അഗ്നിസാക്ഷി: ഭാഗം 40

agnisakshi

എഴുത്തുകാരി: MALU

റിദുവിന്റെ അടുത്ത് നിന്നും മിതു ക്ലാസ്സിലേക്ക് പോകാൻ നേരം ആണ് ഡീ എന്ന് ഒരു വിളി കേൾക്കുന്നത്.. അവൾ തിരിഞ്ഞു നോക്കിയതും പിന്നിൽ നിരഞ്ജൻ ആയിരുന്നു.. അവൾക്ക് അല്പം ഭയം തോന്നിയിരുന്നു... ഒരു മനുഷ്യ കുഞ്ഞു പോലും ആ പരിസരത്ത് ഇല്ലാരുന്നു.. അവൾ ഭയം ഉള്ളിൽ ഒതുക്കി ധൈര്യം കാണിച്ചു മുന്നോട്ട് നടക്കാൻ തിരിഞ്ഞു.. "ഡീ... ഞാൻ നിന്നെ തന്നെയാ വിളിച്ചത്... അത് മോൾക്ക് മനസ്സിലായില്ലേ..."(നിരഞ്ജൻ) "എന്താ നിങ്ങൾക്ക് വേണ്ടേ..."(മിതു) "എനിക്ക് വേണ്ടത് പണ്ട് മുതലേ മാധവന്റെ മകളെ ആയിരുന്നു.. അത് നീ ആണെന്ന് അറിഞ്ഞപ്പോൾ തൊട്ട് ഉള്ളിൽ തുടങ്ങിയ മോഹം ആണ്.. പക്ഷെ നീ രക്ഷപെട്ടു.. പിന്നെയും നീ എന്റെ കോട്ടയിൽ തന്നെ വന്നു പെട്ടല്ലോ മോളെ.... അന്ന് നിന്റെ തന്ത ഇവിടെ വന്നില്ലായിരുന്നെങ്കിൽ നിന്നെ വേഗം എനിക്ക് മനസ്സിലാകില്ലാരുന്നു..."

(നിരഞ്ജന്റെ ഓർമ പോയത് സ്റ്റോറി തുടങ്ങിയ ടൈമിൽ പറഞ്ഞിരുന്നു.. അത് കഴിഞ്ഞു അവളുടെ അച്ഛനെ കൂടി കണ്ടപ്പോൾ ആണ് അവനു ഓർമ്മ വന്നത് മിതുവിനെ...) "അതിന്റെ പ്രതികാരം ആയിരിക്കും നീ അന്ന് അച്ഛനോട് തീർത്തത് അല്ലെ..." "അത് മാത്രം അല്ലാടി... നിന്റെ തന്ത ഞങ്ങളോട് ചെയ്ത തെറ്റ്‌ അതിന്റെ പ്രതികാരം വീട്ടാൻ തന്നെ ആണ് നിന്റെ അരികിൽ ഞാൻ എത്തിയത്... പക്ഷെ നിന്റെ സൗന്ദര്യം അത് എന്നെ മത്തു പിടിപ്പിച്ചു... ഒരിക്കൽ നീ എന്റെ കയ്യിന്നു രക്ഷപെട്ട പോലെ ഇനി നിനക്ക് മോചനം ഇല്ല മിതു... നിന്റെ തന്ത എന്റെ കുടുംബത്തോട് ചെയ്തത് പോലെ തന്നെ നിന്നോടും ഞാൻ ചെയ്തിരിക്കും.. നീ അനുഭവിക്കും.. ഈ നിരഞ്ജൻ വെറും വാക്ക് പറയാറില്ലടി .... അറിയാലോ മോൾക്ക് എന്നെ..." "നിന്നെ എനിക്ക് നല്ലോണം അറിയാം നിരഞ്ജൻ... പക്ഷെ നീയും നിന്റെ കുടുംബം കൂടി ഞങ്ങളെ ദ്രോഹിച്ചത് നല്ലോണം എനിക്ക് അറിയാം..

അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ..." "ഓഹോ ഇപ്പൊ നിനക്ക് രക്ഷകൻ ആയി ഒരുത്തൻ കൂടെ ഉണ്ടല്ലോ... ഹർദിക്... എല്ലാരുടെയും പുന്നാര റിദു.. അവനെ കണ്ടാണോ മോൾക്ക് ഇപ്പൊ ഇത്ര തന്റേടം..." "പെണ്ണാണെന്ന് കരുതി നിന്നെ പോലെ ഒരു വൃത്തികെട്ടവന്റെ മുന്നിൽ പേടിച്ചു നിൽക്കേണ്ട അവസ്ഥ എനിക്കില്ല..." "എന്ത് പറഞ്ഞെടി നീ......" നിരഞ്ജൻ അവളുടെ കവിളിൽ കുത്തി പിടിക്കാൻ ചെന്നതും അവൻ വായുവിൽ ഉയർന്നു പൊങ്ങിയതും ഒരുമിച്ചു ആയിരുന്നു.... മിതു ഒന്നും മനസ്സിലാകാതെ മുന്നോട്ട് നോക്കിയപ്പോൾ കണ്ടു കലിച്ചു നിൽക്കുന്ന റിദുവിനെ... അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നത് കണ്ടതും മിതു പേടിയോടെ അവനെ നോക്കി.. "റിദുവേട്ടാ..." "എന്താടി... ഇവൻ കിടന്നു ഡയലോഗ് അടിച്ചപ്പോൾ ഒരെണ്ണം പൊട്ടിക്കാൻ നിന്റെ കൈക്ക് സ്വാധീനം ഇല്ലേ..."

മിതു എന്തെങ്കിലും പറയും മുൻപ് റിദു നിരഞ്ജന്റെ അടുത്ത് ചെന്നു വീണു കിടന്ന അവന്റെ നെഞ്ചിൽ പോയി ചവിട്ടി.... "ഡാ.......... മോനെ... നിനക്ക് എന്റെ പെണ്ണിനെ തന്നെ വേണം അല്ലേടാ .... നീ ഇനി അവളെ ഒരു നോട്ടം കൊണ്ട് പോലും ശല്യപെടുത്തിയാൽ പിന്നെ റിദു ആരാണെന്നു നീ അറിയും.... ഇത്ര നാളും തന്നത് പോലെ അല്ല.. വീണിടത്തു നിന്നു എഴുനേൽക്കില്ല നീ ഇനി..."(റിദു) "ഒന്ന് പോടേയ്... നീ എത്ര തല്ലിയാലും ശരി... ഇവളേ ഞാൻ മോഹിച്ചിട്ടുണ്ടെങ്കിൽ ഒരു തവണ എങ്കിലും എന്റേത് മാത്രം ആക്കിയിരിക്കും ഈ നിരഞ്ജൻ... എന്നിട്ട് നീ ഇവളെ സ്നേഹിക്കുവോ കൊല്ലുവോ എന്താണെന്നു വെച്ചാൽ ആയിക്കോ.. പക്ഷെ ഇവളെ ആദ്യം എനിക്ക് തന്നെ വേണം..."(നിരഞ്ജൻ) നിരഞ്ജൻ മിതുവിനെ നോക്കി വശ്യമായ ചിരിയോടെ അത്രെയും പറഞ്ഞതും റിദു ഒന്നുടെ അവന്റെ നെഞ്ചിൽ ചവിട്ടി.. "ഡാ പുല്ലേ.. നിന്റെ ഈ എരണം കെട്ട നാവ് പിഴുതു കളയും ഞാൻ.. ദേ ഇടനെഞ്ചു നോക്കി ആഞ്ഞു ഒരു ചവിട്ട് ചവിട്ടിയാൽ നീ തീരും മോനെ... എന്റെ പെണ്ണാണ് അവൾ... അവൾ ഇനി എന്റെ മാത്രം ആയിരിക്കും..

എനിക്ക് ജീവൻ ഉള്ളടത്തോളം കാലം നിന്റെ നിഴൽ പോലും അവളിൽ പതിയാൻ ഞാൻ അനുവദിക്കില്ല...." "ഇനി എന്ത് പതിയാൻ ആണ് മോനെ... അവളെ ആദ്യം തൊട്ടതു ഈ ഞാൻ തന്നെ ആണ്... പക്ഷെ പിടി വിട്ടു പോയി അന്ന്... ഇനി അങ്ങനെ ഉണ്ടാവില്ല... സ്വന്തം ആക്കും ഈ നിരഞ്ജൻ ഇവളെ..." "ഒന്ന് പോടാ.. നിന്റെ ഭീഷണി ഒന്നും ഇവിടെ നടക്കില്ല... അവളിൽ ഏക അവകാശി ഇനി മുതൽ ഞാൻ ആയിരിക്കും..." ഇത്രെയും പറഞ്ഞു റിദു നടന്നതും നിരഞ്ജൻ എഴുന്നേറ്റു വന്നു റിദുവിന്റെ പുറത്തു ചവിട്ടി.. റിദു മുന്നോട്ട് വേച്ചു പോയെങ്കിലും വീഴാതെ അവൻ അവിടെ ഉറച്ചു നിന്നു... "ഇത് ഒരു വഴിക്ക് പോകില്ല... ഇവന് കിട്ടിയതൊന്നും പോരാ എന്ന് തോന്നുന്നു..." റിദു തിരിഞ്ഞു നിരഞ്ജന്റെ നേരെ ചെന്നു അവന്റെ കഴുത്തിനു പിടിച്ചു തിരിച്ചു നിർത്തി കൈ പുറകിലേക്ക് വളച്ചു പിടിച്ചു "നിനക്ക് കിട്ടിയത് ഒന്നും പോരാ അല്ലെ....."

