അഗ്നിസാക്ഷി: ഭാഗം 36

agnisakshi

എഴുത്തുകാരി: MALU

"മുത്തശ്ശി...." "ആഹാ.. വാ മോളെ...." "മുത്തശ്ശി എന്താ ഒരു അറിയിപ്പും ഇല്ലാതെ വന്നെ..." "അത് പിന്നെ.. എനിക്ക് ഇങ്ങോട്ട് വരാൻ നേരവും കാലവും നോക്കണോ" "ഓ വേണ്ടായേ..ഞാൻ ചായ എടുക്കാം " "വേണ്ട മോളെ... നിന്നെ കണ്ടല്ലോ അത് മതി... പിന്നെ ഇവന്റെ കാര്യം ഞാൻ അറിഞ്ഞു.. അത് കൊണ്ട് ഒന്ന് കാണാൻ വന്നതാ... മിത്രയെ പിന്നെ കാണാനേ ഇല്ല.. അവൾക്ക് എന്താ മോളെ പറ്റിയെ..." "അറിയില്ല മുത്തശ്ശി അവൾ അങ്ങനെ ആണ്..." "പിന്നെ ഉടൻ തന്നെ ആ അരവിന്ദനും കുടുംബവും നാട്ടിൽ വരാൻ ചാൻസ് ഉണ്ട്..നിങ്ങളുടെ പിന്നാലെ തന്നെ ഉണ്ടല്ലോ മോളെ അവർ....." "പിന്നാലെ അവർ അല്ലല്ലോ എന്റെ മീനാക്ഷി അമ്മേ... ഞങ്ങൾ അല്ലെ ഉള്ളത്... അവർ തൃശ്ശൂരിൽ നിന്നും മടങ്ങി ഇവിടെ താമസം ആക്കിയിട്ടു എത്രെയോ നാളുകൾ കഴിഞ്ഞു.. പക്ഷെ ഞങ്ങളോ ഈയിടെ അല്ലെ ഇവിടെക്ക്‌ വന്നത്..

അപ്പൊ ഞങ്ങൾ ആണ് അവരെ വിടാതെ പിന്തുടരുന്നത്..." "എന്ത് പറഞ്ഞാലും ഒരു വിശദീകരണം തന്നെ ഉണ്ടല്ലോ മാധവാ ഇവൾക്ക്.. ഇവൾ നിന്റെ കൂടെ ഉള്ളപ്പോൾ ഒന്നും പേടിക്കാൻ ഇല്ല.. ആരുടെ മുന്നിലും തളർന്നു കൊടുക്കാതിരിക്കുന്നവൾ തന്നെ ആണ് നമ്മുടെ മിതുകുട്ടി " "അതാണ് ചിറ്റേ.. എന്റെ ആശ്വാസം.."(മാധവൻ) (മാധവന്റെ അമ്മയുടെ അനിയത്തി ആട്ടോ മീനാക്ഷി.. അപ്പൊ മാധവന്റെ ചിറ്റ.. അവരെയും മിതു മുത്തശ്ശി എന്നാ വിളിക്കണേ.. ") "ഇവളുടെ കണ്ണുകളിൽ ശത്രുക്കളെ ചുട്ടെരിക്കാൻ ഉള്ള പക ഉണ്ട്..അഗ്നി ജ്വലിക്കുന്ന കണ്ണുകൾ..." "മതി മുത്തശ്ശി പൊക്കിയത്.. പിന്നെ എന്റെ അച്ഛയെ ദ്രോഹിക്കുന്നവരെ ഞാൻ വെറുതെ വിടണോ മുത്തശ്ശി... എന്റെ അച്ഛൻ അമ്മ.. എല്ലാരേയും അവർ ദ്രോഹിച്ചു.. ഇനി അത് പറ്റില്ല.." "ഡീ നീ അപ്പൊ നിന്റെ പ്രതികാരം ഒന്നും നിർത്തിയില്ലേ പെണ്ണെ.."(മാധവൻ) "എന്റെ പൊന്ന് അച്ഛേ.. ഞാൻ ആയിട്ട് ഒന്നിനും പോകില്ല.. പക്ഷെ ഇങ്ങോട്ട് ഇനിയും പ്രശ്നം ഉണ്ടാക്കിയാൽ മിതു അടങ്ങി ഇരിക്കില്ല..

