അഗ്നിസാക്ഷി: ഭാഗം 32

agnisakshi

എഴുത്തുകാരി: MALU

മറുതലക്കൽ പ്രതികരണം ഒന്നും ഉണ്ടാവാതെ ആയപ്പോൾ അവൾ തന്നെ സംസാരിക്കാൻ തുടങ്ങി "ഹലോ...."(മിതു) "ഹലോ..."(റിദു) ആ ശബ്ദത്തിന് ഉടമ ആരാണെന്നു അറിയാൻ അവൾക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല... "ഹാ... റിദുവേട്ട...." "അതെ ഞാൻ ആണ് മിതു... പക്ഷെ നിനക്ക് എങ്ങനെ മനസ്സിലായി..." "അത് പിന്നെ ശബ്ദം കേട്ടാൽ മനസ്സിലാവില്ലേ...." "അത്രമേൽ പ്രിയപെട്ടവരുടെ ശബ്ദം നമുക്ക് എപ്പോഴും തിരിച്ചറിയാൻ കഴിയും എന്ന് പറയുന്നത് ശരിയാ അല്ലെ മിതു...." "അതെ... ഏഹ്..... ഏട്ടൻ എന്താ പറഞ്ഞേ..." പിന്നീടാണ് താൻ എന്താ പറഞ്ഞേ എന്നു മിതു ഓർത്തത്... "അത് ഒന്നുല്ല മിതു... താൻ കേട്ടില്ലേ ഞാൻ പറഞ്ഞത്.." "ഇല്ല ഏട്ടാ..." "പിന്നെ നീ എന്ത് കേട്ടിട്ടാണ് അതെ എന്ന് പറഞ്ഞത്.." "അത് പിന്നെ... അറിയാതെ പറഞ്ഞതാ... അല്ല എന്റെ നമ്പർ എങ്ങനെ..."

"അന്ന് ഹോസ്പിറ്റലിൽ വെച്ചു ഞാൻ നിന്റെ നമ്പർ വാങ്ങിയിരുന്നു.." "ഞാൻ പറഞ്ഞു തന്നതായി ഓർക്കുന്നില്ലല്ലോ..." "ഞാൻ കിച്ചുവിന്റെ കയ്യിന്നു വാങ്ങിയതാ.." "ഓ അങ്ങനെ... അല്ല ഏട്ടൻ എന്തിനാ എന്നെ വിളിച്ചേ..." "അതെന്താടോ... തന്നെ വിളിക്കാൻ പാടില്ലേ എനിക്ക്..." "അങ്ങനെ അല്ല ഏട്ടാ.... എന്നെ വിളിക്കാൻ കാരണം എന്തെങ്കിലും കാണുമല്ലോ.." "അച്ഛന്റെ കാര്യം അറിയാൻ ആണ് ഞാൻ വിളിച്ചത്.." "ആണോ.. അച്ഛക്ക് സുഖം ആയി" "അപ്പൊ താൻ ഇനി കോളേജിലേക്ക് എന്നാ വരിക" "നാളെ വരും..." "വരുമെന്നു ഉറപ്പാണോ.." "അതേയ്.. എന്താ..." "ഏയ്‌ ഒന്നുല്ല.. താൻ വന്നു കഴിഞ്ഞു പറയാം..." "അതെന്താ കാര്യം.." "അപ്പൊ പറയാതെ തന്നെ അറിഞ്ഞോളും.. കേട്ടോ... " "ഹ്മ്മ്..." "എന്നാ ok gdnyt... tc" "ok etta gdnyt... by" കാൾ കട്ട്‌ ആയതും മിതുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "എന്നാലും എന്തിനാവും വിളിച്ചത്.. എന്തായിരിക്കും ആ കാര്യം.. അറിയാതെ ഒരു സമാധാനം ഇല്ലല്ലോ ഈശ്വരാ...."

