അഗ്നിസാക്ഷി: ഭാഗം 37

agnisakshi

എഴുത്തുകാരി: MALU

"ഡോ.. താൻ ഇത് ഏതു ലോകത്തു ആണ്..."(റിദു) "അത് പിന്നെ .... അല്ല എന്നോട് എന്താ പറയാൻ ഉള്ളത് .."(മിതു) "അത് ... തനിക്ക്‌ എന്നോട് എന്തെങ്കിലും ഇഷ്ടകുറവ് ഉണ്ടോ..." "അതെന്താ അങ്ങനെ ചോദിച്ചെ..." "തന്റെ പെരുമാറ്റം കണ്ടിട്ട് അങ്ങനെ തോന്നി... എനിക്ക് അറിയാം.. ഇത്ര പെട്ടന്ന് തന്നോട് ഞാൻ എന്റെ പ്രണയം തുറന്നു പറയാൻ പാടില്ലായിരുന്നു.. എന്തോ ഇനിയും വൈകിയാൽ വിട്ടു പോയാലോ എന്ന് തോന്നി.. അതാ ഞാൻ ഒന്നും നോക്കാതെ അന്ന് അങ്ങനെ പറഞ്ഞേ..." "അതിനു ഞാൻ എന്തെങ്കിലും പറഞ്ഞോ.." "പിന്നെ തന്റെ ഇഷ്ടകേടിനു കാരണം" " "ഞാൻ നേരിട്ട് അങ്ങ് പറയുകയാണ്.. എനിക്ക് നിങ്ങളെ ഇഷ്ടം ഒക്കെ തന്നെ ആണ്.. ഇഷ്ടത്തിന് കാരണം തന്റെ character തന്നെ..ഇവിടെ ഓരോ പെൺകുട്ടിയും നിരഞ്ജന്റെ കെണിയിൽ വീഴാതെ നടക്കുന്നുണ്ടെങ്കിൽ അത് നിങ്ങൾ കാരണം ആണ്. അന്ന് അപര്ണക്ക് വേണ്ടി നിങ്ങൾ എന്നെ തല്ലിയപ്പോൾ ഞാൻ ഒരുപാട് വേദനിച്ചു. നിങ്ങളെ വെറുത്തു.. പക്ഷെ നിങ്ങളെ കുറിച്ച് അറിഞ്ഞപ്പോൾ എനിക്ക് ആ വെറുപ്പ് സ്വയം ഇല്ലാതായി.. അന്ന് അച്ഛക്ക് വേണ്ടി ഹോസ്പിറ്റലിൽ ചെലവഴിച്ച ദിവസം ഞാൻ അറിയുകയായിരുന്നു ഏട്ടനെ ശരിക്കും.. പിന്നെ സാവു അമ്മയുടെ സ്നേഹം കൂടി കിട്ടിയപ്പോൾ നിങ്ങളിൽ നിന്നും അകലാൻ തോന്നിയില്ല.. പക്ഷെ ഞാൻ കാരണം നിങ്ങളുടെ ജീവിതം വെറുതെ പാഴാക്കണ്ട എന്ന് തോന്നി അത് കൊണ്ടാണ് ഞാൻ ഇന്നലെ അങ്ങനെ പറഞ്ഞത്..."

