അഗ്നിസാക്ഷി: ഭാഗം 34

agnisakshi

എഴുത്തുകാരി: MALU

 "എനിക്ക് ഇഷ്ടം തന്നെ ആണ്. പക്ഷെ കൊല്ലാൻ നടക്കുന്ന ശത്രുക്കൾക്ക് മുന്നിലേക്ക് ഞാൻ ഒരു ഇരയെ കൂടി ഇട്ടു കൊടുക്കണോ. ഇനി ഞാൻ ആയിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് അച്ഛക്ക് ഞാൻ വാക്ക് കൊടുത്തതാണ്. ഇനി ഞാൻ എന്ത് ചെയ്യും" മിതു പിന്നെ അധികം നേരം അവിടെ നിൽക്കാതെ അവിടെ നിന്നും പോയി. മിതു വരുന്നത് കണ്ടതും കിച്ചു ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു.. "ഡീ അമ്മു എന്റെ കൊച്ചു ദേ വിഷമിച്ചാണ് വരുന്നത്.. നിന്റെ ഭാവി കെട്ടിയോൻ അതിനെ കൊണ്ട് പോയി വല്ല കുരുക്കിലും പെടുത്തിയോടി.."(കിച്ചു) "ഏയ്‌ എന്റെ ഏട്ടൻ അങ്ങനെ ചെയ്യില്ല..ആൾക്ക് നല്ല ബുദ്ധിയും തന്റേടവും ഉള്ളവൻ ആണ്. എന്റെ മിതുവിനെ അറിഞ്ഞു കൊണ്ട് അപകടത്തിൽ പെടുത്തില്ല.."(അമ്മു) "ഓ അവളും അവളുടെ ഒരു ഏട്ടനും.. നിങ്ങൾ വാ പിള്ളേരെ..."

(ദേവു) അവർ മിതുവിന്റെ അടുത്തേക്ക് ചെന്നതും മിതു മുഖത്തെ വിഷമം ഒക്കെ മാറ്റി ചിരിച്ചു "എന്തിനാ നിന്നെ ഏട്ടൻ വിളിച്ചു കൊണ്ട് പോയെ.."(കിച്ചു) "ഏയ്‌ ഒന്നുല്ല കിച്ചു.." "പിന്നെ ഇത്രേം നേരം നീ എവിടെ ആയിരുന്നു.."(ദേവു) "അത് ഏട്ടന്റെ കൂടെ ചുമ്മാ ഗ്രൗണ്ട് വരെ പോയി.." "അത് എന്തിനാ എന്നാ ചോദിച്ചെ..." "അത് എന്തിനാ എന്ന് നിങ്ങൾ നാളെ അറിയും.. ഇങ്ങോട്ട് വാ ഇപ്പൊ തന്നെ ലേറ്റ് ആയി..." "എന്നാലും പറ മിതു..."(ലിനു) "എന്റെ പിള്ളേരെ നിങ്ങൾ ഒന്ന് ക്ഷമിക്ക്. നാളെ അറിയാം.. ഇങ്ങോട്ട് വാ അമ്മു.." അവൾ അമ്മുവിന്റെ കയ്യും പിടിച്ചു കോളേജിൽ നിന്നിറങ്ങി.. പിന്നെ അവിടെ നിന്നിട്ട് എന്താ കാര്യം എന്നോർത്ത് കിച്ചുവും ദേവൂവും ലിനുവും കൂടി ഇറങ്ങി വീട്ടിലേക്ക് പോയി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

