അഗ്നിസാക്ഷി: ഭാഗം 30

agnisakshi

എഴുത്തുകാരി: MALU

 "അല്ല ക്ലാസ്സിൽ കയറാണോ നമുക്ക്"(റിദു) "കയറിയില്ലെങ്കിൽ ആ പ്രിൻസി നമ്മളെ തട്ടും."(നീരവ്) "പിന്നെ അങ്ങേർക്കിപ്പോ ഇതല്ലേ പണി.. അങ്ങനെ ആണെങ്കിൽ ആദ്യം അയാൾ പണി കൊടുക്കേണ്ടത് ആ നിരഞ്ജൻ ആണ്.. അല്ലാതെ നമുക്ക് അല്ല.. അവൻ ആണ് ഒരു ദിവസം പോലും ക്ലാസ്സിൽ കയറതെ കോളേജിൽ പ്രശ്നം ഉണ്ടാക്കണേ.." "എന്നാ അങ്ങനെ ആവട്ടെ.. അല്ലടാ ഞാൻ ഒരു കാര്യം ചോദിക്കാൻ വിട്ടു പോയി" "എന്നാടാ..." "നീ മിതുവിനോട് പിന്നെ എന്തിനാ ഇപ്പോഴും നിനക്ക് ശിവയോട് ഇഷ്ടം ആണെന്ന് പറഞ്ഞേ..." "അത് പിന്നെ..." "ഏതു പിന്നെ..." "അത് അവളോട് ഈ രണ്ടു ദിവസം കൊണ്ട് ഒരുപാട് അടുത്തു... എനിക്ക് ഒരു. പ്രണയം ഉണ്ടെന്നു അറിയുമ്പോൾ അവൾ കുറച്ചു ഡിസ്റ്റൻസ് കീപ്പ് ചെയ്യില്ലേ എന്റെ അടുത്ത്...അപ്പൊ എനിക്കും അവളോട് ഉള്ള അടുപ്പം കുറച്ചു കുറയും.. അല്ലെങ്കിൽ അവൾ എന്നോട് കൂടുതൽ അടുത്താൽ ഒരു പക്ഷെ എനിക്ക് എന്നെ തന്നെ നഷ്ടപെടും.....

എനിക്ക് പ്രണയിക്കാൻ തോന്നും..." "അയ്യടാ അവനു പ്രണയിക്കാൻ തോന്നും പോലും... അതിനു കണ്ടെത്തിയ മാർഗം കൊള്ളാം.. കഷ്ടം.." "നീ ഒന്ന് മിണ്ടാതിരിക്ക് പൊട്ടാ..." "ഓ... അല്ല.ക്ലാസ്സിൽ കയറാതെ ഇവിടെ നിന്നിട്ട് എന്തിനാ..." "അതൊക്കെ ഉണ്ട്.. നീ നിന്റെ ആളെ പറ.. ഇന്ന് set ആക്കി തന്നിട്ടേ ബാക്കി കാര്യം ഉള്ളൂ.." "ഇന്നോ" "പിന്നെ അല്ലാതെ.." "ഇന്ന് വേണ്ട.. കുറച്ചു ദിവസം കഴിയട്ടെ.." "ഇങ്ങനെ പോയാൽ നീ മൂത്തു നരച്ചു പോവത്തെ ഉള്ളൂ.. അവൾ വേറെ ആളെ കെട്ടുകയും ചെയ്യും" "ഇങ്ങനെ ഒന്നും പറയാതെടാ". "പിന്നെ എങ്ങനെ പറയണം" "ok നീ പറയും പോലെ എല്ലാം set.. ഇന്ന് തന്നെ അവളുടെ അഭിപ്രായം അറിയണം.." "അല്ല ആള് ആരാ എന്ന് പറഞ്ഞില്ല.. നീ" "അത് പിന്നെ" "ഏതു പിന്നെ.." "അത് നിനക്ക് അറിയാം" "പേര് പറയെടാ..." "അമൃത.." "അമൃതയോ"

