അഗ്നിസാക്ഷി: ഭാഗം 39

agnisakshi

എഴുത്തുകാരി: MALU

"അതെ അപ്പു മിതുവിനെ എനിക്ക് ഇഷ്ടം ആയിരുന്നു.. ഞാൻ അങ്ങ് തുറന്നു പറഞ്ഞു.. അങ്ങനെ ഞങ്ങൾ set..."(റിദു) "no.... ഇത് ഞാൻ സമ്മതിക്കില്ല..."(അപ്പു) "എന്താ അപ്പു... എന്താ നിനക്ക്..." "ഇല്ല.. ഏട്ടനെ ഇവൾക്ക് കൊടുക്കാൻ ഞാൻ സമ്മതിക്കില്ല..." അവളുടെ പെട്ടന്ന് ഉള്ള ഭാവമാറ്റം കണ്ടു എല്ലാവരും ഒന്ന് പകച്ചു... "നീ എന്തൊക്കെയാ അപ്പു ഈ പറയുന്നത്.. ഇവൻ എന്താ എന്തെങ്കിലും വസ്തു ആണോ.. കൊടുക്കാനും കൊടുക്കാതിരിക്കാനും..."(നീരവ്) "നീരവേട്ടൻ മിണ്ടണ്ടാ... എനിക്ക് സംസാരിക്കേണ്ടത് റിദുവേട്ടനോട് ആണ്..." "എന്റെ ഏട്ടനോട് മിണ്ടണ്ട എന്നു പറയാൻ നീ ആരാ അപർണ..."(അമ്മു) അപ്പു സംശയത്തോടെ അമ്മുവിനെ നോക്കി.. "കൂടുതൽ നോക്കണ്ട.. ഏട്ടൻ ഇപ്പൊ എന്റെ ആണ്... മറ്റാരേക്കാളും ഇപ്പൊ ഏട്ടന്റെ മേൽ എനിക്കും അവകാശം ഉണ്ട്..."(അമ്മു) "ഓഹോ അപ്പൊ എല്ലാവരും കൂടി എന്നെ വിഡ്ഢി ആക്കുവായിരുന്നു അല്ലെ.. എന്ന് തുടങ്ങി നിങ്ങൾക്കൊക്കെ പ്രണയം..

റിദുവേട്ടൻ പ്രണയിക്കാത്തത് കൊണ്ട് നിങ്ങൾക്കൊന്നും പ്രേമത്തോട് വെറുപ്പ് ആണെന്ന് പറഞ്ഞിട്ട് നാണമില്ലേ..." "അതിനു ഇപ്പൊ റിദുവും committed ആണ്.. പിന്നെ ഞങ്ങൾ ഒക്കെ എന്തിനു പ്രണയിക്കാതിരിക്കണം..."(നീരവ്) "പ്രണയിച്ചോ ആരു ആരെ വേണമെങ്കിലും പ്രണയിച്ചോ... പക്ഷെ ഇവൾക്ക് ഏട്ടനെ മാത്രം ഞാൻ കൊടുക്കില്ല..." "എന്താ അപ്പു നിന്റെ പ്രശ്നം... മിതുവിനെ ഞാൻ പ്രണയിക്കുന്നത് കൊണ്ട് നിനക്ക് എന്താ .."(റിദു) "എനിക്ക് അത് accept ചെയ്യാൻ കഴിയില്ല.." "അതിനു ഞങ്ങൾ എന്ത് വേണം..." "ഓഹോ അപ്പൊ ഏട്ടന് ഞാൻ ആരുമല്ല അല്ലെ.." "നീ എനിക്ക് എന്റെ കുഞ്ഞു പെങ്ങൾ ആണ്.. പക്ഷെ നീ പറയുമ്പോൾ ഇപ്പൊ ഞാൻ പ്രാണനെ പോലെ കരുതുന്നവളെ തള്ളി പറയാൻ എനിക്ക് ആവില്ല.." "വേണ്ട ആരും ആരെയും തള്ളി പറയണ്ട.. പക്ഷെ ഇവളെ ഏട്ടന് കിട്ടാൻ പാടില്ല..."