എന്തൊക്കെയോ ആലോചിച്ചു അവൾ ബെഡിലേക്ക് ചാഞ്ഞു.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ബാൽക്കണിയിൽ എന്തൊക്കെയോ ഓർത്തു നിൽക്കുകയാണ് റിദു... അപ്പോഴാണ് സാവിത്രി അമ്മ അങ്ങോട്ടേക്ക് വന്നത് "റിദു നീ എന്താ ഉറങ്ങുന്നില്ലേ.. എന്ത് ആലോചിച്ചു നിൽകുവാ...." "ഏയ്‌ ഒന്നുല്ല.." "അത് കള്ളം കുറച്ചു ദിവസം ആയി ഞാൻ ശ്രെദ്ധിക്കുന്നു... എന്നാടാ പറ്റിയെ.." "എന്റെ അമ്മേ എനിക്ക് ഒന്നുല്ല...". "നിനക്ക് ഒന്നുല്ല. പക്ഷെ നിന്റെ മനസ്സിന് എന്തോ കുഴപ്പം ഉണ്ട്..." "എന്ത് കുഴപ്പം.." "കള്ളം പറയല്ലേ...." "അത് അമ്മേ... മിതുവിനെ പറ്റി എന്താ അമ്മക്ക് അഭിപ്രായം..." "അതിനു എനിക്ക് എന്ത് അഭിപ്രായം." "ഓ അമ്മേ... അതല്ല.. അവളെ കുറിച്ച് അമ്മക്ക് എന്താ തോന്നിയിട്ട് ഉള്ളത്.." "എന്ത് തോന്നാൻ.. നല്ല കുട്ടി ആണവൾ.." "ആണേ... ഉറപ്പിച്ചോ.." "അതെ ആണ് എന്താ ഇപ്പൊ നിനക്ക്.." "അല്ല ആ മിതു മോള് അമ്മേടെ മരുമകൾ ആയി വരുന്നതിൽ അമ്മക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടോ..."

"എന്റെ മരുമകളോ.." "അതെ.." "അതിനു എനിക്ക് മരുമകളെ ഇപ്പൊ വേണമെന്ന് നിന്നോട് ഞാൻ പറഞ്ഞോ.." "അല്ല രണ്ടു വർഷം ഒക്കെ കഴിയുമ്പോൾ എന്റെ കല്യാണം നടത്തും എന്ന് അമ്മ അല്ലെ പറഞ്ഞേ.." "എന്നും പറഞ്ഞു ഇപ്പൊ നിനക്ക് കെട്ടണോ.." "അല്ല ഞാൻ ചോദിക്കുവാരുന്നു.." "ഡാ കുരുത്തം കെട്ടവനെ..." സാവിത്രി അമ്മ റിദുവിന്റെ ചെവിക്ക് കേറി പിടിച്ചു.. "ആഹാ അമ്മേ വിട്.. വേദനിക്കുന്നു.." കുറച്ചു നാൾ മുൻപ് വരെ ഒന്ന് സംസാരിച്ചാൽ പോലും മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രേമിക്കാത്ത റിദുവിനെ അവർ ഓർത്തു.നേരം വൈകി വരുമ്പോൾ ശകരിക്കുമ്പോൾ തന്റെ നേരെ പൊട്ടിത്തെറിക്കുന്ന ആ മകനേക്കാൾ ഒരുപാട് മാറ്റം ഈ കുറച്ചു ദിവസം കൊണ്ട് റിദുവിനു ഉണ്ടായതായി സാവിത്രിക്ക് തോന്നി... "അമ്മ ഇതെന്ത് ആലോചിച്ചു നിൽക്കുവാ വിട്.."