"അപ്പൊ നിനക്ക് എന്നെ ഇഷ്ടം ആണല്ലേ.." "അതെ... നിങ്ങൾക്ക് എന്നെ ഇഷ്ടം ആണെന്നുള്ള കാരണം എന്നോട് പറയും മുൻപ് തന്നെ ഞാൻ അറിഞ്ഞു..." "അതെങ്ങനെ" "എന്നോട് പറയുന്നതിന് തലേ ദിവസം സാവു അമ്മ എന്നെ വിളിച്ചിരുന്നു.." "എന്തിനു " "ഏട്ടന്റെ കാര്യം പറയാൻ..." "എന്റെ കാര്യം പറയാനോ" "അതെ" "തന്നെ കുറിച്ച് അമ്മക്ക് നല്ല ടെൻഷൻ ഉണ്ടാരുന്നു.. അമ്മ പറഞ്ഞു. അമ്മയോട് മിണ്ടാൻ പോലും സമയം കണ്ടെത്താത്ത മകനെ കുറിച്ച്.. അമ്മയോട് എന്തിനും ഏതിനും ദേഷ്യം കാട്ടുന്ന പെൺകുട്ടികളോട് മിണ്ടാൻ പോലും ഇഷ്ടം അല്ലാത്ത നിങ്ങളെ കുറിച്ച്.. എന്നിട്ടോ അവർക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ അടി ഉണ്ടാക്കാനും പോകും.. ഏട്ടന് കുറച്ചു എങ്കിലും മാറ്റം വന്നത് ശിവ വീട്ടിൽ വന്നു നിന്ന സമയത്തു ആണെന്ന് അമ്മ പറഞ്ഞു.. പിന്നീട് നിങ്ങൾ തമ്മിൽ എന്തോ പ്രശ്നം ഉണ്ടായെന്നും അവൾ പോയെന്നും പിന്നെയും ഏട്ടൻ പഴയത് പോലെ ആയെന്നും ഇപ്പൊ കുറച്ചു എങ്കിലും മാറ്റം വന്നെങ്കിൽ അത് എന്നെ കണ്ടപ്പോൾ തൊട്ട് ആണെന്നും അങ്ങനെ അങ്ങനെ കുറച്ചു കാര്യങ്ങൾ അമ്മ പറഞ്ഞു.. ഏട്ടന് എന്നെ ഇഷ്ടം ആണെന്നും പറഞ്ഞു.. മോൾക്ക് സ്വന്തം ആയി അഭിപ്രായം എടുക്കാൻ ഉള്ള അവകാശം ഉണ്ട്.. പക്ഷെ മോളുടെ മറുപടി അത് ഒരിക്കലും അമ്മക്ക് വേദന ഉണ്ടാക്കുന്നത് ആകരുത് എന്ന് പറഞ്ഞു.. എനിക്കും ഇഷ്ടം ആണ്.. പക്ഷെ എന്നിലെ പ്രശ്നങ്ങൾ എന്നിൽ തന്നെ ചുരുങ്ങാൻ ഞാൻ ആഗ്രഹിച്ചു..."

"അത് കൊണ്ട്" "എനിക്ക് ഇഷ്ടം ഉണ്ടെന്നു പറഞ്ഞല്ലോ.. അപ്പൊ പിന്നെ അച്ഛയും അമ്മയും ഒക്കെ അറിയും. അവർ അറിഞ്ഞു തീരുമാനം എടുക്കും വരെ നമുക്ക് ഇങ്ങനെ തന്നെ പോയാൽ മതി.." "എങ്ങനെ..." "പ്രേമിച്ചു നടക്കാനും പൈങ്കിളി വർത്തമാനം പറഞ്ഞു ഇരിക്കാനും വയ്യ എന്ന്.." "നിന്നോട് ഞാൻ അങ്ങനെ പറഞ്ഞോ.. പക്ഷെ സ്വന്തം പെണ്ണിനെ ചേർത്ത് നിർത്താൻ ഉള്ള അവകാശം ഇല്ലേ എനിക്ക്" "ഇല്ല.." "നിനക്ക് അറിയോ ശിവയെ എനിക്ക് ഇഷ്ടം ആയിരുന്നു.. പക്ഷെ അമ്മ നാട്ടിൽ വന്നപ്പോൾ മുതൽ പറഞ്ഞു അറിയുന്നതല്ലേ നിന്നെ കുറിച്ച്.. മിതു എന്ന വാക്ക് അമ്മയുടെ നാവിൽ നിന്നു എപ്പോഴും വരുമായിരുന്നു.. എന്തിനു ശിവയെ വിളിക്കുമ്പോൾ പോലും അറിയാതെ മിതു എന്ന് വിളിക്കും.. അപ്പൊ തൊട്ട് ഒന്ന് കാണണം എന്ന് ആഗ്രഹിക്കുകയാണ് ഞാൻ.. അന്ന് കണ്ടപ്പോൾ തന്നെ ഞാൻ നിന്നെ നോട്ടം ഇട്ടതാ.. പിന്നെ ശിവക്ക് അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടായിരുന്നെങ്കിലും അത് ആത്മാർത്ഥ പ്രണയം ഒന്നുമല്ലായിരുന്നു. അല്ലെങ്കിൽ പിന്നെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ അതിനെ കുറിച്ച് തിരക്കാതെ ഇഷ്ടം തോന്നിയ ആളെ പെട്ടന്ന് തള്ളി പറയുമോ.. പ്രണയം ആണെങ്കിലും പരസ്പരം വിശ്വസിച്ചു വേണം സ്നേഹിക്കാൻ. പക്ഷെ കൂടുതൽ വിശ്വാസം വേണ്ട.. എല്ലാവരെയും വിശ്വസിക്കാൻ കഴിയില്ലല്ലോ.." "ഞാൻ പോകുന്നു സമയം ഏറെയായി.." "ഇങ്ങനെ ഒന്നിനോടു ആണല്ലേ എനിക്ക് ഇഷ്ടം തോന്നിയത് ദൈവമേ..."

