അഗ്നിസാക്ഷി: ഭാഗം 31

agnisakshi

എഴുത്തുകാരി: MALU

നീരവ് ആണെങ്കിൽ എന്താ ഇവിടെ നടന്നെ എന്ന് ആലോചിച്ചു തല പുകഞ്ഞു നിൽക്കുകയാണ്. ബാക്കി ഉള്ളവരെ നോക്കിയപ്പോൾ സെയിം അവസ്ഥ. റിദു ആണെങ്കിൽ ഞെട്ടി തലക്ക് കയ്യും വെച്ചു നിൽക്കുകയാണ്.. അമ്മു ആണെങ്കിൽ പശ ഒട്ടിയ പോലെ പിടിച്ചിരിക്കുകയാണ് നീരവിനെ... "ഡാ എന്താ അവിടെ നടന്നെ... നമ്മുടെ അമ്മു തന്നെ ആണോ അത്..."(ദേവു) "അത് തന്നെ ആടി ഞാൻ നോക്കിയേ... അവൾ എന്തിനാ നീരവേട്ടനെ കെട്ടി പിടിച്ചു നിൽക്കണേ... ഇവൾക്ക് എന്താ പറ്റിയെ... ഇതാണോ ഏട്ടന്റെ ഇമ്പോർട്ടന്റ് മാറ്റർ..."(കിച്ചു) "സത്യം... എനിക്ക് ഒന്നും കത്തുന്നില്ല.... എന്താ ഇതു സ്വപ്നം ആണോ.... ഇവർ എന്താ ഈ കാണിക്കണേ....ഞാനെ കണ്ടുള്ളു.... ഞാൻ മാത്രമേ കണ്ടുള്ളു....."(ലിനു) ലിനു പിച്ചുംപെയ്യും പറയുന്നത് കേട്ട് കിച്ചു അവളുടെ തലയ്ക്കിട്ട് ഒരെണ്ണം കൊടുത്തു..

"ഡീ... നീ ഏതു ലോകത്താണ്.. ഞങ്ങൾ പിന്നെ കാണുന്നത് പിന്നെ എന്തുവാ...."(കിച്ചു) അപ്പോഴാണ് ലിനുവിന് സ്വബോധം വന്നത്. അവൾ കിച്ചുവിനെ നോക്കി വളിച്ച ഒരു ചിരി ചിരിച്ചു. "കൂടുതൽ ഇളിക്കല്ലേ...."(കിച്ചു) "അല്ല അവർ ആയി അവരുടെ പാടായി.. നമുക്ക് ക്ലാസ്സിൽ പോകാം"(ദേവു) "ദുഷ്ടേ.. അവൾ നമ്മുടെ ഫ്രണ്ട് അല്ലെ.. നീ അത് മറന്നോ.. ആരേലും ഇതു കണ്ടാൽ പ്രശ്നം ആകും..."(കിച്ചു) "sho അത് മറന്നു.. വാ പിള്ളേരെ ചെന്നു വിളിക്കാം അവളെ.."(ദേവു) അവർ വരുന്നത് കണ്ടതും നീരവ് അമ്മുവിനെ മാറ്റാൻ ശ്രെമിച്ചു.. എവിടെ പെണ്ണ് ഒട്ടു മാറുന്നോ... "അമ്മു.. ഇത് എന്താ കാണിക്കണേ നീ..."(നീരവ്) "എനിക്ക് ഇഷ്ടം അല്ല എന്ന് ആരാ പറഞ്ഞേ... എനിക്കും കണ്ട നാൾ തൊട്ട് ഇഷ്ടം ആണ് ഏട്ടനെ... എനിക്ക് ജീവൻ ആണ്... പക്ഷെ എനിക്ക് തുറന്നു പറയാൻ കഴിഞ്ഞില്ല... സോറി...