" ഇത്രേം പറഞ്ഞു മിതു അകത്തേക്ക് കയറി പോയി "ഇപ്പോഴും ഇവളുടെ സ്വഭാവത്തിന് മാറ്റം ഒന്നും ഇല്ലേ മാധവാ..' "ഉണ്ട് ചിറ്റേ.. പണ്ടത്തെ കുറുമ്പ് ഒന്നും ഇപ്പൊ ഇല്ല അവൾക്ക്.. പഴയ എന്റെ മിതു അല്ല ഇപ്പൊ അവൾ.. ഇടക്ക് വിഷമിച്ചു ഇരിക്കുന്നത് കാണാം. ഇടക്ക് സന്തോഷത്തോടെ പെരുമാറും.. ചിലപ്പോൾ ദേഷ്യം വന്നാൽ ഭയങ്കര ദേഷ്യം.. ഒരു കണക്കിന് അതാണ് നല്ലത്.. എല്ലാം മനസ്സിൽ കൊണ്ട് നടന്നു വീർപ്പു മുട്ടുന്നതിനേക്കാൾ നല്ലത് അല്ലെ.. പക്ഷെ പഴയ എന്റെ കുട്ടിയെ എനിക്ക് എന്ന് തിരികെ കിട്ടും എന്തോ.. കോളേജിൽ പോകാൻ നേരം ഒന്ന് പഴയത് പോലെ ആയി വന്നതാണ്.. പക്ഷെ അവിടെയും പ്രശ്നം ഉണ്ടായപ്പോൾ വീണ്ടും അവൾ തളർന്നു. എവിടെ ചെന്നാലും ശത്രുക്കൾ ആണല്ലോ.." "പോട്ടെ അതൊന്നും ഓർത്തു വിഷമിക്കണ്ട.. അവൾ പഴയത് പോലെ കുറുമ്പി ആകും..

പിന്നെ ഇപ്പൊ അവളുടെ ഉള്ളിൽ നിന്റെയും മിത്രയുടെയും സംരക്ഷണം അത് കൂടി ഉണ്ട്..പിന്നെ ഇപ്പൊ അവളാണ് ഇവിടെ കാര്യങ്ങൾ ഒക്കെ നടത്തുന്നത്.. അതിന്റേതായ ടെൻഷനും പ്രയാസവും ഒക്കെ ഉണ്ടാവും മോൾക്ക്. അതിന്റെ ഇടക്ക് കുറെ എണ്ണം ദ്രോഹിക്കാൻ കൂടി ഇനി ശ്രേമിച്ചാൽ അവൾ അടങ്ങി ഇരിക്കില്ല.. പിന്നെ അവൾക്ക് ഒന്നും വരില്ലെടാ.. അവൾക്ക് നിഴലായി കൂടെ ഒരാള് വരും.. നീ കണ്ടോ.. പിന്നെ മിത്ര അവൾക്കും എന്തോ പ്രശ്നം ഉണ്ട്.. അവളോട് മിതു മോളോട് കയർത്തു സംസാരിക്കരുത് എന്ന് പറയണം.. ചിലപ്പോൾ അത് എന്റെ കുട്ടിക്ക് താങ്ങാൻ കഴിയില്ല...എന്നാ ഞാൻ ഇറങ്ങട്ടെ... വീട്ടിൽ ആരോടും പറയാതെയാ വന്നത്.." "അതെന്താ.." "എനിക്ക് പെട്ടന്ന് നിങ്ങളെ കാണാൻ തോന്നി.. അപ്പൊ തന്നെ ഡ്രൈവറെ കൂട്ടി ഇങ്ങോട്ടേക്കു വന്നു ... പിന്നെ ഇത് വെച്ചോ.."