"by" "ദേ പോകുന്നു.. ഇതിനെ ഒന്ന് മെരുക്കി എടുത്തേ മതിയാകൂ..." മിതു പോയതും റിദുവും അവളുടെ പിന്നാലെ പോയി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ഐസ്ക്രീം കഴിച്ച ശേഷം റോഡിൽ അവരെ വെയിറ്റ് ചെയ്തു നിൽക്കുകയാണ് കിച്ചുവും സംഘവും "എടി അമ്മുവേ..."(കിച്ചു) "എന്നാടാ.."(അമ്മു) "നിന്റെ കെട്ടിയോൻ എവിടെ.. അങ്ങേരു മുങ്ങിയോ..." "ഏട്ടനോട് ഞാൻ ഒന്നു പിണങ്ങിയിരുന്നു.." "ബെസ്റ്റ് പ്രേമിച്ചു തുടങ്ങിയതേ ഉള്ളു അതിനു മുൻപേ പിണക്കം തുടങ്ങി " "അത് പിന്നെ ഇണക്കവും പിണക്കവും ഒക്കെ വേണ്ടേ.." "നീ ഇങ്ങനെ പിണങ്ങി നിന്നോ അങ്ങേരുടെ പിന്നാലെ ആ അപ്പുവിന്റെ ഫ്രണ്ട് നയന നടക്കുന്നുണ്ട് അവൾക്ക് ഏട്ടനെ ഒരു നോട്ടം ഉണ്ട്..നീ പിണക്കം കഴിഞ്ഞു ചെല്ലുമ്പോഴേക്കും അവൾ ഏട്ടനെ വളച്ചു കുപ്പിയിൽ ആക്കും.." "എന്നാ ഞാൻ അങ്ങേരെ കൊല്ലും.." "അതാ നല്ലത്." "എടി അമ്മു ഇവൻ എരി തീയിൽ എണ്ണ ഒഴിക്കാൻ നോക്കുവാ.. ഏട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല..."(ലിനു) "ചെയ്യില്ല എല്ലവരും ഇങ്ങനെ ആണ് ആദ്യം ഒക്കെ പറയുക... മുത്താണ് കരളാണ് കൽക്കണ്ടം ആണ്.. പഞ്ചാര ആണ്.. തേങ്ങ ആണ്.. മാങ്ങാ ആണ്... കാണുന്നത് എല്ലാം ആണെന്ന് പറഞ്ഞിട്ട് അവസാനം വേറെ ഒന്നിനെ കാണുമ്പോൾ അങ്ങോട്ടേക്ക് ചായും.."