എനിക്കും ഇഷ്ടം ആണ് ഒരുപാട് ഒരുപാട്...love you alot...(അമ്മു) "മതി... ഇത് കേട്ടാൽ മതി എനിക്ക്...."(നീരവ്) നീരവ് അവൾ പറഞ്ഞത് കേട്ടു തിരിച്ചും അവളെ ചേർത്ത് പിടിച്ചു... "ഇവൻ ഇതെന്താ ഈ കാണിക്കണേ.. ഇതുങ്ങൾ രണ്ടും കൂടി ഇത് കുളമാക്കും എന്നാ തോന്നണേ..."(റിദു) റിദു അവസാനം എല്ലാം കണ്ടു സഹികെട്ടു അവരുടെ അടുത്തേക്ക് ചെന്നു... "ഡെയ് മതിയെടാ.... ഒരു പ്രൊപോസൽ കഴിഞ്ഞപ്പോഴേക്കും ഇങ്ങനെ ആയോ.. രണ്ടും set ആയി എന്ന് മനസ്സിലായി... ഇനി റൊമാൻസിക്കണമെങ്കിൽ ആദ്യം പോയി വീട്ടിൽ പോയി പെണ്ണ് ചോദിച്ചു അവളെ കെട്ടി കൊണ്ട് പോയിട്ട് മതി...."(റിദു) എവിടെ റിദു പറയുന്നത് ഒന്നും രണ്ടും കേൾക്കണില്ല.. "ഡാ നീരവേ...." റിദു ഉറക്കെ ഒന്നുടെ വിളിച്ചപ്പോൾ ആണ് രണ്ടും ഞെട്ടി അകന്നു മാറിയത്... അവർ പരസ്പരം ചമ്മലോടെ നോക്കി.. തിരിഞ്ഞു നോക്കിയപ്പോൾ ആണ് ഇതൊക്കെ കണ്ടു പകച്ചു നിൽക്കുന്ന നമ്മുടെ പിള്ളേരെ കാണുന്നത്...

"എന്തുവാ അമ്മു.. ഇത്... ഇവിടെ എന്താ ഈ നടന്നെ.."(ദേവു) അമ്മു ഇതൊക്കെ കേട്ട് അവരെ നോക്കാൻ ഒരു ചമ്മൽ തോന്നി അവിടെ നിന്നും ഓടി ക്ലാസ്സിലേക്ക് പോയി.... "ദേ പോണു പെണ്ണ്.. ഇവൾക്കിത് എന്താടാ പറ്റിയെ..."(ദേവു) "എനിക്ക് അറിയില്ല... ഇന്ന് ഉച്ചക്ക് ശേഷം എല്ലാത്തിന്റെയും ബോധം പോയി എന്നാ എനിക്ക് തോന്നണേ.. ബാക്കി ബോധം കൂടി പോകണ്ടെങ്കിൽ നമുക്ക് ക്ലാസ്സിൽ പോകാം. അവിടെ വെച്ചു പിടികൂടാം അവളെ "(കിച്ചു) "എന്നാ വാ"(ലിനു) അവരും അവളുടെ പിന്നാലെ ക്ലാസ്സിലേക്ക് പോയി.. അവർ എല്ലാവരും പോയി കഴിഞ്ഞു റിദു നീരവിന്റെ അടുത്തേക്ക് ചെന്നു.. ചെക്കന് ഇപ്പോഴും പകുതി ബോധം വന്നിട്ടില്ല.. അവൻ അമ്മു പോയതും നോക്കി വായിനോക്കി നിൽക്കുവാണ്.. "ഡാ..."(റിദു) "എന്താടാ.."(നീരവ്) "ഇപ്പൊ എന്താ ഇവിടെ നടന്നെ..." "കണ്ടില്ലേ... നീ.. എന്റെ സ്വപ്നം പൂവണിഞ്ഞേ... ആഹാ.. എന്താ നടന്നെ... എന്റെ അമ്മു... എന്റെ പ്രണയം success ആയെ..."

