞാൻ പറയുന്നില്ല..

അല്ല നിനക്ക് ഇഷ്ടം ആണെന്ന് മിതുവിന് അറിയോ" "എനിക്ക് അവളോട് പ്രണയം ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോടാ..." "പിന്നെ ഇത് പിന്നെ പ്രണയത്തിനു പകരം എന്താ" "ഒന്നുമില്ല" "നിനക്ക് അവളോട് പ്രണയം തന്നെ ആണ്..അത് അവൾ അറിയണം.. എനിക്ക് ഒരു കാര്യം ഉറപ്പുണ്ട്.. നിന്റെ കയ്യിൽ അവൾ എന്നും സുരക്ഷിത ആണ്... ഇവിടെ ഉള്ള പെൺകുട്ടികളോട് മിണ്ടാൻ നിനക്ക് താല്പര്യം ഇല്ലെങ്കിലും അവരിടൊക്കെ നിനക്ക് ദേഷ്യം ആണെങ്കിലും.. ഏതെങ്കിലും പെൺകുട്ടിക്ക് ഇവിടെ അപമാനം നേരിടേണ്ടി വന്നാൽ ആ സ്പോട്ടിൽ നീ അവരെ രക്ഷിക്കാൻ ചെല്ലുന്നവൻ ആണ്.. വാക്കുകൾ കൊണ്ട് പോലും ഒരു പെൺകുട്ടിയെ ആരും അപമാനിക്കാതിരിക്കാൻ നീ ശ്രേമിച്ചിട്ടുണ്ട്. കോളേജിലെ എല്ലാവരെയും നിനക്ക് ശ്രെദ്ധിക്കാൻ കഴിയുമെങ്കിൽ നിന്റെ പാതി ആവാൻ പോകുന്നവളെ പ്രാണൻ കൊടുത്തും സംരക്ഷിക്കാൻ നീ ശ്രെമിക്കും എന്ന് എനിക്ക് അറിയാം..." "മതി മതി പൊക്കിയത്.. ഇപ്പൊ എന്റെ തല ചെന്നു മുകളിൽ ഇടിക്കും" "ഓ ഇവനോട് പറയുന്ന എന്നെ പറഞ്ഞാൽ മതി.."

"നീ പറ" "ok.. നീ അവളോട് പറയെടാ നിനക്ക് ഇഷ്ടം ആണെന്ന്" "എന്തിനു" "എന്തിനെന്നോ..നീ ഈ ലോകത്ത് അല്ലേടാ.." "ആണ് എന്തേയ്.." "നിനക്ക് എന്താ പറഞ്ഞാൽ.." "പറഞ്ഞാൽ അവൾക്ക് എന്നെ ഇഷ്ടം ആകുമോ.." "അത് അപ്പോഴല്ലേ" "ഇഷ്ടം ആയാലും ഇല്ലെങ്കിലും അത് ശരി ആവില്ലേടാ" "എന്ത്" "ഞാൻ അവളെ ഒരുപാട് വേദനിപ്പിച്ചു.. ഇന്ന് ഈ അവസ്ഥയിൽ അവളുടെ അച്ഛൻ എത്തിയത് ഞാനും കൂടി കാരണം അല്ലെ.. ആ നിരഞ്ജന് അവളോട് ദേഷ്യം തോന്നിയത് ഞാൻ കാരണം അല്ലെ... അപ്പുവിന് വേണ്ടി അവളെ നിരഞ്ജന് മുന്നിൽ നാണം കെടുത്താൻ ശ്രേമിച്ചത് ഞാൻ അല്ലെ.." "അതെല്ലാം കഴിഞ്ഞില്ലെടാ.." "എന്നാലും ഇനി അവൾ വേദനിക്കരുത്.. അവൾ ജീവിക്കട്ടെടാ... അവളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആയിട്ട്.. ഇപ്പോഴേ എന്റെ സ്നേഹം കൊണ്ട് അവൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്... ഭാഗ്യം ഉണ്ടെങ്കിൽ അവളെ എനിക്ക് കിട്ടും" "എന്നാലും നീ ഒന്ന് തുറന്നു പറയെടാ ചെക്കാ.."

