അഗ്നിസാക്ഷി: ഭാഗം 3

agnisakshi

എഴുത്തുകാരി: MALU

അവിടെ നിന്നു നേരെ അവൻ പോയത് ശ്രീശൈലം എന്ന അവന്റെ വീട്ടിലേക്ക് ആണ്. വണ്ടി പാർക്ക്‌ ചെയ്തു അവൻ അകത്തേക്ക് കയറിയതും സാവിത്രീ അമ്മ പുറത്തേക്ക് വന്നു. "എന്താടാ മോനെ ഇന്ന് ക്ലാസ്സ്‌ ഇല്ലേ" "ഉണ്ടെങ്കിൽ എന്താ ഇല്ലെങ്കിൽ എന്താ മനുഷ്യന് സമാധാനം തരില്ലല്ലോ ഒരിടത്തും. റിഷി എവിടെ? "അവൻ രാവിലെ കോളേജിൽ പോയതാ. പക്ഷെ കുറച്ചു കഴിഞ്ഞു ഇങ് വന്നു.നീ എന്താ ഇങ്ങനെ ഒക്കെ പറയണേ" "അകത്തോട്ടു കയറട്ടെ എന്നിട്ട് പറയാം" "മോനെ സൂക്ഷിച്ചു കയറണം അകത്തേക്ക് അവൻ അവിടെ എല്ലാം നശിപ്പിച്ചു ഇട്ടേക്കുകയാണ്. സരയുവേച്ചി വൃത്തി ആക്കുകയാണ് അവിടെ" കണ്ണിൽ നിന്ന് ഒഴുകി വന്ന കണ്ണുനീർ സരിതലപ്പു കൊണ്ട് ഒപ്പി അവർ പറഞ്ഞു. "അവനു മുഴു വട്ടാണ് അമ്മേ കൊണ്ട് മെന്റൽ ഹോസ്പിറ്റലിൽ ഇടാൻ നോക്ക്.ഇല്ലെങ്കിൽ അവൻ ഈ കുടുംബം നശിപ്പിക്കും" റിദു ദേഷ്യത്തോടെ അകത്തേക്ക് കയറി. സരയു അതെല്ലാം വൃത്തി ആക്കിയിരുന്നു. "എന്റെ സരയു അമ്മേ നിങ്ങൾ വേറെ എവിടേലും ജോലിക്ക് നിൽക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ എന്നും അവൻ നശിപ്പിക്കുന്നത് വൃത്തി ആക്കാനേ നേരം കാണൂ." "സാരമില്ല മോനെ ഞാൻ മോന് കുടിക്കാൻ എന്തെങ്കിലും എടുക്കാം" "ഇപ്പൊ ഒന്നും വേണ്ട. അമ്മ പൊക്കോ" അവർ അകത്തേക്ക് പോയതും സാവിത്രി അമ്മ വന്നു അവനെ പിടിച്ചു

