അഗ്നിസാക്ഷി: ഭാഗം 41

agnisakshi

എഴുത്തുകാരി: MALU

രാത്രി 12.00ക്ക്‌ വിളിച്ചു wish ചെയ്യാൻ മാത്രം ആരുമില്ലത്തത് കൊണ്ട് തന്നെ അവൾ കിടന്നു ഉറങ്ങിയിരുന്നു... രാവിലെ ഉണർന്നപ്പോൾ തന്നെ പതിവില്ലാതെ അവൾ ഫോണിലേക്ക് നോക്കി... ഒരാളുടെ wish അവൾ ആഗ്രഹിച്ചിരുന്നു... ഫസ്റ്റ് wish ആ ആളുടെ ആകാൻ കൊതിച്ചിരുന്നു..പക്ഷെ ഫോൺ എടുത്തു നോക്കിയതും നിരാശ ആയിരുന്നു ഫലം സമയം നോക്കിയപ്പോൾ എന്നത്തേക്കാളും നേരത്തെ ആണ് അവൾ ഉണർന്നത് അവൾ ഫോൺ അവിടെ വെച്ചു എഴുന്നേറ്റു... വാതിൽ തുറന്നു പുറത്തു ഇറങ്ങിയതും ഹാളിൽ അച്ഛൻ ഇരിക്കുന്നത് അവൾ കണ്ടു "മോർണിംഗ് അച്ഛേ...." "മോർണിംഗ് മോളേ..ഇതെന്താ ഇത്രെയും നേരത്തെ ഉണർന്നെ..." "അത് അറിയില്ല.. ഉണർന്നു പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല.." "അതേതായാലും നന്നായി... ഇന്ന് ഒരു പ്രതേകത ഉണ്ട്...". "എന്ത് പ്രതേയ്കത" "എന്റെ മിതുകുട്ടിക്ക്‌ ഇന്ന് 20വയസ്സ് തുടങ്ങുവല്ലേ...

ഇന്ന് ഭൂമിയിലേക്ക് ജനിച്ചു വീണ ദിവസം ആണ്... എന്റെ പൊന്നുമോളായിട്ട് കിട്ടിയ ദിവസം..." "ഓ.. അതാണോ... അത് വലിയ പ്രതേയ്കത ഒന്നും എനിക്ക് തോന്നുന്നില്ല.." "എന്നാ എനിക്ക് ഉണ്ട്.." "എല്ലാ തവണയും അച്ഛ ഇത് തന്നെ അല്ലെ പറയണേ.. അമ്മ പോയതിൽ പിന്നെ എനിക്ക് സന്തോഷത്തോടെ എന്ത് പിറന്നാൾ ആഘോഷം ആണ് അച്ഛേ.. അമ്മക്കുട്ടിയും എന്റെ അച്ഛയും കൂടെ ഉള്ള ആ കാലം അതാണ് എനിക്ക് വേണ്ടത്.." "അപ്പൊ അച്ഛ മോൾക്ക് സന്തോഷം തരുന്നില്ലേ..." "അയ്യോ അങ്ങനെ അല്ല അച്ഛേ.. എനിക്ക് അച്ഛാ എന്നും സന്തോഷം മാത്രമേ തന്നിട്ടുള്ളൂ.. പക്ഷെ അമ്മ ഇല്ലാതെ എനിക്ക് എങ്ങനെയാ അച്ഛേ ഒരു...." "മതി മതി നിർത്ത്..എന്റെ ലക്ഷ്മിക്ക് നിന്നെയോ എന്നെയോ മിത്ര മോളെയോ വിട്ടു എങ്ങും പോകാൻ കഴിയില്ല.. അവൾക്ക് അതിനു ഒരിക്കലും സാധിക്കില്ല.. ശരീരം മാത്രമേ വേർപെട്ടിട്ടുള്ളു മോളെ..

