അഗ്നിസാക്ഷി: ഭാഗം 33

agnisakshi

എഴുത്തുകാരി: MALU

 വിടാൻ നീരവ് കിടന്നു ആംഗ്യം കാണിച്ചെങ്കിലും റിദു വിട്ടില്ല.. അവസാനം നീരവ് കേറി റിദുവിന്റെ കയ്യിൽ ഒരു കടി കൊടുത്തു.. അവൻ വേദനയോടെ കൈ പിൻവലിച്ചു.. "ഡാ മരപ്പട്ടി.. നീ എന്ത് കടിയാ കടിച്ചേ.."(റിദു) "പിന്നല്ലാതെ.. ഒരു സീരിയസ് കാര്യം പറയുമ്പോൾ വാ പൊത്തി പിടിക്കുന്നോ.." "നിനക്ക് ഞാൻ വെച്ചിട്ടുണ്ട്.." "ഏതായാലും നീ എനിക്ക് തരും.. അപ്പൊ ദേ ഇതു കൂടി ചേർത്ത് തന്നോ.." "എന്ത്.." "അതൊക്കെ കാണാൻ പോകുന്നതേ ഉള്ളൂ.." "രണ്ടും ഒന്ന് നിർത്തിയിട്ട് പറ.. ആരാ ആള്.."(കിച്ചു) "ആ ആളാണ്..... അപ്പു.."(നീരവ്) "അപ്പുവോ..." എല്ലാരും ഞെട്ടി നീരവിനോട് ചോദിച്ചു "ഡേയ് അതല്ല.. അങ്ങോട്ട് നോക്ക് അപ്പു വരുന്നു എന്ന് പറയാൻ വന്നതാ.."(നീരവ്) "എവിടെ.."(റിദു) "ദേ വരുന്നു..." "ഞാൻ ദേ വരുന്നു.." റിദു അപ്പുവിനെ കാണാൻ പോയി പോയി.. " അങ്ങേരുടെ ഒരു കുപ്പു.. "(ദേവു ആത്മ) പറ നീരവേട്ടാ ആരാ ആള്.. " "അതിനി അവൻ വരട്ടെ പിള്ളേരെ.." "ശോ നശിപ്പിച്ചു.. ആ കുപ്പുവിന് വരാൻ കണ്ട നേരം.."

(അമ്മു) "എന്താ..." "അല്ല.. അപ്പുവിന് വരാൻ കണ്ട നേരം.." "മ്മ്മ്മ്മ്മ്...." നീരവ് അമ്മുവിനെ നോക്കി ഒന്നു മൂളി.. "അല്ല ഏട്ടാ... ശിവയോട് ഈ സ്പാർക് തോന്നി അല്ലെ സ്നേഹിച്ചേ.. പക്ഷെ അവൾ തേച്ചു അല്ലെ.."(ദേവു) "എന്താ നീ പറഞ്ഞേ..."(നീരവ്) നീരവ് ദേവു പറഞ്ഞത് കേട്ടു കിച്ചുവിനെ നോക്കി.. അവൻ ഞാൻ ഒന്നും പറഞ്ഞിട്ടില്ല എന്ന മട്ടിൽ നീരവിനെ ദയനീയമായി നോക്കി. "അത് ഏട്ടാ.. ഞാൻ ഉദേശിച്ചത്‌ ശിവയെ ഇഷ്ടം ആണെന്ന് റിദുവേട്ടൻ മിതുവിനോട് പറഞ്ഞിരുന്നല്ലോ.. അപ്പൊ ഇപ്പൊ വേറെ ഒരാളോട് ഏട്ടന് സ്പാർക് തോന്നണമെങ്കിൽ ശിവ ഏട്ടനെ തേച്ചിട്ടുണ്ടാകുമല്ലോ..."(ദേവു) ശിവയുടെ കാര്യം കിച്ചു പറഞ്ഞെന്നു നീരവ് അറിയാതിരിക്കാൻ ദേവു ഉടനെ കള്ളം പറഞ്ഞു. നീരവ് അറിഞ്ഞാൽ ചിലപ്പോൾ കിച്ചൂന്റെ പൊടി പോലും കാണില്ല.. "ഓ അങ്ങനെ.. ചിലപ്പോൾ അവൾ തേച്ചു കാണുമായിരിക്കും.. പക്ഷെ ഇപ്പൊ ഉള്ള അവന്റെ പെണ്ണ് അത് നല്ലവൾ ആണ്.."(നീരവ്)