"ya... മിതുവിന്റെ ഫ്രണ്ട് ഇല്ലേ അമ്മു അവൾ.." "ആ പാവം കൊച്ചിനെ ആണോ നിനക്ക് ഇഷ്ടം" "അതെ.." "അവൾക്കിനി ആരോടെങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ" "ഏയ്‌ അവൾ അങ്ങനെ ഉള്ള കുട്ടി അല്ല ..." "എങ്ങനെ ആയാലും കൊള്ളാം set ആയാൽ നിനക്ക് നല്ലത്" "അല്ല നീ മിതുനെ set ആക്കുന്നില്ലേ.." "അതിനു എനിക്ക് അവളോട് പ്രണയം ആണെന്ന് ഞാൻ പറഞ്ഞോ" "പിന്നെ എന്ത് തേങ്ങ ആണ് നിനക്ക്.. അവളെ കാണുമ്പോൾ സ്പാർക്, ആകർഷണം,അവളുടെ ചലനം എന്തൊക്കെ ആയിരുന്നു സംസാരം.. മണ്ണാങ്കട്ട.. എന്നിട്ടിപ്പോ അവനു പ്രേമം അല്ല പോലും." "ഡെയ് മതി മതി" "കുറച്ചു ദിവസം ആയിട്ട് നിന്റെ ബോധം പോയി എന്നാ എനിക്ക് തോന്നണേ.. എന്തെങ്കിലും പറ്റിയോ തലക്ക്" "നിന്റെ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കണ്ടെങ്കിൽ കൂടുതൽ ഡയലോഗ് അടിക്കാതെ അവളോട് പോയി പറയാൻ നോക്ക്..." "ടാ അതിനു അവൾ ക്ലാസ്സിൽ അല്ലെ.. ഞാൻ പഠിക്കുന്നില്ലെന്നു കരുതി അവൾ എങ്കിലും പഠിക്കട്ടെടാ.."

"അതിനു ഇത്തിരി നേരം ക്ലാസ്സ്‌ കട്ട്‌ ചെയ്തു എന്ന് വെച്ചു എന്താ.." "എന്തിനു അതൊന്നും വേണ്ട.. ബുദ്ധി ഉള്ള കൊച്ചാ.. അവൾ പഠിച്ചോട്ടെ.." "നിന്റെ കൂടെ ചേർന്ന് കഴിഞ്ഞു ആ കൊച്ചിന്റെ ഉള്ള ബോധം കൂടി പോകും എന്നാ എനിക്ക് തോന്നണേ.." "മതി മതി നീ എന്നെ പൊക്കിയത്.. നിർത്തിയേക്ക്.. അവളെ എങ്ങനെ എങ്കിലും set ആക്കി താടെയ്..." "ബ്രേക്ക്‌ time ആവട്ടെ ഇനി.. അപ്പൊ പോയി അവളോട് നേരിട്ട് അങ്ങ് പറയുക.. കൊച്ചിനെ വളച്ചൊടിച്ചു കുപ്പിയിൽ ആക്കുക അത്രേ ഉള്ളൂ.." "നിനക്ക് പറയുമ്പോൾ എളുപ്പം ആണ്. നീ മിതുവിനോട് പറയുമ്പോഴേ ഇപ്പൊ ഞാൻ അനുഭവിക്കുന്ന ടെൻഷൻ അറിയൂ.." "ഓ ആയിക്കോട്ടെ.." നീരവും റിദുവും കൂടി കത്തിയടിച്ചു ഇരുന്നു സമയം കളഞ്ഞു. . ഉച്ചക്ക് ബ്രേക്ക്‌ time ലഞ്ച് കഴിച്ചു അമ്മുവും ദേവൂവും ലിനുവും കിച്ചുവും കൂടി ഗ്രൗണ്ടിന്റെ അവിടേക്ക് വന്നു.. "ദേ നിന്റെ അമ്മു.."(റിദു) "എവിടെ.."(നീരവ്) നീരവ് ഞെട്ടി എഴുന്നേറ്റു..