നേരെ നിർത്തി "എന്താ എന്താ ഇപ്പൊ നിനക്ക് ഇത്രേം കലി വരാൻ കാരണം. ഇത് കണ്ടിട്ട് ആണോ ഇത് എന്നും ഉള്ളതല്ലേ. നിനക്ക് അറിയാലോ അവന്റെ ദേഷ്യം" "അമ്മ ഒന്നും പറയേണ്ട. അവനു മാത്രം അല്ല ദേഷ്യം ഉള്ളത്. എനിക്കും ഉണ്ട്. പിന്നെ ഇവിടെ ഒരു വഴക്ക് ഉണ്ടാകാതെ ഇരിക്കാൻ ആണ് ഞാൻ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്നത്. പക്ഷെ മനുഷ്യൻ നാണം കെടുന്നതിനും സഹിക്കുന്നതിനും ഒരു പരിധി ഉണ്ട്" "എന്താടാ എന്താ ഇപ്പൊ ഉണ്ടായേ" "അവന്റെ മേൽ എന്റെ ഒരു ശ്രെദ്ധ ഉണ്ടാകും എന്ന് കരുതിയാ അമ്മ പറഞ്ഞപ്പോൾ ഞാൻ അവനെ എന്റെ കോളേജിൽ തന്നെ ചേർത്തത്.അവൻ അവിടെ കേറിയിട്ട് ഇപ്പൊ 4ദിവസം മാത്രം ആയിട്ടുള്ളു അതിനു മുൻപേ അന്ന് തന്നെ സീനിയേഴ്‌സിനോട് വഴക്ക് ഉണ്ടാക്കി. അവർ എന്റെ ഫ്രണ്ട് ആയതു കൊണ്ട് ക്ഷമിച്ചു. ഇന്ന് ഞാൻ കോളേജിൽ എത്താൻ late ആയി. ഇവൻ എത്തിക്കാണും എന്ന് കരുതിയാ ചെന്നത്. അവിടെ എത്തിയപ്പോൾ നന്ദഗോപൻ സാർ വിളിച്ചു എന്നെ. ഇവൻ വീണ്ടും പ്രശ്നം ഉണ്ടാക്കി എന്നു. സസ്‌പെൻഷൻ തരാൻ ഇരുന്നതാ. പിന്നെ അദ്ദേഹം അച്ഛന്റെ ഫ്രണ്ട് ആയതും കൊണ്ടും ഞാൻ ക്ഷമ ചോദിച്ചത് കൊണ്ടും അത് നടന്നില്ല. ഇല്ലെങ്കിൽ മോന് ഇവിടെ തന്നെ ഇരിക്കാമായിരുന്നു.

കോളേജിൽ ഞാൻ അത്ര നല്ലവൻ ഒന്നുമല്ല സമ്മതിച്ചു. പക്ഷെ ഞാൻ നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രമേ അവിടെ പ്രശ്നം ഉണ്ടാക്കാറുള്ളു. അല്ലാതെ ഇവനെ പോലെ തല്ലിപ്പൊളി അല്ല ഞാൻ. നാണംകെടുവാ. റിദുവിന്റെ അനിയൻ ഇത്രേം മോശം ആണോ എന്ന് വരെ ചോദിച്ചു തുടങ്ങി" "ഡാ മോനെ ഇനി അവൻ അങ്ങനെ ഒന്നും ചെയ്യില്ല" "മ്മ് ഇല്ല കാണാം നമുക്ക്" "ആ നാശം പിടിച്ച ആ പെണ്ണ് കാരണം ആണ് എന്റെ മോന്റെ ജീവിതം ഇങ്ങനെ ആയത്. അവളെ ഞാൻ വെറുതെ വിടില്ല" "അവൾ കാരണം ആണെങ്കിൽ അവനോട് പറ അത് ആരാണെന്നു പറയാൻ.. എന്തോ സ്വപ്നയോ സ്നേഹയോ അങ്ങനെ പേര് മാത്രം പറഞ്ഞാൽ അവളെ എവിടെ ചെന്നു കണ്ടുപിടിക്കാൻ ആണ്. ഏതവൾ ആയാലും ഞാൻ അവന്റെ കണ്മുന്നിൽ ഇട്ടു കൊടുക്കും അവന്റെ പക വീട്ടാൻ. പക്ഷെ ആരാണെന്നു പറയാൻ പറ അവനോട്. അല്ലാതെ ആ പേരും പറഞ്ഞു കണ്ടതൊക്കെ വലിച്ചു കേറ്റി ബോധമില്ലാതെ കോളേജിലും നാട്ടിലും വീട്ടിലും പ്രശ്നം ഉണ്ടാക്കുകയല്ല വേണ്ടത്. അമ്മ അവന്റെ റൂമിലേക്ക് ചെന്നു ഒന്ന് നോക്കിക്കേ. മദ്യകുപ്പികൾ കാണാം. അന്ന് ഒന്നു തല്ലിയതിന്റെ പേരിൽ വീട് വിട്ടു ഇറങ്ങി.അത് കഴിഞ്ഞു അമ്മ കുറ്റപ്പെടുത്തിയത് എന്നെ. അതോടെ നിർത്തി ഞാൻ ഉപദേശവും തല്ലും എല്ലാം"