"ഡെയ്.. നീ ഇതു എന്തൊക്കെയാ പറയണേ..." "അത്.. നീ കണ്ടില്ലേ.. അവൾ അവൾക്ക് എന്നെ ഇഷ്ടം ആണ്...അതോ ഇനി ഞാൻ സ്വപ്നം കാണുവാണോ.." "ഇനി സ്വപ്നം കണ്ടു നിന്നാൽ എന്റെ സ്വഭാവം മാറും... ഡാ... നീ ഇതു എന്ത് നോക്കി നിൽക്കുവാണ്‌...." നീരവ് ഒന്നും അറിയാതെ സ്വപ്നലോകത്തു ആണ്.. ചെക്കന്റെ കിളികൾ വീണ്ടും പോയി എന്നാ തോന്നണേ .... അവസാനം റിദു അവന്റെ നടുവിന് ഇട്ടു ഒരു ചവിട്ട് കൊടുത്തു.. ദേ മൂക്കും കുത്തി നീരവ് താഴെ.. "അയ്യോ... എന്താ ഇവിടെ ആരാ എന്നെ ചവിട്ടിയെ.." "ഓഹോ അത് ബോധം ഉണ്ടാരുന്നോ.." "നീ എന്തിനാ എന്നെ ചവിട്ടിയെ.." "പിന്നെ ഞാൻ എന്ത് വേണം ആയിരുന്നു.. സ്വപ്നലോകത്തെ ബാലഭാസ്കരനെ പോലെ നിന്നാൽ.." "അത്.. പിന്നെ.. പെട്ടന്ന് അങ്ങനെ ഉണ്ടായപ്പോൾ " "എങ്ങനെ.." "അല്ല അമ്മു അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതി ഇല്ല.." "എന്നാലും അവൾ എങ്ങനെ വീണെടാ.. നീ എങ്ങനെ വീഴ്ത്തി..." "അതൊക്കെ ആണെടാ എന്റെ ബുദ്ധി..

ഈ നീരവിനെ കണ്ടാൽ ആർക്കാ പ്രേമിക്കാതിരിക്കാൻ തോന്നുക.. ഈ ചുള്ളൻ ചെക്കനെ.." "ഡെയ്.. മതി മതി സ്വയം പുകഴ്ത്തിയത്..അവൾ എന്ത് പറഞ്ഞു" "അവൾക്ക് ഇഷ്ടം ഉള്ളത് കൊണ്ടല്ലെടാ അവൾ അങ്ങനെ ചെയ്തേ... അവൾക്കും എന്നെ ഇഷ്ടം ആണെടാ... എന്നെ കണ്ടപ്പോൾ തൊട്ട് അവൾക്ക് എന്നോട് പ്രേമം തോന്നിയതാ" "കൊള്ളാം എന്നിട്ടാ രണ്ടും ഇത്രെയും നാൾ മിണ്ടാതെ ഇരുന്നത്.. കഷ്ടം" "സാരമില്ല.. set ആയില്ലേ... ഞാൻ ഹാപ്പി.." "ഓ എന്തൊക്കെ ആയിരുന്നു പണ്ട്.. അളിയന് പെൺകുട്ടികളെ ഇഷ്ടം അല്ലെങ്കിൽ എനിക്കും പെണ്ണ് വേണ്ട... ഞാൻ ബ്രെമചാരി ആവാൻ തീരുമാനിച്ചു.. അമ്പ് വില്ല്.. മലപ്പുറം കത്തി..." "അത് പിന്നെ... ഇപ്പൊ നിനക്ക് ഇഷ്ടം ആണല്ലോ നമ്മുടെ മിതുവിനെ.. അപ്പൊ ഞാൻ മാത്രം എന്തിനാ ബ്രഹ്മചാരി ആവണേ.. അമ്മയ്ക്കും അച്ഛനും ഒറ്റ മകൻ ആണ്... അപ്പൊ ഞാൻ പെണ്ണ് കെട്ടാതെ ഇരുന്നാൽ എന്റെ തലമുറ നശിക്കില്ലേ...." "ഓ അങ്ങനെ.. എന്നാലും ആ തൊട്ടാവാടി പോലെ ഇരുന്നാ പെണ്ണാ" "അതാണ് മോനെ... ഈ നീരവ്..