അവളുടെ ആത്മാവ് എന്നും ഇവിടെ തന്നെ ഉണ്ട്.. നമ്മുടെ നിഴലായിട്ട്..." "അറിയാം അച്ഛേ... പക്ഷെ എനിക്ക് എന്തോ ഒന്നിനും സന്തോഷിക്കാൻ കഴിയുന്നില്ല... കോളേജിൽ പോകുമ്പോൾ മാത്രം ആണ് കുറച്ചു ആശ്വാസം.. ഇവിടെ വരുമ്പോൾ പഴയ പല കാര്യങ്ങളും ഓർത്തു മനസ്സ് നീറുന്നു..." "പോട്ടെ.. നടന്നത് ഒന്നും ഓർക്കാതെ എന്റെ മോള് പോയി ജോലി ഒക്കെ വേഗം തീർത്തു ക്ഷേത്രത്തിൽ പോയിട്ട് വാ...." "എന്തിനു..." "പോകണം.... പോയെ മതിയാകൂ.. പതിവ് ഒന്നും തെറ്റിക്കണ്ട.. ആഘോഷം ഒന്നും ഇല്ലെങ്കിലും ക്ഷേത്രത്തിൽ നീ എല്ലാ തവണയും പോകാറുള്ളതല്ലേ.. അത് ഇത്തവണയും മുടക്കേണ്ട.. ചെല്ല് വേഗം റെഡി ആക്..." "വേണ്ട അച്ഛേ..." "നീ തല്ല് വാങ്ങും കേട്ടോ കുട്ടി... ഇങ്ങനെ അങ്ങ് സ്വന്തം ജീവിതം തളർത്തി കളയാൻ ആണോ നിന്റെ ഉദ്ദേശം.. നീ പോകണം.." മാധവന്റ നിർബന്ധത്തിന് മുന്നിൽ പിന്നെ പിടിച്ചു നിൽക്കാൻ അവൾക്ക് ആയില്ല..

അവൾ വേഗം ജോലി എല്ലാം തീർത്തു ഫ്രഷ് ആയി വന്നു.. ഡ്രസ്സ്‌ ഏത് ഇടണം എന്ന് ആലോചിച്ചു നിൽക്കാൻ നേരം ആണ് നേരത്തെ അച്ഛ വാങ്ങി തന്ന തനിക്ക് പ്രിയപ്പെട്ട ദാവണി അവൾ കണ്ടത്.. അമ്പലത്തിൽ പോയി വന്ന ശേഷം വേറെ ഡ്രസ്സ്‌ ഇട്ടു കോളേജിൽ പോകാം എന്ന് കരുതി അവൾ അത് എടുത്തു ഉടുത്തു ക്ഷേത്രത്തിൽ പോയി.. ശിവക്ഷേത്രത്തിൽ ശിവഭഗവാന്റെയും പാർവതി ദേവിയുടെയും പ്രതിഷ്ഠക്ക്‌ മുന്നിൽ തൊഴുതു പ്രാർത്ഥിക്കുമ്പോൾ അവളുടെ മനസ്സ് നിറയെ റിദു ആയിരുന്നു... "അങ്ങയുടെ പാതിയെ പ്രാണനായി ചേർത്ത പോലെ എന്റെ പാതി ആയി എന്റെ റിദു ഏട്ടനെ എനിക്ക് നൽകണേ ഭഗവാനെ...." അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... ഒടുവിൽ പഴയ കാര്യങ്ങളിലേക്ക് അവളുടെ ചിന്തകൾ പോയപ്പോൾ ആ പുഞ്ചിരി ഒരു കണ്ണുനീർ ആയി മാറി... അവൾ നടയ്ക്ക് മുന്നിൽ തൊഴുതു പ്രാർത്ഥിച്ച ശേഷം വീട്ടിലേക്ക് മടങ്ങി...

