അഗ്നിസാക്ഷി: ഭാഗം 38

agnisakshi

എഴുത്തുകാരി: MALU

രണ്ടും മുന്നിൽ കണ്ട ആളെ കണ്ടു പകച്ചു നിന്നു..നീരവ് ആയിരുന്നു അത് "നീ... എ... ന്താ... ഇ.. വിടെ.?"(റിദു) "എന്തോന്നാ..."(നീരവ്‌) "നീ എന്താ ഇവിടെ എന്ന്..." "അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്.. നിങ്ങൾ രണ്ടും എന്താ ഇവിടെ...." "അത് പിന്നെ ഞങ്ങൾ രാത്രിയിലെ സൗന്ദര്യം ആസ്വദിക്കാൻ വന്നതാ..അല്ലെ റിദുവേട്ട.."(കിച്ചു) "അല്ല.... ഹാ.. അതെ..." "അതെന്താ നിങ്ങളുടെ വീടിന്റെ അവിടെ ഇപ്പൊ പകൽ ആണോ..." "അത് പകൽ ആണോ രാത്രി ആണോ എന്നവിടെ നിൽക്കട്ടെ.. നീ എന്താ ഇവിടെ..." "അത് ഞാനും ചുമ്മാ രാത്രി ഭംഗി ആസ്വദിക്കാൻ വന്നതാ..." "ഓഹോ..." "അതല്ല ഞാൻ ഇവിടെ ഒറ്റക്കാണ് വന്നത്.. അങ്ങ് കിടക്കുന്ന നീ കിലോമീറ്റർ താണ്ടി ഇവിടെ വന്നു ഇവനെയും വിളിച്ചു ഇവിടെ വരണമെങ്കിൽ അത് രാത്രി ഭംഗി ആസ്വദിക്കാൻ അല്ല മോനെ..." "ടാ പരട്ടെ... നീ അപ്പൊ പിന്നെ ഇവിടെ ആണോടാ താമസം..

എന്നേക്കാൾ ദൂരെ കിടക്കുന്ന നീ ഇവിടെ വരണമെങ്കിൽ അതിൽ എന്തെങ്കിലും വശപിശക് ഇല്ലേ..." "റിദുവേട്ടൻ പറഞ്ഞത് സത്യമാ.. നീരാവേട്ടന്റെ മുഖം കണ്ടാൽ അറിയാം എന്തോ കക്കാൻ ഇറങ്ങിയതാണെന്നു..."(കിച്ചു) "ടാ കിച്ചു.. നീ മാറി നിന്നോ.. ഇല്ലെങ്കിൽ അടിച്ചു പല്ല് ഇളകും ഞാൻ..."(നീരവ്) "ഒന്ന് പോയെ നീരവേട്ടാ.. ഇപ്പൊ എന്റെ പ്രൊട്ടക്ഷന് ഈ റിദുവേട്ടൻ ഉണ്ട് അല്ലെ ഏട്ടാ..." കിച്ചു അതും പറഞ്ഞു റിദുവിന്റെ തോളിൽ കൈ ഇട്ടു.. റിദു ഒന്ന് കലിപ്പിച്ചു നോക്കിയതും അവൻ കൈ എടുത്തു.. "എന്നാ പൊക്കമാ.. കൈ പോലും എത്തുന്നില്ല.."(കിച്ചു) "ഡെയ് നിർത്ത്.. സത്യം പറ എന്തിനാ വന്നെ.."(നീരവ്) "അത് പിന്നെ ഈ ഏട്ടന് മിതുവിനെ കാണണം എന്ന് പറഞ്ഞപ്പോൾ ഉറങ്ങി കിടന്ന പാവം എന്നെ കുത്തി പൊക്കി കൊണ്ട് വന്നതാ ഇവിടേക്ക്..." "ഡാ കള്ളകാമുകാ ..." "ഇനി അതിന്റെ പേരിൽ എന്നെ കളിയാക്കിയാൽ രണ്ടും എന്റെ തനിരൂപം കാണും.."(റിദു) "ഒന്ന് പോടേയ്.. ചിരിക്കാതെ പിന്നെ എന്ത് വേണം...