"അങ്ങനെ ആണോ "(അമ്മു) "അതെ.." "ഇവന് എവിടെ നിന്നോ നല്ല തേപ്പ് കിട്ടിയിട്ടുണ്ട് അതിൻറെ പ്രതിഷേധം നിന്നോട് തീർക്കുവാ ഇവൻ.."(ദേവു) "ഡാ പൊട്ടൻ കിച്ചു.. എനിക്ക് എന്റെ ഏട്ടനെ വിശ്വാസം ആണ്" "നിന്റെ വിശ്വാസം അതാണെങ്കിൽ പിന്നെ ആ കാണുന്നത് എന്താ.. അത് നിന്റെ നീരവ് ചേട്ടൻ അല്ലെ.." കിച്ചു പരിഹാസത്തോടെ പറഞ്ഞതും അമ്മു അങ്ങോട്ടേക്ക് നോക്കി.. അത് കണ്ടു അവൾക്ക് ദേഷ്യം എവിടെ നിന്നാ വന്നത് എന്നറിയില്ല... നീരവ് നയനയോട് സംസാരിച്ചു വരുന്നു.. "ഇപ്പൊ എങ്ങനെ ഇരിക്കുന്നു പെങ്ങളെ.. ഒരു സഹോദരൻ എന്ന നിലയിൽ നിങ്ങളുടെ ഭാവിയെ പറ്റി ഞാൻ അറിയണ്ടേ.." "ഇന്ന് ഞാൻ അങ്ങേരെ കാണിച്ചു കൊടുക്കാം.." അമ്മു നീരവിന്റെ അടുത്തേക്ക് ചെന്ന് നയനയെ കലിപ്പിൽ നോക്കിയ ശേഷം നീരവിന്റെ കയ്യും പിടിച്ചു ആരുമില്ലാത്ത ഒരിടത്തേക്ക് മാറി നിന്നു.. "നിനക്ക് എന്താ കിച്ചു വെറുതെ നിന്ന പെണ്ണിനെ എരിവ് കേറ്റി വിടാൻ... ഇനി അവൾ ഏട്ടനെ ബാക്കി വെച്ചാൽ മതിയാരുന്നു..(ദേവു) "ഇതൊക്കെ ഒരു രസം അല്ലെ..." "നിന്റെ രസം നീരവേട്ടൻ സാമ്പാർ ആക്കാതെ ഇരുന്നാൽ മതി..." "പേടിപ്പിക്കല്ലേ ദേവു..." "കിട്ടാൻ ഉള്ളത് അത് എവിടെ നിന്നായാലും നിന്നെ തേടി വരും."(ലിനു) "അതിനു മുൻപേ നിങ്ങളെ രണ്ടിനെയും കൂടി set ആക്കണം..

രണ്ടെണ്ണം set ആയി ഇനി നിങ്ങൾ കൂടി ഉണ്ട്. അത് കഴിഞ്ഞു വേണം എനിക്ക് സമാധാനം ആയി പ്രേമിക്കാൻ.." "ആ കൊച്ചിന്റെ വിധി..."(ദേവു) "ഒന്ന് പോടീ.. ഈ കിച്ചുവിന്റ പിന്നാലെ പെൺപിള്ളേർ ക്യു നിൽക്കും അറിയാമോ.." "ഓ പിന്നെ... ഞങ്ങളെ set ആക്കാം എന്ന് നീ കരുതണ്ട.. am സിംഗിൾ പസങ്കേ...." "നമുക്ക് 3പേർക്കും അങ്ങനെ നടക്കാം.."(ലിനു) "രണ്ടും കൂടി അങ്ങ് നടന്നാൽ മതി എനിക്ക് പ്രേമിക്കണം.. ഒരു കൊച്ചിനെ കണ്ടു പിടിക്കണം." "സത്യം പറയെടാ... നീ ആരെയോ നോട്ടം ഇട്ടിട്ടില്ലേ ..."(ദേവു) "ഇല്ല..." "സത്യം അല്ലെങ്കിൽ നിനക്ക് ഇട്ടു അപ്പൊ തരാം.." "എന്റെ കാര്യം നിങ്ങളോട് ഞാൻ പറയാതെ ഇരിക്കുമോ..."". "ഇവളുമാർ എന്നെ ബാക്കി വെക്കുമോ എന്തോ.."(കിച്ചു ആത്മ) "ദേ നിനക്ക് ഉള്ള അടുത്ത പണി വരുന്നുണ്ട്. "എന്ത് " "മിതു.." "എവിടെ..." "ദാ വരുന്നു.."(ലിനു) "എന്നാ ലിനു.. ദേവു.. ഞാൻ പോട്ടെ അവൾ വന്നാൽ എന്നെ കൊന്നു കൊല വിളിക്കും.. by..." അവൻറെ പോക്ക് കണ്ടു ലിനുവിനും ദേവുവിനും ചിരി വന്നു.. റിദുവും മിതുവും അടുത്ത് വന്നതോടെ അവർ സൈലന്റ് ആയി... "അമ്മു എവിടെ.."(മിതു) "അവൾ നീരവേട്ടനോട് സംസാരിക്കുകയാണ്.."(ദേവു) "എനിക്ക് വീട്ടിൽ പോകണം ആയിരുന്നു..." "നീ റിദുവേട്ടന്റെ ഒപ്പം പൊയ്ക്കോ അമ്മുവിനെ നീരവേട്ടൻ കൊണ്ട് ആക്കും.."