പാട വരമ്പിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ പണ്ട് അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചു വരമ്പിലൂടെ ഓടി നടന്നതൊക്കെ അവൾക്ക് ഓർമ വന്നു.... ഓരോന്നും ചിന്തിച്ചു വീട്ടിൽ എത്തി സമയം നോക്കിയപ്പോൾ അവൾ ഞെട്ടി... 8.45 ആയിരിക്കുന്നു സമയം.. നേരത്തെ ക്ഷേത്രത്തിൽ പോയിട്ടും ഇത്രേം വൈകിയതിന് കാരണം അവൾക്ക് തന്നെ അറിയുമായിരുന്നില്ല.... "എന്താ മോളെ ഇത്രെയും വൈകിയേ... നീ എവിടെ ആയിരുന്നു...." "അത് പിന്നെ അച്ഛേ... ക്ഷേത്രത്തിൽ തിരക്ക് ആയിരുന്നു.. പ്രസാദം വാങ്ങാൻ നിന്നു നേരം പോയത് അറിഞ്ഞില്ല..." "ഇനി ഇത്രെയും ലേറ്റ് ആയില്ലേ മോളെ...കോളേജിൽ ഇന്ന് പോകണോ.." "വേണം അച്ഛേ പോകണം..." "എന്നാ മോള് വേഗം റെഡി ആയി പോകാൻ നോക്ക്. " "ഇനി ഡ്രസ്സ്‌ മാറാൻ നിന്നാ ടൈം പോകും.. ഞാൻ ബാഗ് എടുത്തു ഇറങ്ങുവാ..." അവൾ ബാഗും എടുത്തു അച്ഛനോട് പറഞ്ഞു ഇറങ്ങി...

ബസ് സ്റ്റോപ്പിൽ വന്നപ്പോഴേക്കും അമ്മു പോയിരുന്നു.. അപ്പോഴാണ് അവൾ ഫോൺ നോക്കിയത്.. അമ്മുവിന്റെയും കിച്ചുവിന്റെയും ദേവുവിന്റെയും ഒക്കെ മിസ്സ്ഡ് കാൾ... അവൾ പിന്നെ തിരികെ വിളിക്കാൻ നിൽക്കാതെ വേഗം ബസ് കിട്ടിയതും കോളേജിലേക്ക് പോയി.. കോളേജ് ഗേറ്റിന്റെ അവിടെ ബസ് ഇറങ്ങി അകത്തേക്ക് നോക്കിയതും പതിവ് പോലെ ആരെയും കണ്ടില്ല.. ക്ലാസ്സ്‌ ഇനി തുടങ്ങിയോ എന്നോർത്ത് അവൾ ഗേറ്റ് കടന്നു അകത്തേക്കു ഓടി കയറി... പകുതിക്ക് വെച്ചു അവൾ അമ്മുവും ബാക്കി ടീമ്സും സ്ഥിരം പ്ലേസിൽ ഇരിക്കുന്നത് കണ്ടതും ഓട്ടം നിർത്തി അവിടെ നിന്നു.. ശ്വാസം നേരെ ഒന്ന് വലിച്ചു വിട്ടു അവൾ അവിടേക്ക് നടന്നു.. ദൂരെ നിന്നു മിതുവിനെ കണ്ടതും കിച്ചു ഓടി വന്നു അവളുടെ കയ്യിൽ പിടിച്ചു.. "happy birthday my dear sizzy..."(കിച്ചു) കിച്ചു ഇത് എങ്ങനെ അറിഞ്ഞു എന്നറിയാതെ അന്തം വിട്ടു നിൽക്കുകയാണ് മിതു...