കൈ വേദനിച്ചു നിരഞ്ജൻ കിടന്നു അലറാൻ തുടങ്ങിയതും റിദു അവന്റെ മേലുള്ള പിടുത്തം വിട്ടു.. അവൻ കൈ കുടഞ്ഞു നേരെ നിന്നതും റിദു അവന്റെ കഴുത്തിനു പിടിച്ചു "ഇനി നീ വാങ്ങി കൂട്ടാൻ ആണ് ഉദ്ദേശം എങ്കിൽ.. ഇതൊന്നും അല്ല ഇനി കിട്ടാൻ പോകുന്നത് കേട്ടല്ലോ.." റിദു അവന്റെ കഴുത്തിനു പിടിച്ചു പുറകിലേക്ക് തള്ളി.. അവൻ നടു ഇടിച്ചു താഴേക്ക് വീണു... അവൻ എന്നിട്ടും പക മാറാതെ റിദുവിനെ നോക്കി.. റിദു അവനെ നോക്കി പുച്ഛിച്ചു മിതുവിന്റെ കയ്യും പിടിച്ചു പോയി... അവൻ പിന്നെ കൂടുതൽ ഒന്നും അവളോട് ചോദിച്ചില്ല... ചോദിക്കാൻ അവനു കഴിഞ്ഞില്ല... ഇനി അതും കൂടി ചോദിച്ചു അവളെ കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് അവൻ കരുതി.... അവൾ ക്ലാസ്സിൽ കയറിയതും ദേവൂവും അമ്മുവും ലിനുവും കിച്ചുവും കൂടി അവളെ നോക്കി തന്നെ ഇരിക്കുകയാണ് അവൾ പോയി അവരുടെ അടുത്ത് ഇരുന്നിട്ടും അവരുടെ നോട്ടം മാറിയില്ല

"എന്താ എല്ലാം കൂടി എന്നെ അത്ഭുതജീവി കണക്കെ ഇങ്ങനെ നോക്കുന്നത്..."(മിതു) "അല്ല നീ ഇത്രേം നേരം എവിടെ ആയിരുന്നു... സത്യം പറ"(കിച്ചു) "അത് ഞാൻ ലൈബ്രറി..." "റിദു ഏട്ടൻ നിനക്ക് വേണ്ടി പ്രത്രേകം ലൈബ്രറി പണിഞ്ഞോ..." "അത്.. പിന്നെ ഏട്ടന് സംസാരിക്കാൻ വേണ്ടി..." "മ്മ് മനസ്സിലായി.. എനിക്ക് ഒക്കെ എന്നാണോ ആവോ ഒരു പെണ്ണ് set ആവുക ആവോ.." "set ആയാലും നിന്റെ പഞ്ചാര വർത്താനം കേൾക്കുമ്പോഴേ അവൾ നിന്നെ വേണ്ടെന്നു വെക്കും..."(ലിനു) "എന്റെ സംസാരം പഞ്ചാര ആണെന്ന് നിന്നോട് ആരാ പറഞ്ഞേ..എന്റെ ശബ്ദം കേട്ടാൽ തന്നെ പെൺപിള്ളേർ പുറകിനു വരും.." "ഈ കുരുവി ചിലക്കും പോലെ ഉള്ള നിന്റെ സൗണ്ട് കേട്ടാൽ അവർ ഓടും..."