മുത്തശ്ശി കയ്യിൽ ചുരുട്ടി പിടിച്ചിരുന്ന കുറച്ചു നോട്ടുകൾ എടുത്തു മാധവന്റെ കയ്യിൽ ഏൽപ്പിച്ചു. "ഏയ്‌ എന്താ ഇത് ചിറ്റേ.. ഇതിന്റെ ആവശ്യം ഒന്നുല്ല.." "ഉണ്ട്.. നീ ഇനി കൂടുതൽ ഒന്നും പറയണ്ട.. ഞാൻ പിന്നെ ഒരു ദിവസം വരാം.. ഇപ്പൊ മിതു മോളോട് പറഞ്ഞേക്ക് ഞാൻ പോയി എന്ന്.. മോളെ വിളിക്കണ്ട.. അവൾ വന്നതല്ലേ ഉള്ളു.... പിന്നെ ഇപ്പൊ പറഞ്ഞതൊക്കെ ഓർത്തു ആകെ വട്ട് പിടിച്ചിരിക്കുവായിരിക്കും. ഒന്ന് റിലാക്സ് ആവട്ടെ മോള്.. ഞാൻ ഇറങ്ങുവാ.. " "ശരി ചിറ്റേ.." അവർ പോയതും മാധവൻ അകത്തേക്ക് കയറി.. മുറിയിൽ ജനൽ കമ്പിയിൽ കൈകൾ ഉറപ്പിച്ചു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു മിതു.. പല കാര്യങ്ങളും അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞു പോയി... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ പിറ്റേ ദിവസം മിതു പതിവ് പോലെ ജോലി തീർത്തു കോളേജിൽ പോകാൻ ഇറങ്ങി... കഴിഞ്ഞ ദിവസം നടന്നത് ഓർത്തപ്പോൾ അമ്മുവിനോട് എന്ത് പറയും എന്ന് അവൾ ആലോചിച്ചു.. ബിസി സ്റ്റോപ്പിൽ എത്തിയപ്പോൾ അമ്മു അവിടെ ഇല്ലായിരുന്നു..

അവൾ അമ്മുവിനെ വിളിച്ചതും ഫോൺ സ്വിച്ചഡ് ഓഫ്‌ ആയിരുന്നു.അവൾക്ക് ഉള്ളിൽ ഒരു ഭയം തോന്നി.. "ഈശ്വരാ.. ഇനി നീരാവേട്ടന്റ കാര്യം അവളുടെ വീട്ടിൽ അറിഞ്ഞു കാണുമോ അതാണോ ഇനി അവൾ വരാത്തത്.. ഫോൺ സ്വിച്ചഡ് ഓഫ്‌ ആണല്ലോ.." കുറച്ചു കഴിഞ്ഞു ബസ് വന്നതും പിന്നെ അവിടെ നിൽക്കാതെ മിതു അതിൽ കയറി കോളേജ് സ്റ്റോപ്പിൽ ഇറങ്ങി. എന്നത്തേയും പോലെ ദേവൂവും ലിനുവും കിച്ചുവും ഗേറ്റിന്റെ അവിടെ കാണാഞ്ഞതും അവൾക്ക്‌ എന്തോ പന്തികേട് തോന്നി... അവൾ അകത്തേക്ക് കയറിയതും റിദുവും ഗ്യാങ്ങും ദേവൂവും അമ്മുവും ലിനുവും കിച്ചുവും ഒക്കെ ഗ്രൗണ്ടിന്റ അവിടെ മരച്ചുവട്ടിൽ നിന്നു സംസാരിക്കുന്നത് അവൾ കണ്ടു... അവൾ അങ്ങോട്ടേക്ക് നടന്നതും അവൾ വരുന്നത് റിദു കണ്ടിരുന്നു..