. എന്നെ സ്നേഹിക്കുന്ന പെൺകുട്ടികൾക്ക് ചിലപ്പോൾ എന്നെ കേറി കിസ്സ് ചെയ്യാൻ വരെ തോന്നും.." "അത് നിനക്ക് തോന്നും.. അറിയാവുന്ന ആരും നിന്റെ ലൈഫിൽ വന്നു അവരുടെ ലൈഫ് കുളം തോണ്ടാൻ നിൽക്കില്ല... പാവം അമ്മു.. നിന്നെ സഹിക്കാൻ ആ പാവത്തിന് കഴിയട്ടെ..." "മതി... വാ.. ഉച്ചക്ക് എങ്കിലും ക്ലാസ്സിൽ കയറണം.. പിന്നെ റോഷനോടും വരുണിനോടും കൂടി ഇത് പറയണം.." "ആരോടു പറഞ്ഞാലും ഇല്ലെങ്കിലും ഇന്ന് നിന്റെ വക ട്രീറ്റ്‌ വേണം കേട്ടല്ലോ.." "തരാലോ. പക്ഷെ മിതുവിനെ set ആക്കി കഴിയുമ്പോൾ പൊന്നുമോനെ.. നിന്നെ ഞാൻ ഊറ്റിക്കോളാം.. ഇപ്പൊ നടക്ക്‌.." നീരവ് റിദുവിനെയും കൂട്ടി ക്ലാസ്സിലേക്ക് പോയി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ നടന്നത് ഇപ്പോഴും സത്യം ആണ് എന്ന് വിശ്വസിക്കാനാവാതെ അമ്പരന്നു ഇരിക്കുവാരുന്നു അമ്മു.. അപ്പോഴാണ് ക്ലാസ്സിലേക്ക് ദേവൂവും ടീമും കേറി വന്നത്.. "അമ്മൂ....."(ദേവു)

ദേവു ഉച്ചത്തിൽ വിളിച്ചതും ക്ലാസ്സിൽ ഉണ്ടാരുന്നവർ എല്ലാം ദേവൂനെ നോക്കി.. "ഒന്ന് പതുക്കെ വിളിക്ക് ദേവു.. നീ കോളേജ് മൊത്തം അറിയിക്കുമോ..."(കിച്ചു) "അത് പിന്നെ.. പെട്ടന്ന് ഉള്ള.. ആ സിറ്റുവേഷനിൽ വിളിച്ചു പോയതാ..."(ദേവു) "ഇനി ശബ്ദം കുറച്ചു സംസാരിക്കണേ ഇനി അവരുടെ കാര്യം കൂടി അറിയിച്ചു പ്രശ്നം ആക്കണ്ട..."(കിച്ചു) "ഏയ്‌ ഇല്ല.. ഞാൻ സംസാരിക്കുന്നത് പരമ രഹസ്യം ആയിരിക്കും.. വാ come on..."(ദേവു) അവർ അമ്മുന്റെ അടുത്തോട്ടു ചെന്നു സീറ്റിൽ ഇരുന്നു.. അമ്മു അവരെ നോക്കി ചിരിച്ചു "കൂടുതൽ ചിരിക്കല്ലേ... സത്യം പറയെടീ.... എന്താ അവിടെ ഉണ്ടായേ.."(ലിനു) "എന്ത് ഉണ്ടാവാൻ.."(അമ്മു) "ഒന്നും ഉണ്ടാവാഞ്ഞിട്ടാണോ നീ അങ്ങേരെ കേറി കെട്ടി പിടിച്ചേ.."(ദേവു) "അത് പിന്നെ..."(അമ്മു) "ഏതു പിന്നെ..."(കിച്ചു) "അത് ഞാൻ ഒരു പാറ്റയെ കണ്ടു അപ്പൊ പേടിച്ചു അങ്ങേരെ കേറി കെട്ടിപിടിച്ചതാ പിന്നെയാ ഓർത്തെ... അത് ഏട്ടൻ ആണ് എന്ന്"(അമ്മു) "മോളെ അമ്മു എന്തിനാ ഈ കള്ളം.. സത്യം പറ..."(ദേവു) "അത് ദേവു.. ഏട്ടൻ എന്നെ പ്രൊപ്പോസ് ചെയ്തു.."(അമ്മു)