റിദു ചോദിച്ചപ്പോഴാണ് അവർ തന്റെ ചിന്തകളിൽ നിന്നു മുക്ത ആയതു...അവർ അവനെ വിട്ടു അപ്പോഴേക്കും അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു..ഇത് റിദു കണ്ടു "എന്താ അമ്മേ കരയണേ..." "ഏയ്‌ ഒന്നുമില്ല.. മിതു മോള് നല്ല കുട്ടിയാ... അവൾ എങ്ങനെ നിന്റെ മനസ്സിൽ കേറി കൂടി എന്നാ ഞാൻ ആലോചിക്കണേ..." "അവൾ നല്ല കുട്ടിയാ അമ്മേ... ഞാൻ ഇതു വരെ കണ്ടതിൽ വെച്ചു നല്ല പെണ്ണ്... കുടുംബത്തിന് വേണ്ടി ജീവിക്കുന്നവൾ.. അവളെ ആണ് എനിക്ക് വേണ്ടത്... അവളെ മാത്രം.." "ഏതായാലും എന്റെ പൊന്നു മോൻ ഇപ്പൊ പഠിക്ക്. ഈ ഒരു വർഷം കൂടി കിടക്കുവാ കോഴ്സ് കംപ്ലീറ്റ് ആവാൻ.." "അമ്മേ... ഇനി എങ്കിലും പറ.. നമ്മുടെ ശത്രുക്കൾ ആരാണ്..." "അത് മോനെ..." "പറ.. അമ്മ പറയുന്നത് അനുസരിച്ചു അവർ മിതുവിന്റെ കുടുംബത്തിന്റെയും ശത്രുക്കൾ ആണ്... അപ്പൊ എനിക്ക് അറിയണം ആരാ അവർ.. അവർക്ക് നമ്മളോട് ശത്രുത എന്തിനാണ്.."

"ശങ്കരമംഗലം തറവാട്ടിലെ അരവിന്ദൻ, ദേവദത്തൻ, ദേവരാജൻ ഇവരാണ് നമ്മുടെ ശത്രുക്കൾ..." "അവർക്ക് ശത്രുത വരാൻ ഉള്ള കാരണം എന്താ..." "കാരണം ഒക്കെ നിനക്ക് നാളെ ഞാൻ പറഞ്ഞു തരാം നീ ഇപ്പൊ കിടക്കാൻ നോക്ക്..." സാവിത്രി ശാസനയോടെ പറഞ്ഞതും അവൻ പിന്നെ ഒന്നും ചോദിക്കാതെ പോയി കിടന്നു... അവർ അവൻ കിടന്നതും റൂമിന്റെ വാതിൽ അടച്ചു പുറത്തിറങ്ങി... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാവിലെ എന്നത്തേയും പോലെ ജോലി തീർത്തു കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തു മിതു കോളേജിൽ പോകാൻ റെഡി ആയി.. അമ്മുവിനോട് വിളിച്ചു പറയാൻ മിതു മറന്നിരുന്നു. അച്ഛനോട് യാത്ര പറഞ്ഞു അവൾ ബസ്സ്റ്റോപ്പിലേക്ക് നടന്നു.. അവിടെ എത്തിയപ്പോൾ അമ്മു പോയി എന്ന് മിതുവിന് മനസ്സിലായി.. പിന്നെ അടുത്ത ബസ് വന്നതും അവൾ അതിൽ കയറി.. കോളേജ് ഗേറ്റ് എത്തിയതും അവൾ അകത്തേക്ക് കയറി.. ഒരാഴ്ചക്ക്‌ ശേഷം എത്തിയതിന്റെ ഒരു ത്രില്ലിംഗ് അവൾക്ക് ഉണ്ടാരുന്നു.. അവൾ അകത്തേക്ക് കയറി ക്ലാസ്സിലേക്ക് പോകാൻ നേരം ആ കാഴ്ച കണ്ടതും അവൾ സ്റ്റക്ക് ആയി..

