അഗ്നിസാക്ഷി: ഭാഗം 35

agnisakshi

എഴുത്തുകാരി: MALU

"ശരിക്കും നിനക്ക് എന്നെ ഇഷ്ടം ആണോ.." "അതെ.." "ശരിക്കും.." "അതെ.." "ശരിക്കും" "അതെ..." ഇത്രേം പറഞ്ഞു മിതു വേഗം അവിടെ നിന്നും ഓടി പോയി... "ഡീ.... അവിടെ നിൽക്ക്.." എവിടെ പെണ്ണ് ഒറ്റ ഓട്ടം ആയിരുന്നു.. അവൾ പോകുന്നത് നോക്കി അവൾ കുറച്ചു മുൻപ് പറഞ്ഞതോർത്തു അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ "അതേയ്.. നിങ്ങളുടെ കൂട്ടുകാരൻ അവളെ കൊല്ലാൻ കൊണ്ട് പോയതാണോ.."(ദേവു) "അതെന്താ നീ അങ്ങനെ ചോദിച്ചെ ദേവു"(നീരവ്) "ദേ ഓടി വരുന്നു പെണ്ണ്...പേടിച്ചു വരുന്നത് പോലെ ഉണ്ട്. അതാ ചോദിച്ചെ".. അപ്പോഴാണ് മിതു വരുന്നത് എല്ലാരും കണ്ടത്.. "സത്യം പറ.. അമ്മുവിന്റെ ഭാവി കെട്ടിയോൻ ആണെന്നോ എന്റെ അളിയൻ ആണെന്നോ ഞാൻ നോക്കില്ല.. നിങ്ങളും 3കൂടി എന്തോ ഞങ്ങളിൽ നിന്നും ഒളിക്കുന്നുണ്ട് അത് മര്യാദക്ക് പറഞ്ഞോ"(കിച്ചു)

"ഡാ കുരുട്ടേ നീ എന്നെ വെല്ലുവിളിക്കാറായോ"(നീരവ്) "പിന്നല്ലാതെ.. എന്റെ മിതു ഇന്നലെ വിഷമിച്ചു വന്നു.. ഇന്ന് നിങ്ങളുടെ കൂട്ടുകാരന്റെ കൂടെ പോയി ഇപ്പൊ ദേ ഓടി വരുന്നു.. അപ്പൊ എന്താണ് കാരണം എന്ന് ഞങ്ങൾക്ക് അറിയണ്ടേ.." "അറിയണം നീരവേട്ടാ..."(അമ്മു) "ദേ അമ്മു ഞാൻ നിരപരാധി ആണ്.. എല്ലാം ആ റിദുവിനോട് ചോദിക്ക് " "നിങ്ങൾ അത്ര നല്ല പിള്ള ചമയണ്ട ഏട്ടാ.. ഞാൻ എല്ലാം നിങ്ങളോട് പറയും. നിങ്ങൾ പക്ഷെ ഒന്നും എന്നോട് പറയില്ല. ദുഷ്ടാ.." "എന്റെ അമ്മു നീ ഒന്ന് ക്ഷമിക്ക്.. റിദു വരട്ടെ എന്നിട്ട് പറയാം..." മിതു വന്നതും എല്ലാവരും കൂടി ഈച്ച പൊതിയും പോലെ അവളുടെ അടുത്തേക്ക് ചെന്നു "എന്താ.."(മിതു) "എന്ത്..."(കിച്ചു) "നിങ്ങൾക്കെന്താ പറ്റിയെ..." "അതാണ് ഞങ്ങൾക്കും ചോദിക്കാൻ ഉള്ളത്..