"നിനക്ക് ഭ്രാന്ത് ആണോ അപ്പു..." "അതെ എനിക്ക് ഭ്രാന്ത് തന്നെ ആണ്..." "അപ്പു... നീ ഇനി എന്തൊക്കെ പറഞ്ഞാലും മിതു എന്റെ പെണ്ണ് തന്നെ ആണ്.. അതിൽ ഒരു മാറ്റവും ഇല്ല...." റിദു മിതുവിന്റെ കയ്യും പിടിച്ചു അവിടെ നിന്നും പോയി.. അവൻ അവളുടെ കൈ പിടിച്ചു പോകുന്നത് കണ്ടതും അപ്പു ദേഷ്യം കൊണ്ട് വിറച്ചു... അവൾ അവിടെ നിന്നും വീട്ടിലേക്ക് തന്നെ മടങ്ങി പോയി... "ഇവൾക്ക് ഭ്രാന്ത് ആണോ നീരവേട്ടാ"(അമ്മു) "എനിക്ക് അറിയില്ല.. ഇവൾക്ക് എന്താ പറ്റിയെ എന്നു.. റിദു മിതുവിനെ സ്നേഹിക്കുന്നതിൽ ഇവൾക്ക് ഇത്ര ദേഷ്യം എന്താ..."(നീരവ്) "അന്നത്തെ മിതുവിനോട് ഉള്ള ശത്രുത കാരണം ആണോ ഇനി..." "എന്താണെങ്കിലും എന്താടി... ഒരാള് ആരെ പ്രണയിക്കണം എന്നുള്ളത് അത് അവരുടെ വ്യക്തിപരമായ കാര്യങ്ങൾ അല്ലെ..." "എനിക്ക് അറിയില്ല.. ഇവിടെ എന്താ നടക്കുന്നെ എന്ന്... ഞാൻ പോകുവാ ക്ലാസ്സിൽ..."

എല്ലാവരും പിന്നെ കൂടുതൽ നേരം അവിടെ നിൽക്കാതെ വേഗം തന്നെ അവിടെ നിന്നു മടങ്ങി ക്ലാസ്സിലേക്ക് പോയി ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ ദേവു ക്ലാസ്സിൽ ഡസ്‌കിൽ തല വെച്ചു കിടക്കുകയായിരുന്നു.. അപ്പോഴാണ് കിച്ചു അവിടേക്ക് വന്നത്... "ദേവൂട്ടിയെ....."(കിച്ചു) കിച്ചു വിളിച്ചത് കേട്ടെങ്കിലും ദേവു മൈൻഡ് ആക്കിയില്ല.. അവൻ അവളുടെ അടുത്ത് ചെന്നിരുന്നു.. "ദേവു... ഡീ... നീ എന്നോട് മിണ്ടില്ലേ.... കിച്ചുട്ടന് നീ മിണ്ടാതിരുന്നാൽ സഹിക്കില്ലടി..." ദേവു മൈൻഡ് ആക്കാതെ കിടന്നതും കിച്ചു അവളുടെ തലയിൽ പിടിച്ചു ഉയർത്തി. "നിനക്ക് എന്നാടാ മരഭൂതമേ വേണ്ടേ..."(ദേവു) "ആഹാ എന്റെ കൊച്ചു ok ആയല്ലോ.. ഡീ.. ഞാൻ അറിയാതെ പറഞ്ഞതാ അവനെ കുറിച്ച്.. സത്യം... അവനു നിന്നെ വേണ്ടെന്നു പറഞ്ഞു പോയതല്ലെടി.. ആ അവനെ പറഞ്ഞപ്പോ നീ എന്തിനാ ഇങ്ങനെ സങ്കടപെടണേ...."(കിച്ചു) "എത്ര മറക്കാൻ ശ്രേമിച്ചാലും നീ ഇടക്ക് അത് പറഞ്ഞു ഓർമിപ്പിക്കുവല്ലേ പൊട്ടാ..."