"ദേ അവിടെ.." റിദു അമ്മുവിനെ ചൂണ്ടി കാണിച്ചതും നീരവ് ഷർട്ട്‌ ഒക്കെ നേരെ ആക്കി മുടി ഒക്കെ ഒന്നുടെ ചീകി ഒതുക്കി വെച്ചു.. "അളിയാ എങ്ങനെ ഉണ്ട് ഗെറ്റപ്പ് അല്ലെ" "ഓ ആണ്.. ഒന്ന് പോയി പറയെടാ.." "ഞാൻ ഇന്ന് ഇത് കലക്കും" "കലക്കി കുളം ആക്കാതിരുന്നാൽ കൊള്ളാം" "ഓ നശിപ്പിച്ചു.. ഒരു ധൈര്യത്തിൽ വന്നതാ അവൻ കുളം ആക്കി..." "സോറി.. all the best... പോയി വാങ്ങിയിട്ട് വാ.." "എന്ത്" "തല്ല്... അല്ല.. അവളുടെ സമ്മതം.." "എന്ത് സമ്മതം" "നിന്നെ ഇഷ്ടം ആണോ അല്ലയോ എന്നുള്ള സമ്മതം.." "ഓ അങ്ങനെ.. ദേ ഞാൻ ഇപ്പൊ വന്നു... Ammukuttiyae adiyae Unna enni kalanjendi..... Kuttikuttiya kavitha Solli kattu kolanjendi..... Unna peththa Thaayakaattadi Kumbitittu poga Naan readySellakutty neeyum pesa Seenimootta kootudhadi....... Kannukutty pola aasa Kaadhal paatta kattudhadi.... Ammukuttiyae adiyae Unna enni kalanjendi..... Kuttikuttiya kavitha Solli kattu kolanjendi......

നീരവ് പാട്ടും പാടി അമ്മുന്റെ അടുത്തേക്ക് പോയി. "അവന്റെ ഒരു പാട്ട്.. ഇതു കുളമാക്കും എന്നാ എനിക്ക് തോന്നണേ.." റിദു നീരവിന്റെ പോക്ക് കണ്ടു ചിരിച്ചു കൊണ്ട് പറഞ്ഞു ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ മരച്ചുവട്ടിൽ ഓരോന്ന് പറഞ്ഞു ഇരിക്കുവാരുന്നു നാലുപേരും.. മിതു ഇല്ലാത്തത്തിന്റെ സങ്കടം അവർക്ക് മുഖത്ത് ഉണ്ടാരുന്നു അപ്പോഴാണ് നീരവിന്റെ വരവ്. നീരവിനെ കണ്ടതും അവർ അവിടെ നിന്നു എഴുന്നേറ്റു.. "എന്താ നീരവേട്ടാ... എന്താ.."(കിച്ചു) "ഒന്നുമില്ല കിച്ചു... എന്താ ഇങ്ങോട്ടേക്കു വരാൻ പാടില്ലേ എനിക്ക്.." "ഏയ്‌ അങ്ങനെ ഒന്നുല്ല ഏട്ടാ.." "ഏട്ടൻ ഞങ്ങളോട് അങ്ങനെ സംസാരിക്കാറില്ലല്ലോ"(ദേവു) "അതെന്താ ദേവു.. നിങ്ങളോട് ഞാൻ മിണ്ടാറില്ലേ.." "അധികം സംസാരിക്കാറില്ലല്ലോ ഞങ്ങളോട്... റിദു ഏട്ടന് ഇഷ്ടം അല്ലല്ലോ"(ലിനു) "അതൊക്കെ നിങ്ങളുടെ തോന്നൽ ആണ്.. അവൻ പാവം ആണ്.." "ഇങ്ങേരു കൂട്ടുകാരനെ പൊക്കി പറയാൻ വന്നത് ആണോ..