"അത് പിന്നെ.. അത് വേണ്ട..." "അതെന്താ..." "അത് വേണ്ട അത്ര തന്നെ.. ഞാൻ പോകുന്നു.." "ഇവളെന്താ ഏട്ടാ ഇങ്ങനെ..". "നമുക്ക് മെരുക്കി എടുക്കാം ദേവു.." "ഏട്ടനോട് ഞങ്ങൾക്ക് സംസാരിക്കാലോ അല്ലെ.." "അതെന്താ.." "ഞങ്ങൾ മിണ്ടിയാലും ഏട്ടൻ മിണ്ടില്ലല്ലോ അതാ ചോദിച്ചെ.." "മിതുവിന്റെ ഫ്രണ്ട്സ് എന്റേം ഫ്രണ്ട്സ് അല്ലെ.. നിങ്ങൾ മിണ്ടിക്കൊ പിള്ളേരെ.." പിന്നെ അവർ കഥയും പറഞ്ഞു ഇരുന്നപ്പോൾ മുഖം വീർപ്പിച്ചു അമ്മു വന്നു.. പിന്നാലെ നീരവും.. "എന്താ അമ്മു എന്താ ദേഷ്യം.."(ലിനു) "ഒന്നുമില്ല ഞാൻ പോണു.."(അമ്മു) ബാഗ് എടുത്തു അവൾ വീട്ടിലേക്ക് പോയി.. "എന്താ നീരവേട്ടാ പ്രശ്നം..."(ദേവു) "എവിടെ കിച്ചു..." "കിച്ചു എപ്പോഴേ മുങ്ങി..." "അവനെ ഞാൻ പൊക്കിക്കോളാം.. വാടാ പോകാം..." നീരവും റിദുവും പോയതോടെ ദേവൂവും ലിനുവും വീട്ടിലേക്ക് പോയി. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ വൈകുന്നേരം ജനാല തുറന്നിട്ട്‌ പുറത്തെ കാഴ്ചകൾ കാണുവായിരുന്നു മിതു.. റിദുവിനെ കണ്ടതും അവൻ പറഞ്ഞതുമൊക്കെ അവളുടെ മനസ്സിൽ മിന്നിമറഞ്ഞു.. ഒരു ചെറു പുഞ്ചിരിയോടെ അവൾ അവിടെ നിന്നു എഴുന്നേറ്റു രാത്രിയിലത്തെ ജോലി എല്ലാം കഴിഞ്ഞു വളരെ ക്ഷീണത്തോടെ വന്നവൾ ബെഡിലേക്ക് ചാഞ്ഞു.. രാത്രി ജനാലക്കരികിൽ ഒരു ശബ്ദം കേട്ടതും അവൾ ഞെട്ടി ഉണർന്നു.. അപ്പോഴാണ് ജനാല അടയ്ക്കാൻ മറന്ന കാര്യം അവർ അറിഞ്ഞത്.. ശബ്ദം കേട്ടത് കൊണ്ട് തന്നെ ജനാലക്കരികിൽ പോകാൻ അവൾക്ക് പേടി ഉണ്ടാരുന്നു.. അവൾ രണ്ടും കല്പ്പിച്ചു അത് അടയ്ക്കാൻ ആയി കൈ പുറത്തേക്ക് ഇട്ടതും ആരോ ഒരാള് അവളുടെ കയ്യിൽ കേറി പിടിച്ചു അവൾ പേടിച്ചു നിലവിളിക്കാൻ തുടങ്ങിയതും ആ ആള് അവളുടെ മുന്നിലേക്ക് വന്നു