"മിതു.... ഞാൻ നിന്നോട് ആണ് പറഞ്ഞേ... നീ കേട്ടില്ലേ..." "എന്നാടാ..." "happy birthday to you...... happy birthday to youuu....happy birthday to you..... happy birthday mithu..... happy birthday mithu...." "എന്റെ പൊന്ന് കിച്ചു.. നീ എന്തുവാ പിന്നെയും പിന്നെയും ഇങ്ങനെ പറഞ്ഞോണ്ടിരിക്കണേ..." "അത് പിന്നെ mithu .. ഞാൻ ഒരു ട്യൂണിൽ പാടി നോക്കിയതാ.." "ഇങ്ങനെ ആണോ വിഷ് ചെയ്യണ്ടേ കിച്ചു.. ഇത് എന്തോ കാളരാഗം പോലെ..."(ദേവു) "കാള നിന്റെ അപ്പൂപ്പൻ..."(കിച്ചു) "ദെ... എന്റെ പാവം അപ്പൂപ്പനെ പറഞ്ഞാൽ ഉണ്ടല്ലോ.." "പറഞ്ഞാൽ നീ എന്നാ പണ്ണുവേൻ.." "സുട്ടിടുവേൻ..." "എന്നാ സുടഡീ നീ..." "ഞാൻ നിന്നെ എണ്ണയിൽ ഇട്ടു ചുട്ടു എടുക്കും.." "നിന്നെ ഞാൻ എണ്ണയിൽ അല്ല കരി ഓയിൽ തേച്ചു പൊരിക്കും..." "പൊരിക്കാൻ ഇങ്ങു വാടേയ്.. നിന്റെ തല ഞാൻ ബുൾസൈ അടിക്കും..." "അതിനു മുന്നേ നിന്റെ മരമോന്ത ഞാൻ ഓംപ്ലേറ്റ് ആക്കും ...."

"ഓംപ്ലേറ്റ് ആക്കാൻ നിന്നെ ഞാൻ ജീവനോടെ വെച്ചിട്ട് വേണ്ടേ..." "നീ എന്നെ കൊല്ലും എന്നാണോ പറഞ്ഞു വരുന്നേ..." "അതിനു ഞാൻ മെനകെടേണ്ടി വരില്ല... നാട്ടുകാർ മിക്കവാറും നിന്നെ തല്ലി കൊല്ലും ഇങ്ങനെ പോയാൽ..." "ഡീ മരപ്പട്ടി..." "നീ പോടാ ഈനാംപേച്ചി..." "ഒന്നു നിർത്തുമോ രണ്ടും.. ശരിയാ ദേവു മരപ്പട്ടിയും കിച്ചു ഈനാംപേച്ചിയും ആണ്... ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന് പറയുന്ന പോലെ രണ്ടിനെയും ഒരു കയറിൽ കെട്ടാം.."(ലിനു) "ദെ ലിനു ഞങ്ങൾ ഓരോന്ന് പറയും എന്ന് കരുതി ഞങ്ങളെ ഇങ്ങനെ ആക്ഷേപിക്കരുത് കേട്ടോ..."(കിച്ചു) "എന്നാ മിണ്ടാതിരിക്കണം."(ലിനു) "എല്ലാം ഒന്ന് നിർത്ത്...ഇവിടെ ഒരാള് നിൽക്കുന്നത് ആരും കണ്ടില്ലേ..."(അമ്മു) "ആര്"(കിച്ചു) "mithu .." "ഓ സോറി.. സോറി mithu..." പിന്നെ ellarum മിതുവിനെ വിഷ് ചെയ്തു.. "ഇന്ന് അപ്പൊ മിത്തുവിന്റ വക ചെലവ് ഉണ്ട് ഞങ്ങൾക്ക്..."(കിച്ചു)