നീരവിന്റെ അടുത്തേക്ക് റിദു ചെന്നതും നീരവ് ഓടി ചെന്നു അവന്റെ അടുത്തേക്ക് "ഡാ അളിയാ set ആക്കിയോ.. എന്റെ പെങ്ങൾ ഇഷ്ടം ആണെന്ന് പറഞ്ഞോ.."(നീരവ്) "നിന്റെ പെങ്ങളോ.." "അമ്മുവിന്റെ ഫ്രണ്ട്സ് എന്റെ സിസ്റ്റേഴ്സ് അല്ലെ.." "ഓ അങ്ങനെ.." "നീ പറ അവൾ set ആയോ.." "ഇല്ലടാ.." "അതെന്താ.." "അവൾ വേറെ എന്തൊക്കെയോ പറയുന്നു.. അവളെ എന്തൊക്കെയോ മാനസികമായി അലട്ടുന്നുണ്ട്.." "അയ്യോ അപ്പൊ അവൾക്ക് ഇഷ്ടം അല്ലെ.." "നാളെ വൈകുന്നേരം മറുപടി തരാൻ പറഞ്ഞിട്ടുണ്ട് ഞാൻ.." "ആണെന്ന് പറഞ്ഞാൽ മതിയാരുന്നു.." "ആ എനിക്കറിയില്ല.. നീ വാ നമുക്ക് പോകാം..." റിദുവും നീരവും പിന്നെ വീട്ടിലേക്ക് പോയി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ബസിൽ ഇരിക്കുമ്പോഴും മിത്തുവിന്റ ചിന്ത അത് മാത്രം ആയിരുന്നു. അമ്മു എന്തെക്കെയോ പറയാൻ ശ്രെമിച്ചെങ്കിലും അത് ഒന്നും അവൾ കേൾക്കുന്നുണ്ടാരുന്നില്ല.. "മിതു ഇന്ന് ആ അപ്പുവിനെ കണ്ടില്ലല്ലോ.. ഫുൾ time ക്ലാസ്സിൽ തന്നെ ആയിരുന്നു.. എന്താ അവൾക്ക് നല്ല ബുദ്ധി ഉദിച്ചോ..."(അമ്മു) അമ്മു എന്ത് പറഞ്ഞിട്ടും അവൾക്ക് ഒരു കുലുക്കവും ഇല്ല.. "മിതു.. ഡീ..." അമ്മു അവളെ തട്ടി വിളിച്ചു.. "ആ അമ്മു..." "നീ ഇത് ഏത് ലോകത്തു ആണ് മിതു... എത്ര നേരം കൊണ്ട് ഞാൻ ഓരോന്ന് സംസാരിക്കുന്നു.. നീ അത് കേൾക്കുന്നതേ ഇല്ലല്ലോ " "ഏയ്‌ ഒന്നുല്ല.." "നീരവേട്ടന്റെ കൂടെ പോയി നിന്റെ തലയിലെ ഫിലമെന്റ് അടിച്ചു പോയോ മിതു. നാളെ അങ്ങേരെ ഞാൻ ഒന്ന് കാണുന്നുണ്ട്.. എന്റെ കൊച്ചിനെ എവിടെയാ കൊണ്ട് പോയെ എന്ന് എനിക്ക് അറിയണം.." "നാളെ അറിയാം അമ്മു.. ദേ സ്റ്റോപ്പ് എത്തി വാ..." അവർ സ്റ്റോപ്പിൽ ഇറങ്ങിയതും അമ്മുവിനെ അവിടെ നിർത്തി അവൾ ഷോപ്പിൽ കയറി..

സിദ്ധുവിനെ കണ്ടു രണ്ടു ദിവസം ലീവ് ആയിരിക്കും എന്ന് പറഞ്ഞു അവൾ ഇറങ്ങി. "എന്താ മിതു.. നീ എന്ത് പറയാൻ പോയതാ" "അത് അമ്മു.. ഞാൻ വൈകുന്നേരം ആ ഷോപ്പിൽ പോകാറുണ്ട്.. " "എന്തിനു." "അവിടെ വർക്ക്‌ ചെയ്യുന്നത് കൊണ്ട്.." "നീ എന്താ മിതു ഈ പറയണേ.." "പിന്നെ അച്ഛക്ക് വയ്യാതെ അനിയത്തിയും വീട്ടിൽ ഉള്ളപ്പോൾ ഞാൻ പഠിക്കാൻ മാത്രം പോയാൽ പഠനത്തിനും വീട്ടിലെ കാര്യങ്ങൾക്കും പിന്നെ ആര് ഉത്തരവാദിത്തം വഹിക്കും.. വയ്യാത്ത അച്ഛക്ക് ജോലിക്ക് പോകാൻ കഴിയുമോ" "അച്ഛക്ക് ആനുകൂല്യം ഒന്നും കിട്ടില്ലേ.. വില്ലേജ് ഓഫീസർ അല്ലാരുന്നോ.." "ആനുകൂല്യം.. എന്തിനു.. നല്ലോണം സമ്പാദ്യം ഒക്കെ ഉണ്ടാരുന്ന ആളൊക്കെ തന്നെ ആയിരുന്നെടാ അമ്മു.. രണ്ടു പെണ്മക്കൾക്ക് വേണ്ടതെല്ലാം സമ്പാദിച്ചു കൂട്ടിയ ആള് തന്നെ ആണ് അച്ഛ.. പക്ഷെ അച്ഛക്ക് വയ്യാതെ വന്നപ്പോൾ ഓപ്പറേഷൻ നടത്താൻ എല്ലാം നഷ്ടപ്പെടുത്തി..