"മോനെ അവനെ ജീവനോടെ കാണണം അമ്മക്ക് അത് കൊണ്ടാ അമ്മ എല്ലാം ക്ഷമിക്കുന്നത്" "ഒന്നെങ്കിൽ വീട്ടിൽ അടങ്ങി ഇരുന്നോളാൻ പറ. അവൻ പഠിച്ചു സമ്പാദിച്ചില്ലെങ്കിലും അവനു കഴിയാൻ ഉള്ളത് ഇവിടെ ഉണ്ട്. അല്ലെങ്കിൽ മര്യാദക്ക് ആണെങ്കിൽ മാത്രം കോളേജിൽ വന്നാൽ മതി ഇനി അവൻ. ഇല്ലെങ്കിൽ എന്ത് പ്രശ്നം ഉണ്ടാക്കിയാലും അനിയൻ ആണെന്നുള്ള കാര്യം ഞാൻ അങ്ങ് മറക്കും." "പോട്ടെ മോനെ. നീ ഇനി കോളേജിൽ പോകുന്നില്ലേ" "ഞാൻ ഇന്ന് ഇനി പോകുന്നില്ല ആകെ ദേഷ്യം വരുവാ.. " "ഞാൻ സംസാരിക്കാം റിഷിയോട് നീ പൊയ്ക്കോ" "മ്മ് ചെല്ല് ഇപ്പൊ തന്നെ ഉപദേശം കേട്ട് നിൽക്കും ഉത്തമ പുത്രൻ.ഞാൻ എങ്ങോട്ടേലും പൊക്കോളാം അമ്മ ചെന്നു അവനെ ഉപദേശിക്ക്. അല്ല പിന്നെ".. റിദു ദേഷ്യത്തോടെ ചാവിയും എടുത്തു പുറത്തേക്ക് ഇറങ്ങി പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ മിതു ഗേറ്റ് കടന്നു അകത്തേക്ക് കയറിയതും അവിടെ എല്ലാം ചുറ്റും നോക്കാൻ തുടങ്ങി "ഇനി ഈ ക്ലാസ്സ്‌ എവിടെ ചെന്നു കണ്ടുപിടിക്കും ആവോ. ഇത് എന്തോന്നാ വന്യജീവി സങ്കേതവോ.അഡ്മിഷൻ എടുക്കാൻ വന്നപ്പോൾ പോലും ഇത്രേം കുഴപ്പം ഇല്ലാരുന്നല്ലോ. എവിടെ നോക്കിയാലും കാടും പടലയും ആണല്ലോ.ഒരു ഒറ്റ ഒരെണ്ണത്തെ പോലും പുറത്തു കാണുന്നുമില്ല"

അപ്പോഴാണ് അപ്പു അങ്ങോട്ടേക്ക് വന്നത്. "ഇവൾ ഏതാ അവതാരം. കണ്ടിട്ട് ഒരു തന്റേടി ആണെന്നാ തോന്നണേ. ഒന്ന് പേടിപ്പിച്ചു വിട്ടേക്കാം" അവൾ മിതു കേൾക്കാതെ പറഞ്ഞു അവളുടെ അടുത്തേക്ക് ചെന്നു "ഡീ..." എന്തോ ആലോചിച്ചു കൊണ്ട് നിന്നപ്പോഴാണ് അപ്പു അവളെ വിളിച്ചത്. മിതു ഞെട്ടി അവളെ നോക്കി "എന്താടി ഇവിടെ നോക്കണേ" "എന്ത് നോക്കാൻ കോളേജ് ഒന്ന് കാണാൻ വന്നതാ" "ഓഹോ എന്നിട്ട് കണ്ടില്ലേ എന്നാൽ പൊക്കൂടെ" "ഞാൻ അതിനു പോകാൻ പറയാൻ നിങ്ങൾ ആരാണ്." "ഡീ കൂടുതൽ ഷൈൻ ചെയ്യണ്ട നീ.. ഫസ്റ്റ് year ആയിട്ടേ ഉള്ളു. ഇനിയും മോൾക്ക് ഇവിടെ പഠിക്കേണ്ടത് ആണ് അതോർത്തോ". "ഡീീ അപർണേ...." വിളി കേട്ട ഭാഗത്തേക്ക്‌ അപ്പുവും മിതുവും നോക്കി. അവരുടെ അടുത്തേക്ക് 3പെൺകുട്ടികൾ വന്നു. അതിലൊരാൾ അപ്പുവിന്റെ അടുത്തേക്ക് ചെന്നു. "അപർണേ വെറുതെ പാവം പിള്ളേരുടെ മെക്കട്ട് നീ കേറണ്ട. കേറിയാൽ ഞങ്ങൾ പ്രിൻസിയോട് കംപ്ലയിന്റ് ചെയ്യും പറഞ്ഞേക്കാം" "പിന്നെ... അങ്ങേര് എന്നെ കൊല്ലാൻ ഒന്നും പോവുന്നില്ലല്ലോ നീയൊക്കെ ചെന്നു അങ്ങ് പറഞ്ഞാൽ ഉടൻ... ഒന്ന് പോടീ...." അവൾ അവരെ പുച്ഛിച്ചു കൊണ്ട് ക്ലാസ്സിൽ പോയി. അവർ മൂന്നുപേരും മിതുവിനെ അടുത്തേക്ക് വിളിച്ചു