അവൻ അവളെ തന്നെ നോക്കി നിന്നു... മിതു അടുത്ത് എത്തിയതും ദേവൂവും അമ്മുവും ലിനുവും കിച്ചുവും കൂടി ക്ലാസ്സിലേക്ക് പോയി.. മിതു ഒന്നും മനസ്സിലാകാതെ റിദുവിനെ നോക്കി. അവനും ഒന്നും മനസ്സിലാവാതെ നിൽക്കുകയാണ്.. "നോക്കണ്ട മിതു.. എല്ലാർക്കും വിഷമം ഉണ്ട്.." നീരവ് പറഞ്ഞതും മിതുവിന് ഒന്നും മനസ്സിലായില്ല.. "എന്തിനു.." "അവരോട് നീ റിദുവിന്റെ കാര്യം പറയാത്തത് കൊണ്ട്..." "അത് ഏട്ടാ.. ഞാൻ..." "നീ ചിലപ്പോൾ എല്ലാം ശരി ആയിട്ട് പറയാം എന്ന് കരുതി കാണും പക്ഷെ അവർക്ക് എന്തോ ഫീൽ ആയി.. അതാടാ.. നീ പോയി ഒന്ന് സംസാരിച്ചു set ആക്ക്.." "അതൊക്കെ ഞാൻ set ആക്കിക്കോളാം ഏട്ടാ.. ഞാൻ എന്നാ പോട്ടെ..." "അല്ല നിനക്ക് ഒന്നും സംസാരിക്കാൻ ഇല്ലേ.." "എന്ത് സംസാരിക്കാൻ.." "ഡീ നിന്റെ കാമുകൻ അല്ലെ ഇവിടെ നിൽക്കുന്നെ. അവനോട് നിനക്ക് ഒന്നും പറയാൻ ഇല്ലേ.." അപ്പോഴാണ് അവളെ തന്നെ നോക്കി നിൽക്കുന്ന റിദുവിനെ അവൾ കണ്ടത്.. അവൾക്ക് അവനെ ഫേസ് ചെയ്യാൻ മടി തോന്നി..

"അത്.. ഏട്ടാ.. പിന്നെ.. എനിക്ക് അർജന്റ് ആയി അസൈ‍ൻമെന്റ് submit ചെയ്യാൻ ഉണ്ടാരുന്നു.. ഇപ്പോഴാ ഓർത്തെ ഞാൻ പോട്ടെ..." "എന്നിട്ട് അവള്മാർ ഒന്നും പറഞ്ഞില്ലല്ലോ മിതു.." "അത് പിന്നെ അവർ ഇന്നലെ submit ചെയ്തു.. ഇന്ന് last date ആണ് ഇന്ന് submit ചെയ്യണം പോട്ടെ..." "mm ചെല്ല് ചെല്ല്..." നീരവ് അതും പറഞ്ഞു അവളെ ആക്കി ചുമച്ചു അവൾ പിന്നെ അവിടെ നിൽക്കാതെ നേരെ ക്ലാസ്സിലോട്ട് പോയി... ക്ലാസ്സിൽ ചെന്നതും അവൾ അവരുടെ അടുത്ത് പോയിരുന്നു.. "ദേവു.." ദേവു മിണ്ടാതെ ആയതും അവൾ അമ്മുവിനെ വിളിച്ചു "അമ്മു..." അവളും മിണ്ടായതോടെ അവൾ ലിനുവിനെ വിളിച്ചു "ലിനു..." അവളും മിണ്ടായതോടെ അവൾ അവസാനം കിച്ചുനെ വിളിച്ചു... "കിച്ചു.." "ഹാ മിതു..." കിച്ചു അവളോട് മിണ്ടിയതും ദേവൂവും ബാക്കി ഉള്ളവരും അവനെ കണ്ണുരുട്ടി കാണിച്ചു.. ഇത് കണ്ടതോടെ കിച്ചു മിതുവിനെ പിന്നെ മൈൻഡ് ആക്കിയില്ല ഇത് കൂടി ആയപ്പോൾ മിതുവിന് സങ്കടം ആയി "കിച്ചു....." "വേണ്ട മിതു.. നീ ഞങ്ങളോട് മിണ്ടണ്ട..