"എന്നിട്ട്.."(കിച്ചു) "ഏട്ടനോട് ഞാൻ മറുപടി ഒന്നും കൊടുക്കാതെ ഇരുന്നപ്പോൾ ഏട്ടൻ കരുതി എനിക്ക് ഇഷ്ടം അല്ല എന്ന്.." "എന്നിട്ട്.." "അപ്പൊ പെട്ടന്ന് എനിക്ക് അങ്ങനെ തോന്നി അങ്ങ് കെട്ടിപിടിച്ചു..." "എന്നിട്ട്.." "എനിക്ക് ഇഷ്ടം ആണെന്ന് പറയുകയും ചെയ്തു.." "എന്നിട്ട്..." "അത് കഴിഞ്ഞപ്പോൾ നിങ്ങൾ വന്നു.." "എന്നിട്ട്.." "എന്നിട്ട് കുന്തം.." "കുന്തമോ.. അപ്പൊ ലുട്ടാപ്പി വന്നോ.." "എന്റെ കിച്ചു ഒന്ന് മിണ്ടാതിരിക്ക്.. ആ തിരുനാവ് ഒന്ന് അടച്ചു വെക്കാവോ.."(ദേവു) "അല്ല പിന്നെ അവന്റെ ഒരു അവിഞ്ഞ കോമഡി..."(അമ്മു) "നീ കൂടുതൽ ഒന്നും മിണ്ടണ്ട... നീരവേട്ടനോട് ഒന്ന് നേരിട്ട് പോയി പറയാൻ പറഞ്ഞപ്പോ അവൾക്ക് പേടി ആയിരുന്നു.. ആ അവളാ ഇന്ന്... സമ്മതിച്ചു തന്നിരിക്കുന്നു അമ്മു നിന്നെ.."(ദേവു) "അതെങ്ങനെയാ... നിന്റെ കൂടെ അല്ലെ കൂട്ട്..."(കിച്ചു) "ദേ കിച്ചു.. നീ എന്റെ കയ്യിന്നു വാങ്ങും ഇന്ന്..."(ദേവു) "എന്ത് വാങ്ങാൻ കാര്യം ആണ് ഞാൻ പറഞ്ഞത്..." "നിന്റെ കാര്യം പറച്ചിൽ..

നിന്റെ ചുറ്റിക്കളി ഒക്കെ ഞാൻ കണ്ടുപിടിക്കുന്നുണ്ട്.." "എന്ത്..." "അതൊക്കെ സമയം ആവട്ടെ..." "ദേ ചുമ്മാ ആവശ്യം ഇല്ലാത്തത് പറഞ്ഞു പരത്തി കോളേജിൽ ഇപ്പൊ ഉള്ള എന്റെ ഇമേജ് തകർക്കരുത്.. " "അല്ലേലും നിനക്ക് ഇവിടെ നല്ല ഇമേജ് ആണ്.. പൂവൻ കോഴി ആണെന്ന് ഒക്കെയാ.. സംസാരം ഇവിടെ നിന്നെ കുറിച്ച്" "പൂവൻ കോഴി.. അതില്ലേ... അത്.. നിനക്ക് ഒരു കുരങ്ങനെ ഇഷ്ടം ഉണ്ടരുന്നല്ലോ നേരത്തെ.. അവൻ ആണ്..." "നീ അവനെ എന്ത് വേണമെങ്കിലും പറഞ്ഞോ.. എന്നെ തേച്ചിട്ട് പോയ അവനെ നീ തെറി പറഞ്ഞാലും എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ.." "ഈ സ്വഭാവം കൊണ്ടാടി അവൻ നിന്നെ തേച്ചിട്ട് പോയെ..." "ഡാ..." ദേവൂവും കിച്ചുവും നിർത്തില്ല എന്ന് കണ്ടതും ലിനു കേറി ഇടപെട്ടു. "രണ്ടും ഒന്ന് നിർത്തുന്നുണ്ടൊ... ദേ സാർ വരുന്നുണ്ട്.. ഇനിയും അടി ഉണ്ടാക്കണേൽ പുറത്തു പോയി ഉണ്ടാക്കിക്കോ... അല്ല പിന്നെ "(ലിനു) "എന്നാ ഞങ്ങൾ നിർത്തി.. പിന്നെ അമ്മു ചിലവ് ഉണ്ട് ഞങ്ങൾക്ക്...