അവൾക്ക്‌ അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഒരു സൈഡിൽ അമ്മുവും നീരവേട്ടനും ഇരുന്നു സംസാരിക്കുന്നു.. മറുസൈഡിൽ റിദുവേട്ടനും ഗ്യാങ്ങും ദേവൂവും ടീംസും സംസാരിക്കുന്നു.. ഇടക്കിടക്ക് റിദുവേട്ടൻ ചിരിക്കുന്നു "ഞാൻ ഈ കാണുന്നത് സത്യം ആണോ ദൈവമേ.. അങ്ങേരു ദേവൂനോട് ഒക്കെ സംസാരിക്കുമോ.അത് മാത്രമോ ഈ അമ്മുവും നീരവേട്ടനും ഇതെപ്പോ set ആയി.."(മിതു) റിദു അവരോട് സംസാരിച്ചു നിൽക്കുമ്പോൾ ആണ് എന്തോ ആലോചനയിൽ മുഴുകി നിൽക്കുന്ന മിതുവിനെ കണ്ടത്.. "ദേ പിള്ളേരെ മിതു എത്തിയിട്ടുണ്ട്.. ഇവിടെ നടക്കുന്ന കണ്ടിട്ട് പാവത്തിന്റെ കിളികൾ പറന്നു എന്നാ തോന്നണേ.." റിദു പറഞ്ഞതും എല്ലാവരും മിതുവിനെ നോക്കി.. "ഏയ്‌ മിതു...."(ദേവു) ദേവു ഉച്ചത്തിൽ വിളിച്ചു. "എന്റെ പൊന്ന് ദേവു..

ഇന്നലെ ഞാൻ പറഞ്ഞു കുറച്ചു പതിയെ കിടന്നു കാറാൻ.. നിന്റെ നാവിന്റെ അടിയിൽ സ്പീക്കർ ഉണ്ടോ . മനുഷ്യന്റെ ചെവി പൊട്ടി പോകും.."(കിച്ചു) "ദേ ഞാൻ വിളിച്ചത് ആണ് ഇപ്പൊ പ്രശ്നം.. അങ്ങോട്ട് നോക്കിക്കേ.. ഞാൻ ഇത്രെയും ഉച്ചത്തിൽ വിളിച്ചിട്ടും അവൾക്ക് അനക്കം ഒന്നുല്ല.. ആ നിൽപ്പ് തന്നെ.." "ശരി ആണല്ലോ"(അമ്മു) "നീ പോയി വിളിച്ചിട്ട് വാ ദേവു"(ലിനു) ലിനു പറഞ്ഞതും ദേവു അവളുടെ അടുത്തേക്ക് ചെന്നു അവളെ തട്ടി വിളിച്ചു.. "ഡീ.." "ആഹാ.. ദേവു.." "നീ ഏതു ലോകത്ത് ആണ്.. ആരേലും കണ്ടാൽ നിനക്ക് വട്ടായി എന്ന് കരുതും.." "ഏയ്‌.. ഞാൻ ആ കാഴ്ച കണ്ടു നിന്നതാ.." "ഏത്.." "നിങ്ങളുടെ സംസാരം ഒക്കെ കണ്ടു നിന്നതാണെന്നു..." "അതെന്താ... ഓ നീ ഒന്നും അറിഞ്ഞില്ലല്ലോ.. ഞാൻ ഓർത്തില്ല.. സോറി.." "ഞാൻ ഒരാഴ്ച ഇല്ലാഞ്ഞപ്പോൾ ഇവിടെ എന്താ നടന്നെ" "വാ എന്റെ കുട്ടിക്ക് ഞാൻ എല്ലാം പറഞ്ഞു തരാം.. വാ.." ദേവു മിതുവിനെ മാറ്റി നിർത്തി നടന്നതെല്ലാം പറഞ്ഞു.. എല്ലാം കേട്ടു ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആണ് മിതു.. റിദുവേട്ടന്റെ മാറ്റം, അമ്മുവിന്റെ ആഗ്രഹം നടന്നതും ഒക്കെ മിതുവിനെ വല്ലാതെ സന്തോഷപ്പെടുത്തി "എന്താ മിതു നീ ഒന്നും മിണ്ടാത്തെ.."