പെണ്ണ് അഹങ്കാരിയാ.. അതാണ്.. ഇതാണ്.. വിശ്വസിക്കാൻ പറ്റില്ല.... എന്തൊക്കെ ആയിരുന്നു.. ഒരുത്തിയോട് പോലും മിണ്ടാതെ നടന്നിട്ട് അവസാനം ഞങ്ങളുടെ മിതു കുട്ടി തന്നെ നിന്റെ തപസ്സു ഇളക്കി അല്ലെ.."(നീരവ്) "നീരവേട്ടാ.. ആ മുനിയുടെ പേരെന്താ..."(കിച്ചു) "ഏത് മുനി..." "ഒരു തപസ്സു ഇളക്കിയ ആരോ..വിശ്വനോ സത്യാനോ എന്തോ ഒന്ന്" "വിശ്യാമിത്രൻ ആണോ മോനെ നീ ഉദേശിച്ചേ..." "ഹാ അതെ ആ പുള്ളി തന്നെ.. പുള്ളിയുടെ തപസ്സു ഇളക്കിയത് അപ്സര കന്യക ആയ മേനക ആണ്.." "ബെസ്റ്റ് പെണ്ണിന്റെ പേരെല്ലാം അവനു കൃത്യമായി അറിയാം.." "അത് പിന്നെ.. പറഞ്ഞു കേട്ടിട്ടുണ്ട് അതാ.." "ഇനി രണ്ടും ആ കാര്യം പറഞ്ഞാൽ രണ്ടിന്റെയും പരിപ്പ് ഇളക്കുന്നത് ഞാൻ ആയിരിക്കും..."(റിദു) "അത് പോട്ടെ അത് അവിടെ നിൽക്കട്ടെ.. മിതുവിനെ കണ്ടോ എന്നിട്ട്.."(നീരവ്) "കണ്ടോ എന്നോ കണ്ടു ഏട്ടാ.. എന്നിട്ട് ഒരു കിസ്സും കൊടുത്തു കൊച്ചു ഗള്ളൻ..."(കിച്ചു) "ആണോടാ..." "അതെ ഏട്ടാ..."

"പരട്ട കിച്ചു... നിനക്ക് ഉള്ളത് ഞാൻ നാളെ തരാടാ കോപ്പേ.. അവന്റെ ഒരു ഒളിഞ്ഞു നോട്ടം..... ഡാ നീരവേ ഞാൻ അത്തരക്കാരൻ നഹി ഹേ..."(റിദു) "മതി മതി... കൂടുതൽ നീ പറയണ്ട..."(നീരവ്) "എന്നാ എനിക്കും പറയാൻ ഉണ്ട്.." "എന്ത്.." "നീ എന്തിനാ ഇവിടെ വന്നെ.." "അത് പിന്നെ..." "അതും ഇതും പറയാതെ സത്യം പറഞ്ഞോ അതാ നിനക്ക് നല്ലത്.." "അത് ഞാൻ ഇന്ന് അമ്മുനോട് പിണങ്ങിയെടാ..." "എന്തിനു.." "ഏതോ തെണ്ടി പറഞ്ഞു കൊടുത്തു ഞാനും ആ നയനയും തമ്മിൽ പ്രേമം ആണെന്ന്.. സത്യത്തിൽ അവൾ വന്നു അപ്പു എന്താ വരാഞ്ഞേ എന്ന് ചോദിച്ചതാ.. അവൾ ഇപ്പൊ വന്നിട്ട് രണ്ടു ദിവസം ആയില്ലേ.. അത് ചോദിച്ചതാ.. ഏതവൻ ആയിരിക്കും അവളോട് അത് പറഞ്ഞത് എന്തോ..." "ഞാൻ ആണെന്ന് അറിഞ്ഞാൽ ഇങ്ങേരു എന്നെ ബാക്കി വെക്കില്ല.. രണ്ടു വെട്ട് പോത്തിന്റെ നടുവിൽ ആണ് ഞാൻ.. രണ്ടും എന്നെ പഞ്ഞിക്കിടും.."