നിനക്ക് ഇപ്പൊ ഞങ്ങൾ ആരും അല്ലല്ലോ..."(കിച്ചു) "ആരാ പറഞ്ഞേ നിങ്ങൾ എനിക്ക് ആരും അല്ലെന്ന്..." "ആരും അല്ലാത്തത് കൊണ്ടല്ലേ നീ ഞങ്ങളോട് ഒന്നും പറയാഞ്ഞത്..."(ദേവു) "അല്ല ദേവു.. എല്ലാം ശരി ആയിട്ട് നിങ്ങളോട് പറയാം എന്ന് തോന്നി എനിക്ക് ഒന്ന് തീരുമാനിക്കണമായിരുന്നു എല്ലാം.. നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ ഉറപ്പായും ഇഷ്ടം ആണെന്ന് പറയാൻ പറയും.. പക്ഷെ അതിനു മുൻപേ എനിക്ക് അതിനോട് ഒന്ന് പൊരുത്തപ്പെടണം എന്ന് തോന്നി.. അത് കൊണ്ടാണ് സോറി..." "നിന്റെ സോറി കൊണ്ട് ഉപ്പിലിട്...."(ദേവു) "ഡീ ദേവു നീ ഇപ്പൊ ഉപ്പിലിട്ട കാര്യം പറഞ്ഞപ്പോഴാ ഉപ്പിലിട്ട മാങ്ങാ തിന്നാൻ തോന്നുന്നു.."(കിച്ചു) "ദേ കിച്ചു... സീരിയസ് കാര്യം പറയുമ്പോൾ നിന്റെ അവിഞ്ഞ സംസാരം ഒന്ന് നിർത്ത്..."(ദേവു) "ഞാൻ നിന്നോട് പച്ചമാങ്ങ ഒന്നും ചോദിച്ചില്ലല്ലോ..

നിന്റെ സംസാരം കേട്ടാൽ നിന്നോട് മാവിൽ കേറി മാങ്ങാ പറിച്ചു തരാൻ പറഞ്ഞ പോലെ ഉണ്ട്..."(കിച്ചു) "നിനക്ക് ഞാൻ ഇനി അത് കൂടി തരാടാ... അവന്റെ ഒരു പച്ച മാങ്ങാ.. മിണ്ടാതിരിക്കെടാ.. അവിടെ."(ദേവു) "ഡേയ് നീ ഇനി എന്നെ ഇട്ടു വാരിയാൽ മിതുവിനെ വെറുതെ പറ്റിക്കാൻ നോക്കിയതാ നമ്മൾ എന്ന് ഇവളോട് ഞാൻ പറയും..."(കിച്ചു) "നശിപ്പിച്ചു..."(അമ്മു) "എന്താ.."((കിച്ചു) "നീ പറഞ്ഞ മിതു അല്ലേടാ ഈ നിൽക്കുന്നത്.. അപ്പൊ നീ ഇനി ഇതാരോട് ആണ് പറയുന്നത്..."(ദേവു) "സോറി മറന്നു... ഇവൾ മിതു ആണെന്നും ഞാൻ പറഞ്ഞത് ഇവൾ കേൾക്കും എന്നും കരുതി ഇല്ല.."(കിച്ചു) "എല്ലാം കളഞ്ഞു പുളിച്ചു... പോടാ..."(അമ്മു) "സോറി ഡീ അമ്മു..." ഇതെല്ലാം കേട്ടതോടെ മിതു ഹാപ്പി.. "നീ കൂടുതൽ ചിരിക്കേണ്ട... ഞങ്ങൾ മിണ്ടില്ല.. " "എന്റെ ദേവു കൊച്ചിന് എന്നോട് മിണ്ടാതെ ഇരിക്കാൻ കഴിയുമോ...." അത് കേട്ടതോടെ പിന്നെ പിടിച്ചു നിൽക്കാൻ ദേവൂന് കഴിഞ്ഞില്ല "ഇല്ലടി കുരങ്ങി... " അതും പറഞ്ഞു ദേവു മിതുവിനെ കെട്ടിപിടിച്ചു..