പാവം ആണത്രേ.. പാവം അതും ആ റിദു..."(ദേവു ആത്മ) "എന്താ ആരും ഒന്നും മിണ്ടാത്തെ..." "ഏയ്‌ ഒന്നുല്ല ഏട്ടൻ പറ"(അമ്മു) "അമൃത.... എനിക്ക് ഒന്ന് സംസാരിക്കണമായിരുന്നു.." നീരവ് പറഞ്ഞതും അമ്മു ഞെട്ടി അവരെ നോക്കി. അവരും എന്താണെന്നു അറിയാതെ പരസ്പരം നോക്കി പറഞ്ഞത് കുഴപ്പം ആയോ എന്ന് ഓർത്തു നീരവ് ടെൻഷനോടെ അമ്മൂനെ നോക്കി.. അത് കഴിഞ്ഞു പുറകോട്ട് തിരിഞ്ഞു റിദുവിനെ നോക്കി.. റിദു ഞാൻ ഈ നാട്ടുകാരനെ അല്ല എന്ന രീതിയിൽ വേറെ എവിടേക്കോ നോക്കി നിന്നു ആരും ഒന്നും മിണ്ടാതെ ആയപ്പോൾ നീരവ് തന്നെ തുടക്കം ഇട്ടു. "അമൃത... ഒന്നും പറഞ്ഞില്ല.. ജസ്റ്റ്‌ 5min.. അത്രെയും മതി.. ഒരു ഇമ്പോർട്ടന്റ് മാറ്റർ സംസാരിക്കാൻ ആണ്.." "അതെന്താ ഏട്ടാ ഞങ്ങൾ അറിയാത്ത ഒരു ഇമ്പോർട്ടന്റ് മാറ്റർ..

"(ദേവു) "അത് ഞാൻ ഇവളോട് പറയാം അപ്പൊ നിങ്ങൾ അറിയും. പ്ലീസ് ഇവളോട് ഒന്ന് വരാൻ പറ.." "ചെല്ല് അമ്മു.. ഏട്ടൻ വിളിക്കുന്നത് കേട്ടില്ലേ.."(ദേവു) ദേവു പറഞ്ഞതും അമ്മു പേടിച്ചു വിറച്ചു അവന്റെ ഒപ്പം ചെന്നു... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "എന്നാലും അങ്ങേരു എന്തിനാ നമ്മുടെ അമ്മുനെ വിളിച്ചു കൊണ്ട് പോയെ.."(ദേവു) "ആർക്കറിയാം"(ലിനു) "ഡാ നീ അവളുടെ കാര്യം ഏട്ടനോട് എങ്ങാനും പറഞ്ഞോ"(ദേവു) "ഇല്ലെടി..."(കിച്ചു) "പിന്നെ എന്തായിരിക്കും അവൾ വരട്ടെ ചോദിക്കാം.. അവർ ദേ അവിടെ മാറി നിന്നാ സംസാരിക്കണേ.. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നമുക്ക് ഇടപെടാം.. അത് വരെ ഇവിടെ നിൽക്കാം"(ദേവു) "ok done "(ലിനു) ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ തന്റെ കാര്യം കിച്ചു പറഞ്ഞു നീരവ് അറിഞ്ഞോ.. നീരവിന് ഇഷ്ടം അല്ല എന്നു പറയാൻ ആണോ വിളിക്കുന്നത് എന്നൊക്കെ അമ്മുവിന് ഭയം ഉണ്ടാരുന്നു..