(കിച്ചു ആത്മ) "നീ പറഞ്ഞത് ഇവൻ ആണെന്ന് അല്ലെ"(റിദു) "അതെ ഞാനും കരുതി.. പക്ഷെ അവളെ മുൻപേ വിളിച്ചപ്പോൾ ഇവൻ അല്ല എന്ന് പറഞ്ഞു.. പക്ഷെ വീണ്ടും അവൾ പിണങ്ങി.." "ഭാഗ്യം.. അമ്മു നീ മുത്താണ് നീ എന്നെ രക്ഷിച്ചു"(കിച്ചു ആത്മ) "ഓ രണ്ടും തുടങ്ങിയതല്ലേ ഉള്ളു അങ്ങോട്ട് അതിനു മുന്നേ പിണങ്ങിയോ.."(റിദു) "ഒന്നും പറയേണ്ട.. അവനെ എന്റെ കയ്യിൽ കിട്ടിയാൽ കൊല്ലും ഞാൻ.." "എന്നിട്ട് നീ വന്നത് എന്തിനാ എന്ന് പറഞ്ഞില്ല.." "അത് പിന്നെ.. അവളുടെ വീട് ഇവിടെ എവിടെ ആണെന്ന് തോന്നി വന്നതാ.. പക്ഷെ കണ്ടില്ല " "എന്റെ ഏട്ടാ പാതിരാത്രി അവൾ പുറത്തു നിൽക്കുവാണോ കാണാൻ.."(കിച്ചു) "അവളുടെ വീട് കണ്ടുപിടിക്കലോ അങ്ങനെ അവളെ കാണാലോ.." "അതെന്താ എല്ലാം വീടിന്റെയും മതിലിൽ ഇത് നീരാവേട്ടന്റെ കാമുകി അമ്മുവിന്റെ വീട് ആണ് എന്ന് എഴുതി വെച്ചിട്ടുണ്ടോ..." "ഡാ മിണ്ടാതിരിക്കുമോ കുറച്ചു നേരം.. ആ തിരുനാവ് കുറച്ചു നേരം അടച്ചു വെച്ച് നിന്നാൽ ഞങ്ങൾക്ക് കുറച്ചു സമാധാനം കിട്ടും.."

"ok കിച്ചു ഇനി മിണ്ടില്ല.." "അതാ നല്ലത്..." "എന്നാ നീ അവളെ വിളിച്ചു ചോദിക്ക്.."(റിദു) "അതിനു അവൾ ഫോൺ എടുക്കണ്ടേ..."(നീരവ്) "അവൾ ഉറങ്ങി കാണും.." "അത് ശരിയാ കട്ടിൽ കണ്ടാൽ പിന്നെ ചുറ്റും ഉള്ളത് ഓർമ ഉണ്ടാവില്ല..സാറേ..."(കിച്ചു ) "നിന്നെ പോലെ ഉറക്കപിശാശ് അല്ല അവൾ.. ഉറക്കത്തിലും അവൾക്ക് ബോധം ഉണ്ട്."(നീരവ്) "ഓ.. ഉറക്കം ആണ് എനിക്ക് മെയിൻ.. അത് വിട്ടു ഒരു കളി ഇല്ല.. നാളെ കോളേജിൽ വരണോ എന്നു ഞാൻ ഒന്ന് ആലോചിക്കട്ടെ.. കാരണം എന്റെ ഒരു മണിക്കൂർ ഉറക്കം ആണ് ഇപ്പൊ വേസ്റ്റ് ആയത്.. ഇനി തിരികെ വീട്ടിൽ എത്താൻ 15min അപ്പൊ അത്രെയും കൂടി വേസ്റ്റ് ആയി.. ശോ.." "എന്റെ പൊന്നോ.. ഇവനെ കൊണ്ട് തോറ്റല്ലോ ഈശ്വരാ..." "അതെ എനിക്ക് അമ്മുവിന്റെ വീട് കറക്റ്റ് അറിയില്ല... പകൽ ആണെങ്കിൽ അറിയാം രാത്രി അവിടെ ഇവിടെ എല്ലാം വീട് ഉള്ളത് കൊണ്ട് എനിക്ക് തെറ്റി പോകും..