"അവൾ പറഞ്ഞത് ഒന്നും കാര്യം ആക്കണ്ട.ഞാൻ ദേവാങ്കിത. ദേവൂന്ന് വിളിക്കും" "ഞാൻ അമൃത. അമ്മു എന്ന് വിളിക്കും" "ഞാൻ ആദിലിൻ കുര്യൻ. ആദി എന്ന് വിളിക്കണ്ട അത് ഇപ്പൊ കോമൺ നെയിം ആയി അത് കൊണ്ട് ലിനു എന്ന് വിളിച്ചോ" "മതി പരിചയപെടുത്തിയത്. കൊച്ചിനോട് പേര് ചോദിക്ക് പിള്ളേരെ"(അമ്മു) "ശെരിയാ ചോദിക്കാം. ഞങ്ങൾ സെക്കന്റ്‌ years ആണ് പക്ഷെ അതിന്റെ അഹങ്കാരം ഒന്നും ഞങ്ങൾ ഫസ്റ്റ് ഇയർസിനോട് കാണിക്കില്ല കേട്ടോ അതാ ഇത്ര ഫ്രണ്ട്‌ലി ആയി പെരുമാറുന്നത്"(ദേവൂ) "നിങ്ങൾ സെക്കന്റ്‌ഇയർസ് ആണല്ലേ. ഞാനും സെക്കന്റ്‌ ഇയർ ആണ്"(മിതു) "അതെങ്ങനെ ശെരിയാവും. നിന്നെ ഞങ്ങൾ ഈ ഒരു വർഷം കണ്ടില്ലല്ലോ"(ലിനു) "ഞാൻ ഫസ്റ്റ് ഇയർ വേറെ ഒരു കോളേജിൽ ആയിരുന്നു. അച്ഛന് ഇങ്ങോട്ട് ട്രാൻസ്ഫർ ആയപ്പോൾ കോളേജ് മാറേണ്ടി വന്നു. അവിടെ നിന്നു ടിസി വാങ്ങി വന്നു ഇവിടെ സെക്കന്റ്‌ ഇയർ ആയി ജോയിൻ ചെയ്തു. ഇവിടെ സീറ്റ്‌ ഒഴിവ് ഉണ്ടാരുന്നു അത് കൊണ്ട് കിട്ടി" "അച്ഛന് എന്താ job"(ദേവൂ) "അതൊക്കെ പിന്നെ ചോദിക്കാം.ഏതാ ഡിപ്പാർട്മെന്റ്"(അമ്മു) "ബികോം" "ആഹാ.. കൊട് കൈ നമ്മൾ ഒരു ക്ലാസ്സിൽ ആണ്"(ലിനു) "ആഹാ എന്നാ വാ പോകാം" "നിൽക്ക് നിന്റെ നെയിം പറ"(ദേവൂ) "എന്റെ നെയിം മൈത്രേയി മാധവ്"