അതിൽ ഒരു സങ്കടവും ഇല്ല..സന്തോഷം മാത്രം ഉള്ളു.. അച്ഛക്ക് വേണ്ടി അല്ലെ.. അതും അച്ഛ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം.. അത് അച്ഛക്ക് തന്നെ ആണ് അവകാശം.. പണം വരും പോവും.. പക്ഷെ എന്റെ അച്ഛയെ എനിക്ക് അങ്ങനെ കിട്ടുമോ.. അപ്പൊ പിന്നെ ഒന്നും നോക്കിയില്ല.. വീട് ഉൾപ്പെടെ വിറ്റു ഞാൻ..പിന്നെ ശത്രുക്കളുടെ വരവും പിന്നെ ഒന്നും ഇല്ലാതായി.. അതൊക്കെ പിന്നെ പറയാം." "അപ്പൊ ഇവിടെ എങ്ങനെ നീ വന്നു" "അവിടെ നിൽക്കാൻ പിന്നീട് കഴിയാത്തത് കൊണ്ട് ഇങ്ങു പോന്നു.. ഇവിടെ അടുത്ത് ആണ് അച്ഛേടെ അമ്മയുടെ അനിയത്തിയുടെ വീട്.. അതായത് എന്റെ മുത്തശ്ശി.. മുത്തശ്ശി ആണ് ഇവിടേക്ക് വരാൻ പറഞ്ഞത്. ഇവിടെ വീട് ഒക്കെ മുത്തശ്ശി നേരത്തെ അവരുടെ മക്കളെ കൊണ്ട് set ആക്കിയിരുന്നു.

അങ്ങനെ ഞങ്ങൾ ഇങ്ങോട്ടേക്കു വന്നു.." മ്മ് കഴിഞ്ഞത് കഴിഞ്ഞു ഇനി നീ വീണ്ടെടുക്കണം എല്ലാം. നീ പഠിച്ചു നല്ല ജോലി ഒക്കെ വാങ്ങി അച്ഛേടെ ആഗ്രഹങ്ങൾ ഒക്കെ നടത്തി കൊടുക്കുക.." മിതുവിന്റെ കാര്യത്തിൽ അമ്മുവിന് സങ്കടം ഉണ്ടെങ്കിലും അവൾ അത് പുറത്തു കാട്ടാതെ നടന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ വീട്ടിൽ എത്തിയപ്പോൾ മുതൽ റിദുവിന്റെ ചിന്ത മിതു ആയിരുന്നു. അവളുടെ മറുപടി എന്താകും എന്നറിയാതെ അവൻ ഒരു സമാധാനം ഇല്ലായിരുന്നു. രാത്രി ആയപ്പോൾ അവൻ ഫോൺ എടുത്തു അവളെ വിളിക്കാൻ ശ്രെമിച്ചെങ്കിലും അത് വേണ്ട എന്ന് കരുതി അവൻ കാൾ കട്ട്‌ ചെയ്തു ബെഡിലേക്ക് ചാഞ്ഞു.. അപ്പോഴാണ് അവന്റെ ഫോണിലേക്ക് കാൾ വന്നത്. അവൻ നോക്കിയപ്പോൾ അപ്പു ആയിരുന്നു അത് "ഹെലോ.."