അമ്മുവിന്റെ വീടിനു പകരം വേറെ എവിടേലും ചെന്ന് കേറും.. അത് കൊണ്ട് പകൽ പോകാം.." "പകൽ പോയി അവളുടെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ പോയി പെടാൻ ആണോ.. നീ വാ നമുക്ക് പോകാം.." "ദേ രണ്ടും കുറെ ജിമ്മിൽ പോയി മസിൽ ഉരുട്ടി കേറ്റി വെച്ചിട്ട് കാര്യം ഇല്ല.. ഇവിടെ ഉള്ള നാട്ടുകാർക്ക് നല്ല നാടൻ തല്ല് അറിയാം.. രണ്ടിന്റെയും മസിൽ ഒക്കെ അവർ നാരങ്ങ പിഴിയും പോലെ പിഴിയും.. അതോർത്തോ..." "അതിനു മുൻപേ നിന്നെ ഞങ്ങൾ പിഴിയണ്ടെങ്കിൽ മര്യാദക്ക് മിണ്ടാതിരുന്നോ..."(റിദു) "എന്നാ നമുക്ക് നാളെ അവളെ കാണാം.. നിങ്ങൾ പൊക്കോ.. ഞാനും പോവാ.."(നീരവ്) "ഓ ശരി..."(കിച്ചു) നീരവ് പോയതും റിദു മിതുവിന്റെ വീട്ടിലേക്ക് നോക്കി.. "ഇത്രെയും നേരം വായിനോക്കിയത് പോരെ ഏട്ടാ.. ഇങ്ങോട്ട് നടക്ക് അളിയാ.. " കിച്ചു അവനെ കൂട്ടി വീട്ടിലേക്ക് പോയി.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

രാവിലെ മിതു ഉണർന്നതും രാത്രിയിൽ നടന്നത് ഓർത്തു അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.. അവൾ വേഗം എല്ലാം പണിയും തീർത്തു വേഗം റെഡി ആയി ബസ് സ്റ്റോപ്പിലേക്ക് വിട്ടു.. അമ്മുനെ കണ്ടതും അവളുടെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ടു മിതുവിന് സംശയം ആയി.. "എന്താ അമ്മു എന്താ പറ്റിയെ മുഖം വല്ലാതെ ഇരിക്കണേ... എന്തെങ്കിലും പ്രശ്നം ഉണ്ടോ.." അമ്മു കാര്യം പറഞ്ഞതും മിതു ചിരിയോടെ ചിരി.. "എന്തിനാടി ചിരിക്കണേ..." "എന്റെ പൊന്ന് അമ്മു.. ആ പുട്ടി മോള് നയന അവളുടെ പിന്നാലെ നടക്കാൻ നമ്മുടെ നീരാവേട്ടന് എന്താ വട്ടാണോ.." "അങ്ങേർക്ക് അങ്ങനെ ഒന്നുല്ല.. പുട്ടി ആണോ നാച്ചുറൽ ബ്യുട്ടി ആണോ എന്നൊന്നും തിരിച്ചറിയാൻ കഴിയാത്ത ഒരു ആള് ആണ് അങ്ങേരു.." "ദേ ഇനി എന്റെ ഏട്ടനെ കുറ്റം പറഞ്ഞാൽ ഉണ്ടല്ലോ.. അപ്പുവിനെ കുറിച്ച് ചോദിക്കാൻ ആവും അവൾ ഏട്ടനോട് മിണ്ടിയത്.. അത് നീ വെറുതെ തെറ്റിദ്ധരിച്ചു.." "എന്നാലും.." "ഒരേന്നാലും ഇല്ല.. നീ വാ ദേ ബസ് വരുന്നു.."

അവർ കോളേജിൽ എത്തിയതും ബാക്കി എല്ലാം അവിടെ പ്രെസന്റ് ആയിരുന്നു.. അവർ അവരുടെ സ്ഥിരം ഏരിയയിലേക്ക് നടന്നു . അവിടെ റിദുവും ഗ്യാങ്ങും ഉണ്ടാരുന്നു.. റിദുവിന്റെ മുഖത്ത് നോക്കാൻ മിതുവിന് ചമ്മൽ ഉണ്ടാരുന്നു.. അവൾ നോക്കുമ്പോൾ അവൻ നോക്കും.. പക്ഷെ അവൻ നോക്കുമ്പോൾ അവൾ തല താഴ്ത്തും.. "ഇവിടെ രണ്ടു ഇണകുരുവികൾ മാത്രം അല്ല ഉള്ളത് ഞങ്ങളും ഉണ്ടേ..."(വരുൺ) അത് കേട്ടതും മിതുവും റിദുവും ഡീസന്റ് ആയി.. "കിച്ചു......." അകലെ നിന്നു ഏതോ പെൺകുട്ടി വിളിക്കുന്നത് കണ്ടതും കിച്ചു വിളി കേട്ടു... അവൻ അവിടേക്ക് നടന്നു.. "കിച്ചു... ഇവിടേക്ക് വാ..."(ആ പെൺകുട്ടി) "യാ babyyy.. സേട്ടൻ ദേ വരുന്നു..." കിച്ചു അങ്ങോട്ടേക്ക്‌ പോയതും ബാക്കി ഉള്ളവർ അന്തം വിട്ടു അവനെ നോക്കി.. "ഇവനും പെണ്ണ് ഒക്കെ set ആയോ.. ഇവൻ ഇത് എങ്ങോട്ടാ പോകുന്നെ..."(ദേവു) "കിച്ചു... ഡാ അവിടെ നിൽക്കേടാ..."(നീരവ്)

