അഗ്നിസാക്ഷി: ഭാഗം 4

agnisakshi

എഴുത്തുകാരി: MALU

മിതുവിനെയും കൊണ്ട് അവർ ക്ലാസ്സിൽ കയറി മിതു കുറച്ചു സമയം കൊണ്ട് തന്നെ അവിടെ ഉള്ളവരുമായി കമ്പനി ആയി. അപ്പോഴാണ് അപർണയും കൂട്ടുകാരും ക്ലാസ്സിലേക്ക് വന്നത്. "നീ എന്താ ഇവിടെ"(അപർണ) "അവൾ ഈ ക്ലാസ്സിൽ ആയത് കൊണ്ട്"(ദേവൂ) "നീ ഒക്കെ എന്തുവാ ഈ പറയണേ ഇറങ്ങടി ഞങ്ങളുടെ ക്ലാസ്സിൽ നിന്നു" "അത് പറയാൻ നീ ആരാടി ഒന്ന് പോടേയ്.. വാ അമ്മു നമുക്ക് ദാ അവിടെ ഇരിക്കാം" മിതു അമ്മുനെയും കൂട്ടി ലാസ്റ്റ് സീറ്റിൽ പോയിരുന്നു കൂടെ ദേവൂവും ലിനുവും പോയി. "ഈ അപ്പുനെ എതിരെ നിൽക്കുന്നവളെ ഒരിക്കലും ഈ കോളേജിൽ ഈ വർഷം തികയ്ക്കില്ല. എൻറെ റിദുവേട്ടൻ വരട്ടെടി നിനക്കുള്ളത് ഞാൻ തരുന്നുണ്ട് " അപ്പു ദേഷ്യത്തോടെ പോയി സീറ്റിൽ ഇരുന്നു. ആദ്യത്തെ രണ്ടു ഹൗർ സാർ വന്നു എന്തെക്കെയോ പഠിപ്പിച്ചു. ഇത് ഒന്നും മനസ്സിലാകാതെ മിതു ക്ലാസ്സിൽ ഇരുന്നു. പിന്നീട് ഫ്രീ ആയിരുന്നു. എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും കത്തി അടിച്ചിരുന്നു. അപ്പു ആണേൽ മിതുവിനെ ഇപ്പൊ കൊല്ലും എന്ന ദേഷ്യത്തിൽ അവളെ നോക്കിയിരുന്നു. ഉച്ചക്ക് ലഞ്ച് ബ്രേക്കിന് ഫുഡ്‌ കഴിച്ചു കഴിഞ്ഞു അമ്മുവും ദേവും ലിനുവും മിതുനെ കൂട്ടി അകലെ ഉള്ള ഒരു മരച്ചുവട്ടിൽ പോയിരുന്നു. ചുറ്റിനും വള്ളി പടർപ്പ് പന്തലിച്ചു നിൽക്കുന്ന ആ മരച്ചുവട്ടിൽ ഇരുന്നപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി മിതുവിനു.