നിനക്ക് എന്താ പറ്റിയെ.."(ദേവു) "എനിക്ക് ഒന്നും പറ്റിയില്ല.." "എന്നിട്ടാണോ നീ വിയർത്തിരിക്കുന്നത്.. മുഖം ഒക്കെ ടെൻഷൻ അടിച്ച പോലെ വിളറി ഇരിക്കുന്നത്..."(അമ്മു) "അത് പിന്നെ ഓടി വന്നപ്പോൾ" "ഓടി വരാൻ ഇവിടെ ആരെങ്കിലും ഓട്ടമത്സരം നടത്തിയോ.."(കിച്ചു) "ഒന്ന് മിണ്ടാതിരിക്ക് കിച്ചു.. വാ അമ്മു നമുക്ക് പോകാം..." "നീ പൊക്കോ മിതു.. എനിക്ക് കുറച്ചു നേരം കൂടി നീരവേട്ടനോട് സംസാരിക്കണം..." "ഏയ്‌ എന്ത് സംസാരിക്കാൻ.. നീ പൊക്കോ അമ്മു..."(നീരവ്) "അത് ഏട്ടൻ ആണോ തീരുമാനിക്കുന്നത്.. നീ പൊക്കോ മിതു"(അമ്മു) അമ്മു ഒന്ന് കലിപ്പിച്ചു നോക്കിയതോടെ നീരവ് ഫ്ലാറ്റ്... ഇതാണോ പാവം പെണ്ണ് എന്ന് പറഞ്ഞു എന്റെ തലയിൽ എടുത്തു വെച്ചത് എന്ന് നീരവ് ഓർത്തു.. "നീരവേട്ടാ.. എല്ലാം സഹിച്ചേ പറ്റു.. ദേഹോപദ്രവം ഇത് വരെ തുടങ്ങിയിട്ടില്ലല്ലോ വൈകാതെ തുടങ്ങിക്കോളും... ദിവ്യപ്രേമം പറഞ്ഞു set ആക്കാൻ നേരം ആലോചിക്കണമായിരുന്നു.."

കിച്ചു അമ്മു കേൾക്കാതെ പതിയെ നീരവിന്റെ ചെവിയിൽ പറഞ്ഞു "ഇനി നീ വാ തുറന്നാൽ എന്റെ വക നിനക്ക് കിട്ടും.. കേട്ടോടാ കള്ളപന്നി..." കിച്ചുവും പിന്നെ സൈലന്റ് ആയി.. "എന്നാ ശരി അമ്മു ഞാൻ പോകട്ടെ..." മിതു നടന്നതും ദേവു അമ്മുവിന്റെ അടുത്തേക്ക് ചെന്നു.. "അല്ല നിനക്ക് ഇത്രേം സംസാരിച്ചത് ഒന്നും പോരെ.." "എനിക്ക് ഇങ്ങേരോട് സംസാരിക്കാൻ ഒന്നും അല്ല എന്നോട് കള്ളം പറയുന്ന ആള് ഇനി എന്നോട് മിണ്ടണ്ട... ഞാൻ റിദുവേട്ടനെ കാണാൻ നിന്നതാ.." "അതെന്താ നീരവേട്ടനെ തേച്ചു നീ റിദുവേട്ടനെ പ്രേമിക്കാൻ പോകുവാണോ.." "ഞാൻ ഇല്ല എന്റെ ദേവു.. അതിലും ഭേദം ഈ നീരവേട്ടനാ.. റിദുവേട്ടനെ സഹിക്കാൻ പറ്റുന്ന പെണ്ണ് അത് എനിക്ക് ആകാൻ കഴിയില്ല... ഇടക്ക് കാണ്ടാമൃഗത്തിന്റെ സ്വഭാവം.. ഇടക്ക് പൂച്ചേടെ...

അങ്ങേരോട് മിണ്ടാൻ തന്നെ എനിക്ക് പേടിയാ.. ഇപ്പൊ പക്ഷെ മിതുവിന്റെ കാര്യം എനിക്ക് ചോദിച്ചെ പറ്റു.." "ദേ വരുന്നു റിദു നീ പോയി ചോദിക്ക്.." നീരവ് പറഞ്ഞതും അമ്മു റിദുവിനെ നോക്കി. "എന്താ ഇവിടെ..." "അത് പിന്നെ അമ്മുവിന് ഏട്ടനോട് എന്തോ ചോദിക്കാൻ ഉണ്ടെന്നു.."(ലിനു) "എന്താ അമ്മു നിനക്ക് ചോദിക്കാൻ ഉള്ളത് " "അത് പിന്നെ.. എനിക്ക് അല്ല ഈ ദേവുവിനാ ചോദിക്കാൻ ഉള്ളത്.." "എനിക്കോ.. എനിക്ക് അല്ല ഏട്ടാ കിച്ചുവിന് ആണ്.."(ദേവു) "എനിക്കോ എടി ദുഷ്ടകളെ..." "എല്ലാം ഒന്ന് നിർത്ത്.. നിങ്ങൾക്ക് എന്താ അറിയണ്ടേ... മിതുവിന്റെ കാര്യം ആണോ..." "അതെ ഏട്ടാ..."(ദേവു) "എന്നാ കേട്ടോ.. നിങ്ങളുടെ മിതുവിനെ എനിക്ക് എന്റെ പെണ്ണായി വേണം അത്ര തന്നെ..." "എന്താ പറഞ്ഞേ...