അത് കണ്ടതോടെ ബാക്കി ഉള്ളവർ കൂടി അതിന്റെ ഇടയിൽ കയറി.. അവർ അഞ്ചു പേരുടെയും സ്നേഹം കണ്ടു അസൂയയോടെ നോക്കുകയാണ് ബാക്കി ഉള്ളവർ അപ്പു ഇന്ന് വരാത്തത് കൊണ്ട് അവർക്ക് അവളുടെ ശല്യം ഇല്ലായിരുന്നു കുറച്ചു കഴിഞ്ഞു അവർ പരസ്പരം അകന്ന് മാറി.. "സോറി ഡീ പിള്ളേരെ.. സോറി ഡാ കിച്ചു... എന്നോട് ഒന്ന് ക്ഷമിക്ക്.." "നീ ഞങ്ങളോട് ഒന്നും പറയാതെ ഇരുന്നപ്പോൾ സങ്കടം ആയി അതാടാ...."(അമ്മു) "സോറി..." "മതി സോറി.. ഇനി ഇങ്ങനെ ആവർത്തിക്കുമോ..."(ദേവു) "ഇല്ല.." "പ്രോമിസ്.."(ദേവു) "പ്രോമിസ്..." പിന്നെ miss ക്ലാസ്സ്‌ എടുക്കാൻ വന്നതും അവർ സീറ്റിൽ പോയിരുന്നു... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഉച്ച വരെ ക്ലാസ്സ്‌ കഴിഞ്ഞു എല്ലാവരും വീട്ടിൽ പോകാൻ നിന്നതും കിച്ചു മിതുവിന്റെ അടുത്തേക്ക് ചെന്നു... "എന്താ കിച്ചു..."

"അത് മിതു... " "എന്താടാ.." "നമുക്ക് ഇവിടെ ഒരു പാർക്കിൽ പോകാം.." "പാർക്കിലോ.." "അതെ നല്ല രസം ആണ് അവിടെ... " "കിച്ചു അത് ചിൽഡ്രൻസ് പാർക്ക് അല്ല.. നിനക്ക് പറ്റിയത് ഒന്നും അവിടെ ഇല്ല.."(ദേവു) "നീ പോടീ.. ഊള കോമഡി അടിക്കുന്നു... വാ മിതു..."(കിച്ചു) "മിതു മാത്രം മതിയോ..."(അമ്മു) "ഇപ്പൊ ഇവൾ മാത്രം മതി.. ഇനി അടുത്ത കൊട്ടേഷൻ വരുമ്പോൾ നിന്നെ കൊണ്ട് പോകാം..." "എന്താ..."(അമ്മു) "ഏയ്‌ ഒന്നുല്ല. നിങ്ങൾ വന്നോ.. അതാ നല്ലത്" "അതെന്താ..."(ദേവു) "എനിക്ക് പോസ്റ്റ്‌ ആവാൻ വയ്യ..." "എന്ത് പോസ്റ്റ്‌..." "ഒന്നുമില്ല എന്റെ ദേവു.. നീ നടക്ക്‌.." അവർ പാർക്കിലേക്ക് പോയി.. അവിടെ ചെന്നതും എല്ലാം കൂടി അമ്പരന്നു നിൽക്കുകയാണ്.... "പാർക്ക്‌ എവിടെ കിച്ചു..."(ദേവു) "അത്... പിന്നെ... ഞാൻ കുറെ നാൾ ആയി ഇങ്ങോട്ട് വന്നിട്ട്.. അപ്പോഴേക്കും കാട് ഒക്കെ പിടിച്ചു ആകെ അലങ്കോലമായി... ഇതൊന്നും വൃത്തി ആക്കാൻ ഇവിടെ ആരുമില്ലേ...."