"ഇത് നിങ്ങളുടെ സ്ഥിരം പ്ലേസ് ആണോ" "മ്മ് അതെ ഞങ്ങൾ മൂവർ സംഘത്തിന്റെ കോട്ട ആണിവിടം. ഇവിടെ ആരും അങ്ങനെ വരാറില്ല. ഇപ്പൊ നീയും ഞങ്ങളുടെ കൂടെ ചേർന്നു."(ദേവൂ) "അല്ല മിതു നീ വീട്ടിൽ ആരൊക്കെ ഉണ്ടെന്നു പറഞ്ഞില്ല"(അമ്മു) "അച്ഛൻ. പിന്നെ അനിയത്തി" "അപ്പൊ അമ്മ"(ദേവൂ) ദേവൂ ചോദിച്ചതും അറിയാതെ മിതുവിന്റെ കണ്ണുകൾ നിറഞ്ഞു "അമ്മ ഇപ്പൊ ഞങ്ങളുടെ കൂടെ ഇല്ല" "അതെന്താ നിങ്ങളെ വേണ്ടെന്നു വെച്ചു പോയോ"(ലിനു) "ദേ ലിനു നീ ഒന്ന് മിണ്ടാതിരുന്നേ. വെറുതെ അവളെ വിഷമിപ്പിക്കാൻ"(അമ്മു) "അമ്മ...... അമ്മ മരിച്ചു പോയി.." "ആണോ സോറി ഡാ നിന്നെ വിഷമിപ്പിക്കാൻ ചോദിച്ചതല്ല. വിഷമം ആയെങ്കിൽ സോറി"(ലിനു) "ഏയ്‌ സാരമില്ല. അമ്മ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ടൊന്നുമില്ല. അമ്മേടെ മനസ്സ് ഞങ്ങളുടെ കൂടെ ഉണ്ട്. അമ്മേടെ ശരീരം മാത്രമേ ഞങ്ങളിൽ നിന്നും വിട്ടകന്നിട്ടുള്ളു" "പോട്ടെ അത് വിട് ഇനി അതോർത്തു വിഷമിക്കാതെ. അച്ഛന് എന്താ job"(അമ്മു) "അച്ഛ...... അച്ഛ വില്ലേജ് ഓഫീസർ ആയിരുന്നു. അവിടെ നിന്നു ഇവിടേക്ക് തഹസീൽദാർ ആയി പ്രമോഷൻ ലഭിച്ചു. ഇവിടേക്കാണ് ട്രാൻസ്ഫർ ആയത്." "എന്താണ് അച്ഛന്റെ നെയിം"(ദേവൂ) "അച്ഛേടെ നെയിം മാധവൻ. എന്താ".

"ഇവിടുത്തെ തഹസീൽദാർ മാധവൻ എന്നല്ലല്ലോ നെയിം" "പിന്നെ നിനക്ക് ഇവിടെ ഉള്ള എല്ലാവരെയും അങ്ങ് അറിയാമല്ലോ. ഒന്ന് പോ ദേവൂ"(അമ്മു) "അയ്യോ അതല്ല അമ്മു.. എന്റെ അങ്കിൾ ആണ് ഇവിടുത്തെ തഹസീൽദാർ. അതാണ് ഞാൻ ചോദിച്ചേ" "അത് ദേവൂ. അച്ഛന് ഇങ്ങോട്ട് സ്ഥാന മാറ്റം കിട്ടി എന്നത് ശെരിയാ. പക്ഷെ അച്ഛൻ ജോലി രാജി വെച്ചു" "ജോലിയിൽ നിന്നു റിസൈൻ ചെയ്‌തെന്നോ അതെന്താ"(ലിനു) "അത്..... അത്. പിന്നെ.... അച്ഛന് കുറച്ചു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ റിസൈൻ ചെയ്തു. ഇപ്പൊ അച്ഛ വീട്ടിൽ ഉണ്ട്." "ഓ അങ്ങനെ ആണല്ലേ അപ്പോ sis എന്ത് ചെയ്യുന്നു"(ദേവൂ) "അവൾ ഇപ്പൊ പ്ലസ് ടു കഴിഞ്ഞു" "അത് കഴിഞ്ഞു കോഴ്സ് ഒന്നും തിരഞ്ഞെടുത്തില്ലേ"(അമ്മു) "അത്...... അവൾക്ക് ഇഷ്ടപ്പെട്ട കോഴ്സ് അഡ്മിഷൻ ഒക്കെ കഴിഞ്ഞു. പിന്നെ വേറെ ഒന്നിനും ചേർന്നില്ല. ഇനി ഈ വർഷം അങ്ങ് പോകട്ടെ എന്ന് കരുതി" "ഹാ.. അത് പക്ഷെ കഷ്ടായല്ലോ ഒരു വർഷം വെറുതെ പോയി"(ദേവൂ) "സാരമില്ല. അടുത്ത വർഷം ഉണ്ടല്ലോ" "അനിയത്തീയുടെ നെയിം എന്താ"(ലിനു) "മിത്രേയ മാധവ്" "ചേച്ചിയുടെയും അനിയത്തിയുടെയും നെയിം ഒക്കെ കൊള്ളാം. പക്ഷെ എവിടെയോ എന്തൊക്കെയോ ചേർച്ച കുറവ് പോലെ തോന്നുന്നു."(ദേവു) "നെയിം ആണോ" "അല്ല നീ പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട്.