"ആരാണെന്നു പറ"(അമ്മു) "അത് അവൻ വരട്ടെ എന്റെ അമ്മു..." "ഇനി എന്നാ പിന്നെ പറയാം ഇപ്പൊ ക്ലാസ്സ്‌ തുടങ്ങും.. ഞാൻ പോവാ.."(മിതു) "ഈ മിതുവിന് ഇതെന്താ പറ്റിയെ... ഞങ്ങൾക്ക് ആണെങ്കിൽ ഇത് അറിയാതെ ഒരു സമാധാനം ഇല്ല.."(ദേവു) "പിള്ളേരെ ക്ലാസ്സ്‌ ഇപ്പൊ തുടങ്ങും അതാ ഞാൻ പറഞ്ഞേ" "ശരിയാ ദേവു.. നമുക്ക് പോകാം.. വാ.."(കിച്ചു) കിച്ചു പറഞ്ഞതും അവർ ക്ലാസ്സിലേക്ക് പോയി. അമ്മു നീരവിനോട് പോകുകയാണെന്നു കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.. അവൻ അവളെ തിരിച്ചു സൈറ്റ് അടിച്ചു കാണിച്ചതും അമ്മു പിന്നെ അവിടെ നിന്നില്ല.. ഒരൊറ്റ ഓട്ടം ആയിരുന്നു ക്ലാസ്സിലേക്ക്... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

റിദു അപ്പുവിന്റെ അടുത്ത് ചെന്നതും അപ്പു അവന്റെ മുന്നിൽ നിന്നു കരഞ്ഞു.. "എന്താ അപ്പു നീ കരയണേ.. " "ഏട്ടാ സോറി.. എന്റെ ഭാഗത്തു ആണ് തെറ്റ്‌.. ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.. സോറി ഏട്ടാ.." "ഏയ്‌ ഞാൻ അത് വിട്ടു.. നീ ഇനി എങ്കിലും കുറച്ചു മാറി ചിന്തിക്കണം അപ്പു. എല്ലാവരെയും ശത്രു ആയി കാണാതെ മിത്രം ആയി കാണാൻ പഠിക്കണം.. എല്ലാവരെയും വിശ്വസിക്കാൻ പറയില്ല. പക്ഷെ നല്ലവരും ഉണ്ട്. നീ എല്ലാവരെയും ശത്രു ആയി കണ്ടു അവരോട് പ്രശ്നം ഉണ്ടാക്കിയ ശേഷം എന്നോട് വന്നു ഇനി പറയരുത്.ന്യായം ആരുടെ ഭാഗത്തു ആണോ ഇനി ഞാൻ അവരുടെ കൂടെയേ നിൽക്കൂ... കേട്ടല്ലോ.." "മ്മ്.." "ശരി ക്ലാസ്സിൽ പൊയ്ക്കോ... ബ്രേക്ക്‌ time കാണാം..." "ശരി ഏട്ടാ..".. അപ്പു ക്ലാസ്സിലേക്ക് പോയതും നീരവ് റിദുവിന്റെ അടുത്തേക്ക് വന്നു..