"സോറി ഡീ...അവൻ ഇപ്പൊ വേറെ ഏതെങ്കിലും ഒരുത്തിയെ പ്രേമിച്ചു ഇപ്പൊ set ആയി കാണും.. നീ അപ്പൊ അതിനേക്കാൾ നല്ലൊരുത്തനെ വളയ്ക്കണം.. ഈ കിച്ചു ഉണ്ട് കൂടെ.." "എന്നാ ഒരുത്തനും എനിക്ക് വളയില്ല.." "പോടീ കുരങ്ങേ.... അതല്ലടി പൊട്ടി..അവരെക്കാൾ കൂടുതൽ ഞാൻ ഇമ്പോര്ടന്റ്റ്‌ തന്നിട്ടുള്ളത് നിനക്ക് ആണ്.. നിന്നോട് അടി ഉണ്ടാക്കാനും ഒരു രസം ആടി പെണ്ണെ... നീ എന്റെ സ്വന്തം പെങ്ങൾ അല്ലേടാ..." "കിച്ചു മോനെ ....." "എന്നാടാ...." "നിനക്ക് ഈ സെന്റി ഒട്ടും ചേരുന്നില്ല..." "അതെയോ... " "അതെ..." "എന്നാ നമുക്ക് ഒരു കാര്യം ചെയ്യാം..." "എന്താ.." "ക്യാന്റീനിൽ പോയി നല്ല ഉഗ്രൻ ഷേക്ക്‌ കുടിക്കാം..." "കുടിക്കാം.. പക്ഷെ നീ പൈസ കൊടുക്കണം..." "എടി ദുഷ്ടേ... അഞ്ചു പൈസക്ക് ഗതി ഇല്ലാത്ത എന്നോട് തന്നെ നീ ഇത് പറയണം... " "പിന്നെ ഇന്നലെ നിന്റെ പോക്കറ്റിൽ കണ്ട 100രൂപ പിന്നെ ആകാശത്തു നിന്നു കൊഴിഞ്ഞു വീണതാണോ..." "അത് പിന്നെ അച്ഛന്റെ പോക്കറ്റിൽ നിന്നു എടുത്തതാ... പക്ഷെ അച്ഛൻ പൊക്കി..

ഞാൻ ആരാ മോൻ ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു.. പക്ഷെ പുറം നോക്കി ഒരെണ്ണം കിട്ടി.. അമ്മേ എന്റെ പുറം പൊളിഞ്ഞു പോയി..." " സ്വന്തം ആയി ബിസിനസ്‌ ഒക്കെ ഉള്ള അച്ഛന്റെ മകൻ ആണ് ആ അവന്റെ kayyil പണം ഇല്ല പോലും. കഷ്ടം" "അത് പിന്നെ എന്നും ഓരോ കാരണം പറഞ്ഞു 5000രൂപ വാങ്ങി ലോലിപൊപ്പ് വാങ്ങാനും പോയി ചീട്ട് കളിക്കാനും പോയാൽ പിന്നെ.. എങ്ങനെ ആടി എനിക്ക് പണം തരുക..." "കഷ്ടം നീ അച്ഛനെ പറയിപ്പിക്കുമോടാ.. പാവം അച്ഛൻ എങ്ങനെ സഹിക്കുന്നോ എന്തോ ഇതിനെ.." "അതൊക്കെ പോട്ടെ പണം ഉണ്ടോ നിന്റെ കയ്യിൽ.. നമുക്ക് മാത്രം പോകാം.. അവള്മാർ അവിടെ സൊള്ളിക്കൊണ്ട് ഇരിക്കുവാ... നീ വാ..." "അവർക്ക് എന്തെങ്കിലും തോന്നിയാലോ..." "എന്ത് തോന്നാൻ.. ഇത് നമ്മുടെ സ്ഥിരം പണി അല്ലെ.. നീ പിണങ്ങും ഞാൻ പിണക്കം മാറ്റും.. ക്യാന്റീനിൽ പോയി food അടിക്കും.. ഇത് അവർക്ക് അറിയാം..