"മിണ്ടാതിരിക്ക് പിള്ളേരെ.ഒന്ന് വളയ്ക്കാൻ നോക്കുമ്പോഴാ..എന്റെ കോൺഫിഡൻസ് കളയാതെ..." കിച്ചു നേരെ അങ്ങോട്ടേക്ക് വിട്ടു.. പക്ഷെ അതിനു മുൻപേ അവനെ മറികടന്നു ഒരു പെൺകുട്ടി ആ വിളിച്ച കുട്ടിയുടെ അടുത്തേക്ക് ചെന്നു.. "കിച്ചു നീ എവിടെ ആയിരുന്നു ഞാൻ ഇവിടെ എല്ലാം തിരക്കി..."(ആ പെൺകുട്ടി) (അവർക്ക് കൂടി പേര് ഇടാൻ വയ്യ എനിക്ക് അത് കൊണ്ട് ഇങ്ങനെ മതി 😁😁) "സോറി ഡീ.. അല്ല ഇതേതാ ഈ ചേട്ടൻ.."(മറ്റേ പെൺകുട്ടി) "അറിയില്ലാടി... സീനിയർ. ആണെന്നു തോന്നുന്നു... നീ വാ ക്ലാസ്സിൽ പോകാം.." അവർ പോയതും ഇവിടെ ഇപ്പൊ എന്താ നടന്നെ എന്നു ആലോചിച്ചു അവൻ അവിടെ തന്നെ നിൽപ്പായി.. "കിച്ചു മോനെ. ഡാ ഇങ്ങു പോര്.. sasi ആയി.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.. വാ..."(നീരവ്) അവർ വിളിച്ചതും ഒരു അവിഞ്ഞ ചിരി ചിരിച്ചു അവൻ അവരുടെ അടുത്തേക്ക് പോയി.. "അല്ല റിദു അപ്പു എവിടെ രണ്ടു ദിവസം ആയില്ലേ വന്നിട്ട്..."(നീരവ്) "അതെ.. അവൾക്ക്‌ എന്താ പറ്റിയെ.."(റിദു) "അറിയില്ലെടാ..." "അവരും ഉണ്ട് അവരുടെ ഒരു കുപ്പുവും മനുഷ്യന് ഉള്ള സമാധാനം കൂടി കളയും"(ദേവു ആത്മ)

"അവളോട് പറയണ്ടെ നമ്മുടെ കാര്യം. പ്രതേകിച്ചു നിന്റെ കാര്യം..."(നീരവ്) "പറയണം.. പക്ഷെ അവൾ വരണ്ടേ... എന്നാൽ അല്ലെ പറ്റു.."(റിദു) "ആരും നിങ്ങളുടെ കാര്യം അറിഞ്ഞിട്ടില്ല.. ഇത് വരെ ലവേഴ്‌സിനെ പോലെ എവിടെ നിന്നെങ്കിലും ഒന്ന് സംസാരിച്ചിട്ടുണ്ടോ രണ്ടും.. പിന്നെ എങ്ങനെ അറിയാൻ ആണ് മറ്റുള്ളവർ...." "ഈ കിച്ചു മതിയല്ലോ ഫേമസ് ആക്കാൻ.." "കിച്ചു എന്താടാ ഇവരുടെ കാര്യം ഫേമസ് ആക്കാഞ്ഞേ..." "ഞാൻ ഇവിടുത്തെ മനോരമ പത്രം ആണെങ്കിലും... റിദുവേട്ടന്റെ കാര്യം ഞാൻ പറഞ്ഞു ഫേമസ് ആക്കിയാൽ ഏട്ടൻ എന്നെ ആ പത്രത്തിൽ തന്നെ ചരമ കോളം റെഡി ആക്കി തന്നാലോ എന്ന് ഒരു ചിന്ന ഭയം അതാണ് ഞാൻ അടങ്ങി നിന്നത്.. ഇല്ലെങ്കിൽ ഇത് പാട്ടക്കാതെ ഇവിടെ പിടിച്ചു നിൽക്കുമോ ഞാൻ..."(കിച്ചു) "ഓഹോ അപ്പൊ അതാണ് കാര്യം.. നീ ഫേമസ് ആക്കിക്കോ.. ഞാൻ കെട്ടുവാണെങ്കിൽ ദേ ഇവളെയെ കെട്ടു... അത് ഞാൻ ഉറപ്പിച്ചതാ.. ഇനി ആരു അറിഞ്ഞാലും എനിക്ക് no prblm..."