പക്ഷെ ഇനി ഞങ്ങൾ കൂടുതൽ ഒന്നും ചോദിച്ചു നിന്നെ വിഷമിപ്പിക്കുന്നില്ല. അത് വിട്. പിന്നെ.... നിനക്ക് കോളേജ് ഇഷ്ടായോ"(ദേവൂ) "ആയി. അല്ല ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ" "മ്മ്"(അമ്മു) "ആ അപർണ ഇല്ലേ അവൾ എന്തിനാ വന്നപ്പോൾ മുതൽ എന്നോട് ഉടക്ക് ഉണ്ടാക്കണേ. എന്തോ ദേഷ്യം ഉള്ള പോലെ" "അതോ... അത് അവൾക്ക് അങ്ങനെയാ അവളെക്കാൾ കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കാണുമ്പോൾ ഉണ്ടാകുന്ന ഒരു തരം കുശുമ്പ്" ദേവൂ ചിരിച്ചു കൊണ്ട് പറഞ്ഞതും മിതു ഒന്നും മനസ്സിലാവാതെ അവളെ നോക്കി "ഇവളെ ഒന്ന് പൊക്കി പറഞ്ഞപ്പോൾ ദേ അവൾ എന്നെ തന്നെ നോക്കുന്നു. അവൾ അങ്ങനെ ആണ് മിക്കവരോടും വെറുതെ അടി ഉണ്ടാക്കും ഒരു തരം വട്ട് അല്ലാതെന്ത്. പിന്നെ അവൾ എന്ത് കാണിച്ചാലും അവൾക്ക് ആരെയും പേടിക്കേണ്ട ആവശ്യം ഇല്ല" ദാ ആ ഇരിക്കുന്ന ഗ്യാങ്ങിനെ കണ്ടോ. അതാണ് റിദുവിന്റെ ഫ്രണ്ട്സ്" ദേവൂ കുറച്ചപ്പുറത്തു ഇരിക്കുന്ന നീരാവിനെയും ഫ്രണ്ട്സിനെയും ചൂണ്ടി പറഞ്ഞു. "അതാരാ റിദു" ""റിദു.... ഹർദിക് ദേവ് വർമ്മ " ഇവിടുത്തെ സീനിയർ ആണ്.കോളേജ് ഹീറോ എന്നൊക്കെ പറയാം. പെൺപിള്ളേർ എല്ലാം അവനെ വളക്കാൻ നോക്കുന്നുണ്ട്.പക്ഷെ അവൻ വളയില്ല" "അതെന്താ" "അവനു പെണ്ണ് എന്ന് കേൾക്കുന്നത് തന്നെ ദേഷ്യം ആണ്.

എന്തോ വെറുപ്പ് പോലെ ആണ് അവനു. അവൻ ഇത് വരെ ഒരു നോട്ടം കൊണ്ട് പോലും ഒരു പെണ്ണിനോട് മോശമായി പെരുമാറിയിട്ടില്ല. അവൻ ഇടപെടും. പെൺകുട്ടികളോട് മോശമായി പെരുമാറുന്ന എല്ലാത്തിനും അവൻ നല്ലത് കൊടുക്കും.പക്ഷെ അവനു ആ പേരിൽ ഒന്നും ഒരു പെണ്ണിനോടും സോഫ്റ്റ്കോർണർ ഒന്നും ഇല്ല. എല്ലാ പെണ്ണും അവന്റെ കണ്ണിൽ ഒരേ പോലെ ആണ്. അവനു എന്തോ കലിപ്പ് ആണ്" "അതെന്താ അയാളുടെ അമ്മ പെണ്ണല്ലേ. പിന്നെ കോളേജിൽ പഠിപ്പിക്കുന്ന മിസ്സുമാർ പെണ്ണല്ലേ" "അവൻ ആകെ മിണ്ടുന്നതു മിസ്സുമാരോടും അവന്റെ അമ്മയോടും ആണ്. എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുന്ന അവനോട് ചൊറിയാൻ ചെല്ലുന്ന പെണ്പിള്ളേരോട് മാത്രമേ അവൻ മിണ്ടി ഞങ്ങൾ കണ്ടിട്ടുള്ളു. ഒരു സുഹൃത്തു എന്ന നിലയിൽ പോലും അവൻ അങ്ങനെ ഒരു പെണ്ണിനോടും മിണ്ടാറില്ല" "അതെന്താ അയാൾക്ക് വല്ല പ്രേമ നൈരാശ്യം ഉണ്ടോ" "അവനോ പ്രേമമോ.. കൊള്ളാം അവനു അതിനേക്കാൾ കലിപ്പ് ആണ് പ്രേമിക്കുന്നത്. ദാ ആ ഇരിക്കുന്ന മൂന്നെണ്ണത്തിനും ഏതെലും പെൺകുട്ടികളോട് ഇഷ്ടം ഉണ്ടാകുമായിരിക്കും പക്ഷെ അവനെ പേടിച്ചു അവന്മാരും ആ പണിക്ക് ഇല്ല" "അതെന്താ ഒരാളുടെ അവകാശം അല്ലെ എങ്ങനെ ജീവിക്കണം എന്നുള്ളത്.