"ഡാ നീ എന്ത് പണിയാ കാണിച്ചേ.."(നീരവ്) "എന്ത്." "നീ എന്തിനാ എന്റെ വാ പൊത്തി പിടിച്ചേ..." "അത് പിന്നെ..." "ഏത് പിന്നെ.." "അവൾ ഇങ്ങനെ അല്ല അറിയേണ്ടത്" "പിന്നെ എങ്ങനെയാ അറിയണ്ടേ..." "അത്..." "ഏത്.." "ഒന്ന് പറയാൻ സമ്മതിക്കടേയ്..." "മ്മ് പറ" "അവൾ അറിയേണ്ടത് ഞാൻ പറഞ്ഞാണ്..." "ok നീ പറഞ്ഞോ.." "അതല്ല.. അവളുടെ മനസ്സ് അറിയണ്ടേ...അങ്ങനെ ഒരിഷ്ടം അവൾക്ക് ഇല്ലെങ്കിൽ എന്ത് ചെയ്യും.." "ഡാ നീ ആദ്യം തുറന്നു പറയാൻ നോക്ക്. അത് കഴിഞ്ഞു അല്ലെ... അവളുടെ അഭിപ്രായം അറിയേണ്ടത്... നീ പറ ചെക്കാ.." "ഒക്കെ പറയാം..." "എപ്പോ..." "ഇന്ന് ക്ലാസ്സ്‌ കഴിഞ്ഞു പോകുമ്പോൾ പറയാം.." "എവിടെ വെച്ചു..." "ഞാൻ പറയുന്നിടത് നീ അവളെ കൊണ്ട് വന്നാൽ മതി.." "ഏറ്റു..." "എന്നാ വാ ക്ലാസ്സ്‌ ഇപ്പൊ തുടങ്ങും..." അവർ ക്ലാസ്സിലേക്ക് പോയി ✨️✨️✨️✨️✨️✨️✨️✨✨️✨️✨️✨️✨️✨️✨️✨️✨️✨️

ഉച്ചക്ക്‌ ലഞ്ച് ബ്രേക്ക് ആയപ്പോൾ തൊട്ട് ദേവും അമ്മുവും ഒക്കെ കൂടി നീരവിനെയും റിദുവിനെയും അന്വേഷിച്ചു നടക്കുകയാണ്.. എവിടെ അവർ രണ്ടും ഇവരുടെ കണ്ണിൽ പെടാതെ മുങ്ങി നടക്കുകയാണ്... അവരെ കാണാഞ്ഞതും നിരാശയോടെ അവർ ക്ലാസ്സിലേക്ക് പോയി.... റിദുവിനെ കാണാൻ പറ്റാഞ്ഞതിൽ മിതുവിനും സങ്കടം ഉണ്ടാരുന്നു.. ക്ലാസ്സ്‌ നടക്കുമ്പോഴും അവളുടെ മനസ്സ് ഏതോ ചിന്തയിൽ മുഴുകി ഇരിക്കുകയായിരുന്നു.... വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു അവർ ഇറങ്ങിയപ്പോൾ ആണ് നീരവ് അവർക്ക് മുന്നിൽ വന്നത്. അമ്മു മുഖം വീർപ്പിച്ചു അവനെ നോക്കി.. "എന്തുവാ ഏട്ടാ നിങ്ങൾ എന്താ ഒളിച്ചും പാത്തും കളിക്കുവാണോ.. എവിടെ ഒക്കെ ഞങ്ങൾ നോക്കി.

.."(ദേവു) "അത് പിന്നെ... കുറച്ചു തിരക്കിൽ ആയിരുന്നു.."(നീരവ്) "വാ ദേവു നമുക്ക് പോകാം.."(അമ്മു) "ഏയ്‌ അമ്മു... പിണങ്ങല്ലേ... നീ അവിടെ നിൽക്ക്" "ഇല്ല ഞാൻ പോകുവാ...എനിക്ക് നേരത്തെ വീട്ടിൽ പോകണം..." "എന്നാ നീ പൊക്കോ.. മിതു നീ എന്റെ കൂടെ ഒന്ന് വാ.." "എവിടേക്കാ ഏട്ടാ.."(മിതു) "നീ വാ..." "കണ്ടോ നിന്നോട് ഉള്ള വാശി തീർക്കാൻ ആണ് മിതുവിനെ വിളിച്ചു കൊണ്ട് പോകുന്നെ..."(ദേവു) ദേവു തമാശ പോലെ പറഞ്ഞതും കിച്ചു അവളുടെ തലക്കിട്ട് കൊട്ടി "മിണ്ടാതിരിക്ക് ദേവു.. ഇനി ഇത് കേട്ടിട്ട് വേണം ഇവൾ കിടന്നു മോങ്ങാൻ..".(കിച്ചു) "ദേവു പറഞ്ഞത് ശരിയാ.. നീരവേട്ടൻ എന്നെ പറ്റിക്കുവാ.. അങ്ങേർക്ക് എന്നെ ഇഷ്ടം ഒന്നുമല്ല.."(അമ്മു) "ദേ പെണ്ണെ ഞാൻ വെറുതെ പറഞ്ഞതാ.. എന്ന് വെച്ചു ഏട്ടനെ എന്തെങ്കിലും പറഞ്ഞാൽ മോന്തക്കിട്ട് ഒരെണ്ണം തരും ഞാൻ.."