(റിദു) "ഉറപ്പാണെ.." "അതേടാ ഉറപ്പ്.." "അപ്പൊ ഇന്ന് തന്നെ ഞാൻ നിങ്ങളെ ഫേമസ് ആക്കും..." "ആ പ്രിൻസി അറിഞ്ഞാൽ കുഴപ്പം ഉണ്ടോ.."(നീരവ്) "അങ്ങേരു അറിഞ്ഞൽ എന്ത് കുഴപ്പം.. അങ്ങേരു എന്റെ അച്ഛന്റെ ഫ്രണ്ട് ആണ്.. പിന്നെ പ്രേമിക്കുന്നത് അത്ര വലിയ കുറ്റം ആണോ.. എത്രെയോ പെൺകുട്ടികളോട് ആ നിരഞ്ജൻ മോശമായി പെരുമാറിയിട്ട് ആ പെൺകുട്ടികൾ കംപ്ലയിന്റ് ചെയ്തിട്ട് പോലും അങ്ങേരു നടപടി എടുത്തില്ല.. ആ അങ്ങേരെ പിന്നെ നമ്മളെ എന്ത് ചെയ്യാൻ ആണ്.. ഇവിടെ നിന്നു പോകും മുൻപ് അങ്ങേർക്ക് ഒരു പണി കൊടുക്കണം.. ആ നിരഞ്ജന് കൂട്ട് നിൽക്കുന്നതിനു..."(റിദു) "അതൊക്കെ നമുക്ക് കൊടുക്കാം അളിയാ... ഈ കിച്ചു ഉണ്ട് കൂടെ.. കഴിഞ്ഞ തവണ ഒരു കൊച്ചിന് ഞാൻ ലവ് ലെറ്റർ കൊടുത്തപ്പോൾ അവൾ ചെന്ന് പ്രിൻസിയോട് പറഞ്ഞു ഞാൻ അവളെ പഠിക്കാൻ സമ്മതിക്കുന്നില്ല പോലും എന്ന്.. അങ്ങേരു എന്നിട്ട് എന്നെ പൊക്കി.. വാണിംഗ് തന്നു വിട്ടു അറിയാമോ.. ഒരു ലവ് ലെറ്റർ കൊടുത്തപ്പോൾ ഇങ്ങനെ.. ആ നിരഞ്ജൻ കാണിക്കുന്നത് എല്ലാം അങ്ങേർക്ക് നല്ല കാര്യം.. "(കിച്ചു)