(റിദു) "ഏട്ടാ..."(അപ്പു) "എന്താ അപ്പു.. നീ എന്താ ഈ സമയത്തു.. നിനക്ക് ഉറക്കം ഒന്നുല്ലേ.." "അത് പിന്നെ.. എനിക്ക് ഏട്ടനോട് സംസാരിക്കാൻ തോന്നി.." "എന്ത്.. നിനക്ക് ഇന്ന് എന്നെ കണ്ടു സംസാരിക്കാമായിരുന്നല്ലോ. നീ കോളേജിൽ വന്നതല്ലേ.. നിന്നെ പുറത്തോട്ട് പോലും കാണാനില്ലായിരുന്നല്ലോ.." "അത്.. അത്.. പിന്നെ എനിക്ക് തലവേദന കാരണം വയ്യാതെ ക്ലാസ്സിൽ തന്നെ ആയിരുന്നു.." "എന്നിട്ട് കുറവുണ്ടോ.." "എവിടെ.. ഓരോ മാരണങ്ങൾ കാരണം കൂടി കൊണ്ടേ ഇരിക്കുവാണ്" "എന്താ അപ്പു പറഞ്ഞേ.." "അല്ല ഏട്ടാ കുറവുണ്ട് എന്ന് പറയുവാരുന്നു..." "നീ എന്ത് പറയാൻ ആണ് വിളിച്ചത്.." "അത് ഏട്ടാ.. ഏട്ടൻ ആ മിതുവിന്റെ ഗ്യാങ്ങുമായി ഒന്നിച്ചൊ" "അവരോട് ഇപ്പൊ മിണ്ടാറുണ്ട് എന്താ.."

"എന്തിനാ ഏട്ടാ.. അവർ ഏട്ടന്റെ ജൂനിയേഴ്‌സ് അല്ലെ.. അവരുടെ അടുത്ത് ഏട്ടൻ താഴ്ന്നു കൊടുത്താൽ ഏട്ടന് പിന്നെ വില ഉണ്ടാകുമോ.." "അപ്പൊ നീയും എന്റെ ജൂനിയർ അല്ലെ അപ്പു.. നീ പറയുമ്പോൾ നിനക്ക് വേണ്ടി ഞാൻ എത്ര പേരോട് വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്.. കോളേജ് മുഴുവൻ എന്നെ വെറുക്കാനും എന്നോട് സംസാരിക്കാൻ പോലും പേടിച്ചിരുന്നത് നീ കാരണം ആണ്.." "അത് നല്ല കാര്യം അല്ലെ ഏട്ടാ.. കോളേജിലെ ഹീറോ തന്നെ ആയില്ലേ ഏട്ടൻ.." "എന്ത് ഹീറോ.. എനിക്ക് അതിലൂടെ നഷ്ടം ആയത് നല്ല നല്ല ഫ്രണ്ട്ഷിപ് ആണ്.." "അപ്പൊ ഞാൻ ആണ് എല്ലാത്തിനും കാരണം എന്നാണോ ഏട്ടൻ പറയുന്നത്.. ഞാൻ ജൂനിയർ ആണോ ഏട്ടന്.. ഏട്ടന്റെ എല്ലാം അല്ലെ ഞാൻ.." "നീ എന്റെ എല്ലാം എല്ലാം ആയിരുന്നു എന്റെ കുഞ്ഞി പെങ്ങൾ ആയിരുന്നു.. പക്ഷെ ഇപ്പൊ നീ പറയുന്നത് എല്ലാം എനിക്ക് അംഗീകരിക്കാൻ കഴിയില്ല. ആലോചിച്ചു മാത്രമേ ഇനി ഞാൻ എന്തും ചെയ്യൂ.