"അത് ശരി ആവുമോ" "ആകും.." "ഞാൻ ഒന്ന് ആലോചിക്കട്ടെ.." "അല്ല.. നീ ഏതായാലും ഒരു പെണ്ണിന്റെ വലയിൽ കുടുങ്ങാൻ പോകുന്നു.. ഇനി ഞാൻ കൂടി ഒന്ന് set ആയിക്കോട്ടെ.." "എന്ത്" "ഇത്രെയും നാളും ബാച്ചിലർ അല്ലാരുന്നോ.. ഇനി എങ്കിലും കമ്മിറ്റെഡ് ആകണം എനിക്ക്" "അതിനു നിന്നോട് പ്രേമിക്കണ്ട എന്ന് ഞാൻ പറഞ്ഞോ" "അതെങ്ങനാ.. ഇവിടെ ഏതെങ്കിലും പെൺകുട്ടികളെ നോക്കാൻ നീ സമ്മതിക്കുമോ.. അപ്പോഴേ നിന്റെ മുഖം വലിഞ്ഞു മുറുകില്ലേ.. കലിപ്പ് സ്വഭാവം ആവില്ലേ" "അത് പിന്നെ എല്ലാം പെൺകുട്ടികളെയും വായിനോക്കി ഇരുന്നാൽ പിന്നെ ഞാൻ എന്ത് പറയണം പിന്നെ.. ഏതെങ്കിലും ഒന്നിനെ set ആക്കാൻ നോക്കണം അല്ല പിന്നെ..." "set ആക്കിയാൽ നിനക്ക് ഇഷ്ടപെടണ്ടേ" "അതിനു ഞാൻ ആണോ പ്രേമിക്കുന്നെ എനിക്ക് ഇഷ്ടപ്പെടാൻ" "അതല്ല ഞാൻ പ്രേമിക്കുന്നത് നിനക്ക് ഇഷ്ടം അല്ലെങ്കിലോ.. ഇപ്പൊ തന്നെ പ്രേമം ഒന്നും വേണ്ടാതിരുന്ന നിന്റെ മനസ്സിലേക്ക് ഇപ്പൊ വീണ്ടും പ്രേമത്തിന്റെ വിത്ത് പാകിയത് ആ മിതു അല്ലെ.." "അതിനു" "അപ്പൊ നീ അവളെ set ആക്കണം"

"എന്നിട്ട്" "നീ അവളെ set ആക്കണം.. ശിവയെ ഉണ്ടല്ലോ നമുക്ക് നിന്റെ അനിയന് set ആക്കി കൊടുക്കാം" "ചേട്ടൻ പ്രണയിച്ചിരുന്ന പെണ്ണിനെ തന്നെ അനിയന് set ആക്കി കൊടുക്കാൻ നോക്കണം കേട്ടോടാ തെണ്ടി.." "അത്... പിന്നെ.. ഞാൻ പറഞ്ഞത് കറക്റ്റ് അല്ലെ.." "അല്ല.. റിഷിക്ക് വേറെ പെണ്ണ് മതി.. അത് അവിടെ നിൽക്കട്ടെ.. നീ ആരെയോ സ്നേഹിക്കുന്നുണ്ടെന്നു തോന്നുന്നല്ലോ" "അത് പിന്നെ... കഴിഞ്ഞ വർഷം കണ്ടപ്പോൾ തന്നെ എനിക്ക് അവളെ ഇഷ്ടം ആയി.. നീ പറയുന്ന പോലെ അവളെ കണ്ടപ്പോൾ എനിക്കും സ്പാർക് അടിച്ചു അളിയാ.." "കഴിഞ്ഞ വർഷമോ" "അതെ അവൾ ഇപ്പൊ സെക്കന്റ്‌ ഇയർ ആയി" "ഡാ കഴുതേ.. എന്നിട്ട് ഇപ്പൊ ആണോ ഇഷ്ടം പറയാൻ പോണേ.. അവൾക്ക് ഇനി വേറെ ആരേലും set ആയോ എന്ന് ആർക്കറിയാം" "അയ്യോ ആയി കാണുമോ.. എങ്കിൽ ഞാൻ വേറെ ആളെ നോക്കും" "കഷ്ടം.." "eeeee" "ഇനി എങ്കിലും ലേറ്റ് ആകാതെ പോയി പറയെടാ അവളോട്" "പറയാം അല്ലെ..." "പിന്നെ പറയാതെ.." "അല്ല ആരാ ആള്..." "അത് പിന്നെ.." "ഒന്ന് പറ.." "അത്... നമ്മുടെ.." "നമ്മുടെ.." നീരവ് ബാക്കി പറയും മുൻപ് ക്ലാസ്സിൽ കയറാൻ ബെൽ അടിച്ചു.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story