അയാളെ പേടിച്ചു പ്രേമിക്കാതിരിക്കാൻ അയാൾ ഇവരുടെ അച്ഛനൊന്നും അല്ലല്ലോ" "അവനെ പേടി മാത്രം അല്ല അവനു ഇഷ്ടം ഇല്ലാത്തത് ചെയ്തു അവനുമായിട്ടുള്ള ഫ്രണ്ട് ഷിപ് നഷ്ടപെട്ടാലോ എന്നോർത്തിട്ടാണ്. അവർക്ക് അത് പോലെ ജീവൻ ആണ് റിദുവിനെ" "ഓഹോ അങ്ങനെ ആണോ കാര്യങ്ങൾ. അല്ല ഈ അപർണയും റിദുവും തമ്മിൽ എന്താ ബന്ധം" "അത് ഞാൻ പറഞ്ഞില്ല. പിന്നെ അവൻ കോളേജിൽ സ്നേഹത്തോടെ സംസാരിക്കുന്ന ഒരാൾ ഉണ്ട് അതാണ് അവൾ അപർണ" "അതെന്താ അവളോട്‌ മാത്രം" "അതെനിക്കറിയില്ല. അവൾ ഇവിടുത്തെ പാവം കുട്ടി ആണെന്നാ അവന്റെ വിചാരം. അവൾ നല്ലവൾ ആണ് അവന്റെ മുന്നിൽ. അത്രെയും പേരുടെ കുഞ്ഞനിയത്തി ആണത്രേ അവൾ. അതും അപർണ അല്ല അവരുടെ അപ്പു. അങ്ങനെയേ വിളിക്കാൻ പാടുള്ളു. അവൾ എന്ത് പറഞ്ഞാലും അവൻ വിശ്വസിക്കും. അവളെ ഇനി ആരേലും എന്തെങ്കിലും പറഞ്ഞാൽ അതിന്റെ ഇരട്ടി പറഞ്ഞു കൊടുത്തു അവനെ കൊണ്ട് ആ ആളെ തല്ലിക്കും അവൾ. ഇനി അത് പെണ്ണ് ആണെങ്കിൽ ചെവി പൊട്ടി പോകുന്ന തരത്തിൽ ഉള്ള സംസാരം അതായത് ഇത്രെയും പേരുടെ മുന്നിൽ വെച്ചു ആ പെണ്ണിനെ നാണംകെടുത്തിയിരിക്കും അവൻ. കാര്യം ഒക്കെ ശരി ആണ്. പെൺകുട്ടികളെ ഉപദ്രവിക്കില്ല.