എടുത്തു ചാടി ഓരോന്ന് കാട്ടി കൂട്ടുന്ന പരുപാടി ഞാൻ നിർത്തി." "ഓ ഇപ്പൊ അങ്ങനെ ആയോ.. ഏട്ടനെ ആ മിതു അപ്പൊ വളച്ചെടുത്തു അല്ലെ...". "എടുത്തു കാണും.. നീ ഇത് പറയാൻ ആണോ അപ്പു വിളിച്ചത്" "അതെ.. പിന്നെ ഏട്ടന് ഞാൻ കുഞ്ഞിപ്പെങ്ങൾ ആണോ" "അതെ.." "അതിനുമപ്പുറം ഒന്നും അല്ലെ ഞാൻ.." "എന്ത്.." "ഏയ്‌ ഒന്നുല്ല.. നാളെ കാണാം.. gdnyt " റിദു തിരിച്ചു എന്തെങ്കിലും പറയും മുൻപ് അവൾ കാൾ കട്ട്‌ ചെയ്തിരുന്നു "ഇവൾക്കിത് എന്താ പറ്റിയെ.. മിതുവിനോട് ഇത്രെയും ദേഷ്യം എന്തായിരിക്കും.. എല്ലാം കൂടി എന്നെ വട്ട് പിടിപ്പിക്കും ഇങ്ങനെ പോയാൽ.." അവൾ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു ബെഡിലേക്ക് ചാഞ്ഞു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഫോൺ കയ്യിൽ പിടിച്ചു ദേഷ്യത്തോടെ റിദുവിന്റെ pic നോക്കി ഇരിക്കുകയാണ് അപ്പു "ഏട്ടന് ഞാൻ വെറും പെങ്ങൾ ആണ് അല്ലെ.. എങ്ങനെ തോന്നി എന്നെ ചതിക്കാൻ...നിങ്ങളുടെ മനസ്സിൽ ഇനി ഏതവൾ ആണെങ്കിലും അവളുടെ അന്ത്യം ഈ അപർണയുടെ കൈ കൊണ്ട് ആയിരിക്കും. നിങ്ങൾ നോക്കിക്കോ... ശിവയെ നിങ്ങളിൽ നിന്നും അകറ്റിയതേ ഉള്ളു.. പക്ഷെ ഇനി ഞാൻ അകറ്റാൻ അല്ല കൊല്ലാൻ ആണ് നോക്കുക.. ഒന്നെങ്കിൽ ഏട്ടൻ എനിക്ക് കിട്ടണം. ഇല്ലെങ്കിൽ ആർക്കും കിട്ടണ്ട... അതിനു ഈ ഞാൻ സമ്മതിക്കില്ല." അപ്പു ഓരോന്ന് പറയുന്നത് കേട്ടാണ് നിരഞ്ജൻ റൂമിലേക്ക് വന്നത്.. "അറിഞ്ഞു കാണുമല്ലോ. നിന്റെ മറ്റവൻ അവളോടൊപ്പം ആണ് ഇപ്പൊ.. അവളുടെ ഗ്യാങ്ങുമായി set ആയി.. ഇനി എപ്പോഴാ അതിൽ ഒന്നിനെ വളച്ചു എടുക്കുക എന്നറിയില്ല.. ഇനി എങ്കിലും നിർത്തേടി.. നിന്റെ പ്രേമം..