ഇത് കേട്ടതോടെ എല്ലാം വായും പൊളിച്ചു നിന്നു.. നീരവ് ഇതൊക്കെ എന്ത് എന്ന മട്ടിൽ അവരെ നോക്കി പുച്ഛിച്ചു നിന്നു "ഡേയ് അന്തം വിട്ടു കുന്തം വിഴുങ്ങിയ നിൽപ്പ് നിൽക്കാതെ" റിദു പറഞ്ഞതും എല്ലാം വാ അടച്ചു.. എല്ലാത്തിന്റെയും കിളികൾ പറന്നു എന്നാ തോന്നണേ.. "ഞാൻ പറഞ്ഞത് സത്യം ആണ് എനിക്ക് അവളെ ഇഷ്ടം ആണ്... അത് പറയാൻ ആണ് ഇന്നലെ നീരവ് അവളെ കൂട്ടി പോയത്. അതും എന്റെ അടുത്തേക്ക് ആയിരുന്നു.. ഇന്ന് അവളുടെ മറുപടിക്ക് വേണ്ടി ആണ് ഞാൻ കൊണ്ട് പോയത്.അവൾ ഇഷ്ടം ആണെന്ന് പറയുകയും ചെയ്തു . ഇപ്പൊ സംശയം എല്ലാം തീർന്നോ.." "ഇല്ല.."(കിച്ചു) "ഇനി നിനക്കെന്താ സംശയം.." "അവൾ ഇഷ്ടം ആണെന്ന് പറഞ്ഞോ ഏട്ടനോട്.." "പറഞ്ഞു.." "ഇത് എനിക്ക് വിശ്വസിക്കാൻ പറ്റില്ല.. ഏട്ടന് അവളോട് ഇഷ്ടം.. അവൾക്ക് ഏട്ടനോടും ഉണ്ടെന്നോ.. ഇതൊക്കെ എങ്ങനെ.."

"എങ്ങനെ എന്ന് നിനക്ക് ഞാൻ വിശദമായി പറഞ്ഞു തരാം... നീ വാ..." "അയ്യോ വേണ്ട ഏട്ടാ.. എനിക്ക് സംശയം ഒന്നുല്ല.." "എന്നാലും നീ വാ മോനെ.." റിദു അവന്റെ കഴുത്തിൽ കൈ ഇട്ടോണ്ട് കുറച്ചു ദൂരേക്ക് മാറി നിന്നു "ഇങ്ങേരുടെ കൈ വെച്ചപ്പോഴേ എന്റെ തോളെല്ല് ഒടിഞ്ഞു എന്നാ തോന്നണേ.. ഇങ്ങേരുടെ കൈക്ക് വരെ ഇത്രേം കനമോ.. ഇനി കൊല്ലാൻ ആണോ വളർത്താൻ ആണോ ആവോ.. കിച്ചു നീ പെട്ടു മോനെ..."(കിച്ചു ആത്മ) "അപ്പൊ കിച്ചു മോനെ..." "എന്താ ഏട്ടാ.." "മിതു ഇഷ്ടം ആണെന്ന് പറഞ്ഞത് ഒക്കെ ശരിയാ.. പക്ഷെ.." "പക്ഷെ.. " "അവൾ ശരിക്ക് അങ്ങോട്ട് വളഞ്ഞില്ല..." "എന്ന് വെച്ചാൽ" "അവൾക്ക് എന്നോട് അത്രക്ക് അങ്ങോട്ട് ഒരു ചായ് വ് വന്നിട്ടില്ല..." "അത് കൊണ്ട്" "നീ അത് കൊണ്ട് അവളോട് എന്നെ കുറിച്ച് പറഞ്ഞു അവളുടെ മനസ്സിൽ എന്നൊട് കുറച്ചു ഇഷ്ടം ഒക്കെ തോന്നിപ്പിക്കണം.. അതായത്.. നീ എന്നെ കുറിച്ച് നല്ലതൊക്കെ പറയുക.." "അത്രേം ഉള്ളു.. അത് ഞാൻ ഏറ്റു.." "അത് മാത്രം അല്ല.." "പിന്നെ.."