"ഒച്ച വെക്കാതെടി കുരുപ്പേ..." മുന്നിൽ റിദുവിനെ കണ്ടതും അവൾ ഒന്ന് കൂടി ഞെട്ടി.. "നിങ്ങൾ.. എന്താ ഇവിടെ.." "അത് ഞാൻ വിരുന്നിനു വന്നതാ..." "വിരുന്നിനോ.." "അല്ല പിന്നെ.. പാതിരാത്രി ഈ മതിലും ചാടി ഈ സാധനത്തിനെയും പൊക്കി ഞാൻ ഇവിടെ വരണമെങ്കിൽ എന്തിനായിരിക്കും.." റിദു പറഞ്ഞപ്പോൾ ആണ് അവൾ അവന്റെ അടുത്ത് നിൽക്കുന്ന കിച്ചുവിനെ കണ്ടത്. റിദുവിൻറെ കൈ കിച്ചുവിന്റെ കഴുത്തിൽ ചുറ്റി പിടിച്ചിട്ടുണ്ടാരുന്നു.. കിച്ചു ദയനീയമായി റിദുവിനെയും മിതുവിനേയും മാറി മാറി നോക്കി.. കിച്ചുവിനെ കണ്ടതും മിതുവിന് ചിരി വന്നെങ്കിലും അവൾ അത് പുറത്തു കാണിച്ചില്ല.. "എന്റെ മിതു.. നേരം ഇരുട്ടിയാൽ കിടന്നു ഉറങ്ങുന്ന ഞാൻ ആണ്.. നിനക്ക് അറിയാലോ ബെഡ് കണ്ടാൽ പിന്നെ ഉറക്കത്തിന്റെ പിശാശ് എന്നിൽ കുടിയേറും എന്ന്.. അങ്ങനെ സമാധാനം ആയി ഉറങ്ങിയാ ഞാൻ ആണ്. ആ എന്നെ ആണ് ഈ പാതിരാത്രി ഫോൺ വിളിച്ചു ഉറക്കം കെടുത്തി ഇവിടെ കൊണ്ട് വന്നത്.. ഒളിച്ചോടാൻ പെണ്ണിനെ വിളിച്ചോണ്ട് വരുന്ന പോലെ ആരെയും അറിയിക്കാതെ നിന്റെ കണവൻ എന്നെ അവിടെ നിന്നും വിളിച്ചു ഇറക്കി കൊണ്ട് വന്നു അറിയാവോ.. അതും പോരാഞ്ഞിട്ട് കഴുത്തിൽ ഒരു പിടുത്തം.. അമ്മേ കഴുത്തു ഓടിയാഞ്ഞത് ഭാഗ്യം ഇനി എങ്കിലും വിടാൻ പറ മിതു.. എനിച്ചു ഉറങ്ങണം..."(കിച്ചു) "ആരു ആരെ പൊക്കിയാലും വിളിച്ചാലും ശരി.. എന്തിനു ഇവിടെ വന്നു രണ്ടും.." "അത് പിന്നെ നിന്നെ കാണാൻ.."(റിദു) "എന്നെ കാണാനോ.."