"ആ ലവ് ലെറ്റർ ഞങ്ങൾ വായിച്ചതാ ഏട്ടാ. ചിരിച്ചു ചിരിച്ചു ചാവും.. നല്ലോണം മലയാളത്തിൽ അറിവ് ഉള്ള കുട്ടിയ നമ്മുടെ കിച്ചു..."(ദേവു) "നീ കൂടുതൽ കളിയാക്കണ്ട.. നിന്റെ മരഭൂതം ഇല്ലേ ഏതോ വിഷ്ണു... അവൻ നിന്റെ ഈ കയ്യിലിരുപ്പ് കൊണ്ട ഇട്ടേച്ചു പോയെ..."(കിച്ചു) അത്രെയും നേരം സന്തോഷത്തിൽ ഇരുന്ന ദേവു സങ്കടത്തോടെ അവിടെ നിന്നും ക്ലാസ്സിലേക്ക് പോയി.. "എന്ത് പണിയാ കിച്ചു നീ കാണിച്ചേ.. അവൾ മറക്കാൻ ശ്രേമിക്കുമ്പോൾ നീ ഓർമിപ്പിച്ചു അവളെ വിഷമിപ്പിക്കുന്നോ... പോയി കൊച്ചിനെ പഴയ പോലെ ആക്കട.."(അമ്മു) "അത് ഞാൻ ഏറ്റു.. എന്റെ ദേവൂട്ടിയെ എനിക്ക് അറിയാം അവൾ പിണങ്ങില്ല.. ഞാൻ ഇപ്പൊ വരാം.. അവളെയും കൂട്ടി..." കിച്ചു അതും പറഞ്ഞു ക്ലാസ്സിലേക്ക് പോയി.. എല്ലാവരും ദേവുവിന്റെ കാര്യം ഓർത്തിരിക്കുമ്പോൾ ആണ് അപ്പു വരുന്നത് അവർ കണ്ടത്.. "ദേ അപ്പു വരുന്നു.. ഇങ്ങോട്ട് വിളിക്കെടാ.. നമുക്ക് പറയാം..."(നീരവ്) "ഇപ്പൊ പറയണോ.."(റിദു) "പിന്നെ പറയാതെ.. നീ വിളിക്ക്..."

"ഏയ്‌ അപ്പു..." ദൂരെ നിന്നും അവരെ കണ്ട അപ്പു ദേഷ്യത്തിൽ ക്ലാസ്സിലേക്ക് പോകാൻ നേരം ആണ് റിദു വിളിക്കുന്നത് കേട്ടത്.. "എന്താ ഏട്ടാ...." "നീ ഇവിടെ വാ... ഒരു കാര്യം പറയാൻ ഉണ്ട്.." അത് കേട്ടതും അവിടെ നിൽക്കുന്നവരെ കണ്ടു ദേഷ്യം ഉണ്ടെങ്കിലും റിദു വിളിച്ചത് കൊണ്ട് അവൾ അങ്ങോട്ടേക്ക് നടന്നു "വരണം വരണം അപർണ മേഡം..."(ലിനു) "ദേ ആദിലിൻ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്..." "നിനക്ക് എന്താ അപ്പു.. അവൾ തമാശ പറഞ്ഞതല്ലേ..."(റിദു) "അങ്ങനെ ആരും ഇപ്പൊ പറയേണ്ട.. ഏട്ടന് എന്താ പറയാൻ ഉള്ളെ.. അങ്ങോട്ടേക്ക് മാറി നിന്നു സംസാരിക്കാം വാ..." "മാറി നിന്നു പറയാൻ മാത്രം ഒന്നും ഇല്ല.. നീ ഇവിടെ നിന്നാൽ മതി.. എന്റെ കാര്യം മാത്രം അല്ല..

ഞങ്ങളുടെ കാര്യം ആണ്.." "ഞങ്ങളോ.." "ആ അതെ... മിതു ഇവിടേക്ക് വാ..." അവൻ മിതുവിന്റെ കൈ പിടിച്ചു അവന്റെ അടുത്തേക്ക് ചേർത്ത് നിർത്തി. ഇത് കണ്ടു അപ്പുവിന് ദേഷ്യം വന്നെങ്കിലും അവൾ പിടിച്ചു നിന്നു.. അവൾ മിതുവിനെ ദേഷ്യത്തോടെ നോക്കി.. മിതു ഒന്നും മനസ്സിലാവാതെ അവന്റെ കയ്യിൽ നിന്നു പിടി വിടാൻ ശ്രെമിച്ചെങ്കിലും അവൻ അവളുടെ കൈ വിടാതെ മുറുകെ പിടിച്ചിരിക്കുകയാണ്.. "അപ്പു ഞാൻ പറഞ്ഞത് ഞങ്ങളുടെ കാര്യം ആണ്.." "എന്ത് കാര്യം..." "ഞങ്ങൾ ഇപ്പൊ പ്രണയത്തിൽ ആണ്.." "what....." അപ്പു ഞെട്ടലോടെ അവനെ നോക്കി.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story