"ഒത്തിരി സന്തോഷം ആയി ദേവു എനിക്ക്... എല്ലാം ശരി ആയല്ലോ...റിദുവേട്ടൻ ഇങ്ങനെ ഒക്കെ മിണ്ടും എന്ന് ഞാൻ കരുതിയതല്ല..." "അതൊക്കെ നീ ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ മാറ്റി എടുത്തതാ എന്നാ ഏട്ടൻ പറഞ്ഞേ.. നീ വാ അവിടെ നിന്നു സംസാരിക്കാം " ദേവു മിതുവിനേയും കൂട്ടി അവർക്കരികിലേക്ക് ചെന്നു.. മിതുവിനെ കണ്ടതും റിദുവിന്റെ നോട്ടം മുഴുവൻ പിന്നെ അവളിലേക്ക് ആയി. മിതു ഇത് കണ്ടതും റിദു വേഗം ശ്രെദ്ധ തിരിച്ചു "ഇതാണോ റിദുവേട്ട ഒരു കാര്യം ഉണ്ടെന്നു ഇന്നലെ പറഞ്ഞേ.."(മിതു) "അതെ മിതു..."(റിദു) പറഞ്ഞു കഴിഞ്ഞു ആണ് അവർ ബാക്കി ഉള്ളവരെ ശ്രേദ്ധിച്ചത്.. അവരൊക്കെ ഇതൊക്കെ എപ്പോ എന്ന ഭാവത്തിൽ അവരെ നോക്കി.. നീരവ് ഇത് കേട്ടു റിദുവിന്റെ അടുത്തേക്ക് വന്നു "അല്ല മിതു.. ഇവൻ എങ്ങനെ നിന്നോട് ഇത് പറഞ്ഞു.."(നീരവ്) "അത്... പിന്നെ.. ഇന്നലെ.."(മിതു) "ഇന്നലെ..." "ഇന്നലെ ഏട്ടൻ എന്നെ വിളിച്ചു" നീരവ് പരിഹാസത്തോടെ റിദുവിനെ നോക്കിയതും അവൻ വളിച്ച ചിരി ചിരിച്ചു അവിടെ നിന്നും മുങ്ങാൻ നോക്കി..

"എവിടെ പോകുന്നു അവിടെ നിൽക്ക്.." "ഞാൻ എങ്ങും പോകുന്നില്ല.. അത് പിന്നെ ഇന്നലെ അമ്മ പറഞ്ഞപ്പോ മിതുവിന്റെ അച്ഛന് എങ്ങനെ ഉണ്ടെന്നു അറിയാൻ വിളിച്ചത് ആണ്.." "ഓ പിന്നെ.." "സത്യം.. നീ മിതുവിനോട് ചോദിക്ക്.." "അതെ നീരവേട്ടാ.. സത്യം ആണ്.." "മ്മ് ഞങ്ങൾ വിശ്വസിച്ചു.. അല്ലെ പിള്ളേരെ.." ബാക്കി ഉള്ളവർ അതിനു ആക്കി ഒരു മൂളൽ മൂളി.. "പിന്നെ ഗയ്‌സ്.. നമ്മുടെ ചെക്കന് ഒരാളോട് ഒരു സ്പർക്ക് തോന്നി കേട്ടോ ." "സ്പാർക്കോ.." "അതേടി ദേവു.. ആള് ആരാണെന്നു അറിയണ്ടേ.." "പിന്നെ അറിയണ്ടേ.." "നിനക്ക് അറിയണ്ടേ മിതു..." "അറിയണം ഏട്ടാ.. ആരാ ആ പെൺകുട്ടി.." "ഇവൻ ചുമ്മാ പറയുവാ നിങ്ങൾ വിശ്വസിക്കല്ലേ.." "ഏട്ടൻ മിണ്ടാതിരിക്ക്.. നീരവേട്ടാ പറ.."(മിതു) "അത് പിന്നെ... ആ ആള്.." നീരവ് പറയാൻ തുടങ്ങിയതും റിദു അവന്റെ വാ പൊത്തി പിടിച്ചു......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story