പക്ഷെ പെൺകുട്ടികളെ അവനു ഇഷ്ടം അല്ല. പിന്നെ അവൻ ഇവിടെ ഉള്ളപ്പോൾ ഒരു പെണ്ണിനേയും ഒരുത്തൻ ഒന്നും ചെയ്യില്ല ചെയ്താൽ റിദുവിന്റെ കയ്യിലെ ചൂട് അവൻ അറിയും. പക്ഷെ ഈ അപർണ അവൾ എന്ത് പറഞ്ഞാലും അത് വിശ്വസിച്ചു പ്രശ്നം ഉണ്ടാക്കുന്നതാണ് അവന്റെ കുഴപ്പം" ദേവൂ എല്ലാം അവൾക്ക് പറഞ്ഞു കൊടുത്തു. "ഓ അങ്ങനെ ആണ് അപ്പോ കാര്യങ്ങൾ.അവൻ എന്നിട്ട് എന്തിയെ"(മിതു) "അതല്ലേ അതൊക്കെ രസം. അവനൊരു അനിയൻ ഉണ്ട്. ഇപ്പൊ ഇവിടെ ഫസ്റ്റ് ഇയർ ആണ്. എന്താടി അമ്മു അവന്റെ പേര്"(ദേവൂ) "അത്... ഹർഷിത്..."(അമ്മു ) "ആാാ അത് തന്നെ ഹർഷിത് ദേവ് വർമ്മ. അവൻ ഇവിടെ കാലു കുത്തിയ അന്ന് തന്നെ ഇവിടെ അടി ഉണ്ടാക്കി. അത് കഴിഞ്ഞു ഇന്നും എന്തോ പ്രശ്നങ്ങൾ ഉണ്ടാക്കി.അവനെ പ്രിൻസി വീട്ടിൽ പറഞ്ഞു വിട്ടു. പക്ഷെ ഞാൻ രാവിലെ റിദുവിനെ കണ്ടതാ. ഇനി ഹർഷിത് ഉണ്ടാക്കിയ പ്രശ്നം കാരണം അനിയന്റെ കൂടെ വീട്ടിൽ പോയി കാണും. നാളെ കാണിച്ചു തരാം നിനക്ക് ആ റിദുവിനെ" "കാണിച്ചു തരേണ്ടി വരുമെന്ന് തോന്നുന്നില്ല. നിങ്ങൾ പറഞ്ഞത് അനുസരിച്ചു ആ അപർണ നമ്മുടെ കാര്യവും എന്തെങ്കിലും ഒക്കെ പറഞ്ഞു കൊടുക്കുമായിരിക്കുമല്ലോ അപ്പൊ എന്തായാലും നമ്മളെ കാണും അയാൾ നാളെ"(മിതു)

"നീ പറഞ്ഞത് ശെരിയാ. പക്ഷെ അവന്റെ മുന്നിൽ ഞങ്ങളെ അങ്ങനെ കിട്ടാറില്ല അതാണ് സത്യം"(അമ്മു) "എനിക്ക് പക്ഷെ ഈ റിദുവിനെയോ അവന്റെ അപ്പുവോ കുപ്പുവോ ഒന്നിനെയും പേടിച്ചു ജീവിക്കാൻ കഴിയില്ല. ഞാൻ ഇവിടെ വന്നത് പഠിക്കാൻ ആണ്. അല്ലാതെ അവരെ ഒക്കെ പേടിച്ചു വാ മൂടി കെട്ടി ഒരു മൂലയിൽ ഒതുങ്ങാൻ അല്ല" "നീ ആള് കൊള്ളാലോ മിതു"(ലിനു) "പിന്നെ നിന്നോട് ഒരു ഗ്യാങ്ങിനെ കുറിച്ച് കൂടി പറയാൻ ഉണ്ട്"(ദേവൂ) "അതാരാ" "നീ രാവിലെ നിരഞ്ജൻ എന്ന് പറഞ്ഞില്ലേ അവൻ. ഈ കോളേജിലെ ഏറ്റവും മോശം ഗ്യാങ്. അവനും കൂടെ രണ്ടെണ്ണം വാല് പോലെ ഉണ്ട്. രോഹിത്, ബാലു. ഇവന്മാർ മൂന്നെണ്ണം ആണ് കൂടുതലും പെൺകുട്ടികളെ ശല്യം ചെയ്യുന്നത്. അതായത് റിദുവിന്റെ ചെണ്ട ആണ് അവന്മാർ. എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കും. റിദു അവന്മാരെ തല്ലും. ന്യായമായ കാര്യത്തിന് ആയത് കൊണ്ട് നിരഞ്ജനെ തല്ലുന്നതിൽ അവനു ഇവിടെ ഉള്ളവർ എല്ലാം സപ്പോർട്ട് ആണ്.ഇപ്പൊ ഏകദേശം എല്ലാം മനസ്സിലായി കാണുമല്ലോ അല്ലെ"(ദേവൂ) "നിരഞ്ജനെ കുറിച്ച് എനിക്ക് ഒന്നും മനസ്സിലാക്കാൻ ഇല്ല ദേവൂ അവൻ ആരാണെന്നു എന്താണെന്നു എനിക്കറിയാം"(മിതു ആത്മ) "ഡീ മിതു നീ ഞാൻ ചോദിച്ചത് കേട്ടോ" "മനസ്സിലായി ദേവൂ" "മ്മ് വാ ക്ലാസ്സ്‌ time ആയി" അവർ നാലുപേരും അവിടെ നിന്നു എഴുന്നേറ്റു ക്ലാസ്സിലേക്ക് പോയി. വൈകുന്നേരം നേരത്തെ ക്ലാസ്സ്‌ കഴിഞ്ഞു. അവർ ഇറങ്ങി "മിതു നിന്റെ വീട് കുറച്ചു ദൂരെ ആണെന്ന് അല്ലെ പറഞ്ഞെ എവിടെയാ. ഞാനും ലിനുവും ദേ ഇത് വഴിയാ വീട്ടിൽ പോകുന്നത്. അമ്മു ആണേൽ ദാ കാണുന്ന വഴിയിൽ കൂടി ആണ് വീട്ടിൽ പോകുന്നത്