"അതെ.... കിച്ചു നീ കുറച്ചു മാറി നിന്നെ ഞങ്ങൾക്ക് പേർസണൽ ആയി ഒന്ന് സംസാരിക്കണം.." "അത് ശരി ഇത്രേം വരെ എത്താൻ ഈ പാവം കിച്ചു വേണം ആയിരുന്നു.. ഇപ്പൊ നമ്മളെ വേണ്ട ആയിക്കോട്ടെ.."(കിച്ചു) "നീ ഒന്ന് പോടേയ്." "അല്ല അളിയാ.. ഈ കഴുത്തിലെ പിടുത്തം ഒന്ന് വിട്ടിരുന്നെങ്കിൽ പോകാമായിരുന്നു.." "ഓ സോറി.. മ്മ് പൊയ്ക്കോ.. ഞാൻ ഇപ്പൊ വരും.." "മിതു ഇവിടെ എന്തെങ്കിലും നിൽപ്പുണ്ടോ.." "എന്ത്" "മാവോ പ്ലാവോ" "ഒരു മാവും പേരയും ഒക്കെ നിൽപ്പുണ്ട്.." "എന്നാ ഞാൻ പോയി തിന്നിട്ട് വരാം.. നിങ്ങൾ സൊള്ളിക്കൊണ്ട് ഇരിക്ക്..." കിച്ചു അതും പറഞ്ഞു അവിടെ കണ്ട പേര മരത്തിൽ ചാടി കയറി.. "ഇനി പറ എന്തിനാ വന്നെ.." "സത്യം ആയിട്ടും നിന്നെ കാണാൻ വന്നതാ.." "ഒന്ന് പോകുന്നുണ്ടോ.. ആരേലും കണ്ടാൽ പിന്നെ അത് മതി.." "ഞാൻ എന്റെ പെണ്ണിനോട് സംസാരിക്കുന്നതിനു അവർക്കൊക്കെ എന്താ.. അല്ല നീ എന്തിനാ ഇങ്ങനെ വിറക്കുന്നെ..." "ഏയ്‌ ഒന്നുല്ല വേഗം പോ.." "ഞാൻ ഇന്ന് പോകുന്നില്ല. എനിക്ക് നിന്നെ കാണണം അതിനാ ഞാൻ വന്നെ.." "കണ്ടില്ലേ ഇനി പൊയ്ക്കൂടേ.." "ഇപ്പൊ പോകണോ ഒരു 10min കൂടി.. എന്തെങ്കിലും സംസാരിക്കെടി നീ.." "എനിക്ക് ഒന്നും പറയാൻ ഇല്ല.." "അതെന്താ.." "ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട്." "നിന്നെ രാത്രിയിലെ ഈ നിലാവെളിച്ചത്തു കാണാൻ നല്ല ഭംഗി ഉണ്ട്. കൂടെ നിന്റെ വെള്ള കൽ മൂക്കുത്തിയുടെ അഴക് നിന്റെ അഴക് ഒന്ന് കൂടി കൂട്ടുന്നു.. കൂടെ നിന്റെ ഈ വിറയലും പേടി ഒക്കെ കണ്ടിട്ട് എനിക്ക് ചിരി ആണ് വരുന്നത്.."

"എന്നെ വർണിക്കാൻ ആണോ ഈ പാതി രാത്രി വന്നത്.. ഒന്ന് പോയെ അച്ഛ കണ്ടാൽ അത് മതി.. രാത്രി ഒരു പെൺകുട്ടിയുടെ വീട്ടിൽ ഇങ്ങനെ വരുന്നത് ശരി ആണോ.." "നീ അതിനു വെറും ഒരു പെൺകുട്ടി ആണോ എന്റെ പെണ്ണല്ലേ.." അത് കേട്ട് അവൾക്ക് സന്തോഷം തോന്നി എങ്കിലും മുഖത്ത് അവൾ കപട ദേഷ്യം കാട്ടി. അപ്പോഴാണ് കിച്ചുവിന്റെ വരവ് കയ്യിൽ രണ്ടു മൂന്നു പേരക്കയും ഒന്ന് കഴിച്ചും കൊണ്ടാണ് വരവ്.. "എന്റെ മിതുവേ.. നിനക്ക് മരത്തിൽ ഉറുമ്പ് ഉണ്ടെന്നു ഒന്ന് പറഞ്ഞൂടാരുന്നോ.." "പറയും മുൻപ് അതിൽ ചാടി കയറാൻ ഞാൻ പറഞ്ഞോ.." "നാശം ഉറുമ്പ് മനുഷ്യനെ കടിച്ചു കൊന്നു..." "അത് കൊണ്ട് എന്താ പേരക്ക കിട്ടിയില്ലേ.."