ദേവു പറഞ്ഞതും അമ്മു പിന്നെ ഒന്നും മിണ്ടാതെ നിന്നു.. "എന്തിനായിരിക്കും ഈ നീരവേട്ടൻ മിതുവിനെ കൊണ്ട് പോയെ "(ദേവു) "അത് ഏട്ടന് അറിയാം.. നിങ്ങൾ വാ പിള്ളേരെ നമുക്ക് അവിടെ പോയി ഇരിക്കാം. മിതു വരട്ടെ.."(ലിനു) ലിനു പറഞ്ഞതും അവർ എല്ലവരും കൂടി ഗ്രൗണ്ടിന്റെ സൈഡിലെ മരച്ചുവട്ടിൽ പോയിരുന്നു.. നീരവിന്റെ കൂടെ പോയ മിതു ഒന്നും മനസ്സിലാവാതെ അവന്റെ കൂടെ നടക്കുകയാണ്.. പെട്ടന്ന് ആണ് അവളെ ആരോ അവിടെ നിൽക്കുന്ന കൂറ്റൻ തണൽ മരത്തിന്റെ പിന്നിലേക്ക് വലിച്ചിട്ടത്.. നീരവ് പിന്നിലേക്ക് തിരിഞ്ഞു നോക്കിയതും മിതുവിനെ കാണാതായപ്പോൾ അവനു കാര്യം പിടികിട്ടി.. അവൻ വരുന്നിന്റെയും റോഷന്റെയും അടുത്തേക്ക്‌ പോയി.. ആരോ പിടിച്ചു വലിച്ചത് മാത്രം മിതുവിന് ഓർമ്മ ഉണ്ട്..

കണ്ണുകൾ തുറന്നു ആരാണെന്ന് നോക്കിയപ്പോൾ ആരുടെയോ നെഞ്ചിൽ ആണ് തന്റെ തല തട്ടി നിൽക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി.. അവൾ ആ മുഖം കാണാൻ ആയി മുകളിലേക്കു നോക്കിയത് മാത്രം ഓർമ ഉണ്ട്.. അവൾ പെട്ടന്ന് ഞെട്ടി പിന്നിലേക്ക് മാറി.. "റിദുവേട്ടാ..." അവൾ ഒരു തരം വിറയലോടെ അവനെ വിളിച്ചു.. അവളുടെ വിളി അവന്റെ കാതുകളിൽ മുഴങ്ങി. അപ്പോഴാണ് അവനും സ്വാബോധം വന്നത്. അവന്റെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു.. അവൻ വേഗം വേറെ എവിടേക്കോ നോക്കി.. "ഏട്ടാ..." "എന്താ മിതു..." "എന്തിനാ... എന്നെ ഇങ്ങോട്ട് പിടിച്ചു വലിച്ചെ..." "അത് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടാരുന്നു.." "അതിനു ഇങ്ങനെ ചെയ്യണോ.. എന്നോട് പറഞ്ഞാൽ ഞാൻ വരില്ലേ ഏട്ടന്റെ അടുത്ത്..." "സോറി.." "എന്താ ഏട്ടന് പറയാൻ ഉള്ളത്..