"(ദേവു) "പൊന്നു ദേവു നീ ഒന്ന് മിണ്ടാതിരിക്ക്.. അതൊക്കെ പിന്നെ ആവട്ടെ.. ഇനി മിണ്ടികൊണ്ടിരുന്നാൽ അങ്ങേരു വരുമ്പോൾ നമ്മളെ പുറത്താക്കും.."(അമ്മു) പിന്നെ സാർ വന്നതും എല്ലാവരും നല്ല കുട്ടിയായി സാർ പറയുന്നത് കേട്ടു ഇരുന്നു.. ഒന്നും മനസ്സിലായില്ലെങ്കിലും കിച്ചു ഇടക്കിടക്ക് എന്തൊക്കെയോ ഡൌട്ട് ചോദിച്ചോണ്ടിരുന്നു.. അതിനനുസരിച്ചു സാർ കിച്ചുനെ പ്രശംസിച്ചു പറയുന്നുണ്ടാരുന്നു.. ഇതെല്ലാം കണ്ടു സാറും കിച്ചുനെ പോലെ ഒരു മണ്ടൻ ആയി പോയോ എന്ന് പറഞ്ഞു ദേവൂവും അമ്മുവും ലിനുവും ചിരിച്ചു.. അതും മനസ്സിൽ..ചിരി പുറത്തേക്ക് വന്നാൽ അപ്പൊ സാർ get out അടിക്കും.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ കോളേജിൽ ഒരാഴ്ച ലീവ് എടുത്തിരിക്കുകയാണ് അപ്പു.. കൂടെ നിരഞ്ജനും ഉണ്ടാരുന്നു... "അപ്പു...."(നിരഞ്ജൻ) "എന്താ ഏട്ടാ..."(അപ്പു) "നീ എന്താ ഇങ്ങനെ... നമ്മുടെ ശത്രു ആണ് അവൻ... ആ അവനെ തന്നെ നീ..."

"ഏട്ടൻ എന്നോട് ഇതിനെ കുറിച്ച് കൂടുതൽ ഒന്നും ചോദിക്കണ്ട..." "പിന്നെ ഞാൻ എന്ത് വേണം അപ്പു... നമ്മുടെ അച്ഛന്മാർ പറയുന്നതാണ് നമ്മൾ കേൾക്കേണ്ടത്.. അവരുടെ ശത്രു നമ്മുടെയും ശത്രു ആണ്..റിദുവും നമ്മുടെ ശത്രു ആണ്.. അതിനാണ് അവനെ തകർക്കാൻ വേണ്ടി നീയും ഞാനും കസിൻസ് ആണെന്ന കാര്യം പോലും മറച്ചു വെച്ചത്.. നീ അവനോട് അടുത്തപ്പോൾ ഞാൻ സന്തോഷിച്ചു അത് വഴി അവന്റെ നീക്കങ്ങൾ അറിഞ്ഞു അവനെ നിന്റെ സഹായത്തോടെ കുരുക്കാം എന്ന് കരുതി.. പക്ഷെ നീ അവനെ പ്രേമിക്കും എന്ന് കരുതി ഇല്ല.." "എനിക്ക്. അറിയില്ല എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഏട്ടനെ.. എനിക്ക് മറക്കാൻ കഴിയില്ല.." "അപ്പൊ നീ ഞാൻ പറയുന്നത് കേൾക്കില്ല അല്ലെ.." "ഏട്ടൻ എന്നോട് വേറെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ ഞാൻ ചെയ്യാം. പക്ഷെ ഇത് മാത്രം പറയരുത്.." "അപ്പു..." "ഏട്ടൻ പറഞ്ഞത് എല്ലാം ഞാൻ ചെയ്തിട്ടേ ഉള്ളൂ...