(ദേവു) "ഡീ മതി നിർത്ത്.. ഇല്ലെങ്കിൽ ആ കൊക്കാച്ചി നമ്മളെ പുറത്താക്കും..." "ആര്.." "സാർ വരുന്നുണ്ടെന്നു മിണ്ടാതിരിക്കാൻ...." പിന്നെ ക്ലാസ്സ്‌ എടുക്കാൻ സാർ വന്നതും അവർ സൈലന്റ് ആയി.. മിതു പക്ഷെ തലവേദന ആണെന്ന് പറഞ്ഞു ഡസ്കിൽ തല വെച്ചു കിടന്നു... അപ്പോഴും അവളുടെ മനസ്സിൽ നിരഞ്ജൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.. കഴിഞ്ഞ വർഷം മുൻപ് വരെ തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ അവളുടെ മനസ്സിൽ കടന്നു വന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു... കിടക്കുന്നതിനാൽ അവളുടെ മുഖം ആരും ശ്രെദ്ധിക്കുന്നുണ്ടാരുന്നില്ല... എങ്ങനെയോ അന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു അവൾ റിദുവിനോട് പോലും പറയാതെ വീട്ടിലേക്ക് മടങ്ങി.... ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ രാത്രി കിടന്നതും ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് അവൾ എഴുന്നേറ്റത്.... ഫോൺ എടുത്തതും ഡിസ്പ്ലേയിൽ റിദുവേട്ടൻ എന്ന് കണ്ടതും അവൾ കാൾ അറ്റൻഡ് ചെയ്തു.. "ഹലോ..."(മിതു) "ഹലോ.. നീ ജീവനോടെ ഉണ്ടോ മിതു..."(റിദു)

"അതെന്താ അങ്ങനെ ചോദിച്ചെ..." "രാവിലെ കണ്ടതിൽ പിന്നെ നിന്നെ ഞാൻ ഒന്ന് കണ്ടത് കൂടി ഇല്ലല്ലോ പെണ്ണെ... നീ എവിടെ ആയിരുന്നു" "അത് പിന്നെ ഒരു തലവേദന..." "തലവേദന ഒരെണ്ണമേ ഉണ്ടാരുന്നുള്ളോ.. ഞാൻ ഓർത്തു ഡബിൾ ആയിരിക്കും എന്ന്..." "ഓ.." "മിതു...." "മ്മ്..." "നിനക്ക് നാക്കില്ലെടീ." "എന്തോ..." "ഞാൻ ഒരു കാര്യം ചോദിക്കട്ടെ.." "മ്മ് ചോദിക്ക്..." "നിനക്ക്..നിരഞ്ജനെ മുൻപ് പരിചയം ഉണ്ടോ.." അവൻറെ ചോദ്യം കേട്ടതും മിതു ഒന്ന് പരുങ്ങി.. അവൾ മിണ്ടാതെ ആയതും റിദു സംസാരിക്കാൻ തുടങ്ങി.. "ഡീ.. നീ ഒന്നും മിണ്ടാത്തെ എന്താ. പോയോ.." "ഇല്ല ഇവിടെ ഉണ്ട്.." "ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ല.." "അത്.. പിന്നെ.. അറിയില്ല ഏട്ടാ..." "എന്നിട്ട് അവൻ പിന്നെ എന്താ അങ്ങനെ ഒക്കെ സംസാരിച്ചേ..."

"എനിക്ക് അറിയില്ല ഏട്ടാ... അവനെ എനിക്ക് പരിചയം ഇല്ല..." "എനിക്ക് ഇത് വിശ്വസിക്കാമോ.. നീ ഒന്നും മറച്ചു വെക്കുന്നില്ലല്ലോ അല്ലെ..." "ഇല്ല ഏട്ടാ...ഞാൻ കിടക്കട്ടെ എനിക്ക് ഉറക്കം വരുന്നു " "ഇത്ര നേരത്തെയോ.." "അതെ ഞാൻ ഉറങ്ങുന്നു.. gdnyt" അവൾ റിദു എന്തെങ്കിലും പറയും മുൻപേ അവൾ കാൾ കട്ട്‌ ചെയ്തു ഉറങ്ങാൻ കിടന്നു.. ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ പിന്നീട് അങ്ങോട്ട് അവരുടെ പ്രണയകാലം ആയിരുന്നു ... അപ്പുവും നിരഞ്ജനും ഇടയിൽ നിന്നു പണിതെങ്കിലും അവരെ പിരിക്കാൻ അവർക്ക് കഴിഞ്ഞില്ല... അവരുടെ പ്രണയം കൂടുതൽ ശക്തി ആർജിക്കുക അല്ലാതെ ഒരിറ്റ് സ്നേഹം പോലും കുറഞ്ഞില്ല.... അങ്ങനെ ഇരിക്കെ ഇന്നാണ് ആ ദിവസം... മിത്തുവിന്റ പിറന്നാൾ............(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story