കുറച്ചു മുൻപേ നീരവേട്ടന് എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞു എന്നെ കൊണ്ട് പോയി. ഇപ്പൊ ദേ ഏട്ടനും എന്തോ പറയാൻ ഉണ്ടെന്നു... എന്താ കാര്യം.." "അത് മിതു.. ഇന്ന് നീരവ് പറഞ്ഞില്ലേ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടം ആണെന്ന് ഒക്കെ.." "മ്മ്" "അത് ആരാണെന്നു മിതുവിന് അറിയണ്ടേ.." "വേണ്ട ഏട്ടാ..." "അതെന്താ.." "ആ ആള് ഞാൻ ആയത് കൊണ്ട്.." "മ്മ്.... ഹേ.... എന്താ നീ പറഞ്ഞേ..." "ആ ആള് ഞാൻ ആയത് കൊണ്ട് എനിക്ക് അറിയണ്ട ഇനി എന്ന്.." "അത് നിനക്ക് എങ്ങനെ അറിയാം.." "ഏട്ടാ.. ഒരാളുടെ പെരുമാറ്റത്തിൽ നിന്നും നമുക്ക് അറിയാൻ സാധിക്കില്ലേ എല്ലാം.. ഏട്ടൻ നേരത്തെ എന്നോട് എങ്ങനെ ആണോ പെരുമാറിയത് അത് പോലെ അല്ല ഇപ്പൊ എന്നോട് പെരുമാറുന്നത്. പിന്നെ എനിക്ക് വേണ്ടി അപ്പുവിനെ തല്ലിയതും ഇന്നലെ എന്നെ വിളിച്ചതും ഇന്ന് രാവിലെ നീരവേട്ടൻ പറയാൻ നേരം വാ പൊത്തി പിടിച്ചതും ഇതെല്ലാം കാണുമ്പോൾ പിന്നെ ആർക്കും സംശയം തോന്നില്ലേ.

അത് എനിക്കും അങ്ങ് തോന്നി.. അതിനി ഏട്ടൻ ആണ് പറയേണ്ടത് ശരി ആണോ എന്ന്.." "അതെ ആ കുട്ടി നീ ആണ്.." "ഏട്ടൻ ഇപ്പൊ എന്നോട് പ്രണയം തോന്നാൻ കാരണം.." "അറിയില്ല.. പക്ഷെ എന്റെ സ്നേഹം സത്യം ആണ്.." "അറിയാം ഏട്ടാ.. എല്ലാവരും ആദ്യം പ്രണയം പറയുമ്പോൾ ഇങ്ങനെ ഒക്കെ ആണ്. നീ എന്റെ പ്രാണൻ ആണ് പാതി ആണ്.. എന്റെ പ്രണയം നീ ആണ് എന്നൊക്കെ.. അത് കേട്ട് പ്രണയിക്കും പക്ഷെ ഇപ്പൊ കാണിക്കുന്ന ഈ ആത്മാർത്ഥ ജീവിതകാലം മുഴുവൻ എന്നോട് കാണിക്കാൻ ഏട്ടന് കഴിയുമോ. ഒരു ജീവിതം തുടങ്ങി കഴിയുമ്പോൾ മാത്രമേ ജീവിതത്തിന്റെ വില മനസ്സിലാക്കാൻ കഴിയൂ ഏട്ടാ. പുറമെ കാണുന്നത് മാത്രം അല്ല ലൈഫ്.. അത് ആദ്യം മനസ്സിലാക്കണം.." "എനിക്ക് നിന്നോട് തോന്നുന്നത് വെറും ഒരു അട്ട്രാക്ഷൻ അല്ല..

നിന്നെ കണ്ട നാൾ തൊട്ട് തുടങ്ങിയ ഇഷ്ടം ആണ് എനിക്ക്.." "പക്ഷെ എനിക്ക് ഇപ്പൊ പ്രണയിക്കാൻ താല്പര്യം ഇല്ല.. എനിക്ക് ഒരു ജീവിതം ഉണ്ട്.. ഇത് പോലെ തന്നെ മുന്നോട്ട് പോകാൻ ആണ് എനിക്കിഷ്ടം.." "അപ്പൊ നിനക്ക് നിന്നെ പറ്റി ഒരു നിലപാടും ഇല്ലേ.." "ഇല്ല.. എനിക്ക് എന്റെ ജീവിതം അത് അറിയാൻ താല്പര്യം ഇല്ല.. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ... മിത്രയുടെ കാര്യം നോക്കി അവളെ നല്ല നിലയിൽ എത്തിക്കണം. അച്ഛേടെ കാര്യം നോക്കണം. അല്ലാതെ എനിക്ക് എന്റേതായി ഒരു ജീവിതം അത് ഞാൻ ചിന്തിക്കുന്നതേ ഇല്ല.." "നീ എന്താ നിന്റെ ലൈഫ് മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ ആണോ പ്ലാൻ" "എന്റെ അച്ഛനും അനിയത്തിക്കും വേണ്ടി ഞാൻ ജീവിക്കുന്നത് എങ്ങനെയാ മറ്റുള്ളവർക്ക് വേണ്ടി ആകുന്നത്.. ഞാൻ വല്യ ത്യാഗം ചെയ്യുന്നവൾ ഒന്നുമല്ല.