"നീ എന്നാ ഇവിടെ വന്നെ..." "അത് പിന്നെ ഒരു 7വർഷം മുൻപ്.." "7കൊല്ലങ്ങൾക്ക് മുൻപ് വന്നിട്ട് അവൻ പറഞ്ഞത് കേട്ടോ കുറച്ചു നാൾ ആയി വന്നിട്ട് എന്ന്.." "ഇവിടെ ഒരു പാർക്ക്‌ ഉള്ള കാര്യം അറിയാം പക്ഷെ ഞാൻ വന്നിട്ടില്ല..."(അമ്മു) "ഞാനും വന്നിട്ടില്ല.. ഇവൻ പറഞ്ഞപ്പോൾ ഞാൻ ഓർത്തു നല്ലത് ആയിരിക്കും എന്ന്.. ഇത് എന്താ ഇത്.."(ലിനു) "എന്നോട് ഇവിടെ കൊണ്ട് വരാൻ പറഞ്ഞത് റിദുവേട്ടൻ ആണ്..." "ആരാ..."(ദേവു) "അല്ല.. എന്റെ കസിൻ ഒരാള് ഉണ്ട്.. ആ ഏട്ടൻ ആണ് പറഞ്ഞത് ഇവിടെ ഇങ്ങനെ പാർക്ക്‌ ഉണ്ടെന്നും.. സൂപ്പർ ആണ് എന്നൊക്കെ.." "അത് ആ ഏട്ടൻ പറഞ്ഞത് സത്യം ആണ്... നിനക്ക് പറ്റിയ സ്ഥലം ആണ്.. വന്യ ജീവി സങ്കേതം പോലെ ഉണ്ട്.. കേറിക്കോ കിച്ചു..." "ദേവു... ഇവിടെ അടുത്ത് ഒരു മെന്റൽ ഹോസ്പിറ്റൽ കൂടി ഉണ്ട്.." "ഡാ പരട്ട കിച്ചു..." "പരട്ട അല്ല ചിരട്ട.. ഒന്ന് പോയെഡീ കുരുപ്പേ.." "തുടങ്ങി ഇനി രണ്ടും."(അമ്മു) "

പിന്നെ അമ്മു നീ കേട്ടതല്ലേ അവൾ പറഞ്ഞത്..." "രണ്ടും തർക്കിക്കണ്ട... ദേ അവിടെ ഒരു ബഞ്ച് ഉണ്ട് നമുക്ക് അവിടെ പോയിരിക്കാം കുറച്ചു നേരം.. പിന്നെ കാട് പിടിച്ചു എന്ന് കരുതി സ്ഥലം സൂപ്പർ ആണ്.. നമുക്ക് കുറച്ചു pic ഒക്കെ എടുക്കാം..." "അതാ എന്റെ അമ്മുന് ബുദ്ധി ഉണ്ട്.." "നിനക്ക്....." ദേവു പറയാൻ വന്നതും അമ്മു തടഞ്ഞു. "ദേവു വേണ്ട... ഇനി മിണ്ടരുത്.." "ഞാൻ ഇനി ഒന്നും മിണ്ടുന്നില്ലേ..വാ.. അവിടെ ഇരിക്കാം.." മിതു അപ്പോഴും എല്ലാം കേട്ടു ചിരിച്ചു കൊണ്ട് ഇരിക്കുകയാണ്.. എല്ലാരും കൂടി അവിടേക്ക് നടന്നു... മിതു ആണ് മുന്നിൽ നടന്നിരുന്നത്..പെട്ടന്ന് ആണ് മിതു അവിടെ നിന്നത്.. "കിച്ചു............." മിതു വിളിക്കുന്നത് കേട്ടു കിച്ചു മിതുവിന്റെ അടുത്തേക്ക് ഓടി "എന്താ മിതു.. എന്തെങ്കിലും കണ്ടു പേടിച്ചോ.." "എന്താടാ അത്.." "എന്ത്...". "അങ്ങോട്ട് നോക്കടാ..." മിതു അവർ ഇരിക്കാൻ വന്ന ബഞ്ചിന്റെ ഓപ്പോസിറ്റ് സൈഡിൽ ഉള്ള ബഞ്ചിൽ റിദു ഇരിപ്പുണ്ടാരുന്നു... "എന്താടാ.. അത്..." "അത് റിദുവേട്ടൻ അല്ലെ...