അവളുമാർക്ക് അതിൽ സന്തോഷം മാത്രം ഉള്ളു.. നീ വാ ഇല്ലേൽ ഞാൻ പോയി തനിയെ കുടിക്കും.." "എന്നാ പൊക്കോ.. ഞാൻ വരുന്നില്ല.." "അങ്ങനെ പറയല്ലേ.. ദേവു.. എന്നാ നീ പൈസ താ ഞാൻ പോയി കുടിക്കാം.." "വേണ്ട അങ്ങനെ നീ ഒറ്റക്ക് പോകണ്ട.. ഞാനും വരാം.. വാ ഇങ്ങോട്ട്.." പിന്നെ കഥയും പറഞ്ഞു അവർ കാന്റീനിലേക്ക് വിട്ടു ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ റിദു മിതുവിനേയും കൊണ്ട് ഗ്രൗണ്ടിന്റ അവിടെ ആരുമില്ലാത്ത ഇടത്തേക്ക് കൊണ്ട് പോയി... "റിദുവേട്ടാ കൈ വിട് എനിക്ക് വേദനിക്കുന്നു..." അവൾ എത്ര പറഞ്ഞിട്ടും അവൻ കൈ വിട്ടില്ല.. അവൻ ഒടുവിൽ അവിടെ എത്തിയതും അവളെ മാറ്റി നിർത്തി.. അവൾ കൈ വേദനയോടെ കുടഞ്ഞു "എന്താ നിന്റെ ഉദ്ദേശം..."(റിദു) "എന്ത്..."(മിതു) "നീ എന്റെ ആരാടി..." "അത്.. അത് പിന്നെ.." "പറയാൻ ഇത്ര മടി എന്താ.." "അത് നിങ്ങൾക്കറിയില്ലേ...

പിന്നെ ഞാൻ എന്തിനാ പറയണേ.." "അത് നിനക്ക് പറഞ്ഞാൽ എന്താ നിനക്ക് അത് പറയാൻ മാത്രം നാക്കില്ലേ..." മിതു എല്ലാം കേട്ട് തല കുനിച്ചു നിന്നതും റിദുവിന് കലി കേറി... "മുഖത്തേക്ക് നോക്കടി..." അവൾ നോക്കിയതും കലിപ്പിൽ നിൽക്കുന്ന റിദുവിനെ ആണ് കണ്ടത്... "നീ എന്നെ സ്നേഹിക്കുന്നുണ്ടോ..." "മ്മ്" "വാ തുറന്നു പറയെടീ..." "ഉണ്ട്" "ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ എന്റെ കൂടെ നിൽക്കുമോ..." "നിൽക്കും.." "പിന്നെ എന്താടി നിനക്ക് എന്നെ ഇഷ്ടം ആണെന്നു എല്ലാരോടും പറഞ്ഞാൽ.. അപരിചിതരെ പോലെ ഇങ്ങനെ അകന്നു നിൽക്കാൻ മാത്രം ഞാൻ എന്താ ചെയ്തേ.." "അത് പിന്നെ..." "വേണ്ട.. നീ കൂടുതൽ ഒന്നും പറയണ്ട.. നീ എന്നെ പൊട്ടൻ കളിപ്പിക്കുവാ.. അല്ലെങ്കിൽ ഇന്നു അപ്പു അത്രെയും പറഞ്ഞപ്പോൾ ഒരു തവണ എങ്കിലും ഞാൻ നിന്റെ ആണെന്ന് നീ പറഞ്ഞേനെ.. ബാക്കി ഉള്ളവൻ ഇവിടെ പ്രേമം മണ്ണാങ്കട്ട..