നീരവ് അമ്മുനെയും കൂട്ടി കുറച്ചു അകലേക്ക്‌ മാറി നിന്നു. അമ്മു ഇപ്പോഴും പേടിച്ചു നിൽക്കുവാണ്. അമ്മുവിന്റെ നിൽപ്പ് കണ്ടു നീരവിന് ചിരി വന്നു... "ഡോ.. തന്നെ ഞാൻ പിടിച്ചു തിന്നാൻ ഒന്നും അല്ല കൊണ്ട് വന്നത്.. ഒരു കാര്യം അത് മാത്രം പറഞ്ഞു കഴിഞ്ഞു തനിക്ക്‌ പോകാം.." "എന്താ ഏട്ടാ..." "അതായത് അമ്മു..." അവൻ അമ്മു എന്നു വിളിച്ചപ്പോൾ അവൾക്ക് എന്തോ പോലെ തോന്നി.. അവളുടെ ഫ്രണ്ട്സ് അല്ലാതെ മറ്റാരും അങ്ങനെ അവളെ വിളിക്കാറില്ല.. നീരവ് വിളിച്ചപ്പോൾ അവൾക്ക് വല്ലത്ത സന്തോഷം തോന്നി. "ഞാൻ അങ്ങ് പറയുവാണ്.. പ്രൊപോസൽ ചെയ്യാൻ ഒന്നും എനിക്ക് അറിയില്ല.. അത് കൊണ്ട് ഒത്തിരി വളച്ചു കെട്ടില്ലാതെ ഞാൻ പറയുവാണ്.. ഐ ലവ് യൂ അമ്മു...... "എന്താ..." "എടി പോത്തേ... നിന്നോട് എനിക്ക് പ്രേമം ആണെന്ന്... ഒരുപാട് ഒരുപാട് ഇഷ്ടം ആണ് പെണ്ണെ... കണ്ട നാൾ തൊട്ട് തുടങ്ങിയതാ ഈ ഇഷ്ടം.. പക്ഷെ തുറന്നു പറയാൻ ലേറ്റ് ആയി.. സോറി..

ഞാൻ മനസ്സിൽ തൊട്ടാണ് പറയുന്നത് ഒരുപാട് ഇഷ്ടം ആണ്..ഈ തൊട്ടാവാടിയെ.. ഐ റിയലി ലവ് യൂ അമ്മു...." ഇതെല്ലാം കേട്ടു അമ്മുവിന്റെ കിളികൾ ഒക്കെ കൂടും കുടുക്കയും എടുത്തു സ്ഥലം വിട്ടു.. ഇപ്പൊ എന്താ ഇവിടെ നടന്നെ.. അവൾ ഭയങ്കര ചിന്തയിൽ ആണ്.. ഇത് കണ്ടു നീരവ് അവൾക് ഇനി ഇഷ്ടം അല്ല എന്നു കരുതി. "അമ്മു.. സോറി ഒരിഷ്ടം തോന്നിയപ്പോൾ അങ്ങ് തുറന്നു പറയാൻ തോന്നി.. പക്ഷെ നിനക്ക് ഇഷ്ടം അല്ലെന്നു മനസ്സിലായി...പല തവണ നീ എന്നെ ശ്രെദ്ധിക്കുന്നത് കണ്ടപ്പോൾ എനിക്കും തോന്നി നിനക്ക് എന്നോട് ഇഷ്ടം ഉണ്ടാകും എന്നു.. പക്ഷെ അത് എന്റെ തോന്നൽ ആയിരുന്നു.. സോറി അമ്മു.. ഇനി തന്നെ ഞാൻ ഡിസ്റ്റർബ് ചെയ്യില്ല.. ഒരിക്കൽ കൂടി സോറി.. ബൈ.." നീരവ് ഇത്രെയും പറഞ്ഞു പുറകോട്ടു തിരിഞ്ഞതും അമ്മു അവനെ പിടിച്ചു നേരെ നിർത്തി അവനെ കെട്ടി പുണർന്നു.. ഇതെല്ലാം കണ്ടു പകച്ചു നിൽക്കുകയാണ് ബാക്കി ഉള്ളവർ.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story