അമ്മുന് പിന്നെ ബസ് ഉണ്ട്"(ദേവൂ) "ഞാൻ അമ്മുന്റെ കൂടെ ആണ്. എന്റെ വീട് എസ് ഇ എസ് ജംഗ്ഷന്റെ അവിടുന്ന് കുറച്ചു കൂടി പോണം. അമ്മുവിന്റെയോ" "നീ അവിടെ ആണോ എനിക്കും അവിടെ തന്നെയാ പോകണ്ടേ ആ ജംഗ്ഷനിൽ ഇറങ്ങി ഒരു ഒന്നര കിലോമീറ്റർ കൂടി നടക്കണം"(അമ്മു) "എനിക്കും അവിടെ നിന്നു 2കിലോമീറ്റർ ഉണ്ട്" "ആണോ എന്നാൽ ദേവൂ ലിനു നിങ്ങൾ വിട്ടോ. എനിക്ക് കൂട്ട് കിട്ടി. ഇനി തൊട്ട് രാവിലെയും വൈകിട്ടും ഇവളുടെ കൂടെ പോവുകയും വരികയും ചെയ്യാലോ"(അമ്മു) "അത് ഏതായാലും നന്നായി എന്നാൽ നാളെ കാണാം. ഞങ്ങൾ പോകുവാ by"(ദേവൂ ലിനു) "മ്മ് ഒക്കെ by" ദേവൂവും ലിനുവും വീട്ടിലേക്ക് പോയി. അമ്മുവും മിതുവും ബസ് കാത്ത് അവിടെ നിന്നു. കുറച്ചു സമയം കഴിഞ്ഞു ബസ് വന്നതും അവർ അതിൽ കയറി ജംഗ്ഷനിൽ ഇറങ്ങി. "അമ്മു.. നീ നടന്നോ ഞാൻ ഇപ്പൊ വരാം"(മിതു) "നീ എവിടെ പോകുവാ" "എനിക്ക്.. എനിക്ക് ഒരാളെ കാണാൻ ഉണ്ട്" "ആരെ" "ഒരു ഫ്രണ്ട്" "നീ എന്നാ പോയി കണ്ടോളു. ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം" "താമസിക്കും ഞാൻ" "സാരമില്ല ഒരു അരമണിക്കൂർ ഒക്കെ ഇവിടെ നിൽക്കാൻ എനിക്ക് കഴിയും" "അരമണിക്കൂറിനുള്ളിൽ ഞാൻ വരുമെന്നു പറയാൻ പറ്റില്ല. നീ നടന്നോടാ" "മ്മ് എന്നാ ശരി. ഒക്കെ നാളെ കാണാം" "മ്മ് by ഡാ" അമ്മു പോയതും മിതു റോഡ്‌ ക്രോസ്സ് ചെയ്തു ഒരു കടയിൽ ചെന്നു കയറി.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story