അവൻ ഇനി ഇത് അറിഞ്ഞു നിന്നെ വെറുക്കും മുൻപ് നിന്റെ സ്വഭാവം മാറ്റിക്കോ.. ഇല്ലെങ്കിൽ നമ്മുടെ പ്ലാൻ എല്ലാം പൊളിയും.. അവൻ നമ്മുടെ ശത്രു പക്ഷത്തു ആവും പിന്നെ പറയേണ്ടല്ലോ.. നിന്റെ ഈ സ്വഭാവം കൊണ്ടാണ് അവൻ ഇപ്പൊ അവരുടെ ഭാഗത്ത് നിൽക്കുന്നത്.. ഇനി എങ്കിലും നന്നാവൂ അപ്പു..." "അതാണ് എനിക്ക് ഏട്ടനോടും പറയാൻ ഉള്ളത്... പിന്നെ എന്റെ മനസ്സ് മാറ്റാം എന്ന് ഏട്ടൻ കരുതണ്ട..." "അടുത്ത മാസം നിന്റെ അച്ഛൻ വരുന്നുണ്ട് ഇങ്ങോട്ടേക്കു.. അപ്പൊ മാമേടെ സ്വഭാവം നീ ആയിട്ട് മാറ്റരുത്.. അറിയാലോ ശത്രു എന്നും ശത്രു തന്നെ ആണ് മാമക്ക്.അതിന്റെ ഇടയിൽ നിന്റെ ഈ അവിഞ്ഞ പ്രേമം ഒക്കെ ഗോവിന്ദാ..." നിരഞ്ജൻ അവളെ പുച്ഛിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.. അപ്പു അവനോട്. ഉള്ള ദേഷ്യത്തിന് അടുത്ത് ഇരുന്ന ഫ്ലവർ വേഴ്സ് താഴേക്ക് എറിഞ്ഞു പൊട്ടിച്ചു... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പിറ്റേ ദിവസം കോളേജിൽ റിദുവും ഗ്യാങ്ങും നേരത്തെ എത്തിയിരുന്നു.. മിതുവും അമ്മുവും വന്നതോടെ ദേവൂവും ലിനുവും കിച്ചുവും കൂടി ക്ലാസ്സിലേക്ക് പോകാൻ നേരം ആണ് നീരവ് അവരെ അങ്ങോട്ടേക്ക് വിളിച്ചത്.. അവരെല്ലാം അങ്ങോട്ടേക്ക് പോയെങ്കിലും മിതു പോകാതെ നേരെ ക്ലാസ്സിലേക്ക് പോയി "ദേ പോന്നു അവൾ.. ഇവൾക്കെന്താ പറ്റിയെ..."(ദേവു) "അവൾക്ക് പറ്റിയത് എന്താണെന്നു അറിയാതിരിക്കുന്നതാ ഭേദം.."(നീരവ്) നീരവ് റിദുവിനെ ആക്കി പറഞ്ഞതും റിദു അവനെ മുഖം കൂർപ്പിച്ചു നോക്കി "അത് തന്നെയാ ഞങ്ങൾക്കും അറിയേണ്ടത്.. ഇന്നലെ നീരവേട്ടൻ ആണ് മിതുവിനെ കൊണ്ട് പോയത്. സത്യം പറ ഞങ്ങളുടെ മിതുവിന് എന്താ പറ്റിയെ..."(അമ്മു) "ഏയ്‌ അമ്മു.. ഞാൻ അത്രക്കാരൻ നഹി ഹേ.." "നിങ്ങൾ എത്രക്കാരൻ ആയാലും ശരി ഞങ്ങൾക്ക് അറിയണം ഇന്നലെ എന്താ നടന്നെ...."

"അത് ഈ റിദുവിനോട് ചോദിക്ക്. ഞാൻ പോണു..." നീരവ് അവിടെ നിന്നും പയ്യെ സ്കൂട്ടായി.. "ദേ പോയി ഞാൻ പിടിച്ചോളാം അങ്ങേരെ.." അമ്മു കലിപ്പിൽ നീരവ് പോയത് നോക്കി പറഞ്ഞതും ആ നേരം കൊണ്ട് റിദുവും പോയി.. എല്ലവരും റിദുവിനോട് ചോദിക്കാൻ വേണ്ടി നോക്കിയതും അവന്റെ പൊടി പോലും അവിടെ കണ്ടില്ല... "അങ്ങേരും മുങ്ങി.. എല്ലാരേയും നമുക്ക് പിടികൂടണം. അതിനു മുൻപ് ലവൾ ഇല്ലേ..."(ദേവു) "ലെവൾ"(കിച്ചു) "മിതു..." "അവളെ.." "മിതുവിനെ നമുക്ക് പിടികൂടാം.. എല്ലാം കൂടി കിടന്നു നമ്മളെ കുരങ്ങ് കളിപ്പിക്കുവാ.." "അത് നിന്റെ കാര്യത്തിൽ സത്യം ആണല്ലോ ദേവു.. ഞങ്ങൾ പിന്നെ കുരങ്ങ് അല്ലാത്തത് കൊണ്ട് പെട്ടന്ന് ഒന്നും അത് മനസ്സിലാവില്ല.." "എന്ത്.." "കുരങ്ങിന്റെ ലാംഗ്വേജ്.." "അപ്പൊ നീ ഇപ്പൊ പറഞ്ഞത്.." "നീ മങ്കി ആണെന്നു ആണ് ഇവൻ പറഞ്ഞത്.."(ലിനു) "ആണോടാ.."