"നിർത്ത് കിച്ചു.. ഒരു ചെലവ്.. ഇന്ന് നമ്മുടെ വക ചെലവ് ആണ് മിതുവിന്.."(അമ്മു) മിതു ഇത് ഒന്നും ശ്രെദ്ധിക്കാതെ ഒരാളെ ശ്രെദ്ധിക്കുന്ന തിരക്കിൽ ആണ്.. അവൾ അപ്പോഴാണ് നീരവിനെ കണ്ടത്.. അവൾ അവിടേക്ക് പോയതും അമ്മു കിച്ചുവിനെ വഴക്ക് പറഞ്ഞു.. "കിച്ചു... നിനക്ക് അവളുടെ അവസ്ഥ അറിയാവുന്നതല്ലേ...അവളുടെ അച്ഛക്ക് വയ്യാത്തതല്ലേ അപ്പൊ പിന്നെ അവളുടെ കയ്യിൽ എവിടെ നിന്നാ പണം..."(അമ്മു) "അപ്പൊ പിന്നെ അവളുടെ വീട്ടിലെ കാര്യം എങ്ങനെ ആണ്"(കിച്ചു) അമ്മു അവളുടെ വീട്ടിലെ കാര്യം എല്ലാം അവരോട് പറഞ്ഞു കൊടുത്തു.. എല്ലാം കേട്ടതും അവർക്ക് സങ്കടം ആയി.. മിതുവിന്റെ കഷ്ടപ്പാട് ഓർത്തപ്പോൾ അവളെ എങ്ങനെ എങ്കിലും സഹായിക്കണം എന്ന് അവർക്ക് തോന്നി... മിതു നേരെ നീരവിന്റെ അടുത്തേക്ക് ചെന്നതും നീരവ് അവളെ വിഷ് ചെയ്തു..

അപ്പോഴും അവളുടെ കണ്ണുകൾ മറ്റാർക്കോ വേണ്ടി തിരയുകയായിരുന്നു... പിന്നെ അവിടെ കൂടുതൽ നേരം നില്കാതെ അവൾ ക്ലാസ്സിലേക്ക് മടങ്ങി... ക്ലാസ്സിൽ ചെന്നപ്പോഴും അവളുടെ അവസ്ഥ അത് തന്നെ... ഉച്ചക്ക് ലഞ്ച് കഴിച്ച ശേഷം അവർ എല്ലാം കൂടി സ്ഥിരം പ്ലേസിൽ ഇരുന്നു "മിതു..." കിച്ചു വിളിച്ചിട്ടും അവൾ ഒരു ബോധവും ഇല്ലാതെ മറ്റേതോ ലോകത്തു ആണ്.. "മിതു....." അവസാനം അമ്മു അവളെ തട്ടി വിളിച്ചു.. "ആഹാ അമ്മു.." "നീ ഏതു ലോകത്തു ആടി..."(അമ്മു) "അത് പിന്നെ.. ഞാൻ..." "mm മനസ്സിലായി ഞങ്ങളും ഇന്ന് ഏട്ടനെ കണ്ടില്ല എവിടെ പോയോ എന്തോ.."(ദേവു) "നിന്നെ wish ചെയ്തോ മിതു..."(ലിനു) "ഇല്ല..." "അതെന്താ പറ്റിയെ ആവോ "(കിച്ചു) "അറിയില്ല..." "പറയാൻ മറന്നു നിന്നെ ഈ ദാവണിയിൽ കാണാൻ സുന്ദരി ആയിട്ടുണ്ട്... എന്ത് പറ്റി ഇന്ന് ദാവണി ഇടാൻ.."(ദേവു) "അത് പിന്നെ രാവിലെ അമ്പലത്തിൽ പോയപ്പോൾ ഇട്ട വേഷം ആണ് പിന്നെ മാറാൻ ടൈം കിട്ടിയില്ല.."