ഓരോന്ന് പറഞ്ഞു നടക്കുവാ ... അവൾക്ക്‌ ഇവിടെ ഒരു ഫീലിങ്‌സും ഇല്ല.. എപ്പോ നോക്കിയാലും ഒരു അകൽച്ച...അല്ലെങ്കിലും ഈ പെണ്ണെല്ലാം കണക്കാ..." അവൻ ഇത്രേം പറഞ്ഞിട്ടും അവൾക്ക്‌ ഒരു ചലനവും ഇല്ല.. അതെ പടി നിൽക്കുന്നത് കണ്ടതും അവളോട് ഇനി പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അവനു തോന്നി.. "നിനക്ക് ഒന്നും പറയാനില്ലെടി........." "അത്... പിന്നെ.... ഏട്ടൻ ദേഷ്യപെടുമ്പോൾ കാണാൻ നല്ല രസം ഉണ്ട്..." "ഡീ കോപ്പേ.. വെറുതെ പതപ്പിക്കാതെ കാര്യം പറയെടി..." "എന്തൊക്കെ പറഞ്ഞാലും ഇനി നിങ്ങൾ എന്നെ വേണ്ടെന്നു പറഞ്ഞാലും ഞാൻ നിങ്ങളെ കൊണ്ടേ പോകൂ... കേട്ടോടാ ചെക്കാ..." മിതു അത്രെയും പറഞ്ഞു അവന്റെ അടുത്തേക്ക് വന്നു ഉയർന്നു അവന്റെ കവിളിൽ ഒരു കടിയും കൊടുത്തു ക്ലാസ്സിലേക്ക് ഓടി... നടന്നത് സത്യം ആണോ എന്നറിയാതെ ആദ്യം റിദു കിളിപ്പോയ നിൽപ്പ് നിന്നു..

പിന്നെ ആണ് ചെക്കന് മനസ്സിലായത് പെണ്ണ് പ്രേമത്തിന്റെ എബിസിഡി ഒക്കെ പഠിച്ചു തുടങ്ങി എന്ന്.. അവൻ കവിളിൽ തടവി ഒരു പുഞ്ചിരിയോടെ ക്ലാസ്സിലേക്ക് പോയി... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ അപ്പു വീട്ടിൽ ചെന്നതും കണ്ണിൽ കണ്ടതൊക്കെ വലിച്ചു എറിഞ്ഞു പൊട്ടിച്ചു.. ഇത് കണ്ടു കൊണ്ടാണ് അവളുടെ മാമ വന്നത്.... "എന്താ അപ്പു നീ ഈ കാട്ടണേ.. നിനക്ക് എന്താ പറ്റിയെ..." "എനിക്ക് പറ്റിയത് ഒന്നും ആരും അറിയണ്ട. എല്ലാത്തിനെയും കൊല്ലും... എനിക്ക് വേണം.. ആഗ്രഹിച്ചത് എന്തും സ്വന്തം ആക്കാൻ മാത്രമേ ഈ അപ്പുവിന് അറിയൂ... കൊല്ലും ഞാൻ..... കൊല്ലും.." അപ്പു മുടി എല്ലാം അഴിച്ചിട്ടു ഭ്രാന്തിയെ പോലെ അലറി... അവളുടെ അവസ്ഥ കണ്ടു ഒന്നും മനസ്സിലാകാതെ അയാൾ നിരഞ്ജനെ വിളിച്ചു... അപ്പോഴും അപ്പു റിദുവിനെ വേണം എന്ന് അലറി വിളിച്ചു കൊണ്ട് ഇരുന്നു... ഫോണിലൂടെ എല്ലാം കേട്ട നിരഞ്ജൻ അതിനു മുൻപ് തന്നെ എല്ലാം അറിഞ്ഞിരുന്നു.. അവൻ എന്തോ തീരുമാനിച്ചു ഉറപ്പിച്ച മട്ടിൽ കാൾ കട്ട്‌ ചെയ്തു കോളേജിലേക്ക് പോയി.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story