(റിദു) "അതാണ് ഒരു സമാധാനം.." "സമാധാനം ഞാൻ കളയണ്ടെങ്കിൽ മോൻ ഇത്തിരി മാറി നിന്നെ ." "ഇത് ഇത് വരെ കഴിഞ്ഞില്ലേ.." "ഇല്ല.." കിച്ചു മാറി നിന്നു വെറുതെ എന്തിനാ തടി കേടാക്കണേ.. "പിന്നെ നിനക്ക് ഒന്നും പറയാനില്ലേ മിതു." "ഇല്ല.." "എന്നാ നീ നാളെ വരുമ്പോൾ white കളർ ഡ്രസ്സ്‌ ഇട്ടിട്ടു വരണം.." "അതെന്താ.." "ഒരു മാച്ചിങ്ങിനു വേണ്ടി.." മാറി നിന്ന കിച്ചു ഇത് കേട്ടു.. "ഇയാൾ എന്താ സമാധാനത്തിന്റെ വെള്ളരി പ്രാവോ.. വെള്ള ഇട്ടു നടക്കാൻ.."(കിച്ചു) "എന്തോ.. എങ്ങനെ.."(റിദു) "അല്ല ഏട്ടാ നാളെ ഹോളി ആണോ എന്ന് ചോദിക്കുവാരുന്നു.."

"നിനക്ക് ഇപ്പൊ ഹോളി ആഘോഷിക്കണോ.." "വേണ്ട.." "എന്നാ മിണ്ടാതെ നിന്നോണം" "ok.. കിച്ചു ഇനി മിണ്ടില്ല.." പിന്നേയും റിദു സംസാരിക്കാൻ തുടങ്ങി "അല്ലേൽ വേണ്ട ബ്ലാക്ക് ഇട്ടോ.." "അത് നല്ലതാ ഏട്ടാ.. അതിന്റെ കൂടെ മുഖത്ത് കുറച്ചു കരി കൂടി വാരി തേച്ചാൽ അസൽ കാലന്റെ ലുക്ക്‌ കിട്ടും.."(കിച്ചു) "ഇങ്ങനെ പോയാൽ നിന്റെ കാലൻ ഞാൻ തന്നെ.." "അയ്യോ വേണ്ട.. ഞാൻ ഒന്നും പറഞ്ഞില്ല.." കിച്ചു അതും പറഞ്ഞു മാറി നിന്നു.. "അല്ലേൽ ബ്ലാക്കും വേണ്ട വൈറ്റും വേണ്ട നീ നിനക്ക് ഇഷ്ടം ഉള്ള ഡ്രസ്സ്‌ ഇട്ടു വന്നോ.. മാച്ചിംഗ് ആയി ഡ്രസ്സ്‌ ഇടാൻ പറ്റിയ ദിവസം വരുമ്പോൾ ഞാൻ പറയാം... പിന്നെ ഞാൻ എന്നാ പോട്ടെ.. ഇവിടെ നിന്നാൽ നീ ഒട്ടു മിണ്ടൂല്ലല്ലോ.." "പൊയ്ക്കോ.." "അതിനു മുൻപേ ദേ ഇത് കൂടി തന്നിട്ട് പൊക്കോളാം.." അവൻ അവളുടെ കയ്യിൽ കേറി പിടിച്ചു കൈ വെള്ളയിൽ ചുംബിച്ചു.. മിതു ആകെ ചൂളി പോയി.. അവൾ ഞെട്ടി അവനെ നോക്കി..അവളുടെ വിറയലും കിളി പോയ നിൽപ്പും കണ്ടു ഒന്ന് ചിരിച്ച ശേഷം അവൻ അവളെ നോക്കി സൈറ്റ് അടിച്ചു മാറി നിന്ന കിച്ചുവിനെയും കൂട്ടി മതിൽ ചാടി.. മതിൽ ചാടി നിന്നതും മുന്നിൽ കണ്ട ആളെ കണ്ടു അവർ രണ്ടും ഞെട്ടി........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story