"yaya..." "ഡാ .. ഞാൻ മങ്കി ആണെങ്കിൽ നീ ഡോങ്കി ആണെടാ..." "ഡോങ്കി നിന്റെ കെട്ടിയോൻ.." "നീ എന്റെ ഭാവി കെട്ടിയോന് പറയും അല്ലേടാ.." "ആ പറയും കുരങ്ങമ്മയും കുരങ്ങച്ഛനും" "ഡാ മരത്തവളെ..." "നീ പോടീ ചൊറി തവളെ..." "നീ പോടാ വേട്ടാവൊളിയാ.." "പോടീ പച്ചതവളെ.." "പച്ചതവള നിന്റെ കെട്ടിയോൾ.." "ദേ എന്റെ പെണ്ണിനെ പറഞ്ഞാൽ ഉണ്ടല്ലോ" "ആ പറയും.. അവൾ ആണ് പച്ച തവള, മരത്തവള എല്ലാം.." "ഡീ കാണ്ടാമൃഗമേ.." "ഒന്ന് നിർത്തുന്നുണ്ടോ രണ്ടും.."(അമ്മു) "ഈ രണ്ടിനെയും കൊണ്ട് തോറ്റു.. ഇവിടെ മനുഷ്യൻ ഒന്നും മനസ്സിലാവാതെ വെരുകിനെ പോലെ ഓടി നടക്കുമ്പോഴാ രണ്ടിന്റെയും അടി... ഇനി രണ്ടും വാ തുറന്നാൽ ദേ താഴെ കിടക്കുന്ന മണ്ണ് വാരി രണ്ടിന്റെയും അണ്ണാക്കിൽ ഇടും പറഞ്ഞേക്കാം.."

(ലിനു) ലിനു പറഞ്ഞതും പിന്നെ കിച്ചു ഒന്നും മിണ്ടാതെ നിന്നു. ചെറിയ ഒരു ഉൾഭയം പോലെ "ദേവു നീ വരുന്നുണ്ടോ മര്യാദക്ക്.."(അമ്മു) "ഞാൻ വരുവാ അമ്മു.. നടക്ക്‌ നീ.." പിന്നെ എല്ലാവരും ക്ലാസ്സിലേക്ക് പോയി. ഇടക്ക് കിച്ചു ദേവൂനെ നോക്കിയെങ്കിലും ദേവു അവനെ പുച്ഛിച്ചു നേരെ നോക്കി നടന്നു. ക്ലാസ്സിൽ കയറിയപ്പോഴേക്കും സാർ വന്നു. പിന്നെ ഒന്നും മിതുവിനോട് ചോദിക്കാൻ അവർക്ക് കഴിഞ്ഞില്ല.. ഉച്ചക്ക് ബ്രേക്ക്‌ ടൈമിലും അവളെ പിടിച്ചു നിർത്തി ചോദിച്ചെങ്കിലും അവൾ ഒന്നും പറയാതെ ഒഴിഞ്ഞു മാറി.. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞതും മിതുവിന്റെ ഉള്ളിൽ ഭയം ഉടലെടുത്തു. അവൾ അമ്മുവിന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങിയതും ചുറ്റിനും റിദുവിനെ നോക്കി.. അവനെ കാണാതായപ്പോൾ പോയി കാണും എന്ന് കരുതി അവൾ നടന്നു... കുറച്ചു കഴിഞ്ഞു പുറകിലേക്ക് നോക്കിയതും അമ്മുവിനെ കണ്ടില്ല..