" "അതേലോ.. ഏട്ടൻ എങ്ങനെ ഇവിടെ വന്നു..." "അത്... അത് പിന്നെ എനിക്ക് എങ്ങനെ അറിയാം..." "കിച്ചു......." മിതു ദേഷ്യത്തോടെ അവനെ വിളിച്ചതും... "കിച്ചു മോനെ പെട്ടടാ..." എന്നും പറഞ്ഞു കിച്ചു ഒറ്റ ഓട്ടം ആയിരുന്നു... കിച്ചു ഓടി വരുന്നത് കണ്ടതും ദേവൂവും അമ്മുവും ലിനുവും അവനെ അവിടെ പിടിച്ചു നിർത്തി.. "എന്താടാ കിടന്നു ഓടണേ.. അവിടെ വല്ല പാമ്പും ഉണ്ടോ..."(ദേവു) "പാമ്പ് അല്ല രാജവെമ്പാല.." "രാജവെമ്പാലയോ എവിടെ.. വാടാ കിച്ചു ഞാൻ ഇത് വരെ കണ്ടിട്ടില്ല ഒന്ന് വാടാ.."(ലിനു) "എടി പെണ്ണെ.. റിദുവേട്ടൻ അവിടെ ഉണ്ട്." "എന്നിട്ടാണോ നീ ഇങ്ങനെ പേടിക്കണേ.." "ഓ എന്റെ ലിനു.. ഞാൻ എല്ലാം പറയാം.." കിച്ചു എല്ലാം പറഞ്ഞതും ബാക്കി 3പേരും കൂടി കിടന്നു ചിരിക്കുവാണ്.. "എന്തിനാ ഇത്രേം ചിരി..." "പിന്നല്ലാതെ.. ഇനി മിതു വരുമ്പോൾ കിട്ടിക്കോളും... ഏതായാലും അവർ സംസാരിക്കട്ടെ.. നീ വാ നമുക്ക് ആ ഷോപ്പിൽ നിന്നും ഐസ്ക്രീം വാങ്ങാം... വാ..."(ദേവൂ) ഐസ്ക്രീം എന്ന് കേട്ടത്തോടെ കിച്ചു ഓടി ചാടി അവിടേക്ക് നടന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨

കിച്ചു പോയതോടെ മിതുവും അങ്ങോട്ടേക്ക് പോകാൻ നിന്നപ്പോഴാണ് റിദു അവളെ വിളിച്ചത്. "മിതു..." അവൻ വിളിച്ചതും അവൾ അവിടെ നിന്നു "മിതു നീ ഇവിടെ വന്നിരിക്ക് എനിക്ക് കുറച്ചു സംസാരിക്കണം.." "എനിക്ക് ഒന്നും പറയാൻ ഇല്ല..." "എനിക്ക് പറയാൻ ഉണ്ടെങ്കിലോ..." "ഞാൻ പോട്ടെ.. ഏട്ടാ.." "നീ ഇന്ന് സംസാരിച്ചിട്ടേ ഇവിടെ നിന്നു പോകൂ... ഇവിടെ വന്നിരിക്ക് ." "ഇല്ല.." "ഇവിടെ വന്നിരിക്കാൻ ആണ് ഞാൻ നിന്നോട് പറഞ്ഞേ.." "അത് പിന്നെ.. എനിക്ക്...." "വന്നിരിക്കെടീ...." കുറച്ചു നേരം അവർ മൗനമായി ഇരുന്നു..അത് കഴിഞ്ഞു റിദു തന്നെ സംസാരത്തിനു തുടക്കം ഇട്ടു "മിതു....." അവൻ പ്രണയാർദ്രമായി അവളെ വിളിച്ചതും അവൾ അവനെ തന്നെ നോക്കി ഇരുന്നു പോയി ഒരു നിമിഷം.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story