"നാളെ ഉച്ച വരെ ക്ലാസ്സ്‌ ഉള്ളു..നീ അപ്പൊ ഉച്ച കഴിഞ്ഞു അവളെയും കൊണ്ട് കോളേജിന്റെ അടുത്തുള്ള പാർക്കില്ലേ അവിടെ കൊണ്ട് വരണം.." "എന്തിനു.." "എനിക്ക് എന്റെ പെണ്ണിനോട് സംസാരിക്കണം.." "സംസാരിച്ചോ.. അതിനു ഞാൻ എന്ത് വേണം.." "കിച്ചു.. നിന്റെ ആരാ അവൾ.." "എനിക്ക് എന്റെ പെങ്ങളെ പോലെ ആണ് അവൾ.." "അപ്പൊ ഇനി മുതൽ ഞങ്ങൾക്കിടയിൽ എന്ത് പ്രശ്നം ഉണ്ടായാലും പരിഹരിക്കേണ്ടതു നിന്റെ കടമ ആണ്." "അതായത് രണ്ടു ഭാഗത്തു നിന്നുള്ള തല്ല് എനിക്ക് ഉറപ്പായി.." "അതെ.." "എന്നോട് ഈ ചതി വേണമായിരുന്നോ.. മിതു എങ്ങാനും ഞാൻ ഏട്ടന്റെ ഭാഗത്തു ആണ് നിൽക്കുന്നത് എന്നറിഞ്ഞാൽ എന്റെ കാര്യം കട്ട പുക" "നീ അവളുടെ ഭാഗത്തു ആണ് നിൽക്കുന്നതെങ്കിൽ നിന്റെ കാര്യം പോക്കാ മോനെ.." "എന്താ.." "ഞാൻ നിന്നെ തട്ടും.. " "ഇതിലും ഭേദം വല്ല ട്രെയിനിനും തല വെക്കുന്നതാ.."

"അത് നിന്റെ ഇഷ്ടം . അപ്പൊ നാളെ അവളെ അവിടെ കൊണ്ട് വരണേ.. അപ്പൊ ചേട്ടൻ പോട്ടെ മുത്തെ.." റിദു അവന്റെ തോളത്തു തട്ടി കൊണ്ട് നീരവിന്റെ അടുത്തേക്ക് പോയി.. കിച്ചു ആണേൽ ആകെ പെട്ടു നിൽക്കുകയാണ്.. "നാളെ അവളെ അവിടെ കൊണ്ട് പോയാൽ ഏട്ടന് വേണ്ടി എന്നറിഞ്ഞാൽ അവൾ എന്നെ വെച്ചേക്കില്ല... അവൾക്ക് ശരിക്കും ഏട്ടനെ ഇഷ്ടം ആയിരിക്കുമല്ലോ.. അപ്പൊ പിന്നെ അവൾ വരുമായിരിക്കും.. വന്നില്ലെങ്കിൽ ഈ കാലൻ എന്നെ കൊല്ലും.. പാവം ഞാൻ.." കിച്ചു കുറച്ചു നേരം അവിടെ നിന്നും ഓരോന്ന് ആലോചിച്ച ശേഷം എല്ലാവരുടെയും അടുത്തേക്ക് പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ റിദു വന്നതും ബാക്കി എല്ലാവരോടും പൊയ്ക്കോളാൻ നീരവ് പറഞ്ഞു..

പക്ഷെ ദേവൂവും അമ്മുവും ഒക്കെ ഇപ്പോഴും കിളി പോയ നിൽപ്പ് ആണ് "ഡീ അമ്മു.. ദേവൂനെ വിളിച്ചു വീട്ടിൽ പോടീ.. ഞാൻ ചെന്നിട്ടു വിളിക്കാം. എല്ലാം വിശദമായി പറഞ്ഞു തരാം.. ഒന്ന് പോടീ.." നീരവ് പറഞ്ഞതും അമ്മു വീട്ടിലേക്ക് പോയി മറ്റുള്ളവരും പോയി.. കിച്ചു പിന്നെ റിദുവിന്റെ കണ്ണിൽ പെടാതെ വേഗം അവിടെ നിന്നും പോയി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്ക് പോയ മിതു വീട്ടിൽ ചെന്നതും പുറത്തു കാർ കിടക്കുന്നത് കണ്ടു.. പ്രതീക്ഷിക്കാത്ത അതിഥി അകത്തു നിന്നും പുറത്തേക്ക് വരുന്നത് കണ്ട മിതുവിന്റെ കണ്ണുകൾ വിടർന്നു......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story