ക്ലാസ്സിന്റെ സൈഡിലേക്ക് നോക്കിയതും അവിടെ അവളും ദേവൂവും ലിനുവും കിച്ചുവും നീരവും നിൽക്കുന്നത് അവൾ കണ്ടു.. അവൾ അങ്ങോട്ടേക്ക് നടന്നതും പെട്ടന്ന് ആരെയോ ചെന്നിടിച്ചു.. ആരാണെന്നു നോക്കിയതും അവൾ പേടിയോടെ അവന്റെ മുഖത്തേക്ക് നോക്കി.. റിദു അവളുടെ കയ്യിൽ പിടിച്ചു മരത്തിന്റെ സൈഡിലേക്ക് ആരുമില്ലാത്തിടത്തേക്ക് നടന്നു.. ദേവു നോക്കിയപ്പോൾ അവളെയും കൊണ്ട് റിദു പോകുന്നതാണ് കണ്ടത്.. "ദേ പിള്ളേരെ റിദുവേട്ടൻ നമ്മളുടെ മിത്തുവിനെയു കൊണ്ട് പോകുന്നു.."(ദേവു) "പോകട്ടെ.. അതിനു നിനക്കെന്താ..."(നീരവ്) "ദേ നീരവേട്ടാ ഇന്നലെ നിങ്ങൾ വിളിച്ചു കൊണ്ട് പോയപ്പോൾ തൊട്ട് കൊച്ചു ഈ ലോകത്ത് എങ്ങും അല്ല. ഇനിയും അതിന്റെ ഉള്ള ബോധം കൂടി കളയാൻ ആണോ നിങ്ങളുടെ കൂട്ടുകാരൻ അതിനെ കൊണ്ട് പോകുന്നെ.. ഒന്നാതെ അതിന്റെ സ്വഭാവം എപ്പോഴാ മാറുന്നെ എന്നറിയില്ല.."

"നീ പേടിക്കണ്ട ദേവു അവൻ അവളെ കൊല്ലില്ല.. ഒരു കാര്യം അറിയാൻ മാത്രം ആണ് കൊണ്ട് പോയെ. അത് കഴിഞ്ഞു തിരികെ വരും.. അപ്പൊ നിങ്ങൾക്ക് കാര്യം അറിയാം ഇപ്പൊ ഒന്ന് മിണ്ടാതിരിക്ക് നീ.. പറ അമ്മു നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയെ.." "മതി പറഞ്ഞത് ഇനി മിതു വരട്ടെ..."(അമ്മു) "ഇതുങ്ങളോട് പറഞ്ഞിട്ട് കാര്യം ഇല്ല.. ഇനി അവർ വരട്ടെ.. അത് വരെ വെയിറ്റ് ചെയ്യാം.." എല്ലാവരും പിന്നെ അവർ വരാനായി കാത്തിരുന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ മരത്തിന്റെ സൈഡിലേക്ക് മിതുവിനെ റിദു മാറ്റി നിർത്തി അവളുടെ വിറയലും ഒക്കെ കണ്ടപ്പോൾ അവനു ചിരി വന്നു. അവൻ അത് മറച്ചു പിടിച്ചു കലിപ്പിൽ അവളെ നോക്കി.. "മിതു..." അവൾ മിണ്ടുന്നില്ല..

"മിതു.............." ഇത്തവണ ശബ്ദത്തിന് ഗാഭീര്യം കൂടിയതും അവൾ വിളി കേട്ടു "ഹ്മ്മ്.." "ഇന്നലെ ഞാൻ ഒരു കാര്യം പറഞ്ഞിരുന്നു.. എന്താ നിന്റെ തീരുമാനം.." "അത് പിന്നെ.. റിദുവേട്ടാ..." "അതും ഇതും എനിക്ക് കേൾക്കണ്ട.. കാര്യം പറ" "അത് പിന്നെ..." "കാര്യം പറയടീ കോപ്പേ..." റിദു കലിപ്പിച്ചു പറഞ്ഞതും മിതു ഒന്ന് ഞെട്ടി. "എനി...ക്ക്.. ഇഷ്..ടം ആ..ണ്.." "ഒന്നുടെ പറഞ്ഞേ..." "എനിക്ക് ഇഷ്ടം ആണെന്ന് " മിതു പറഞ്ഞതും റിദു കേട്ടത് വിശ്വസിക്കാൻ ആവാതെ അവളെ നോക്കി.. ....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story