"നല്ല നെയിം കൊള്ളാം. nick നെയിം വല്ലതും ഉണ്ടോ. എപ്പോഴും ഈ മൈത്രേയി എന്ന് വിളിക്കുമ്പോൾ പെട്ടന്ന് നാക്കിൽ കിട്ടാത്ത പോലെ" (അമ്മു) "നിങ്ങൾ എന്നെ മിതു എന്ന് വിളിച്ചാൽ മതി. അങ്ങനെയാ എല്ലാരും വിളിക്കണേ" "ആണോ എന്നാൽ മിതു വാ നമുക്ക് ക്ലാസ്സിൽ പോയി പരിചയപ്പെടാം" അവർ ക്ലാസ്സിലേക്ക് നടന്നതും മിതു അവിടെ സ്റ്റക്ക് ആയി. "നിരഞ്ജൻ......." അവൾ പറഞ്ഞത് കേട്ടതും ദേവൂവും അമ്മുവും ലിനുവും കൂടി അവളെ നോക്കി "എന്താ നീ പറഞ്ഞെ.." അമ്മു ചോദിച്ചപ്പോൾ ആണ് അവൾ ഓർത്തത് താൻ പറഞ്ഞത് അവർ കേട്ടല്ലോ എന്ന് "അത് ഒന്നുല്ല... വാ നമുക്ക് പോകാം" "അതല്ല നീ നിരഞ്ജൻ എന്ന് പറഞ്ഞില്ലേ. അവനെ നിനക്ക് എങ്ങനെ അറിയാം" അവർ ചോദിച്ചത് കേട്ടു മിതു വെട്ടി വിയർത്തു "അത്.. എനിക്ക് അറിയില്ല... ഞാൻ എവിടെയോ ഈ ചേട്ടനെ കണ്ടിട്ടുണ്ട്. അതാ" "നീ എന്തൊക്കെയാ ഈ പറയണേ മിതു ബോധം പോയോ നിന്റെ.. ഏതായാലും പിന്നെ സംസാരിക്കാം.ക്ലാസ്സ്‌ ഇപ്പൊ തുടങ്ങും"(അമ്മു) അവർ അവളെയും കൂട്ടി ക്ലാസ്സിലേക്ക് പോയി. അപ്പോഴും അവളുടെ മനസ്സിൽ അവനെ കണ്ട ഞെട്ടലിൽ ആയിരുന്നു. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

മരച്ചുവട്ടിൽ ഫോണിൽ നോക്കി ഇരിക്കുവാരുന്നു നിരഞ്ജനും ഫ്രണ്ട്സും.രോഹിത്, ബാലു ഇവരാണ് നിരഞ്ജന്റെ ഫ്രണ്ട്സ്. മിതുവിനെ അവർ കണ്ടിരുന്നു. "ഡാ അളിയാ ആ പോയതിനെ നോക്കിക്കേ എന്താ ഒരു അഴക്"(രോഹിത്) "അവൾ ഫസ്റ്റ് ഇയർ അല്ലെ. പിന്നെ എന്തിനാ ആ അമൃതയും അവളുമാരും അവളെ കൂട്ടി അവരുടെ ക്ലാസ്സിലേക്ക് പോകണേ" "അതാടാ നിരഞ്ജ ഞങ്ങളും ശ്രെധിച്ചേ ആർക്കറിയാം.എന്തായാലും പൊളിയാ പെണ്ണ് "(ബാലു) "അത് പിന്നെ പറയണോ പക്ഷെ ഞാൻ ഇവളെ എവിടെയോ കണ്ടു മറന്നത് പോലെ" "എവിടെ"(ബാലു) "ഓർക്കുന്നില്ല. അന്നത്തെ ആക്സിഡന്റിന് ശേഷം എനിക്ക് പഴയതൊക്കെ ഓർത്തു വരാൻ പ്രയാസം ആണ്. ഒന്നും ഓർമയിൽ വരുന്നില്ല" "അത് വിട് ഇനി പഴയത് ഓർത്തു എടുക്കണ്ട. അവളെ നമുക്ക് ഒന്ന് മെരുക്കി എടുക്കണമല്ലോടാ "(രോഹിത്) "പിന്നല്ലാതെ ഈ നിരഞ്ജൻ ആഗ്രഹിക്കുന്ന ഒരു പെണ്ണിനേയും ഞാൻ വെറുതെ വിട്ടിട്ടില്ല.അടുത്ത ഇര ഇവൾ ആയിരിക്കും. നീ നോക്കിക്കോ" അവൾ പോകുന്നത് നോക്കി ക്രൂരമായ ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിടർന്നു.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story