ഏട്ടൻ പറഞ്ഞത് കൊണ്ട് മാത്രം ആണ് അന്ന് റിദുവേട്ടൻ അവളെ പ്രൊപോസൽ ചെയ്യാൻ നേരം ഞാൻ തടയാൻ നിൽക്കാഞ്ഞത്.. ഏട്ടൻ പറഞ്ഞത് കൊണ്ട് മാത്രം ആണ് അന്ന് ഞാൻ അവൾ പോലും അറിയാതെ അവളെ തള്ളി ഇട്ടതും ഏട്ടനും അവളും കൂടെ ഉള്ള pic എടുത്തതും ഏട്ടനൊപ്പം നിന്നു അവളെ നാണം കെടുത്താൻ ശ്രേമിച്ചതും... പക്ഷെ അതാണ് എല്ലാം പ്രശ്നങ്ങൾക്കും കാരണം.. അത് കൊണ്ടാണ് റിദുവേട്ടൻ അവളോട് അടുത്തതും എന്നേ അവൾക്ക് വേണ്ടി തല്ലിയതും... അവൾ എന്റെ ഏട്ടനെ മയക്കി എടുത്തു കാണും..." "അപ്പു നീ പറയുന്ന പോലെ ഒരിഷ്ടം അവനും കാണണ്ടേ.. അവൻ നിന്നെ പെങ്ങളെ പോലെ ആണ് അപ്പു കാണുന്നത്.." "അല്ല.. റിദുവേട്ടന്റെ അമ്മക്ക് എന്നെ ഒരുപാട് ഇഷ്ടം ആണ്.. അമ്മ സംസാരിച്ചാൽ ഏട്ടൻ സമ്മതിക്കും.. എന്നെ സ്വീകരിക്കും.. എനിക്ക് ഉറപ്പാണ്.. വേറെ ഒരുത്തിക്കും ഞാൻ ഏട്ടനെ വിട്ടു കൊടുക്കില്ല....'" "അപ്പു നിനക്ക് ഭ്രാന്ത് ആണ്.."

"അതെ ഭ്രാന്ത് തന്നെ ആണ്.." "നീ എന്തൊക്കെ പറഞ്ഞാലും അവനെ നിനക്ക് ഞാൻ തരില്ല.. അവൻ ശത്രു ആണ് ആ അവനെ ഒരിക്കലും മിത്രം ആക്കാൻ എനിക്ക് കഴിയില്ല.." "എന്നാ എന്നെ ഇനി ജീവനോടെ നിങ്ങൾ കാണില്ല " "അപ്പു........." "എനിക്ക് റിദുവേട്ടനെ വേണം എന്ന് പറഞ്ഞാൽ വേണം. ഇനി അതിൽ കൂടുതൽ എനിക്ക് പറയാൻ ഇല്ല..." "അപ്പു നീ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്" "ഒന്ന് പോയി തരുമോ ഇവിടെ നിന്നും.." "നിന്നെ എന്ത് വേണമെന്ന് എനിക്ക് അറിയാം.. അവനെ നിനക്ക് ഞാൻ തരില്ല അപ്പു..."(നിരഞ്ജൻ ആത്മ) എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു നിരഞ്ജൻ അവളുടെ റൂമിൽ നിന്നും പുറത്തിറങ്ങി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

നീരവും അമ്മുവും പ്രണയിച്ചു കൊണ്ടേ ഇരുന്നു.. അധികം വൈകാതെ തന്നെ കോളേജിൽ പലരും അവരുടെ പ്രണയം അറിഞ്ഞു..റിദു പഴയ പോലെ കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ തുടങ്ങി. അവന്റെ സ്വഭാവം ചെറുതായി മാറ്റം ഒക്കെ വരുത്തി തുടങ്ങി.. എന്നാലും എല്ലാരോടും അത്രക്ക് കമ്പനി ആവാതെ അവൻ ഒഴിഞ്ഞു മാറി.. മിതു ഇടക്കിടക്ക് മിത്രയേ ഉപദേശിച്ചു കൊണ്ടിരിക്കുന്നു.. എവിടെ നന്നാവാൻ ആണ്. മിത്ര പഴയ പോലെ തന്നെ.. ഒരാഴ്ച കഴിഞ്ഞു.. മാധവനു സുഖം ആയതും മിതു നാളെ മുതൽ കോളേജിൽ പോകാൻ തീരുമാനിച്ചു.... രാത്രി മാധവനു food കൊടുത്ത ശേഷം ഉറങ്ങാൻ ആയി റൂമിൽ കയറിയപ്പോൾ ആണ് unknown നമ്പറിൽ നിന്നും ഒരു കാൾ അവൾക്ക് വന്നത്.. ആദ്യം ഒന്നു മടിച്ചെങ്കിലും അവൻ ഫോൺ എടുത്തു കാൾ അറ്റൻഡ് ചെയ്തു .....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story