"ഏതായാലും പൊളി ആയിട്ടുണ്ട്.. കാണാൻ പക്ഷെ നിന്റെ കാമുകൻ ഇവിടെ ഇല്ലല്ലോ..."(അമ്മു) അമ്മു പറഞ്ഞതും മിതുവിന് റിദുവിന്റെ കാര്യം ഓർത്തു സങ്കടം ആയി.. പിന്നെ കൂടുതൽ നേരം അവിടെ നിൽക്കാതെ അവൾ ക്ലാസ്സിൽ പോയി.. അപ്പോഴാണ് നീരവ് അവളുടെ കയ്യിൽ ഒരു പേപ്പർ കൊടുത്തത്.. അത് കൊടുത്തു അവൻ തിരികെ പോയതും അത് എന്താണെന്ന് അറിയാതെ അവൾ പകച്ചു നിന്നു.. അവൾ അത് തുറന്നു നോക്കിയതും "വേഗം ഓഡിറ്റോറിയത്തിന്റെ ബാക്കിൽ വരിക" എന്നായിരുന്നു അതിൽ എഴുതിയിരുന്നത്.. അവൾ അത് വായിച്ചതും സന്തോഷം തോന്നി.. അവൾ വേഗം അവിടേക്ക് ഓടി.. അവിടെ എത്തിയതും വരുൺ വന്നു അവൾക്ക് ഒരു പേപ്പർ കൊടുത്തു.. അതും അവൾ തുറന്നു നോക്കി "വേഗം അവിടെ നിന്നു ലൈബ്രറിയിൽ വരിക" അത് വായിച്ചതും അവൾ ദാവണിയുടെ പാവാട തുമ്പ് പൊക്കി പിടിച്ചു അവിടേക്ക് ഓടി... ലൈബ്രറിയുടെ ഫ്രണ്ടിൽ എത്തിയപ്പോഴേക്കും അവളോടി തളർന്നിരുന്നു അപ്പോഴാണ് റോഷൻ വന്നു ഒരു പേപ്പർ കൊടുത്തത്..

"ഗ്രൗണ്ടിന്റെ അവിടുത്തെ മരച്ചുവട്ടിൽ പോയി അവിടെ ഉള്ള പേപ്പർ എടുത്തു വായിക്കുക.. അതിൽ പറഞ്ഞ പോലെ ചെയ്യുക.." അവൾ അവിടെ നിന്നും അവിടേക്ക് ഓടി പോയി.. ഗ്രൗണ്ടിൽ സ്ഥിരം ഇരിക്കാറുള്ള മരത്തിന്റെ ചുവട്ടിൽ നിന്നും പേപ്പർ അവൾ കണ്ടെടുത്തു.. അവൾ അത് തുറന്നു നോക്കി "ഇവിടെ നിന്നും പിന്നിലേക്ക് വരിക.." ഓടി ഓടി അവൾ നന്നേ ക്ഷീണിച്ചിരുന്നു.. ദേഷ്യവും വിഷമവും കൊണ്ട് അവൾക്ക് അവിടെ നിന്നും തിരികെ പോകാൻ തോന്നി.. പിന്നെ റിദുവിനെ കാണാൻ ഉള്ള ആകാംഷ കൊണ്ട് അവൾ അവിടെ നിന്നും തിരിഞ്ഞു മുന്നോട്ട് നടന്നു.. അകത്തോട്ടു കയറും നേരം ആരുമില്ലാത്ത പോലെ അവൾക്ക് തോന്നി.. അധികം ആരും വരാത്ത അവിടേക്ക് പോകാൻ അവൾക്ക് തെല്ലു ഒരു ഭയം തോന്നി.. അവൾ രണ്ടും കല്പ്പിച്ചു മുന്നോട്ട് നടന്നു.. കുറച്ചു കൂടി അകത്തേക്ക് നടന്നതും ചുറ്റും മരങ്ങൾ കൊണ്ട് ചുറ്റപ്പെട്ട സ്ഥലം ആയിരുന്നു അവിടെ.. ഇത് വരെ അവിടെ അങ്ങനെ ഒരു place അവൾ കണ്ടിട്ടില്ലാരുന്നു.... അവിടുത്തെ കാഴ്ച കണ്ടു അവളുടെ കണ്ണുകൾ വിടർന്നു... പിന്നെ ആണ് റിദുവിനെ ഓർമ വന്നത് അവൾ ചുറ്റിനും നോക്കിയപ്പോൾ അവൾ കണ്ടു അകലെ ഒരു മരത്തിൽ ചാരി നിന്നു കൈ കെട്ടി അവളെ തന്നെ നോക്കി നിൽക്കുന്ന അവളുടെ പ്രിയപെട്ടവനെ.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story