പക്ഷെ എനിക്ക് ഇനി ഒരു ലൈഫ് വേണമെന്ന് തോന്നുന്നില്ല.." "എന്ത് കൊണ്ട്.." "ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട് എനിക്ക്.." "എന്ത്.." "ശത്രുക്കൾ ഒക്കെ മറ നീക്കി പുറത്തു വരുമ്പോൾ പൊരുതാൻ ഞാൻ വേണ്ടേ.. വേണം.. ഒരാളെയും വെറുതെ വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.." "നിനക്ക് എന്താ മിതു ഭ്രാന്ത് ആയോ.. സ്വന്തം ജീവിതം അവൾക്ക് വേണ്ട പോലും..." "ഏട്ടാ പ്ലീസ്.. എനിക്ക് ഏട്ടനോട് അങ്ങനെ ഒരിഷ്ടം ഇല്ല.. എന്നെ ഇനി ഈ കാര്യം പറഞ്ഞു സംസാരിക്കാൻ വേണ്ടി വിളിക്കരുത്.." "നിനക്ക് എന്നെ ഇഷ്ടം ആണെന്ന് എനിക്കറിയാം.ഓരോ തവണ നിന്നിലെ ചലനം പോലും ഞാൻ മനസ്സിലാക്കിയിരുന്നു..ഉച്ചക്ക് എന്നെ കാണാതായപ്പോൾ നിന്റെ മുഖത്തെ ടെൻഷൻ ഞാൻ നീ അറിയാതെ തന്നെ കണ്ടു ആസ്വദിച്ചതാണ് മിതു.. അത് കൊണ്ട് നീ ഇനി കള്ളം പറയണം എന്നില്ല.." "എനിക്ക് എന്ത് ടെൻഷൻ.. ഒരാണിനോട് സംസാരിച്ചാൽ ഉടൻ പ്രണയം ആണോ.. നീരവേട്ടനെ കണ്ടില്ലെങ്കിലും എനിക്ക് ടെൻഷൻ ഉണ്ടാകും.. ഞാൻ ഏട്ടനോടും സംസാരിക്കാറുണ്ടല്ലോ.. കിച്ചുനോട് സംസാരിക്കാറുണ്ടല്ലോ...

അവന്റെ കൂടെ നടക്കാറുണ്ടല്ലോ അതെല്ലാം അപ്പൊ പ്രണയം ആണോ.." "സൗഹൃദം ഏത് പ്രണയം ഏത് എന്ന് നീ പറഞ്ഞു തരേണ്ട ആവശ്യം ഇല്ല മിതു.നീ ഇപ്പൊ കള്ളം പറഞ്ഞു ഒഴിയാനും ശ്രേമിക്കണ്ട... നീ എന്റെ പെണ്ണാണെന്ന് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു.ഇനി തീരുമാനം പറയേണ്ടത് നീ ആണ്.നാളെ വൈകുന്നേരം എനിക്ക് നിന്റെ മറുപടി കിട്ടണം..അത് വരെ ഞാൻ നിനക്ക് time തരുന്നു. നിനക്ക് ആലോചിച്ചു പറയാം മറുപടി.. പക്ഷെ അത് നമുക്ക് രണ്ടുപേർക്കും നല്ലത് ആയിരിക്കണം നിന്റെ മറുപടി. അതായത് ഒരു പോസറ്റീവ് ആയിട്ടുള്ള റിപ്ലൈ ആണ് ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്. അപ്പൊ ഇനി നാളെ കാണാം.." റിദു അവളുടെ കവിളിൽ തട്ടി കൊണ്ട് നീരവിന്റെ അടുത്തേക്ക് പോയി.. എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ കുറച്ചു നേരം മിതു ആ നിൽപ്പ് നിന്നു. അവളുടെ കണ്ണുകൾ നിറയുന്നുണ്ടാരുന്നു... ....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story